tag:blogger.com,1999:blog-2586392050506220163.post6980097927553642940..comments2023-11-19T00:29:09.941-08:00Comments on ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്: അഭിമാനങ്ങളും അപമാനങ്ങളുംG P RAMACHANDRANhttp://www.blogger.com/profile/12579841131004384749noreply@blogger.comBlogger2125tag:blogger.com,1999:blog-2586392050506220163.post-1286909190454490842009-03-08T04:09:00.000-07:002009-03-08T04:09:00.000-07:00വളരെ നല്ല എഴുത്ത് അഭിനന്ദനങ്ങള്വളരെ നല്ല എഴുത്ത്
അഭിനന്ദനങ്ങള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2586392050506220163.post-85942069571053797002009-03-06T09:41:00.000-08:002009-03-06T09:41:00.000-08:00നല്ല വിശകലനം. ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനാഗ്രഹ...നല്ല വിശകലനം. ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനാഗ്രഹിക്കുന്നു.

“സ്വാതന്ത്ര്യം 'കൊടുത്തിട്ട്' അറുപതു വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യയിലെ 'പക്വതയെത്താത്ത' ഭരണകര്‍ത്താക്കള്‍ക്ക് ദാരിദ്ര്യം മുതല്‍ പരിസരശുചിത്വം വരെയുള്ള അടിസ്ഥാനപ്രശ്നങ്ങളൊന്നും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല എന്ന കൊളോണിയല്‍ മനസ്സിന്റെ ഊറ്റം കൊള്ളലാണ് 'സ്ലംഡോഗ് മില്യണയറി'നെപ്പോലുള്ള ഒരു സിനിമയുടെ പ്രചോദനം എന്ന വസ്തുത ഇതിനകം തന്നെ വിമര്‍ശകര്‍ ശക്തമായി ഉന്നയിച്ചു കഴിഞ്ഞു.“ എന്നു പറയുന്നത് ശരിയാണോ?

ഒന്നാമതായി സ്വാതന്ത്ര്യം ഒരു വെറും കൊടുക്കലായിരുന്നില്ല. അതു നമ്മള് സ്വാതന്ത്ര്യസമരത്തിലൂടെ “നേടിയെടുത്തതാണ്”.ലാഘവത്വത്തോടെ കാണാവുന്ന ഒരു വെറും കൊടുക്കല്‍ വാങ്ങല്‍ അല്ലായിരുന്നു അത്. അത് സായിപ്പിന്റെ കോളോണിയല്‍ മോഹങ്ങള്‍ക്കേറ്റ ഏറ്റവും വലിയ മുറിവു കൂടിയായിരുന്നു.

പിന്നെ കൊളോണിയല്‍ മനസ്സിന്റെ ഊറ്റം കൊള്ളല്‍ എന്നതിനേക്കാള്‍ “സ്വാതന്ത്ര്യം കിട്ടിയിട്ടും ദാരിദ്ര്യം മുതല്‍ പരിസരശുചിത്വം വരെയുള്ള അടിസ്ഥാനപ്രശ്നങ്ങളൊന്നും പരിഹരിക്കാന്‍ ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ക്ക് സാധിച്ചിട്ടില്ല“ എന്നത് നമുക്ക് സായിപ്പ് പറഞ്ഞു തരേണ്ട കാര്യമില്ല. നാം ആഡംബരങ്ങളിലേക്കു തിരിച്ചു വച്ച ക്യാമറ ഒന്നു താഴ്ത്തി ട്രൈപോഡിരിക്കുന്നിടത്തേക്ക് ഒന്ന് സൂം ചെയ്താല്‍ മാത്രം മതി. ഇതാണ് സത്യം എന്ന് അംഗീകരിക്കാന്‍ സന്നദ്ധമാവാതെ, ഇന്ത്യയില്‍ ദാരിദ്ര്യമേയില്ല, ധാരാവിയെന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശത്തിന് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ല, ഇത്തരം സംഗതികള്‍ കാണിക്കുന്ന സിനിമകള്‍ ഇന്ത്യയെ ലോകത്തിനു മുന്നില്‍ താഴ്ത്തിക്കെട്ടാനുദ്ദേശിച്ചു കൊണ്ട് ഗൂഢ ലക്ഷ്യങ്ങളോടെ നിര്‍മ്മിക്കപ്പെടുന്നവയാണ് എന്ന ശുദ്ധ ഭോഷ്ക്കത്തരം പ്രചരിപ്പിക്കുന്ന കപട നാട്യം അതാണ് നാം നമ്മുടെ മനസ്സില്‍ നിന്നും തുടച്ചു മാറ്റേണ്ടത്.

ഈ കപട്യമാണ് , ഈ രക്ഷപ്പെടലാണ്, ഉത്തരവാദിത്വങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ് എല്ലാത്തിനു പിറകിലും മതത്തിന്റെ ചിഹ്നങ്ങള്‍ പരതിയെടുത്ത് അതിനെ പെരുപ്പിച്ചുകാട്ടി മാറിനില്ക്കുവാന് നമ്മളെ പ്രേരിപ്പിക്കുന്നത്. മതം സുരക്ഷിതമായ ഒരു കവചമായി മാറിക്കഴിഞ്ഞല്ലോ. മതത്തെ തൊട്ടാല്‍ എല്ലാവര്ക്കും പൊള്ളും.

ഒരു സത്യം നാം മനസ്സിലാക്കണം. ഇവിടെ ദാരിദ്ര്യമില്ലെങ്കില്‍, ചേരികളില്ലെങ്കില് പുറത്തു നിന്ന് ഒരു സായിപ്പും അങ്ങിനെയൊന്നുണ്ട് എന്ന് വരുത്തിത്തീര്‍ക്കാനായി ചിത്രമെടുക്കുകയില്ല. ഇന്ത്യയിലെ സമ്പന്നരുടെതായ ലോകം (ഈ ലോകത്തിന്റെ കൈകളിലേക്കാണ് സായിപ്പ് സ്വാതന്ത്ര്യത്തിന്റെ താക്കോല്‍ തിരിച്ചേല്‍പ്പിച്ച് നാടുവിട്ടത് ) ഇവിടെയുള്ള ദരിദ്രരുടെ ലോകത്തെ, മറ്റു മാലോകരുടെ കണ്ണില്‍ നിന്നും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കാപട്യത്തിന്റെ മലീമസമായ ശബ്ദമാണ് സ്ലംഡോഗിനെതിരെയും, ഇതിനു മുന്‍പ് സത്യജിത് റേ തുടങ്ങിയ സംവിധായകര്‍ക്കു നേരെയും ഇടക്കിടെ ഉയരുന്ന കുരയായി മുഴങ്ങിക്കൊണ്ടിരിക്കുന്നത്.

ഈയുള്ളവന്റെ പോസ്റ്റില്‍ - “സ്ലംഡോഗിനെ തള്ളിപ്പറയുമ്പോള്‍ “ http://thooneeram.blogspot.com/2009/02/blog-post_28.html

ഇക്കാര്യം വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.com