Saturday, May 23, 2009

അപരരുടെ നരകങ്ങള്‍


വാണിജ്യ സിനിമകളുടെ വിജയപരാജയങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം അതിന്റെ പ്രത്യക്ഷ ഫലങ്ങള്‍ക്കപ്പുറത്തെപ്പോഴും, ജനപ്രിയതാനിര്‍മാണത്തിന്റെ രാസഘടകങ്ങളെന്തൊക്കെ എന്ന അന്വേഷണത്തിനു പ്രേരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ-ചരിത്ര വിദ്യാര്‍ത്ഥികളെ ഉത്ക്കണ്ഠാകുലരാക്കുന്നുണ്ട്. ഇന്‍ ഹരിഹര്‍ നഗര്‍(സംവിധാനം സിദ്ദീഖ്,ലാല്‍)എന്ന കോമഡി സിനിമയിലെ മുഖ്യ പുരുഷ കഥാപാത്രങ്ങള്‍ പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുകയും പഴയതിലും വീറോടെ ഹരവും രസവും സൌഹൃദവും ചമ്മലുകളും പഞ്ചാരയടികളും പങ്കിടുന്നതുമായുള്ള ഭാവനയാണ് 2 ഹരിഹര്‍ നഗര്‍ (സംവിധാനം - ലാല്‍ തനിച്ച്) എന്ന പുതിയ സിനിമയുടെ അടിസ്ഥാന കഥാതന്തു. എന്നാല്‍, കഥക്ക് വിക്ഷോഭകരമായ ട്വിസ്റ്റ് കൊടുക്കുന്നത് മുറിച്ചാല്‍ മുറിയാത്ത സൌഹൃദം കൊണ്ട് ഒന്നായിത്തീര്‍ന്നിരുന്ന നാലു സുഹൃത്തുക്കളിലൊരാള്‍ വഞ്ചകനായിത്തീരുന്നു എന്ന ഗതിമാറ്റമാണ്. ആരാണ്, അല്ലെങ്കില്‍ ആരായിരിക്കണം ആ കൂട്ടത്തില്‍ പെടാത്ത ആള്‍ (ഓഡ് മാന്‍ ഔട്ട്)?. ഗോവിന്ദന്‍കുട്ടി, മഹാദേവന്‍, അപ്പുക്കുട്ടന്‍, തോമസ് കുട്ടി എന്നിവരില്‍ നിന്ന് ഒറ്റ നോട്ടത്തില്‍ തന്നെ പറിച്ചെടുക്കാനാവുന്ന ആ അന്യത്വവും അപരത്വവും ആരെയാണ് ചൂഴ്ന്നു നില്‍ക്കുന്നത്?

പുരോഗമന-മതേതര-ജനാധിപത്യ-സോഷ്യലിസ്റ്റ്-ആധുനിക മുഖം മൂടിയുള്ള മലയാളിയുടെ പൊതുബോധത്തില്‍ ആഹ്ളാദം നുരഞ്ഞൊഴുകാനും ബോക്സ് ആപ്പീസ് കുമിഞ്ഞുകവിയാനും തക്കവണ്ണം നാലില്‍ ഏതാള്‍ക്കാണ് ആ ഒറ്റുകാരന്റെ റോള്‍ കൊടുക്കുക എന്ന ചോദ്യം തീര്‍ച്ചയായും തിരക്കഥാകൃത്ത്/സംവിധായകനെ അലട്ടിയിട്ടുണ്ടാവില്ല. കാരണം, ഇന്ത്യന്‍ രാഷ്ട്ര രൂപീകരണത്തെയും പൌരത്വ നിര്‍മിതിയെയും സംബന്ധിച്ച പൊതുബോധം അത് എളുപ്പത്തില്‍ നിര്‍ണയിക്കുന്നുണ്ട്. തീര്‍ച്ചയായും ന്യൂനപക്ഷ സമുദായത്തില്‍ പെട്ടയാള്‍ തന്നെയായിരിക്കണം ആ വഞ്ചകന്‍. ഉപ്പു പുളിച്ചാല്‍ മാപ്പിള ചതിക്കും എന്ന പഴഞ്ചൊല്ല് മലബാര്‍ മാപ്പിളമാരായ മുസ്ളിങ്ങള്‍ക്കും മധ്യ തിരുവിതാംകൂര്‍ മാപ്പിളമാരായ കൃസ്ത്യാനികള്‍ക്കും യോജിക്കും എന്ന തിരിച്ചറിവാണ് ഇത്തരം ജനപ്രിയ കഥകളുടെ രൂപീകരണയുക്തിയെ സാധ്യമാക്കുന്നത്. മലപ്പുറം എന്ന ജില്ലക്കും സ്ഥലനാമത്തിനും ഈ അപരത്വം നമ്മുടെ സിനിമകള്‍ ആരോപിച്ചു നല്‍കിയതിനെ തുടര്‍ന്ന് പൊതുബോധത്തെ പിന്തുടരുന്ന രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്ക്കാരിക വിചക്ഷണന്മാരും അത് ആവര്‍ത്തിക്കുന്നതു കാണാം.

ബോംബിവിടെ മലപ്പുറത്ത് ഇഷ്ടം പോലെ കിട്ടുമല്ലോ(ആറാം തമ്പുരാന്‍-രഞ്ജിത്ത്/ഷാജി കൈലാസ്), മലപ്പുറത്തു നടന്ന ഒരു വര്‍ഗീയ ലഹളയിലാണ് നായികയായ അനുപമയുടെ(മീരാജാസ്മിന്‍) പോലീസ് കോന്‍സ്റ്റബിളായ അഛന്(മുരളി) ഗുരുതരമായ പരിക്ക് ഏല്‍ക്കുന്നത്; കലാപകാരികള്‍ തുര്‍ക്കിത്തൊപ്പി അണിഞ്ഞവരാണ് എന്നു ദൃശ്യത്തിലൂടെ വ്യക്തമാക്കപ്പെടുന്നു (വിനോദയാത്ര-സത്യന്‍ അന്തിക്കാട്), കള്ളനോട്ടു കേസിന്റെ വിചാരണക്കിടെ കോടതിയെ വിശ്വസിപ്പിക്കുന്ന നുണ പറയുന്നതിന് മലപ്പുറത്തുള്ള സുഹൃത്താണ് കള്ളനോട്ട് തനിക്ക് കൊണ്ടുവന്നതെന്ന് പ്രതിസ്ഥാനം ഏല്‍ക്കുന്ന കഥാപാത്രം(ബാലചന്ദ്രന്‍ ചുള്ളിക്കാട്) മൊഴി കൊടുക്കുന്നു; ആ മൊഴി കൂടുതല്‍ അന്വേഷണമോ വിചാരണയോ കൂടാതെ സ്വീകരിക്കപ്പെടുന്നു(സമസ്തകേരളം പി ഒ-കെ ഗിരീഷ് കുമാര്‍/ബിപിന്‍ പ്രഭാകര്‍). മലപ്പുറത്തെ വിദ്യാഭ്യാസ പുരോഗതി അന്വേഷണവിധേയമാക്കണമെന്നും മലപ്പുറത്തെ കുട്ടികള്‍ സംസ്ക്കാര ശൂന്യരായതുകൊണ്ട് പാഠപുസ്തകം കത്തിക്കുമെന്നും 'ഉന്നത' രാഷ്ട്രീയ/സംസ്ക്കാര/വിദ്യാഭ്യാസ ചിന്തകര്‍ ആവര്‍ത്തിക്കുന്നതും ഇതേ ചിന്താഗതി പിന്തുടരുന്നതു മൂലമാണ്.

പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ/ഒരു സമുദായത്തെ/ഒരു സംസ്ക്കാരത്തെ/ഒരു ഭാഷയെ/ഒരു സ്ഥലത്തെ/ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി എ കെ ആന്റണിയെയും സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും ചൂലെടുത്ത് ഓടിച്ച മാറാട്ടെ ബി ജെ പി നേതാവ് ഉമാ ഉണ്ണി ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ വേദിയില്‍ വന്നതില്‍ ഉത്ക്കണ്ഠപ്പെടാത്തവര്‍ മഅ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പ് അജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളം കാണുകയുണ്ടായി. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണ രീതികളെയും വിസ്ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന-മതേതര-ജനാധിപത്യ-ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്(പി പി ഷാനവാസുമായുള്ള അഭിമുഖം).

ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്നേഹം തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള അപരവത്ക്കരണങ്ങള്‍ ദിനം പ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കായിക തൊഴില്‍ മേഖലയില്‍ തമിഴ് നാട്, ആന്ധ്ര, ബംഗാള്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അനവധി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് പുഛവും മനുഷ്യാവകാശ നിഷേധവും വെറുപ്പും അമിത ചൂഷണവും നിറഞ്ഞ സമീപനമാണ് പൊതു സമൂഹം പുലര്‍ത്തിവരുന്നത്. മുസ്ളിം ഭീകരര്‍ പിടിയില്‍, തമിഴ് മോഷ്ടാക്കള്‍ പിടിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതും അമിതോത്സാഹം കാട്ടുന്നതും അസഹനീയമായിട്ടുണ്ട്. പത്ര മാധ്യമങ്ങളുടെ ഈ അമിതോത്സാഹമാണ് കേരളത്തിന്റെ പലയിടങ്ങളിലും ജനകീയപ്പോലീസായി മാറുന്ന 'നാട്ടുകാര്‍' തമിഴരെയും മറ്റു സംസ്ഥാനത്തു നിന്നുള്ളവരെയും കുറ്റമാരോപിച്ച് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണം. എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ' പത്ര-ടി വി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ 'നാട്ടുകാരെ' നിര്‍മ്മിച്ചെടുത്തത് ഇതേ പത്ര-ടി വി മാധ്യമങ്ങളായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. ഇത്തരത്തിലുള്ള 'നാട്ടുകാരാ'ണ് മുത്തങ്ങ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൈകാര്യം ചെയ്തത്. വയനാട്ടിലെ ആദിവാസി ഭൂമി സൂത്രത്തില്‍ തട്ടിയെടുത്ത കുടിയേറ്റക്കാര്‍ 'നാട്ടുകാരാ'യി മാറുകയും യഥാര്‍ത്ഥ നാട്ടുകാരായ ആദിവാസികള്‍ കുറ്റക്കാരായി മാറുകയും ചെയ്തു. മിക്കവാറും മലയാള സിനിമകളില്‍ കറുത്ത തൊലി നിറമുള്ള നടന്മാരെ (കലാഭവന്‍ മണി, മണിക്കുട്ടന്‍, സലിം കുമാര്‍) അവഹേളിക്കപ്പെടുന്നതിനായി അണിനിരത്തിയിട്ടുണ്ടാവും. സൌന്ദര്യം/വൈരൂപ്യം, നന്മ/തിന്മ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ എളുപ്പത്തില്‍ വര്‍ഗീകരിക്കുന്നതിന് വെളുത്ത തൊലി നിറം/കറുത്ത തൊലി നിറം എന്ന വൈജാത്യത്തെ ഉപയോഗപ്പെടുത്തുന്നത് സര്‍വരും അംഗീകരിക്കുന്ന വിധത്തില്‍ സ്ഥിരം പതിവായിത്തീര്‍ന്നിരിക്കുന്നു.

ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്ട്രീയ-സാംസ്ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം)മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി/ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു.

ഇപ്പോള്‍, ലോകസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ പാടെ ഈ മുന്നണിയുടെ ആശയം പ്രതിനിധാനം ചെയ്യുന്ന സിനിമ പുറത്തിറങ്ങിയിരിക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത, നായികക്ക് ലോട്ടറിയടിക്കുന്നതിലൂടെ എല്ലാ പ്രശ്നവും പരിഹരിക്കുന്ന വെറുമൊരു നിസ്സാര സിനിമയല്ല. കമ്യൂണിസ്റ്റ് വിരുദ്ധതയുടെയും മുസ്ളിം വിരുദ്ധതയുടെയും ആവേശവും ആഹ്ളാദവും തിരക്കഥാകൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാടിന്റെ മനസ്സില്‍ നുരഞ്ഞുപൊന്തുന്ന ടിപ്പിക്കല്‍ പൊതുബോധ സിനിമയാണ് ഭാഗ്യദേവത. വയല്‍ നികത്തലിനെതിരെ പരിസ്ഥിതിവാദികള്‍ മുതല്‍ നിയമ സംവിധാനങ്ങള്‍ വരെ നല്‍കിയിട്ടുള്ള എത്രയോ മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെ കേരളത്തിലവശേഷിച്ചിട്ടുള്ള വയലുകളെല്ലാം അതിവേഗത്തില്‍ നികത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുട്ടനാട്ടില്‍ പത്തോ പതിനഞ്ചോ വര്‍ഷം മുമ്പ് വെട്ടിനിരത്തല്‍ എന്ന് പിന്നീട് (കു/സു) പ്രസിദ്ധമായി തീര്‍ന്ന വയല്‍ നികത്തല്‍ തടയല്‍ സമരം കര്‍ഷകത്തൊഴിലാളി യൂണിയന്‍ നടത്തുകയുണ്ടായി. ഭാഗ്യദേവതയില്‍ പ്രത്യക്ഷപ്പെടുന്ന ഏതാനും കോമാളി വേഷങ്ങള്‍ ചുവന്ന കൊടിയും പിടിച്ച്, വയലില്‍ തെങ്ങുനടുന്നതും മണ്ണിറക്കുന്നതും സ്ഥലം വില്‍ക്കുന്നതും തടഞ്ഞുകൊണ്ടേ ഇരിക്കുന്നു. വയല്‍ നികത്തല്‍ വിരുദ്ധ സമരത്തെ പരിഹസിക്കുന്ന അതേ സംവിധായകന്‍ മുസ്ളിങ്ങളിപ്പോഴും രണ്ടും മൂന്നും നാലും കെട്ടി വിലസുന്ന കാമഭ്രാന്തന്മാരാണെന്നും അതേ ആവേശത്തോടെ വിളിച്ചു പറയുന്നു. തിയറ്ററുകളില്‍ കൈയടികളും വിസിലടികളും കൂടുതല്‍ ഉച്ചത്തില്‍ ഉയരുകയും ചെയ്യുന്നു. (ഇതേ വാദം അവതരിപ്പിച്ചു വിലസുന്ന പ്രഖ്യാപിത യുക്തിവാദിയും മതേതരവാദിയും ദേശീയവാദിയുമായ ആര്യാടന്‍ ഷൌക്കത്തിന് കൂടി ഈ കൈയടികള്‍ പാസു ചെയ്യണമെന്ന് ആസ്വാദക പൊതു സമൂഹത്തിനോട് അഭ്യര്‍ത്ഥിക്കുന്നു).

സൂപ്പര്‍ഹിറ്റ് സിനിമയായ മാടമ്പിക്കു ശേഷം ഉണ്ണികൃഷ്ണന്‍ ബി തയ്യാര്‍ ചെയ്ത ഐ ജി ആകട്ടെ, ഏറ്റവും ഫലപ്രദമായി മൃദു/തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ ജനപ്രിയതയെ മുതലെടുക്കാനുള്ള ശ്രമത്തിലൂടെയാണ് കമ്പോള വിജയം നേടിയത്. സീരിയലുകളിലെ വള്ളുവനാടന്‍ ചുവയുള്ള സംസാരത്തെ രൂക്ഷമായി പരിഹസിക്കുന്ന ഐ ജി, മുസ്ളിങ്ങളെയെല്ലാവരെയും ഭീകരര്‍ എന്നു സംശയിക്കുന്നത് തെറ്റാണ് എന്ന വാദത്തെ അനുകൂലിക്കുന്നതായി നടിച്ചുകൊണ്ട് വസ്തുനിഷ്ഠയാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമയാണെന്ന പ്രതീതി ജനിപ്പിക്കുന്നു: ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നാല്‍ ആന്റി മുസ്ളിം സ്ക്വാഡ് എന്നല്ല അര്‍ത്ഥം എന്നൊക്കെ സുരേഷ് ഗോപി വിളിച്ചുകൂവുന്നുമുണ്ട്. എന്നാല്‍ ഇതൊരു ഒളിമറ മാത്രമാണ്. ആഖ്യാനത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് പ്രവേശിക്കുക. നായകനായ ദുര്‍ഗാപ്രസാദി(സുരേഷ് ഗോപി)ന്റെ ഇളയ സഹോദരന്‍ (ഗോവിന്ദ് പത്മസൂര്യ) ആണ് ഒറ്റുകാരനായി ഭീകരതക്ക് സഹായങ്ങളെത്തിച്ചുകൊടുക്കുന്ന യഥാര്‍ത്ഥ വില്ലന്‍ എന്ന ട്വിസ്റ്റാണ് കഥയെ ഉദ്വേഗഭരിതമാക്കുന്നത്. അയാള്‍ മലബാര്‍ ലീഗു നേതാവ് ബീരാന്‍ കുട്ടി(സായികുമാര്‍)യുടെ മകളുമായി പ്രണയത്തിലാവുന്നത്, സ്വയം മതം മാറി കൊടുംഭീകരനാവാനാണെന്ന കഥാഭാഗമാണ് സൂക്ഷ്മമായി പരിശോധനാവിധേയമാക്കേണ്ടത്.

മതം മാറ്റം എന്നത്, ഓരോരുത്തരുടെയും സ്വാതന്ത്ര്യം എന്ന പരിഗണനയില്‍ സമീപിക്കേണ്ട പ്രശ്നമാണെന്ന ധാരണയാണ് സെക്കുലറിസ്റ്റുകള്‍ക്കുള്ളത്. ഹിന്ദുമതത്തില്‍ ദളിതരായ ബഹുജനങ്ങള്‍ക്ക് രക്ഷയില്ല എന്നു കണ്ടെത്തി, ജീവിതാന്ത്യത്തില്‍ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം പൊതുവേദിയില്‍ വെച്ച് ബുദ്ധവിശ്വാസത്തിലേക്ക് മതം മാറിയ അംബേദ്ക്കറുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടന ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, മലയാളത്തിന്റെ പ്രിയ കഥാകാരി കമലാദാസ് അഥവാ മാധവിക്കുട്ടി, കമലാ സുരയ്യയായി പേരു മാറ്റി മുസ്ളിം മതം സ്വീകരിച്ചപ്പോള്‍ അതിനെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും സ്നേഹത്തോടെയും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ സാമാന്യ ജനതക്ക് സാധിച്ചത്. ചില തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികള്‍ പ്രശ്നങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അതിനെ സാധാരണക്കാര്‍ പുഛിച്ചു തള്ളി. സ്വന്തം മനസ്സിന്റെയും കുടുംബത്തിന്റെയും സമാധാനത്തിനു വേണ്ടി മുസ്ളിം മതം സ്വീകരിച്ച ഏ ആര്‍ റഹ്മാന്‍ എന്ന ദിലീപ് കുമാര്‍ ഈയടുത്ത കാലത്ത് ഇന്ത്യയുടെ യശസ്സ് ലോകത്തിന്റെ നെറുകയോളം ഉയര്‍ത്തിയപ്പോള്‍ ആഹ്ളാദിക്കാന്‍ ഇന്ത്യയിലെ സാമാന്യജനതക്ക് സാധിച്ചതും സമാനമായ അനുഭവമാണ്. അതുകൊണ്ടു തന്നെ, ഐ ജിയെന്ന സിനിമയില്‍, മതം മാറ്റത്തെ അതും ഹിന്ദുവില്‍ നിന്ന് ഇസ്ളാമിലേക്കുള്ളത്, ഭീകരതയുമായി ബന്ധമുള്ള കൊടും കുറ്റകൃത്യമായി വിശേഷിപ്പിക്കുന്നത് കഥയുടെ ഹരം കൂട്ടാനുള്ള കേവലമായ കച്ചവട തന്ത്രമായി മാത്രം എഴുതിത്തള്ളാനാവില്ല.

മനുഷ്യാവകാശത്തെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ പ്രഖ്യാപനത്തില്‍ മതം മാറ്റത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു. ചിന്ത, മനസ്സാക്ഷിയോടുള്ള പ്രതിബദ്ധത, മതവിശ്വാസം എന്നീ കാര്യങ്ങളില്‍ എല്ലാ മനുഷ്യര്‍ക്കും അവരവരുടെ താല്‍പര്യം വെച്ചു പുലര്‍ത്താന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്. ഈ അവകാശത്തില്‍, അവരവരുടെ മതവും വിശ്വാസവും മാറാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു (ആര്‍ട്ടിക്കിള്‍ 18). ഒരാളെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് തുടര്‍ന്ന് വ്യക്തമാക്കപ്പെടുന്നുമുണ്ട്. ഐജിയിലെ നായകസഹോദരനായ കഥാപാത്രം, കൊടും ഭീകരനായി മാറുന്നതിന് ഇസ്ളാമിലേക്കുള്ള മതം മാറ്റം കൂടുതല്‍ സഹായകരമായിത്തീരുമെന്ന ധാരണയുടെ ഭാഗമായാണ് പ്രേമബന്ധത്തിലേക്കു പോലും എത്തുന്നത്. അതായത്, മതവിശ്വാസം പോലെ മനുഷ്യാവകാശത്തിന്റെ അഭേദ്യ ഭാഗമായി ആധുനിക/പരിഷ്കൃത സമൂഹവും നിയമവ്യവസ്ഥയും പരിഗണിക്കുന്ന മതം മാറ്റത്തിനുള്ള സ്വാതന്ത്ര്യത്തെ ഭീകരതയിലേക്കുള്ള പ്രവേശനകവാടമായി സ്ഥിരീകരിക്കാനുള്ള ശ്രമമാണ് തിരക്കഥാകൃത്ത്/സംവിധായകന്‍ നടത്തുന്നത്. മതം മാറ്റത്തെ സംസ്ക്കാരത്തിന്റെയും ദേശീയതയുടെയും പ്രശ്നമായി എടുത്തുയര്‍ത്തുകയും വംശഹത്യകള്‍ക്കുള്ള കാരണമായി ഫാസിസത്തിനാല്‍ മറുന്യായമായി പ്രതീകവല്‍ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ ഇത്തരം സൂക്ഷ്മ കഥാഗതികള്‍ നിഷ്ക്കളങ്കമാണെന്നു കരുതുക വയ്യ.

അപരവത്ക്കരണത്തിന്റെ പ്രശ്നമണ്ഡലത്തെയും മതം മാറ്റത്തെക്കുറിച്ചുള്ള സങ്കല്‍പനങ്ങളും ഭാവനകളും കലുഷിതമാക്കുന്നുണ്ട്. സമൂഹത്തിന്റെ പൊതു നിയമത്തിന് പാകമല്ലാത്തവര്‍, അഥവാ പൊതു ശ്രേണിയില്‍ തരം താണിരിക്കേണ്ടവര്‍ എന്ന സ്ഥാനമാണ് അപരര്‍ക്ക് ഉന്മാദ ദേശീയത പതിച്ചു നല്‍കുന്നത്. മത/ഭാഷാ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, വിദേശീയര്‍ എന്നിവരൊക്കെയും ഇപ്പോള്‍ ഇന്ത്യയില്‍ ഈ അപരവത്ക്കരണ ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു ശേഷം പൌരത്വ പ്രശ്നം ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, രാഷ്ട്രീയവും നിയമപരവുമായ പിന്തുണയും സാധ്യതയും ഉണ്ടായിട്ടും സോണിയാഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നത്, പൊതു ബോധത്തിലേക്ക് ഈ വൈറസ് ബാധ വ്യാപിച്ചതുകൊണ്ടാണ്. അപലപിക്കേണ്ടതായ ഒരു പ്രവൃത്തിയും പ്രത്യക്ഷമായോ പരോക്ഷമായോ ചെയ്യാത്തവര്‍ പോലും, അവരുടെ മത/ഭാഷാ സ്വത്വത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തപ്പെടുകയും അപരരായിത്തീരുകയും ചെയ്യുന്ന പ്രവണത വ്യാപകമാകുന്നത്, സമൂഹം ഉന്മാദ ദേശീയതയുടെ ഫാസിസത്തിന് അതിവേഗം കീഴ്പ്പെടുന്നു എന്നതിന്റെ കൃത്യമായ തെളിവാണ്. മനുഷ്യര്‍ക്കിടയില്‍ അതിര്‍ത്തികളും വിഭാഗീയതകളും കല്‍പ്പിച്ചുണ്ടാക്കുന്ന ദേശീയതയുടെ ഭാവനാശാലികളായി ചലച്ചിത്രകാരന്മാരും മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടാക്കുന്നവരും വ്യാഖ്യാനിക്കുന്നവരും പൊതു പ്രസംഗകരും അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്നു. സുനിശ്ചിതവും അനിശ്ചിതവുമായ കാര്യങ്ങളെന്തൊക്കെ എന്ന് തരം തിരിക്കുന്നത് ഈ പ്രക്രിയയിലൂടെയാണ്. രാഷ്ട്രീയ/സാമൂഹ്യ/ലൈംഗിക സദാചാരവും ഇതിലൂടെ നിരന്തരം രൂപപ്പെട്ടുവരുകയും പുനക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. പ്രത്യേക മത/ഭാഷാ വിഭാഗങ്ങള്‍ തുടക്കത്തില്‍ കുറഞ്ഞ തരം മനുഷ്യരും പിന്നീട് പിശാചുക്കളുമായി ചിത്രീകരിക്കപ്പെടുന്നു. അവരെ തരം താഴ്ത്തി ഇല്ലാതാക്കുക, അല്ലെങ്കില്‍ വീണ്ടും പരിഷ്ക്കരിച്ചെടുത്ത് മാനവീകരിക്കുക എന്ന രണ്ടു അജണ്ടകളിലൊന്ന് സമൂഹം(മൃദു/തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ വലതുപക്ഷ/ഉന്മാദ ദേശീയത എന്നും സമൂഹത്തിന് നിര്‍വചനം കൊടുക്കാം) സ്വീകരിക്കുന്നു.

പൊതു ബോധത്തിന്റെ രസന, അപരരുടെ നരകലോകമായിത്തീരുന്ന പ്രക്രിയയാണിവിടെ പ്രാവര്‍ത്തികമാകുന്നത്. സാമാന്യ പ്രേക്ഷകര്‍ക്ക് സിനിമകളില്‍ നിന്നും ടെലിവിഷന്‍ വാര്‍ത്തകളില്‍ നിന്നും- കവര്‍ സ്റ്റോറി, പൊളിറ്റിക്കല്‍ തിയറ്റര്‍ തുടങ്ങിയ വിക്ഷോഭകരമായ പേരുകളോടെ അവതരിപ്പിക്കുന്ന അനുബന്ധങ്ങളില്‍ നിന്നും- ലഭിക്കുന്ന ആനന്ദവും സംതൃപ്തിയും, മത/ഭാഷാ ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും നരകതുല്യമായ വേദനകളുടെ മറുപുറം മാത്രമാണെന്ന തിരിച്ചറിവിലേക്ക് മലയാളികള്‍/കേരളീയര്‍ എത്തുന്നില്ല എന്നത്, നമ്മുടെ സമൂഹം സാംസ്ക്കാരിക വംശഹത്യകളുടെ വക്കിലാണെന്നതിന്റെ തെളിവല്ലാതെ മറ്റൊന്നുമല്ല.
*

26 comments:

ചെറിയപാലം said...

തീർത്തും കാലിക പ്രസക്തം തന്നെ താങ്കളുടെ ലേഖനം.

ആശംസകളോടെ..

ajeeshmathew karukayil said...

തികച്ചും ബാലിശമായ വാദങ്ങള്‍ , താങ്കളുടെ മഞ്ഞ കണ്ണട ഊരി v വിഷയങ്ങളെ സമീപിച്ചാല്‍ തീരവുന്നവ മാത്രം .സിനിമയെ സിനിമയുടെ ഗൌരവത്തില്‍ സമീപിക്കുക വര്‍ഗീയമായി സമീപിച്ചാല്‍ ഒരൌത്തര്‍ക്കും ഉണ്ടാവും ഒരു പാടു ന്യായ വാദങ്ങള്‍ .യുക്തിസഹമായി ചിന്തിക്കുന്ന ഏതൊരു മലയാളിക്കും താങ്കളുടെ വാദത്തോട് യോജിക്കുക പ്രയാസം .

Rajeeve Chelanat said...

അജീഷ് പറഞ്ഞതു കേട്ടല്ലോ ജി.പി. അതാണു വേണ്ടത്. സിനിമയെ രണ്ട്-രണ്ടരമണിക്കൂര്‍ വിനോദമായി മാത്രം കാണുവാന്‍ കണ്ണിനെയും മനസ്സിനെയും പരിശീലിപ്പിക്കുക. ചിരിക്കുകയോ, കരയുകയോ, വികാരോന്മത്തനാവുകയോ ആവാം. വിരോധമില്ല. എന്നിട്ട്, തിയേറ്ററിനുള്ളില്‍ വിളക്കു തെളിയുമ്പോള്‍ പുറത്തേക്കിറങ്ങുക. വീട്ടില്‍ പോയി, തുടര്‍ന്നും ചിരിക്കുകയോ, കരയുകയോ, ഒളിവില്‍ വികാരപൂര്‍ത്തിയാവുകയോ ആകാം.

കൃത്യമായി വിലയിരുത്തിയ പോലെ ഉന്മാദത്തോടടുത്ത ഈ ദേശഭക്തിയെ പ്രചരിപ്പിക്കുന്നതില്‍ ഇന്ത്യന്‍-ലോകസിനിമകളും ഒട്ടും പിന്നിലല്ല. മലയാളത്തില്‍ തന്നെ, മേജര്‍ രവി എന്ന ‘സിനിമാ പ്രതിഭ‘യെ ശ്രദ്ധിച്ചാല്‍ മതി. എത്രമാത്രം വിഷലിപ്തമായ ആശയങ്ങളാണ് സിനിമയിലൂടെ അയാള്‍ ഇഞ്ചക്റ്റ് ചെയ്യുന്നത് എന്നറിയാന്‍. പോരാത്തതിനു പുരസ്കാരങ്ങളുടെ പുതിയ രൂപങ്ങളും നമ്മള്‍ ഇവര്‍ക്കു നല്‍കുന്നു. പാക്കിസ്ഥാനികളെ വെടിവെച്ചിടുന്ന അഭ്രപാളികളിലെ വെടിവീരന്മാര്‍ക്ക് ടെറിട്ടോറിയല്‍ ആര്‍മിയുടെ ലെഫ്റ്റ്നന്റ് കേണല്‍ പദവി! പാക്കിസ്ഥാനികളെ പിന്തുണക്കുന്ന ഇന്ത്യന്‍ മുസ്ലിമുകളെ വെടിവെച്ചിടുന്ന സാദാ ഇന്ത്യന്‍ പൌരന്മാര്‍ക്കും ഇനി നമ്മള്‍ ഈ പുരസ്കാരം കൊടുക്കും. ഒരു സിനിമ കാണുന്ന കൃത്യത്തിനു മറ്റെന്തെല്ലാം കുറ്റത്തിനു കൂട്ടുനില്‍ക്കണം.

പ്രസക്തമായ ഈ ലേഖനത്തിനു അഭിവാദ്യങ്ങളോടെ

കാവലാന്‍ said...

"സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും ചൂലെടുത്ത് ഓടിച്ച മാറാട്ടെ ബി ജെ പി നേതാവ് ഉമാ ഉണ്ണി ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ വേദിയില്‍ വന്നതില്‍ ഉത്ക്കണ്ഠപ്പെടാത്തവര്‍ മഅ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പ് അജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളം കാണുകയുണ്ടായി."

അബ്ദുള്‍ നാസര്‍ മ അദ്നി = ഉമാ ഉണ്ണി എന്ന് ജനം എന്തുകൊണ്ട് വിലയിരുത്തിയില്ല എന്നതാണ് കാര്യം.
ഉമാ ഉണ്ണിയെ കേരളത്തില്‍ എത്രപേരറിയുമോ എന്തോ, പക്ഷേ മഅദനിയെ അറിയാത്ത ഒരുണ്ണിയുമുണ്ടായിരിക്കുകയില്ല.

"താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്"

താമസ സ്ഥലം ലഭ്യമാണ് കേരള 'മുസ്ലീ'മാണെങ്കില്‍ മാത്രം എന്ന് ദിവസവും വായിക്കേണ്ടി വരുന്നൊരാള്‍ക്ക് പണിക്കരുടെ അനുഭവം ഒരത്ഭുതമാകാനിടയില്ല.

"എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ'---"

അവര്‍ ഗര്‍ഭിണിയായിരുന്നെന്ന്!താങ്കള്‍ക്കറിയാമോ ഇപ്പോഴും അവര്‍ പ്രസവിച്ചിട്ടുണ്ടായിരിക്കില്ല !! എങ്ങനെയിത്ര നിസ്സാരമായി കാര്യങ്ങളെ എഴുത്തിന്റെ മയിലെണ്ണ തേച്ച് വളച്ചെടുക്കുന്നു?

(*"ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്മയാണ്."*)

കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്മയാണ്

ഇപ്പോഴാണ് കാര്യങ്ങള്‍ സുവ്യക്തമായത്. മാധ്യമങ്ങള്‍,സിനിമാ സംവിധായകര്‍, മലപ്പുറം ----
ഇതായിരുന്നു പറയാനുദ്ധേശിച്ചതല്ലേ.

ഹഹഹ കമ്യൂണിസത്തെ വെറുക്കുന്ന കേരളജനത! മുസ്ലീമിനെ വെറുക്കുന്ന കേരള ജനത!എത്ര സുന്ദരമായ സ്വപ്നം.

കഥാന്ത്യത്തില്‍ മുട്ടനാടുകള്‍ കുറുക്കനെ തുരത്തിയോടിക്കുന്നതായിരുന്നു വായിക്കാനിഷ്ടം കുറുക്കനായാലും അതിനോടുമൊരു കരുണ.കേരള ജനത പേറുന്ന ഏറ്റവും വലിയ ശാപവും ഇതാണ്.

അഹങ്കാരി... said...

ഹെന്റെ കാവലാനേ വിട്ടേരെ...

പാവ്വങ്ങള്‍ ക്ഷീണം തീര്‍ക്കട്ടെന്ന്. അല്ല പാവങ്ങ്ഗള്‍ക്ക് പറയാന്‍ പറ്റുമോ പിഡിപി ബന്ധം ഇത്ര കനത്ത തോല്വിക്ക് ഒരു കാരണമാണെന്ന്...അപ്പോ അതാണ്...

പിന്നെ എന്തോ എന്താന്നറീല്ല, ഈ ഹരിഹര്‍ നഗര്‍ എന്ന സിനിമ എടുത്ത ലാല്‍ (കഥയൌം പുള്ളി തന്നല്ലേ?) എന്ന മനുഷ്യന്‍ സംഘപരിവാര്‍ അംഗമാണോ എന്തോ!!! (പോള്‍ മൈക്കല്‍ എന്ന്

പേരുള്ള പുള്ളി ഒരൊന്നാന്തരം കൃസ്ത്യനാണെന്നാണെന്റെ അറിവ്.രാമചന്ദ്രന്‍ സഖാവ് അറിയാത്തതോ മനപൂര്‍വം മറന്നതോ ആകാം).പുള്ളീ കമ്യൂണിസ്റ്റ് അനുഭാവിയുമാണെന്നാണ് വായിച്ചുള്ള അറിവ്.

പിന്നെ, അതില്‍ തന്നെ “മുസ്ലീം” ആയ സിദ്ദിഖ് അവതരിപ്പിച്ച കഥാപാത്രത്തെ വീല്ലനാക്കാതെ കൃസ്ത്യാനിയെ വില്ലനാക്കിയ ലാലിന്റെ മുസ്ലീം വിരുദ്ധ-സംഘപരിവാര്‍ മനോഭാവം തീര്‍ച്ചയായും

അപലപിക്കപ്പെടേണ്ടതു തന്നെ!!! അല്ലേ!!!

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തില്‍ ജോണ്‍ ഹോനായി എന്ന കൃസ്ത്യാനിയെ വില്ലനാക്കിയതും “മുസ്ലീം” വിരുദ്ധത കൊണ്ടു തന്നെ!!

“പ്രജ” എന്ന ചിത്രത്തില്‍ സക്കീര്‍ ഹുസൈന്‍ എന്ന നായകന്‍ ഹിന്ദുവാന്നേ...വില്ലന്മാരായ രമണ്‍ നായിക്ക്(!) അടക്കമുള്ളവര്‍ മുസ്ലീം-കൃസ്ത്യാനികളും!!!( എടുത്തതാട്ടെ രണ്‍ജി പണിക്കരും

-എന്നാണെന്റെ ഓര്‍മ!)

ലാലിന്റെ റാംജിറാവ് സ്പീക്കിംഗിലെ റാംജിറാവ് കൃസ്ത്യനോ മുസ്ലീമൊ?-ഹേയ് അല്ല പാഴ്സിയാവും!

അല്ല, കമ്മ്യൂണിസ്റ്റ് അനുഭാവി ആയ ലാല്‍ പോലും കഥ ഇങ്ങനെ ആക്കാന്‍ നിര്‍ബന്ധിതനാകുന്നത് കേരളത്തിലെ പ്രേക്ഷകര്‍ മുഴുവന്‍ കാലാകാലങ്ങളായി ഹിന്ദുത്വവാദികളായതിനാലാണോ

രാമചന്ദ്രന്‍‌ജീ?

ഹോ, ഇതാ പാവം സംഘപരിവാറുകാരെ ഒന്നറിയിച്ചേക്കണേ...പാവങ്ങള്‍ക്കിനി കഷ്ടപ്പെടണ്ടല്ലോ!

ഹോ ഈ ലാല്‍ ടു ഹരിഹര്‍ നഗര്‍ ഇറക്കിയതു പോലും ഇടതുപക്ഷത്തിനെ തോല്‍പ്പിക്കാനാന്ന് ഇപ്പോഴല്ലേ കാവലാനേ നിങ്ങള്‍ക്കും മനസിലായുള്ളൂ, നന്ദി പറയൂ രാമചന്ദ്രന്‍‌ജിയോട്...
തലപ്പാവില്‍ വര്‍ഗീസിനെ കൊന്ന പോലീസുകാരനായി അഭിനയിച്ചതും, വിയറ്റ്നാം കോലനിയിലെ നായകനെ നമ്പൂരിയും (!!!) വില്ലനെ മുസ്ലീമാക്കിയതും ഇതേ ഹിന്ദുത്വഫാസിസ്റ്റ് മെന്റാലിറ്റി കൊണ്ട്

തന്നെന്നെ...


പിന്നെ ഈ സത്യന്‍ അന്തിക്കാട്...പന്നന്‍ തന്നെന്നേ...അതാണല്ലോ പുള്ളീടെ കുറേ സിനിമംകളില്‍ നായകന്മാരെ കൃസ്ത്യാനിയാക്കി അപമാനിച്ചത്.അല്ലെങ്കില്‍ വീണ്ടും ചില വീട്ടുകാര്യങ്ങളിലെ റജി എന്ന കഥാപാത്രത്തെ കഴിവുകെട്ടവനായും ജീവിതം പഠിക്കാത്തവനായും അവതരിപ്പിച്ചതും , അച്ഛന്‍ കൊച്ചു തോമയെ ദുഷ്ടനായി ചീത്രീകരിച്ചതും കൃസ്ത്യാനികളേ അവഹേളിക്കാനല്ലെങ്കില്‍

പിന്നെന്തിനായിരുന്നെന്ന് കാവലാന്‍ ചിന്തിച്ച് നോക്കിക്കേന്ന്...

ഈ മണി,ഹരിശ്രീ മുതലായവരൊക്കെ മുസ്ലീം-കൃസ്ത്യന്‍ ആള്‍ക്കാരും അവര്‍ അവതരിപ്പിക്കുന്ന വളിപ്പ് കഥാ‍പാത്രങ്ങള്‍ മുഴുവന്‍ മുസ്ലീം കൃസ്ത്യന്‍ വിഭാഗത്തില്‍ പെട്ടതുമാണെന്നല്ലേ നമ്മട സഖാവ്

പറഞ്ഞത്!പാര്‍ട്ടി ക്ലാസുകളില്‍ സ്ഥിരമായി പോവാത്തോണ്ടാവും, എനിക്ക് ഓര്‍മ്മ വരുന്നില്ല.

നടുറോഡില്‍ മര്‍ദ്ദിക്കപ്പെട്ട തമിഴ് ഗര്‍ഭിണി!!! അല്ല സഖാവേ ആ ഗര്‍ഭിണി മുസ്ലീമോ കൃസ്ത്യനോ പാഴ്സിയോ?ഏത് വിഭാഗം? അല്ല സിനിമയുടെ പോലും ജാതി അറിയുന്ന സഖാവിനു അതറിയാന്‍

ബുദ്ധിമുട്ടുണ്ടാവില്ല.അതാ! അല്ല അവരെ ആക്ച്വലി എന്തിനാ മര്‍ദ്ദിച്ചേ?

അഹങ്കാരി... said...

പ്രിയ സഖാവ് രാജീവ് ചൂണ്ടിക്കാണിക്കുന്ന ഈ മേജര്‍ രവിക്കും എന്തോ സംഘപരിവാര്‍ ബന്ധമുള്ളതായികേട്ടിട്ടേ ഇല്ല- പക്ഷേ പുള്ളി നമ്മടെ കോടിയേര്രി സഖാവുമായും മകന്‍ ബിനീഷ്

കോടിയേരിയുമായും വളരെ അടുത്ത ബന്ധത്തിലാന്ന് കേട്ടിട്ടുണ്ട്- പാവം രവിയുടെ മുസ്ലീം വിരുദ്ധത!!!

പ്രിയ സ:രാജീവിനോട് പെരുത്ത് നന്നിയുണ്ട്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ പാകിസ്ഥാനെ സപ്പോര്‍ട്ട്റ്റ് ചെയ്യ്യുന്നവരാണെന്ന പുതിയ സത്യം അറീച്ചതിന്. പക്ഷേ മേജര്‍ രവിയുടെ മൂന്ന് ചിത്രവും ഞാന്‍ കണ്ടു-

അതില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഇന്ത്യയേയും ഇന്ത്യന്‍ സേനയേയും സഹായിക്കുകയുമ്ം ഇന്ത്യക്കായി ജീവന്‍ വെടിയുന്നതുമല്ലാതെ പാകിസ്ഥാനെ സപ്പോര്‍ട്ട് ചെയ്യുന്നതായു കാണിച്ചിട്ടില്ല!!!
പിന്നെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഇന്ത്യയെ നശിപ്പിക്കുന്നവര്‍ക്കായി വാദിക്കുന്നവരെ നമുക്ക് നാളെ മുതല്‍ ഭാരതരത്നം കൊടുത്ത് ആദരിക്കാം - മുംബൈയില്‍ ഭീകരരെ വെടിവെച്ചു കൊന്ന ഇന്ത്യന്‍ പട്ടാളം

തുലയട്ടെ...അല്ലേ രാജീവ്വ്?

പാകിസ്ഥാന്‍ എന്ന രാഷ്ട്രവും ഇന്ത്യയും സുഹൃത്തുക്കളായി,സഹോദരങ്ങളായി കഴിയാതിരിക്കാന്‍ നമ്മുടെ മാതൃരാജ്യത്തിന്റെ നെഞ്ചില്‍ കുഴിബോംബ് പാകുന്നതില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കാകണാം

ഇനി മുതല്‍ ഹോണാറാറി പട്ടാളാ പദവി.അങ്ങനെ ആക്കിയാലോ?

(രാജീവിന്റെ സ്വപ്നലോകമായ ചൈനയില്‍ ചെന്ന് ടിബറ്റ് കീ ജയെന്നോ ജയ് ഹിന്ദെന്നോ പറായാന്‍ കൊതി വ്രുന്നു, ആത്മഹത്യ ചെയ്യാന്‍ ധൈര്യമില്ല, മരിക്കേം വേണാം അതോണ്ടാ!)

ചെങ്ങറായിലും നന്ദിഗ്രാമിലും മാത്രമേ നാട്ടുകാര്‍ പ്രശ്നമുണ്ട്ണാക്കു...അല്ലാത്തതെല്ലാം ഹിന്ദുത്വ ഫാസിസ്റ്റ് കക്ഷികളാണ്!!!

അതു പോലെ തന്നെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്ല് , ഏറ്റവും പ്രധാന പ്രശ്നം പിഡിപി ബന്ധമായിരുന്നില്ല - മുസ്ലീം വിര്‍ദ്ധര്‍ യുഡീഫിനോടൊപ്പം ചേര്‍ന്നതാണ്!!!

അപ്പോള്‍ കാവലാനേ , യുഡീഫിനോടൊപ്പം ചേര്‍ന്ന രണ്ട് പ്രധാന മുസ്ലീം വിരുദ്ധ ശക്തികള്‍ അറിയില്ലേ?

1. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ്
2. മുസ്ലീം ലീഗ്!

ഇവരെ പോലെ മുസ്ലീം വിരുധര്‍ വേറേയുണ്ടോ?

സിപി‌എമ്മിനെ എതിര്‍ത്ത പ്രധാ‍ന കൃസ്ത്യന്‍-മുസ്ലീം വിരുദ്ധ പത്രങ്ങള്‍ -
1. മനോരമ
2.മംഗളം(സ്ഥാപകന്‍ : വര്‍ഗീസ്)
3. തേജസ് (എന്‍‌ഡി‌‌ഏഫ്)
4.മാതൃഭൂമി (ജനതാദള്‍-ഇന്നാലെ വരെ ഉറക്കം എല്‍ഡീഫില്‍)

യുഡീഫിന്റെ പ്രധാന കക്ഷികളെ അറിയില്ലേ കാവലാന്‍ :
Indian National Congress (INC)
Indian Union Muslim League (IUML)
Kerala Congress (Mani) (KC(M)) of K.M. Mani
Kerala Congress (Jacob) of T.M. Jacob
Kerala Congress (Secular) of P.C. George
Revolutionary Socialist Party (Baby John) of Shibu Baby John
Janathipathya Samrakshana Samithy (JSS) of K.R. Gowri Amma
Kerala Congress (Balakrishna Pillai) (KC(B)) of R. Balakrishna Pillai
Communist Marxist Party (CMP) of M.V. Raghavan

ഇതിലെത്ര ഹിന്ദുത്വകക്ഷികളാന്ന് നോക്കൂ...

പാവം, ഇത്തവണ എല്‍‌ഡി‌എഫിനു കിട്ടിയത് ആകെ മുസ്ലീം വോട്ട് മാത്രമാണ്.മുസ്ലീം വിരുദ്ധരുടെ വോട്ടെല്ലാം യുഡീഫിനു...പക്ഷേ ജയിച്ച ‌എല്‍ഡി‌എഫ് കാരില്‍ ഒരു മുസ്ല്ലിം പോലൂല്ല!!! അപ്പോ

കമ്യൂണിസ്റ്റുകാരും മുസ്ലീം വിരുദ്ധരാ??? ഹെന്റെ കാവലാനേ, എനിക്കാകെ കണ്‍ഫൂഷനായെന്നേ!

മുസ്ലീം ഭൂരിപക്ഷ പൊന്നാനീലും ഈ മുസ്ലീം വിരുദ്ധരെങ്ങനാ മുസ്ലീം സ്ഥാനാര്‍ത്തീയെ തോല്പിച്ചേന്നാലോചിച്ച് ന്റെ തല പൊഹയണൂ...

ഹെന്റമ്മേ ഈ ന്യൂനപക്ഷ വിരുദ്ധരെ കൊണ്ട് തോറ്റു...

അഹങ്കാരി... said...

ഹേതായാലും രാമചന്ദ്രന്‍‌ജിയെ സമ്മതിക്കണം...ഓരോ സിനിമയിലേയും ലിംഗ-വര്‍ഗ നിര്‍ണയം നടത്തി അനലൈസ് ചെയ്യാന്‍ ഇരുന്നു കളഞ്ഞല്ലോ! ഹോ ഇപ്പോ വെറേ ജോലിയില്ലല്ലോ? ഇലക്ഷന്‍ കഴിഞ്ഞില്ലേ? ഇനി പ്രതിക്രിയാ വാദികള്‍ക്കെതിരെ പ്രതികരിക്കുക മാത്രമാണല്ലോ ആകെയുള്ള രക്ഷ! മനുഷ്യനു മനസിലാവാത്ത ഭാഷ കൂടി കേറ്റിയാല്‍ പൂര്‍ത്തിയായി അല്ലേ!!!

ഒരു സിമ്പിള്‍ കാര്യം ചോദിച്ചോട്ടെ, താങ്കള്‍ ഈ പോസ്റ്റില്‍ കൂടി പറയാനുദ്ദേശിച്ചതെന്താ? ഒന്ന് ചുരുക്കി പറായാമോ?? കേരളത്തിലെ പ്രേക്ഷകര്‍ മുഴുവന്‍ മുസ്ലീംവിരുദ്ധരോ ഹിന്ദുത്വവാദികളോ

ആണെന്നോ?സിനിമ വിജയിക്കാന്‍ മുസ്ലീ-കൃസ്ത്യന്‍ വിരുദ്ധത വേണമെന്നോ-കഥയും ഒന്നുമല്ല പ്രധാനമെന്നോ? അതോ ഈ സംവിധായകരൊക്കെ മുസ്ലീം-കൃസ്ത്യന്‍ വിരുദ്ധരാണേന്നോ? അതോ

കേരളം മുഴുവന്‍ മുസ്ലീം വിരുദ്ധരാണെന്നോ?
ടു ഹരിഹര്‍ നഗറില്‍ തുടങ്ങി സിനിമ-കഥാപാത്രം-മതപരിവര്‍ത്തനം-സുരയ്യ-തമിഴ് സ്ത്രീ-പ്രതിലോമഹരം-യു‌എന്‍-അംബേദ്കര്‍.........ഒരു പരസ്പരബന്ധവുമില്ലാത്ത ഐറ്റംസാ‍യോണ്ട് ഒന്നും

മനസിലായില്ല അതാ...

എനിക്ക് ഒന്ന് പറഞ്ഞ് തരൂ പ്ലീസ്.പ്രതിക്രിയാവാദവും പ്രതിലോമകരവും ഒന്നുമല്ല, സഖാവ് ഈ പോശ്റ്റിലൂടെ പറയാനുദ്ദേശിച്ച കാര്യം-ത്രേഡ്-കാമ്പ്-രത്നച്ചുരുക്കം അഥവാ കീപോയിന്റ് എന്താണെന്ന് മാത്രം???ഒന്ന് പറയുമോ പ്ലീസ്?


ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്-പ്രത്യശാസ്ത്രബോധവും അത്ര ബുദ്ധിയുമൊന്നുമില്ലാത്ത ഒരു സാധാരണ പൌരന്‍.അതിനാല്‍ ഉള്ള അറിവില്ലായ്മ മാത്രമാ‍ാണീ കമന്റ്.ക്ഷമിക്കുക

paarppidam said...

മുമ്പെവിടെയോ ഞാൻ ഉന്നയിച്ചതിനു സമാനമായ സംഗതിയാണിപ്പോഴും പറയുന്നത്‌. താങ്കളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട്‌ വീണ്ടും ആവർത്തിക്കുന്നു.

സിനിമ കാണുവാൻ പോകുമ്പോൾ മുസ്ലീമായ മമ്മൂട്ടിയുടേ സിനിമക്ക്‌ അല്ല മമ്മൂട്ടിയെന്ന നടനെയാണ്‌ സിനിമയിൽ കാണുന്നത്‌.അദ്ദേഹത്തെ പോലെ ഒരു മഹാനടനെ വർഗ്ഗെയതയുടെ ഇടുങ്ങിയ കളത്തിൽ നിർത്തുവാൻ സാധിക്കില്ല.സിദ്ദിഖെന്ന നടനെപ്പോലെ വില്ലൻ കതാപാത്രങ്ങളെ അഭിനയിപ്പിച്ചുഫലിപ്പിക്കുവാൻ ഇന്ന മലയാളസിനിമയിൽ ആരുണ്ട്‌? എന്നാൽ അതിന്റെ പേരിൽ നായർ മോഹൻലാൽ നായകനും മുസ്ലീം സിദ്ദിഖും നായർ സായ്ക്കുമാറും വില്ലന്മാരാകുന്ന സിനിമ എന്ന് ആരെങ്കിലും പറയുമോ?

താങ്കൾ നിരീക്ഷിക്കുന്ന രീതിയിൽ ആളുകൾ ചിന്തിക്കുവാൻ തുടങ്ങിയാൽ അതു വലിയ ഒരു സാമൂഹ്യ ദുരന്തത്തിൽ എത്തും.കാരണം നായരായ മോഹൻ ലാൽ ദളിതനായ നടനെ ചവിട്ടുന്നത്‌ ജാതിവ്യവസ്ഥിതിയുടെ ഭാഗമായിട്ടാണെന്ന് കാണുവാൻ തുടങ്ങിയാൽ.കലയെ കലയായി തന്നെ കാണുവാൻ ആണ്‌ സാധാരണക്കർക്ക്‌ എന്നും ഇഷ്ടം. കച്ചവടതാൽപര്യം ഉള്ളവർ അതിൽ "വിഷം" കലർത്തുവാൻ ശ്രമിക്കുന്നത്‌ തിരിച്ചറിയാം എന്നാൽ താങ്കൾ ഇത്തരത്തിൽ ശ്രമിക്കുന്നത്‌ മനസ്സിലാകുന്നില്ല.

ദയവായി താങ്കളേപ്പോലുള്ളവർ ഇങ്ങനെ വ്യാഖ്യാനിച്ചുകൂട്ടരുത്‌.സിനിമയെ സിനിമയായി തന്നെ കാണുവാൻ ശ്രമിക്കുക.കഥാപാത്രങ്ങളുടെ പേരും ഊരും ജാതിയും നോക്കി സിനിമ ആസ്വദിക്കുവാൻ ആളുകളെ പ്രേരിപ്പിക്കാതിരിക്കുക.

പിണറായിയെയും മദനിയേയും സാദാരണക്കാരായ ജനം ഇഷ്ടപ്പെടാത്തതിനു എന്തുചെയ്യാനാണ്‌.അവർക്ക്‌ ആ കൂട്ടുകെട്ടിൽ എന്തെങ്കിലും അപകടം തോന്നുന്നുണ്ടാകും.

സത്യേട്ടനെ പോലെ ഒരു കലാകാരൻ വർഗ്ഗെയത ഉള്ളിൽ വച്ച്‌ സിനിമചെയ്യും എന്ന് പറയുന്നത്‌ ബാലിശമാണ്‌. ജാതിയും മതവും വർഗ്ഗവും അനുസരിച്ച്‌ വേർത്തിരിക്കുവാനും സംവരണം നൽകുവാനും സർക്കാർ ജോലിയല്ല സിനിമ എന്ന് താങ്കളോട്‌ പറയേണ്ടതില്ലല്ലോ?


വ്യാജപാസ്പോർട്ട്‌, കള്ളനോട്ടു,,പെൺവാണിഭം തുടങ്ങി പലതിലും ചില പ്രത്യേക ജില്ലയിൽ പെടുന്നവർ കൂടുതലായി ഉൾപ്പെടുന്നതും പിടിക്കപ്പെടുന്നതും ബോധപൂർവ്വം പോലീസും മാധ്യമങ്ങളും ചമക്കുന്നതാണോ താങ്കൾ പറഞ്ഞുവരുന്നത്‌?


കേരളത്തിൽ എന്തുകൊണ്ട്‌ ജാതിയുടെ പേരും പറഞ്ഞ്‌ ക്രിസ്‌സ്ത്യാനികൾ ബോംബ്‌ സ്ഫോടനത്തിനും ആയുധസമാഹരണത്തിനും മുതിരുന്നില്ല എന്നുകൂടെ ചിന്തിക്കുന്നത്‌ ഈ അവസരത്തിൽ നന്നായിരിക്കും എന്ന് തോന്നുന്നു.

ഹിസ്റ്റീരിയ ഭാധിച്ച ഒരു മാസ്സിനെ ഉപയോഗപ്പെടുത്തി തങ്ങളുടേ ലക്ഷ്യം കാണുവാൻ ഫാസിസം അതിന്റെ എല്ലാ അടവുകളും പയറ്റും. എന്നാൽ അത്തരം ഫാസിസത്തെ കേരളീയർ ഇനിയും അകത്തി തന്നെ ആണ്‌ നിർത്തുന്നത്‌ എന്ന് വ്യക്തമാണ്‌. ദയവായി ഇത്തരം വേർത്തിരിവിന്റെ വ്യഖ്യാനങ്ങൾ സാധാരണക്കാരിലേക്ക്‌ എത്തിക്കരുത്‌.

വർഗ്ഗീയതയെ കേരളത്തിൽ നട്ടുപിടിപ്പിക്കുവാൻ ന്യൂനപക്ഷങ്ങളും - ഭൂരിപക്ഷങ്ങളും ഉള സംഘടനകളും സംഘങ്ങളും ആവോളം ശ്രമിക്കുന്നുണ്ട്‌.അതിനു മുതൽക്കൂട്ടുവാൻ ഇതുപോലുള്ള ലേഖനങ്ങളും കാരണമാകും.

കുറച്ച്‌ നാൾ മുമ്പ്‌ ഒരു ഫലിതം നിറഞ്ഞ ഫയൽ വന്നിരുന്നു. സി.ബി.ഐ സിനിമയിൽ അഭിനയിച്ചതിനു മമ്മൂട്ടിക്ക്‌ സി.ബി.ഐയിൽ ജോലി നൽകാൻ പോണൂ എന്നും.വില്ലന്മാരായ ചില നടന്മാരെ ഗുണ്ടാ ആക്ട്പ്രകാരം അറസ്റ്റുചെയ്യാൻ പോണൂന്നൊക്കെ. താങ്കളെ പ്പോളെ പ്രൗഡമായ പുരസ്കാരങ്ങൾ വാങ്ങിയ വ്യക്തിയിൽ നിന്നും ആ ഹാസ്യ ഫയലിന്റെ നിലവാരം പോലും ഇല്ലാത്ത ഒരു ലേഖനം വന്നതിൽ ദുഖമുണ്ട്‌.

വർഗ്ഗീയതയെ ചെറുക്കണം പക്ഷെ അതു മറ്റൊരു വർഗ്ഗെയതക്ക്‌ വളം ച്ചുകൊണ്ടായിരിക്കരുത്‌...എല്ലാതരം വർഗ്ഗീയതയും സമൂഹത്തിനു ആപത്തണ്‌.

കുരുത്തം കെട്ടവന്‍ said...

ഈ പാര്‍പ്പിടം ഒരു കുണ്ടാമണ്ടി തന്നെ. മമ്മുട്ടി സി ബി ഐ യില്‍ അഭിനയിച്ചതിനല്ല പകരം മോഹന്‍ലാല്‍ സൈനിക വേഷങ്ങളില്‍ അഭിനയിച്ചതിനാണ് അയാളെ പട്ടാളത്തില്‍ എടുക്കണം എന്ന് ഒരു മാതിരി വിവരം ഇല്ലാത്തവര്‍ പറഞ്ഞത്. നോക്കണേ, എന്നിട്ട് തമാശ മമ്മുട്ടിയുടെ പേരില്‍!! ഇക്കണക്കിനു നമ്മുടെ "shit" ചേട്ടന്‍ ഒരു കംമീശനരും ദിലീപ് സി ഐ ഡി യും ആകണം. യഥാര്‍ത്ഥത്തില്‍ ജി പീ യല്ല തമാശയില്‍ പോലും വര്‍ഗീയത കലര്‍ത്തുന്നത് പാര്‍പ്പിടം തന്നെ.

അഹങ്കാരി... said...

ഹലോ മിസ്റ്റര്‍ കുരുത്തംകെട്ടവന്‍,

കാര്യങ്ങളേ പറ്റി ശരിയായ ധാരണാ ഇല്ലെങ്കില്‍ ദയവായി മിണ്ട്ണാതിരിക്കൂ പ്ലീസ്.

പാര്‍പ്പിടം പറഞ്ഞത് ബെര്‍ളി എഴുതിയ ഒരു പോശ്റ്റിനെ പറ്റി ആണ്.അത് ഇമെയില്‍ ഫോറ്വേഡായി ഒത്തിരി കറാങ്ങുകയും പല പത്രങ്ങളും എടുത്ത് (ബെര്‍ളിയുടെ അനുവാദമില്ലാതെ ) പ്രിന്റ് ചെയ്യുകയും ചെയ്ത ഹിറ്റ് പോസ്റ്റാണ്.

മമ്മൂട്ടി എന്ന നടന്‍ മുസ്ല്ലീമായതു കൊണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണില്ലെന്ന് പറയുക ഒരു പക്ഷേ ചിത്രങ്ങളില്‍ പോലും ജാതി തിറക്കുന്ന ചിലര്‍ മാത്രമാകും.അല്ലെങ്കില്‍ മലയാളാത്ത്തിന്റെ അഭിമാനവും അഹങ്കാരവുമായ സൂപ്പര്‍ സ്റ്റാര്‍ ആയി അദ്ദേഹം വളാരില്ലായിരുന്നുവല്ലോ?

എനിക്ക് മമ്മൂട്ടിയുടെ രാഷ്ട്രീയഥ്തോട് എതിര്‍പ്പുണ്ട്.എന്നാല്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രങ്ങളില്‍ ഞാന്‍ കാണുക ആ കക്ഥാപാത്രത്തെ മാത്രമാണ്, അതിനെ വിജയിപ്പിക്കാന്‍ മമ്മൂട്ടി എന്ന നടന്‍ നടത്തിയ അധ്വാനം മാത്രമാണ്.അല്ലാതെ മമ്മൂട്ടി എന്ന “മുസ്ലീ”മിനേയോ മോഹന്‍ലാല്‍ എന്ന “നായരേ”യോ ഞാന്‍ സിനിമ്മയില്‍ കാണാറില്ല.

ഇവിടെ പ്രസക്തമായ മറ്റൊരു ചോദ്യം ഇത്ര മാത്രമാണ്, അത് കുരുത്തം കെട്ടവന്ന് എന്ന താങ്കള്‍ക്ക് മനസിലായെങ്കില്‍ എനിക്കൊന്ന് പറഞ്ഞ് തരിക :

ഇത് ഞാന്‍ ജിപി സാറിനോട് ചോദിച്ചതാണ്. അദ്ദേഹം മറുപടി തന്നില്ല. ഇപ്പോള്‍ താങ്കള്‍ പാര്‍പ്പിടത്തിന്റെ വാക്കുകളില്‍ വര്‍ഗീയം ദര്‍ശിക്കുന്നതിലൂടെ താങ്കള്‍ക്ക് ഈ പോസ്റ്റ് മനന്‍സിലാറ്റെന്ന് കരുതട്ടെ, അതിനാല്‍ ഉത്തരവും പ്രതീക്ഷിക്കുന്നു

താങ്കള്‍ ഈ പോസ്റ്റില്‍ കൂടി പറയാനുദ്ദേശിച്ചതെന്താ? ഒന്ന് ചുരുക്കി പറായാമോ?? കേരളത്തിലെ പ്രേക്ഷകര്‍ മുഴുവന്‍ മുസ്ലീംവിരുദ്ധരോ ഹിന്ദുത്വവാദികളോ

ആണെന്നോ?സിനിമ വിജയിക്കാന്‍ മുസ്ലീ-കൃസ്ത്യന്‍ വിരുദ്ധത വേണമെന്നോ-കഥയും ഒന്നുമല്ല പ്രധാനമെന്നോ? അതോ ഈ സംവിധായകരൊക്കെ മുസ്ലീം-കൃസ്ത്യന്‍ വിരുദ്ധരാണേന്നോ? അതോ

കേരളം മുഴുവന്‍ മുസ്ലീം വിരുദ്ധരാണെന്നോ?ടു ഹരിഹര്‍ നഗറില്‍ തുടങ്ങി സിനിമ-കഥാപാത്രം-മതപരിവര്‍ത്തനം-സുരയ്യ-തമിഴ് സ്ത്രീ-പ്രതിലോമഹരം-യു‌എന്‍-അംബേദ്കര്‍.........ഒരു പരസ്പരബന്ധവുമില്ലാത്ത ഐറ്റംസാ‍യോണ്ട് ഒന്നും

മനസിലായില്ല അതാ...

എനിക്ക് ഒന്ന് പറഞ്ഞ് തരൂ പ്ലീസ്.പ്രതിക്രിയാവാദവും പ്രതിലോമകരവും ഒന്നുമല്ല, സഖാവ് ഈ പോശ്റ്റിലൂടെ പറയാനുദ്ദേശിച്ച കാര്യം-ത്രേഡ്-കാമ്പ്-രത്നച്ചുരുക്കം അഥവാ കീപോയിന്റ് എന്താണെന്ന് മാത്രം???ഒന്ന് പറയുമോ പ്ലീസ്?

Unknown said...

പോസ്റ്റ് മൊത്തം വായിച്ചിട്ട് ഒന്നും മനസ്സിലാകാത്തവര്‍ക്കാണ് ഇനി ചുരുക്കിപ്പറഞ്ഞിട്ട് കാര്യം മനസ്സിലാകാന്‍ പോകുന്നത്.

അഹങ്കാരി... said...

അയ്യോ ആസാമി സാറേ,

നമ്മള്‍ സാറിനെ പോലെ ബുദ്ധിജീവിയൊന്നുമല്ലേ, ഒരു സാധാരണ മനുഷ്യനാ...

ഇതില്‍ ജിപി സര്‍ ഉദ്ദേശിച്ചിരിക്കുന്നതെന്താന്ന് മനസിലായെയില്ല - സിനിമയാണോ, രാഷ്ട്രീയമാണോ അതോ മുസ്ലീം വിരുദ്ധര്‍ക്ക്കെതിരെ ആണോ?

താങ്കള്‍ക്കങ്ങ് മനസിലായെങ്കില്‍ ഒന്ന് പറഞ്ജ് തരാനുള്ളാ മാഹാനുഭാവത കാണിക്കുമോ?

(വെറുതേ സന്ദേശം സിനിമയില്ലെ ശ്രീനിവാസന്റെ റോള്‍ കളിക്കരുത് കേട്ടോ)

paarppidam said...

പാർപ്പിടം എന്ന പേരുവായിച്ചതും കുരുത്തം കെട്ടവനു ആലോചിക്കേണ്ടിവന്നില്ല.കൊടുത്തു കമന്റ്‌ . താങ്കൾ ദയവായി പോസ്റ്റും എന്റെ കമന്റും വായിക്കുക.

തീർച്ചയായും ജി.പി മൗനം ഭഞ്ജിക്കേണ്ടിയിരിക്കുന്നു.വസ്തുതകളുടെ പിബലമില്ലാതെ ജി.പി ഗുരുതരമായ ഒരു ആരോപണം/നിരീക്ഷണം ആണിവിടെ ഉന്നയിച്ചിരിക്കുന്നത്‌ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.കമന്റിട്ടവരിൽ പലരും താങ്കളുടെ നിലപാടിലെ ബാലിശത വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.

ഇനിയെങ്കിലും താങ്കൾ മുന്നോട്ടുവെക്കുന്ന ഈ വെറുപ്പുവിതക്കുന്ന നിരീക്ഷണങ്ങൾ ദയവായി ഒഴിവാക്കുക.ഞങ്ങളെപ്പോളുള്ള സാധാരണ പ്രേക്ഷകർ നടന്റേയും,നടിയുടേയും/തിരക്കഥാകൃത്തിന്റേയും/സംവിധായകന്റേയും പ്രദർശ്ശിപ്പിക്കുന്ന തീയേറ്ററുകാരന്റേയും ജാതിയും മതവും നോക്കിയല്ല സിനിമ ആസ്വദിക്കുന്നത്‌.

ലാലിനെപ്പോലെ ഒരു സംവിധായകൻ/ത്രിയക്കഥാകൃത്ത്‌ ജാതിനോക്കി വില്ലനെ സെലക്ട്‌ ചെയ്യും എന്ന് കരുതുന്നതിലെ യുക്തി മനസ്സിലാകുന്നില്ല. ഓരോ സിനിമയിലും വ്യത്യസ്ഥ കഥാപാത്രങ്ങൾ വ്യത്യസ്ഥ പേരിൽ നടന്മാരാൽ അവതരിപ്പിക്കപ്പെടുന്നു. അല്ലാതെ സ്ഥിരമായി ഇന്ന സമുദായക്കാരൻ വില്ലൻ,ഇന്ന സമുദായക്കാരൻ നായകൻ ഇന്ന സമുദായക്കാരൻ സ്വഭാവനടൻ അങ്ങീൻ ഒക്കെ ഉണ്ടോ? നിങ്ങൾ പറഞ്ഞുവരുന്നതനുസരിച്ച്‌ ഇനിയിപ്പോൾ മാമുക്കോയക്ക്‌ നായർ റോൾ അഭിനയിക്കാൻ പറ്റില്ലല്ലോ? നെടുമുടിയെങ്ങിനെ പള്ളീലച്ചന്റെ റോൾ അഭിനയിക്കും? സിദ്ദെഖ്‌ എങ്ങിനെ വില്ലനാകും?

സത്യേട്ടന്റെ ഭാഗ്യദേവത എന്ന സിനിമ കണ്ടിട്ടില്ല എങ്കിലും പറയട്ടെ.വർഷങ്ങൾക്ക്‌ മുമ്പ്‌ നടന്ന വെട്ടിനിരത്തൽ സംഭവത്തെ ഇന്നും ഒരു തിരക്കഥാകൃത്തിനു/സംവിധായകനു ആവിഷ്കരിക്കുവാനും പ്രേക്ഷകന്റെ കയ്യടി നേടുവാനും കഴിയുന്നു എങ്കിൽ അതു ചില യാദാർത്ഥ്യങ്ങളിലേക്ക്‌ വിരൽ ചൂണ്ടുന്നുണ്ട്‌.
നാട്ടിൽ നിയാമം മറികടന്ന് സ്വാധീനമുള്ളവരാൽ യദേഷ്ടം നികത്തപ്പെടുന്ന വയലുകളും അവയിൽ നിർമ്മിക്കപ്പെടുന്ന രമ്യഹർമ്മങ്ങളും ആണ്‌ വെട്ടിനിരത്തൽ സമരത്തിന്റെ(സമരം എന്ന് പറയാമോ?) നോക്കി പല്ലിളിക്കുന്നത്‌, സിനിമയിലെ രംഗങ്ങളേക്കാൾ ഇതാണ്‌ ആണ്‌ തീയേറ്ററിലെ ഇരുട്ടിലെ കയ്യടിയേക്കാൾ കൂടുതൽ പരിഹാസ്യം.

ഉമാ ഉണ്ണിയെപ്പോലെ ഒരു വ്യക്തിയെ തങ്ങളുടേ വേദിയിൽ/കൂടെ നിർത്തി വോട്ടുവാങ്ങുവാൻ തയ്യാറായി എങ്കിൽ അത്‌ ഉച്ചത്തിൽ ചർച്ച ചെയ്യാത്ത മധ്യമ ജീർണ്ണതയെ അല്ല മറിച്ച്‌ മതേതരത്വം വിളിച്ചുകൂവുന്നവരുടേ ജീർണ്ണതയെ ആണ്‌ വ്യക്തമാക്കുന്നത്‌ എന്ന് തിരിച്ചറിയുവാൻ ശ്രമിക്കൂ.!!

ജി.പിയുടേ വ്യാഖ്യാന പ്രകാരം അസംഘടിതരായിട്ടുപോലും ഭൂരിപക്ഷം ന്യൂനപക്ഷത്തിനുമേൽ അപരത്വം അടിച്ചേൽപ്പിക്കുന്നു എന്നാണോ കരുതേണ്ടത്‌? താങ്കൾ പറയുന്ന വിഭാഗത്തിനു അധികാരങ്ങളും,അവകാശങ്ങളും,ആസ്ഥിയും വേണ്ടുവോളം ഉള്ള ആഘോഷങ്ങളെ ജാതിമതകള്ളികളിൽ ഒതുക്കാതെ ഒരുമിച്ച്‌ ആഘോഷിക്കുന്ന, അപകടങ്ങളിൽ ജാതിയും,മതവും നോക്കാതെ ഒരുമിച്ച്‌ സഹായഹസ്ഥങ്ങൾ നീട്ടുന്ന കേരളത്തിൽ അത്തരം ഒരു അവസ്ഥയുണ്ടെന്ന് എന്തുകൊണ്ട്‌ താങ്കൾക്ക്‌ തോന്നി?
പ്ലീസ്‌ ഒരു കൊച്ചു മുറിയിൽ ഒരുമിച്ചിരുന്ന് ഉണ്ണുകയും ഉറങ്ങുകയും തിളക്കുന്ന വെയിലിലും(ഇതെഴുതുമ്പോൾ 47 ഡിഗ്രിയാണിവിടെ ചൂടു) തൊഴിലിടങ്ങളിലേക്ക്‌ നീങ്ങുന്ന ഞങ്ങളെ പ്പോലെ ഉള്ളവരെ അപമാനിക്കരുത്‌ പ്ലീസ്‌!! ഇത്തരം കുടിലമായ ചിന്തകൾ ദയവായി അവസാനിപ്പിക്കുക.


വിശദമായി ഒരു പോസ്റ്റു തന്നെ എഴുതിയാലോ എന്ന ആലോചനയിൽ ആണ്‌.ആദ്യം താങ്കൾ കമന്റുകൾക്ക്‌ ഒരു മറുപടി നൽകൂ.

കുരുത്തം കെട്ടവന്‍ said...

അഹങ്കാരിയും പാര്‍പ്പിടവും ഒരാള്‍ തന്നെയാണെന്ന് ഇപ്പോഴെങ്ങിലും എല്ലാവര്ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞല്ലോ അത് മതി. തന്റെ വ്യാക്യാനങ്ങല്ക് പിന്തുണ കിട്ടാന്‍ പല പല ഐഡികളില്‍ പ്രത്യക്ഷപെടുന്ന വിരുതാ നീയൊരു കൊച്ചു കള്ളന്‍ തന്നെ!!

അഹങ്കാരി... said...

ഹെന്റെ കുരുത്തം കെട്ടവനേ,

കൂടുതല്‍ ചിന്തിച്ച് തല വേസ്റ്റാക്കല്ലേ...

അഹങ്കാരിക്ക് പറയാനുള്ളത് അഹങ്കാരിയുടെ പ്രൊഫൈലില്‍ തന്നെ പറയും പറ്രഞ്ഞിട്ടുമുണ്ട്.

അതിനുള്ള നട്ടെല്ലും ആണത്തവും അഹങ്കാരിയും പാര്‍പ്പിടവും പ്രകടിപ്പിച്ചിട്ടുമുണ്ട്.

അല്ലാതെ നോട്ട് അവൈലബിള്‍ പ്രൊഫൈലെന്ന ഷണ്ഡത്വത്തിനു പിന്നില്‍ മറഞ്ഞിരുന്നല്ല ഇവരാരും കമന്റിട്ടത്.

ചുമ്മാ ആരുടേലും പുറം ചൊറിയാതെ, സ്വന്തമായി അഭിപ്രായം എന്ന്തെങ്കിലുമുണ്ടെങ്കില്‍ പറ മാഷേ...

ഇത്രയ്ക്കങ്ങ് കൊള്ളാന്‍ താങ്കളോടല്ലല്ലോ, ജിപി സാറിനോടല്ലേ ഞങ്ങള്‍ ചോദിച്ചത്?

2006 മുതല്‍ ബ്ലോഗറിലുള്ളതാണ് പാര്‍പ്പിടം, അഹങ്കാരി2007-ല്‍ പ്രൊഫൈലുണ്ടാക്കുകയും 200 മെയ് മുതല്‍ ബ്ലോഗ് ആരംഭിക്കുകയും ചെയ്തു (ചുമ്മാ വിളിച്ച് കൂവും മുന്‍പ് ആ പ്രൊഫൈലൊക്കെ ഒന്ന് നോക്കെന്നേ)എന്റെ കുരുത്തം കെട്ടവനേ,

ബ്ലോഗറില്‍ ബ്ലോഗുന്ന എല്ലാവരും നോട്ട് അവൈലബിള്‍ പ്രൊഫൈലും “തന്തയില്ലാത്ത” പ്രൊഫൈലുകളും കൊണ്ട് ബ്ലോഗുന്ന നട്ടെല്ലില്ലാത്തവരാണെന്ന ബോധമുണ്ടെങ്കില്‍ ചുമ്മാ,വല്ലപ്പോഴും ബ്ലോഗിലൊക്കെ ഒന്ന് കക്രങ്ങി നോക്കണം കേട്ടോ....

ചുമ്മാ കുരുത്തക്കേട് കാട്ടി നടക്കാതെ ആ ഷാരൂഖ് ഖാനെ ഒന്ന്‍ ലൈനില്‍ കിട്ടുമോന്ന് നോക്ക്! പുള്ളി ഫേക് ഐപി‌എല്‍ പ്ലെയറെ കണ്ടെത്താന്ന് നെട്ടോട്ടമോടുവാ.അഹങ്കാരീം പാര്‍പ്പിടോം ഒന്നാണെന്ന് കണ്ടെത്ത്യ ആ മുടിഞ്ഞ ബുദ്ധീടെ പകുതി മതീന്നേ അയാളേ കണ്ടെത്താന്‍..ആളു നമ്മുടെ ഷാരൂഖ് ഖാനാ, എന്തെങ്കിലും കാര്യമായി തടയാതിരിക്കില്ല...

അഹങ്കാരി... said...

പ്രിയ ജിപി സര്‍,

ഇത് പോലെ ഉള്ള നട്ടെല്ലില്ലാത്ത പ്രൊഫൈലുകളുടെ പിന്‍ബലം താങ്കള്‍ക്കാവശ്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,

ചര്‍ച്ച നമ്മള്‍ തമ്മിലാണ്, ഞാന്‍ ചോദിച്ചത് താങ്കളോടുമാണ്. അത് നമ്മള്‍ തന്നെ മുന്നോട്ട്റ്റ് കൊണ്ട് പോകുന്നതല്ലേ അതിന്റെ ഭംഗി? ഇത്തരം ആള്‍ക്കാര്‍ ചര്‍ച്ച ഹൈജാaക്ക് ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യാം.അതിനായി താങ്കള്‍ താങ്കളുടെ അഭിപ്രായം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
******************************

കുരുത്തംകെട്ടവനോട് ഒരു വാക്ക് കൂടി.

അഹങ്കാരി ആരെന്നും പാര്‍പ്പിടം ആരെന്നും ഇവിടെ സ്ഥിരമായി ബ്ലോഗുന്ന ആള്‍ക്കാര്‍ക്കറിയാം. എന്നാല്‍ അത് ഇത് പോലെ “തകര” മുളക്കുന്ന പോലെ ഇടക്കാലത്ത് മാത്രം മുളച്ച് പൊന്തുന്ന താങ്കളെ പോലെ ഉള്ളാ “നോട്ട് അവൈലബിള്‍” പ്രൊഫൈലുകള്‍ക്കറിയണാമെന്നില്ല.എങ്കിലും ഇത്തരം പല “നോട്ട് അവൈലബിള്‍” പ്രൊഫൈലുകളുടെഉം പിന്നിലുള്ളാ യഥാര്‍ത്ഥ ആളുകള്‍ക്ക് അറിവുണ്ടാകും...സാരര്‍മില്ല....

paarppidam said...

ഭാഷാസ്വാധീനത്തിന്റെ അപര്യാപ്തതയും വീക്ഷണത്തിന്റേയും അറിവിന്റേയും ഏറ്റക്കുറച്ചിലും ഉണ്ടായേക്കാം എങ്കിലും ഈ പോസ്റ്റിനോടുള്ള വിയോജനം "വെറുപ്പ്‌ വിതക്കുന്ന നിരീക്ഷണങ്ങൾ
" ennaperil ഒരുപോസ്റ്റായി ഞാൻ ഇവിടെ darppanam കൊടുത്തിട്ടുണ്ട്‌. ദയവായി അതിനെ വ്യക്തിപരമായ ഒരു വിമർശ്ശനമായി കാണാതിരിക്കുക. മറിച്ച്‌ ക്രിയാത്മകമായ ഒരു മനസ്സോടെ കാണുവാൻ ശ്രമിക്കുക.

കുരുത്തം കെട്ടവന്‍ said...

പാര്‍പ്പിടമേ താങ്കള്‍ നല്കിയ തെളിവുകള്‍ കൊള്ളാം!! വായികുന്നവര്‍ പൊട്ടന്മാര്‍ ആണെന്ന് കരുതിയോ? രണ്ടായിരത്തി ആരിലല്ല രണ്ടായിരത്തി ഒന്മ്പത്തില്‍ പോലും ഐ ഡി ഉണ്ടാക്കി എഴുതുന്നത് കൊണ്ടു അത് താങ്കള്‍ തന്നെയല്ല എന്ന് എങ്ങിനെ വാദിക്കാന്‍ കഴിയുന്നു. "അഹങ്കാരിയും" പാര്‍പ്പിടവും" പ്രതികരിച്ചത് ശ്രന്ധിക്കുക. ഒരേ ഭാഷ ഒരേ സമയം. ഇതും രണ്ടും ഒരാള്‍ തന്നെയാണ് എന്നുള്ളതിന് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമില്ല. എന്തിനും ഏതിനും ഇടതുപക്ഷതേ തിരുത്താന്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്യുന്ന താങ്കള്‍ ഒരിക്കല്‍ പോലും സംഘ പരിവരാതെ ഒന്നു തമാശക്ക് പോലും ഉപ്ദ്രവികുന്നത് കണ്ടിട്ടില്ല. താങ്കളുടെ ഏതു പോസ്റ്റ് എടുത്തു നോക്കിയാലും അതിലൊന്നും ഗുജറാത്ത് കലാപമോ മോഡിയെന്ന നരാധ്മാണോ ഒന്നും വിഷയം അല്ല. ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ ഒന്നേ ചോദിക്കാനുള്ളൂ എന്തിനീ ഈ ഇടതുപക്ഷ മേലങ്കി? അരുണ്‍ ശൂരിയെ പോലെ ധൈര്യമായി പറയൂ ഞാനും ഒരു സംഘ പരിവാര്‍ ബ്ലോഗ് ഉന്തി ആണെന്ന് . മറ്റു ബ്ലോഗര്‍ മാരോട് പറയാനുള്ളത്, ഇതുപോലുള്ള (ഇടതുപക്ഷ മേലന്കിയനിഞ്ഞുകൊണ്ട്) സംഘ പരിവാരിനു വേണ്ടി കുഴലൂതുന്ന കുറെ പേരുണ്ട്. സംഘപരിവാറിന്റെ പേരില്‍ കേരളത്തില്‍ നില നില്പില്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ ഇത്തരക്കാര്‍ സി പി എമിന്റെ പേരും പറഞ്ഞു നടകുന്നത്. ഇവരുടെ വീക്ഷണങ്ങളും കാഴ്ചപാടുകളും ഒരികലും സംഘ പരവാരില്‍ നിന്നും വിഭിഞ്ഞമല്ല. ഗാന്ധി വധം മുതല്‍ ഒടുവിലുള്ള ഗുജറാത്ത് കലാപം വരെ ഒരേ സ്വരം വരുന്നതു യാദ്രിശ്ചികം അല്ല.

paarppidam said...

ഒരു പോലെ അഭിപ്രായം പ്രകടിപ്പിച്ച്യൂന്നതുകൊണ്ട്‌ ഒരാൾ തന്നെ ആകണം എന്ന് ഉണ്ടോ?ഇവിടേ കമറ്റ്നിട്ടാൽ ഉടനെ അതു ഈ-മെയിലിൽ വരുവാനുള്ള സംവിധാനം ഉണ്ടെന്നു താങ്കൾ അറിയാതെ പോകുന്നു.

എന്തയാലും അഹങ്കാരിയും ഞാനും ഒന്നല്ല. സത്യം മനസ്സിലാക്കില്ലെന്ന് നിരബ്ന്ധം പിടിച്ചാൽ ബുദ്ധിമുട്ടാണ്‌.

സ്ഥിരമായി ബ്ലോഗ്ഗുമീറ്റിലും ബ്ലോഗ്ഗേഴുമായി സൗഹൃദം പങ്കുവെക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്‌ ഞാൻ. ഇനിയ്ം അഹങ്കാരിക്കു മറുപടി യില.ജി.പി മൗനം പാലിക്കുന്നതിനാൽ ഈ വിഷയത്തിൽ ഇനിയും ഇവിടെ തുടാർച്ചയായി കമന്റിടുന്നതിലും കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.

പരിവാറിനെ പറ്റിമാത്രമല്ല എൻ.ഡി.എഫിനെ നിലപാടിനോടും ശക്തമായ എതിർപ്പുണ്ട്‌. പരിവാറിനെതിരെ പ്രകടിപ്പിക്കേണ്ട ഇടങ്ങളിൽ അതു പ്രകടിപ്പിച്ചിട്ടുമുണ്ട്‌.

ജി.പിയുടെ ബ്ലോഗ്ഗിൽ നിലവാരമില്ലാത്ത കാര്യങ്ങൾ പറഞ്ഞ്‌ വഴക്കടിക്കുവാൻ ഞാനില്ല.

അഹങ്കാരി... said...

കുരുത്തം കെട്ടവന്‍ എന്ന സുഹൃത്തേ,

അഹങ്കാരി എന്ന ബ്ലോഗറുടെ പ്രൊഫൈലില്‍ കയറി അതിലെ ബ്ലോഗ് ഒന്ന് വായിച്ചിട്ട് ഇത്തരം വിവരദോഷം വിളമ്പുക.

അഹങ്കാരി സംഘപരിവാര്‍ അനുഭാവി ആണെന്ന് കൃത്യമായി പറഞ്ഞാണ് ബ്ലോഗുന്നത്.

കുരുത്തം കെട്ടവനുള്ളാ മറുപടിയിലൂടെ പറാഞ്ഞത് തെറ്റാണേന്ന് പറഞ്ഞതിനാണല്ലോ ഈ തറ നമ്പര്‍. ബെര്‍ളിയുടെ ബ്ലോഗില്‍ ആ പോശ്റ്റുണ്ട്, ഒന്ന് വായിച്ചിട്ട് അലമ്പ്...


ഇനി അഹങ്കാരി ആരെന്ന് താങ്കളെ ബോധ്യപ്പെപ്ടുത്തണമെന്ന് എനിക്കൊരു നിര്‍ബന്ധവുമില്ല.

ഇനി അറിഞ്ഞു കൊള്ളുക - പാര്‍പ്പിടം എന്ന പ്രൊഫൈല്‍ മാത്രര്‍മല്ല്ല , സംഘപരിവാര്‍ അനുഭാവി ആയി എഴുതാറുള്ള കാണാപ്പുറം നകുലനടക്കമുള്ള പ്രൊഫൈലുകളും, ഇവിടെ കമന്റിട്ടിട്ടുള്ള അജീഷ്,കാവലാന്‍ കൂടാതെ ബെര്‍ളി തോമസിനെ പോലെ അങ്ങനെ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന കമ്പ്ലീറ്റ് ബ്ലോഗ്ഗരൈഡിയിലും ബ്ല്ലോഗുന്നത് അഹങ്കാരി എന്ന ഞാന്‍ തന്നെ ആണ്!!!

താങ്കള്‍ക്ക് സംതൃപ്തി ആയെന്ന് കരുതുന്നു...

ഇനി ഒന്ന് കൂടി അറിയുക...

കുരുത്തംകെട്ടവന്‍ എന്ന അനോണി ഐഡിയില്‍ ബ്ലോഗുന്നതും ഈ അഹങ്കാരി തന്നെന്‍ ആണ് - ഇത് എനിക്ക് പബ്ലിസിറ്റി ഉണ്ടാക്കാനുള്ളാ അടവുമാണ്... മനസിലായെന്ന് കരുതട്ടെ...

എന്നെ സംഘപരിവാറുകാരനെന്ന് ലേബല്‍ ചെയ്താല്‍ ഒരു ചുക്കുംസംഭവിക്കില്ല എന്ന് പറയട്ടെ. അല്ലെങ്കിലും ചോദ്യങ്ങള്‍ വരുമ്പോള്‍ പണ്ടേ ലേബലിംഗ് പതിവുള്ളതാണല്ലോ. പാര്‍പ്പിടത്തേയും അഹങ്കാരിയേയും അറിവുള്ളവര്‍ അങ്ങനെ കരുതട്ടെ, അതല്ല രണ്ടും ഒരാളാണെന്നാണ് താങ്കളുടെ വിശ്വാസമെങ്കില്‍ താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.

പിന്നെ ഒരാളേ സംഘപരിവാര്‍ എന്ന് ലേബല്‍ ചെയ്താല്‍ പിന്നെ എളുപ്പമായി.സംഘപരിവാറുകാരന്റെ ചോദ്യങ്ങ്ണള്‍ക്ക് മറുപടി പറയേണ്ടല്ലോ അല്ലെ?

ഹ ഹ ഹ

പിന്നെ അഹങ്കാരി പറയുന്നതിനെ പറ്റി അഹങ്കാരിയോട് മറുപടി പറയുന്നതല്ലേ മാഷേ നലല്‍തെ???


******************************

ഏതായാലും “കുരുത്തംകെട്ടവന്‍” എന്ന “നോട്ട് അവൈലബിള്‍ “ പ്രൊഫൈലിന്റെ ജന്മോദ്യേശം പാതി സാധിച്ചു. പാര്‍പ്പിടം എന്ന ചോദൊയകര്‍ത്താവ് പരിപാടി നിര്‍ത്തി പോയി. ഇഷ്ടെപ്പെടാത്ത/ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച് പാര്‍പ്പിടം വന്നപ്പോഴേ അയാളേ ഒതുക്കാന്‍ വ്വഴ്ശി തേടി തുടങ്ങിയതാ...ഭാഗ്യത്തിനു അഹങ്കാരി കൂടി വന്ന് ചാടി. പിന്നെന്തരു നോക്കാന്‍....ഉടന്‍ ജനിച്ചിതാ‍ കുരുത്തം കെട്ടവന്‍!!!

ഏതായാലും മോനേ അനോണി പ്രൊഫൈലേ , അഹങ്കാരി തത്കാലം ചോദ്യ്യം നിര്‍ത്ഥി പോകാന്‍ ഉദ്ദേശിച്ചിട്ടില്ല! ലേബലിംഗ് എന്ന വിദ്യ കൊണ്ട് പാര്‍പ്പിടത്തെ ഓടിക്കാന്‍ പറ്റും. അഹങ്കാരിയോടത് പറ്റില്ല. വേറേ കടുത്ത പണിവല്ലോം ഉണ്ടെങ്കില്‍ നോക്ക്, ചിലപ്പോ ഫലിച്ചേക്കും!

ഏതായാലും ജിപിക്ക് ഇത്രയും ആയിട്ടും ഒന്നും പറയാനില്ലാത്തത് നന്നായി! അല്ല , പറായാനുള്ളത് കുരുത്തംകെട്ടവന്‍ പറയുന്നുണ്ടല്ലോ അല്ലേ? വാ രണ്ടാണേങ്കിലും ശബ്ദം ഒന്നു തന്നെയെങ്കില്‍ പിന്നെന്റ് അല്ലേ???

അപ്പോ അടുത്ത നമ്പറുമായി വരൂ...

ഞാന്‍ ഇവിടെ ഒക്കെ തന്നെ കാണും...

പാപ്പോം...
നന്‍‌റി...വണക്കം....

paarppidam said...

അഹങ്കാരി
ഞാൻ ലേബലിങ്ങ്‌ ഭയന്നല്ല ഇവിടെ നിന്നും പിൻവാങ്ങുവാൻ തീരുമാനിച്ചത്‌.മറിച്ച്‌ ജി.പിയുടെ മൗനം ഇനിയും ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കുന്നു. താങ്കൾ പറയുന്നപോളെ ജി.പി എന്ന വ്യക്തിക്ക്‌ കുരുത്തം കെട്ടവനെപ്പോലെ ഒരു പ്രൊഫൈലിന്റേയും അതിന്റെ പിന്തുണയുടേയോ ആവശ്യകതയുണ്ടെന്ന് എനിക്ക്‌ തോന്നുന്നില്ല.എന്നാൽ ചർച്ചകളിൽ ജി.പി എന്തെങ്കിലും ഒരു മറുപടി എഴുതാത്തതിലും കുരുത്തം കെട്ടവനെ നിരസിക്കാത്തതിലും വിഷമവുമുണ്ട്‌.

താങ്കൾ പറഞ്ഞപോലെ ചോദ്യകർത്താവിനെ പരിവാറായി ലേബൽ ചെയ്യുക എന്നത്‌ ഒരു സ്ഥിരം പതിവാണ്‌.ക്രിയാതമകമായ ചർച്ചകളിൽ ഇടപെടുമ്പോൾ ഇത്തരം അനോണികളുടെ ലേബലിങ്ങ്‌ ഞാൻ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്‌. എന്തുകൊണ്ട്‌ ഇടതുപക്ഷത്തെ കുറിച്ച്‌ വ്യാകുലപ്പെടുന്നു എന്നും ഇടതുമേലങ്കിയണിഞ്ഞു പരിവാർ പ്രചാരണം നടത്തുന്നു എന്നും ഞാൻ/സമാനമായ ചോദ്യങ്ങൾ ചോദിക്കുന്നവർ ഇടപെട്ട ചർച്ചകളിൽ താങ്കൾക്ക്‌ കാണാം. അതൊരു അജണ്ടയാണ്‌.ചോദ്യകർത്താവിനെ ലേബൽ ചെയ്യുകയും അതിലൂടെ ചോദ്യങ്ങളെ നിരസിക്കുകയോ ചർച്‌ ചകളെ ഹൈജാക്ക്‌ ചെയ്യുകയോ ചെയ്യുക എന്ന തന്ത്രം.(ഫസിസ്റ്റ്‌ തന്ത്രം എന്ന് പറയുവാൻ കഴിയില്ല.ഇക്കൂട്ടർക്ക്‌ ഇടാനുള്ള പേറു ചരിത്രത്തിൽ കാണുവാൻ കഴിയില്ല.കാരണം ഇതു ഏഷ്യയിൽ ആരംഭിച്ചത്‌ 1970/74 കളിൽ ആണെന്ന് തോന്നുന്നു)


ചൊദ്യകർത്താവിനെ/എഴുത്തുകാരെ പരിവാർ എന്ന് ലേബൽ ചെയ്യുക എന്നത്‌ ജി.പി പറയുന്നപോലുള്ള ഒരു അപരവൽക്കരണം ആണിതെന്ന് പറയാമോ? നിങ്ങൾ ന്യൂനപക്ഷത്തെ കുറിച്ച്‌ എഴുതൂ ഒരാളും ലേബൽ ചെയ്യില്ല എന്ന് ഒരു സുഹൃത്ത്‌ ഈയ്യിടെ പറയുകയുണ്ടായി. ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും അല്ല സമൂഹത്തെ കുറിച്ചാണ്‌ സുഹൃത്തെ ഞാൻ എഴുതുന്നത്‌ എന്ന് തിരിച്ചുപറഞ്ഞപ്പോൾ എന്നാൽ പരിവാർ വിളി അനുഭവിച്ചോ എന്ന മറുപടിയും കിട്ടി.

അഹങ്കാരി... said...

പ്രിയ പാര്‍പ്പിടം,

കുരുത്തംകെട്ടവന്‍ എന്നത് ജിപി ആണെന്ന് ഞാന്‍ പറഞ്ഞില്ല.

എന്നാല്‍ ഈ ചര്‍ച്ചയെ വഴിമാറ്റിവിടുകയും, ഒരു പ്രത്യേക പക്ഷത്തിനു ന്നേരെ ഉന്നയിക്കപ്പെട്ടിട്ടുള്ളാ ചോദ്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുകയുമാണ് കുരുത്തംകെട്ടവന്‍ എന്ന പ്രൊഫൈലിനു പിന്നിലെ വ്യക്തിയുടെ ലക്ഷ്യമെന്നത് പകല്വെളിച്ചം പോലെ തെളിവുള്ളതാണ്.ആ വ്യക്തിക്ക് വ്യക്തമായ ഒരു ബ്ലോഗര്‍ വ്യക്തിത്വം ഉണ്ടെന്നുള്ളതൂം വ്യക്തമാണ്.ജിപിക്ക് ഇത്തരം തറപ്പണിയുടെ ആവശ്യമുണ്ടാകില്ല, എന്നാല്‍ അത് ആവശ്യമുള്ള ചിലര്‍ ഉണ്ടാകാം.

അല്ലെങ്കില്‍ എന്ത് കൊണ്ട് കുരുത്തം കെട്ടവന്‍ അയാളുടെ പ്രൊഫൈല്‍ അവൈലബിള്‍ ആക്കുന്നില്ല? പേഴ്സണല്‍ വിവരങ്ങളൊന്നും പ്രൊഫൈലില്‍ നല്‍കണാം എന്നില്ലാതിരിക്കെ പ്രൊഫൈല്‍ അനോണിമസ് ആക്കുന്നതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടെന്നത് തീര്‍ച്ച.

പിന്നെ നാം രണ്ടു പേരും ഒന്നാണേന്ന ആരോപണത്തിലൂടെ ചര്‍ച്ചയുടെ ഗതിമാറ്റാനുള്ള പുള്ളിഉടെ ശ്രമം തീര്‍ത്തും വിലകുറഞ്ഞതായിപ്പോയി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ വീട്ടിലുണ്ടെങ്കില്‍ മിക്കപ്പോഴും എന്റെ മെയില്‍ ഓണായിരിക്കുകയും അതില്‍ മെയില്‍ വന്നാല്‍ ഉടനെ തന്നെ ഞാന്‍ മറുപടി നല്‍കുകയൂം ചെയ്യും. പാര്‍പ്പിടം എന്ന താങ്കളേയും ആഹങ്കാരി എന്ന എന്നേയും (ഞാന്‍ പൂര്‍ണമായി എന്റെ ഫോട്ടോയും പേരും നല്‍കിയാണ് ബ്ലോഗ് ചെയ്തിരുന്നതെന്നും ചില ഭീഷണികളുടെ ഫലമായി അവ നീക്കം ചെയ്തതാണെന്നും താങ്കള്‍ ഓര്‍മ്മിക്കുമെന്ന് കരുതട്ടെ) വ്യക്തിപരമായും നേരിട്ടും അറിയാവുന്നവര്‍ ഈ ബൂലോകത്തില്‍ ധാരാളമുണ്ടെന്നിരിക്കെ, അതുപയോ‍ാഗിച്ച് ഒരു ചര്‍ച്ചാ വ്യതിയാനാത്തിനു പുള്ളി ശ്രമിച്ചത്, പുള്ളിയുടെ റേഞ്ചിന്റെ കുഴപ്പമാണെന്നെ പറയാനുള്ളൂ...
പക്ഷേ പുള്ളി അതില്‍ ഭാഗികമായെങ്കിലും വിജയ്യിച്ചൂ എന്ന് തന്നെപറയണം, കണ്ടില്ലേ നമ്മള്‍ രണ്ടു പേരും ഇപ്പോള്‍ അതില്‍ പിടിച്ച് തൂങ്ങുകയല്ലെ??

ഐപി ട്രാക്കിംഗ് ടൂളുകള്‍ ഈ ബ്ലോഗില്‍ അവൈലബ്ബിള്‍ ആണെന്നിരിക്കെ , കുരുത്തം കെട്ടവന്റെ “കുരുത്തം കെട്ട” ആരോപണത്തിനൂ ജിപി, ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനയ്ക്കു ശേഷവും മറുപടി നല്‍ക്കാതെ ഒഴിഞ്ഞ്ഞു മാറുപോഴാണ്, കുരുത്തം കെട്ടാന്റെ പ്രവൃത്തി ജിപി സാറിന്റെ മൌനാനൂവാദത്തോടെ ആയിരിക്കുമോ എന്ന സംശയം ഉദയം ചെയ്യുന്നത്.

സംഘപരിവാര്‍ ലേബല്‍ താങ്കള്‍ക്ക് താത്പര്യമുണ്ടാകില്ല. എന്നാല്‍ ആ ലേബലിംഗ് പരീപാടി എനിക്ക് പ്രശ്നമില്ല. കൂരുത്തം കെട്ടവന്‍ എന്ന “കുരുത്തം കെട്ട” മുഖം മൂടിക്ക് പിന്നില്‍ മറഞ്ഞീരിക്കുന്ന മഹാനുഭാവന്റെ അടുത്ത നമ്പറിനായി വെയിറ്റ് ചെയ്യുകയാണ് ഞാന്‍.

******************************

ഈ ബ്ലോഗ്ഗ വായിക്കുന്നവരോട്..

ഞാന്‍ മാപ്പ് ച്ചോദിക്കുകയാണ്. ഇവിടെ പാര്‍പ്പിടം , അജീഷ്, രാജീവ് , ചെറിയപാ‍ാല, ആസാമി, കുരുത്തംകെട്ട്റ്റവന്‍ , ജിപി അങ്ങനെ എല്ലാ പേരിലും ബ്ലോഗ് ചെയ്യുന്നത് ഞാനാണേന്ന സത്യം നിങ്ങളോട് ഞാന്‍ ഇവിടെ തുറന്ന് പറയട്ടെ. കുരുത്തം കെട്ടവന്‍n എന്ന ഐഡി , പേരു മാറ്റി ഉപയോഗിക്കാനുള്ളതു കൊണ്ടാണ് ഞാന്‍ അവൈലബിള്‍ ആക്കാത്താതെന്ന സത്യവും ഇവിടെ പറഞ്ഞ്ജുകൊള്ളട്ടെ
********************************

ജിപി സര്‍,

സാറിന്റെ ബ്ലോഗില്‍ ഒരാള്‍ ചോദ്യം ചോദിച്ചാല്‍ ചോദിക്കുന്ന ആളുടെ സ്വഭാവമോ രൂപമോ അല്ലല്ലോ, ചോദ്യത്തിന്റെറ്റ് പ്രസക്തി ആണു താങ്കള്‍ കണക്കിലെടുക്കുക എന്ന് കരുതട്ടെ.എന്റെ ചോദ്യങ്ങള്‍ പ്രസക്തമെന്ന് ഞാന്‍ കരുതുന്നു, മറുപടി പ്രതീക്ഷിക്കുകയും ചെയ്യുന്നു.

Anonymous said...

കുടിക്കുന്ന പച്ച വെള്ളത്തിലും കൂടി മതവും ജാതിയും കലക്കി വിശകലനം ചെയ്യുവാനെന്കില്‍ നമ്മള്‍ പുരോഗമനത്തിലോട്ടു കൂടുതല്‍ അടുക്കും.. ഇടക്കെടെക്ക് സംഘപരിവാറിനെ ആലങ്കാരികമായി തെറി കൂടി പറയുവാണെങ്കില്‍ വിപ്ലവം തന്നെ നടക്കും.. നാടിന്റെ ഒരു അവസ്ഥയേ....

Pongummoodan said...

ബഹുമാനപ്പെട്ട ജി.പി സാർ,

തീരെ ബാലിശമായിപ്പോയെന്നു തോന്നുന്നു താങ്കളുടെയീ ‘ഉൾക്കാഴ്ച‘

jaisonputhoors said...

കോടതി ഉത്തരവുണ്ടായിട്ടും മദനിയെ അറസ്റ്റ് ചെയ്യുവാൻ എന്തോ സഖാക്കളുടെ ഭരണകൂടത്തിനു ആയിട്ടില്ല. ആറു ദിവസമായി ഇതിങ്ങനെ നീട്ടുന്നു. ജി.പി മദനിയെ പറ്റി അനുകൂലമായി എഴുതിയതല്ലേ ആ നിലക്ക് ഇപ്പോളത്തെ അവസ്ഥയെ പറ്റിയും കാരാട്ടിന്റെ പ്രസ്ഥവനയെ പറ്റിയും എന്തെങ്കിലും എന്തെങ്കിലും എഴുതുവാൻ ഉണ്ടാകില്ലേ?

താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്- ബ്രോക്കർക്ക് ഒരു പക്ഷെ പൊതുജനത്തിന്റെ പൾസ് മനസ്സിലാക്കിയാണോ അതൊ അയാൾടെ വയറ്റിപ്പിഴപ്പിനായി പറഞ്ഞതാണോ എന്ന് എന്തുകൊണ്ട് ചിന്തിച്ചുകൂട.

ലേഖകന്റെ ജാതി തിരിച്ചുള്ള ഈ വിലയിരുത്തലുകൾ വങ്കത്തരങ്ങൾ ആണെന്ന് പറയേണ്ടിവരും. മറ്റുപലരും ചൂണ്ടിക്കാട്ടിയ പോലെ കഥാസന്ദർഭം അനുസരിച്ച് സമൂഹത്തിലെ പല വിഭാഗത്തിൽ പെടുന്നവരേയും നായകനായും വില്ലനായും കുറ്റവാളികളും ക്രിമിനലുകളൂം ആയി ചിത്രീകരിക്കുക സ്വാഭാവികം. ബോംബ് കള്ളനോട്ട് തുടങ്ങിയ കേസിൽ പെടുന്നവരുടെ എണ്ണത്തിൽ താരത‌മ്യേന കൂടുതൽ ആരാണെന്ന് ലേഖകനു സംശയം ഉണ്ടാ‍കുമെങ്കിലും സിനിമ കാണാത്തവർക്കും എന്നാൽ ടിവി കാണുകയോ, റേഡിയോ ന്യൂസ് കേൾക്കുകയോ, പത്രം വായിക്കുന്നവരോ ആയ ആളുകൾക്ക് അറിയുവാനും മനസ്സിലാക്കുവാനും ബുദ്ധിമുട്ടില്ല.

VINOD said...

ഹാ, കഷ്ടം