Wednesday, January 20, 2010

ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും

മുഖ്യധാരാ അച്ചടി/ടെലിവിഷന്‍ മാധ്യമങ്ങളും ബി ജെ പി, കോണ്‍ഗ്രസ്, മുസ്ളിംലീഗ് എന്നീ വലതുപക്ഷ രാഷ്‌ട്രീയ കക്ഷികളും ചേര്‍ന്ന് കേരളീയ പൊതുബോധത്തില്‍ പരത്തി വിട്ടിരിക്കുന്ന ഭീകരതാ ഭൂതഭീതി, ജനസംഖ്യയുടെ മൂന്നിലൊന്നു വരുന്ന മുസ്ളിമിങ്ങളുടെ നേര്‍ക്കുള്ള വേട്ടയായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ളിമിങ്ങളും ഇതര സമുദായക്കാരും തമ്മില്‍ പരസ്‌പരം വെറുപ്പോടെയും വിദ്വേഷത്തോടെയും സംശയത്തോടെയും നോക്കുകയും അകലുകയും ചെയ്യുന്ന അത്യന്തം അപകടകരമായ ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. 1992ല്‍ ബാബരി മസ്‌ജിദ് തല്ലിപ്പൊളിക്കുകയും 2002ല്‍ ഗുജറാത്ത് വംശഹത്യ കൊണ്ടാടുകയും ചെയ്ത സംഘപരിവാറിനെതിരെ കൃത്യവും വ്യക്തവും വിശാലവുമായ ഐക്യമുന്നണി കെട്ടിപ്പടുക്കണമെന്ന അടിയന്തിരാവശ്യത്തെ അഭിസംബോധന ചെയ്യുകയും അതിനനുസൃതമായ നീക്കുപോക്കുകള്‍ കക്ഷി ബന്ധങ്ങളില്‍ വരുത്തുകയും ചെയ്‌ത ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അജണ്ടയെ സംശയാസ്‌പദമാക്കുകയും, തോളിലിരുന്നും പുറകിലിരുന്നും മനസ്സിനകത്തിരുന്നും പുറകോട്ടടിപ്പിക്കുകയും ചെയ്‌ത കേരളത്തിലെ വ്യാജ ഇടതുപക്ഷ നീക്കങ്ങളും ഈ ദുരിതാവസ്ഥയുടെ ആഴവും മുറിവുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ബുഷ് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന കാലത്ത്, ഭീകരതക്കൊപ്പമോ എനിക്കൊപ്പമോ എന്ന നിര്‍ണായകമായ ചോദ്യം ലോകത്തോട് ചോദിക്കുകയുണ്ടായി. അതായത്, തന്റെ നടപടികളെ പിന്തുണക്കാത്തവര്‍ എല്ലാം ഭീകരന്മാരാണെന്നര്‍ത്ഥം. ഏതാണ്ടതുപോലുള്ള ഒരവസ്ഥ കേരളത്തിലും നടപ്പിലാക്കാന്‍ വലതുപക്ഷവും സംഘപരിവാര്‍ ആഭിമുഖ്യമുള്ള മൃദുഹിന്ദുത്വ പൊതുബോധവും വ്യാജ ഇടതുപക്ഷവും ചേര്‍ന്ന് ശ്രമിച്ചുകൊണ്ടിരിക്കുയാണ്. വാര്‍ത്താ ചാനലുകളില്‍ തുള്ളിക്കളിക്കുകയും ഇഴയുകയും മിന്നിമറയുകയും ചെയ്യുന്ന അക്ഷരവരികളില്‍ തടിയന്റവിട, സൂഫിയ എന്നൊക്കെ ദിവസങ്ങള്‍ നിറയുമ്പോള്‍ അത് ഒരു സമുദായത്തിനെതിരെയുള്ള വംശഹത്യയുടെ തുടക്കമാണെന്ന ബോധം നാം എന്തുകൊണ്ട് കാണാതെ പോകുന്നു?

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്തു രൂപപ്പെട്ട കമ്യൂണിസ്റ്റ് വിരുദ്ധ/മുസ്ളിം വിരുദ്ധ ഐക്യമുന്നണി, ലവ് ജിഹാദ് പ്രചാരണത്തിലും തുടര്‍ന്ന് പുലി വരുന്നേ മാതൃകയിലുള്ള ഭീകരതാ ഭൂതത്തെ സംബന്ധിച്ച കോലാഹലത്തിലും പൂര്‍വ്വാധികം ശക്തി പ്രാപിച്ചത് കേരളം നടുക്കത്തോടെയാണ് കാണുന്നത്. ഈ ഐക്യമുന്നണിയുടെ ചലച്ചിത്രാവതാരമായിരുന്നു പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ. അമ്പതുകളില്‍ അലിഗഢില്‍ പഠിച്ചു വന്ന ഒരു മുസ്ളിം യുവാവ് മദ്യപിച്ച് മദോന്മത്തനായി ഈഴവസമുദായത്തില്‍ പെട്ട നവവധുവിനെ കൂട്ടം ചേര്‍ന്ന് കടന്നു പിടിച്ച് ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഈ കൊലപാതകിയെ രക്ഷിക്കാനായി കമ്യൂണിസ്റ്റുകാര്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. അതായത്, മുസ്ളിങ്ങള്‍ സാമാന്യേന ബലാത്സംഗക്കാരും കൊലപാതകികളും അസാന്മാര്‍ഗികളും കള്ളന്മാരും സൂത്രവിദ്യകളിലൂടെ സമ്പന്നരാകുന്നവരും ആണെന്നും, ഇതിലേതെങ്കിലും പിടിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി അവര്‍ കമ്യൂണിസ്റ്റുകാരുടെ അടുക്കല്‍ അഭയം തേടുമെന്നും അഥവാ അത്തരം പ്രതിസന്ധികളില്‍ മാത്രമാണ് മുസ്ളിമിങ്ങള്‍ കമ്യൂണിസ്റ്റുകാരോട് ചേരുന്നതെന്നും, ആ കാര്യസാധ്യം കമ്യൂണിസ്റ്റുകാര്‍ നടപ്പിലാക്കിക്കൊടുക്കുകയും ചെയ്യുമെന്ന മിത്താണ് പൊതുബോധത്തിലേക്ക് വിലയിപ്പിച്ചു ചേര്‍ത്തിരിക്കുന്നത്. ബോംബിവിടെ ഇഷ്‌ടം പോലെ മലപ്പുറത്ത് കിട്ടുമല്ലോ(ആറാം തമ്പുരാന്‍), കാസറഗോഡു മുതല്‍ പാറശ്ശാല വരെ ദേശീയപാതയിലൊന്നു സഞ്ചരിച്ചുനോക്കൂ; ഇരുവശത്തും ഉയര്‍ന്നു നില്‍ക്കുന്ന രമ്യഹര്‍മ്യങ്ങളും മണിമാളികകളും ഏതു സമുദായക്കാരുടേതാണ് ? ഒരൊറ്റ ബ്രാഹ്മണന്റേതുമതിലില്ല (മഹാത്മ), ഭൂരിപക്ഷ സമുദായത്തില്‍ പെട്ട ഒരു സ്‌ത്രീയെ ന്യൂനപക്ഷക്കാരന്‍ കെട്ടിയാല്‍ അതു ദേശീയോദ്ഗ്രഥനവും മതസൌഹാര്‍ദവും; മറിച്ചായാല്‍ ഇവിടെ വര്‍ഗീയ ലഹള(ആര്യന്‍), ഇന്ത്യന്‍ മുസ്ളിമിന്റെ യശസ്സുയര്‍ത്തിയ ചിത്രങ്ങള്‍ (കീര്‍ത്തി ചക്ര, കുരുക്ഷേത്ര) തുടങ്ങി മലയാളസിനിമയില്‍ കഴിഞ്ഞ രണ്ടു ദശകമായി തുറന്നാടിയ മുസ്ളിം വിരുദ്ധ തരംഗത്തിന്റെ പുനരാവര്‍ത്തനം തന്നെയായിരുന്നു പാലേരി മാണിക്യവും.

ദേശീയത, സാംസ്‌ക്കാരിക പൌരത്വം, സാമൂഹ്യ നീതി, മതേതരത്വം, വര്‍ഗീയവിരുദ്ധത എന്നിങ്ങനെയുള്ള കേരളീയ നവോത്ഥാന മൂല്യങ്ങളൊക്കെത്തന്നെയും ഹിന്ദു(സവര്‍ണ) സ്‌ത്രീയെ വശഗയാക്കുന്ന കാമോത്തേജിതനായ മുസ്ളിം പുരുഷന്‍ എന്ന പ്രോട്ടോടൈപ്പിനെ നിര്‍മ്മിച്ചെടുക്കുകയും സ്റ്റീരിയോടൈപ്പായി പുനര്‍നിര്‍മ്മിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ടെന്ന വസ്‌തുത വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വസ്‌തുതയല്ലാതാകുന്നില്ല. അപ്പോള്‍ പിന്നെ, ലൌ ജിഹാദ് എന്ന ഭീതി കലര്‍ന്ന ആരോപണം സംഘപരിവാര്‍ കരുപ്പിടിപ്പിച്ചെടുക്കുമ്പോള്‍, കേരളകൌമുദിയും മാതൃഭൂമിയും മനോരമയും ഡി ജി പിയും കൃസ്‌ത്യന്‍ പള്ളിയും കോടതിയും വെള്ളാപ്പള്ളിയും പി കെ നാരായണപ്പണിക്കരും എന്തിനേതേറ്റെടുക്കാതിരിക്കണം?

പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ / ഒരു സമുദായത്തെ / ഒരു സംസ്ക്കാരത്തെ / ഒരു ഭാഷയെ / ഒരു സ്ഥലത്തെ / ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മ അ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചതിലൂടെ ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലം കേരളത്തിന്റെ ചരിത്രത്തിലില്ലാത്തവണ്ണം കലുഷിതമായിത്തീരുകയും വ്യാജമായ ഒരു 'ജനപ്രിയ' വിധി നിര്‍ണയം സംഭാവ്യമാകുകയും ചെയ്‌തു. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണരീതികളെയും വിസ്‌ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന - മതേതര - ജനാധിപത്യ - ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് (പി പി ഷാനവാസുമായുള്ള അഭിമുഖം). ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്‌നേഹം തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള അപരവത്ക്കരണങ്ങള്‍ ദിനം പ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ കായിക തൊഴില്‍ മേഖലയില്‍ തമിഴ് നാട്, ആന്ധ്ര, ബംഗാള്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അനവധി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് പുഛവും മനുഷ്യാവകാശ നിഷേധവും വെറുപ്പും അമിത ചൂഷണവും നിറഞ്ഞ സമീപനമാണ് പൊതു സമൂഹം പുലര്‍ത്തിവരുന്നത്. മുസ്ളിം ഭീകരര്‍ പിടിയില്‍, തമിഴ് മോഷ്‌ടാക്കള്‍ പിടിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതും അമിതോത്സാഹം കാട്ടുന്നതും അസഹനീയമായിട്ടുണ്ട്. പത്ര മാധ്യമങ്ങളുടെ ഈ അമിതോത്സാഹമാണ് കേരളത്തിന്റെ പലയിടങ്ങളിലും ജനകീയപ്പോലീസായി മാറുന്ന 'നാട്ടുകാര്‍' തമിഴരെയും മറ്റു സംസ്ഥാനത്തു നിന്നുള്ളവരെയും കുറ്റമാരോപിച്ച് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണം. എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ' പത്ര-ടി വി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ 'നാട്ടുകാരെ' നിര്‍മ്മിച്ചെടുത്തത് ഇതേ പത്ര-ടി വി മാധ്യമങ്ങളായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. ഇത്തരത്തിലുള്ള 'നാട്ടുകാരാ'ണ് മുത്തങ്ങ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൈകാര്യം ചെയ്‌തത്. വയനാട്ടിലെ ആദിവാസി ഭൂമി സൂത്രത്തില്‍ തട്ടിയെടുത്ത കുടിയേറ്റക്കാര്‍ 'നാട്ടുകാരാ'യി മാറുകയും യഥാര്‍ത്ഥ നാട്ടുകാരായ ആദിവാസികള്‍ കുറ്റക്കാരായി മാറുകയും ചെയ്‌തു. മിക്കവാറും മലയാള സിനിമകളില്‍ കറുത്ത തൊലി നിറമുള്ള നടന്മാരെ (കലാഭവന്‍ മണി, മണിക്കുട്ടന്‍, സലിം കുമാര്‍) അവഹേളിക്കപ്പെടുന്നതിനായി അണിനിരത്തിയിട്ടുണ്ടാവും. സൌന്ദര്യം / വൈരൂപ്യം, നന്മ / തിന്മ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ എളുപ്പത്തില്‍ വര്‍ഗീകരിക്കുന്നതിന് വെളുത്ത തൊലി നിറം / കറുത്ത തൊലി നിറം എന്ന വൈജാത്യത്തെ ഉപയോഗപ്പെടുത്തുന്നത് സര്‍വരും അംഗീകരിക്കുന്ന വിധത്തില്‍ സ്ഥിരം പതിവായിത്തീര്‍ന്നിരിക്കുന്നു. ലവ് ജിഹാദ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതോടെ പ്രണയവിരോധികളുടെ കൂട്ടായ്‌മകള്‍ നാട്ടുകാര്‍ എന്ന ലേബലൊട്ടിച്ച് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്‌മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്‌ട്രീയ-സാംസ്‌ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം) മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി / ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു. ലോകസഭാതെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിനെതിരെയും അവര്‍ക്ക് പിന്തുണ കൊടുത്തതിന്റെ പേരില്‍ പി ഡി പിയെയും മ അ്ദനിയെയും വേട്ടയാടിയതിലൂടെ വലതുപക്ഷത്തിന്റെയും മൃദു / തീവ്ര ഹിന്ദുത്വാശയത്തിന്റെയും അജണ്ട ഒരു പരിധി വരെ വിജയിച്ചതിന്റെ ലഹരിയിലാണ്, ലവ് ജിഹാദ് പോലെ തികച്ചും അസത്യമായ ഒരു അസംബന്ധത്തെ ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവരാനും പൊതുബോധത്തിലേക്ക് കയറ്റിവിട്ട് കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന സഹിഷ്‌ണുതയെ തകിടം മറിക്കാനും ഹിന്ദുത്വ വലതുപക്ഷം പരിശ്രമിച്ചത് എന്നതാണ് വാസ്‌തവം. പ്രത്യേക മത/ഭാഷാ വിഭാഗങ്ങള്‍ തുടക്കത്തില്‍ കുറഞ്ഞ തരം മനുഷ്യരും പിന്നീട് പിശാചുക്കളുമായി ചിത്രീകരിക്കപ്പെടുന്നു. അവരെ തരം താഴ്ത്തി ഇല്ലാതാക്കുക, അല്ലെങ്കില്‍ വീണ്ടും പരിഷ്‌ക്കരിച്ചെടുത്ത് മാനവീകരിക്കുക എന്ന രണ്ടു അജണ്ടകളിലൊന്ന് സമൂഹം(മൃദു / തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ വലതുപക്ഷ / ഉന്മാദ ദേശീയത എന്നും സമൂഹത്തിന് നിര്‍വചനം കൊടുക്കാം) സ്വീകരിക്കുന്നു.

പ്രൊഫസര്‍ അസീസ് ചൌധരി പറയുന്നതു പോലെ സൈനികവത്ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെയും, അതിന്റെ അക്രമണോത്സുകതയുടെയും യുഗത്തിലാണ് നാം ജീവിക്കുവാനായി പോരാടുന്നത്. യുദ്ധം, അധിനിവേശം, ദേശീയസുരക്ഷാ പ്രത്യയശാസ്‌ത്രങ്ങള്‍, എതിരഭിപ്രായങ്ങളെ ദേശത്തും വിദേശത്തും മര്‍ദിച്ചൊതുക്കല്‍ തുടങ്ങിയവയൊക്കെ ലോകമെമ്പാടും ബിസിനസിന്റെയും വെട്ടിപ്പിടുത്തത്തിന്റെയും അനന്തസാധ്യതകളാണ് സൃഷ്‌ടിക്കുന്നത്. മറ്റൊരു രീതിയില്‍ അവോലകനം ചെയ്‌താല്‍, 'തീവ്രവാദ'ത്തിനും 'ഭീകരത'ക്കുമെതിരെയുള്ള യുദ്ധങ്ങളും പടപ്പുറപ്പാടുകളും പ്രചാരണകോലാഹലങ്ങളും വര്‍ദ്ധിച്ച തോതിലുള്ള തീവ്രവാദങ്ങളും ഭീകരതകളുമായി പരിണമിച്ചുകഴിഞ്ഞിരിക്കുന്നു. അച്ചടി / ദൃശ്യ മാധ്യമങ്ങളും ഈ ഭീകരതാ ഭൂത സൃഷ്‌ടിയിലും ഭീകരതാവിരുദ്ധ മാസ് ഹിസ്‌റ്റീരിയയിലും കാര്യമായ പങ്കു വഹിക്കുന്നുണ്ട്. പി സായ്‌നാഥ് നിരീക്ഷിക്കുന്നതു പോലെ എംബെഡഡ് ജേര്‍ണലിസം, മാധ്യമ പ്രവര്‍ത്തനത്തെ അമേരിക്കയിലും ഇന്ത്യയിലും സമാന 'ജനാധിപത്യ' സമൂഹങ്ങളിലും അപമാനത്തിന്റെ പടുകുഴിയില്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. ഓരോരോ പ്രചാരണങ്ങളിലും ആരൊക്കെ, ഏതു സമുദായം, ഏതു ഭാഷ, ഏതു വേഷം പൈശാചികവത്ക്കരിക്കപ്പെടുമെന്നും ആക്രമിക്കപ്പെടുമെന്നും നിശ്ചയമില്ലാതായിരിക്കുന്നു. ഇന്ദിരാഗാന്ധിയെ വധിച്ചതിനു ശേഷം ദില്ലിയില്‍ ആയിരക്കണക്കിന് സിക്കുകാര്‍ കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുകയുണ്ടായി. 9/11 നു ശേഷം അമേരിക്കയിലും സിക്കുകാര്‍ സംശയത്തിന്റെ നിഴലിലായി. താടിയും തലേക്കെട്ടുമുള്ളവരെ വര്‍ഷങ്ങളായി പിശാചുക്കളായി കാണുന്നവര്‍, സെപ്‌തംബര്‍ 11 നുശേഷം ഇതു രണ്ടുമുള്ള സിക്കുകാരെ പ്രതികാരത്തിനുള്ള ലക്ഷ്യമാക്കുകയായിരുന്നു. ലവ് ജിഹാദ് ആരോപണം, മീശയും താടിയും വടിച്ച് ഹിന്ദി സിനിമാതാരങ്ങളെ പ്പോലെ അടിപൊളി വേഷത്തില്‍ നടക്കുന്ന മുസ്ളിം കുമാരന്മാരെയും സംശയത്തിന്റെ നിഴലിലേക്ക് മാറ്റുകയും ഭീകരവേഷത്തിലേക്ക് പരിണാമപ്പെടുത്തുകയും ചെയ്യുകയുണ്ടായി. സൂഫിയയെ അറസ്‌റ്റ് ചെയ്യുന്നതിന്റെ ആവര്‍ത്തിക്കപ്പെട്ട ദൃശ്യങ്ങള്‍, പര്‍ദ ഭീകരതയുടെ ആവരണമായി സ്ഥിരീകരിക്കുന്നതിനു വേണ്ടിയായിരുന്നു. മുസ്ളിം നാമമുള്ളവരെ മുഴുവന്‍ മറ്റുള്ളവര്‍ സംശയിച്ചു തുടങ്ങുന്നു എന്നത്, തങ്ങളുടെ സര്‍ക്കുലേഷന്‍ വ്യാപനത്തിന്റെയും വാര്‍ത്താവതരണത്തിന് സത്യവുമായുള്ള പാരസ്‌പര്യത്തിന്റെയും മികവായി മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കണക്കു കൂട്ടാം! അരുന്ധതി റോയ് വിവരിക്കുന്നതു പോലെ, 'ഭീകരതാ' കഥകളുടെ ചുരുളഴിക്കുമ്പോള്‍, കാലാള്‍പ്പടയും പരിശീലകരും റിക്രൂട്ടിങ്ങുകാരും ഇടനിലക്കാരും ഇന്റലിജന്‍സ് - കൌണ്ടര്‍ ഇന്റലിജന്‍സ് വക്താക്കളുമടങ്ങുന്ന അതിര്‍ത്തികളും മനുഷ്യവാസപ്രദേശങ്ങളും അടങ്ങുന്ന ഒരു ആഗോള നെറ്റ് വര്‍ക്കിനെയാണ് നമുക്ക് അനാവരണം ചെയ്യേണ്ടി വരുക. ഇസ്ളാമിക ഭീകരത എന്ന പദസംയുക്തം പോലും ഒരു സമൂഹത്തില്‍ വിശ്വാസപരമായോ അല്ലാതെയോ ഉള്‍പ്പെട്ട മുഴുവന്‍ മനുഷ്യരെയും കുറ്റവാളി മുദ്ര പതിപ്പിക്കുന്നതിനുള്ള കാര്യപരിപാടിയെ ഉള്‍വഹിക്കുന്നുണ്ടെന്ന് കെ ഇ എന്‍ ഓര്‍മ്മിപ്പിച്ചപ്പോഴും നാം കണക്കിലെടുത്തില്ല. ദുരന്തങ്ങള്‍ ആരംഭിച്ചിട്ടേ ഉള്ളൂ. വരാനിരിക്കുന്ന വേട്ടകളുടെ കാലങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നാം ചകിതരായി മാറും.

****

കടപ്പാട് : സിറാജ്

31 comments:

കുണാപ്പന്‍ said...

"മുഖ്യധാരാ അച്ചടി/ടെലിവിഷന്‍ മാധ്യമങ്ങളും ബി ജെ പി, കോണ്‍ഗ്രസ്, മുസ്ളിംലീഗ് എന്നീ വലതുപക്ഷ രാഷ്‌ട്രീയ കക്ഷികളും ചേര്‍ന്ന് കേരളീയ പൊതുബോധത്തില്‍ പരത്തി വിട്ടിരിക്കുന്ന ഭീകരതാ ഭൂതഭീതി" എന്ന് ജി പി രാമചന്ദ്രന്‍.ഈ മുഖ്യധാരയില്‍ ദേശാഭിമാനി പെടുമോ?പാര്‍ട്ടികളില്‍ സി പി എം ഉണ്ടോ? ഇല്ലെന്നാണെങ്കില്‍ ജി പി ദേശാഭിമാനി വായിക്കാത്ത,സി പി എമ്മുകാരുമായി സംസാരിക്കാത്ത ഒരു ഇടതുപക്ഷക്കാരനാണ് എന്നേ കരുതാനാവൂ.കൂട്ടത്തില്‍ ഒരു സ്വകാര്യം:എന്തേ സക്കറിയ വിഷയത്തില്‍ ജി പിയും കെ ഈ എന്നും മിണ്ടാഞ്ഞൂ?ലൈംഗികതയെ സംബന്ധിച്ച് ഡിഫി/'മഹിള' സംഘടനകളുടെ വിക്ടോറിയന്‍ സദാചാര സങ്കല്പ്പം യാദൃഛികമോ?

നാരായണത്തുഭ്രാന്തന്‍ said...

പാലേരി മാണിക്യം പോലെ ഉള്ള ഒരു കലാസൃഷ്ടി ഇങ്ങനെ വിശകലനം ചെയ്യണോ? ഇതു വരെ മനോഹരമായ ഒരു കഥ എന്നല്ലാതെ ആ കഥാപാത്രം ഒരു പ്രത്യേക സമുദായത്തില്‍ പെട്ട ആളാണെന്നു ​എനിയ്ക്കു തോന്നിയതേ ഇല്ല.

Joker said...

നല്ല ലേഖനം.

പാലേരി മാണിക്യം കൂടുതല്‍ വിശ്കലനം ചെയ്യേണ്ടതുണ്ട് എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇടതുപക്ഷ വിരോധം ഇപ്പോള്‍ ഒരു ഫാഷനാണല്ലോ.

M.A Bakar said...

നമ്മുടെ മാധ്യമങ്ങളൊക്കെയും ഒരുതരം കൂട്ടിക്കൊടുപ്പുകാരും , എന്നിട്ട്‌ അതു നോക്കിനിന്നു മൈഥുനം ചെയ്യുന്ന ഞരമ്പ്‌ രോഗികളാല്‍ നിയന്ത്രിക്കപ്പെടുന്നവരുടെ ഒരു വന്‍ വെറി സംഘമായി മാറിയിരിക്കുന്നു...

ദൈവത്തിണ്റ്റെ നാടിനെ കൂട്ടിക്കൊടുപ്പുകാരുടെ സ്വന്തം നാടാക്കി മാറ്റിയിരിക്കുന്ന അധര്‍മ്മാധിനിവേശം പേക്കിനാക്കല്‍ ഇനിയും എത്ര സൃഷ്ടിക്കാനിരിക്കുന്നു..... !

G P RAMACHANDRAN said...

for the attention of swatantra chintakan. the following was a condemnation statement brought out just after the news of the attack on Zacharia. The news of this statement and the name of the signatories were appeared in major newspapers such as the hindu, mathrubhumi, manorama, madhyamam etc.
We condemn the physical attack on Zachariya
at Payyannur. We consider it an attack on
freedom of expression and democracy.
We believe that for a healthy democratic
culture to exits, political moovements should
condemn such dastardly acts and offer unconditional
appology.
Satchidanandan, New Delhi
Dr. K.N. Panikkar
B. Rajeevan
K.G. Sankarappillai
V.K. Joseph
T.N. Joy
C.L. Thomas, Asianet
Dr. J. Devika
G.P. Ramachandran
V. Sasikumar
J. Reghu
Sasikumar, Chennai
D. Vinayachandran
Neelan
C.S. Venkiteswaran
C. Gouridasan Nair, Hindu Daily

Anonymous said...

പാലേരി മാണിക്യത്തെക്കുറിച്ച്‌ "ഈ കൊലപാതകിയെ രക്ഷിക്കാനായി കമ്യൂണിസ്റ്റുകാര്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. അതായത്, മുസ്ളിങ്ങള്‍ സാമാന്യേന ബലാത്സംഗക്കാരും കൊലപാതകികളും അസാന്മാര്‍ഗികളും കള്ളന്മാരും സൂത്രവിദ്യകളിലൂടെ സമ്പന്നരാകുന്നവരും ആണെന്നും, ഇതിലേതെങ്കിലും പിടിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി അവര്‍ കമ്യൂണിസ്റ്റുകാരുടെ അടുക്കല്‍ അഭയം തേടുമെന്നും അഥവാ അത്തരം പ്രതിസന്ധികളില്‍ മാത്രമാണ് മുസ്ളിമിങ്ങള്‍ കമ്യൂണിസ്റ്റുകാരോട് ചേരുന്നതെന്നും, ആ കാര്യസാധ്യം കമ്യൂണിസ്റ്റുകാര്‍ നടപ്പിലാക്കിക്കൊടുക്കുകയും ചെയ്യുമെന്ന മിത്താണ് പൊതുബോധത്തിലേക്ക് വിലയിപ്പിച്ചു ചേര്‍ത്തിരിക്കുന്നത്" എന്നൊക്കെയുള്ള താങ്കളുടെ വിലയിരുത്തൽ ഇന്നത്തെ ഇടതുപക്ഷത്തെക്കുറിച്ചുള്ള താങ്കളുടെ തന്നെ കുറ്റബോധത്തിൽ നിന്ന് ഉടലെടുത്തതാവാനേ തരമുള്ളു. അല്ലാതെ, ഈ ചിത്രത്തിനേക്കുറിച്ച്‌ ഇത്തരത്തിലുള്ള നിസ്സാരവത്കരിച്ച, ബാലിശമായ അഭിപ്രായങ്ങൾ സിനിമയെക്കുറിച്ച്‌ സാമാന്യ ബോധമുള്ളൊരാളിൽ നിന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ല.

ഈ ലേഖനം വായിച്ചിട്ടും വായിച്ചിട്ടും തീരാതെ വന്നപ്പോൾ വെറുതെ ഓടിച്ചിട്ടോന്ന് സ്ക്രോളി. അതാവരുന്നു കെ.ഇ.എൻ എന്ന ഭീകരന്റെ പേർ! ഞാൻ ജീവനും കൊണ്ട്‌ ഓടുകയാണ്‌ സഖാവേ!! ലാൽസലാം!!

Anonymous said...

ചോദിക്കുവാൻ വിട്ടുപോയി. സഖാവ്‌ പ്രിയനന്ദനന്റെ "സൂഫി"യിൽ എത്ര ശതമാനം വരെ "ആൺനോട്ട"മുണ്ട്‌?

shahir chennamangallur said...

ഒരു സമുദായത്തിന്റെ അപര വല്‍കരണത്തിലൂടെ മറുപക്ഷം നേടുന്ന നൈമിഷിക സുഖത്തിനു ശേഷം വരാനിരിക്കുന്നത് ഭീതീദമായ അരക്ഷിതാവസ്ഥയായിരിക്കുമെന്ന് ഇവരറിയുന്നില്ല. ആര്‍ക്കും ആരേയും വിശ്വസിക്കാനാവാത്ത കനത്ത അരക്ഷിതാവസ്ഥ ആര്‍ക്കും നന്നല്ല.

കുണാപ്പന്‍ said...

@GP:
കണ്ടിരുന്നു ആ പ്രസ്താവന മാധ്യത്തില്‍.പക്ഷേ 'നേര് നേരത്തെയറിയിക്കുന്ന' പത്രത്തില്‍ കണ്ടില്ല.അതുപോട്ടെ.
എന്തേ ആ പ്രസ്താവത്തില്‍ ഒതുങ്ങി? മലയാളിയുടെ 'ഒളിഞ്ഞുനോട്ട'ത്തെക്കുറിച്ചും 'ആണ്‍നോട്ട'ത്തെക്കുറിച്ചും കൃത്യമായ നിലപാടുള്ള താങ്കള്‍ക്ക് ഈ വിഷയകമായി എഴതാന്‍ കഴിയാഞ്ഞത് ബുദ്ധിപരമായ സത്യസന്ധത ഇല്ലാത്തതിനാലല്ലേ? രാജ്മോഹന്‍ ഉണ്ണിത്താനെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും 'ഒളിഞ്ഞുനോക്കി' കൈയേറ്റം ചെയ്തതും സക്കറിയയെ കൈയേറ്റം ചെയ്തതും ഡിഫിക്കാര്‍ക്കു പകരം വല്ല കോണ്ഗ്രസുകാരോ ബിജേപ്പീക്കാരോ ആയിരുന്നെങ്കില്‍ താങ്കളും കെ ഈ എന്നും ഇതിനകം എത്ര ലേഖനങ്ങള്‍ എഴുതിക്കൂട്ടുമായിരുന്നു?

Unknown said...

@സ്വതന്ത്ര ചിന്തകന്‍

അദ്ദാണ്. ലേഖനമെഴുതിയാല്‍ ലേഖനത്തില്‍ ഒതുക്കിയെന്താണു ജി.പി എന്ന് ചോദിക്കണം. നുണ നൂറ്റൊന്ന് ആവര്‍ത്തിച്ച് സത്യമാക്കാനുള്ള തന്ത്രം ഉണ്ണിത്താന്‍, സക്കറിയ കാര്യങ്ങളിലെ അഭിപ്രായത്തില്‍ കാണാം കേട്ട. ബീയേപ്പിയെയോ കോണ്‍ഗ്രസിനെയോ പറഞ്ഞാല്‍ ചിന്തകനു കൊള്ളും.മനസ്സിലാവണൊണ്ട് കേട്ട.

Mohamed Salahudheen said...

'free thinkers' are now painting on wall of their own realities while still the truth remains as truth.

കുണാപ്പന്‍ said...

സലാഹേ
ഉണ്ണിത്താന്‍-സക്കറിയ വിഷയത്തില്‍ ഉന്നയിക്കപ്പെടുന്ന ഇഷ്യൂ ലൈംഗികതയാണ്.അതേക്കുറിച്ച് ഡിഫി,പിണറായി,അശോകന്‍ ചരുവില്‍ തുടങ്ങിയവരുടെ നിലപാടാണോ ജിപി രാമചന്ദ്രന് എന്നറിയണം.മറ്റുകാര്യങ്ങള്‍ അപ്രസക്തവും വിഷയത്തെ വഴിതിരിച്ചുവിടാനുള്ള നീക്കവുമാണ്.

CKLatheef said...

ചിലര്‍ക്കെന്താ അഭിപ്രായമിട്ടപ്പോള്‍ പോസ്റ്റ് മാറിപ്പോയോ. ഇവിടെ വിഷയം ഉണ്ണിത്തനല്ലല്ലോ.

ഇതെങ്ങാനും ഒരു മുസ്‌ലിം പേരുള്ള ഒരാള്‍ പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്. അത്രമാത്രം താങ്കള്‍ സൂചിപ്പിച്ച സിനിമകളും മാധ്യമങ്ങളും കേരളത്തിന്റെ പൊതുബോധത്തെ മാറ്റിക്കഴിഞ്ഞു. മേലില്‍ ഇത്തരം ലേഖനങ്ങളെഴുതി റിസ്‌കെടുക്കേണ്ടതില്ല എന്ന് താങ്കളെപ്പോലുള്ളവര്‍ തീരുമാനിക്കുന്നതോടെ, മുസ്ലിംവിഭാഗങ്ങളെ അപരവല്‍കരണത്തിന്റെ ശവപ്പെട്ടിക്കുള്ളിലാക്കി അവസാനത്തെ ആണിയടിക്കപ്പെടും. താങ്കളെപ്പോലുള്ളവരാണ് യഥാര്‍ഥ മനുഷ്യസ്‌നേഹികള്‍. മതേതരവാദികള്‍. കാലം അത് തെളിയിക്കുക തന്നെ ചെയ്യു.

Ramesh Vengassery said...

പാലേരിമാണിക്യം എന്ന ചിത്രം കണ്ടപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരേയുള്ള ഒളിയമ്പ് മനസ്സിലായി. തന്റെ കമ്മ്യൂണിസ്റ്റ് വിരോധം മറയ്ക്കാനായി ചലച്ചിത്രകാരൻ എത്ര വിദഗ്ധമായാണു അവിടവടെ കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങളും ആദ്യ മന്ത്രിസഭയുടെ സ്ഥാനാരോഹണത്തിലുള്ള ആവേശം പ്രകടമാക്കുന്ന ഡയലോഗുകളും തിരുകിവച്ചിരിക്കുന്നത്! ഇദ്ദേഹത്തിന്റെ തന്നെയല്ലേ 'നന്ദനം'? മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

Anonymous said...

കാറ്റും വെളിച്ചവും കടക്കാത്ത ഇരുട്ടുമുറിയിൽ അകപ്പെട്ട ഒരുവൻ ആ അവസ്ഥയെ രണ്ടു വിധത്തിൽ നേരിട്ടേക്കാം. ഈ അവസ്ഥ തന്നെയാണ്‌ പരമമായ സത്യമെന്ന് ചിലർ കരുതിയേക്കാം. കിണറ്റിൽ വീണ തവളയുടെ കഥ വിഖ്യാതമാണല്ലോ. ഇനിയും ചിലർ ഈ അവസ്ഥയെ ചോദ്യം ചെയ്യുകയും ഈ നാലു ചുവരുകൾക്കപ്പുറമുള്ള വലിയ ലോകത്തെക്കുറിച്ച്‌ സ്വപ്നം കാണുകയും ചെയ്യും. അവർ തങ്ങളകപ്പെട്ട ഇരുട്ടുമുറിയുടെ ജനലുകളും വാതിലുകളും തുറക്കുവാൻ ശ്രമിക്കുകയും ചെയ്യും.

ഭഗവത്‌ ഗീതയിൽ പരമമായ, ചോദ്യം ചെയ്യപ്പെടരുതാത്ത, സത്യം കുടികൊള്ളുന്നുവേന്ന് ഹിന്ദു മൗലികവാദി വാദിക്കുന്നു. ക്രിസ്ത്യാനിയും മുസ്ലിമും അവനവന്റെ വേദപുസ്തകങ്ങളെ ചോദ്യം ചെയ്യപ്പെടരുതാത്തവയായി കരുതുന്നു. മാർക്സിസ്റ്റ്‌ മതത്തിൽപ്പെട്ടവരാവട്ടെ അവരുടെ തടിയൻ പുസ്തകങ്ങളെ കാറ്റും വെളിച്ചവും തട്ടാതെ ഭദ്രമായി സൂക്ഷിക്കുന്നു. ഹിന്ദുവിനും ക്രിസ്ത്യനും മുസ്ലീമിനുമൊക്കെ വേണ്ടി വാദിക്കുവാൻ കപട ബുജികൾ തമ്മിൽ മത്സരിക്കുമ്പോൾ മനുഷ്യനു വേണ്ടി ആരുവാദിക്കും?.

Anonymous said...

മതമൗലികവാദികൾ തമ്മിൽ പരസ്യമായി ശണ്ഠ കൂടാറുണ്ടെങ്കിലും അവർ തമ്മിലുള്ള മാനസികമായ ഐക്യം വളരെ ഗാഢമായതാണ്‌. ബിജെപി-ആർ എസ്സ്‌ എസ്സ്‌ നേതാക്കൾക്ക്‌ മുഹമ്മദാലി ജിന്നയോട്‌ ഉണ്ടായ പ്രേമവും ബാൽ താക്കറേക്ക്‌ ഹിറ്റ്ലറിനോടുണ്ടായ പ്രേമവുമെല്ലാം ഇത്തരത്തിൽ ഉണ്ടായതാണ്‌. ഇത്തരത്തിൽ തന്നെയുള്ള ഒരു പ്രേമമാകാം ഇന്നത്തെ കമ്യൂണിസ്റ്റ്‌ വേതാളങ്ങൾക്കും അവരുടെ കുട്ടിച്ചാത്തൻ ശിങ്കിടികൾക്കും മദനി തുടങ്ങിയവരോടുള്ളതെന്ന് തോന്നിപ്പോവുന്നു.

ഇത്തരത്തിലുള്ള മൗലികവാദത്തിനെതിരെ സംസാരിക്കുന്നവരെ ഫാഷിസ്റ്റുകളെന്ന് മുദ്രകുത്തുന്ന പണി ഇന്നോ ഇന്നലയോ ഒന്നും തുടങ്ങിയതല്ലല്ലോ. ഫാഷിസം നിലവിലിരുന്ന രാജ്യങ്ങളിൽ അതിനെതിരെ ശബ്ദമുയർത്തിയവരെ എന്താണാവോ ഫാഷിസ്റ്റുകൾ വിളിച്ചിരുന്നത്‌?

മറ്റനേകം ദൈവങ്ങൾക്കൊപ്പം ജീപി സഖാവിന്റെയും വിഗ്രഹം പൂജാമുറികളിൽ ഇടം നേടുന്ന ദിനം വിദൂരമല്ല, അല്ലേ ലത്തീഫേ?

ആഴമുള്ള അനേകം ചോദ്യങ്ങൾക്ക്‌ ഉറവിടമാകേണ്ട പാലേരി മാണിക്യം സിനിമയും നോവലും വർത്തമാനകാല രാഷ്ട്രീയത്തിന്റെ അശ്ലീലതകളുമായി (പിണറായി, ഉണ്ണിത്താൻ, മദനി, സൂഫിയ തുടങ്ങിയവ) കൂട്ടിക്കുഴച്ച്‌ വായിക്കുവാൻ ശ്രമിക്കുന്നത്‌ കണ്ടപ്പോൾ പ്രതികരിച്ചുവേന്നു മാത്രം.

‍ശരീഫ് സാഗര്‍ said...

പാലേരി മാണിക്യത്തെ നല്ല സിനിമയായി കാണാനാണ്‌ എനിക്കിഷ്ടം. അങ്ങനെയൊരു കാലത്ത്‌ അങ്ങനെയൊരു കഥാപാത്രമുണ്ടായിരുന്നു എന്ന്‌ ആര്‍ക്കാണറിഞ്ഞുകൂടാത്തത്‌? ഹിന്ദു ജന്മിയും മുസ്‌്‌ലിം ജന്മിയും ഒട്ടൊന്നും വ്യത്യാസമില്ലാതെയാണ്‌്‌ ചരിത്രത്തില്‍ കീഴാളരോട്‌ പെരുമാറിയിട്ടുള്ളത്‌. അതു ജന്മിയാണ്‌. മുസ്‌്‌ലിമോ ഹിന്ദുവോ അല്ല.
ഇതേ കാഴ്‌ചപ്പാടോടെയാണ്‌ ലേഖകന്‍ ഭീകരതാഭീതിയെയും അവതരിപ്പിക്കുന്നത്‌. അതിനെ മുസ്‌്‌ലിം വിരുദ്ധത എന്ന്‌ വിളിക്കുന്നത്‌ ഇടതുപക്ഷ ബുദ്ധിജീവി എന്ന നിലയില്‍ ഒരു ഭൗതികപാപമാണ്‌. നിങ്ങള്‍ എത്ര മണപ്പിച്ചാലും അതിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെടില്ല സാര്‍.
തീവ്രവാദിയെ തീവ്രവാദിയായി കാണാന്‍ ഇനിയുമെന്നാണ്‌ നമ്മുടെ ബുദ്ധിജീവികള്‍ പഠിക്കുക?

paarppidam said...

പ്രിയ ജി.പി,
താങ്കൾ ആവർത്തിക്കുന്ന ചില വാദങ്ങൾ സമൂഹത്തിൽ ദ്രുവീകരണം സൃഷ്ടിക്കുവാൻ മാത്രമേ ഉപകരിക്കൂ.യദാർത്ഥത്തിൽ കേരളത്തിൽ ആണ്‌ ഇന്ത്യയിലെ മറ്റേതൊരു സ്റ്റേറ്റിനേക്കാളും സമൂഹികപരമായും-രാഷ്ടീയ,സാമ്പത്തീക,വിദ്യാഭ്യാസപരമായും ഏറ്റവും നല്ല നിലയിൽ ന്യൂനപക്ഷങ്ങൾ ജീവിതം നയിക്കുന്നത്‌.

യാദാർത്ഥ്യം ഇതാണെന്നിരിക്കെ കല/സാഹിത്യം എന്നിവയിൽ നിന്നും കഥാപാത്രങ്ങളുടെ പേരടക്കം എടുത്ത്‌ തികച്ചും അപ്രസക്തമായ കാര്യങ്ങളെ അവഗണിക്കുന്നതിനുപകരം അവയെ അനാവശ്യമായ രീതിയിൽ വായിച്ചെടുക്കയും അതിനു പുത്തൻ ഭാഷ്യങ്ങൾ നൽകുകയും ചെയ്യുമ്പോൾ അതൊരു തരം അരക്ഷിതാവസ്ഥയാണ്‌ സൃഷ്ടിക്കുക. സൂഫിപറഞ്ഞകഥയെ (സൂഫിയ അല്ല) താങ്കൾ എങ്ങിനെ നോക്കിക്കാണും? അവിടെ ഒരു പക്ഷേ എം.ടിയുടേയും ഹരിഹരന്റേയും ചിത്രത്തേക്കാൾ കൂടുതൽ ആൺ നോട്ട സാധ്യതയില്ലേ? അവിടെ വർഗ്ഗീയമായി ഇഴകീറി വികലമായി വിശകലനം ചെയ്യുവാൻ ഉള്ള സ്കോപ്പില്ലേ?

കൂലിയെഴുത്തുപോലെ തന്നെ ഒരു പ്രതിഭാസമാണ്‌ ഇരവാദം എന്നാണ്‌ എന്റെ പക്ഷം.ഇരവാദത്തിലൂടെ എന്താണ്‌ കെ.ഈ.എന്നാദികൾ ഉയർത്തിക്കൊണ്ടുവരുന്നത്‌? സാമൂഹിക അരക്ഷിതാവസ്ഥയും പരസ്പരം സഹകരിച്ചു ജീവിക്കുന്ന ന്യൂനപക്ഷ ഭൂരിപക്ഷ സമുദായങ്ങളിൽ വിള്ളലും അസഹിഷ്ണുതയും ഉണ്ടാക്കുവാൻ ഉള്ള ഒരു ശ്രമം.നേരുപറഞ്ഞാൽ ഒരു തരം ബുദ്ധിജീവിയുടെ അല്ലെങ്കിൽ മതേതരന്റെ വർഗ്ഗീയ/ഭീകരവാദം. ഇരവാദത്തിലൂടെ വോട്ടുകൂട്ടുവാൻ ശ്രമിക്കുന്ന രാഷ്ടീയപ്രസ്ഥനങ്ങളൂടേ സാംസ്കാരിക ഗുണ്ടകളുടെ ലിസ്റ്റിൽ കയറിക്കൂടുവാൻ താങ്കളും ശ്രമിക്കരുത്‌ പ്ലീസ്‌.

പന്നിപ്പനിക്കുതുല്യമായ ഒരു മാരകചിന്താധാരയാണ്‌ ഇക്കൂട്ടർ മുന്നോട്ടുവെക്കുന്നത്‌.ഇത്‌ ഗുണമല്ല മറിച്ച്‌ ഇരട്ടിദോഷമാണ്‌ നമ്മുടെ സമൂഹത്തിനുണ്ടാക്കുക.ഇത്തരം സാംസ്‌കാരിക തൊഴിലാളികൾ/ഏജന്റുമാർ ഡെങ്കിപ്പനിയും,മലേരിയയും പരത്തുന്ന കൊതുകിനു തുല്യമായ പ്രവർത്തനമാണ്‌ സാംസ്കാരിക രംഗത്ത്‌ നടത്തുന്നതെന്ന് പറയുവാൻ തോന്നുന്നു.

ഒരു പൗരന്റെ തിരിച്ചറിയലിനായി നമ്മുടെ നാട്ടിൽ ഏറ്റവും അധികം അവലംബിക്കുന്നത്‌ ആ വ്യക്തിയുടെ ഫോട്ടോ ആണ്‌.ജനാധിപത്യം പൌരനൂ നൽകുന്ന മൌലീകാവകാശം. എന്നാൽ അതിനു പാലിക്കേണ്ടത്‍ായ ചില മാനദണ്ടങ്ങൾ ഊണ്ട്.അതിനു തയ്യാറാകാത്തവർ വോട്ടുചെയ്യേണ്ട എന്ന് കോടതി പറഞ്ഞതിനെ വിമർശിച്ചുകണ്ടു ഒരു ബുജി.അയാളുടെ വിവരമില്ലായമകൊണ്ടല്ല മറിച്ച്‌ ആരോടോ ഉള്ള വിധേയത്വം ആണ്‌ അത്‌ വ്യക്തമാക്കുന്നത്‌.(സൌധിയിൽ അടക്ക് പാസ്പോർടിൽ സ്ത്രീയുടെ ഫോട്ടൊ പതിക്കുന്നില്ലേ?) സ്ത്രീയുടേ മുഖം/മുഖത്തിന്റെ ഫോട്ടൊ അന്യപുരുഷൻ കാണുന്നത്‌ മതത്തിനെതിരാണെങ്കിൽ അതേ മതനിയമപ്രകാരം കുറ്റവാളികളെ ശിക്ഷിക്കണം എന്ന് എന്തുകൊണ്ട്‌ അയാൾ പറഞ്ഞില്ല.

അത്‌ "അയാൾ" സൗകര്യപൂർവ്വം മറച്ചുവെക്കുന്നു.കള്ളന്റെ കൈവെട്ടുവാനും, ബലാസ്റ്റ്സംഗം/രാജ്യദ്രോഹം ചെയ്യുന്നവന്റെ തലവെട്ടുവാനും പറയുവാൻ ഉള്ള ആർജ്ജവമീ സാംസ്കാരിക ജീവിക്ക്‌ ആയില്ല? പറയില്ല.കാരണം അയാളെപ്പോലുള്ളവരുടെ ഉദ്ദേശ്യം മറ്റൊന്നാണ്‌.

ഭീകരതയെയും ഭീകരനേയും ഒറ്റപ്പെടുത്തണം അല്ലാതെ വോട്ടും സമുദായവും നോക്കി അവനെ ന്യായീകരിക്കുകയല്ല വേണ്ടത്.

CKLatheef said...

@Parpidam..

ഇവിടെ വന്ന് ഭീകരത.. ഭീകരര്‍.. എന്ന് ബഹളംകൂട്ടി രാമചന്ദ്രന്‍ സാറെ തിരുത്താന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കും. ഈ കാലഘട്ടത്തില്‍ ഇത്തരമൊരു നീരീക്ഷണത്തിലെത്തണമെങ്കില്‍ അസാമാന്യമായ നിരീക്ഷണപാടവം ആവശ്യമാണ്. അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത് വാരിവിഴുങ്ങി ചര്‍ദ്ദിക്കുകയാണ്. രാമചന്ദ്രന്റെ ഈ വിഷയസംബന്ധമായ പ്രസംഗം നേരിട്ട് കേട്ടിട്ടുള്ള എനിക്കറിയാം അദ്ദേഹം ഈകാര്യങ്ങളില്‍ എത്രമാത്രം ഹോം വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന്. ഭീകരത എന്താണെന്നും എവിടുന്ന് വരുന്നുവെന്നും അദ്ദേഹത്തിനറിയാം. ഈ ഭീകരവേട്ടയുടെ പിന്നിലെ കളികളെക്കുറിച്ചും ബോധവാനാണദ്ദേഹം. വസ്തുതാപരമായി അദ്ദേഹം പറഞ്ഞ ഏതിനെയാണ് നിങ്ങള്‍ ഖണ്ഡിച്ചത്. അദ്ദേഹം സൂചിപ്പിച്ച സിനിമകളുടെ കാര്യം പ്രസക്തമാണ്. കാണുന്ന എല്ലാവര്‍ക്കും അപ്രകാരം തോന്നിയില്ലെങ്കിലും കേരളത്തിലിന്നോളം ഇറങ്ങിയ സിനിമകള്‍ പരിശോധിച്ചാലറിയാം. ഇന്ന് രൂപപ്പെട്ട അപകടകരമായ പോതുബോധത്തിന് അത്തരം സിനിമകള്‍ കൂടി പങ്ക് വഹിച്ചിട്ടുണ്ട്. ഇവിടെ പാര്‍പ്പിടം സൂചിപ്പിച മുഖംമറക്കുന്ന കാര്യം തന്നെയെടുക്കുക. വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമാണ് മുഖം മറക്കണമെന്ന് പറയുന്നത്. അവരില്‍ തന്നെ മഹാഭൂരിഭാഗവും അത്യാവശ്യകാര്യങ്ങള്‍ക്ക് അതിന് തടസ്സം നില്‍ക്കുകയില്ല. ഇതൊക്കെ വെച്ച് ഒരു വിഭാഗത്തെ അതും വ്യക്തമായ ഒരു സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായി അപരവര്‍ക്കരിക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമത്തെ പ്രതിരോധിക്കുന്നവരെയാണോ പന്നിപ്പനിക്ക് തുല്യമായ മാരകചിന്ത മുന്നോട്ട് വെക്കുന്നവര്‍ എന്ന് താങ്കള്‍ ആക്ഷേപിച്ചത്. ഭീകരനെ അറസ്റ്റ് ചെയ്ത തൂക്കിലേറ്റണം ഭീകരതയെ ഇല്ലാതാക്കണം അതിന് മാര്‍ഗം ഇപ്പോഴുള്ള ഈ പ്രചരണാഘോഷമാണ് എന്ന് എല്ലാവരും തെറ്റിദ്ധരിക്കണമെന്ന് വാശിപിടിക്കാതെ. ഭീകരതെക്കെതിരെ നില്‍ക്കാന്‍ കഴിയുന്ന ഒറ്റപ്പെട്ട വ്യക്തിത്വങ്ങളാണിത്. വോട്ടും നോക്കി അഭിപ്രായം പറയുന്നതിന് ഉദാഹരണമാണ് ഇവിടെ നേരത്തെ അഭിപ്രായം പറഞ്ഞ ശരീഫ്‌സാഗര്‍ ആണും പെണും കെട്ട നിലപാടുകളാണ് അദ്ദേഹത്തിന്റെ നേതാക്കള്‍ തന്നെ പറയുന്നത് എന്ന് വരുമ്പോള്‍. രാമചന്ദ്രന്‍ സാറിനെപോലുള്ളവരാണ് യഥാര്‍ഥ മനുഷ്യസ്‌നേഹികളും രാജ്യ സ്‌നേഹികളും എന്ന് പറയുന്നത് മുഖസ്തുതിയല്ല.

paarppidam said...

ഇവിടെ ജി.പി യെ വ്യതിപരമായി ഞാൻ അധിക്ഷേപിക്കുകചെയ്തിട്ടില്ല ലത്തീഫേ.ഞാൻ സൂചിപ്പിക്കുന്നത്‌ സിനിമയിൽ നിന്നും സാഹിത്യത്തിൽ നിന്നു അടർത്തിയെടുത്ത്‌ അതിനെ ദുർവ്വികാരങ്ങൾ ഉണർത്തുന്ന രീതിയിൽ വിശദീകരിക്കുന്നതിനെ ആണ്‌.

....ബോംബ്‌ ഇവിടെ മലപ്പുറത്ത്‌ കിട്ടുമല്ലോ?..( ക്ര്6ഹ്യമായി ഓർക്കുനില്ല എങ്കിലും ഇതിനു സമാനമായത്‌) ആറാംതമ്പുരാനിൽ പറയുന്ന ഡയലോഗാണ്‌.അത്‌ അന്ന് മലപ്പുറത്തുനിന്നും ബോംബു കണ്ടെടുത്ത വാർത്തകൾ സജീവമായി നിൽക്കുന്ന് സമയത്ത്‌ ഇറങ്ങിയ ചിത്രം ആണ്‌.

മാർപ്പാപ്പയെ കുർബാന പടിപ്പിക്കല്ലേ...കൊല്ലപ്പുരയിൽ സൂചിവിക്കല്ലേ..തുടങ്ങിയ പല ഡയലോഗും സാന്ദർഭികമായി പല ചിത്രങ്ങളിലും ഉണ്ട്‌.ഇതൊക്കെ ആരെയെങ്കിലും ബോധപൂർവ്വം കളിയാക്കുവാൻ ആണോ?

മറ്റു കുറിക്കമ്പനികൾ ഒക്കെ തൃശ്ശൂർ പൂരത്തിനു അമിട്ട്‌ പൊട്ടണ മാതിരി ഡും ഡുമ്ന്ന് പൊട്യേപ്പൊ..
എങ്ങിനെ
ഡും ഡും ന്ന് പൊട്യേപ്പൊ...
ഇങ്ങനെ ഒരു ഡായലോഗ്‌ സത്യേട്ടന്റെ കളിക്കളം എന്ന ചിത്രത്തിൽ പറയുന്നുണ്ട്‌. ഇതൊക്കെ സാന്ദർഭികമാണ്‌.


മുഖം മറക്കുന്ന വിഷയം കോടതിയിൽ എത്തുകയും കോടതി പറഞ്ഞ കാര്യങ്ങളെ "അയാൾ" (ജി.പി അല്ല) ഒരു ചാനലിൽ മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.ഇത്‌ ആണ്‌ ഇവിടെ ചൂണ്ടിക്കാട്ടിയത്‌.അപ്പോൾ ആ ചെറിയ ന്യൂനപക്ഷത്തിന്റെ വാദം കോടതി അംഗീകരിക്കുകയാണെങ്കിൽ എന്താകുമായിരുന്നു സ്ഥിതി.അത്‌ ഇന്ത്യയിൽ മുഴുവൻ ബാധകമാകുമായിരുന്നു. കള്ളവോട്ടിനൊരു മറയും അതുവഴിജനാധിപത്യസംവിധാനത്തിൽ അപകടകരമായ ഒരു പ്രവണതക്കും വഴിതുറക്കുമായിരുന്നു. അപ്പോൾ അങ്ങേർക്ക്‌ ജനാധിപത്യത്തിലും വലുതാണ്‌ മറ്റു ചിലത്‌ എന്ന് വ്യക്തം.മുഖം മറക്കൽ മതതിന്റെ ഭാഗമാണെന്ന് പറയുമ്പോൾ അയാൾ ഒരിക്കലും ഞാൻ സൂചിപ്പിച്ച കാര്യങ്ങൾ പറഞ്ഞില്ല.

ഏതുരാജ്യത്തു ചെന്നാലും അവിടത്തെ നിയമം അനുസരിക്കുവാൻ നാം ബാധ്യസ്ഥരാണ്‌. സൗധിയിൽ അന്യമതക്കാരായ സ്ത്രീകൾ വരെ മുഖം മറക്കണം.അങ്ങിനെ എങ്കിൽ തങ്ങളുടെ രാജ്യത്ത്‌ നിലനിൽക്കുന്ന സാമൂഹ്യ സാഹചര്യം അനുസരിച്ച്‌ ഫ്രാൻസിനും അവരുടേതായ നിയമം നടപ്പിലാക്കുവാൻ അധികാരമില്ലേ? മൊറൊക്കൻ കുടിയേറ്റക്കാർക്കും മുമ്പിൽ അവരുടെ രാജ്യത്തിന്റെ താൽപര്യങ്ങൾ അടിയറവെക്കണോ? എന്ന് അവർ ചോദിക്കുമ്പോൾ എന്തുപറയും? ഒരു മിച്ച്‌ ജോലിചെയ്തിരുന്നതിൽ നിന്നും മനസ്സിലാക്കിയത്‌ ഫ്രഞ്ചുകാർ അങ്ങേയറ്റം തങ്ങളുടെ രാജ്യത്തെ ബഹുമാനിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നവർ ആണ്‌ എന്നാണ്‌.


ഇനി താങ്കൾ പറയുന്ന അപരവൽക്കരണത്തിലേക്ക്‌ കടക്കാം.അത്തരം ഒരു പൊതുബോധം രൂപപ്പെടുവാൻ ഉള്ള സാഹചര്യം എങ്ങിനെ ഉണ്ടാകുന്നു എന്ന് കൂടെ പരിശോധിക്കേണ്ടതല്ലേ? സാഹിത്യകാരൻ/സിനിമാപ്രവർത്തകൻ അവന്റെ ചുറ്റുപാടിൽ നിന്നും ആണ്‌.അപ്പോൾ നമ്മളുടെ ചുറ്റുപാടിൽ എന്തൊക്കെയോ ഉണ്ട്‌ എന്ന് വ്യക്തം.ആ എന്തൊക്കെയോ ആണ്‌ തടിയന്റവിടമാരും കുഴൽപ്പണക്കാരും കഞ്ചവ്‌/പെണ്വാണിഭക്കാരും ഒക്കെ.ഇത്തരം കേസുകളുടെ പട്ടിക വിവരാവകാശനിയമപ്രകാരം സുഹൃത്ത്‌ ഒന്ന് എടുത്തുനോക്കുക.അതിൽ എത്രമേനോനും നമ്പൂതിരിയും ഉണ്ടെന്ന്. ചെറിയ ഒരു വിഭാഗം ചെയ്യുന്നതിനെ ന്യായീകരിക്കാതെ അവരെ പിടിച്ച്‌ പുറത്താക്കുകയണ്‌ വേണ്ടത്‌ എന്നാണ്‌ എന്റെ പക്ഷം. അല്ലാതെ ഭീകരനെ പിടിച്ചാൽ ഉടനെ ദുരൂഹതയും,ഭരണകൂട ഭീകരതയും പറഞ്ഞ്‌ വാദിക്കുകയ്‌ല്ല വേണ്ടത്‌. അത്‌ മേൽപ്പറഞ്ഞ അപരവൽക്കരണത്തിനു വഴിവെക്കും.

എത്രയോ ചിത്രങ്ങളിൽ പാതിരിമാരെയും, കപ്യാരുമാരെയും, നമ്പൂതിരിമാരെ പരിഹസിച്ചും ഹിന്ദു ആചാരങ്ങളെയും ഹാസ്യരൂപേണയും ഒരു വേള അപഹസിച്ചും ഉള്ള രംഗങ്ങൾ ഉണ്ട്‌.അത്‌ പുരോഗമനപരവും മറ്റേത്‌ അപരവൽക്കരണം അജണ്ട എന്നൊകീയും വിവക്ഷിക്കുന്നത്‌ ശരിയല്ല.
ജി.പിയുടെ എന്തിനേയും ചില വിഭാഗത്തിനെ മാത്രം എടുത്ത്‌ അപകർഷതാബോധം ഉണ്ടാക്കുന്ന രീതിയിൽ അടർത്തിയെടുത്ത്‌ വ്യാഖ്യാനിക്കുന്ന നിലപാടിനോടാണ്‌ ഞാൻ വിയോജിപ്പ്‌ പ്രകടിപ്പിച്ചത്‌ എന്ന് ശ്രദ്ധിക്കുമല്ലോ?

CKLatheef said...

പ്രിയ പാര്‍പ്പിടം

താങ്കള്‍ ഒരുപാട് വിഷയങ്ങള്‍ ഇതില്‍ കൊണ്ടുവന്നിട്ടുണ്ട്. തല്‍കാലം അതിലെ ന്യായാന്യാതകള്‍ വിശകലനം ചെയ്യാന്‍ നില്‍ക്കുന്നില്ല. അത്തരം ചര്‍ചകള്‍ ധാരാളം മറ്റു ബ്ലോഗുകളില്‍ നടന്നിട്ടുണ്ട്. താങ്കള്‍ ജി.പിയെ നേരിട്ട് ആക്ഷേപിച്ചിട്ടില്ല എന്നത് ശരിയാണ്. പക്ഷെ ഇതേ വാദം ഉയര്‍ത്തുന്നവരെ (അത് കേവലവാദമല്ല യാഥാര്‍ഥ്യം) താങ്കള്‍ ആക്ഷേപിച്ചിട്ടുണ്ട്. കെ.ഇ.എനിനെ സുചിപ്പിച്ചുകൊണ്ട്. അതെന്തെങ്കിലുമാകട്ടെ. താങ്കള്‍ ചിന്തിക്കുന്ന പോലെ ധാരാളം ആളുകള്‍ -ഒരു പക്ഷെ അവര്‍ ഭൂരിപക്ഷമായാലും ഞാന്‍ അത്ഭുതപ്പെടുന്നില്ല- ചിന്തിക്കുന്നു. പക്ഷെ വസ്തുതകളുടെ പിന്‍ബലം അവക്കില്ല എന്ന് മനസ്സിലാക്കുന്ന കൂട്ടത്തിലാണ് ജി.പി. എന്നതാണ് സത്യം. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ഒന്ന് എഴുതിയത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനെ ന്യൂനപക്ഷ പ്രീണനമായും വോട്ട് നേടാനുള്ള തന്ത്രമായും വിഭാഗീയതക്കുള്ള കാരണമായു പലരും അവതരിപ്പിച്ചപ്പോള്‍ ഇത്തരം ഒറ്റപ്പെട്ട നല്ല ചിന്തകളെ പിന്തുണക്കണമെന്ന് തോന്നി. ഇനിയിപ്പോള്‍ ജി.പി. പോലും സ്വരം മാറ്റിയാലും. അതിന് പിന്നിലെ കാപട്യം തിരിച്ചറിച്ച് പ്രതികരിക്കാന്‍ കഴിയുന്ന മുസ്‌ലിം വിഭാഗവും കാര്യങ്ങള്‍ വ്യക്തമായാല്‍ അതിനെ പിന്തുണക്കാന്‍ തയ്യാറുള്ള വിഭാഗീയത തീണ്ടാത്ത ഭൂരിപക്ഷവും ഇവിടെയുള്ളതിനാല്‍ ഒരു ഗുജറാത്ത് കേരളത്തില്‍ ആവര്‍ത്തികാനുള്ള സാധ്യത വളരെ വിദൂരമാണ്. ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്തി അപരവല്‍കരിച്ചാല്‍ അവരില്‍ വളര്‍ന്ന് വരുന്ന അവിവേകികളെ തടയിടാന്‍ ഒരു പക്ഷെ പിന്നീട് ഭരണകൂടം മാത്രം വിചാരിച്ചാല്‍ മതിയാവില്ല. തുടര്‍ന്ന് സംജാതമാകുന്ന ഭീതിതാവസ്ഥയില്‍ നിന്ന് നാടും സമൂഹവും രക്ഷപ്പെടുകയുമില്ല. ഈ തിരിച്ചറിവുള്ളതുകൊണ്ടാണ് എന്നെ പോലുള്ളവര്‍ ജി.പി.യെ പോലുള്ളവരെ പിന്തുണക്കുന്നത് എന്നെങ്കിലും എന്റെ ഇതരമതവിശ്വാസി സഹോദരങ്ങള്‍ ഓര്‍ക്കുക. നമ്മുക്ക് വേണ്ടത് സൗഹൃദപൂര്‍ണമായ ഒരു സമൂഹവും. സുരക്ഷിതമായ ഒരു നാടുമാണ്. അത് മറക്കാതിരിക്കുക. (ഇതെന്റെ ഈ പോസ്റ്റിലുള്ള അവസാന കമന്റാകട്ടെ എന്ന ഞാന്‍ ആഗ്രഹിക്കുന്നു.)

കുരുത്തം കെട്ടവന്‍ said...

ലതീഫേ, താങ്കള്‍ "പാര്‍പ്പിട"ത്തിനു മറുപടി എഴുതുന്നത്‌ വെറുതെ ആയിരിക്കും. സാംഘികളെ എതിര്‍ക്കുന്നവരുടെ പോസ്റ്റില്‍ പോയി എതിരഭിപ്രായം പറയുക എന്നുള്ളത്‌ മാത്രമാണു ടിയാണ്റ്റെ ആകെയുള്ള പണി. ടിയാണ്റ്റെ പോസ്തുകളും കമെണ്റ്റുകളും ഇതുവരെ ലതീഫ്‌ ശ്രദ്ദിച്ചിട്ടില്ലെന്ന്‌ തോന്നുന്നു. സാംഘികളുടെ അഭിപ്രായവും പാര്‍പ്പിടത്തിണ്റ്റെ അഭിപ്രായവും ഒന്നു തന്നെയാണു എല്ലാ വിഷയത്തിലും. ടിയാണ്റ്റെ അഭിപ്രായത്തില്‍ സാംഘ്പരിവാറിനെതിരായി അല്ലെങ്കില്‍ ഭരണകുട ഭീകരതെക്കെതിരിലും അതിണ്റ്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്നവരും എല്ലാം കാശിനു വേണ്ടി അതു ചെയ്യുന്നവരാണെന്നാണു. ടിയാന്‍ മാത്രം ആത്മാര്‍ഥമായി സംഘികള്‍ക്കുവേണ്ടി പണിയെടുക്കുന്നു. അവരെ വേദനിപ്പിക്കാതിരിക്കാനുള്ള എല്ലാ സൂക്ഷ്മതയും പുള്ളിക്കാരന്‍ എടുക്കാറുണ്ട്‌. പുള്ളിക്കാരണ്റ്റെ കണക്കില്‍ എല്ലാ മുസ്ളീങ്ങളും തീവ്രവാദികളാണു, എല്ലാ മുസ്ളീം സംഘടനകളും ഭീകരവാദികളെ റിക്രൂട്ട്‌ ചെയ്യുന്നവരാണു. അപ്പോള്‍ ചിലപ്പോള്‍ താങ്കള്‍ ചോദിചേക്കും ഇതുവരെ ഒരു മുസ്ളീ സംഘടനുയും അങ്ങിനെ ചെയ്തിട്ടില്ലല്ലോ? അതിനു പുള്ളിക്കാരനു മറുപടിയുണ്ട്‌ അത്‌ "മുഖം"മൂടിയാണു. എങ്ങിനെയുണ്ട്‌?. മഹാത്മാ ഗാന്ധിയെ കുറിച്ചായാലും, നെഹ്രുവിനെ കുറിചായാലും, എന്തിനു ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരും സംഘികളുടെ "രാജ്യ സ്നേഹം" തുറന്നു കാണിക്കുന്നവരുമായ അരുന്ധതി റോയ്‌, ടിസ്റ്റ സെറ്റില്‍ വാദ്‌, കെ എ എന്‍, കെ എന്‍ പണിക്കര്‍, ഇര്‍ഫാന്‍ ഹബീബ്‌ എന്തിനു സാംഘികള്‍ക്കെതിരില്‍ ആര്‍ എഴുതുന്നോ അവരൊക്കെ ടിയാണ്റ്റെ ശത്രുക്കളും അവരെ കുറിച്ച്‌ സംഘ്പരിവാറിണ്റ്റെ അഭിപ്രായത്തില്‍ നിന്നും ഒരു വ്യത്യാസവും വരരുതെന്ന് കണിശതയോടെ ശ്രദ്ദിക്കുന്നയാളുമാണു. മദനി കോഴിക്കോട്‌ മതവികാരം വ്രണപെടുന്ന വിധത്തില്‍ പ്രസംഗിച്ചതിനാണു അന്നത്തെ പോലീസ്‌ കേസെടുത്തുത്‌. അതേ കോഴിക്കോട്‌ ഈ രണ്ടായിരത്തി പത്തില്‍ തോഗാഡിയ എന്ന വിഷ ജന്തു അതിലും ഭീകരമായി പ്രസംഗിച്ചപ്പോള്‍ ഒരു പോലീസും കേസെടുത്തില്ലെന്നു മാത്രമല്ല എന്തും ഭീകരതയും പോസ്റ്റാക്കുന്നവര്‍ക്ക്‌ അത്‌ ഒരു വിഷയമെ അല്ല. എങ്ങിനെയുണ്ട്‌? ലവ്‌ ജിഹാദായാലും, ലെറ്റര്‍ ബോംബായാലും സ്തിതി ഇതു തന്നെ. നിങ്ങള്‍ ഭീകരവാദിയാണു. "ഞങ്ങള്‍" പറയും അത്‌ തന്നെയാണു തെളിവ്‌. വേറെ തെളിവെന്തെന്ന് ചോദിചേക്കരുതെ. "ഞങ്ങള്‍" വെടി വെക്കും കലാപങ്ങള്‍ ഉണ്ടാക്കും അതില്‍ "ദുരൂഹത" എന്ന് പറഞ്ഞ്‌ ഇങ്ങോട്ട്‌ വന്നേക്കരുത്‌. ഇനിയിപ്പോള്‍ ഇതിനൊക്കെ തടസ്സം നില്‍ക്കുന്നത്‌ ഒരു ജി പി യും കെ ഇ എനു മൊക്കെയാണെങ്കില്‍ അവരെക്കൂടി "ഞങ്ങളു"ടെ "ഭീകരവാദി" ലിസ്റ്റില്‍ പെടുത്തും. മുംബയില്‍ രാഹുല്‍ ഗാന്ധിക്കെതിരില്‍ ഹിന്ദു ഭീകരരുടെ പോക്രിത്തരങ്ങള്‍ ഇവര്‍ക്കൊന്നും വിഷയമേ അല്ല. അതൊരു മുസ്ളിം നാമധാരികളാണു നടത്തുന്നതെങ്കില്‍ ഇവരൊക്കെ ബോഗില്‍ ഒരു മാസത്തെ ചര്‍ച്ച തന്നെ നടത്തുമായിരുന്നു. ശ്രദ്ദിച്ചിട്ടില്ലേ പിണരായി വിജയന്‍ മദനിയുടെ അടുത്തോ അല്ലെങ്കില്‍ മറ്റു വല്ല മുസ്ളീം സംഘടനുകളുടെ അടുത്തോ ചര്‍ച്ചക്ക്‌ പോയാല്‍ ഇവിടെ "മതേതര" കേരളം തകര്‍ന്നു എന്ന് ഒാരിയിടു. എന്നാല്‍ അതെ സ്താനത്ത്‌ രാമന്‍ പിള്ളയെയോ ഉമാ ഉണ്ണിയെയോ, എന്തിനു നമ്മുടെ രമേശ്‌ ചെന്നിത്തല നാരായണ പണിക്കരെയും സുകുമാരന്‍ നായരെയും മാറി മാറി ചര്‍ച നടത്തിയാല്‍ ദൈവത്തിണ്റ്റെ സ്വന്തം നാട്‌ രക്ഷപെട്ടു. അങ്ങിനെയാണെങ്കില്‍ മതേതര കേരളത്തിനു ഒരു കുഴപ്പവുമില്ല. എല്ലം ശുഭം മംഗളം. എങ്ങിനെയുണ്ട്‌ അഭിനവ "രാജ്യ സ്നേഹികളുടെ" നിലപാടുകള്‍.

paarppidam said...

ഇരവാദികൾ ഇന്ന് വിചിത്രമായ പല വാദഗദികളും ഉയർത്തിക്കൊണ്ടുവരുന്നുണ്ട്‌.എന്നാൽ ഇവർ ഏതെങ്കിലും വിധത്തിൽ ഇരകൾ ആണോ? തീർച്ചയായും അല്ല. പിന്നെ മെറ്റു എല്ലാ സമുദായങ്ങളെയും പോലെ ഇവർക്കിടയിലും പിന്നോക്കാവസ്ഥയുള്ളവർ ഉണ്ടാകാം. എന്നാൽ എന്താണ്‌ കേരളത്തിലെ ആദിവാസികളുടെ സ്ഥിതി? കേരള സമൂഹത്തിലെ യദാർത്ഥ ഇരകൾ ആദിവാസികൾ ആണ്‌.അല്ലാതെ സമൂഹികമായും സാമ്പത്തീകമായും മുൻ പന്തിയിൽ നിൽക്കുന്ന രാഷ്ടീയത്തിലും ഭരണത്തിലും സജീവമായ അധികാരം കയ്യാളുന്ന വിഭാഗങ്ങൾ അല്ല. എന്നാൽ ഇതു വിളിച്ചുപറയുവാൻ ഉള്ള ആർജ്ജവം ഇവിടത്തെ ബുദ്ധിജീവിതൊഴിലാളികൾക്ക്‌ ഇല്ല. ഇനി അഥവാ പറയുന്നു എങ്കിൽ തന്നെ അത്‌ പലപ്പോഴും ന്യൂനപ്ക്ഷങ്ങളേയും ആദിവാസികളേയും ചേർത്തുവച്ചുള്ള ഒരു സംസാരം ആയിരിക്കാം. എന്നാൽ അത്‌ രണ്ടും രണ്ടാണ്‌.ഒരു വിധത്തിലും ചേർത്തുവെക്കാവുന്ന സംഗതിയല്ല. പിന്നെ എന്തിനു ചേർത്തുവെക്കുന്നു എന്നു ചോദിച്ചാൽ അതൊരു തന്ത്രമാണ്‌.


തടിയന്റവിടയേയും സൂഫിയയേയും സമുദായത്തിന്റെ കണക്കിലേക്ക്‌ എടുക്കേണ്ടതുണ്ടോ? ഇവിടെ ആണ്‌ പ്രശനം ഉണ്ടാകുന്നത്‌. ഇത്തരക്കാരെ സമാന്യബോധം ഉള്ളവർ അവഗണിക്കുമ്പോൾ ചിലർ സ്വാർത്ഥ ലാഭത്തിനുവേണ്ടി അത്‌ സമുദായത്തോട്‌ ചേർത്തുവെക്കുവാൻ ശ്രമിക്കുന്നു എന്നണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.അതോടെ ഇവരെപ്പോലുള്ളവ്ര്ക്കെതിരായ അന്വേഷണം സമുദായത്തിനെതിരായി വ്യാഖാനിക്കുവാൻ ശ്രമിക്കുന്നു.ഇത്‌ ബോധപൂർവ്വമാണെന്നാണ്‌ ഞാൻ കരുതുന്നത്‌.ഇത്തരക്കാർക്കെതിരായ അന്വേഷണങ്ങളുടെ മുനയോടിക്കുവാൻ മാത്രമേ ഉപകരിക്കൂ.ഇത്‌ അപകടകരമാണ്‌.
കുറ്റവാളികൾ/കുറ്റാരൊപിതർ എന്നിവരുടെ സമുദായം നോക്കി അവരെ നിരപരാധികൾ/ഇരകൾ എന്ന് വ്യഖാനിച്ചുകൊണ്ടുവരുന്നത്‌ ഒരു ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ല.

കുരുത്തംകെട്ടവനെ എന്താ ടിയാന്റെ പോസ്റ്റിനു കുഴപ്പം. എവിടെ ആണ്‌ ഞാൻ സംഘപരിവാറിനു വേണ്ടി പോസ്റ്റിട്ടത്‌ എന്ന് പറഞ്ഞാൽ കൊള്ളാം. മതേതരനാകുവാൻ പിണറായിയേയും അതുപോലെ മദനിയേയും പൊലുള്ളവരെ പുകഴ്ത്തി പറയുവാൻ ബുദ്ധിമുട്ടുണ്ട്‌ ഹേ...

paarppidam said...

ജി.പി എഴുതിയതിൽ ഞാൻ ഇത്രമാത്രമേ പറഞ്ഞിട്ടുള്ളൂ.സാഹിത്യം സിനിമ എന്നിവയിൽ നിന്നും കഥാപാത്രങ്ങളെയും സംഭവങ്ങളെയും അടർത്തിയെടുത്ത്‌ ഉന്നയിക്കുന്ന ഇത്തരം വാദങ്ങൾ തീർച്ചയായും ദോഷമേ ചെയ്യൂ എന്ന്. ഞാൻ അതിൽ ഉറച്ചുനിൽക്കുന്നു.ലത്തീഫ്‌ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ?

ജിപി പറയുന്നതുപോലെ പാലേരിമാണിക്യത്തിൽ വരുന്ന സംഭവങ്ങൾ അത്തരം ഒരു അജണ്ടയോടെ ആണെന്ന് കരുതുന്നത്‌ തികച്ചും ബാലിശമാണ്‌. ഒരു സംവിധായകൻ ഒരു അജണ്ടക്കുവേണ്ടി സിനിമയെടുക്കുമോ? അങ്ങിനെയെങ്കിൽ സുരയ്യയുടെ വണ്ടിക്കാളകൾ എന്ന കൃതി അണ്ടയോടെ എഴുതപ്പെട്ടതാണോ?


പിന്നെ കുരുത്തം കെട്ടവൻ എന്ന വ്യക്തി/കൾ ഉദ്ദേശിക്കുന്നത്‌ മറ്റൊന്നാണ്‌. അതായത്‌ ഇത്തരം വിഷയങ്ങൾ വ്യത്യസ്ഥമായ അഭിപ്രായം പറയുന്നവരെ പരിവാർ ലേബൽ ഒട്ടിച്ച്‌ നിശ്ശബ്ദരാക്കുക. ഇവിടെ ഞാൻ ഗൗരവപൂർവ്വം ചൂണ്ടിക്കാണിച്ച വിഷയത്തെ നിങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്‌.മോഡിയായാലും,തോഗാഡിയയായാലും മദനിയായാലും, തടിയന്റവിടയായാലും ഉണ്ടാക്കുന്ന പ്രശനങ്ങൾക്ക്‌ ഒരു സമുദായം മുഴുവൻ ആണ്‌ പ്രതിക്കൂട്ടിൽ ആകുന്നത്‌ അത്‌ നിങ്ങൾ ശ്രദ്ധിക്കാതിരിക്കരുത്‌.

കേരളത്തിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതമായും സാമ്പത്തീകം,സാമൂഹികം,രാഷ്ടീയം,വിദ്യാഭ്യാസ തുടങ്ങിയ മേഘലകളിൽ വളരെ മുന്നിട്ടുനിൽക്കുന്നു.എന്നാൽ അവരിൽ വളരെ ചെറിയ ഒരു ന്യൂനപക്ഷം നടത്തുന്ന അക്രമങ്ങൾക്ക്‌ സമുദായത്തിന്റെ മറയക്കുവാൻ ഉള്ള ശ്രമങ്ങളെ അപലപിക്കുകയാണ്‌ വേണ്ടത്‌.അല്ലാതെ അവരെ ഭരണകൂടം വേട്ടയാടുന്നു എന്നു പറഞ്ഞ ന്യായീകരിക്കുകയല്ല. എനിക്കു തോന്നുന്നില്ല സുബോധം ഉള്ള ഒരുവനു ഭീകരന്മാരെയും അവരുമായി ബന്ധമുള്ളവരെയും പിന്തുണക്കുവാൻ കഴിയും എന്ന്. പാണക്കാട്‌ തങ്ങളെയോ സുലൈമാൻ സേട്ടിനേയോ അതുപോലുള്ള മറ്റു നേതാക്കന്മാരെയോ കേരളീയ സമൂഹം എന്നും ആദരവോടെ മാത്രമേ കണ്ടിട്ടുള്ളൂ. അവരുടെ ജീവിതത്തിൽ അവർ സൂക്ഷിച്ച സംസ്കാരത്തിന്റെയും മാന്യതയുടേയും പേരിൽ ആണത്‌. അവർ പഴയ്കാല മദനിയെപ്പോലെ ഉറഞ്ഞുതുള്ളി വർഗ്ഗീയ വിഷം ചീറ്റുന്നവർ ആയിരുന്നില്ല. അതിനു അവർക്ക്‌ കഴിയുമായിരുന്നില്ല.

മദനിയുമായി അടവുനയം പയറ്റിയതു തിരിച്ചറിഞ്ഞതുകൊണ്ടല്ലേ മേൽപ്പറഞ്ഞ്‌ മഹാത്മാവിന്റെ തിരഞ്ഞെടുപ്പ്‌ അജണ്ട പരാജയപ്പെടുവാൻ കാരണം.സഖാവ്‌ വി.എസ്സ്‌ എന്തേ മദനി കൂട്ടുകെട്ടിനെ എതിർത്തത്‌? എന്തേ കേന്ദ്രനേതൃത്വം പിന്നീട്‌ ഈ ബാന്ധവത്തെ തള്ളിയത്‌? ആ ബന്ധംകൊള്ളാവുന്നതാണെങ്കിൽ അവർക്ക്‌ തുടരാമായിരുന്നില്ലേ? മദനി വിഷയം അടക്കം സഖാവ്‌ വി.എസ്സിനെ പാർട്ടിവേദിയിൽ അവഹേളിക്കും വിധം "ഏകഹാര്യനാടകം" അവതരിപ്പിച്ച വിദ്വാനെ പാർട്ടിജിഹ്വയിൽ കുടിയിരുത്തുവാൻ പോകുന്ന നീക്കത്തെ കുറിച്ച്‌ അറിഞ്ഞില്ലാവോ? (ഇന്നലത്തെ മാധ്യമത്തിൽ ഉണ്ട്‌)

നായരോ, എ.സ്‌ എൻ ഡിപിയോ സ്വന്തമായി ഒരാളെ നിർത്തി ജയിപ്പിക്കുവാൻ കെൽപ്പില്ലാത്തവർ ആണെന്ന് ഇതിനോടകം തെളിഞ്ഞു.അവർ പ്രതിനിധാനം ചെയ്യുന്നസമുദായത്തിൽ അധികവും ഉറച്ച പാർടിപ്രവർത്തകരാണ്.പലരും പാർടിക്കും നേതാക്കൾക്കും വേണ്ടി ജീവൻ വെടിയുന്നവർ ആണ്.(കണ്ണൂരിലിതുവരെ രാഷ്ടീയ സംഘട്ടനത്തിൽ മരിച്ചവർഇൽ ഏറെയും ഏതു സമുദായക്കാർ ആണെന്ന് ശ്രദ്ധിക്കുക) നാട്ടികയിൽ എസ്‌.എൻ.ഡി.പിയുടെ സ്വന്തം നേതാവു നിന്നപ്പോൾ ആണ്‌ സഖാവ്‌ കൃഷ്ണൻ കണിയാം പറമ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ചത്‌.അവർ സംഘടിതരല്ല. അതിനാൽ സമദൂരം പറഞ്ഞ്‌ നടക്കുന്നു.

എന്നാൽ വോട്ടിന്റെ ഖനിയായ ന്യൂനപക്ഷങ്ങളെ ഏതെങ്കിലും ഭരണ /ഭരണപ്രതീക്ഷയുള്ളവർ തള്ളിപ്പറയുമോ? വേട്ടയാടുമോ?മറിച്ച്‌ ന്യൂനപക്ഷം എന്ന് പറയുമ്പോൾ ഇടതനും വലതനും എപ്പോഴും തേൻ ഒലിക്കുകയല്ലേ? എന്തിന്‌ വന്നുവന്നിപ്പോൾ ബി.ജെ.പിക്കുവരെ തേനൊലി തുടങ്ങിയിരിക്കുന്നു. അപ്പോൾ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളിൽ തീർച്ചയായും എന്തെങ്കിലും യാദാർത്ഥ്യം ഉണ്ടാകില്ല?

ഉമാ ഉണ്ണിയേയും രാമൻ പിള്ളയേയും ആരാണു കൂടെ കൂട്ടിയത്‌? നാലോട്ടിനു പ്രത്യയശാസ്ത്രം പരണത്തുവെക്കുന്ന പ്രസ്ഥാനമായി എന്നു ചുരുങ്ങിയോ അന്നുമുതൽ അതിന്റെ അടിത്തറ നഷ്ടപ്പെടുവാൻ തുടങ്ങി.

ന്യൂനപക്ഷമോ ഭൂരിപക്ഷമോ എന്നതല്ല സ്വന്തന്ത്രമയും സ്വസ്ഥമായും ജീവിക്കുവാൻ ഉള്ള സമൂഹിക അന്തരീക്ഷം ഉണ്ടാകുക എന്ന്താണ്‌ പ്രധാനം.അതിനാൽ ഐക്യത്തിനും സഹിഷ്ണുതക്കും ഉള്ള സാഹചര്യം ഒരുക്കുക എന്നതിനാകണം എഴുത്തുകാരുടേയും ബുദ്ധിജീവികളുടേയും രാഷ്ടീയക്കാരുടെയും ഇടായിൽ നിന്നും വരുന്നവർ മുൻഗണന നൽകേണ്ടത്‌.

Anonymous said...

പ്രിയപ്പെട്ട പാർപ്പിടമേ, ജീപിയുടെയും ലത്തീഫിന്റെയുമൊക്കെ ഭാഷ പോലെത്തന്നെ താങ്കളുപയോഗിക്കുന്ന ഭാഷയും എന്നെ ഭയപ്പെടുത്തുന്നു. വളരെക്കലമായി കേരളത്തിനു പുറത്ത്‌ ജീവിച്ചതിന്റെ കുഴപ്പമാവാം. നിഘണ്ടുവിലെ വാക്കുകളുടെ അർത്ഥം തിരുത്തി എഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

enaran said...

പാർപ്പിടം ആരെയും ഒന്നടങ്കം ആക്ഷെപിച്ചിട്ടില്ല.കുരുത്തം കെട്ടവൻ വിഷയത്തെ ദുർവ്വ്യാഖ്യാനം ചെയ്യുക തന്നെ ആണ്‌.പാർപ്പിടം മുന്നോട്ടുവെക്കുന്ന ചില കാര്യങ്ങൾ ശ്രദ്ദേയമാണ്‌.പ്രത്യേകിച്ച്‌ ആദിവാസികൾ ആണ്‌ യദാർത്ഥ ഇരകൾ എന്നത്‌. മറ്റൊന്ന് പെൺവാണിഭം,വ്യാജ പാസ്പോർട്ട്‌,കുഴൽപ്പണം,ഭീകരപ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ എത്ര നമ്പൂതിരിമാർ ഉൾപ്പെടുന്നുണ്ട്‌ എന്ന് വ്യക്തമാക്കാമോ? എന്തുകൊണ്ട്‌ ഇത്തരം പ്രവർത്തികളിൽ അവർ ഉൾപ്പെടുന്നില്ല?



സവർണ്ണാധിപത്യം എന്ന വിഷയമാണല്ലോ സകലമാന ഇടതു-വർഗ്ഗീയ (തീർച്ചയായും വർഗ്ഗീയ ബുദ്ധിജീവി എന്നൊരു വിഭാഗം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.അവർ ഇടതുപക്ഷത്തോടൊപ്പം നിൽക്കുകയും ന്യൂനപക്ഷവർഗ്ഗെയതയ്ക്കൊപ്പം നിലപാടെടുക്കുക്യും ചെയ്യുന്നത്‌ ശ്രദ്ധിക്കുന്നവർക്ക്‌ മനസ്സിലാക്കുവാൻ കഴിയും) ബുദ്ധിജീവികളും സദാ പറയുന്ന കാര്യം.എന്നാൽ ഇവിടെ ന്യൂനപക്ഷ സമുദായങ്ങൾക്ക്‌ ഉള്ള ഭരണ സ്വാധീനം അവർക്കുണ്ടോ? ഉയർന്ന ജാതിയിൽ ജനിച്ചു എന്നതിനാൽ തന്നെ അവർക്ക്‌ പലയിടങ്ങളിലും നീതി നിഷേധിക്കപ്പെടുകയാണ്‌.അവരുടെ മക്കൾ ഉയർന്നമാർക്കുവാങ്ങിയാലേ ഉയർന്ന വിധ്യാഭ്യാസത്തിനു സാധിക്കുകയുള്ളൂ.പല സവർണ്ണ കുടുമ്പങ്ങളുടേയും സാമ്പത്തീക സ്ഥിതി അതീവ ദയനീയമാണ്‌. രാഷ്ടീയമായും,സാമ്പത്തീകമയും അവർ പിന്നോക്കാവസ്ഥയിലാണ്‌ എന്നിട്ടും സവർണ്ണനോടുള്ള ബുദ്ധിജീവികളുടെ വിരുദ്ധമനോഭാവം എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.


മഹാത്മ എന്ന ചിത്രത്തെപറ്റി.എന്തേ അതിൽപറയുന്നതിൽ ശരിയില്ലേ? ഈ നാട്ടിൽ ഉയരുന്ന രമ്യഹർമങ്ങളിൽ എത്രയെണ്ണം നിങ്ങളെപ്പോലുള്ളവർ എപ്പോഴും അപഹസിക്കുന്ന കുറ്റം പറയുന്ന സവർണ്ണന്റെ ഉണ്ട്‌?


മലയാള സിനിമയുടെ ജനപ്രിയത എന്നത്‌ മുസ്ലീം വിരുദ്ധതയാണെന്ന് പറയുന്നത്‌ ലേഖകന്റെ അറിവില്ലായമയാണ്‌.മലയാളത്തിലെ ഏക്കാളത്തെയും ഹിറ്റുചിത്രങ്ങളായ ചിത്രം,കിലുക്കം തുടങ്ങിയവ മുസ്ലീം വിരുദ്ധ ചിത്രങ്ങൾ ആയിരുന്നോ? മറ്റൊന്ന് തമ്പുരാൻ കഥാപാത്രങ്ങൾ അതിൽ എന്തിനാണ്‌ അസ്വസ്ഥരാകുന്നത്‌? തമ്പുരാക്കന്മാർ ഈ നാട്ടിൽ ഉണ്ടായിരുന്നവരാണ്‌.മനകളും ക്ഷേത്രങ്ങളും എല്ലാം ഈനാടിന്റെ ഭാഗമാണ്‌.ചരിത്രത്തിൽനിന്നും അവയെ തുടച്ചുമാറ്റുവാൻ ശ്രമിക്കുന്നത്‌ ആർക്കുവേണ്ടിയാണ്‌? എന്തുകൊണ്ട്‌ തമ്പുരൻ കഥാപാത്രങ്ങളെ ജനം ഇഷ്ടപ്പെടുന്നു എന്ന് പരിശോധിക്കുക. മോഹൻ ലാൽ എന്ന നടന്റെ ജനപ്രിയ ചിത്രങ്ങളിൽ ചിലത്‌ തമ്പുരാൻ കഥാപാത്രങ്ങൾ ഉള്ളതായിരുന്നു.ജനം സ്വീകരിച്ചില്ലെങ്കിൽ അത്തരം ചിത്രങ്ങളുടെ തുടർച്ച വരില്ല.

തടിയന്റവിട സൂഫിയ ന്യൂസുകൾ എന്തിനു മൂടിവെക്കണം? അയാളെ പിടികൂടിയത്‌ ബംഗ്ലാദേശിലോ അല്ലെങ്കിൽ സമീപപ്രദേശത്തുനിന്നോ ആണ്‌. ഭീകരനെപറ്റിയുള്ള വാർത്തകൾ ആരെയാണ്‌ അസ്വസ്ഥരാക്കുന്നതെന്ന് പരിശോധിച്ചാൽ വ്യക്തമാകുന്ന ഒരു കാര്യം ഇവിടത്തെ ഇടതുപക്ഷത്തിനേയും അവർക്കൊപ്പം എന്ന് നടിക്കുന്ന വർഗ്ഗീയത ഉള്ളിൽ ഒളിപ്പിച്ച ചില ബുദ്ധിജീവികളെയും ആണ്‌.നേരുപറഞ്ഞാൽ ഭീകരതയെപറ്റിയുള്ള വാർത്തയും അവർ പിടിയിലാകുന്നതും ഭീകരന്മാരെപ്പോലെ തന്നെ ഇക്കൂട്ടരും ഭയപ്പെടുന്നു എന്ന് വേണമെങ്കിൽ കരുതുവാൻ. അല്ലാതെ ഇവിടത്തെ ന്യൂനപക്ഷങ്ങളെ അല്ല.കാരണം തടിയന്റവിടയും സൂഫിയയും അവർക്ക്‌ അഭിമാനിക്കുവാൻ ഉള്ള വകയല്ല നൽകുന്നത്‌ എന്നതുതന്നെ.

ലേഖകനു മനോവിഷമം തോന്നുന്ന മറ്റൊരു കാര്യം മദനിയുമായി സി.പി.എമ്മിലെ ഒരു വിഭാഗം ഉണ്ടാക്കിയ കൂട്ട്‌ പരാജയപ്പെട്ടതിലാണ്‌.പാർട്ടി ദാസന്മാരായ ഭൂരിപക്ഷ സമുദയത്തിന്റെ പാർട്ടിക്കൂറിനെ പ്രയോജനപ്പെടുത്തുകയും അതോടൊപ്പം മദനിയെപ്പോലുള്ളവരെ പ്രീണിപ്പിച്ച്‌ കൂടെ നിർത്തിയും ബംഗാൾ മോഡൽ കൊണ്ടുവരുവാൻ ഉള്ള ശ്രമത്തെ മൂന്നുനേരം ചോറുണ്ണുന്ന മലയാളി തിരിച്ചറിഞ്ഞു പരാജയപ്പെടുത്തി.

സ്വന്തന്ത്ര ചിന്തകാ താങ്കൾ ഉന്നയിച്ച ചോദ്യം വളരെ പ്രസക്തം.ബി.ജെ.പിയോ കോൺഗ്രസ്സോ ആയിരുന്നു സക്കറിയക്കെതിരെ തിരിഞ്ഞിരുന്നതെങ്കിൽ തീർച്ചയായും ഇടത്‌-വർഗ്ഗീയബുദ്ധിജീവികളും ഇടതന്മാരും ഒന്നു ചേർന്ന് ഗംഭീര പ്രകടനം കാഴ്ചവെക്കുമായിരുന്നു.

രമേശ്‌ വേങ്ങശ്ശേരിയേ എന്തേ കമ്യൂണിസ്റ്റുകാരെ വിമർശിക്കുവാൻ പാടില്ലേ? നന്ദനത്തിനു എന്തണ്‌ കുഴപ്പം?

പാർപ്പിടത്തിന്റെ വാദഗതികളെ അയാൾ ഒരു ആർ.എസ്സ്‌.എസ്സുകാരനാണെന്ന് പറഞ്ഞ്‌ അടച്ചാക്ഷെപിക്കുന്നവർ ഇന്നല്ലെങ്കിൽ നാളെ അയാൾ ചൂണ്ടിക്കാണിക്കുന്ന സത്യങ്ങളെ തിരിച്ചറിയും.കാര്യങ്ങൾ തുറന്നുപറയുന്നതും അദ്ദേഹത്തിനു അച്യുതാനന്ദനോടുള്ള അതിയായ താൽപര്യവും ആണ്‌ ഒരേ സമയം ഭീകരതയെ ന്യായീകരിക്കുന്നവരെയും ഔദ്യോഗികപക്ഷക്കാരെയും ഒക്കെ ക്ഷുഭിതരാക്കുന്നത്‌.

Anonymous said...

ഒട്ടൊരു ഭീതിയോടെയാണ്‌ എന്റെ പ്രിയ എഴുത്തുകാരനായ ആനന്ദിന്റെ "സംഹാരത്തിന്റെ പുസ്തകം" വായിച്ചത്‌. രാഷ്ട്രങ്ങൾ തമ്മിൽ നടക്കുന്ന വൻ യുദ്ധങ്ങളെ അപേക്ഷിച്ച്‌ ചെറു‍ായുധങ്ങൾക്കൊണ്ട്‌ വ്യക്തികളുടെ തലത്തിൽ നിർവ്വഹിക്കപ്പെടുന്ന ആക്രമണങ്ങളായിരിക്കുന്നു ഹിംസയുടെ സമകാലീന യാഥാർത്ഥ്യമെന്ന് ഈ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു. നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന സാധാരണക്കാർ നിനച്ചിരിക്കാത്ത സന്ദർഭത്തിൽ ചിന്തിക്കുവാൻ പോലും പറ്റാത്ത രീതിയിൽ ഭീകരരൂപം കൈക്കൊള്ളുന്നു. വികലമായ വിശ്വാസങ്ങളാലോ, ലക്ഷ്യങ്ങളാലോ നയിക്കപ്പെടുന്ന പുതിയ ഹിംസകർ ഉന്നംവയ്ക്കുന്നത്‌ അവരുമായി ബന്ധമില്ലാത്ത, അവർ തിരിച്ചറിയുകകൂടി ചെയ്യാത്ത സാധാരണ മനുഷ്യരെയാണെന്ന് അദ്ദേഹം പറയുന്നു.

Anonymous said...

തോട്ടക്കാരനെന്ന കഥ ഇങ്ങനെ അവസാനിക്കുന്നു: "...ചോദ്യങ്ങളും സംശയങ്ങളും പിൻവാങ്ങി, എല്ലാ സമസ്യകളും സിംബളുകൾ സംരക്ഷിക്കുന്നതിലേക്ക്‌ ഒതുങ്ങുന്നത്‌ ഞാൻ എവിടെയൊക്കെയോ കാണുന്നു. ചുറ്റും നടക്കുന്ന ഹിംസ കാണപ്പെടാതാകുകയോ, അതുമായി ഏവരും സഹകരിക്കുകയോ ചെയ്യുന്നതിനേപ്പറ്റി അയാൾ വേറൊരിടത്ത്‌ സൂചിപ്പിച്ചിരിക്കുന്നു. ബോധം കെട്ടതുകൊണ്ടല്ല, സംഹാരശാസ്ത്രത്തെക്കുറിച്ച്‌ ബോധം വന്നതുകൊണ്ടല്ലേ ഈ സഹകരണം എന്നായിരുന്നു അയാളുടെ ചോദ്യം. ആശങ്കയെക്കാൾ കൂടുതലായി ആശനിറഞ്ഞ ചോദ്യം. ആശങ്കയായാലും ആശയായാലും, സംശയങ്ങളൊക്കെ എനിക്ക്‌ തന്നുകൊണ്ടാണ്‌ അയാൾ വിരമിച്ചത്‌. കാരണം അയാളുടെ സംഹാരപുസ്തകത്തിൽ ചോദ്യങ്ങൾക്ക്‌ ഉത്തരമില്ല. അതിൽ സംഭവങ്ങൾ മാത്രമേയുള്ളു. ഓരോ സംഭവവും ഒരു സംഹാരം, ഓരോ സംഹാരവും ഒരേട്‌...എന്തിനാണ്‌ പിന്നെ ആ പുസ്തകം അയാൾ എന്റെ നേരെ തൊടുത്തുവിട്ടിരിക്കുന്നത്‌"

അധികാരത്തിന്റെയും അധികാരികളുടെയും തണലിൽ തഴച്ചുവളരുന്ന പ്രഫഷണൽ ബുദ്ധിജീവികൾ മുതൽ വെറും സാധാരണ കമ്പ്യൂട്ടർ തൊഴിലാളികൾ വരെ തങ്ങളാൽ ആവുന്നത്ര മൂർച്ചയുള്ള, വിഷം പുരണ്ട ആയുധങ്ങളുമായി പൊരുതുന്ന കാഴ്ച ഇവിടെ കാണുവാനാകുന്നു. ഭാവിയിലെ ഹിറ്റ്ലറും സ്റ്റാലിനും എപ്പോൾ എവിടെനിന്ന് പ്രത്യക്ഷപ്പെടുമെന്ന് പ്രവചിക്കാൻ വയ്യ.

കുരുത്തം കെട്ടവന്‍ said...

“മാർപ്പാപ്പയെ കുർബാന പടിപ്പിക്കല്ലേ...കൊല്ലപ്പുരയിൽ സൂചിവിക്കല്ലേ..തുടങ്ങിയ പല ഡയലോഗും സാന്ദർഭികമായി പല ചിത്രങ്ങളിലും ഉണ്ട്‌.ഇതൊക്കെ ആരെയെങ്കിലും ബോധപൂർവ്വം കളിയാക്കുവാൻ ആണോ?

മറ്റു കുറിക്കമ്പനികൾ ഒക്കെ തൃശ്ശൂർ പൂരത്തിനു അമിട്ട്‌ പൊട്ടണ മാതിരി ഡും ഡുമ്ന്ന് പൊട്യേപ്പൊ..
എങ്ങിനെ
ഡും ഡും ന്ന് പൊട്യേപ്പൊ...
ഇങ്ങനെ ഒരു ഡായലോഗ്‌ സത്യേട്ടന്റെ കളിക്കളം എന്ന ചിത്രത്തിൽ പറയുന്നുണ്ട്‌. ഇതൊക്കെ സാന്ദർഭികമാണ്‌.”

പാര്‍പ്പിടം എന്ന വ്യക്തി അല്ലെങ്കില്‍ പ്രസ്താനം ഒരു പ്രത്യാക വിഭാഗത്തിനു നേരെ പ്രത്യാക അജണ്ടയുമായി സിനിമയിലുള്ള ഡയലോഗും മുകളില്‍ പറഞ്ഞ കോമഡിയും തമ്മില്‍ ചേര്‍ത്തു വായിക്കുന്നതെങ്ങിനെ? അതോ അന്യസമുദായക്കാരെ പരിഹസിക്കുന്നത്‌ കോമഡിയായി ഗണിക്കുന്നുവോ? പിന്നെ സംഘ്പരിവാറ്‍ ലേബലിണ്റ്റെ കാര്യം. സാധരണയായി സംഘ്പരിവാറിണ്റ്റെ വാദമുഖങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്നവരെയാണു സംഘികള്‍ എന്നു വിളിക്കുന്നത്‌. അവര്‍ ചിലപ്പോള്‍ സംഘികളുടെ കലാപങ്ങളില്‍ നേരിട്ട പങ്കുള്ളവരായിരിക്കില്ല. പക്ഷേ അത്തരം കലാപങ്ങളെയും വര്‍ഗീയതെയെയും തണ്റ്റെ എഴുത്തിലൂടെയും മറ്റും ന്യായീകരിച്ചുകൊണ്ടേയിരിക്കും. (ഉദാഹരണമായി മുംബൈ ഭീകരാക്രമണ വാര്‍ഷികം ക്രിത്യമായി ഓര്‍ക്കുന്നയാള്‍ അതേ രാജ്യത്തുണ്ടായ മറ്റൊരു ഭീകരാക്രമണത്തെ കുറിച്ച്‌ മിണ്ടില്ല. അത്‌ മുംബൈ കലാപമായാലും ബാബരി മസ്ജിദ്‌ തകര്‍ക്കലായാലും. ബാബരി മസ്ജിദിണ്റ്റെ തകര്‍ച്ചയാണു നമ്മുടെ നാട്ടിലെ കലാപങ്ങള്‍ക്കും സ്ഫോടനങ്ങള്‍ക്കും ആക്കം കൂട്ടിയത്‌ എന്നോര്‍ക്കുക. ഗാന്ധിജിയുടെ വധത്തിനുശേഷം ഇന്ത്യ കണ്ട രണ്ടാമത്തെ ഭീകരാക്രമണം അതായിരുന്നു. ഇതൊന്നും ചിലര്‍ക്ക്‌ രസിക്കില്ല. ആ രസിക്കാത്ത ചിലരെയാണു നമ്മള്‍ സംഘ്പരിവാര്‍ എന്നു വിളിക്കുന്നത്‌. ഇതു പറയുംബോള്‍ എന്നെ സംഘ്പരിവാര്‍ ആക്കുന്നേ എന്നു നിലവിളിച്ചിട്ട്‌ കാര്യമില്ല.

paarppidam said...

ഈ-നരൻ കമ്യുണിസ്റ്റുകാരനു പ്രവേശനമില്ല എന്ന താങ്കൾ ബ്ലോഗ്ഗിൽ എഴുതിവച്ചിരിക്കുന്നത്‌ ഒട്ടും ജനാധിപത്യപരമല്ല.കാരണം മറ്റിടങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുവാനുള്ള താങ്കളുടെ അവകാശത്തെ അത്‌ സ്വയം ചോദ്യം ചെയ്യുന്നു.

ആശയപരമായി വിയോജിക്കുന്നതിനെ അല്ലെങ്കിൽ ആശാവഹമല്ലാത്തതും ആശാസ്യകരമല്ലാത്തുമായ കാര്യങ്ങൾ കാണുമ്പോൾ അതിനെ സംബന്ധിച്ച്‌ അഭിപ്രായം പറയുമ്പോൾ ഇത്തരം അസഹിഷ്ണുതയോടെ ഉള്ള മറുപടികൾ സ്വാഭാവികമാണ്‌ സുഹൃത്തെ.സഖാവ്‌ വി.എസ്സിനെ ഞാൻ ബഹുമാനിക്കുന്നു എന്നതിനാൽ ആരെങ്കിലും എന്റെ നിലപാടിനെ കടന്നാക്രമിക്കുന്നു എങ്കിൽ അതിനെ ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു.

മാർപ്പാപ്പയെ കുർബാന പഠിപ്പിക്കല്ലേ...എന്നഡയലോഗിൽ മേൽപ്പറഞ്ഞ രീതിയിൽ വ്യഖ്യാന സാധ്യതയില്ലേ? ബാബറിമസ്ജിദിനെപറ്റിയും,. താക്കറെയെപോലുള്ളവരുടെ നിലപാടിനെതിരായും പലയിടങ്ങളിലായി ഞാൻ എഴുതിയതു വായിക്കാതെ ഇവിടെ വന്ന് ചീത്തവിളിക്കുന്നതിൽ ഞാൻ എന്തുചെയ്യാനാണ്‌.

bnair66@gmail.com said...

തികച്ചും അടിസ്ഥാനരഹിതമായ ജല്പനങ്ങൾ. താങ്കളുടെ ബൌദ്ധിക “ഔന്നത്യം“ സഹതാപമർഹിക്കുന്നു.