Tuesday, July 27, 2010

സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭീകരാക്രമണം നടത്തുന്ന ഹിന്ദുത്വ ബ്രിഗേഡ് ചില മുഖംമൂടി സംഘടനകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ധാരണയാണ് ഇത്രനാളും നിലനിന്നിരുന്നതെങ്കില്‍, ആര്‍ എസ് എസിന്റെ ഉന്നത നേതൃത്വം തന്നെയാണ് ഇതിനു പുറകിലുള്ളതെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്തു വന്നിരിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വഭീകരര്‍ക്ക് അന്തര്‍ദേശീയ സഹായങ്ങള്‍ ധാരാളമായി ലഭിക്കുന്നുണ്ടെന്ന് സി ബി ഐ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇസ്രായേലില്‍ നിന്നും നേപ്പാളില്‍ നിന്നും ചില അന്തര്‍ദേശീയ ഇസ്ളാം വിരുദ്ധ തീവ്രവാദഗ്രൂപ്പുകളില്‍ നിന്നുമാണ് ഈ സഹായങ്ങള്‍ ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഭിനവ് ഭാരതിന്റെ പേരിലാണ് ഹിന്ദുത്വ ഭീകരവാദികള്‍ ഇസ്രായേലിലെയും നേപ്പാളിലെയും ചില ഗ്രൂപ്പുകളുമായും നേതാക്കളുമായും ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് സഹായം തേടി ചര്‍ച്ച നടത്തിയത് എന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. മാലേഗാവ് സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന ദയാനന്ദ് പാണ്ഡേയുടെ ലാപ് ടോപ്പില്‍ നിന്നാണത്രെ ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ഹിന്ദുത്വ ഭീകരതയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ ആശങ്കാജനകമാണെന്ന് ആഭ്യന്തരസെക്രട്ടറി ജി കെ പിള്ള തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരിയെ അപായപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍; അജ്മീര്‍ ഷെറീഫിലും ഹൈദരാബാദിലെ മെക്കാ മസ്ജിദിലും നടത്തിയ ബോംബു സ്ഫോടനങ്ങള്‍ക്കുത്തരവാദികളായവര്‍ക്ക് ഒരു ഉയര്‍ന്ന ആര്‍എസ്എസ് മേധാവി നിര്‍ദേശങ്ങള്‍ കൊടുത്തതിന്റെ തെളിവുകള്‍; മുസ്ളിങ്ങളെ കൊന്നുതള്ളുന്നതിനു വേണ്ടി ഒരു ബി ജെ പി നേതാവ് ഒരു അധോലോക സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചതായുള്ള വിവരങ്ങള്‍; ഇതൊക്കെയാണ് ഈയടുത്ത് പുറത്തു വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇന്ത്യാ ടുഡേ മാസികയുടെ വാര്‍ത്താ ചാനലായ ഹെഡ് ലൈന്‍സ് ടുഡേ നടത്തിയ ചില അന്വേഷണങ്ങളിലൂടെയാണ് സംഘ് പരിവാറിന്റെ തനിനിറം വെളിച്ചത്തു കൊണ്ടുവരുന്ന വിവരങ്ങള്‍ തെളിഞ്ഞിരിക്കുന്നത്. ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, ബി ജെ പി നേതാവ് ബി എല്‍ ശര്‍മ, ദില്ലിയിലുള്ള എന്റോക്രിനോളജിസ്റ്റ് (അലോപ്പതി ചികിത്സയിലെ ഒരു വിദഗ്ദ്ധ ശാഖ/വി എച്ച് പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഭായ് തൊഗാഡിയ ക്യാന്‍സര്‍ സര്‍ജനാണല്ലോ!) ഡോ. ആര്‍ പി സിംഗ്, പുനെ വാഡിയ കോളേജ് രസതന്ത്ര വിഭാഗം മേധാവി ഡോ. ശരദ് കുന്തെ എന്നിവരെയാണ് നേരിട്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരായി ഹെഡ് ലൈന്‍സ് ടുഡേ കണ്ടെത്തിയിരിക്കുന്നത്.


രാജസ്ഥാന്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെയും സി ബി ഐയുടെയും പക്കലുള്ളതും എഴുതി രേഖപ്പെടുത്തിയിട്ടുള്ളതുമായ സാക്ഷി മൊഴി പ്രകാരം, അജ്മീര്‍ ഷെറീഫിലും മെക്ക മസ്ജിദിലും ബോംബ് സ്ഫോടനങ്ങള്‍ നടത്തിയ സുനില്‍ ജോഷിയുമായി ഇന്ദ്രേഷ് കുമാറിന് അടുത്ത ബന്ധമാണുള്ളത്. ഈ ആക്രമണങ്ങള്‍ കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അനുമതിയോടെയാണെന്നും സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ എസ് എസിന്റെ നയരൂപീകരണ സമിതിയായ അഖില്‍ ഭാരതീയ കാര്യകാരി മണ്ഡലിന്റെ അംഗമാണ് ഇന്ദ്രേഷ് കുമാര്‍. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ അടുത്ത സഹായിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മെക്ക മസ്ജിദിലെ സ്ഫോടനത്തെ തുടര്‍ന്ന് പതിനേഴാളുകളാണ് മരണപ്പെട്ടത്. അജ്മീര്‍ ഷെറീഫിലാകട്ടെ രണ്ടു പേരും. ഹിന്ദു ഭീകരത എന്ന ഒരു പ്രതിഭാസം നിലനില്‍ക്കുന്നില്ല എന്നാണ് ആര്‍ എസ് എസ് വക്താവ് രാം മാധവ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. അന്വേഷണ ഏജന്‍സികള്‍ക്ക് ചില വിവരങ്ങള്‍ ആവശ്യമുണ്ട്. ഞങ്ങള്‍ പരിപൂര്‍ണമായി സഹകരിക്കുന്നുമുണ്ട്. ഇന്ദ്രേഷ് കുമാര്‍ ആര്‍ എസ് എസിന്റെ നിരവധി പോഷക സംഘടനകളുടെ ചുമതലക്കാരന്‍ കൂടിയാണ്. ഏറ്റവും കൌതുകകരമായ കാര്യം, മുസ്ളിം രാഷ്ട്രീയ മഞ്ച് എന്ന ആര്‍ എസ് എസ് മുസ്ളിം സെല്ലിന്റെ തലവനാണദ്ദേഹമെന്നതാണ്.

ബി ജെ പി നേതാവായ ബി എല്‍ ശര്‍മക്ക് മലെഗാവ് സ്ഫോടനക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ദയാനന്ദ് പാണ്ഡേയും ലെഫ്റ്റണന്റ് കേണല്‍ പുരോഹിതുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ തെളിവുകള്‍ ഹെഡ്ലൈന്‍സ് ടുഡേ ശേഖരിച്ചിട്ടുണ്ട്. ഈ വീഡിയോയില്‍, മുസ്ളിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു അണ്ടര്‍ഗ്രൌണ്ട് സംഘടന തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശര്‍മ സംസാരിക്കുന്നതായി കാണാം. 2007ല്‍ നാസിക്കിലാണ് ഈ യോഗം നടന്നിരിക്കുന്നത്. അന്ന് കേണല്‍ പുരോഹിത് അവിടെയാണ് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിനെ തുടര്‍ന്നാണ് അദ്ദേഹം അഭിനവ് ഭാരത് എന്ന സംഘടന രൂപീകരിക്കുന്നത്. ലക്ഷക്കണക്കിന്, കോടിക്കണക്കിന് മുസ്ളിങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങണമെന്നും അതിനെ തുടര്‍ന്ന് അവര്‍ ഹിന്ദുമതത്തിലേക്ക് കൂട്ടത്തോടെ മതപരിവര്‍ത്തനം ചെയ്ത് തിരിച്ചുവന്നുകൊള്ളുമെന്നും ഈ യോഗത്തില്‍ പങ്കെടുത്ത ഭീകരര്‍ പറയുന്നതു കേള്‍ക്കാം. കിഴക്കന്‍ ദില്ലി ലോകസഭാ മണ്ഡലത്തില്‍ നിന്ന് 1991ലും 1996ലും ബി ജെ പി ടിക്കറ്റില്‍ ജയിച്ചുവന്ന ആളാണ് ശര്‍മ്മ. 2009ലും മത്സരിച്ചിരുന്നുവെങ്കിലും തോറ്റു പോയി. ഈ വാര്‍ത്തകള്‍ പുറത്തു വിട്ടതിനെ തുടര്‍ന്ന് ദില്ലിയിലുള്ള ഹെഡ്ലൈന്‍സ് ടുഡേ ആപ്പീസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയുമുണ്ടായി. അവരുടെ അങ്കലാപ്പാണ് ഈ മാധ്യമവിരുദ്ധ നടപടിയിലൂടെ പുറത്തു വന്നിരിക്കുന്നത്.

രണ്ടു പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ഇതിനെ തുടര്‍ന്ന് സമാധാനവാദികള്‍ക്കും ജനാധിപത്യവാദികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഉന്നയിക്കാനുള്ളത്. ഒന്ന് ഭീകരപ്രവര്‍ത്തനം എന്നത് മുസ്ളിങ്ങള്‍ മാത്രം നടത്തുന്ന ഒരു കാര്യമാണെന്ന സാമാന്യബോധം ഈ വാര്‍ത്തകള്‍ വന്നിട്ടും എന്തുകൊണ്ട് മാറുന്നില്ല എന്നതു തന്നെയാണ്. അത് തെളിയിക്കുന്നത്, ഭീകരത സമം മുസ്ളിം എന്ന സമവാക്യം ഉന്നയിച്ചത് സംഘപരിവാറാണെങ്കിലും അത് നിശ്ശബ്ദമായി പടര്‍ത്തി വിട്ടത് ഔദ്യോഗിക/അനൌദ്യോഗിക തലങ്ങളില്‍ വ്യാപകമായി നിലനില്‍ക്കുന്ന മൃദുഹിന്ദുത്വ പൊതുബോധമാണെന്ന കാര്യമാണ്. മൃദുഹിന്ദുത്വം എത്രമേല്‍ മാരകമായ ഒരു വാസ്തവമാണെന്ന് നാം ഇനിയെന്നാണ് തിരിച്ചറിയുക?


ആര്‍ എസ് എസ് ഒരു സാംസ്ക്കാരിക സംഘടനയാണെന്നും അവര്‍ക്കെതിരെ അന്വേഷണങ്ങളൊന്നും പാടില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച കേരളത്തിലെ കവികളും സാഹിത്യകാരന്മാരും സാംസ്ക്കാരിക പ്രവര്‍ത്തകരും ഇപ്പോള്‍ എന്തു പറയുന്നു എന്നറിയാനും നമുക്ക് അവകാശമുണ്ട്. അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന്‍, സുരേഷ് ഗോപി, സുഗതകുമാരി, ഇ വാസു, ഭരത് ഗോപി(മരിച്ചു പോയി), ശ്രീകുമാരന്‍ തമ്പി എന്നിവരൊക്കെ അതീവഗുരുതരമായ വിധത്തില്‍ മനുഷ്യവിരുദ്ധവും രാജ്യ വിരുദ്ധവുമായ ആ പ്രസ്താവനയില്‍ ഒപ്പു വെച്ചിരുന്നുവെന്നാണ് ഓര്‍മ്മ. മുസ്ളിം ഭീകരതക്കെതിരെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന മലയാള മുഖ്യധാരാ പത്രങ്ങളും ചാനലുകളും ഹിന്ദുത്വ ഭീകരതയെ സംബന്ധിച്ച പുതിയ വാര്‍ത്തകളും തെളിവുകളും കഴിയാവുന്നത്ര തമസ്കരിക്കുകയോ മൂലകളിലേക്ക് തള്ളി മാറ്റുകയോ ചെയ്തതും യാദൃശ്ചികമല്ലെന്ന് നാം മനസ്സിലാക്കണം.

97 comments:

sm sadique said...

രണ്ടു പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ഇതിനെ തുടര്‍ന്ന് സമാധാനവാദികള്‍ക്കും ജനാധിപത്യവാദികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഉന്നയിക്കാനുള്ളത്. ഒന്ന് ഭീകരപ്രവര്‍ത്തനം എന്നത് മുസ്ളിങ്ങള്‍ മാത്രം നടത്തുന്ന ഒരു കാര്യമാണെന്ന സാമാന്യബോധം ഈ വാര്‍ത്തകള്‍ വന്നിട്ടും എന്തുകൊണ്ട് മാറുന്നില്ല എന്നതു തന്നെയാണ്. അത് തെളിയിക്കുന്നത്, ഭീകരത സമം മുസ്ളിം എന്ന സമവാക്യം ഉന്നയിച്ചത് സംഘപരിവാറാണെങ്കിലും അത് നിശ്ശബ്ദമായി പടര്‍ത്തി വിട്ടത് ഔദ്യോഗിക/അനൌദ്യോഗിക തലങ്ങളില്‍ വ്യാപകമായി നിലനില്‍ക്കുന്ന മൃദുഹിന്ദുത്വ പൊതുബോധമാണെന്ന കാര്യമാണ്. മൃദുഹിന്ദുത്വം എത്രമേല്‍ മാരകമായ ഒരു വാസ്തവമാണെന്ന് നാം ഇനിയെന്നാണ് തിരിച്ചറിയുക

ഞാൻ നിശബ്ദനാകുന്നു. എന്നെ പോലെ ഒട്ടനവധി പോർ ഇങ്ങനെ
നിശബ്ദരാക്കപെടുന്നുണ്ട്; നമ്മുടെ മതേതര ഭാരതത്തിൽ.
“സത്യം“ ദൈവം കാട്ടിതരും എന്ന പ്രാർത്ഥനയോടും പ്രതീക്ഷയോടും…..
എല്ലാ തീവ്ര- ഭീകരവാദത്തെയും നഖശിഖാന്തം എതിർത്ത് കൊണ്ട്.

chithrakaran:ചിത്രകാരന്‍ said...

ഈ ജി.പി. രാമചന്ദ്രന് ഇസ്ലാമിക മത ഭീകരില്‍ നിന്നും എതാണ്ട് എന്തൊക്കെ ഫേവര്‍ ഒരു മാസം കിട്ടും ? മൌദൂദി പ്രസിദ്ധീകരണങ്ങളില്‍ ലെഖനമെഴുത്തു തൊഴിലാളിയാണോ ഇയാള്‍ ?

ബ്രാഹ്മണ.ജനതാ.പാര്‍ട്ടിയും ആര്‍.എസ്.എസ്സും. കേരളത്തില്‍ ഇപ്പോള്‍ നിശബ്ദത പാലിക്കുകയാണെന്നാണ് ചിത്രകാരന്റെ ധാരണ. കോണ്‍ഗ്രസ്സിലൂടെയും,സി.പി.എമ്മിലൂടെയും,കേരള കോണ്‍ഗ്രസ്സിന്റെ മാടമ്പി നായര്‍ വിഭാഗത്തിലൂടെയും,വിവിധ സവര്‍ണ്ണ ഹൈന്ദവ സാഹിത്യ പേനയുന്ത് തൊഴിലാളികളിലൂടെയും,മനോരമ,മാതൃഭൂമി പത്രങ്ങളിലൂടെയും,ക്ഷേത്രക്കമ്മിറ്റികളിലൂടെയും,തന്ത്രിമാരുടെ ഉപജാപ കോക്കസുകളിലൂടെയും സംഘപരിവാര്‍ അണ്ണന്മാര്‍ തങ്ങളുടെ സവര്‍ണ്ണ-ബ്രാഹ്മണ താല്‍പ്പര്യങ്ങളുടെ ശത്രു സംഹാരപൂജ സാംസ്ക്കാരിക തലത്തില്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ട്.എന്നാല്‍, കായികമായ തലത്തില്‍ കേരളത്തിലെ ഹിന്ദു വര്‍ഗ്ഗീയത പുറത്തിറങ്ങാന്‍ ധൈര്യപ്പെടുന്നില്ല.

ഈ സാഹചര്യത്തില്‍,കള്ളക്കഥകളുടെ ഉരുണ്ടുകളിയും കള്ളപ്രചരണങ്ങളും കൊണ്ട് താലിബാനിസത്തെ മുസ്ലീംസമൂഹത്തിനിടയില്‍ ഒളിപ്പിച്ച് രക്ഷപ്പെടുത്തുവാന്‍ പെടാപ്പാടുപെടുന്ന മൌദൂതി ഇസ്ലാമിക രാജ്യദ്രോഹികള്‍ക്ക് നല്ലപിള്ള ചമയാനുള്ള കള്ള സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുകയാണല്ലോ ജി.പി.രാമചന്ദ്രന്‍ എന്ന അക്ഷരാഭ്യാസി !!!

മതാനുയായികളില്‍ ബ്രാഹ്മണ ഹൈന്ദവ വര്‍ഗ്ഗീയതക്കാരും, രാഷ്ട്രീയ ഇസ്ലാമികളായ മൌദൂതികളും അറേബ്യന്‍ നാട്ടില്‍ നിന്നുംകെട്ടിയെടുത്ത തിന്മയുടെ അവതാരങ്ങളായ സഹോദരങ്ങള്‍ തന്നെയാണ്. അതില്‍ ഒരു പക്ഷം മോശമാണെന്ന് സ്ഥാപിച്ചതുകൊണ്ട് മറുപക്ഷം നല്ലവരാകുന്നില്ല.ബ്രാഹ്മണ ഹിന്ദു മതവും,മൌദൂതി ഇസ്ലാം മതവും ഇന്ത്യയിലെ വിവിധ മതക്കാരായി വിശേഷിപ്പിക്കപ്പെട്യുന്ന മതനിരപേക്ഷമായ ജനതയുടെ രാഷ്ട്രീയ എതിരാളികള്‍ തന്നെയാണ്.

ഭയവിഹ്വലരായ മുസ്ലീങ്ങളെ കൂടുതല്‍ ഭയപ്പെടുത്തി തീവ്രവാദികളെ സന്തോഷിപ്പിക്കാനുള്ള അജണ്ടക്ക് കരുത്തുപകരുന്ന നിങ്ങളുടെ ദാസ്യം നന്മയിലേക്കുള്ള പാതയല്ല എന്നറിയിക്കട്ടെ.സത്യം ആര്‍ക്കെതിരായാലും പറയുക.പക്ഷേ അത് മറ്റൊരു അസത്യത്തെ സത്യമാക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമായാകരുത്.നമുക്ക് ബ്രാഹ്മണ ഹിന്ദുമത വര്‍ഗ്ഗീയതയെ എതിര്‍ക്കാം, അതേ സമയം ബ്രാഹ്മണരടക്കമുള്ള എല്ലാ ഹിന്ദുക്കളെയൂം മനുഷ്യരായി കണ്ട് സ്നേഹിക്കാം. അതുപോലെ ഇസ്ലാം മതവര്‍ഗ്ഗീയതയെ എതിര്‍ക്കാം,ഇസ്ലാം മത വിശ്വാസിയെ മനുഷ്യ സഹൊദര്യത്തിന്റെ പേരില്‍ സ്നെഹിച്ചുകൊണ്ടുതന്നെ.

ഈ ലേഖനത്തിലൂടെ ജി.പി.രാമചന്ദ്രന്‍ പുര കത്തുമ്പോള്‍ വാഴവെട്ടുകയാണ് ചെയ്യുന്നതെന്ന സത്യം
ചിത്രകാരന്‍ പറഞ്ഞുകൊള്ളൂന്നു.

ഇന്ത്യന്‍ സവര്‍ണ്ണ ബ്രാഹ്മണ്യ ഹൈന്ദവതക്കെതിരെയുള്ള ചിത്രകാരന്റെ ഒരു പോസ്റ്റ്:

ബ്രാഹ്മണ ജനതപാര്‍ട്ടിയുടെ താലീബാനിമുഖം !

Vivek said...

രാമചന്ദ്രന്മാര്‍ ആഞ്ഞു പിടിച്ചിട്ടും മദാമ്മയും കൂട്ടരും ആഞ്ഞു പിടിച്ചിട്ടും ഹിന്ദു തീവ്രവാദികളുടെ പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് വരുത്തിതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ. സി ബി ഐ യെ ഉദ്ധരിച്ചു ആര്‍ എസ് എസിനെ താങ്ങുന്നത് ആണും പെണ്ണും കെട്ട പണിയാണ് രാമാ. സി ബി ഐക്ക് ഒരു രീതിയിലും ആര്‍ എസ് എസിനെ പണിയാന്‍ പറ്റിയിട്ടില്ല. സി ബി ഐ പറഞ്ഞു എന്ന് പറഞ്ഞു കൊട്ടി ഘോഷിക്കുന്നതൊക്കെ സി ബി ഐ തന്നെ പിന്‍വലിച്ചിട്ടുണ്ട്. ശിഖണ്ടികള്‍ അതറിഞ്ഞതായി ഇതുവരെ കൂട്ടാക്കിയിട്ടില്ല എന്നേയുള്ളൂ. തല്‍ക്കാലം ഗുജറാത്തില്‍ വംശഹത്യ നടക്കുന്നു എന്നോ മറ്റോ എഴുതിപ്പിടിപ്പിക്ക്. ധാരാളം പേര്‍ വികാരം കൊണ്ടോളും.

Vivek said...

താലീബാനികള്‍ ഉറഞ്ഞു തുള്ളുമ്പോ സാംസ്കാരിക നേതാക്കന്മാര്‍ കൂടെ നടന്നു പിരിയാണി തിന്നുവാരുന്നോ, വായ തുറക്കാന്‍ പോലും പറ്റാതെ? അവന്മാരടെ അമ്മേടെ ഒരു സാംസ്കാരിക നേതാക്കന്മാര്‍.

SMASH said...

ഇതാണ്‌ ഇപ്പോളത്തെ പുതിയ ഫാഷന്‍!. സാമ്രാജ്യത്ത്വ വിരുദ്ധതയ്ക്കാണല്ലോ ഇപ്പോള്‍ മാര്‍ക്കറ്റ്, അതിനാല്‍ ജമാ അത്തെയ്ക്കും സാംസ്കാരിക മന്ദബുജികള്‍ക്കും അതേ വേണ്ടൂ.

കുട്ടന്‍ said...

ജി പി സാറേ , ദിവസ കൂലിയോ , മാസകൂലിയോ ?

കാക്കര kaakkara said...

ഭീകരവാദം മുസ്ലീമുകൾ മാത്രം നടത്തുന്നതാണ്‌ എന്ന സാമാന്യബോധം തിരുത്തേണ്ടതിന്‌ പ്രധാനമായും മുൻകൈയെടുക്കേണ്ടത്‌ മുസ്ലീമുകൾ തന്നെയാണ്‌.

തൊടുപുഴയിലെ കൈവെട്ട് തന്നെ ഒരു ഉദാഹരണം... കേരളത്തിലെ പൊതുസമൂഹം തള്ളികളയുകയും അദ്ധ്യപകനും കോളേജ് അധികാരികളും പ്രതിരോധത്തിലാവുകയും ചെയ്ത ചോദ്യപേപ്പർ വിവാദം കൈവെട്ടിലൂടെ സമുദായത്തിന്റെ തലയിലെത്തിച്ചത്‌ പോപ്പുലർ ഫ്രണ്ടാണെന്നാണ്‌ “ഇതുവരെയുള്ള അന്വേഷണം” തെളിയിക്കുന്നത്‌...

ബി.ജെ.പിയുടെയിലൂടെ ഇന്ത്യയിൽ R.S.S ന്റെ രാഷ്ട്രീയ വളർച്ചയുടെ കാലഘട്ടത്തിലിട്ട “ഒപ്പിനെ” തകർച്ചയുടെ കാലത്ത്‌ ഓർമ്മപ്പെടുത്തുന്നത് നീതിയാണോ?

jaison said...

ഒരു ..കാരന്റെ കൌശലം ഈ വാക്കുകളിൽ നിന്നും വായിച്ചെടുക്കാം. ശ്രദ്ധതിരിക്കൽ തന്നെ ലക്ഷ്യം. കേരളത്തിൽ ഒരു വലിയ സംഭവം നടന്നിട്ടും അതിനെ കണ്ടില്ലെന്ന് നടിക്കുക, എന്നിട്ട് തനിക്ക് താല്പര്യം ഉള്ളതിനെ എടുത്ത് പ്രയോഗിക്കുക.

കേരളത്തിന്റെ മുഖ്യമന്ത്രി കേരളമടക്കം ഉള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഭീകര സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യം വളരെ കൃത്യമായി വിശദീകരിച്ചു- ലേഖകന്റെ ഭാഷയിൽ പറഞ്ഞാൽ ഇരകളുടെ പ്രതിരോധത്തിനായുള്ള ഒരു ചെറു സംഘടന. ഇരുപതു വർഷം കൊണ്ട് ഒരു പ്രത്യേക മതത്തിന്റെ ആധിപത്യം കൊണ്ടുവരാൻ ആണ് അവർ ലക്ഷ്യമിടുന്നതെന്ന്. ലേഖകൻ അതു കണ്ടുകാണില്ല. അവർ കേരളത്തിൽ നടത്തുന്ന ഒളിയുദ്ധം ഇനിയും മനസ്സിലാകാത്ത വല്ലവരും ഉണ്ടെങ്കിൽ അത് പോക്കർ,കുഞ്ഞമ്മദ്, പിന്നെ ഈ സഖാവും ആയിരിക്കും. കേൾക്കുന്നവർക്ക് ചിരിതോന്നും ഓരു കൊറച്ച് ആളോൾ എന്തു ചെയ്യാനാന്ന്. നാലു ബോംബ് വച്ചും കൈയ്യും തലയും വെട്ടിയും ഒക്കെ സമൂഹത്തിൽ ചെറു ന്യൂനപക്ഷം ആണെങ്കിലും ആധിപത്യവും ഭീകരാന്തരീക്ഷവും കൊണ്ടുവരാം. എന്തായാലും ഇക്കാര്യത്തിൽ യാതൊരു വിഭിന്നാഭിപ്രായവും കൂടാതെ പാർടി സെക്രട്ടറി, ആഭ്യന്തരമന്ത്രി, ഇടതുമുന്നണി കൺ‌വീനർ തുടങ്ങി പലരും മുഖ്യന്റെ അഭിപ്രായത്തെ പിന്താങ്ങുകയോ ശരിവെക്കുകയോ ചെയ്തു.

അദ്യാപകന്റെ കൈവെട്ടിന്റെ സന്ദേശം കേരള സമൂഹം ഉൾക്കൊണ്ടു കഴിഞ്ഞിരിക്കുന്നു. ഇക്കൂട്ടരെ വളർത്തിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തെന്തകും എന്നും സാധരണക്കാർക്ക് മനസ്സിലായി. ഇനി കുറച്ച് മന്ദബുദ്ധികൾക്ക് മാത്രമേ അത് തിരിയാതുള്ളൂ. ആ മന്ദ ബുദ്ധികൾ സി.ബി.ഐ വല്ലതും പറഞ്ഞോ എന്ന് തിരക്കി നടക്കും. ആദ്യം അവനവന്റെ നാട്ടിലെ കാര്യംനോക്കൂ സഖാവേ.

സി.ബി.ഐ പിണറായിക്കെതിരെ കേസെടുത്താൽ രാഷ്ടീയ ലക്സ്യം അല്ലെങ്കിൽ പകപൊക്കൽ. എന്നാൽ ബി.ജെ.പി കാരനെതിരെ കേസെടുത്താൽ അത് “വ്യക്തമായ” തെളിവിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി. കൊള്ളാം നാണമില്ലേ നിങ്ങളെ പോലുള്ളവർക്ക്?

ക്രിസ്ത്യാനികൾ കാണിക്കുന്ന സംയമനത്തെ ഒരു രഷ്ടീയക്കാരനോ ലേകന കർത്താക്കളോ പ്രത്യേകം പരാമർശിക്കുന്നില്ല. ക്രിസ്ത്യാനികൾ ഒരു തരത്തിലും ഭീകരപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. സഹനത്തിന്റെയും സ്നേഹത്തിന്റേയും പാതയിലൂടെ അവർ മുന്നോട്ട് പോകുന്നു. ഈ സംഭവത്തിന്റെ പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ?

velliyadan said...

ഭീകരത ഏതു മതത്തിന്റെ ബാനറിലായാലും പ്രശ്നം തന്നെ എന്നാല്‍ ഇസ്ലാമികഭീകരത എന്ന പുകമറയില്‍ ഹൈന്ദവഭീകരതയെ
കാണാതിരിക്കാന്‍ ശ്രമിക്കരുത്******** മാഷിന്റെ പ്രവര്‍ത്തനങള്‍ക്ക് അഭിവാദ്യങള്‍

velliyadan said...

ഭീകരത ഏതു മതത്തിന്റെ ബാനറിലായാലും പ്രശ്നം തന്നെ എന്നാല്‍ ഇസ്ലാമികഭീകരത എന്ന പുകമറയില്‍ ഹൈന്ദവഭീകരതയെ
കാണാതിരിക്കാന്‍ ശ്രമിക്കരുത്******** മാഷിന്റെ പ്രവര്‍ത്തനങള്‍ക്ക് അഭിവാദ്യങള്‍

velliyadan said...

ഭീകരത ഏതു മതത്തിന്റെ ബാനറിലായാലും പ്രശ്നം തന്നെ എന്നാല്‍ ഇസ്ലാമികഭീകരത എന്ന പുകമറയില്‍ ഹൈന്ദവഭീകരതയെ
കാണാതിരിക്കാന്‍ ശ്രമിക്കരുത്******** മാഷിന്റെ പ്രവര്‍ത്തനങള്‍ക്ക് അഭിവാദ്യങള്‍

pakkaran said...

ഉദരനിമിത്തം .......................

ഹ ഹ ഹ ഹ ഹ

കുഞ്ഞുമോന്‍ said...

ഇങ്ങനെയുള്ള നാറികള്‍ ആണ് നാടിനു ശാപം! തൊഗാടിയ ഒക്കെ എത്ര ഭേദം? ബിന്‍ ലാദനെ നമ്പിയാലും ഇവന്മാരെ ഒന്നും നമ്പരുത്!

Habeeb Nazir said...

സമാനമായ വിഷം പാകുന്ന മറ്റൊരു ബ്ലോഗിലും ഈ കമന്റ് ഇട്ടിരുന്നു. മറുപടി കാണാത്തതിനാല്‍ ഇവിടെ റീപോസ്റ്റുന്നു.

ഇതല്ല ജീപീ മതേതരത്വം...

ഭീകരതയുടെ ഫലം അനുഭവിക്കേണ്ടി വരുന്നത് രാജ്യത്തെ ജനങ്ങളൊന്നിച്ചാണ്. അതുകൊണ്ടു തന്നെ ഭീകരവാദങ്ങളെ ജാതി തിരിച്ച് കാണേണ്ട ആവശ്യമില്ല. തീവ്രവാദിയുടെ ജാതിയേതായാലും അവന്റെ ദുഷ്ച്ചെയ്തികളുടെ ഫലം ആരാണ് അനുഭവിക്കേണ്ടി വരുക, അവന്റെ ജാതിയില്‍പ്പെട്ടവര്‍ മാത്രമാണോ?

കുറ്റകൃത്യങ്ങളെ ജാതി തിരിച്ച് കാണിക്കുന്നത് ഒരു തരം കപട മതനിരപേക്ഷതയല്ലേ? ഇതു തിരിച്ചറിയാനുള്ള ശേഷി നമുക്കില്ലേ?

നമ്മുടെ നാട്ടില്‍ നിന്ന് ജാതീയമായ തരംതിരിവുകള്‍ മുഴുവന്‍ ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ വളരെ വലുതാണ്. അതിനിടയിലാണ് ഞണ്ടുകളെപ്പോലെ രക്ഷപെടുന്നവരെ രക്ഷപെടുത്താത്ത ഇത്തരം complex പോസ്റ്റുകള്‍.അന്യന്റെ കുറ്റകൃത്യങ്ങളെ ഒരു വിരല്‍ ചൂണ്ടിപ്പറയുമ്പോള്‍ തനിക്കു നേരെ തിരിഞ്ഞിരിക്കുന്ന മറ്റു വിരലുകളെ ഇക്കൂട്ടര്‍ കാണുന്നില്ല.

ബൂലോകത്ത് ഈ പ്രവണത വര്‍ദ്ധിച്ചു വരികയാണ്. ചേരിതിരിഞ്ഞ് കുറ്റപ്പെടുത്തല്‍. ഇതിനെതിരെ നമുക്ക് പ്രതികരിച്ചേ പറ്റൂ. ഇല്ലെങ്കില്‍ ബൂലോകവും ജാതിതിരിയും. അല്ലെങ്കില്‍ ഇക്കൂട്ടര്‍ തിരിക്കും.

ഭീകരത കാറ്റഗറൈസ് ചെയ്യരുത്. ഇനിയെങ്കിലും നിങ്ങള്‍ തിരിച്ചറിയുക, കുറ്റകൃത്യങ്ങള്‍ക്ക് ജാതിയില്ല. ആര് ചെയ്താലും ഭരണകൂടം അനുശാസിക്കുന്ന മാന്യവും ന്യായവുമായ ശിക്ഷ നല്‍കണം. വോട്ടും കൂട്ടും അതിനൊരു തടസ്സമാകരുത്.

സാംസ്ക്കാരിക നായകരാകാന്‍ നടക്കുന്നവരുടെ ചിന്ത ഇതുപോലെയാണെങ്കില്‍ നാടുനന്നാകില്ലെന്ന് ഓര്‍ക്കണേ. ഇത് ആളുകളില്‍ സ്പര്‍ദ്ധവളര്‍ത്താനേ ഉപകരിക്കൂ. ഇങ്ങനെ എഴുതരുത്.

കുഞ്ഞുമോന്‍ said...

ഹബീബ്,
താങ്കളുടെ കമന്റിന്റെ താഴെ ഒരൊപ്പ്.

ചിന്തകന്‍ said...

മുഖ്യമന്ത്രി എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു എന്നാണ് പറയുന്നത്? ഒരു പുസ്തകത്തിലെ ഏതാനും വരികളാണ് ആകെ തെളിവായി ഉദ്ധരിക്കപെട്ടത്. ഇത്തരം വിഡ്ഡി പ്രസ്ഥാവന നടത്താന്‍ മാത്രം അത് പര്യാപ്തമേ അല്ല

സാമാന്യ ബുദ്ധിയുപയോഗിക്കുന്ന ആര്‍ക്കും ഇത്തരം വിഡ്ഢിത്തങ്ങള്‍ വിശ്വസിക്കാ‍ാനാവില്ല. മാത്രമല്ല ഇപ്പോള്‍ വി എസ് നടത്തിയ പ്രസ്ഥാവന പോപുലര്‍ ഫ്രണ്ടിനാണ് ഏറെ ഗുണം ചെയ്യുക. പിന്നെ ആര്‍ എസ് എസിനും.

പോപുലര്‍ ഫ്രണ്ട് എന്ന പ്രസ്ഥാനത്തെ അംഗീകരിക്കാത്ത ആളുകളാണ് മാഹാ ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളും. ഒരു ന്യൂനാല്‍ ന്യൂനപക്ഷം മാത്രമേ അവരെ അംഗീകരിക്ക്ന്നവരായുള്ളൂ. അവരുടെ പ്രധാന ലക്ഷ്യമായി അവര്‍ പ്രചരിപ്പിക്കുന്നത് പ്രധിരോധമാണ്. പ്രബോധനമോ മത പരിവര്‍ത്തനമോ അവരുടെ ലക്ഷ്യമേ അല്ല. ബാബരി മസ്ജിദിന്റെ തകര്‍ച്ചയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് അവരെ നയിച്ചതും. അതില്‍ അവര്‍ക്ക് മാതൃക സിപീഎമും ആര്‍ എസ് എസും അല്ലാതെ മറ്റാരുമല്ല താനും.

ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്മെന്റും നിയമ സംവിധാനങ്ങളും നിലനില്‍ക്കെ പോപുലര്‍ ഫ്രണ്ട് ചെയ്യുന്ന ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം എതിര്‍ക്കപെടേണ്ടത് തന്നെ. അതില്‍ സംശയമേ ഇല്ല.

ഇവിടെ പ്രധാന ചര്‍ച്ച വിഷയാവേണ്ടത്, ആര്‍ എസ് എസിന്റെ വാദങ്ങള്‍ക്ക് ഔദ്യോഗിക ഭാഷ്യം നല്‍കുക വഴി, വി എസും സി പി എംമും ലക്ഷ്യം വെക്കുന്നത് ഹൈന്ദവ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിച്ച് അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്ന ദുഷ്ട ലാക്കോടു കൂടി തന്നെ ആണ് എന്നുള്ളതാണ്.

കേരളത്തില്‍ ഏറ്റവും നരഹത്യ നടത്തിയ പ്രസ്ഥാനങ്ങളില്‍ സി പി എമ്മിന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ അടുത്ത കാലത്തൊന്നും ആര്‍ക്കും കഴിയുമെന്ന് തോന്നില്ല. ഗുണ്ടായിസത്തിലൂടെ പാര്‍ട്ടിയിലേക്ക് ആളെ കൂട്ടുന്ന കാര്യത്തിലും.

Anonymous said...

@ജി പി രാമചന്ദ്രന്‍:
ഭീകരത സമം മുസ്ളിം എന്ന സമവാക്യം ഉന്നയിച്ചത് സംഘപരിവാറാണെങ്കിലും അത് നിശ്ശബ്ദമായി പടര്‍ത്തി വിട്ടത് ഔദ്യോഗിക/അനൌദ്യോഗിക തലങ്ങളില്‍ വ്യാപകമായി നിലനില്‍ക്കുന്ന മൃദുഹിന്ദുത്വ പൊതുബോധമാണെന്ന കാര്യമാണ്. മൃദുഹിന്ദുത്വം എത്രമേല്‍ മാരകമായ ഒരു വാസ്തവമാണെന്ന് നാം ഇനിയെന്നാണ് തിരിച്ചറിയുക
പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍ ഈ മൃദുഹിന്ദുത്വ പൊതുബോധം നിലനിര്‍ത്തുന്നതിലും വര്‍ധിപ്പിക്കുന്നതിലും സി പി ഐ എം[കൈരളി ചാനല്‍,ദേശാഭിമാനി,മുഖ്യമന്ത്രി,പാര്‍ട്ടി സെക്രട്ടറി തുടങ്ങിയവ(ര്‍)] വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് താങ്കള്‍ കാണാത്തതോ കണ്ടിട്ടും പറയാ(യാനാവാ)ത്തതോ?

NAVEENA said...

പാക്കിസ്ഥാനിൽ നിന്നും നുഴഞ്ഞു കയറുന്ന ഇരകൾക്കും കേരളത്തിൽ നിന്നും അവർക്കൊപ്പം നിന്ന് പോരാടാൻ പോകുന്ന ഇരകൾക്കും വേണ്ടി ഓശാനപാടുവാൻ ഒറ്റുകാർ സാംസ്കാരിക പ്രവർത്തകരുടെ കുപ്പായം ഇട്ട് അവതരിച്ചെന്നിരിക്കും. സാംസ്കാരിക പ്രവർത്തനം എന്നാൽ ഭൂരിപക്ഷത്തിനെതിരായി കുരക്കുക എന്നതാണെന്ന് തോന്നുന്നു. അദ്യാപകന്റെ കൈവെട്ടു സംഭവം ഉണ്ടായതോടെ ഇക്കൂട്ടത്തിലെ പല ചൊക്ലികളും കുരനിർത്തിയിട്ടുണ്ട് തൽക്കാലത്തെക്ക്.

എവിടെ ആണ് ഇവിടത്തെ ഹിന്ദുക്കൾക്ക് ഐക്യബോധം അല്ലെങ്കിൽ നിങ്ങൾ പറയുന്ന മത ബോധം ഉള്ളത്? ഏതെങ്കിലും സംഘടനയുടേയോ സമുദായിക സംഘടനയുടേയോ പേരിൽ അവർക്ക് എന്തെങ്കിലും ഭരണ സ്വാധീനം ഉണ്ടോ? പിന്നെ എന്തിനാണീ മെക്കിട്ട് കയറ്റം. ശ്രീരാമനേയും സീതയേയും ഒക്കെ അവഹേളിച്ച് ചിത്രം വരച്ച ഹുസൈനെതിരെ ഏതെങ്കിലും ഹിന്ദു സംഘടന കെരളത്തിൽ പ്രതിഷേധിച്ചോ? മറിച്ച് അദ്യാപകനു എന്തു സംഭവിച്ചു അവരുടെ വിശ്വാസ രീതിയിൽ ഉള്ള പ്രതീകാത്മാക ശിക്ഷ കിട്ടിയില്ലെ?

കേരളത്തിൽ ആർ.എസ്.എസ് അല്ലെങ്കിൽ സംഘപരിവർ ഉണ്ട് എന്നത് ജി.പിയുടേയും കെ.ഈ.എൻ, പോക്കർ തുടങ്ങിയവർ കൂടാതെ എൻ.ഡി.എഫ്, മാധ്യമം, സി.പി.എം തുടങ്ങിയ വിഭാഗക്കാരുടെ പത്രങ്ങളിലും പ്രസംഗങ്ങളിലും പ്രചാരണങ്ങളിലും ഒക്കെ നിറഞ്ഞു നിൽക്കുന്നു എന്നതല്ലാതെ നാട്ടുകാർക്ക് ഫീൽ ചെയ്തിട്ടില്ല.തങ്ങൾ കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്നു എന്ന് ബി.ജെ.പിക്കാർ പോലും പറയും എന്ന് തോന്നുന്നില്ല. അപ്പോൾ എന്തിനീ ബഹളങ്ങൾ എന്നു ചോദിച്ചാൽ ഇവിടത്തെ ചിലരുടെ ഭീകര, രാഷ്ടീയ, സാമുദായിക പ്രവർത്തനങ്ങൾ ഉൾപ്പെടെ മറ്റു പ്രവർത്തനങ്ങൾക്കും ഒരു മറയിടുവാൻ എന്നു കരുതിയാൽ തെറ്റുണ്ടോ?

സംഘപരിവാറുകാരനു മറ്റേതെങ്കിലും രാജ്യത്തുനിന്നുള്ള കള്ളനോട്ടോ ഹവല പണമോ ലഭിക്കുന്നു ലഭിക്കുന്നില്ല എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് ഊഹിക്കാവുന്നതെ ഉള്ളൂ. അപ്പോൾ ദാ കിടക്കുന്നു നേപ്പാൾ. പാവങ്ങൾ പട്ടിണി കിടക്കുന്നു വല്ലവരുടെയും സാമ്പത്തീകമായും ഭക്ഷണമായും ഉള്ള സഹായം അവർക്ക് ലഭിക്കുന്നു എന്നാണ് അറിവ്.ആ പാവങ്ങളെ ഇന്ത്യയിലെ ഹൈന്ദവ ഭീകരത്യ്ക്ക് പണം നൽകുന്നവരായി എഴുതിയത് ലേഖകന്റെ തൊലിക്കട്ടി.ഇന്ത്യയോട് കൂറില്ലത്തവരും ഇന്ത്യൻ ജനാധിപത്യ സഹചര്യത്തെ അംഗീകരിക്കുവാൻ ബുദ്ധിമുട്ടുള്ളവരും പാക്കിസ്ഥാനിലോ മറ്റൊ പോയ് ജീവിക്കട്ടെ, അതിനു ഓശാന പാടുന്നവരും അങ്ങോട്ട് പോയ്ക്കോട്ടെ. അല്ലാതെ ഇന്ത്യയെ മറ്റൊരു പാക്കിസ്താൻ ആക്കുവാൻ ശ്രമിക്കുന്നവരെ സംരക്ഷിക്കുകയല്ല വേണ്ടത്. ഇന്ത്യയിൽ ജീവിക്കുമ്പോൾ ഇവിടത്തെ നിയമം ജനാധിപത്യ ഭരണം എന്നിവയെ അംഗീകരിക്കണം.

NAVEENA said...

കേരളത്തിൽ ഭീകരന്മാർ പിടിമുറുക്കുന്നതായും അവർ പലരീതിയിൽ ഉള്ള ശിഥില ശ്രമങ്ങൾ നടത്തുന്നതായും ഉള്ള
മാധ്യമ റിപ്പോറ്ടുകൾ ലേഖകനെ അസ്വസ്ഥനാക്കുന്നു എന്നത് ഈ ലേഖനത്തിൽ നിന്നും വ്യക്തം. ലേഖകനും ലേഖകന്റെ ഗണത്തിൽ പെടുന്നവരും ഇവിടത്തെ മാധ്യമങ്ങളൊട് അസഹിഷ്ണുത പുലർത്തുന്നത് അവർ പലകാര്യങ്ങളും പുറത്തുകൊണ്ടുവരുന്നതും പൊതു ചർച്ചക്ക് വിധേയമാക്കുന്നതും കൊണ്ടാണ്. മുഖ്യമന്ത്രി നിശിതമായി വിമർശിച്ച സമൂഹത്തിൽ അസഹിഷ്ണുതയും അക്രമവും വിതറുന്ന ശക്തികൾക്ക് സാമൂഹികമായും സാംസ്കാരികമായും പിന്തുണ നൽകുവാൻ കടപ്പെട്ടവർ മുന്നോട്ട് വരുന്നു എന്നതിന്റെ സൂചനയായി ഈ പോസ്റ്റിനെ ഞാൻ കാണുന്നത്.

എന്താണ് മാധ്യമങ്ങൾ ചെയ്ത തെറ്റ്. മതത്തിന്റെ പേരിൽ ഒരു സംഘം ആളുകൾ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ അവർ വാർത്തയാക്കി. മാധ്യമങ്ങളിൽ ആ മതത്തിന്റെ പെരും അതിൽ പെട്ടവരും പരാമർശിക്കപ്പെട്ടു. അവരുടെ സംഘടനയെ പറ്റിയും അവർ നടത്തിയ ചെയ്തികളെ പറ്റിയും സമൂഹത്തിൽ ചർച്ചയാക്കി. തീർച്ചയായും ഇത് ഒരു തിരിച്ചടി തന്നെ ആണ്. ഈ സംഭവത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന സംഘടനയുടെ നേർക്ക് സമൂഹത്തിന്റെ പ്രതിഷേധം വന്നു. മറിച്ച് മാധ്യമങ്ങൾ ഇതിനെ തള്ളിക്കൊണ്ട് ഗുജറാത്തിലേക്ക് ക്യാമറയും തൂക്കി പോയിരുന്നെൽ ഇത് വാർത്തയാകില്ലായിരുന്നു.

മാധ്യമങ്ങളിൽ അവിടത്തെ വാർത്തകൾ വരുന്നുണ്ടല്ലോ? അറസ്റ്റുചെയ്ത വ്യക്തിയെ പറ്റിയും അദ്ദേഹത്തിനു ചില സംഭവങ്ങളിൽ ഉണ്ടായ ഇടപെടലിനെ പറ്റിയും അവർ ചർച്ചചെയ്യുന്നുണ്ടല്ലോ? അതു പോര കേരളത്തിൽ നടന്ന നടക്കുന്ന ഭീകരതയെ പറ്റി വാർത്തയാക്കാതെ രാവിലെ മുതൽ അതു ചർച്ച ചെയ്യണം എന്നത് എവിടത്തെ ന്യായം.

chithrakaran:ചിത്രകാരന്‍ said...

കേരളത്തിലെ ഇസ്ലാം മത വിശ്വാസികളെ
പോപ്പുലര്‍ ഫ്രണ്ടും ജമാ‍അത്തെ പരിവാരങ്ങളും ചേര്‍ന്ന്
മത ഭീകരതയുടെ ചളിക്കൊളത്തില്‍ തള്ളിയിട്ട്ഇരിക്കുന്നു.

ചളിക്കൊളത്തില്‍ നിന്നും എണീറ്റ് നല്ല ശുദ്ധജലത്തില്‍
കുളിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ അഴുക്കൊക്കെ കഴുകി വൃത്തിയാക്കേണ്ടത് ഇസ്ലാം മത വിശ്വാസികളുടെ
സാമാന്യ മര്യാദ. ആ മര്യാദക്കു പകരം അന്യ മതസ്തര്‍
തങ്ങളെ നോക്കി ചിരിക്കുന്നു... മുഖം ചുളിക്കുന്നു..
ദേഹത്തും,മുഖത്തും പുരണ്ട ചളി ചൂണ്ടിക്കാണിച്ചു തരുന്നു..
ഇതിലൂടെ ഇസ്ലാമിക മത വിശ്വാസികളുടെ ലോല വികാരങ്ങള്‍ വികാരപ്പെടുത്തുന്നു... എന്നൊക്കെയുള്ള പായാരങ്ങള്‍ സഹതാപകരമായ ഇസ്ലാം മത സംഘടനകളുടെ ജനാധിപത്യ വിരുദ്ധമായ പൊതു ബോധത്തിന്റെ ഭാഗമാണ്.ആസൂത്രിതവുമാണ്.

ആ കുറ്റകരമായ ബോധത്തില്‍ നിന്നും മാറാതെ,
തങ്ങളെ കളങ്കിതരാക്കിയ പോപ്പുലര്‍ ഫ്രണ്ടുകാരെ
ആര്‍.എസ്.എസ്സുകാരെ ചൂണ്ടിക്കാട്ടി ന്യായീകരിക്കുകകൂടി ചെയ്യുംബോള്‍
ഇസ്ലാം മത സംഘടനകളുടെ രഹസ്യ അജണ്ടയനുസരിച്ച് മര്‍ക്കടമുഷ്ടി പ്രകടിപ്പിക്കുന്നവര്‍
രാജ്യ ദ്രോഹികളുടെയും ഭീകര പ്രവര്‍ത്തകരുടേയും തലത്തിലേക്ക് ഉയര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ പോരാളികളായിത്തീരുകയും ചെയ്യുന്ന നയനമനോഹരമായ കാഴ്ച്ചയാണ് ഇപ്പോള്‍
കണ്ടുകൊണ്ടിരിക്കുന്നത്.

അതിനിടക്കാണ് ലേഖന പാചക ബുജി. തൊഴിലാളികളായ മഹാ പണ്ഢിതരുടെ ഹിജഡ നൃത്തം കൊഴുക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന് രക്ഷപ്പെടാനുള്ള പഴുതൊരുക്കാന്‍ അവിടത്തെ ഉപ്പും ചോറും തിന്നവര്‍ക്ക് കടപ്പാടുണ്ടാകുമല്ലോ !!!
നമ്മുടെ സാംസ്ക്കാരിക ലോകം ഈ ശിഖണ്ഡികളായ
സ്ത്രൈണ പണ്ഡിതരാല്‍ നിറഞ്ഞിരിക്കയാണല്ലോ
പടച്ചോനെ !!

abdullanavas said...

keralleyente pothu bhodam etrakandu apakadathil pettu ennu theliyikkunnathaanu gp ye adikskhepikkunna commentukal ellam thanne..sangaparivaram keraleeyante manasilanu kayarikkodikkondirikkunnathu.gp abhivadanagal..oru naal charitam maappu parayendi varum.

Niresh Kumar said...

മുസ്ലീങ്ങളെ തീവ്രവാദികളാക്കുന്നതില്‍ രാമചന്ദ്രന്‍ കുഞാലികളെയും ഉമ്മന്‍-ചെന്നികളെയും എല്ലാം കടത്തി വെട്ടുന്നുണ്ട്‌. അത്തരത്തില്‍ പൊതുബോധത്തെ വഴിമാറ്റാന്‍ മനപ്പൂര്‍വം ശ്രമിക്കുന്നു. ഇവിടെ കൈവെട്ടിയ താലീബാനികള്‍ താവളമാക്കിയ വിവരം അറിയുക പോലും ചെയ്യാതെ കണ്ണടച്ച് പാല് കുടിക്കാനുള്ള ഒരു ശ്രമം. നടക്കട്ടെ.

ഇസ്ലാം വിരുദ്ധരെ വായുവില്‍ നിന്നും സൃഷ്ടിച്ചു, മുസ്ലീങ്ങളെ ദേശവിരുദ്ധരാക്കിയത് മതിയായില്ലേ? ഇവിടം അഫ്ഗാനാക്കിയെ അടങ്ങുവുള്ള് ല്ലേ?

Niresh Kumar said...

കൈവെട്ടിയ കേസ് തന്റെ സംസ്കാരികന്മാര്‍ ഒന്നും ഇത് വരെ അറിഞ്ഞിട്ടില്ലേ? അവരുടെ അജണ്ട വിളിച്ചു പറഞ്ഞ മുഖ്യനെ "മുസ്ലിം" വിരുദ്ധനാക്കിയത് തന്റെ സംസ്കാരികന്മാര്‍ അറിഞ്ഞില്ലേ? ഭൂരിപക്ഷത്തിന്റെ നേരെ മാത്രമേ തന്റെ സംസ്കാരികന്മാര്‍ വായ തുറക്കൂ എന്നുണ്ടോ?

നിസ്സഹായന്‍ said...

ഇന്ത്യയിലെ ബ്രാഹ്മണഹിന്ദുത്വം ചരിത്രപരമായ കാരണങ്ങളാല്‍ മുസ്ലീമിനെ ശത്രുവായിക്കാണുന്നു. മുസ്ലീമിനെ തകര്‍ക്കാന്‍ അവര്‍ ആസൂത്രണം ചെയ്ത വളരെ പഴക്കമുള്ള പദ്ധതിയായിരുന്നു അവരെ ഭീകരവാദികളായി ചിത്രീകരിക്കുകയെന്നത്. അങ്ങനെ മുസ്ലീമിന്റെ ഭീകരവാദം യാഥാര്‍ഥ്യമാക്കാന്‍ ഹിന്ദുത്വഭീകരന്മാര്‍ സ്വന്തം നിലയില്‍ നടത്തിയ ബോംബുസ്ഫോടനങ്ങളുടെ കഥകളാണ് ഇപ്പോള്‍ വെളിയില്‍ വന്നു കൊണ്ടിരിക്കുന്നത്. അതേക്കുറിച്ച് വസ്തുനിഷ്ഠമായ രേഖകള്‍ സൂചിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച ഈ ലേഖനത്തിന് ആശംസകള്‍ അര്‍പ്പിക്കട്ടെ !

അധികാരത്തിന്റെ താക്കോല്‍ ഒരു കാലത്തും നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ കഴിയുന്ന ബ്രാഹ്മണ-സവര്‍ണശക്തികള്‍ക്ക്, ഇന്ത്യയിലെ മാധ്യമങ്ങളിലും ഇന്റലിജെന്‍സ് ബ്യൂറോ പോലുള്ള അന്വേഷണ ഏജന്‍സികളിലും ഭരണകൂടത്തിന്റെ നിര്‍ണായക മേഖലകളിലും സമ്പൂര്‍ണ മേല്‍കൈയാണുള്ളത്. ഇതെല്ലാമുപയോഗിച്ച് മുസ്ലീംങ്ങള്‍ക്കെതിരെ ഗൂഢാലോനകള്‍ സമര്‍ത്ഥമായി ആസൂത്രണം ചെയ്യാനും അവ മറച്ചുപിടിക്കാനും, അവരെ ഭീകരവാദികളായി ചിത്രീകരിക്കാനും കഴിഞ്ഞുപോരുന്നു. കൂടാതെ നിരന്തര പ്രചരണം വഴി മുസ്ലീം ആത്മീയതേയും സാംസ്ക്കാരത്തെയും അക്രമിക്കുകയും കരിവാരിത്തേക്കുകയും ചെയ്തുകൊണ്ട് മുസ്ലീം അധമവത്ക്കരണവും അപരവത്ക്കരണവും സമര്‍ത്ഥമായി നടത്തിപ്പോരുന്നു. ആഗോളതതത്തില്‍ നിലനിലക്കുന്ന ഇസ്ലാമിക ഭീകരവാദത്തെ സംബന്ധിച്ചും ചില വിശകലനങ്ങളും വീണ്ടുവിചാരവും ഇതുപോലെ ആവശ്യമായി വന്നിരിക്കുന്നു. രാജ്യാന്തര തീവ്രവാദം ഇന്ത്യയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഈ യാഥാര്‍ഥ്യത്തെ കൂടി ഉപയോഗിച്ചു കൊണ്ടാണ് ഹിന്ദുത്വശക്തികള്‍ ഇന്ത്യക്കാരുടെ സംഘബോധത്തെ ഇന്ത്യന്‍ മുസ്ലീമിനെതിരായി നിര്‍ത്തുന്നത്.

ഇന്ത്യന്‍ സാംസ്ക്കാരികാന്തരീക്ഷം മുഴുവന്‍ സവര്‍ണവത്ക്കരിക്കപ്പെട്ടിരിക്കുന്നതു കൊണ്ടും സവര്‍ണഹൈന്ദവ മൂല്യങ്ങള്‍ ഇന്ത്യന്‍ സാംസ്ക്കാരികമൂല്യങ്ങളായി തിരിച്ചറിയപ്പെടുന്നതു കൊണ്ടും നമ്മുടെ ജനതയെ സാംസ്ക്കാരിക മതസ്തിഷക്ക പ്രക്ഷാളനത്തിന് വിധേയമാക്കാന്‍ ഹൈന്ദവപ്രചരണങ്ങള്‍ക്ക് നിഷ്പ്രയാസം സാധിക്കുന്നു. അതിന്റെ ഇരയായി മാറുന്നതു കൊണ്ടാണ് ഒരു അവര്‍ണപക്ഷ വാദിയായിരുന്നിട്ടു കൂടി ചിത്രകാരനെപ്പോലുള്ളവര്‍ക്കു പോലും വേറിട്ടുള്ള നിരീക്ഷണങ്ങള്‍ സാധ്യമാകാതെ വരുന്നതും സംഘ്പരിവാര്‍ പ്രചരണങ്ങള്‍ വെട്ടിവിഴുങ്ങി കൊണ്ട് ഈ ലേഖനത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാന്‍ മിനക്കെടാതെ സംഘ്പരിവാറികളുടെ ശൈലിയില്‍ തന്നെ മ്ലേഛമായി തേജോവധം ചെയ്യുന്നതും. അദ്ദേഹം വീണ്ടുവിചാരമില്ലാതെ നടത്തുന്ന ഇത്തരം വൈകാരിക ക്ഷോഭങ്ങളുടെ ആത്യന്തിക പരിണതി എത്ര ദ്രോഹകരമാണെന്നു നോക്കു. ഈ പോസ്റ്റില്‍ ചിത്രകാരനുശേഷം കമന്റിട്ടിരിക്കുന്ന ചില വ്യാജപ്രൊഫൈലുകാരം കുട്ടനെപ്പോലുള്ള ഭീകര സംഘ്പരിവാറികളും കൂക്കിവിളിക്കുന്നതും ലേഖകനെ കൂലിയെഴുത്തുകാരനായി അപഹസിക്കാന്‍ തയ്യാറാകുന്നതും അവര്‍ ചിത്രകാരന്‍ കാണിച്ച വങ്കത്തരത്തെ ഉപയോഗപ്പെടുത്തി കൊണ്ടാണ്. ഹിന്ദുത്വ ഭീകരതയുടെ മുഖം അനുദിനം അനാവൃതമായിക്കൊണ്ടിരിക്കുമ്പോള്‍ ബൂലോകത്തെ സംഘ്പരിവാറികള്‍ കനത്ത നിശബ്ദതയിയിലാണ്ടിരിക്കുകയാണ്. പ്രതിരോധശബ്ദം കേള്‍പ്പിക്കാന്‍ വ്യാജ പ്രൊഫൈലുകളിലും അനോണി വേഷത്തിലുമാണ് ഇവരിപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നത് രസകരമായ കാര്യമാണ്. ഹൈന്ദവവൃത്തികേടുകള്‍ വിളിച്ചുപറയുന്ന ബ്ലോഗുകളില്‍ കയറി ചുമ്മാ ഹാഹൂ ശബ്ദമുണ്ടാക്കുകയും വിഷയം വഴിതെറ്റിച്ചുവിടുകയും തെറിവിളിനടത്തുകയും ചെയ്യുകയുമാണ് ഇവരുടെ ഇപ്പോഴത്തെ പരിപാടി. അങ്ങനെ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പുതിയ മാന്യദേഹമാണ് കുഞ്ഞുമോന്‍ എന്ന വ്യജന്‍. ഇദ്ദേഹം അറിയപ്പെടുന്ന ഒരു സംഘ്പരിവാറിയുടെ പ്രഛന്നവേഷമാണെന്നു സംശയിക്കണം. ഇത്തരക്കാര്‍ സിനിമാനടന്മാറുടെ ഫാന്‍സ് അസോസിയേഷന്‍കാരെപ്പോലെ ബ്ളോഗുകളില്‍ കൂക്കുവിളി നടത്താന്‍ ചിത്രകാരന്‍ നിമിത്തമാകുന്നതില്‍ ഖേദിക്കുന്നു.

നിസ്സഹായന്‍ said...
This comment has been removed by the author.
അമ്മാവന്‍ / AMMAVAN said...

എണ്പതു ശതമാനം ജനങ്ങള്‍ തീവ്രവാദികള്‍ ആയതു കൊണ്ടല്ലേ ഈ പതിനഞ്ചിനു തീവ്രവാദികള്‍ ആകണ്ടി വന്നത്


എന്നാലും റിയാലിന്റെ ഒരു കാര്യം

നിസ്സഹായന്‍ said...

എന്‍.ഡി.എഫ്, പോപ്പുലര്‍ഫ്രെണ്ട് മുതലായ മുസ്ലീം സംഘടനകള്‍ ഭീകരവാദി സംഘടനകളാണെന്ന ആരോപണം മുസ്ലീങ്ങള്‍ തന്നെ മുന്നോട്ടു വെക്കുന്നു. കൈവെട്ടു പരിപാടിയെ അപലപിച്ചു കൊണ്ടും അതിനുത്തരവാദികളായവരെ പിടികൂടി ശിക്ഷിക്കണമെന്നും മുസ്ലീങ്ങളുടെ രാഷ്ട്രീയ-മത-സാംസ്ക്കാരിക സംഘടനകളൊക്കെ ആത്മാര്‍ഥതയോടെ പല സമയത്തും പലവേദികളിലും ആവര്‍ത്തിച്ച് പറഞ്ഞു കഴിഞ്ഞു. അതേ പോലുള്ള ഖേദപ്രകടനങ്ങള്‍ ബൂലോകത്തും ധാരാളമായി വന്നു. ഇനിയും ഇക്കാര്യത്തില്‍ എങ്ങനെയാണാവോ അവര്‍ ആത്മാര്‍ത്ഥത വെളിപ്പെടുത്തേണ്ടത് (കാക്കരേ)?. ഇവിടെ പ്രകടമായി കാണുന്നത് മുസ്ലീം അവന്റെ നിരപരാധിത്വം, അവന്റെ രാജ്യസ്നേഹം, അവന്റെ കൂറ് ഇടതടവില്ലാതെ ആവര്‍ത്തിച്ചു വിളിച്ചു പറഞ്ഞു കൊണ്ടിരിക്കണം എന്ന സവര്‍ണ മുന്‍വിധിയുടെ ആവര്‍ത്തനമാണ് . അല്ലെങ്കില്‍ അവന്‍ രാജ്യദ്രോഹിയാണ്, ഒറ്റുകാരനാണ്, ഭീകരവാദിയാണ്. കൈവെട്ടു സംഭവം കേരളത്തിലെ ഇസ്ലാമികഭീകരതയുടെ തെളിവായി എടുത്താഘോഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് രാജ്യത്താകമാനം ഇസ്ലാമിന്റെ പേരില്‍ അരങ്ങേറിയ സ്ഫോടനങ്ങളും മുസ്ലീംകൂട്ടക്കൊലക്കു ശേഷമുള്ള ഗുജറാത്തിലെ 31 ഓളം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജങ്ങളായിരുന്നെന്നും അവയുടെ ആസൂത്രകര്‍ സംഘ്പരിവാര്‍ ഭീകരശക്തികളാണെന്നും അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നത്. കൂടെ ഉപരാഷ്ട്രപതിയെ വധിക്കാനുള്ള ഗൂഢാലോചനകളും വെളിയില്‍ വന്നു. എന്നാല്‍ ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നതു പോലെ നമ്മുടെ മനസ്സ് അടിമുടി മൃദുഹിന്ദുത്വബോധത്തോടു കൂടിയായതു കൊണ്ടാണ് ഞെട്ടിപ്പിക്കുന്ന പുതിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യാതൊരു താല്പര്യം കാണിക്കാതെ ചര്‍വിതചര്‍വണം ചെയ്ത വിഷയം കൈവിടാതിരിക്കുന്നതും ഹൈന്ദവഭീകരതയോട് പ്രതികരിക്കാത്തതും. അതിനിടയില്‍ മുഖ്യമന്ത്രിയേപ്പോലുള്ളവര്‍ സംഘ്പരിവാറിന്റെ ഉച്ചഭാഷിണിയായി മാറുന്ന ദയനീയ കാഴ്ചയും വെളിപ്പെടുത്തുന്നത് മറ്റൊന്നുമല്ല ഇന്ത്യക്കാരന്റെ ബുദ്ധി അവന്‍ ദളിതനായാലും അവര്‍ണനായാലും ബ്രാഹ്മണന്റെ മാധ്യമവായത്താരിക്ക് അടിമപ്പെടാന്‍ മാത്രം ശഷ്ക്കമാണെന്നതാണ് (വീണ്ടും പ്രഖ്യാപിത സംഘ്പരിവാറുകാര്‍ പുതിയ പേരുകളില്‍ പ്രത്യക്ഷപ്പെടുന്നത് കാണുക. ഉദാ: വിവേക്, ജെയ്സണ്‍, നവീന്‍, നിരേഷ്കുമാര്‍....)

enaran said...

ജി.പി രാമചന്ദ്രനു അഭിവാദ്യങ്ങള്‍. ഇങ്ങനെ വേണം ഇങ്ങനെ ആയിരിക്കണം സാംസ്കാരിക കൂലിയെഴുത്തുകാരന്റെ മികവും കൂറും പ്രകടിപ്പിക്കുവാന്‍.
കണ്ടില്ലേ അദ്യാപകന്റെ കൈവെട്ടിയത് ഒരു വിഷയമേ അല്ല. വളരുന്ന ഭീകരതയെന്നത് സാധാരണക്കാര്‍ക്കു വരെ ഭീതിയാണ് ഉണ്ടാകുനന്ത്. കേരളത്തില്‍ കാശ്മീരിലെ പോലെ
ഭീകരത വളര്‍ന്നുവരുന്നത് ജി.പിയെപോലുള്ളവര്‍ക്ക് കൂടുതല്‍ സാധ്യത പകരുകയല്ലെ.
ഒരു സംശയം ഈ എന്‍.ഡി.എഫ് അല്ലെങ്കില്‍ മറ്റു പല പേരുകളില്‍ ഉള്ള സംഘടകള്‍ സംഘപരിവാറിന്റെ തന്നെ ഡമ്മികള്‍ ആണോ എന്ന്. ആയിരിക്കും പ്രേക്ഷിത പ്രവര്‍ത്തനം നടത്തുന്ന
ആളുകളെ തെറ്റിദ്ധരിപ്പിക്കുവാനും നാണം കെടുത്തുവാനും ഒക്കെ ആയിരിക്കും.

@നിസ്സഹായ അങ്ങനെ പരയല്ലെ.പ്ലീസ് അവര്‍ പ്രതിരോധത്തിനായും ഇന്ത്യയെ ഹിന്ദുക്കളില്‍ നിന്നും രക്ഷിക്കുവാനും അവതരിച്ചവര്‍ അല്ലെ? വി.എസ് ഡെല്‍ഹിയില്‍ പോയ്യപ്പോല്‍ ചുമ്മ പറഞ്ഞതാവുന്നേ.
@നിസ്സഹായോ നിങ്ങള്‍ അതു കണ്ടുപിടിച്ചു ഈ ചിത്രകാരന്‍ ഒരു സംഘപരിവാറുകാരന്‍ ആണ് എന്നത്. കണ്ടിട്ടില്ലേ അങ്ങേരുടെ പോസ്റ്റുകള്‍.കൂടാതെ മറ്റു പേരുകളില്‍ ഇവിടെ
സാമാന്യബുദ്ധിക്കു നിരക്കാത്ത വൃത്തികേട് കണ്ട് ലേഖകനു വിയോജിപ്പുമായി കമന്റിട്ട എല്ലാവരും അതെ. ഒക്കെ ഒരാളാണെന്നേ. ഒക്കെ സംഘപരിവാറുകാര്‍ കാരണം അവര്‍ക്ക് മാത്രമാണല്ലോ കേരളത്തില്‍
വളര്ന്നുവരുന്ന ഭീകരവാദത്തെ പറ്റി ബേജാറുള്ളൂ. ഈ കയ്യ് വെട്ടല്‍ തെന്ന് വെറും മാധ്യമസൃഷ്ടിയാണെന്നേ.അലാ പിന്നെ. ചുമ്മാ നല്ല മന്‍സന്മാരെ പറ്റി ഇല്ലാണ്ടെ പറയുവാന്‍. അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് ടവര്‍ എന്നൊരു സാധനം ഇല്ലായിരുന്നു.എന്നിട്ട്
അതു തകര്‍ത്തത് ഭീകരന്മാര്‍ ആണെന്നു പറഞ്ഞും വിഷ്വല്‍ ഉണ്ടാക്കിയും എന്തൊക്കെ പ്രചരണമാ ഈ സയണിസ്റ്റുകളും,സവര്‍ണ്ണ്ന്മാരും ഒക്കെ ചേറ്ന്ന് ഉണ്ടാക്കിയെ.
ജി.പി ഇനിയും എഴുറ്റൂ ഇതുപോലെ ഉള്ള കാര്യങ്ങള്‍.എങ്കിലേ
‌ാമ്മാവോ കോണത്തിലെ വര്‍ത്താന്‍ം പറയരുതെ. ആരാടാ ചെറ്റെ ഇവിടെ കേരളത്തില്‍ ഭീകരവാദം നടത്തുന്നത്?
@ചിത്രകരന്റെ ആശയപരമായി എന്റെ ശത്രുവാണ് എങ്കിലും അദ്ദേഹം ഇവിടെ പറഞ്ഞ പലകാര്യത്തോആടും 100% യോജിക്കുന്നു.
സംഘപരിവാറുകാരല്ലാത്ത സാധാരണക്കാരായ ജനങ്ങള്‍ക്കും വകതിരിവുണ്ടെന്ന് അങ്ങേരുടെ കമന്റ് വ്യക്തമാക്കുന്നു.
പിന്നെ ഇവിടെ ജി.പിക്ക് കമന്റിട്ട് ആളുകള്‍ എന്‍.ഡി.എഫുകാര്‍ ആണെന്ന് ഞാന്‍ പറയുന്നില്ല. എതിര്‍ അഭിപ്രായമോ സത്യസന്തമായ നിരീക്ഷണമോ പറഞാല്‍ ഉടാനെ അവനെ പരിവാറാക്കുവാന്‍ കാണിക്കുന
പ്രവണത പലര്‍ക്കും ഉണ്ട്. അത്രക്കും വൃത്തികെട്ടവനല്ല ഞാന്‍.

enaran said...

അന്യമതക്കാരനെ ശത്രുവും ആയി കരുതാതെ ഹിന്ദുത്വത്തിന്റെ പേരില്‍ ഉറഞ്ഞുതുള്ളത്തവരാണ് ഇവിടത്തെ ഹിന്ദുക്കള്‍.
എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടെന്ന സംഘടനയ്ക്കെതിരെ സംസാരിച്ച മുഖ്യനെ സകല മതവിശ്വാസികളും അവരുടേ മൂടുതാങ്ങികളും കൂടി തിന്നാന്‍ നിക്കല്ലേ?
അതില്‍ നിന്നും വ്യക്തമാകുന്നതെന്താ...അതായത് പോപ്പുലര്‍ ഫ്രണ്ടിനെതിരെ പറഞ്ഞാല്‍ അത് മതത്തിനെതിരെ എന്നു തന്നെ എന്നാണ് അവരുടേ ഭാഷ്യം. അതായത് പോപ്പുലര്‍ ഫ്രണ്ട് മതത്തിന്റെ ഭാഗമാണെന്ന് വ്യക്തം.
അപ്പോള്‍ അവര്‍ ചെയ്ത കൈവെട്ടും മതത്തിനു വേണ്ടിയാണെന്ന് പറയുന്നവന്‍....അവന്‍ തീര്‍ച്ചയായും പരിവാറുകാരന്‍ തന്നെ...അല്ലാണ്ടെ പിന്നെ.
a ഭീകരവാദം ചെയ്യുന്നു
b എന്ന മതത്തിന്റെ പേരില്‍ ആണ് ഭീകരവാദം നടത്തുന്നത്
c വ്യക്തമായ തെളിവുകളോടെ “എ”യ്ക്കെതിരെ വിമര്‍ശനവും നടപടികളും ചെയ്യുന്നു
അതോടെ സകല “ബി” വിഭാഗക്കാരും അവരുടേ മൂടുതാങ്ങികളും “സി” ക്കെതിരെ തിരിയുന്നു. ഇവിടെ “എ” യെ അവര്‍ “ബി” യുടെ ഭാഗമായി അംഗീകരിക്കുന്നതുകൊണ്ടാണ് “സി” പറഞ്ഞതിനെ വിമര്‍ശിക്കുന്നഹ്റ്റ്.
ഇതില്‍ ഇനിന്നും എന്ത് വ്യക്തമാകുന്നു. ഇവര്‍ ഒക്കെ ഒറ്റക്കെട്ടാണെന്ന് അല്ലെ?

ജി.പി കമാന്ന് മിണ്ടില്ല കൈവെട്ടിനെ പറ്റി.എങ്ങീന്‍ പറയും അങ്ങേരു ഈ പെടാപാടുപെടുന്നത് ആര്‍ക്കുവേണ്ടിയാണോആ വിഭാഗത്തില്‍ പെട്ടവര്‍ തന്നെ അല്ലെ പ്രതികള്‍.ഹഹഹ്

Niresh Kumar said...
This comment has been removed by the author.
Niresh Kumar said...

നിസ്സഹായന്‍,

എന്ത് കൊണ്ടാണ് എന്നെ സംഘപരിവാറുകാരന്‍ എന്ന് വിശേഷിപ്പിച്ചത്‌ എന്ന് മനസ്സിലായില്ല. രാമചന്ദ്രന്റെ വിലയിരുത്തലുകള്‍ കണ്ണ് പൊട്ടന്റെയാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. സിനിമയില്‍ വരെ മുസ്ലീം വിരുദ്ധത കാണുന്ന തരത്തില്‍ അധപതിച്ച ഇയാളെപ്പോലെയുള്ളവര്‍ കാരണമാണ് കേരളം മുസ്ലീം ഭീകരതയുടെ പിടിയിലമര്‍ന്നത്‌ എന്ന് പറഞ്ഞാല്‍ തെറ്റാകുമോ? വര്‍ഗീയത ഒരിക്കലും ഹൈന്ദവജനതയില്‍ പിടിച്ചിട്ടില്ല എന്ന് രാമചന്ദ്രന് പോലും അറിയാം. എങ്കിലും മുസ്ലീം ഭീകരതയ്ക്ക് തിരിച്ചടി കിട്ടുമ്പോള്‍ ഹിന്ദുഭീകരത എന്ന ഉമ്മാക്കി കാട്ടുക എന്ന ഉദ്ദേശം മാത്രമേ ഇത്തരത്തില്‍ ഒരു ലേഖനത്തിനുള്ളൂ എന്ന് പറഞ്ഞാല്‍ തെറ്റാണോ? ഹിന്ദു ഭീകരതയെ വാനോളം ഉയര്‍ത്തിക്കാട്ടിയാണ് മുസ്ലീങ്ങള്‍ ഇവിടെ ഭീകരതയ്ക്ക് അടിമകളായതെന്ന് മറക്കരുതേ....

എന്തായാലും തര്‍ക്കിക്കാന്‍ ഞാനില്ല. അതെന്റെ പണിയുമല്ല. . ജയ് ഹിന്ദ്‌...

നിസ്സഹായന്‍ said...

ഗൌരവമായി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നവര്‍ വായിക്കണമെന്നു തോന്നിയ മറ്റൊരു പോസ്റ്റ് ഇവിടെയുണ്ട്

rajan said...

സാംസ്കാരിക പ്രവർത്തകർ ഭീകരതയോട് സന്ധിചെയ്യുമ്പോൾ എന്താണ് സംഭവിക്കുക എന്ന് അറിയുവാൻ ജി.പിയുടെ ബ്ലോഗ്ഗ് വായിച്ചാൽ മതി.ഭീകരത അത് ഭൂരിപക്ഷ ഭീകരതയോ ന്യൂനപക്ഷ ഭീകരതയോ എന്നത് സമാധാന കാംഷിയായ ഏതൊരു മനുഷ്യനും വിവേചനമില്ലത്തതാണ്. ഏതു തരം ഭീകരതയായലും അതിന്റെ ഫലം ഒന്നുതന്നെ ആണ്. സ്ഫോടനങ്ങളുടേയും, ഭീകരാക്രമണങ്ങളുടേയും, കൊലപാതകങ്ങളുടേയും, ഏറ്റുമുട്ടലുകളുടേയും രൂപത്തിൽ സമൂഹത്തിൽ അസ്വസ്ഥതയും അരാജകത്വം ആണ് അതിന്റെ ആത്യന്തികമായ അനുഭവം. എന്നാൽ ഇന്നിപ്പോൾ ഇവിടെ നടക്കുന്ന പല അക്രമങ്ങളും രാജ്യദ്രോഹപ്രവർത്തനങ്ങളും ആളും തരവും നോക്കി ന്യായീകരിക്കുകയും വിമർശിക്കപ്പെടുകയും ചെയ്യുന്നു.

ഗുജറാത്ത് അക്രമങ്ങൾ അപലപിക്കുന്നതു പോലെ തന്നെ വേണം കേരളത്തിൽ വളർന്നു വരുന്ന ഭീകരതയെ പറ്റിയും സംസാരിക്കുവാൻ. എന്നാൽ ജി.പി രാമചന്ദ്രനെ പോലുള്ളവർ അത് ചെയ്യാറില്ല. ചില സാംസ്കാരിക പ്രവർത്തകർ ഇടതുപക്ഷ മുഖം മൂടിയണിഞ്ഞു കൊണ്ട് ഭംഗിയായി തങ്ങളുടെ വർഗ്ഗീയ അജണ്ടയെ മറച്ചുവെച്ച് സമൂഹത്തോട് സംവദിക്കുന്നു, ഇതര സമുദായക്കാരനാണെങ്കിലും ജി.പിയാകട്ടെ അവർക്കൊപ്പം നിന്നുകൊണ്ട് എന്നാൽ അവരേക്കാൾ ശക്തിയായി ന്യൂനപക്ഷ വർഗ്ഗീയതയെ ന്യായീകരിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നു.

ഇവിടെ ജി.പി കൊടുത്ത ചിത്രങ്ങൾ ശ്രദ്ധിക്കുക. കാവിയുടെ ഹിംസാത്മകമായ ഒരു വലിയ അർഥം തന്നെ അതിൽ നിന്നും പ്രസരിക്കുന്നു. താങ്കൾ ഇത് ഇന്ത്യയിൽ നിന്നും മാത്രം എടുക്കുമ്പോൾ ഇതേ രൂപത്തിലോ അതിലധികം ഭീകരമായതോ ആയ വിഭവങ്ങൾ അന്താരാഷ്ടെതലത്തിൽ തന്നെ മറുവിഭാഗത്തിന്റെ അനവധി ചിത്രങ്ങളും വീഡിയോയും കണ്ടെടുക്കുവാൻ സാധിക്കും എന്ന് മറന്നുപോകുന്നു.

കേരളത്തിൽ പല രൂപത്തിൽ ആണ് ഭീകര സംഘടനകൾ വളർന്നു വരുന്നതെന്ന് സമീപകാല സംഭവങ്ങൾ വ്യക്തമാകുന്നു. അവർക്ക് ജനാധിപത്യ മുഖം ഉണ്ട്, മനുഷ്യാവകാശ സംഘടനയുടെ മുഖമുണ്ട്, മത പഠനത്തിന്റെ മുഖമുണ്ട് ഇങ്ങനെ വ്യത്യസ്ഥമായ മുഖങ്ങൾക്ക് മറവിൽനിന്ന് അവർ കലാപങ്ങൾക്കും ഭീകരതയ്ക്കും കോപ്പു കൂട്ടുന്നു എന്ന കേരളത്തിലെ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികൾ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിൽ ബഹു. മുഖ്യമന്ത്രിയെ ഔദ്യോഗിക വിഭാഗത്തിൽ പെടുന്ന സി.പി.എമ്മുകാർ മുഖവിലക്കെടുത്തില്ലെങ്കിൽ തന്നെ പിണറായി വിജയനും, ബഹു മന്ത്രി കോടിയേരി ബാലകൃഷ്ണനും വരെ കേരളത്തിൽ ഒരു സംഘടനയുടെ ലക്ഷ്യങ്ങളെ പറ്റി പറഞ്ഞു.
എന്നാൽ ജി.പി ഇവിടെ നിസ്സഹായനാകുന്നത് ഇവിടെ ആണ്. ഇന്നേ വരെ ഈ ബ്ലോഗ്ഗിൽ അദ്ദേഹം ഒരു അക്ഷരം പോപ്പുലർ ഫ്രണ്ട്/എൻ.ഡി.ഫ്/എസ്.ഡി.പി.ഐ/ (എനി അദർ നെയിംസ്) വിമർശിച്ച് പറഞ്ഞിട്ടില്ല. അദ്ദേഹത്തിനു അതിനാകില്ല. അതിനാകണമെങ്കിൽ സ്വതന്ത്രമായ നിലപാട് എടുക്കുവാൻ ആകണം. സ്വത്ന്ത്രമായി സമൂഹത്തെ നോക്കിക്കണമെങ്കിൽ വ്യക്തിയുടെ മനസ്സും ചിന്തയും പ്രവർത്തിയും സ്വതന്ത്രമാകണം. എന്നാൽ അസ്വതന്ത്രനും ചിന്തയെ പക്ഷപാതപരമായി ഉപയോഗിക്കുന്നവനും പ്രത്യേകിച്ച് ഹൈന്ദവമായ ആചാരങ്ങൾ വിശ്വാസങ്ങൾ എന്നിവയോട് അവഞ്ജതയും വെറുപ്പും ഓരോ കുറിപ്പിലും കൃത്യമായി സൂക്ഷിക്കുന്ന ഒരു വ്യക്തിയ്ക്ക് അതിനാകില്ല. അതിനാൽ ചിത്രകാരനടക്കമുള്ളവർ ഇവിടെ വന്ന് ജി.പിയ്ക്കെതിരെ രോഷം കൊള്ളുന്നതിൽ കാര്യം ഇല്ല.

rajan said...

ചിത്രകാരൻ മതങ്ങളേയും ആൾ ദൈവങ്ങളേയും മുഖം നോക്കാതെ പലപ്പോഴും (അസഭ്യവർഷം ചൊരിഞ്ഞും) വിമർശിക്കുന്നവനാണ്. എന്നാൽ അദ്ദേഹം ഒരിക്കലും ജി.പിയെ പോലെ പക്ഷപാതപരമായി നിലപാട് എടുക്കാറില്ല.

@ ഹബീബ് നിങ്ങൾ പറഞ്ഞതാണ് ശരി. ഭീകരതയെ മതത്തിന്റ്റെ പേരിൽ തരം തിരിക്കാതെ ഒറ്റക്കെട്ടായി ചെറുക്കണം. അല്ലാതെ ജി.പിയെപോലുൾലവർ യദാർഥത്തിൽ ഭീകരതയെ മറ്റൊരു ഭീകരതയെ മുന്നിൽ നിർത്തി ന്യായീകരിക്കുകയാണ്.
@ജെയ്സാ താങ്കൾ പറഞ്ഞ ഒരു കാര്യം ശരിയാണ് കൃസ്ത്യാനികൾ അക്രമത്തിന്റെ പാത സ്വീകരിക്കുന്നില്ല. അവരുടെ വിശ്വാസപ്രമാണങ്ങളിലും കാടത്തം നിറഞ്ഞ ശിക്ഷാരീതികൾ ഇല്ലെന്നാണ് ഞാൻ കരുതുന്നത്.
@നിരേഷ് യദാർഥത്തിൽ ജി.പിയുടെ ലേഖനങ്ങൾ ആണ് പലപ്പോഴും മറുപസ്ഖത്തെ കൂടുതൽ കാര്യങ്ങൾ അറിയിക്കുന്നതും പ്രതികരിക്കുവാൻ പ്രചോദ്നമാകുന്നതും. ഇദ്ദേഹം സിനിമയിൽ നിന്നും ന്യൂനപ്ക്ഷ വർഗ്ഗീയത പെറുക്കിയെടുക്കുന്നു.
@നിസ്സഹായൻ കൈവെട്ട് കേസ് സംഘപരിവാർ ആസൂത്രണം ചെയ്തതോ നടപ്പിലാക്കിയതോ ആണൊ? അർഥശൂന്യമായി സംസാരിക്കാതെ ചിന്തിക്കുക. കൈവെട്ടിനെ ഇപ്പോൾ പോപ്പുലർ ഫ്രണ്ടിന്റെ തലയിൽ നിന്നും സമുദായത്തിന്റെ തലയിലേക്ക് എടുത്ത് വച്ച് കൊടുത്തത് ആരാണെന്നും ആലോചിക്കുക. നിങ്ങളെ പോലുള്ളവർ തന്നെ.
ശരാശരി മലയാളി ഗുജറാത്തിലോ ഒറീസ്സയിലോ എന്തു നടക്കുന്നു എന്നല്ല നോക്കുക.അവനെ സംബന്ധിച്ച് അവന്റെ നാട്ടിൽ എന്തു നടക്കുന്നു എന്നതിലാകും ശ്രദ്ധ. അവനു മുമ്പിൽ മാറാട് 9 പേരെ ഒറ്റയടിക്ക് കൊന്ന കേസുണ്ട്. അതുപോലെ അദ്യാപകന്റെ കൈവെട്ടിയ കേസുണ്ട്. മാറാട് സംഭവത്തിൽ പ്രതികളാക്ക പെട്ടവർ പല രാഷ്റ്റീയ കക്ഷികളിൽ ചിതറിക്കെടുക്കയാണെങ്കിലും അതിൽ സാമുദായികമായ ഒരു ഏകോപനം കാണുവാൻ സാധിക്കും. അത് സാമാന്യ ബുദ്ധിയുള്ളവർക്ക് കാര്യങ്ങൾ മനസ്സിലാക്കുവാ‍ൻ ബുദ്ധിമുട്ടില്ല. മറ്റേതെങ്കിലും കേസിൽ ഇത്തരം ഒരു പ്രത്യെകത-പല രാഷ്റ്റീയകക്ഷികളിൽ പെടുന്ന സാമുദായികമായി ഒരേ വിഭാഗത്തിൽ പെടുന്ന- സംഗതി കാണുവാൻ ആകുമോ?

rajan said...

മാടമ്പിനെയും മറ്റും കുറ്റം പറയും മുമ്പ് നിങ്ങൾ ഒരു പോസ്റ്റിലെങ്കിലും ഇവിടത്തെ ന്യൂനപക്ഷ ഭീകരതയെ പറ്റി വിമർശിച്ച് എഴുതിയിരുന്നെങ്കിൽ അതിനൊരു അന്തസ്സുണ്ടാകുമായിരുന്നു.

ന്യൂനപക്ഷ ഭീകരതയെ സദാ ന്യായീകരിക്കുവാനും അവർ ആകെ ഭീകരരായി ചിത്രീകരിക്കപ്പെടുന്നു എന്ന് അവർക്കിടയിലെ ഭീകര സംഘങ്ങളേക്കാൾ ഉശിരോടെ ഗീബത്സിയൻ തന്ത്രത്തിലൂടെ പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്ന ജി.പിയുടെ പരിമിതികൾ ഊഹിച്ചുകൊണ്ടുതന്നെ പറയട്ടെ നിങ്ങൾ എത്ര എഴുതിയാലും എൻ.ഡി.ഫ്/എസ്.ഡി.പി.ഐ/പോപ്പുലർ ഫ്രണ്ട്/ മറ്റു പല പേരുകൾ ഉള്ള സംഘം നിങ്ങൾ ഉൾപ്പെടുന്ന സമൂഹത്തിനു നല്ലതല്ല. നിങ്ങളെ പോലെ വിശദമായി കാര്യങ്ങൾ അറിയുന്ന ഒരാൾ അല്ല. ബ്ലോഗ്ഗുണ്ടാക്കി എഴുതുവാൻ ആഗ്രഹം ഉണ്ടെങ്കിലും എഴുതുവാൻ ഉള്ള ഞ്ജാനം ഇല്ലതാനും.
വായനക്കിടയിൽ പലപ്പോഴും ജി.പിയുടെ ബ്ലോഗ്ഗിലൂടെ കടന്നുപോകാറുണ്ട്. ഇപ്പോൾ ഇങ്ങനെ ചിലതു എഴുതുവാൻ തോന്നി.

അമ്മാവന്‍ / AMMAVAN said...

അണ്ണന് കാശ്മീരില്‍ നിന്നും അഭയാര്‍ത്ഥികള്‍ ആയി പോകേണ്ടി

വന്ന ലക്ഷ കണക്കിന് ആളുകളെ കുറിച്ചും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നു ക്രിസ്ത്യന്‍ തീവ്രവാദത്തെ കുറിച്ചും ഒന്നും അറിയില്ലേ അല്ലേ ............

അവരെക്കുറിച്ച് പറഞ്ഞാല്‍ ഒന്നും തടയില്ല അല്ലേ .....

ഇത്തരം ഊച്ചളികളാണ് ഈ നാടിന്‍റെ ശാപം

Niresh Kumar said...

നിസ്സഹായന്‍ "ഗൌരവമായി" ചര്‍ച്ച ചെയ്തോന്ന് പറഞ്ഞ് ലിങ്കിട്ടപ്പോള്‍ ജി പി രാമചന്ദ്രനെപ്പോലെ ഒരാളാകും എന്ന് കരുതിയില്ല. ഈ വേണുകത്തിനേക്കാള്‍ ഭേദം ജി പി തന്നെ. രണ്ടും ഇനി ഒരാളാണോ?

അവിടെ ഇട്ട കമന്റാ... അവിടെ വെളിച്ചം കാണാന്‍ സാധ്യത ഇല്ലാന്ന് തോന്നിയതിനാല്‍ ഇവിടെ ഇടുന്നു.

chithrakaran:ചിത്രകാരന്‍ said...

ഹിന്ദുമതം എന്താണെന്നും, എത്രമാത്രം പാപ പങ്കിലമായ ചരിത്രമാണ് അതിനുള്ളതെന്നും,
അതിന്റെ ദുഷ്ടമായ അജണ്ടയുടെ നരസിംഹ മുഖം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്നും ഹിന്ദുക്കളാണെന്ന് വിശ്വസിക്കുന്ന 99% പേര്‍ക്കും അറിയില്ല.ആരൊക്കെയോ തങ്ങളെ ഹിന്ദുക്കളെന്നു വിശേഷിപ്പിക്കുന്നതിനാല്‍ ഹിന്ദുവായി തുടരുന്നു എന്നതൊഴിച്ച് ഹിന്ദുക്കളെന്ന് വിളിക്കപ്പെടുന്നവര്‍ക്ക്
ജാതീയതയുണ്ടാകാമെങ്കില്‍ പോലും ഹൈന്ദവരക്തം എന്നൊരു സാധനമില്ല.(അപൂര്‍വ്വം സവര്‍ണ്ണ മൂരാച്ചികളിലൊഴിച്ച്)അങ്ങനെയുള്ള നിരപരാധികള്‍ക്കെതിരെയാണ് ഒരു മുടിഞ്ഞ മതത്തിന്റെ അപകര്‍ഷതയുടെയും,അജ്ഞതയുടേയും വിഴുപ്പു ചുമപ്പിച്ചുകൊണ്ട് ഇസ്ലാമിസ്റ്റ് ബുജികള്‍ ഹൈന്ദവ വേഷം കെട്ടിച്ച് അറവുശാലയിലേക്ക് നയിക്കുന്നത് !

ഇവിടെ ബ്ലോഗില്‍ ഇസ്ലാമിക ഭീകരവാദികള്‍ക്കുവേണ്ടി ആത്മാര്‍ത്ഥതയോടെ നെഞ്ഞത്തടിച്ചും തലതല്ലികരഞ്ഞും കണ്ണീര്‍പുഴ ഒഴുക്കുന്ന ഇസ്ലാമിസ്റ്റ് സുമനസ്സുകള്‍ പോലും ഹിന്ദുമത
വിശ്വാസികളെന്ന് തെറ്റായി വിളിക്കപ്പെടുന്ന മതരാഹിത്യത്തിന്റെ നന്മയാണ് വാസ്തവത്തില്‍.

പക്ഷേ, നന്മ എപ്പോഴും സ്ത്രൈണമാണ് ചിത്രകാരന്റെ കാഴ്ച്ചപ്പാടില്‍. നിലവിലുള്ള സ്ഥിതി തുടരണമെന്ന സദുദ്ധേശത്തിനപ്പുറം നന്മക്ക് ചലനാത്മകതയില്ല.
പായാരം പറച്ചിലും,പ്രീണനവും,പാലും പഴവും കൊടുത്ത് ഏതു മൂര്‍ഖനേയും ഊട്ടിപ്പോറ്റലും,കീഴടങ്ങലും...പണവും,കയ്യൂക്കുമുള്ളവന്റെ ഉച്ചഭാഷിണിയാകലും...സുഖകരമായ അടിമത്വവും
അതിനപ്പുറം സാമൂഹ്യപ്രശ്ന പരിഹാരത്തിനുള്ള
ഉദ്ദാരണശേഷിയൊന്നും നന്മക്കില്ല.അതു പൂര്‍ണ്ണമായും സ്ത്രൈണമാണ്. കൂടെക്കിടക്കുന്നത്
ഏതു വര്‍ഗ്ഗീയഫ്രണ്ടാണെങ്കിലും വര്‍ഗ്ഗീയ ജന്തുക്കളെ പന്നിപോലെ പെറ്റുകൂട്ടും !!! ഇസ്ലാമിക പത്രങ്ങളിലും
ബ്ലോഗിലും എഴുതുന്ന ജാര ലേഖനങ്ങളും, പോസ്റ്റുകളും, കമന്റുകളും അത്തരം അവിഹിത ഗര്‍ഭത്തിന്റെ ഉല്‍പ്പന്നങ്ങളാണ്.

താത്വികമായി അവിഹിതവും ന്യായീകരിക്കാനാകുമെന്ന്തിന്റെ തെളിവാണ്
മാനവിക വിരുദ്ധമായ മത വര്‍ഗ്ഗീയതക്കുവേണ്ടിയുള്ള ഇസ്ലാമിസ്റ്റ് ബുജികളുടെ കൂട്ടക്കരച്ചിലും,
പ്രചരണ ലേഖനങ്ങളും,പോസ്റ്റുകളും,കമന്റുകളും.

chithrakaran:ചിത്രകാരന്‍ said...

ചരിത്രത്തില്‍ കൊടിയ പാപക്കറകളൊക്കെ ഉണ്ടെങ്കിലും അതെല്ലാം തുറന്നു സമ്മതിക്കാനും ലോകത്തോട് മാപ്പുപറയാനും
മാനവികതയിലേക്ക് ഉയരാനും വിവേകബുദ്ധി വികാസം നേടിയ മതമാണ് ഇപ്പോഴത്തെ കൃസ്തുമതം. കേരളത്തില്‍ മാനവികതയുടെ
സ്വാതന്ത്ര്യബോധം നട്ടു നനച്ച് സമൂഹത്തിന് ദാനം നല്‍കിയ ചരിത്രം കൂടി കൃസ്തിയ മതത്തിനുണ്ട്.ബുദ്ധ ധര്‍മ്മത്തില്‍ നിന്നു മാത്രമേ അത്തരമൊരു വെളിച്ചം ഇന്ത്യന്‍ ചരിത്രം ദര്‍ശിച്ചിട്ടുള്ളു.ആ ഓര്‍മ്മ വച്ചാണ് ഏത് നരഭോജി മതത്തേയും നാം രണ്ടുകയ്യും നീട്ടി സ്വീകരിച്ച് ആധരിക്കുന്നത്.

അതുപോലെ വല്ലതുമാണോ മൌദൂതികളുടെ ഇസ്ലാം മതം ?
സ്വന്തം പെണ്ണുങ്ങളെപ്പോലും നികൃഷ്ട ബ്രാഹ്മണ്യത്തെപ്പോലെ കെട്ടിപ്പൊതിഞ്ഞു പൂട്ടിവക്കുകയും
അക്ഷരം നിഷേധിക്കുകയും ചെയ്യുന്ന വിവരദോഷികള്‍ ! അന്യമതസ്തരെ കൂടെക്കൂട്ടാന്‍ കുരുട്ടുബുദ്ധിയെല്ലാം ഉപയോഗിച്ചിട്ടും കഴിയാതെവന്നാല്‍ കാഫറായ അന്യ മതസ്തരെ കൊന്നുകൂട്ടുന്നത് പുണ്യാമായി കരുതുന്ന
ഹൃദയ വിശാലത കൂടിയ ഇനമാണ് !!! പെട്രോളിയം
കുഴിച്ചെടുത്തു തുടങ്ങിയതൊടെ ഭീമമായ പണത്തിന്റെ ഹുങ്കുമുണ്ട്.

ദളിത/അവര്‍ണ്ണപക്ഷ/സ്ത്രീപക്ഷ എഴുത്തുകാര്‍ക്ക് മുടിഞ്ഞ ഹൈന്ദവ(?) ഫാസിസ്റ്റ് വിരോധം തീര്‍ക്കാന്‍ ഇതിലും നല്ല പീസുകളെയൊന്നും കൂടെ കൂട്ടാന്‍ കിട്ടില്ല എന്നാണോ കരുതേണ്ടത് ?

നിങ്ങള്‍ക്കെന്താ ഒറ്റക്കു നിന്നുകൂടേ അവര്‍ണ്ണന്മാരെ ?
എന്താ കാലില്‍ ആണിരോഗമുണ്ടോ ? ഗാന്ധി ഒറ്റക്ക് ഒരു സാമ്രാജ്യത്തെ അഭിസംബോധന ചെയ്തു.
അംബെദ്ക്കര്‍ ഒറ്റക്ക് ഇന്ത്യന്‍ ബ്രാഹ്മണ സവര്‍ണ്ണ വര്‍ഗ്ഗീയതയെ തന്റെ ഇച്ഛാശക്തികൊണ്ട് നിര്‍മ്മിച്ച ഭരണഘടനകൊണ്ടും ചിന്തകള്‍ കൊണ്ടും തടഞ്ഞു നിര്‍ത്തി ഒരു മത നിരപേക്ഷ രാജ്യത്തെ തന്നെ നിര്‍മ്മിച്ചു. ഒന്നും നശിപ്പിച്ചില്ല കൂട്ടരെ!!അദ്ദേഹത്തിന് മനസ്സില്‍ ബ്രാഹ്മണന്‍ ശത്രുവല്ലായിരുന്നു. അയ്യങ്കാളി തിരുവനന്തപുരം വെള്ളയംബലത്ത് നടു റോഡില്‍ ഒറ്റക്ക് നിന്ന് ഇന്നും
രാജഭരണ കിരാത വാഴ്ച്ചയുടെ ഓര്‍മ്മകളെ ലജ്ജിപ്പിച്ചുകൊണ്ടിരിക്കുന്നു.

എന്താണ്... സ്വന്തം കാലില്‍ നില്‍ക്കാന്‍ ദളിതന്മാര്‍ക്കും
അവര്‍ണ്ണ മന്ദ ബുദ്ധികള്‍ക്കും വയെറെളക്കം മാറാനുള്ള മരുന്ന വല്ലതും കഴിക്കേണ്ടി വരുമോ ?

ഇസ്ലാം മത ഭ്രാന്തന്മാരുമായി പങ്കു കച്ചവടം ആരംഭിക്കുന്നതിനു മുന്‍പ് എന്താണ് ഇസ്ലാമിന്റെ
കയ്യിലിരിപ്പ് എന്നെങ്കിലും അറിയേണ്ടതല്ലേ ?
സാമൂഹ്യ പ്രതിബദ്ധതയുള്ള മനശ്ശാസ്ത്രജ്ഞനായ ഒരു ഡോക്റ്റര്‍ തന്റെ സമൂഹത്തെ
മതഭ്രാന്തില്‍ നിന്നും മുക്തരാക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുകൊണ്ട് നിരവധി മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ട് സംസാരിക്കുബോള്‍ പോലും നമുക്ക്
അതു കാണാനാകുന്നില്ല. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കുക:മുസ്’ലിം ഭൂരിപക്ഷ കേരളവും ഇസ്’ലാമിക നിയമവ്യവസ്ഥയും

അതുപോലെ ജബ്ബാര്‍ മാഷ്... ഒരു ഇസ്ലാമിക ഭീകരനാകാന്‍ ആവശ്യമായ താടി രോമമൊക്കെ ഉണ്ടെങ്കിലും കക്ഷി മനുഷ്യനായിപ്പോയി !!! മുസ്ലീം മത സമൂഹത്തിന് സത്യത്തില്‍ അഭിമാനിക്കാവുന്ന വ്യക്തിത്വം ! ലാഭകരവും, സമൂഹത്തില്‍ മാന്യ പദവി ലഭിക്കുന്നതുമായ ധാരാളം സാധ്യതകളുണ്ടായിട്ടും ഇസ്ലാം മതത്തിന്റെ ഇരുണ്ട ചതിക്കുഴികളെക്കുറിച്ച് സമുദായത്തെ അറിയിച്ചുകൊണ്ട് മാനവികതയിലേക്ക്
നയിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ്:
ശത്രുവിനെ തിരിച്ചറിയുക


പ്രിയ ദളിതന്മാരെ,അവര്‍ണ്ണന്മാരെ,സവര്‍ണ്ണന്മാരെ,
ഇതൊക്കെ ആണുങ്ങളാണ്.
കഠിനമായ അപ്രിയ സത്യം സൂര്യനെപ്പോലെ വിളിച്ചുപറയാന്‍ കരുത്തുള്ളവര്‍.
അതിനിടയിലേക്ക് കണ്ട ഫ്രണ്ടിന്റെയൊക്കെ
ലൌ ജിഹാദു മക്കളേയും ഒക്കത്തുവച്ച്
നെഞ്ഞത്തടിച്ച് കരഞ്ഞുപിഴിഞ്ഞ് വന്ന് വഴി
മുടക്കരുതെ ഇസ്ലാമിസ്റ്റ് ബുജികളെ ...
പ്ലീസ്............. :)

ചിന്തകന്‍ said...

ചിത്രകാരനെ ആരാണിനി ജനാധിപത്യം പഠിപ്പിക്കുക എന്നെനിക്കറിയില്ല!!!ഇ.എ ജബ്ബാര്‍, എന്‍ എം മുഹമ്മദലി, ഹമീദ്, കാരശ്ശേരി എന്നിങ്ങനെയുള്ള, സത്യത്തെ വളരെ വികൃതമായി അവതരിപ്പിക്കുന്ന വിദ്വാനമാരുടെ വാക്യങ്ങളാണ് ചിത്രകാരാദികള്‍ക്ക് വേദവാക്യം. അവര്‍ പടച്ചു വിടുന്ന നട്ടാല്‍ മുളക്കാത്ത പച്ചക്കള്ളങ്ങള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങികൊണ്ട്, ലവലേശം ജനാധിപത്യ ബോധമില്ലാതെ, ഇത്തരക്കരുടെ മുമ്പില്‍ തന്റെ അടിമത്വം യാതൊരുളുപ്പുമില്ലാതെ വിളിച്ചു പറയാനുള്ള ചിത്രകാരന്റ് തൊലിക്കട്ടിയെ സമ്മതിക്കണം. ചിത്രകാരന്‍ എന്ന ജബ്ബാര്‍ അടിമയുടെ ഉള്ളില്‍ വര്‍ഗ്ഗീയതയുടെയും വിദ്വേഷത്തിന്റെയും കാളകൂട ദ്രംഷ്ട്രങ്ങള്‍ പത്തിവിടര്‍ത്തിയാടുന്നു.

ചിത്രകാരന്‍ എന്ന സുഹൃത്തെ താങ്കളുടെ മനുഷ്യത്വ പ്രസംഗം വേഷ്യയുടെ ചാരിത്ര പ്രസംഗത്തേക്കാള്‍ അരോചകമാണ് എന്ന് പറയാതെ വയ്യ!

കാരണം താങ്കള്‍ വസ്തുതകളോടും സത്യത്തോടുമല്ല സംവദിക്കുന്നത്... അപസര്‍പക കഥകളോടാണ്.!!

സത്യം വളിച്ചുപറയുന്നവരോട് താങ്കളുടെ ഉള്ളിലെ ഷുദ്രജീവിക്ക് സഹിഷ്ണുതാപരമായി സംസാരിക്കാനുള്ള ജനാധിപത്യ ബോധം പോലുമില്ല!!!


ന്യൂനാല്‍ ന്യൂന പക്ഷമായ വിദ്വേഷ പ്രചാരകരില്‍നിന്നും വിമര്‍ശകരില്‍ നിന്നും മാത്രമല്ല കാര്യങ്ങള്‍ പഠിക്കേണ്ടത് എന്നാ സാമാന്യ ജനാധിപത്യ ബോധം ഞാന്‍ താങ്കളെ പഠിപ്പിക്കാനാഗ്രഹിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

മൌദൂതി സാംസ്ക്കാരിക കൂലിപ്പടയെ നോക്കി
ചിരിച്ചതിന്റെ പേരില്‍ അടിയനെ ജബ്ബാറു മാപ്ലയുടെ അടിമയാക്കി
ജയിലിലടച്ച മഹാനുഭാവാ... അങ്ങ് ഈ പാവം
ചിത്രകാരനോടു പൊറുത്താലും !!!
ഒരു മഹല്ലു കമ്മിറ്റിയുടെ “ഠ” വട്ടത്തിലുള്ള
വര്‍ഗ്ഗീയ മാനവികതക്കപ്പുറത്തേക്ക് വളരാനാകാത്ത
തിരുമനസ്സിന്റെ താലീബാന്‍ ജനധിപത്യം അടിയനെ പഠിപ്പിക്കരുതേ.. പൊന്നുതംബുരാനെ !!!

ജനാധിപത്യവും,സഹിഷ്ണുതയും എന്തെന്നറിയാത്ത
മൌദൂതികള്‍ തൊടുപുഴയില്‍ കോളേജ് പ്രഫസറെ
ജനാധിപത്യം പഠിപ്പിച്ചതു കണ്ടു തന്നെ
മലയാളികള്‍ അങ്ങ് വിഭാവനം ചെയ്യുന്ന മഹത്തായ ഇസ്ലാമിക ജനാധിപത്യം മുഴുവനും
കാണാപ്പാഠം പഠിച്ചു കഴിഞ്ഞു തിരുമേനി.

ഭൂരിയാല്‍ ഭൂരിപക്ഷമായ അടിമകളില്‍ നിന്നും
വര്‍ഗ്ഗീയജനാധിപത്യം പഠിക്കേണ്ട ഗതികേടൊന്നും
മലയാളിക്കുണ്ടാകാതിരിക്കട്ടെ ഭഗവാനെ :)
ന്യൂനാല്‍ ന്യൂനപക്ഷമായ ഒറിജിനല്‍ ചിന്തകന്മാര്‍ തന്നെ സമൂഹത്തെ നയിക്കേണമേ കര്‍ത്താവേ !!!

നിസ്സഹായന്‍ said...

സാമുദായിക നവോത്ഥോനന്തര കേരളത്തില്‍ അതിലെ ജനതകള്‍ക്ക് അനുഭവവേദ്യമായ ജീവിതം ഇന്ത്യയെന്ന സാകല്യാനുഭവവുമായി വ്യതിരിക്തപ്പെടുന്നുണ്ട്. ജാതിഹിന്ദുവും അവര്‍ണനും ദളിതനും കൃസ്ത്യാനിയും മുസ്ലീമും അവരുടെ കേരളീയാനുഭവത്തിന്റെ സുരക്ഷയിലും സമൃദ്ധിയിലും ഒട്ടേറെ അഹങ്കരിക്കുന്നതും അതുകൊണ്ടുതന്നെ അന്ധരാകുന്നതും കേരളമൊഴിച്ചുള്ള ഇതരഭാഗത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട, അപരിവത്ക്കരിക്കപ്പെട്ട അവര്‍ണന്റെയും കീഴാളന്റെയും മുസ്ലീമിന്റെയും അവസ്ഥയുമായി താതാത്മ്യപ്പെടാന്‍ കഴിയാതെ വരുന്നതും പ്രത്യേകിച്ച് മിഡിയോക്രിറ്റിയുടെ വിളനിലമായ ബൂലോകത്ത് ഒരു സംവാദത്തിനുള്ള സാധ്യത തന്നെ തീരെയില്ലാതാക്കുന്നു. ആകുലതകള്‍ ഒഴിഞ്ഞും അധികാരത്തിന്റെ സമവാക്യങ്ങളില്‍ കടന്നു കൂടിയും രാഷ്ട്രീയ ജീവിതം മുന്നോട്ടുകൊണ്ടു പോകുന്ന മുഖ്യധാരാ മുസ്ലീമും സംവരണത്തിന്റെ തണലില്‍ റാങ്കുലിസ്റ്റിലും പ്രമോഷനിലും മുങ്ങി സനാതനത്വത്തിന്റെ തലോടലില്‍ സമാധാനം തേടുന്ന അവര്‍ണനും കീഴാളനും മനസ്സിലാകാത്ത തങ്ങളുടെ തന്നെ പ്രതിനിധാനങ്ങളെയാണ് കേരളത്തിനു വെളിയില്‍ നാം കണ്ടുമുട്ടുന്നത്. എന്നാല്‍ വല്ലപ്പോഴുമൊരിക്കല്‍ അവിചാരിതമായി ഉണ്ടാകുന്ന മണ്ഡല്‍ കാറ്റുകള്‍ ഉരുവം കൊള്ളുന്നതിനും പിന്നീട് അവയുടെ പീഢനങ്ങള്‍ ഏറ്റുവാങ്ങുന്നതും പ്രതിസന്ധിയില്‍ വീഴുന്നതും ഭൂരിപക്ഷമായ ഈ കീഴാള കോടികളാണ്. നമുക്ക് അതിന്റെയെല്ലാം ഗുണഭോക്താക്കളാകാതെ തരമില്ലല്ലോ ? ഈ സമൃദ്ധിയുടെ നിറവില്‍ തന്നെയാണ് അല്പം ഫനാറ്റിസത്തിന്റെ ഫാഷനുമായി മുഖ്യധാരക്കാര്‍ കേരളത്തില്‍ കഴിഞ്ഞു കൂടുന്നത്. അങ്ങനെ പരസ്പരം മുഖം നോക്കി മുണ്ടിയും പറഞ്ഞുമിരിക്കുന്ന നമ്മുടെ സംവാദത്തില്‍ നമുക്ക് വെറുതെ കൈവെട്ടുകാര്യം മാത്രം പറഞ്ഞ് കാലം കഴിക്കാം. നമുക്ക് വെളിയില്‍ ഗുജറാത്തുകള്‍ ആവര്‍ത്തിക്കട്ടെ ,അതിനുള്ള തന്ത്രങ്ങള്‍ രൂപപ്പെടട്ടെ, കൈവെട്ടുകാരെ നോക്കി നമുക്ക് വിളിച്ചു പറയാം നീയൊക്കെയിതിനര്‍ഹരാണ്, പോരെ !

ചിന്തകന്‍ said...

സത്യം വിളിച്ചു പറയുന്നവരെല്ലാം മൌദൂതിയുടെ കൂലിപ്പടയും, അസംബന്ധവും അസത്യവും സ്വയം കൃതമാക്കുന്നവരെ മാലഖമാരായും കരുതാനുള്ള ചിത്രകാരന്റെ ജന്മാവകാശത്തെ ഞാന്‍ വകവെച്ചു തരുന്നു :)

കന്മുന്മുമ്പില്‍ കാണുന്ന സത്യങ്ങളെ അംഗീകരിക്കാതെ സാമ്രാജ്യത്ത്വ ഫാസിസ കൂലിയെഴുത്തുകാരുടെ ജത്പനങ്ങളെ അന്ധമായി‘വിശ്വസി‘ക്കാനും അവരുടെ അവരുടെ അടിമത്വത്തില്‍ സ്വയം അഭിമാനിക്കാനുമുള്ള താങ്കളുടെ അവകാശത്തെയും ഞാന്‍ വകവെച്ചു തന്നിരിക്കുന്നു. :) :)

ജാതിവിദ്വേഷവും മത ദ്വേഷവും കുലത്തൊഴിലാക്കി, കൂട്ടത്തില്‍ ‘.’വട്ടത്തിലുള്ള ഏതാനും വിദ്വേഷ പ്രചാരകരെയും കൂട്ടി പോസ്റ്റായ പോസ്റ്റുകളിലെല്ലാം സത്യം വിളിച്ചു പറയുന്നവരെ തെറിപറഞ്ഞും, ജബ്ബാറിന്റെ അടിമത്വം ഉത്ഘോഷിച്ചും അതില്‍ സ്വയം അഭിമാനിച്ചും നടക്കുന്നതിനല്ല മനാവികത എന്ന് പറയുക എന്ന ലളിത സത്യം ചിത്രകാരനെ ഞാന്‍ ഇതിനാല്‍ ബോധ്യപെടുത്തുന്നു.....! :)

മലയാളികളെ മൊത്തത്തില്‍, ഏതാനും ചിന്താശേഷിയില്ലാത്തവരും വര്‍ഗ്ഗീയ-വിദ്വേഷ ഉത്പാദകരും അസത്യത്തിന്റെ വാഹകരുമായ മൂരാച്ചികളുടെ അടിമകളാക്കാമെന്ന വ്യാമോഹം തല്‍കാലം ചിത്രകാരന്റെ മനസ്സില്‍ തന്നെ കിടക്കട്ടെ! :):):)

പ്രവാചക നിന്ദ നടത്തിയ അധ്യാപകനന്റെ ശരീരത്തിലൂടെ ‘മൌദൂതിസ്റ്റു‘കളുടെ രക്തം ഒഴുകുന്നുണ്ടെങ്കില്‍ അതാണ് യഥാര്‍ത്ഥ മാനവികത. രക്തം ആവശ്യമായി വന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരക്ക് വിശ്വസിച്ച് വിളിക്കാന്‍ തോന്നിയത് മൌദൂതിയുടെ പ്രസ്ഥാനക്കാരെയാണെങ്കില്‍ ആ ഒരു സര്‍ട്ടിഫിക്കേറ്റ് മാത്രം മതി മൌദൂതി പ്രസ്ഥാനക്കാര്‍ക്ക്.
കൈവെട്ടിയവരുടെ കൂടെ മൌദൂതി ഉണ്ടാക്കിയ പ്രസ്ഥാനത്തിലെ ഒരാളുടെയും നിഴല്‍പോലുമില്ല.
സ്വതന്ത്രാനന്തര ഇന്ത്യയില്‍ ഇന്നേവരെ അക്രമത്തിന്റെയോ വിദ്വേഷ പ്രചാരണത്തിന്റെയോ ഒരു ആ‍രോപണം പോലും ഈ പ്രസ്ഥാനത്തിന്റെ പേരില്‍ തെളിവ് സഹിതം ഉന്നയിക്കാന്‍, ചിത്രകാരാ; ഞാന്‍ താങ്കളെ വെല്ലു വിളിക്കുന്നു. സാംസ്കാരിക ലോകവും പുരോഗമനലോകവും ഈ സത്യം തിരിച്ചറിയുമ്പോള്‍ അവരെ കൂലിയെഴുത്തുകാരായി മുദ്രകുത്താന്‍ ശ്രമിച്ച്, സ്വയം പരിഹാസ്യനായികൊണ്ട്, അസത്യ പ്രചാരകരുടെ ‘അടിമ‘യായി ജീവിതം ഹോമിച്ചു കളയരുതെന്നു ഞാന്‍ താങ്കളോടഭ്യര്‍ത്ഥിക്കുന്നു.

സസ്നേഹം.... :)

ചാർ‌വാകൻ‌ said...

കൈവെട്ടു കേസുമായി ബന്ധപ്പെട്ട് നടന്ന ചര്‍ചകള്‍ ശ്രദ്ധിച്ചാല്‍ ഒരുകാര്യം വ്യക്തമാവുന്നുണ്ട്. മുസ്ളീമിനെ എല്ലാവരും എന്തുകൊണ്ടൊക്കെയോ പേടിക്കുന്നു. ഈ വിഷയത്തില്‍ , വൈകാരികത ഒഴിവാക്കി തികച്ചും ഗൗരവത്തോടെ കണ്ടത്, ജബ്ബാര്‍ മാഷുടെ പോസ്റ്റില്‍ കമന്റിട്ട്, അതു ക്രോഡീകരിച്ച കെ.എം.വേണുഗോപാലിന്റെ പോസ്റ്റാണ്. എണ്‍പതുകള്‍ മുതല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്.......തുടര്‍ന്ന് ഇവിടെ വായിക്കുക

ചാർ‌വാകൻ‌ said...
This comment has been removed by the author.
enaran said...

ചിത്രകാരാ താങ്കള്‍ ക്ഷീണിക്കുകയേ ഉള്ളൂ ഇവന്മാരോട് തര്‍ക്കിക്കുവാന്‍ നിന്നാല്‍.
കാരണം ബൂലോകത്ത് ഇവര്‍ കൂട്ടത്തോടെ തങ്ങളുടെ ഭീകരതയേ ന്യായീകരിക്കുവാന്‍ ഇറങ്ങിയിരിക്കുന്നു. കൈവെട്ടുവാന്‍ ഒരു കൂട്ടര്‍ രക്തം നല്‍കുവാന്‍ ആ ഇനത്തിലെ മറ്റൊരു കൂട്ടം..
എന്താ മാനവീകത..ഹ.ഹ.
ഇവിടത്തെ ദളിതന്‍ രക്ഷപ്പെടണമെങ്കില്‍ ന്യൂനപക്ഷഭീകതയേയും പേറി നടക്കുന്ന പൊയ്മുഖ സംഘങ്ങളും അവരുടെ ദല്ലാളന്മാരായ ഇമ്മാതിരി ആളുകളും ചേര്‍ന്ന് ദളിതനേ മറയാക്കിക്കൊണ്ട്
അവരുടെ പ്രശ്നങ്ങളും ചേര്‍ത്തുകെട്ടുന്ന രീതി തന്നെ മാറണം. താങ്കള്‍ പറഞ്ഞപോലെ ദളിതന്‍ സ്വന്തം കാലില്‍ നിന്നു പൊരുതട്ടെ. ജനാധിപത്യവിസ്വാസത്തെ തള്ളിപ്പറഞ്ഞവന്റെ
പിങാമികളുടെ ജനാ‍ാധിപത്യ മുഖം മൂടിയണിഞ്ഞ പ്രസിദ്ധീകരണം പരിശോധിച്ചാല്‍ കാണം ആദ്യ്ം കുടിവെള്ള പ്രശ്നം, പിന്നെ ദളിത് പ്രശനം അതിന്റെ ഇടയില്‍ ഇല്ലാത്ത ഹിന്ദുവര്‍ഗ്ഗീയതയെ പറ്റി ഉള്ള
കള്ളക്കഥകള്‍.


കൈവെട്ടിയത് വ്യക്തമാക്കുന്നത് ന്യൂനപക്ഷ ഭീകരത തന്നെ ആണ്. ചിന്തകനല്ല മറ്റേത് അവന്‍ പറഞ്ഞാലും അത് ബോധമുള്ളവര്‍ക്കൊക്കെ ബോദ്യപ്പെട്ടിട്ടുണ്ട്. മുഖയനുവരെ

CKLatheef said...

ഇവിടെ വികാരം കൊള്ളുന്ന ആനോണി വര്‍ഗീയവാദികളോടും ചിത്രകാരനോടും സംസാരിക്കാന്‍ മാത്രമുള്ള ഭാഷ കൈവശമില്ലാത്തതിനാലും, വര്‍ഗീയതയെ വിവേചനപൂര്‍വം തിരിച്ചറിഞ്ഞവര്‍ക്കുള്ള യുക്തിപരമായ മറുപടി നിസ്സഹായനും ചിന്തകനും നല്‍കിയതിനാലും. ജി.പി. ഉദ്ധരിച്ച ഏതെങ്കിലും ഒരു പരാമര്‍ശത്തെ ഖണ്ഡിക്കാന്‍ ഇവിടെ ആര്‍ക്കും സാധിക്കാത്തതിനാലും ഒരു ലിങ്ക് മാത്രം സ്ഥലം വിടുകയാണ്. അനാവശ്യമായി ജമാഅത്തെ ഇസ്ലാമിയെ ഈ ചര്‍ചയിലേക്ക് വലിച്ചിഴച്ച ചിത്രകാരനാണ് അതിന് പ്രേരകം. ജി.പി. ചെയ്ത മഹാപരാധം അദ്ദേഹം ഇക്കാര്യത്തില്‍ ചിത്രകാരനെ പോലെ അന്ധമായി മുസ്ലിം വിരോധവുമായി നടക്കുന്നില്ല എന്നത് മാത്രമാണ്. ഈ ഒരു കുറ്റത്തിനാണ് ഒരു ഡസന്‍ വ്യക്തിഹത്യയോളമെത്തുന്ന ആരോപണങ്ങള്‍ അദ്ദേഹം പതിച്ചു നല്‍കിയത്.

നന്മക്കൊന്നും ചെയ്യാന്‍ കഴിയില്ല എന്ന് ചിത്രകാരന് കരുതുന്നതിനാല്‍ അദ്ദേഹം തിന്മയുടെ മൂര്‍ത്തീമല്‍ഭാവമായിരിക്കുന്നു. താങ്കള്‍ക്കതിന് സ്വാതന്ത്ര്യമുണ്ടെങ്കില്‍ ജി.പി. നന്മയുടെ പക്ഷത്ത് നില്‍ക്കാനും സ്വാതന്ത്ര്യമില്ലേ. അതല്ല അദ്ദേഹവും മനശാസ്ത്രജ്ഞന്റെയും ജബ്ബാറിന്റെയും അടിമത്തം ഏറ്റെടുക്കണോ?. ചിലര്‍ക്കൊക്കെ ആര്‍.എസ്.എസിനെ പറയുന്നിടത്തൊക്കെ കൈവെട്ടിയതും അതിന്റെ ഫോട്ടോയും ചേര്‍ത്താല്‍ സമാധാനമാകും. അതൊക്കെ ഇവിടെ എമ്പാടും നടക്കുന്നുണ്ട്. എന്നാല്‍ അതിനിടക്ക് സംഭവിച്ച ഈ ഭീകരതെയെ കുറിച്ച് സ്വതന്ത്രമായി മിണ്ടിപ്പോകാന്‍ പാടില്ല എന്ന തിട്ടുരം ഏത് നീതിയുടെ അടിസ്ഥാനത്തിലാണ്?. പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പറഞ്ഞ് സമൂഹത്തില്‍ ചിദ്രതമാത്രം നല്‍കുന്നതും ഇവിടെ സൂചിപ്പിക്കപ്പെട്ട ഭീകരവാദികള്‍ക്ക് വടിനല്‍കുന്നതുമായ ഒരു പ്രസ്താവനയെ ഏതിര്‍ത്തപ്പോള്‍ നിങ്ങളെല്ലാവരും കൂടെ (ഇവിടെ എതിര്‍പ്പ് രേഖപ്പെടുത്തിയവര്‍) മുസ്ലിംകളെ പോപ്പുലര്‍ ഫ്രണ്ടി അനുകൂലിക്കുന്നവരാക്കി. എന്നാല്‍ ജി.പി. ഇവിടെ സൂചിപ്പിച്ചത് ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തിയ ആര്‍ എസ്സിനെ മാത്രമായിട്ടും അത് ഭൂരിപക്ഷ ഹിന്ദുക്കള്‍ക്കെതിരായി വ്യാഖ്യാനിക്കാന്‍ ഇവിടെ ആര്‍ക്കും വൈമനസ്യമുണ്ടായില്ല. ഭീകരം ഈ ഇരട്ടമുഖം?

പായിരം പറച്ചിലായും കരച്ചിലായും ഇതിനെ കാണുന്ന ചിത്രകാരനോട് ഒരു വാക്ക്, ഞങ്ങള്‍ക്ക് ഇതിനെ കഴിയൂ. ഇതിന് മറുപടി പറയേണ്ടത് ഇങ്ങനെയല്ല എന്ന് തീരുമാനിക്കുന്നിടത്ത് നിന്നാണ് മുസ്ലിം പക്ഷത്ത് നിന്ന് ഒരു തീവ്രവാദി ജനിക്കുന്നത്. അത് തിരിച്ചറിഞ്ഞ അപൂര്‍വം ചില മനുഷ്യസ്‌നേഹികളെ ദയവായി പെട്രോള്‍ ഡോളറിന്റെ പേര് പറഞ്ഞ് പരിഹസിക്കാതിരിക്കാനുള്ള നന്മയെങ്കിലും കാണിക്കുക. അത് ഇന്ത്യാരാജ്യത്തിന് നന്മമാത്രമേ കൊണ്ടുവരൂ. നന്മ സ്‌ത്രൈണമാണെന്നഭിപ്രായമുണ്ടെങ്കില്‍ സ്‌ത്രൈണവതക്കും അതിന്റെതായ സ്ഥാനമുണ്ടല്ലോ


നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും ജമാഅത്ത് അമീറിന് പറയാനുള്ളത് ഇതാണ്.

Anonymous said...

നിസ്സഹായന്‍, ചാര്‍വാകന്‍,

ചിത്രകാരന്‍ മുസ്ലീം വര്‍ഗീയതയെയും ഭീകരതയെയും എതിര്‍ക്കുമ്പോള്‍ എന്താണിത്ര വിഷമം? മുസ്ലീം ഭീകരതയ്ക്ക് വളം വച്ച് കൊടുക്കാന്‍ കാട്ടുന്ന വെമ്പല്‍ നല്ലതിനല്ല. ഗുജറാത്തില്‍ ഹിന്ദുക്കള്‍ ഇളകിയെങ്കില്‍ മുസ്ലീം ഭീകരത കടിഞ്ഞാണില്ലാതെ വന്നപ്പോള്‍ മാത്രമാണ്.. അതും ആസൂത്രിതമായ കൂട്ടക്കൊലയില്‍ മനം നൊന്തു. അതും പറഞ്ഞു കേരളത്തിലെ മുസ്ലീം ഭീകരതയെക്കുറിച്ച് മിണ്ടരുത് എന്ന് പറയുന്നത് എന്തിന്റെ കടിയാണെന്ന് ജനം മനസ്സിലാക്കും.. സമയമില്ല.. രാത്രി മുട്ടാം..

ലതീഫെ,

ഹിന്ദുക്കള്‍ ഭീകരത കാട്ടിയാല്‍ എതിര്‍ക്കുക. പക്ഷെ അത് കാട്ടി മുസ്ലീം ഭീകരത ഇനിയും വളര്‍ത്തരുത്.. ഇല്ലാത്ത പലതും മുസ്ലീങ്ങളില്‍ കുത്തിവച്ചാണ് വര്‍ഗീയതയും ഭീകരതയും ലോകത്ത് വളര്‍ത്തിക്കൊണ്ടിരിക്കുന്നത്..

ചിത്രകാരന് അഭിവാദ്യങ്ങള്‍.. താങ്കള്‍ സവര്‍ണ്ണ ഗൂഡാലോചനയുടെ ടാങ്കില്‍ വീണു എന്ന് കൂട്ടുകാര്‍ പരാതിപ്പെടുന്നു.. വിചിത്രമീ ലോകം അല്ലെ?? ;)

ജി പി ആര്‍ ഹിന്ദു എന്ന് കേട്ടാല്‍ ചെകുത്താന്‍ കുരിശു കാണുന്ന പോലെയാണെന്ന് അറിയാം. അത് കൊണ്ട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.

തല്‍ക്കാലം ഗുഡ് ബായ് (ശ്രീ കണ്ടന്‍ നായര്‍ സ്റ്റൈല്‍.. :))

കുട്ടന്‍ said...
This comment has been removed by the author.
കുട്ടന്‍ said...
This comment has been removed by the author.
കുട്ടന്‍ said...

@nisahayi
അവര്‍ണ ഭീകരവാദി , മുസ്ലിം ഭീകരവാദി , ഹിന്ദു ഭീകരവാദി
എന്നത് പേറ്റന്റ്‌ ഇല്ലാത്ത വാകുകള്‍ ആയതു കൊണ്ട് , നിസഹയി മറുപടി അര്‍ഹികുനില്ല .

ഇനി കുറച്ചു കാര്യം ,

ഇന്ത്യയില്‍ മുസ്ലിം ഭീകരവാദം , സവര്‍ണ ഹൈന്ദവത എന്നാ Mirage കാണിച്ചു കൊണ്ടാണ് എങ്കില്‍ ,
ആഗോള മാനം നല്‍കുവാന്‍ , സയണിസ്റ്റ്- യാങ്കീ അച്ചുതണ്ട് കറക്കി hypnotic ചെയ്തു കൊണ്ട് ആണ് .
ചൈനയില്‍ ഈ മൂന്നും ഇല്ല അവിടെ ജിഹാദ് കമ്മ്യൂണിസ്റ്റ്‌ കള്‍ക്ക് എതിരെ !!!

അതതു പ്രദേശങ്ങളില്‍ അടവ് നയത്തിന്റെ ഭാഗം ആയി വ്യാജ സംഗര ആശയങ്ങള്‍ ഉണ്ടാകി , സമൂഹത്തിനെ കബളിപികുക എന്നാ ലക്‌ഷ്യം ,
ഇന്ന് ചില "പോകാറ " മാരിലൂടെയും , "കുരങ്ങന്‍ " മരിലൂടെയും
പരിണമിച്ചു , ഭീകര ധ്രംഷ്ടകള്‍ പുറത്തു കാണിച്ചു തുടങ്ങി ഇരിക്കുന്നു .

സമോഹിക ബോധവും , ബുദ്ധിയും ,
കട്ടന്‍ ചായക്കും കൊഇ ബിരിയാണിക്കും പകരം വയ്ച്ച ജന്മങ്ങളോട് ഒന്നും പറയാന്‍ ഇല്ല
ജീവിച്ചു പോട്ടെ ..
മുല്ലഹ് ഒമറിന്റെ , സ്വര്‍ഗ്ഗ രാജ്യത്തു ,
ഗുമസ്ത പണി സ്വപ്നം കണ്ടു കഴിയുന്ന "കട്ടന്‍ ചായകാര്‍ "
'പകേ', അതോകെ മറ്റുളവന്‍ തൊണ്ട തൊടാതെ വിഴുങ്ങണം എന്നു പറഞ്ഞാല്‍ ...
ബുദ്ധിമുട്ടാണ് സാറെ ...
NB :- പാകിസ്ഥാനില്‍ സ്വാതന്ത്ര്യം കിട്ടിയപോപോള്‍
തോട്ടികളെയും , തൂപുകാരെയും ഒഴെകെ ഉള്ള് അന്യ ജാതികരെ , അട്ടി ഓടിച്ചത് ചരിത്രത്തില്‍ ഉണ്ട്
അതായിരിക്കാം ഈ "കട്ടന്‍ ചായകരുടെയും" ....

കാക്കര kaakkara said...

നിസ്സഹായൻ... ഇന്നത്തെ വാർത്ത കാണുക... ഇതുതന്നെയാണ്‌ സമുദായത്തിനുള്ളിൽ നിന്ന്‌ പ്രതിരോധിക്കണമെന്ന്‌ എഴുതിയത്‌. ആത്മാർത്ഥത (ഹിന്ദുത്വ ശൈലിയിൽ) കാണിക്കണമെന്ന്‌ വ്യഖ്യാനിക്കേണ്ട... പ്രതിരോധമെന്നാൽ സവർണ്ണ കൂടാലോചനയെന്ന്‌ തട്ടിവിട്ടാൽ തീരുന്നതല്ല... അടിയൊഴുക്കുകൾ കുഞ്ഞാലിക്കുട്ടി കാണുന്നു... വാർത്തപ്രകാരം ജമാത്ത്‌ ഇസ്ലാമി ഒഴിച്ചുള്ള ച്ല മുസ്ലീം സംഘടനകൾ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ നീങ്ങുന്നു... വോട്ടായിരിക്കാം പ്രശ്നം പക്ഷെ തള്ളികളയേണ്ടതിന്റെ ആവശ്യകതയുണ്ട്... ഇതുപോലെ വർഗീയമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനകളോ നേതാക്കന്മാരോ ഉണ്ടെങ്ങിൽ മുളയിലെ നുള്ളികളയണം...

ഗുജറാത്തിലെ ഹിന്ദുവർഗ്ഗീയതയെ എതിർക്കുവാൻ കേരളത്തിലെ കൈവെട്ടിനെ നിസ്സാരവൽക്കരിക്കേണ്ടതില്ല...

ചിന്തകന്‍ said...

ജമാത്ത്‌ ഇസ്ലാമി ഒഴിച്ചുള്ള ച്ല മുസ്ലീം സംഘടനകൾ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ നീങ്ങുന്നു.

കാക്കരെ പറഞ്ഞത് പ്രത്യക്ഷത്തില്‍ ശരിയാണ്.
ജമാ അത്തെ ഇസ്ലാമി മനപ്പുര്‍വ്വം തഴയപ്പെട്ടതാണ്. അത്യധികം ദു:ഖമുണ്ട് അക്കാര്യത്തില്‍.

പണത്തിന്റെ മേലെ പറക്കുന്ന പരുന്താണ് ഈ പ്രസ്ഥാനം. മാത്രമല്ല ഇന്ന് കേരളത്തില്‍ പോപുലര്‍ ഫ്രണ്ടിലേക്കോ,എന്‍ഡീഎഫിലേ ഒരു പ്രവര്‍ത്തകനെയും കുട്ടാത്ത/ഇനിയൊരിക്കലും കിട്ടാന്‍ സാധ്യതയില്ലാത്ത പ്രസ്ഥാനം ജമാ അത്തെ ഇസ്ലാമി മാ‍ത്രമാണ്. കോണ്‍ഗ്രസ്/മാര്‍കിസ്റ്റ്/ലീഗ്/മുജാഹിദ് തുടങ്ങിയ എല്ലാ വിഭാഗങ്ങളില്‍ നിന്നും പോപുലര്‍ ഫ്രണ്ടിന് പ്രവര്‍ത്തകരെ കിട്ടിയിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ സ്ട്രക്ച്ചര്‍ അറിയുന്ന ആര്‍ക്കും വളരെ എളുപ്പത്തില്‍ അത് വ്യക്ത്മാകുകയും ചെയ്യും. ഇക്കാര്യം ജമാ അത്തെ ഇസ്ലാമിയാല്‍ ചോദ്യം ചെയ്യപെടുമെന്ന ഭയം ഒരു പക്ഷേ മറ്റു സംഘടനകളെ ജമാ അത്തെ ഇസ്ലാമിയെ ഇതില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ കാരണമായേക്കാം.

കൈവെട്ട് പോലുള്ള അക്രമ സംഭവങ്ങള്‍ ഒരു നിലക്കും അംഗീകാരിക്കാത്ത/ന്യായീകക്കാത്ത പ്രസ്ഥാനമായ ജമാ അത്തെ ഇസ്ലാമിയെ മറ്റു സംഘടനകള്‍ ഈ യോഗത്തത്തില്‍ പങ്കെടുപ്പിക്കാഞ്ഞത് ലീഗിന്റെയും കുഞ്ഞാലിക്കുട്ടിയും രാഷ്ട്രീയ അതിബുദ്ധി/കുരുട്ട് ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തന്നെയാണ് ഞാന്‍ ഉറപ്പായും മനസ്സിലാക്കുന്നത്. മാത്രമല്ല ജോസഫിന് രക്ത ദാനം നല്‍കിയ കാര്യത്തില്‍ പല സംഘടനകള്‍ക്കും ജമാ അത്തെ ഇസ്ലാമിയോട് ഉള്ളില്‍ അമര്‍ഷവുമുണ്ട്. മാത്രമല്ല ഇന്ന് കേരളത്തില്‍ പോപുലര്‍ ഫ്രണ്ട്/എന്‍ഡീഎഫ് ഏറ്റവും വെറുക്കുന്ന പ്രസ്ഥാനവും ജമാ അത്തെ ഇസ്ലാമിയാ‍ണ്. പലപ്പോഴും ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ പോപുലര്‍ എന്‍ഡീഎഫിന്റെ അക്രമത്തിന് ഇരയായിട്ടുള്ള ഒരു പ്രസ്ഥാനം കൂടിയാണ്.

സത്യവും ന്യായവും എവിടെയാണോ അവിടെ ജമാ അത്തെ ഇസ്ലാമി തീര്‍ച്ചയായും ഉണ്ടാവും. അതെത്ര കൈപുറ്റാതാണെങ്കിലും.

അമ്മാവന്‍ / AMMAVAN said...

ഗോധ്ര തീവണ്ടി കത്തിക്കലും അതിനു മുന്‍പുള്ള കലാപങ്ങളെ കുറിച്ചും ഈ കൂലി എഴുതുകര്‍ക്കൊന്നും പറയാനില്ലേ ...
അന്നൊക്കെ ആരാണ് മരിച്ചു വീണു കൊണ്ടിരുന്നത് ....

ഉറങ്ങികൊണ്ടിരുന്ന ഭൂരിപക്ഷത്തെ ഉണര്‍ത്തിയത് ആരാണ് ...........

ഭൂരിപക്ഷം എന്നും ഉറങ്ങി കിടക്കണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം .................

തമ്മിലടിപ്പിച്ചു ചോരകുടിക്കാന്‍ എക്കാലത്തും പറ്റി എന്ന് വരില്ല .

കുരുത്തം കെട്ടവന്‍ said...

എല്ലാവര്‍ക്കും പറയാനുള്ളത്‌ മുഖ്യമന്ത്രിക്ക്‌ 'കിട്ടിയ' തെളിവുകളുടെ അടിസ്ഥാനത്തിലാണു പറഞ്ഞതെന്ന്! 'കിട്ടിയ' തെളിവെന്താണെന്ന് ആരെങ്കിലും ചോദിച്ചോ?! തീവ്രവാദ കേസില്‍ പിടിയിലായ എതോ ഒരുത്തന്‍ എഴുതിയ പുസ്തകത്തിലാണെത്രെ ഇരുപത്‌ വര്‍ഷം കൊണ്ട്‌ എല്ലാവരെയും 'മുസ്ളീങ്ങളാക്കണമെന്ന്' പറയുന്നത്‌. ഇരുപത്‌ വര്‍ഷം പോയിട്ട്‌ മുപ്പതു വര്‍ഷം കൊണ്ട്‌ പോലും എല്ലാ മുസ്ളീങ്ങളെയും പോപ്പുലര്‍ ഫ്രണ്ടാക്കാന്‍ പറ്റില്ല. പിന്നല്ലേ മറ്റു മതവിശ്വാസികളെ 'മുസ്ളിം' ആക്കുന്നത്‌! ഈ ഒരു മണ്ടന്‍ വരി വായിച്ചിട്ടാണു മുഖ്യന്‍ ഉടനെ തട്ടിവിട്ടത്‌! അതു കേട്ട്‌ എല്ലാവരും ഞെട്ടി! പ്രസ്താവിച്ചത്‌ തൊഗാഡിയ ആണെന്നാണു ആദ്യം കരുതിയത്‌! പിന്നീടാണു മുഖ്യനാണെന്നറിഞ്ഞത്‌. എന്തായാലും എത്‌ വോട്ട്‌ ബാങ്ക്‌ കണ്ടിട്ടാണെങ്കിലും ഇത്തരം ഒരു പ്രസ്താവന മോശമായി പോയി. പോപ്പുലര്‍ ഫ്രണ്ടിനെ പറഞ്ഞാല്‍ ആര്‍ക്കും പൊള്ളീല്ല. അവരെ വെച്ച്‌ മൊത്തം മുസ്ളീങ്ങാളെ പറഞ്ഞാല്‍ പൊള്ളൂക തന്നെ ചെയ്യും. അതുകൊണ്ടാണു ആഭ്യന്തരന്‍ സാമാനമായ കാര്യം പറഞ്ഞപ്പോള്‍ ആര്‍ക്കും 'പൊള്ളാതിരുന്നത്‌'.

കുരുത്തം കെട്ടവന്‍ said...

മുസ്ളിം ലീഗ്‌ യോഗം കൂടിയത്‌ പരബ്ബരാഗതമായി തങ്ങളെ പിന്താങ്ങുന്നവരെയും ലീഗ്‌ പറയുന്നതൊക്കെ 'ശരി' എന്ന് പറഞ്ഞ്‌ എറാന്‍ മുളുന്നവരെയും മാത്രം വിളിച്ചാണു. അവര്‍ ഇടക്കൊക്കെ ഇങ്ങനെ 'കോഴി ബിരിയാണി' ഒന്നിച്ചിരുന്ന് തിന്നാറുണ്ട്‌. അതിനാല്‍ ഈ യോഗത്തിനത്ര പ്രാധാന്യമൊന്നുമില്ല. പതിവു പോലെ മറ്റൊരു 'കോഴി ബിരിയാണി' മീറ്റിംഗിലൂടെ പരബ്ബരാഗത വോട്ടുകള്‍ ഒന്നു കൂടി ഉറപ്പാക്കി എന്ന് മാത്രം.

കെ.പി.സുകുമാരന്‍ said...

പ്രിയ ചിന്തകനോട് : ഇന്നത്തെ ചില സംഭവവികാസങ്ങള്‍ ശ്രദ്ധിക്കുക. ബംഗ്ലാദേശില്‍ മൌദൂദിയുടെ പുസ്തകങ്ങള്‍ പള്ളികളിലും ലൈബ്രറികളിലും സൂക്ഷിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചു. ഒരു മതേതരരാഷ്ട്രമായി ബംഗ്ലാദേശിനെ പുന:പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിലാണ് അവിടത്തെ ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. മറ്റൊന്ന് എല്ലാ തരം തീവ്രവാദത്തെയും ഒറ്റപ്പെടുത്താന്‍ മലപ്പുറം കോട്ടയ്ക്കലില്‍ ചേര്‍ന്ന മുസ്ലീം സംഘടനകളുടെ യോഗം ആഹ്വാനം ചെയ്തു. മതേതരവാദികളെ അങ്ങേയറ്റം ആഹ്ലാദിപ്പിക്കുന്നതാണ് ഈ സംഭവങ്ങള്‍ എന്ന് പറയേണ്ടതില്ലല്ലൊ. കോട്ടയ്ക്കല്‍ സമ്മേളനത്തിലേക്ക് ജമാ‍‌അത്ത് ഇസ്ലാമിയെ പങ്കെടുപ്പിച്ചില്ല എന്നത്, ആ സംഘടനയുടെ പഴയ കറകള്‍ ഇല്ലാതാക്കിയാലേ അതിന് വിശ്വാസ്യത കൈവരൂ എന്ന യാഥാ‍ര്‍ഥ്യത്തിലേക്കല്ലേ വിരല്‍ ചൂണ്ടുന്നത്? വെറും ന്യായീകരണങ്ങള്‍ വ്യര്‍ത്ഥമാണെന്നും മുസ്ലീം സമൂഹത്തിന്റെ ഈ ഐക്യധാരയില്‍ അണിചേരണമെങ്കില്‍ ക്രിയാത്മകമായ നിലപാടുകളോ തിരുത്തല്‍ പ്രഖ്യാപനങ്ങളോ ജമാ‌അത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേ പറ്റൂ എന്ന് താങ്കള്‍ക്ക് മനസ്സിലാവുന്നില്ലേ?

വാക്കേറുകള്‍ said...

ജി.പി രാമചന്ദ്രന്‍ പോസ്റ്റില്‍ പറഞ്ഞില്ലെങ്കില്‍ എന്താ കമന്റില്‍ മുഴുവന്‍ ചര്‍ച്ചയും കേരളത്തിലെ ഭീകരവാദത്തെ പറ്റിയാണല്ലോ?
മുഖ്യന്റെ മെക്കിട്ടുകയറിയെങ്കിലും അപകടകാരികള്‍ ആരെന്ന് ഒടുക്കം കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരിക്കുന്നു. എല്ലാവരും കൂടെ മുഖ്യനു നേരെ വാര്‍ത്തയും വര്‍ത്തമാനവും തിരിഞ്ഞതോടെ കൈവെട്ടിന്റെ
വാര്‍ത്ത മുങ്ങി...ഹ..ഹ ..തിരക്കുള്ള സ്ഥലത്ത് പിടിക്കപ്പെടുന്ന പോക്കറ്റടിക്കാരെ രക്ഷപ്പെടുത്തുന്ന തന്ത്രം കൊള്ളാം...

CKLatheef said...

ഇതില്‍ കെ.പി.എസിന്റെ കമന്റ് കണ്ടതുകൊണ്ടു മാത്രം വീണ്ടും പ്രതികരിക്കാമെന്ന് കരുതിയതാണ്. അല്ലാതെ വളരെ വ്യക്തമായ വര്‍ഗീയതയും അക്രമവും ഇവിടെ ന്യായീകരിച്ചാലും ഇവിടെ ആര്‍ക്കും അത് ഭൂരിപക്ഷ വര്‍ഗീയതയുടെ ഭാഗത്ത് നിന്നാണെങ്കില്‍ കമ എന്ന് ഉച്ചരിക്കില്ല. അതല്ലേ ഇതിലെ കമന്റുകള്‍ സൂചിപ്പിക്കുന്നത്. ഭൂരിപക്ഷം പ്രകോപിതരായി ആയിരങ്ങളെ ചുട്ടുകൊന്നാലും അവരെ പ്രകോപിച്ചു എന്നതിന്റെ പേരില്‍ ന്യായീകരിക്കത്തകതാണ് എന്ന് നാം അംഗീകരിച്ചുകൊടുക്കണം എന്നാണോ.

@കെ.പി.എസ്,

താങ്കള്‍ ഉപദേശിച്ചത് ചിന്തകനെയാണെങ്കിലും ചിലത് പറഞ്ഞുകൊള്ളട്ടേ. 60 കൊല്ലത്തിലധികമായി മൗദൂദിയുടേതായി നൂറുകണക്കിന് പുസ്തകങ്ങള്‍ ലോകത്താകമാനമുണ്ട്. മലയാളത്തിലും മിക്കവാറും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇല്ലാത്തത് ഉറുദുവിലും ഇംഗ്ലീഷിലുമൊക്കെ ലഭ്യമാണ്. അവ വായിച്ചുനോക്കിയാലറിയാം അതില്‍ മത സൗഹാര്‍ദ്ദത്തിന് നിരക്കാത്തതോ മത സ്പര്‍ദ്ദ വളര്‍ത്തുന്നതോ ആയ ഒന്നുമില്ല. ഏത് രാജ്യത്തായാലും അതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ് അവിടുത്തെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍. ശൈഖ് ഹസീന മൗദൂദി സാഹിത്യങ്ങള്‍ പള്ളികളില്‍നിന്ന് പിന്‍വലിക്കണമെന്ന് പറഞ്ഞത് ഒരു മതേതര രാജ്യത്തിന്റെ സൃഷ്ടിക്ക് വേണ്ടിയാണെന്ന് തന്നെ വെക്കുക. ഇങ്ങനെ പുസ്തകങ്ങളെല്ലാം നീക്കം ചെയ്താണോ മതേതരത്വം വളര്‍ത്തേണ്ടത് എന്ന് വിനയപൂര്‍വം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി ബഹുസ്വരതക്കെതിരല്ല.

അല്‍പം നിങ്ങള്‍ ജമാഅത്തെ പഠിക്കാന്‍ മിനക്കെടുക. സത്യം കണ്ടാലും തുറന്ന് പറയേണ്ടതില്ല. ഇതുപോലെ ആക്ഷേപങ്ങളും പരിഹാസങ്ങളും കേള്‍ക്കേണ്ടി വരും.

കോട്ടക്കല്‍ നടന്ന സമ്മേളനത്തെക്കുറിച്ച് നിങ്ങളങ്ങനെയൊക്കെ പ്രതീക്ഷിച്ചെങ്കില്‍ കുറ്റപ്പെടുത്തുന്നില്ല. എങ്കിലും മുസ്ലിം സംഘടനകള്‍ക്കടിയിലെ അടിയൊഴുക്കുകള്‍ അറിയുന്നത് കൊണ്ട് ഞങ്ങള്‍ക്കതിലൊട്ടും പ്രയാസമില്ല. പോപ്പുലര്‍ ഫ്രണ്ട് അവരുടെയൊക്കെ ആശീര്‍വാദത്തോടെയാണ് ശക്തിപ്രാപിക്കുന്നതെങ്കിലേ അവരുടെ എതിര്‍പ്പുകൊണ്ട് ശക്തികുറയൂ.

ഇവിടെ ചിലര്‍ ഗുജറാത്തിന് മുമ്പില്‍ ഗോദ്ര പറയാത്തതില്‍ രോഷം കൊണ്ടില്ലേ. ഇതേ തത്വം തന്നെയാണ് അവരെയും നയിക്കുന്നത് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. രണ്ടും തടയേണ്ടതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

പിന്നെ ജമാഅത്തിനെ കഴുകികളയേണ്ട പഴയ കറകളൊന്നുമില്ല. പുതിയതുമില്ല. ഉള്ളത് ചില വികൃതികള്‍ തെറിപ്പിച്ച ചെളിമാത്രം. ചെറിയ ഒരു സംഘടനയായത് കൊണ്ട് അതില്‍നിന്ന് മോചിതമാകാന്‍ അല്‍പം സാവകാശം വേണ്ടിവരും എന്ന് മാത്രം.

നന്മകള്‍ നേര്‍ന്നു കൊണ്ട്

beLIEve said...

ഇവിടെ രാമചന്ദ്രന് ഉള്‍ക്കാഴ്ച പോയിട്ട് കാഴ്ച പോലുമില്ല. ഈ ഒരൊറ്റ "സാംസ്ക്കാരികപ്രവര്‍ത്തന"ത്തിലൂടെ മതേതര സാംസ്ക്കാരിക ബുജിയാകാനുള്ള ജി.പി രാമചന്ദ്രന്‍റെ ശ്രമമാണ് ബൂലോകരിലെ പ്രബുദ്ധവിഭാഗം തല്ലിത്തകര്‍ത്തത്.

കേരളത്തിലെ ജനവിഭാഗങ്ങളെ വര്‍ണവൈജാത്യങ്ങളെ ഓര്‍മ്മിപ്പിച്ച് ഭിന്നിപ്പിച്ച് നിര്‍ത്താന്‍ സമയം പാഴാക്കുന്ന "അസഹ്യജീവജാലങ്ങളിലെ" "നിസ്സഹായിസ്റ്റ്" വിഭാഗം സ്വന്തം ബ്ലോഗിലെ വൃത്തികേടുകള്‍ എഴുന്നുള്ളിക്കാന്‍ തെരഞ്ഞെടുത്ത പോസ്റ്റും അസ്സലായി. ചില ഈച്ചകള്‍ ഭോജ്യം തേടുക ഇങ്ങനെയാണ്. അവര്‍ക്ക് പഴവും പഴച്ചാറുമൊന്നും വേണ്ട.

"നിസ്സഹായിസ്റ്റ്" വിഭാഗത്തിന്റെ ലക്ഷ്യം സംഘപരിവാര്‍ വിരുദ്ധവിഭാഗത്തിന്റെ സപ്പോര്‍ട്ടാണ്. ഇതു പറയുന്നതോടെ ഞാനൊരു സംഘപരിവാറുകാരനാണെന്ന് വിളിച്ചു പറയും. ഇതാണ് ഇക്കൂട്ടരുടെ പരിപാടി. ഞാനും ഒരു സംഘപരിവാര്‍ വിരുദ്ധനാണെങ്കിലും ഈ വിഘടനവാദികള്‍ക്കൊപ്പം നില്‍ക്കാന്‍ ഈ ജന്മത്തിലെന്നല്ല, പരലോകജീവിതത്തിലും ഞാനാഗ്രഹിക്കുന്നില്ല.

കൂലി എഴുത്തുകാര്‍ ഒരു തരം പ്രീണനക്കാരാണ്. കയ്യടി വാങ്ങാന്‍ വേണ്ടി തെറി പറയാന്‍ ആരെയും കിട്ടിയില്ലെങ്കില്‍ അവര്‍ വീട്ടിലുള്ളവരെ പറയും. രാമചന്ദ്രന്റെ ലേഖനത്തെ അങ്ങനെയേ കാണാനാകൂ. അല്ലെങ്കില്‍ ഒരു തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ മറ്റൊരു തീവ്രവാദത്തെ എടുത്തു കാണിക്കേണ്ടതുണ്ടോ?

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവന്‍ ആരായാലും ശരി, അവനെ വെറുതെ വിടരുത്.

ചിന്തകന്‍ said...

പ്രിയ കെ.പി.എസ്

താങ്കളുടെ കമന്റിലെ ആത്മാര്‍ത്ഥതയെയും ഉദ്ദേശശുദ്ധിയെയും ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. ജമാ അത്തെ ഇസ്ലാമി മനുഷ്യരുടെ പ്രസ്ഥാനമാണ്, തെറ്റ് പറ്റാം, പറ്റിയെന്ന് ആരു ചൂണ്ടികാണിച്ചാലും തിരുത്താനും ഈ പ്രസ്ഥാനം തയ്യാറാണ്. മാത്രമല്ല അങ്ങിനെ ചൂണ്ടി കാണിച്ചു തരുന്നവരെ അങ്ങേയറ്റം ആദരിക്കാന്‍ പഠിപ്പിക്കപെടുന്ന ഒരു പ്രസ്ഥാനം കൂടിയാണിത്. ഇവിടെ പ്രശ്നം അതല്ല, എന്താണ് ജമാ‍ അത്തെ ഇസ്ലാമിയില്‍ കാണുന്ന തെറ്റ് എന്നാരും പറയുന്നില്ല. ജനാധിപത്യവിരുദ്ധമാണ് മതനിരപേക്ഷ വിരുദ്ധമാണ് , മതരാഷ്ട്രവാദത്തിന് വേണ്ടി ശ്രമിക്കുന്നു അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നു. ഇങ്ങനെ എവിടെയും തൊടാതെയുള്ള കുറെ ആരോപണങ്ങള്‍. ഇതിന് അവര്‍ മൌദൂതിയുടെ പുസ്തകത്തിലെ ഏതാനും വരികള്‍ അനവസരത്തില്‍ ക്വോട്ട് ചെയ്യപെടും. അല്ലാതെ ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളില്‍ ഈ പറഞ്ഞ ആരോപണങ്ങള്‍ക്ക് ഉപോത്ബലകമായ യാതൊരു തെളിവും അവര്‍ക്ക് കാണിക്കാന്‍ പറ്റുന്നില്ല.

ഞാന്‍ പഠിച്ചതും മനസ്സിലാക്കിയതുമായ ജമാ അത്തെ ഇസ്ലാമിയില്‍ മുകളില്‍ പറഞ്ഞ ആരോപണങ്ങളില്‍ ഒന്നും പോലും ഞാന്‍ ദര്‍ശിച്ചിട്ടില്ല. ഇത് തീര്‍ത്തും സത്യസന്ധമായ ഒരു പ്രസ്ഥാവനയാണ്. ഞാന്‍ അനുഭവിച്ചതറിഞ്ഞതല്ലേ എനിക്ക് മറ്റുള്ളവരെ ബോധ്യപെടുത്താന്‍ പറ്റുകയുള്ളൂ. എന്നാല്‍ സൂഷ്മ വിശകലനത്തില്‍, മുകളില്‍ പറഞ്ഞ പല ആരോപണങ്ങളും ആരോപണമുന്നയിക്കുന്ന പ്രസ്ഥാനക്കാരിലും അവരുടെ പ്രസ്ഥാന ഘടനയിലും ഞാന്‍ കണ്ടിട്ടുണ്ട്. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനും എനിക്ക് പറ്റും.

ആരോപണങ്ങളെ അതിജയിക്കാന്‍ വേണ്ടി തന്നെയാണ് അത് തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തത്തില്‍ ഇറങ്ങാ‍ന്‍ തീരുമാനിച്ചത്. സമുദായത്തിന്റെ മൊത്തകുത്തക അവകാശപെടുന്ന മുസ്ലീം ലീഗിന് അത് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറത്തുള്ള കാര്യമാണ്. ഇക്കാലമത്രയും അവര്‍ ജമാ അത്തുമായി ചര്‍ച്ചകള്‍ നടത്താന്‍ മുങ്കൈയെടുത്ത ഒരു പ്രസ്ഥാനമാണ്. എന്നാല്‍ ജമാ‍ അത്ത് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ അവര്‍ക്ക് ജമാ അത്തിനോട് അലര്‍ജ്ജി തോന്നിയതിന് പലകാരണങ്ങളുണ്ട്.
CNTND....

ചിന്തകന്‍ said...

1) മുസ്ലീം സമുദായത്തിന്റെ മൊത്ത കുത്തക നഷ്ടമാകുമോ എന്ന ഭയം
2) ജമാ അത്ത് ജനാധിപത്യ മതേതര വിരുദ്ധമാണ് എന്ന അവരുടെ അസത്യ പ്രചാരണം പോളിയുന്നതിലെ ചളിപ്പ്
3) സത്യത്തോടും നീതിയോടും മാത്രം ആഭിമുഖ്യമുള്ള ജമാഅത്തിന്റെ ഉറച്ച നിലപാടുകള്‍
4) അഴിമതിക്കും സാമ്പത്തിക ക്രമക്കേടുകള്‍ക്കും കൂട്ടു നില്‍ക്കാത്ത ജമാ അത്തിന്റെ അതിശക്തമായ നിലപാടുകള്‍.
5) സമൂഹത്തില്‍ അശരണരും ആലംഭ ഹീനരുമായ ആളുകള്‍ക്ക് വേണ്ടി ജാതിയോ മതമോ നോക്കാതെ ജമാ അത്ത് ശബ്ദിക്കുന്നു.

ചില ഉദാഹരണങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിക്കാം.

1)കാസര്‍ക്കോട്ടെ എന്‍ഡോ സള്‍ഫാന്‍ ബാധിതര്‍ക്ക് വേണ്ടി ജനങ്ങളില്‍ പിരിച്ചേടുത്തു ഏതാണ്ട് ഒരു കൂടിയോളാം രൂപയുടെ പദ്ധതികള്‍, പ്രവര്‍ത്തകരുടെ ശാരീകമായ അദ്ധ്വാനത്തോടു കൂടി നടപ്പാക്കി/നടപ്പാക്കികൊണ്ടിരിക്കുന്നു. ജാതിയും മതവും രാഷ്ട്രീയമോ ഒന്നും ഇക്കാര്യത്തില്‍ ജമാ അത്ത് പരിഗണിക്കാറേയില്ല. മനുഷ്യനേയുള്ളൂ മനുഷ്യന്‍ മാത്രം. കാസര്‍കോട് മന്ത്രിമാരും ബഗ്ലാവുമൊക്കെയുള്ള ലീഗ് എന്ത് ചെയ്തു എന്ന് താങ്കള്‍ക്കന്വേഷിക്കാവുന്നതാണ്
2) സുനാമി ഫണ്ടി ജമാ അത്ത് പിരിച്ചെടുത്തത് രണ്ടരകോടിരൂപ, ലീഗ് പിരിച്ചെടുത്തു എന്ന് പ്രഖ്യാപിച്ചത് വെറും 13 ലക്ഷം രൂപ. ജമാ ത്ത് പിരിച്ചെടുത്ത സംഖ്യ പ്രവര്‍ത്തകരോടെ അദ്ധ്വാനത്തോടു കൂടി 100 ലധികം വീടുകളും തൊഴില്‍ പദ്ധതികളും ഇരകള്‍ക്ക് വേണ്ടി നടപ്പാക്കി. ജാതിയും മതവും രാഷ്ട്രീയവും ഒന്നും നോക്കിയില്ല. മനുഷ്യനേയുള്ളൂ മനുഷ്യന്‍ മാത്രം. കണക്കു ചോദിച്ചതിനാണ് യൂത്ത്ലീലീഗ് നേതാവായിരുന്ന കെടി ജലീലിനെ അവര്‍ പുറത്തക്കിയത്.
3) മാറാട് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സപ്പോര്‍ട്ടോടു കൂടിയാണ് എന്‍ഡി എഫ് പ്രഭൃതികള്‍ അക്രമം അഴിച്ചു വിട്ടത്. എന്ത് കൊണ്ട് ഇത്ര വലിയ ഒരു അക്രമ സംഭവത്തിന് സി.ബി. ഐ എന്വേഷണത്തെ യുഡി എഫ് എതിര്‍ത്തു? എന്നാല്‍ ഈ അവസരത്തില്‍ ജമാ‍ അത്ത് നേതാക്കള്‍ അരയ സമാജം പ്രവര്‍ത്തകരെ കാണുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. മന്ത്രിയായിരുന്ന അഹമ്മദിനെപോലും കടത്തിവിടാത്ത മാറാട്ടെക്ക് അന്ന് ജമാ അത്ത് നേതാക്കള്‍ക്ക് അരയ സമാജം പ്രവര്‍ത്തകര്‍ പൂര്‍ണാനുവാദം നല്‍കി. ജമാ അത്തിനെ കുറിച്ചുള്ള അവര്‍ക്കുള്ള വിശ്വാസമായിരുന്നു അതിനു പ്രധാന കാരണം. ഒരു ഉദാഹരണം മാത്രം....ഇത് പോലെ സാമുദായിക സ്പര്‍ദ്ദ ഉണ്ടാവാനുള്ള ഏതൊക്കെ സന്ദര്‍ഭങ്ങളുണ്ടോ അവിടെയൊക്കെ ജമാ അത്ത് നേതാക്കള്‍ അതില്ലാതാക്കാനായി ഓടിയെത്തുകയും ഇരകള്‍ക്ക് കഴിയുന്ന സഹായം ചെയ്യാന്‍ തയ്യാറായിട്ടുമുണ്ട്.
4) ലൈംഗികാരോപണ വിധേയനമായ കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ വളരെ സത്യസന്ധമായ ഒരു നിലപാടായിരുന്നു ജമാ അത്ത് സ്വീകരിച്ചിരുന്നത്. കാരണം ആ ആരോപണത്തിന്റെ സത്യ സന്ധതയില്‍ ജമാ അത്തിന് സംശയമുണ്ടായിരുന്നു അത്. എന്നാല്‍ ആരോപണ വിധേയനായ ഒരു മന്ത്രിയെ പൂമാലയിട്ട് സ്വീകരിക്കുന്ന ഒരേര്‍പാട് ഞാന്‍ മുസ്ലീം ലീഗില്‍ മാത്രമേ കണ്ടിട്ടുള്ളൂ. തുടര്‍ന്നങ്ങോട്ട് ഇക്കാര്യത്തില്‍ ജമാ അത്ത് മുസ്ലീലീഗിനെതിരെ ശക്തമായ നിലപെടുടുത്തു. കാരണം എന്‍ഡീ എഫ് പ്രവര്‍ത്തകരുടെ സഹായത്തോടുകൂടി കോഴിക്കോട് എയര്‍പ്പോര്‍ട്ടില്‍ അവര്‍ കാട്ടിക്കൂട്ടിയതെന്താണ് എന്ന് താങ്കള്‍ക്കും അറിവുള്ളതാണ്.

ഇനിയും ഒരുപാടുണ്ട്........

താങ്കളുടെ അറിവിലേക്കായി മറ്റൊരു കാര്യം കൂടി പറയാം. എന്‍ഡി എഫില്‍ 50 % ലധികവും മുസ്ലീം ലീഗുകാര്‍ തന്നെയാണ്. ഒരു ജമാ അത്തെ ഇസ്ലാമിക്കാരനെ പോലും അതില്‍ താങ്കള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. താങ്കള്‍ക്കറിവുള്ള ഏതെങ്കിലും എന്‍ഡി എഫ് /പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുണ്ടെങ്കില്‍ അവരുടെ മുന്‍പ്രസ്ഥാനം ഏതെന്ന് അന്വേഷിക്കുക. ജമാ അത്തുകാരനായ ഒരാളെപോലും താങ്കള്‍ക്കവിടെ കണ്ടെത്താനാവില്ല. 100%.


ബന്‍ഗ്ലാദേശ് സര്‍ക്കാറിന്റെ നിലപാടും നിരോധനവും ഒന്നു കൂടി പഠിച്ചതിന് ശേഷം ഞാന്‍ താങ്കളിലേക്ക് തിരിച്ച് വരാം.

അപ്പൊകലിപ്തോ said...
This comment has been removed by the author.
അപ്പൊകലിപ്തോ said...

chithrakaran said : ചരിത്രത്തില്‍ കൊടിയ പാപക്കറകളൊക്കെ ഉണ്ടെങ്കിലും അതെല്ലാം തുറന്നു സമ്മതിക്കാനും ലോകത്തോട് മാപ്പുപറയാനും
മാനവികതയിലേക്ക് ഉയരാനും വിവേകബുദ്ധി വികാസം നേടിയ മതമാണ് ഇപ്പോഴത്തെ കൃസ്തുമതം. കേരളത്തില്‍ മാനവികതയുടെ
സ്വാതന്ത്ര്യബോധം നട്ടു നനച്ച് സമൂഹത്തിന് ദാനം നല്‍കിയ ചരിത്രം കൂടി കൃസ്തിയ മതത്തിനുണ്ട്ഒരു അടിമയായ മിഷണറി കൂലി എഴുത്തുകാരന്‍ കൂടി നയം വ്യക്തമാക്കുന്നു ...chithrakaran said : അതുപോലെ വല്ലതുമാണോ മൌദൂതികളുടെ ഇസ്ലാം മതം ?
സ്വന്തം പെണ്ണുങ്ങളെപ്പോലും നികൃഷ്ട ബ്രാഹ്മണ്യത്തെപ്പോലെ കെട്ടിപ്പൊതിഞ്ഞു പൂട്ടിവക്കുകയും
അക്ഷരം നിഷേധിക്കുകയും ചെയ്യുന്ന വിവരദോഷികള്‍ !


കാര്യം പിടികിട്ടിയില്ലെ ... മോണിക്ക ലെവിന്‍സ്കി പാണ്റ്റീസില്‍ പറ്റിയയിരിക്കുന്ന ക്ളിണ്ടണ്റ്റെ കറയുടെ അംശമുള്ള ഒരു തുറന്ന ക്രിസ്ത്യന്‍ മതമാണ്‌ പുള്ളി വിഭാവന ചെയ്യുന്ന ആധുനിക കൃസ്ത്യന്‍ മതം. പ്രവാചകനെ നിന്ദിക്കാനുള്ള മിഷണറി സംഘത്തെ ഒരുക്കാനുള്ള പണവും ഈ തുറന്ന ഓഫിസുകളിലെ ബെല്‍റ്റിനടിയില്‍ നിന്നാവണമല്ലൊ വരുന്നതും. അതു ചിത്രകാരനായാലും പഠിപ്പീരുകാരായാലും കൈപ്പില്ലല്ലോ, തൊണ്ടതൊടാതെ വിഴുങ്ങിയാല്‍ ..


chithrakaran said : അതുപോലെ ജബ്ബാര്‍ മാഷ്... ഒരു ഇസ്ലാമിക ഭീകരനാകാന്‍ ആവശ്യമായ താടി രോമമൊക്കെ ഉണ്ടെങ്കിലും കക്ഷി മനുഷ്യനായിപ്പോയി !!! മുസ്ലീം മത സമൂഹത്തിന് സത്യത്തില്‍ അഭിമാനിക്കാവുന്ന വ്യക്തിത്വം !

ഇപ്പോല്‍ എല്ലാം വ്യക്തമായില്ലെ.
ദാസ്യത്തിനു അടുത്തൂണ്‍ നല്‍കുന്ന ഒരേയൊരു രാജ്യം അമേരിക്കന്‍ ക്രിസ്തീയ സാമ്രാജത്തമാണു.. ‌. അതു ഒരു ഉളുപ്പുമില്ലാതെ പറ്റുന്ന ഒരു കോമരം അടിമയുടെ നിര്‍വൃതി എന്നല്ലാതെ എന്തു പറയാന്‍ !!

കെ.പി.സുകുമാരന്‍ said...

ചിന്തകന്റെ സുദീര്‍ഘമായ മറുപടിക്ക് നന്ദി. ആ ആത്മാര്‍ത്ഥതയെ ഞാന്‍ മാനിക്കുന്നു. വ്യക്തിപരമായി ഞാന്‍ ഒരു സംഘടനയെയും ആദരിക്കുന്ന ആളല്ല. സംഘടനകള്‍ പെരുകിയതാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രശ്നങ്ങള്‍ക്ക് കാരണം എന്ന് മാത്രമല്ല, ഹ്രസ്വമായ ഈ ജീവിതകാലയളവില്‍ മനുഷ്യന് ലഭിക്കുമായിരുന്ന സന്തുഷ്ടി വലിയൊരവോളം അപഹരിക്കുന്നത് സംഘടനകള്‍ ആണെന്ന് കരുതുക കൂടി ഞാന്‍ ചെയ്യുന്നു. മനുഷ്യന്റെ ഉന്നമനത്തിനും മാര്‍ഗ്ഗദര്‍ശനത്തിനും വേണ്ടി ഉദ്ദേശശുദ്ധിയോടെ തന്നെയാണ് സംഘടനകള്‍ രൂപം കൊള്ളുന്നതെങ്കിലും ഫലത്തില്‍ അവയൊക്കെ മനുഷ്യരുടെയിടയില്‍ സംഘര്‍ഷം വളര്‍ത്താനേ ഉപകരിച്ചിട്ടുള്ളൂ എന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അത്കൊണ്ടാണ് ഞാന്‍ വൈയക്തികമായി സംഘടനകളെ നിരാകരിക്കുന്നത്. സംഘടനകള്‍ക്ക് മനുഷ്യരെ ജീവിതത്തിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കാന്‍ ആവുമെന്ന് എനിക്കഭിപ്രായമില്ല. മനുഷ്യന്‍ ജന്മനാ മനുഷ്യര്‍ എന്ന ഒറ്റ സംഘടനയില്‍ അംഗമാണെന്ന് ഞാന്‍ കരുതുന്നു. ജന്മനാ തന്നെ അവനില്‍ അന്തര്‍ലീനമായ മനുഷ്യത്വം വികസിക്കുവാന്‍ അവസരം കിട്ടിയാല്‍ ഏത് വ്യക്തിയും നല്ല മനുഷ്യനായിരിക്കും എന്ന് കരുതുന്നു.

ആ ഒരു വ്യക്തിത്വവികാസം എന്ന സാധ്യതയെ സംഘടനകള്‍ ഇല്ലാതാക്കുന്നു. നൈസര്‍ഗ്ഗികമായ ചിന്തകളെ വന്ധ്യംകരിച്ച് സംഘടനകളുടെ അടിമയാക്കപ്പെടുകയാണ്, സംഘടനകള്‍ അബോധപൂര്‍വ്വം ചെയ്യുന്നത് എന്ന് സംഘടനകളില്‍ നിന്ന് മാറി നിന്ന് ചിന്തിക്കുന്നത്കൊണ്ട് എനിക്ക് തോന്നിയിട്ടുണ്ട്. അത്കൊണ്ട് ആരോടെങ്കിലും എന്തെങ്കിലും ആഹ്വാനം ചെയ്യാനുള്ള അവസരം എനിക്ക് ലഭിക്കുകയാണെങ്കില്‍ സംഘടനകളില്‍ നിന്ന് മോചിതനായി മനസ്സ് കൊണ്ട് മനുഷ്യന്‍ എന്ന സമഗ്രതയില്‍ ചേരൂ എന്നേ ഞാന്‍ പറയൂ.

കെ.പി.സുകുമാരന്‍ said...
This comment has been removed by the author.
കെ.പി.സുകുമാരന്‍ said...

എന്റേത് പക്ഷെ അമൂര്‍ത്തവും അപ്രായോഗികവുമായ ഒരാശയമാണ്. യാഥാര്‍ഥ്യം അംഗീകരിച്ചല്ലെ പറ്റൂ. നിലവില്‍ സംഘടനകള്‍ ഉണ്ട്. അവയെ മുന്‍‌വിധിയില്ലാതെ സമീപിക്കാന്‍ എനിക്ക് സാധിക്കുന്നു. ഉള്ളതില്‍ നന്മയും തിന്മയും ആ‍നുപാതികമായി ഏതളവില്‍ ഉണ്ട് എന്ന് പരിശോധിച്ച് തിന്മയെ എതിര്‍ക്കാനും നന്മയെ അംഗീകരിക്കാനുമാണ് വാ‍ക്കുകള്‍ ഞാന്‍ വ്യയം ചെയ്യുന്നത്. ആയതിനാല്‍ ജമാ‌അത്ത് ഇസ്ലാമിയെ കുറിച്ച് ചിന്തകന്‍ പറഞ്ഞ കാര്യങ്ങള്‍ മുഖവിലയ്ക്കെടുക്കാന്‍ എനിക്ക് വൈമനസ്യമില്ല.

നന്മകള്‍ നേര്‍ന്ന്കൊണ്ട്,

ചിന്തകന്‍ said...

പ്രിയ കെപീഎസ് താങ്കൾക്ക് നന്ദി
എന്റെ വാക്കുകളിലെ ആത്മാർഥതെയെ താങ്കൾ മനസ്സിലാക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

ഓ.ടോ : സംഘടനയെ സംബന്ധിച്ച താങ്കളുടെ വീക്ഷണങ്ങളോട് ചില കാര്യങ്ങളിൽ എനിക്ക് വിയോജിപ്പുണ്ട്. സംഘടനകൾ വ്യക്തി താത്പര്യങ്ങൾക്കും നിക്ഷിപ്ത താത്പര്യങ്ങൾ വേണ്ടിയാവുമ്പോൾ താങ്കൾ പറയുന്ന പ്രശ്നങ്ങൾ നമുക്ക് സംഘടനകളിൽ കാണാവുന്നതാണ്. സംഘടനകൾക്ക് സാധിക്കുന്നത് ഒരിക്കലും ഒരു വ്യക്തിക്ക് സാധിക്കില്ല. സംഘടനകൾ നന്നാകുമ്പോൾ വ്യക്തികൾ നന്നാവുകയിക്കൊള്ളണമെന്നുമില്ല. എന്നാൽ വ്യക്തിയെ/വ്യക്തികളെ സംസ്കരിച്ചെടുക്കാൻ സംഘടനകൾക്ക് സാധിക്കും. വ്യക്തി നന്നാകുമ്പോൾ മാത്രമേ സംഘടയും നന്നാവുകയുള്ളൂ. ഒരു വ്യക്തി/ചില വ്യക്തികൾ മോശമായാൽ തന്നെ സംഘടയെ മൊത്തത്തിൽ ആളുകൾ മോശമായി നോക്കികാണാൻ തുടങ്ങാനും സാധ്യതയുണ്ട്.

ചില വ്യക്തികളുടെ പ്രഭാവത്തിൽ ഉള്ള സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് നമ്മുടെ നാട്ടിൽ 99% വും. അത്കൊണ്ട് തന്നെ ആ സംഘടനയുടെ ജയാപചയങ്ങളുടെ മുഖ്യപങ്കും ആ വ്യക്തിയയെയോ ചില വ്യക്തികളെയോ മാത്രം ആശ്രയിച്ചിരിക്കും. അത്തരം വ്യക്തികൾ പറയുന്നതായിരിക്കും ആ സംഘടയുടെ ആപ്തവാക്യങ്ങൾ.

സംഘടനയുടെ ലക്ഷയ്ം മനുഷ്യനെയും അവന്റെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുന്നതും സമൂഹത്തിൽ സ്നേഹവും ശാന്തിയും സമാധാനവും പരത്താനുള്ളതുമാവേണ്ടതുണ്ട്. ഇത് ഒരിക്കലും ഒരിക്കലും ഒരു വ്യക്തിമാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. വ്യക്തിക്ക് ചെയ്യാൻ പറ്റുന്നതിൻ പരിഥികളും പരിമിതികളുമുണ്ട്.

ജമാ അത്തെ ഇസ്ലാമി എന്ന സംഘടന ഒരു വ്യക്തിയുടെയും പ്രഭാവത്തിന്റെയും അടിസ്ഥാനത്തിലല്ല പ്രവർത്തിക്കുന്നത് എന്ന്എനിക്ക് ഉറപ്പിച്ച് പറയാനാവും. ശരിയാണെങ്കിലും/തെറ്റാണെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക സമുദാ‍യത്തിൽന്റെ താത്പര്യങ്ങളെ മാത്രം സംരക്ഷിക്കുക എന്നുള്ളതുമല്ല അതിന്റെ ലക്ഷ്യം. സർവ്വ മനുഷ്യരുടെയും ഒപ്പം പ്രകൃതിയുടെയും, അടിച്ചമർത്തവന്റെയും നീതി നിഷേധിക്കപെട്ടവരുടെയും കൂടെ ഈ പ്രസ്ഥാനമുണ്ടാവും എന്നും.

Anonymous said...

ഭീകരത സമം മുസ്ളിം എന്ന സമവാക്യം ഉന്നയിച്ചത് സംഘപരിവാറാണെങ്കിലും അത് നിശ്ശബ്ദമായി പടര്‍ത്തി വിട്ടത് ഔദ്യോഗിക/അനൌദ്യോഗിക തലങ്ങളില്‍ വ്യാപകമായി നിലനില്‍ക്കുന്ന മൃദുഹിന്ദുത്വ പൊതുബോധമാണെന്ന കാര്യമാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സത്യാന്വേഷി ആദ്യം ഒരു കമന്റിട്ടിരുന്നു. അതില്‍ പറഞ്ഞത് അല്പം കൂടി മാറ്റിപ്പറയട്ടെ. ഈ മൃദു ഹിന്ദുത്വ ബോധം ഏറ്റവും കൂടുതലുള്ളവര്‍ സി പി എമ്മുകാരിലാണ്. അതുകൊണ്ടാണ് ഇവിടെ രാമചന്ദ്രനെ സംഘ് പരിവാറികളും അല്ലാത്തവരുമായ തീവ്ര ഹിന്ദുത്വ ബോധക്കാര്‍ ഇത്രയ്ക്ക് അധിക്ഷേപിച്ചിട്ടും ഒറ്റ സി പി എം ബ്ലോഗറും അദ്ദേഹത്തിന്റെ രക്ഷക്കെത്താത്തത്. സാധാരണ ജി പീ യുടെ ഏതു പോസ്റ്റും ആദ്യം വരുന്ന വര്‍ക്കേഴ്സ് ഫോറത്തില്‍ ഈ പോസ്റ്റ് കൊടുക്കാതിരുന്നതും അതുകൊണ്ടു തന്നെയല്ലേ?

beLIEve said...

സത്യാന്വേഷീ,

നിങ്ങള്‍ക്ക് വേണ്ടി തെറിവിളിക്കാത്തതിനാല്‍ അങ്ങനെ വര്‍ക്കേഴ്സ് ഫോറവും സംഘപരിവാറുകാരായി. ഇനിയെങ്കിലും നിങ്ങളീ സ്റ്റൈലൊന്നു മാറ്റിപ്പിടി!

ആടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായയെയാണ് മേല്‍ കമ്നറ് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്. ഞാന്‍ നേരത്തെ സൂചിപ്പിച്ച "നിസ്സഹായിസ്റ്റ്" വിഭാഗത്തിലാണ് സത്യാന്വേഷിയെന്ന് ബ്ലോഗ് കണ്ടപ്പോള്‍ മനസ്സിലായി. അവിടെ "സത്യം" എന്ന ബ്ലോഗര്‍ ഇട്ട കമന്റ് കോപ്പി എടുത്ത് ഇവിടെ ഇടുന്നു. ജീപീ രാമചന്ദ്രനും മറ്റ് "നിസ്സാഹിയിസ്റ്റു"കള്‍ക്കും ബാധകമാണെന്നു തോന്നുന്നു ഈ കമന്റ്.

"ദാവൂദ് ഇബ്രാഹിമും താലിബാനുമെല്ലാം രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഒളിഞ്ഞോ തെളിഞ്ഞോ നിങ്ങള്‍ അവര്‍ക്ക് ഓശാന പാടുന്നത്. തെളിയിക്കപ്പെട്ടതും തെളിയിക്കപ്പെടാത്തതുമായ സംഘ് ഭീകരര്‍ക്കെതിരെ നിങ്ങള്‍ എഴുതുമ്പോള്‍ ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന പ്രീണനമാണ് നിങ്ങള്‍ നടത്തുന്നത്. ഇതൊക്കെ മൂലം രാജ്യത്തിനുണ്ടാകുന്ന ഓരോ തകര്‍ച്ചയ്ക്കും നിങ്ങളും ഉത്തരവാദിയാണ്. പൊടിപ്പും തൊങ്ങലും വെച്ച് നിങ്ങളെഴുതുന്ന ഈ ബലൂണ്‍ ഭീകരത വായിച്ച് കാശ്മീരും കടന്ന് പരിശീലനത്തിന് പോയി വരുന്നവന്റെ ഉള്ളിലുമുണ്ടാകും. ഇവിടത്തെ ജനങ്ങളെ ഏതു ഭീകരനായാലും കശാപ്പ് ചെയ്യുമ്പോള്‍ അവന്റെയുള്ളില്‍ നിങ്ങളുടെ ഈ എഴുത്തുണ്ടാകും. ഒരുവന് ഇത് പുച്ഛമാണെങ്കില്‍ മറ്റൊരുത്തന്‍ ഇതില്‍ ആവേശം കൊണ്ടിരിക്കും. നിങ്ങളും സുഹൃത്തുക്കളും കൂടി ചെയ്യുന്നത് വിദ്ധ്വംസകപ്രവര്‍ത്തനമാണെന്ന് തിരിച്ചറിയുക"

Anonymous said...

ആരെങ്കിലും ഒക്കെ രാമചന്ദ്രനെ പിന്തുണച്ചു സത്യാന്യോഷിയുടെ "വിഷമം" മാറ്റുക.. അങ്ങനെ ചെയ്യാത്ത സി പി എം ബ്ലോഗര്‍മാര്‍ ഒരു ബ്ലോഗറെ തീവ്രവാദിയാക്കിയതിനു നാളെ സമൂഹത്തോട് മാപ്പ് പറയേണ്ടി വരും..

കഷ്ടം.. വാദങ്ങള്‍ ഇത്ര അധപ്പതിക്കാമോ??

സലാഹ് said...

ഭൂരിപക്ഷത്തിന്റെ നന്മയും ന്യൂനപക്ഷത്തിന്റെ തിന്മയും മാത്രമാണു ഇന്നത്തെ നമ്മുടെ മാധ്യമപക്ഷം. ന്യൂനപക്ഷം ചെയ്യുന്നത് ഭീകരതയും ഭൂരിപക്ഷം ചെയ്യുന്നത് തീവ്രവാദവുമാക്കി ചുരുക്കിക്കെട്ടുന്നതിനോട് ആരും യോജിക്കില്ല. പക്ഷേ, റേറ്റിങ്ങും വരിക്കാരുടെ എണ്ണവും പരസ്യനിരക്കും നിശ്ചയിക്കുന്നത് ന്യൂനപക്ഷമല്ലല്ലോ.

Joker said...

ജി.പി.

കൈവെട്ടിനെതിരെ ഒരു പോസ്റ്റ് കാച്ചി നോക്കൂ. അനുമോദന പൂച്ചെണ്ടുകളുമായി ‘കുട്ടന്‍’ മാര്‍ പാഞ്ഞെത്തും.

ഉള്ളില്‍ പൊതിഞ്ഞു സൂക്ഷിച്ച തീവ്ര ഹൈന്ദവ ഫാഷിസ്റ്റുകള്‍ വാണരുളുന്ന കേരളമാണിത്. ഒരു ഗുജറാത്ത് കേരളത്തില്‍ ആവര്‍ത്തിച്ചാല്‍ ഭീകരമായിരിക്കും അത്. കാരണം ഇവിടെ സംഘപരിവാറുകാരനെ മാത്രം പേടിച്ചാല്‍ പോര. സി പി എം നകത്തെ ലോചനന്മാരെയും, ചിത്രകാരനെ പോലുള്ള മുസ്ലിം വിരുദ്ധതതില്‍ എരിപൊരി കൊള്ളുന്ന ഭീകരവാദികളെ കൂടി പേടിക്കണം എന്ന അവസ്ഥയാണുള്ളത്. ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് മാത്രം പ്രാര്‍ഥന.

chithrakaran:ചിത്രകാരന്‍ said...

ക്രൈസ്തവ മൂടുതാങ്ങിയും,സാമ്രാജ്യത്വ ചെരുപ്പുനക്കിയും,ഹൈന്ദവ മൂരാച്ചിയും,
ദലിത-മുസ്ലീം വിരുദ്ധനും,സ്ത്രീപക്ഷ കീചകനും കമ്മ്യൂനിസത്തിന്റെ അന്തകനും,സവര്‍ണ്ണവിരുദ്ധനും,..... സര്‍വ്വോപരി ഒന്നാംതരം വിഢിയുമായ ചിത്രകാരന്റെ പോസ്റ്റ് :കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !

M.A Bakar said...

മതത്തിണ്റ്റെ പേരില്‍ ഒരു കൈവെട്ടല്‍ മാത്രമാണോ ചരിത്രത്തില്‍ നടന്നിട്ടുള്ളത്‌ .. ?

ഒരു താലിബാന്‍ ഗോത്ര സമൂഹം മാത്രമാണോ കടുംകൈകള്‍ ചെതിട്ടുള്ളത്‌ .. ?

അല്ലെങ്കില്‍ ഈ അഫ്ഗാന്‍ പ്രാദേശിക ഗോത്ര ആചാരങ്ങള്‍ എന്തുകൊണ്ട്‌ ഇസ്ളാമികവല്‍ക്കരിക്കപ്പെടുന്നു ?

എന്തുകൊണ്ട്‌ മറ്റുമത ഭീകരതകള്‍ മാനവീകരിക്കപ്പെടുന്നു .. ???
.

chithrakaran:ചിത്രകാരന്‍ said...

ലിങ്കു മാറിപ്പോയല്ലോ ഭഗവാനെ !!!കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...

ചാർ‌വാകൻ‌ said...

@ചിത്രകാരന്‍,

ക്രൈസ്തവ മൂടുതാങ്ങിയും,സാമ്രാജ്യത്വ ചെരുപ്പുനക്കിയും,ഹൈന്ദവ മൂരാച്ചിയും,
ദലിത-മുസ്ലീം വിരുദ്ധനും,സ്ത്രീപക്ഷ കീചകനും കമ്മ്യൂനിസത്തിന്റെ അന്തകനും,സവര്‍ണ്ണവിരുദ്ധനും,..... സര്‍വ്വോപരി ഒന്നാംതരം വിഢിയുമായ ചിത്രകാരന്റെ പോസ്റ്റ് :കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !


താങ്കളുടെ വ്യക്തിത്വത്തിന്റെ ഉള്ളടക്കം ഇതൊക്കെ തന്നെയാണെന്ന് പരിചയപ്പെട്ടപ്പോള്‍ മുതല്‍ ബോധ്യപ്പെട്ട കാര്യമാണ്. അത് ഇപ്പോള്‍ സ്വയം തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തിയതില്‍ സന്തോഷിക്കുന്നു. ആശയ പാപ്പരത്തം മൂലം തെറിവിളിയും അട്ടഹാസവും പ്രത്യയശാസ്ത്രമാക്കിയ ഒരാളോട് ഞങ്ങളാരെങ്കിലും ഇത്തരം വാസ്തവം വിളിച്ചു പറഞ്ഞ് തെറിയഭിഷേകം കിട്ടാനുള്ള അവസരം ഒഴിവാക്കി തന്നതിനും നന്ദിയുണ്ട്.സ്നേഹപൂര്‍വം നിറുത്തട്ടെ !

Murali said...

ഭീകരത സമം മുസ്ളിം എന്ന സമവാക്യം ഉന്നയിച്ചത് സംഘപരിവാറാണെങ്കിലും..

അപ്പോള്‍ ലോകമാകെ ഈ സമവാക്യം പ്രചരിപ്പിച്ചതും ആ പഹയന്മാര്‍ തന്നെയോ? ബിന്‍ ലാദനും, സവാഹിരിക്കും, കഫീ‍ല്‍ അഹമ്മദിനും, ‘മൈക്ക്’ ഹവാഷിനും, നിദാല്‍ ഹസ്സനും,അജ്മല്‍ കസ്ബിനും തുടങ്ങി പോപ്പുലര്‍ ഫ്രണ്ടുകാരനുവരെ ഈ സമവാക്യം ഊട്ടിയുറപ്പിച്ചതില്‍ ഒരു പങ്കുമില്ലേ? സത്യത്തില്‍ പരിവാറും സയണിസ്റ്റുകളും നിയോകോണന്മാരുമൊന്നും ഒരായുഷ്കാലം ഒന്നിച്ച് പിടിച്ചാലും ഇസ്ലാമിന് നേടിക്കൊടുക്കാ‍ന്‍ പറ്റുന്നതിന്റെ പതിനായിരം മടങ്ങ് ചീത്തപ്പേര് താലിബാനും അല്‍-ഖ്വൈദക്കുമൊക്കെ ഇസ്ലാമിന് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

പക്ഷെ ഇന്ന് ഇസ്ലാമിനുള്ള വിശ്വാസ്യതയുടെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം ബിന്‍ ലാദനും അല്‍-ഖ്വൈദയുമൊന്നുമല്ല. ഭീ‍കരരെയും തീവ്രവാദികളെയുമൊക്കെ ‘ഫ്രിഞ്ച്’ എന്നുപറഞ്ഞ് അവഗണിക്കാം. പക്ഷെ ഇസ്ലാം ‘മെയിന്‍സ്ട്രീമായ’ ഇസ്ലാമിക രാജ്യങ്ങളുടെ കാര്യമോ? സൌദി അറേബ്യ എന്നത് വെറുമൊരു ഇസ്ലാമിക രാജ്യമല്ല, ഇസ്ലാമിന്റെ സ്പിരിച്വല്‍ സെന്ററും അതിന്റെ holiest of the holy തീര്‍ഥാടന കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നതുമായ സ്ഥലമാണ്. ഇസ്ലാം എങ്ങനെ അതിന്റെ വിശുദ്ധനാടുകളില്‍ ആചരിക്കുന്നു എന്നുള്ളത് ഇസ്ലാമിന്റെ ഇമേജിനെ വളരെവലിയൊരളവുവരെ സ്വാധീനിക്കും. ഇസ്ലാം സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മതമാണ് എന്ന വാദം ക്ലച്ചുപിടിക്കാതിരിക്കുന്നതിന്റെയും അതുന്നയിക്കുന്നവരെ സംശയദൃഷ്ടിയോടെ കാണുന്നതിന്റെയും അടിസ്ഥാന കാരണം ഇസ്ലാമിക രാജ്യങ്ങളാണ്. അത്തരത്തിലുള്ള ഏത് അവകാശവാദങ്ങളെയും ഖണ്ഡിക്കാന്‍ ഇസ്ലാമിക രാജ്യങ്ങളില്‍ ഇസ്ലാം എങ്ങനെ പ്രാക്ടീസ് ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ചാല്‍ മാത്രം മതി.

പി. എം. ബഷീര്‍ said...

വര്‍ഗീയത സമൂഹ മനസ്സിനെ ബാധിക്കുന്ന കാന്‍സറാണ്. ഏതെങ്കിലും വിധത്തില്‍
അരക്ഷിത ബോധം നില നില്‍ക്കുന്ന സമൂഹങ്ങളില്‍ വര്‍ഗീയതയും വംശീയതയും
കൊഴുത്തു വളരും. വിവിധ മത സമൂഹങ്ങളില്‍ ആന്തരികമായി വളര്‍ന്നു പുഷ്ടിപ്പെടെണ്ട
നവോത്ഥാന പരിഷ്കരണ സംരംഭങ്ങളെ പാടെ നശിപ്പിച്ചു കളയും എന്നതാണ് അതുണ്ടാക്കുന്ന
ഏറ്റവും വലിയ കെടുതി. വിഷലിപ്തമായ പ്രചാരണങ്ങളിലൂടെ എതിരാളിയെ പര്‍വതീകരിച്ച്
കാണിച്ചു അത് അനുയായികളില്‍ കൂടുതല്‍ അരക്ഷിത ബോധം സൃഷ്ടിക്കുന്നു. മതങ്ങളുടെ
ആദിമ വിശുദ്ധിയെ കാലികമായി വായിച്ചു കൊണ്ടും ബഹു സ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍
വിവിധ വിഭാഗങ്ങള്‍ പുലര്‍ത്തേണ്ട മര്യാദകളെ കുറിച്ച് ബോധവല്‍ക്കരിച്ചും ചില അടിയന്തിര
കര്‍ത്തവ്യങ്ങള്‍ നാം ചെയ്തു തീര്‍ക്കേണ്ടതുണ്ട്. മതകീയമായ പരിഹാരങ്ങള്‍ കൊണ്ട് തന്നെയാണ്
ഇതിനെ നേരിടേണ്ടത്. അതാണ്‌ പ്രായോഗികമാവുക. മത രഹിത സമൂഹം എന്നാ ഉടോപിയ വെച്ച്
പുലര്‍ത്തുന്നവര്‍ അതുമായി കാലം കഴിക്കട്ടെ. മതം പാടെ വിപാടനം ചെയ്യപ്പെട്ടാല്‍ പോലും മനുഷ്യന്‍
കലഹപ്രിയനായി തുടരും. അതാണ്‌ നരവംശ ശാസ്ത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്. കേരളീയ സമൂഹത്തിന്റെ ഈ പോക്ക് വേദനാജനകമാണ്.
ഉള്ളില്‍ വര്‍ഗീയത കിനിയാത്തവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ. അപകടകരമായ വിധത്തില്‍ അന്തത
ബാധിച്ച സമൂഹത്തിന്റെ പ്രതിനിധാനങ്ങള്‍ ആണ് ഇവിടെ ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ മിക്കവരും.

Murali said...

ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ഇട്ട കമന്റുകള്‍ ഇവിടെയും പോസ്റ്റ് ചെയ്യുന്നു.

ഇസ്ലാമിനെയും ഇസ്ലാമിസത്തെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ അടുത്തകാലംവരെ ഇടതുപക്ഷ ഇസ്ലാമിസ്റ്റ് അപ്പോളജിസ്റ്റുകള്‍ ഉന്നയിച്ചിരുന്ന പ്രധാന വാദം, ഇസ്ലാമിക ഭീകരത എന്നൊന്ന് ഉണ്ടെന്നത് ശരിതന്നെ, പക്ഷെ അതിന്റെ അടിസ്ഥാന കാരണം ദാരിദ്ര്യം, പീഡനം, നിരക്ഷരത തുടങ്ങിയവയാണ് (the so called root cause theory), അതുകൊണ്ട് നാം ആ അടിസ്ഥാനകാരണങ്ങിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്നതാണ്. മുഖ്യധാരാ ഇടതുപക്ഷം ഇപ്പോഴും ഉന്നയിക്കുന്നത് ഇതു തന്നെയാണ്. പക്ഷെ, ഇസ്ലാമികഭീകരരില്‍ ബഹുഭൂരിപക്ഷവും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളവരും സാമ്പത്തികമായി ഉന്നത ശ്രേണിയിലുള്ളവരുമാണെന്ന സത്യം പ്രസിദ്ധമായതോടെ ഈ വാദങ്ങളുടെ മുനയൊടിഞ്ഞു. അതുകൊണ്ടാണോ എന്നറിയില്ല, ഇപ്പോല്‍ പല നോണ്‍-മെയിന്‍സ്ട്രീം ഇടതുപക്ഷക്കാരും പ്ലേറ്റുമാറ്റിത്തുടങ്ങിയിരിക്കുന്നു. ഇസ്ലാമിക ഭീ‍കരത എന്നൊന്നേ ഇല്ല എന്നും, ഇസ്ലാമിക ഭീകരര്‍ നടത്തിയ ആക്രമണങ്ങളെല്ലാം തന്നെ മറ്റരൊക്കെയോ - മൊസ്സാദ്, സി.ഐ.എ., സയണിസ്റ്റുകള്‍, ആറെസ്സെസ്സുകാര്‍ ഒക്കെ - ആണ് നടത്തിയത് എന്നാണ് അവരുടെ പുതിയ ലൈന്‍. ഈ ജനുസ്സില്‍ പെട്ട അപ്പോളജിസ്റ്റുകളാണ് ബ്ലോഗര്‍മാരായ വേണുഗോപാലന്‍, നിസ്സഹായന്‍, സത്യാന്വേഷി തുടങ്ങിയവര്‍. നിര്‍ഭാഗ്യവശാല്‍ ഇസ്ലാമികഭീകരര്‍ തന്നെ അവരുടെ അജണ്ടയും പ്രവര്‍ത്തനങ്ങളും പരസ്യപ്പെടുത്തുന്നതുകൊണ്ട് ഇവരുടെ വാദങ്ങള്‍ക്ക് അധികം ‘ട്രാക്ഷന്‍’ കിട്ടുന്നില്ല.

പലര്‍ക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യം, മതസഹിഷ്ണുത, നിരപേക്ഷത, സ്വാതന്ത്ര്യം, ലിംഗസമത്വം, അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ നാഴികക്ക് നാല്‍പ്പതുവട്ടം ഉരുവിടുന്ന ഇടതുപക്ഷ ബുദ്ധിജീവികള്‍ എന്തുകൊണ്ട് ഇതിന്റെയെല്ലാം ആന്റി-തീസിസ് ആയ ഇസ്ലാമിസ്റ്റ് ഐഡിയോളജിയെ പുണരുന്നു എന്നതാണ്. എന്നാല്‍ അതിന്റെ ഉത്തരം ഇന്ന് ലഭ്യമാണ്. അമേരിക്കന്‍ ജേര്‍ണ്ണലിസ്റ്റായ ജേമി ഗ്ലാസോവിന്റെ United in Hate - the Left's Romance with Tyranny and Terror എന്ന പുസ്തകമാണ് അത്. അമേരിക്കയിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാസ്സ് മര്‍ഡറേഴ്സായ സ്റ്റാലിന്‍, മാവോ തുടങ്ങിയവരുടെ ആരാധകരായിരുന്നു പണ്ട്. ഇപ്പോള്‍ അത് ഫിഡല്‍ കാസ്ട്റോയിലും അഹമ്മദിനെജാദിലും ഒസാമ ബിന്‍ ലാദനിലും എത്തിനില്‍ക്കുന്നു. അതിന്റെ ചരിത്രം - വ്യക്തമായ റെഫറന്‍സുകളോടെ - ഗ്ലാസോവ് വിവരിക്കുന്നു. മാത്രമല്ല, ഇടതുപക്ഷത്തെ മനുഷ്യവിരുദ്ധമായ ഐഡിയോളജികളുടെ ആരാധകരാക്കുന്ന മനഃശാസ്ത്രവും അദ്ദേഹം വിശദമാക്കുന്നു.

Murali said...

ഗ്ലാസോവിന്റെ വാക്കുകള്‍:

In rejecting his own society, the believer spurns the values of democracy and individual freedom, which are anathema to him, since he has miserably failed to cope with both the challenges they pose and the possibilities they offer. Tortured by his personal alienation, which is accompanied by feelings of self-loathing, the believer craves a fairy-tale world where no individuality exists, and where human estrangement is thus impossible. The believer fantasizes about how his own individuality and self will be submerged within the collective whole.

…As history tragically recorded, this “holy cause” follows a road that leads not to an earthly paradise, but rather to an earthly hell in all of its manifestations. The political faith rejects the basic reality of the human condition—that human beings are flawed and driven by self-interest—and rests on the erroneous assumption that humanity is malleable and can be shaped into a more perfect form.

…[T]he new generation of believers found their own idols in the terror war. The romance with Islamism is just a logical continuation of the long leftist tradition of worshipping America’s foes.

An added ingredient in this equation is the Left’s sacred cow of multiculturalism. The believer cannot accept the truth about Islamism or much of Islam, because he would then have to concede that not all cultures are equal, and that some cultures (e.g., America’s, with its striving for equality) are superior to others (e.g., Islam’s structure of gender apartheid). For the believer to retain his sense of purpose and to avoid the collapse of his identity and community, such thoughts must be suppressed at all cost. Because he seeks to nurture his self-identification as a victim and to lose himself inside a totalitarian collective whole, he must deny the truth about the object of his worship, as believers of previous generations denied the truth about Stalin’s Russia, Mao’s China, and other totalitarian societies.

Because of these factors, the believer clings to a rigid Marxist view of the terror war, no matter how much empirical evidence proves that Islamist violence has absolutely nothing to do with economic inequality, class oppression, or Western exploitation. This is why, when Osama bin Laden and Abu Musab Al-Zarqawi justify their terror with references to the Koran, and when Zacarias Moussaoui casually explains in court that he was simply following the Koran’s directive that Muslims must make Islam the world’s superpower, the believer always turns a deaf ear.

This is a long tradition of the Left: progressives have always assumed that they understand the world much better than the people for whom they purport to speak. In terms of the terror war, there exists an obvious and profound racism in the believer’s disposition, since the implication is that Muslims and Arabs are not bright enough to understand their own circumstances, and therefore their explanations of their own actions cannot be taken seriously.

Thus while bin Laden, Zarqawi, and Moussaoui may insist that the holy jihad is motivated by the desire to spread sharia throughout the world, to erase individual freedom, and to kill, convert, or subjugate infidels, the Western leftists is constrained to rationalize that they are saying such things only because they have been hurt by capitalism and Western imperialism. As David Horowitz points out, the leftist holds the Marxist perspective that religion is nothing more than a thought structure rooted in suffering under capitalism. Once the oppression stops, the believer assumes, the Islamist conceptions of Allah and jihad (which the believer privately considers ridiculous but would never dare say so in public) will simply disappear. Believers, therefore, inevitably deny the Islamic dimension that the terrorists themselves insist is their impetus for terror.

Anonymous said...

2Murali:
You writes:"ഇസ്ലാമിക ഭീകരര്‍ നടത്തിയ ആക്രമണങ്ങളെല്ലാം തന്നെ മറ്റരൊക്കെയോ - മൊസ്സാദ്, സി.ഐ.എ., സയണിസ്റ്റുകള്‍, ആറെസ്സെസ്സുകാര്‍ ഒക്കെ - ആണ് നടത്തിയത് എന്നാണ് അവരുടെ പുതിയ ലൈന്‍. ഈ ജനുസ്സില്‍ പെട്ട അപ്പോളജിസ്റ്റുകളാണ് ബ്ലോഗര്‍മാരായ വേണുഗോപാലന്‍, നിസ്സഹായന്‍, സത്യാന്വേഷി തുടങ്ങിയവര്‍"
ബോള്‍ഡ് ചെയ്ത ആരോപണം ഇവിടത്തെ അന്വേഷണ ഏജന്‍സികള്‍ ദിനേനെയെന്നോണം വെളിപ്പെടുത്തിക്കൊണ്ടിരുന്നിട്ടും അത് ഞങ്ങള്‍ കുറേപ്പേര്‍ വ്യാജമായി ഉന്നയിക്കുന്നതാണെന്നു കണ്ടെത്തുന്ന വിദ്യയുടെ പേരാണ് ആടിനെ പട്ടിയാക്കല്‍.

CKLatheef said...

>>> ബോള്‍ഡ് ചെയ്ത ആരോപണം ഇവിടത്തെ അന്വേഷണ ഏജന്‍സികള്‍ ദിനേനെയെന്നോണം വെളിപ്പെടുത്തിക്കൊണ്ടിരുന്നിട്ടും അത് ഞങ്ങള്‍ കുറേപ്പേര്‍ വ്യാജമായി ഉന്നയിക്കുന്നതാണെന്നു കണ്ടെത്തുന്ന വിദ്യയുടെ പേരാണ് ആടിനെ പട്ടിയാക്കല്‍ <<<

ചെന്നായ്ക്കളെ ആട്ടിന് തോലണിയിക്കാനുള്ള ശ്രമം അതല്ലേ കൂടുതല് ശരി.

ഇതുകൂടി വായിക്കുക

നിസ്സഹായന്‍ said...

"നിര്‍ഭാഗ്യവശാല്‍ തന്നെ അവരുടെ അജണ്ടയും പ്രവര്‍ത്തനങ്ങളും പരസ്യപ്പെടുത്തുന്നതുകൊണ്ട് ഇവരുടെ വാദങ്ങള്‍ക്ക് അധികം ‘ട്രാക്ഷന്‍’ കിട്ടുന്നില്ല."

ഭാഗ്യവശാലെന്നു പറ മുരളി, ചെയ്യുന്ന കാര്യം തന്റേടത്തോടെ ഇസ്ലാമികഭീകരര്‍ ഏറ്റെടുക്കുന്നുണ്ടെല്ലോ ?! അല്ലാതെ കണ്ടവന്റെ തലയില്‍ കെട്ടിവെക്കുന്ന തന്തയില്ലാത്തരവും ഭീരുത്തവും അവര്‍ കാണിക്കുന്നില്ലല്ലോ !!

ഹിന്ദുഭീകരവാദികളുടെ കാര്യത്തില്‍ രണ്ടു ഡെസനിലധികം സ്ഫോടനങ്ങള്‍ , വ്യാജഏറ്റുമുട്ടലുകള്‍ (മാവോയിസ്റ്റ് അക്കൌണ്ടില്‍ ആദിവാസികളോടും ദളിതരോടും, മുസ്ലീംഭീകരവാദികളെന്ന പേരില്‍ കാശ്മീരിലും ഗുജറാത്തിലും സാധാരണക്കാരേയും) എന്നിവ നടത്തി അതു മനഃസാക്ഷിക്കുത്തില്ലാതെ കണ്ടവന്റെ തലയില്‍ കെട്ടിവെച്ച പരിപാടിയല്ലേ ഇപ്പോള്‍ ഭാഗികമായി തെളിഞ്ഞുകൊണ്ടിരിക്കുന്നത്. അതുപോലും അംഗീകരിക്കാതെ അത് നിങ്ങളെപ്പോലുള്ള സംഘപരിവാറി ഭീകരവാദ താത്വികാചാര്യന്മാര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതാണ് ലജ്ജാകരം., പിന്നെ ഹിന്ദുഭീകരവാദികള്‍ക്ക് മൊസ്സാദ്, സി.ഐ.എ, സയണിസ്റ്റു ബന്ധമുണ്ടെന്ന കാര്യവും അംഗീകരിക്കാന്‍ ഇത്ര മടിയെന്താണ് ??

നിസ്സഹായന്‍ said...

@മുരളി,

സത്യം വിളിച്ചുപറയുമ്പോള്‍ അത് ഇസ്ലാമിന്റെയും ആദിവാസി-ദളിതന്റെയും ഭാഗത്തെ നീതിയെ ന്യായീകരിക്കുന്നതായാല്‍ പറയുന്നവന്‍ ദളിത്-മുസ്ലീംഭീകരവാദി/ബുജി. സ്വതന്ത്രബുദ്ധിയില്ലാതെ, സവര്‍ണവും ഹൈന്ദവവത്ക്കരിക്കപ്പെട്ടതുമായ മുന്‍വിധികള്‍ക്ക്, മുരളീ നിങ്ങളും പൊതുസമൂഹവും എത്രമാത്രം കീഴ്പ്പെട്ടിരിക്കുന്നുവെന്നത് ആര്‍ക്കും ഒരിക്കലും മനസ്സിലാകാനും പോകുന്നില്ല. അതുകൊണ്ടാണ് ഹൈന്ദവമൂല്യങ്ങള്‍ മതേതരവും സ്വാഭാകിവും ഉത്തമമാണെന്നു തോന്നുതും മറ്റുള്ളവ വര്‍ഗീയവും അപകടകാരിയായും തോന്നുന്നത്.

Murali said...

@സത്യാന്വേഷി,
ബോള്‍ഡ് ചെയ്ത ആരോപണം ഇവിടത്തെ അന്വേഷണ ഏജന്‍സികള്‍ ദിനേനെയെന്നോണം വെളിപ്പെടുത്തിക്കൊണ്ടിരുന്നിട്ടും അത് ഞങ്ങള്‍ കുറേപ്പേര്‍ വ്യാജമായി ഉന്നയിക്കുന്നതാണെന്നു കണ്ടെത്തുന്ന വിദ്യയുടെ പേരാണ് ആടിനെ പട്ടിയാക്കല്‍.

ഇതേ അന്വേഷണ ഏജന്‍സികള്‍ ഇസ്ലാമിക ഭീകരതയെക്കുറിച്ച് എന്തുപറഞ്ഞാലും, അതെല്ലാം ടി ഏജന്‍സികളിലെ സവര്‍ണ്ണ, ആറെസ്സെസ്സ് ലോബിയുടെ കളിയെന്നല്ലേ സത്യാന്വേഷിയും മറ്റും പറയാറ്. എന്നുമുതലാണാവോ അന്വേഷണ ഏജന്‍സിക്കാരെല്ലാം സത്യാന്വേഷിക്ക് good guys ആയത്?

പിന്നെ, ഹിന്ദു ഭീകരത ഉണ്ടോ ഇല്ലയോ എന്നൊന്നുമല്ലല്ലോ ഞാന്‍ പറഞ്ഞത്? ഇസ്ലാമികഭീകരതയെ നിഷേധിക്കാനും ന്യായീകരിക്കാനും ബു.ജി.കള്‍ കാണിക്കുന്ന വ്യഗ്രതയെക്കുറിച്ചല്ലേ?

Murali said...

സത്യം വിളിച്ചുപറയുമ്പോള്‍ അത് ഇസ്ലാമിന്റെയും ആദിവാസി-ദളിതന്റെയും ഭാഗത്തെ നീതിയെ ന്യായീകരിക്കുന്നതായാല്‍ പറയുന്നവന്‍ ദളിത്-മുസ്ലീംഭീകരവാദി/ബുജി.

ആടിനെ പട്ടിയാക്കല്ലേ നിസ്സഹായാ. ഞാന്‍ പറഞ്ഞതിന് ഇതുമായി പുലബന്ധമെങ്കിലും ഉണ്ടോ? നിസ്സഹായന്‍/വേണുഗോപാലന്‍ സ്റ്റൈല്‍ ബു.ജി.കള്‍ക്ക് ഇസ്ലാമിക ഭീകരത എന്നൊന്നുണ്ട് എന്ന് സമ്മതിക്കാന്‍ മടിയാണ് എന്നത് നിങ്ങളുടെ ബ്ലോഗുകള്‍ വായിക്കുന്ന ആര്‍ക്കും എത്തിച്ചേരാവുന്ന ഒരു നിഗമനം മാത്രമാണ്.

ഹിന്ദുഭീകരവാദികളുടെ കാര്യത്തില്‍ രണ്ടു ഡെസനിലധികം സ്ഫോടനങ്ങള്‍ , വ്യാജഏറ്റുമുട്ടലുകള്‍..

ആയിക്കോട്ടെ. ഹിന്ദുഭീകരത എന്നൊന്നില്ല എന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത്? രണ്ട് ഡസന്‍ (എവിടെ നിന്നാണാവോ ഈ കണക്ക്? ഞാന്‍ മനസ്സിലാക്കിയിടത്തോളം രണ്ട് കേസുകളിലെ ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്തിട്ടിള്ളൂ. എന്നാലും ഇത് ശരിയെന്ന് വാദത്തിനുവേണ്ടി സമ്മതിക്കുന്നു.) ആക്രമണങ്ങളില്‍ നിന്ന് ഹിന്ദു ഭീകരത വ്യാപകമാണെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ ഇസ്ലാമിക തീവ്രവാദികള്‍ 9/11-ന് ശേഷം ലോകത്താകമാനം 15876 ആക്രമണങ്ങളാണ് നടത്തിയത്*. എന്നിട്ടും ഇസ്ലാമിക ഭീകരത എന്നൊന്നുണ്ട് എന്ന് സമ്മതിക്കാന്‍ മടിയുള്ളത് ഏത് അജണ്ടമൂലമാണ്?

ഇസ്ലാമിന്റെയും ആദിവാസി-ദളിതന്റെയും ഭാഗത്തെ നീതിയെ ന്യായീകരിക്കുന്നതായാല്‍ പറയുന്നവന്‍ ദളിത്-മുസ്ലീംഭീകരവാദി/ബുജി.

ഇസ്ലാമിസവും ആദിവാസി-ദളിതരും എന്നാണാവോ ഒരുകുടക്കീഴില്‍ ആയത്? ഒരുപക്ഷേ ശരിയായിരിക്കാം. എന്തെന്നാല്‍ ഇസ്ലാമിസത്തിന് ഉച്ചനീചത്വങ്ങളില്ല എന്ന് പറയുന്നത് ഒരുകണക്കിന് ശരിയാണ്. ഇസ്ലാമിക ഭരണകൂടത്തിന്റെ കീഴില്‍ അവര്‍ണ്ണനും സവര്‍ണ്ണനും ഒരേ ചോയ്സ് തന്നെയാണ് - ഇസ്ലാമിനെ സ്വീകരിക്കുക, അഥവാ ജിസിയ നല്‍കി ‘ദിമ്മി’ ആയി, രണ്ടാംതരം പൌരന്മാരായി ജീവിക്കുക അഥവാ മരിക്കുക. അക്ബറുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നതും, അക്ബറുടെ ഹിന്ദു-മുസ്ലീം സിന്‍ക്രട്ടിക് പോളിസികളുടെ കടുത്ത വിമര്‍ശകനുമായ അഹമ്മദ് സര്‍ഹിന്ദി (1564-1624) എന്ന ഇസ്ലാമിക പണ്ഡിതന്‍ ഹിന്ദുക്കളോടുള്ള സമീപനം എങ്ങനെ ആയിരിക്കണമെന്ന് ചക്രവര്‍ത്തിക്കെഴുതിയ ഒരു കത്തില്‍ വ്യക്തമാക്കുന്നു (സമയക്കുറവുമൂലം വിവര്‍ത്തനം ചെയ്യുന്നില്ല): The honour of Islam lies in insulting kufr and kafirs. One who respects the kafirs dishonours the Muslims... The real purpose of levying jiziya on them is to humiliate them to such an extent that they may not be able to dress well and to live in grandeur. They should constantly remain terrified and trembling. It is intended to hold them under contempt and to uphold the honour and might of Islam.

ഇതില്‍ അവര്‍ണ്ണനെയും സവര്‍ണ്ണനെയും രണ്ടു രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് പറയുന്നില്ല. അതായത്, ഇസ്ലാം സമാധാനത്തിന്റെ മാത്രമല്ല, സമത്വത്തിന്റെയും മതമാണ്!

ഇസ്ലാമിസ്റ്റ് അജണ്ടയെ മറച്ചുപിടിക്കാനും ഭീകരതയെ ന്യായീകരിക്കാനും നിങ്ങള്‍ക്ക് ശ്രമിച്ചുകൊണ്ടിരിക്കാം. പക്ഷേ നിങ്ങളുടെ പരിശ്രമങ്ങളെ ആത്യന്തികമായി തകര്‍ക്കുന്നത് ഹിന്ദുത്വവാദികളോ സവര്‍ണ്ണ മാധ്യമങ്ങളോ സയണിസ്റ്റുകളോ നിയോകോണന്മാരോ ആയിരിക്കില്ല - ഒസാമ ബിന്‍ ലാദനോ സവാഹിരിയോ പോലുമായിരിക്കില്ല: സൌദി അറേബ്യയും ഇറാനും മറ്റനേകം ഇസ്ലാമിക രാജ്യങ്ങളുമാണ് ഇസ്ലാമിസം എന്നാല്‍ എന്ത് എന്ന് ലോകരെ നിരന്തരം ഓര്‍മ്മപ്പെടുത്തുക വഴി നിങ്ങളുടെ വഴിമുടക്കുന്നത്.

* www.thereligionofpeace.com എന്ന ടെറര്‍ ട്രാക്കിങ് വെബ്സൈറ്റിന്റെ കണക്കുപ്രകാരം.

Anonymous said...

@Murali:
ഇതേ അന്വേഷണ ഏജന്‍സികള്‍ ഇസ്ലാമിക ഭീകരതയെക്കുറിച്ച് എന്തുപറഞ്ഞാലും, അതെല്ലാം ടി ഏജന്‍സികളിലെ സവര്‍ണ്ണ, ആറെസ്സെസ്സ് ലോബിയുടെ കളിയെന്നല്ലേ സത്യാന്വേഷിയും മറ്റും പറയാറ്.
ഇപ്പോള്‍ സംഘ് ഭീകരര്‍ക്കു പങ്കുള്ളതെന്നു കണ്ടെത്തിയിട്ടുള്ള കേസുകളിലെല്ലാം ആദ്യം അന്വേഷണം നടത്തിയവര്‍ പറഞ്ഞിരുന്നത് എന്തായിരുന്നു? ആ അന്വേഷണ ഏജന്‍സികളില്‍ നിന്നുമാറി അന്വേഷണം വന്നപ്പോളല്ലേ കുറച്ചെങ്കിലും സത്യം പുറത്തുവന്നുകൊണ്ടിരിക്കുന്നത്? അപ്പോള്‍ ആദ്യത്തെ അന്വേഷണ ഏജന്‍സികളെ എങ്ങനെ വിശ്വാസത്തിലെടുക്കും?

അപ്പൊകലിപ്തോ said...

>>> Murali said... എന്നാല്‍ ഇസ്ലാമിക തീവ്രവാദികള്‍ 9/11-ന് ശേഷം ലോകത്താകമാനം 15876 ആക്രമണങ്ങളാണ് നടത്തിയത്*. എന്നിട്ടും ഇസ്ലാമിക ഭീകരത എന്നൊന്നുണ്ട് എന്ന് സമ്മതിക്കാന്‍ മടിയുള്ളത് ഏത് അജണ്ടമൂലമാണ്? <<<


ഈ കണക്കുകളില്‍ അമേരിക്ക നിക്ഷേപിച്ച ബോംബുകള്‍ പെടില്ലെന്നു കരുതുന്നു. അമേരിക്ക അഫ്ഗാനിലും ഇറാഖിലും ഇട്ട പതിനാലു ലക്ഷം ടണ്‍ ബോംബുകള്‍ ഏത്‌ ഭീകരതിയില്‍ ചേര്‍ക്കും. അവിറ്റെയും മരിച്ചത്‌ മനുഷ്യരാണല്ലോ .. അതല്ല മരിച്ചതൊക്കെയും മുസ്ളിമാണെന്നത്‌ കൊണ്ട്‌ അവര്‍ അതര്‍ഹിക്കുന്നതും ഭീകരരുമാണ്‌ എന്നാണോ ?

ചരിത്രം ഒന്ന് 1954 ലെ ഐസന്‍ ഹോവറിണ്റ്റെ അമേരിക്കയിലേക്ക്‌ തിര്‍ച്ചുപിടിച്ചേ : അപ്പോല്‍ നിങ്ങള്‍ക്ക്‌ ഇങ്ങനെ വായിക്കാം (നോം ചോംസ്കിയുടെ interview-ല്‍ നിന്ന് )

The US at that time had three major crisis areas, according to the internal discussions, all in Islamic countries, all in oil-producers. One was Indonesia, one was Algeria, one was basically Iraq -- the Iraqi region. Those were the three crises.

അതായത്‌ കമ്മ്യൂണിസ്റ്റുകാരായിരുന്നില്ല അവരുടെ മുഖ്യ എതിരാളികള്‍ അന്നുമുതല്‍. ഇസ്ളാമിനെ അവരുടെ ശത്രുപക്ഷത്തെ അജണ്ടയാക്കിയത്‌ മുസ്ളിംകളായിരുന്നില്ല. ഇസ്ളാം വെറിപരത്തി അവരുടെ മണ്ണില്‍ ഇടപെടാന്‍ പാവ ഭരണാധികാരികളെ സൃഷ്ടിച്ചും അതിലൂടെ നിരന്തരം കടന്നുകയറിയും നേട്ടമുണ്ടാക്കിയത്‌ ആരാണ്‌. ?

ഇന്നും സ്വതന്ത്രപോരാളികളായ ഫലസ്തീനികളുടെയും ഇറാഖികളുടെയും അഫ്ഗാനികളുടെയും ഇടയില്‍ ചാരന്‍മാരെയും ചിദ്രശക്തികളെയും ഡോളര്‍കൊണ്ട്‌ നിറച്ച്‌ ബോംബുകള്‍ പൊട്ടിക്കുന്നത്‌ ആരാണ്‌. ??

അത്‌ കൊണ്ട്‌ ആത്യന്തികമായി നേട്ടമുണ്ടാക്കുന്നത്‌ ആരാണ്‌. ?

മുസ്ളിംകള്‍ തന്നെ മുസ്ളിംകളെ കൊന്നാല്‍ നിങ്ങള്‍ പറയുന്ന ആ 72 ഹൂറിമാരെ കിട്ടുമോ ?
10 ഡോളര്‍ കൊടുത്താല്‍ ഏതു തെരുവിലും ഹൂറിമാരെ കിട്ടുമെന്നിരിക്കെ സ്വന്തം സഹോദരനെ ബോംബുവച്ചു കൊല്ലുന്ന ഇസ്ളാമിനെ പരിചയപ്പെടുത്തിയാല്‍ അതില്‍ നിന്നു നേട്ടം കൊയ്യാന്‍ വളരെ എളുപ്പമെന്നു തിരിച്ചറിഞ്ഞ്‌ പണിയെടുക്കുന്നതു മുസ്ളിംകളാണോ ?

ബിന്‍ലാദനെയും മുല്ല ഉമറിനെയും പരിശീലിപ്പിച്ചതും വളര്‍ത്തിയതും ആരാണ്‌.?
അമേരിക്കക്കെതിരെ അവര്‍ തിരിഞ്ഞപ്പോല്‍ അവര്‍ ഭീകരരായി. അവരെ ഇസ്ളാമിണ്റ്റെ പ്രതീകമാക്കി ഇസ്ളാമിണ്റ്റെ തലയില്‍ കെട്ടിവച്ചു. അങ്ങനെ ഇസ്ളാമും ഭീകരമായി !

കാസറാഗോട്‌ പര്‍ദ്ധാ വിവാദത്തില്‍ അവിടത്തെ പെണ്‍ കുട്ടിയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി പര്‍ദ്ധാക്കെതിരില്‍ ഒരു വികാരം ആ കുട്ടിയിലും നാട്ടുകാരിലും ഉണ്ടാക്കുന്നത്‌ സംഘപരിവാര്‍ ഭീകരരെന്നാണ്‌ ഇപ്പോല്‍ വെളിപ്പെട്ടുവരുന്നതു. കലക്കി മീന്‍ പിടിക്കാന്‍ ഇസ്ളാമില്‍ വളരെ എളുപ്പമെന്ന്‌ എല്ലാരും തിരിച്ചറിഞ്ഞിരിക്കുന്നു.

ജിഹാദ്‌ സംസ്താപിക്കാന്‍ വന്ന അജ്മല്‍ കസബ്‌ ജയിലില്‍ പഴവും പാലും തട്ടിവിടുന്നെന്ന്‌ (നോമ്പെടുക്കാതെ) ഇന്നത്തെ വാര്‍ത്ത. എന്തെളുപ്പമാണു ഗുണ്ടകളെയും, ക്രിമിനലുകളെയും ഇസ്ളാമിണ്റ്റെ ചുമലില്‍ കെട്ടിവയ്ക്കാനും അതില്‍ നിന്നു വിളവുകൊയ്യാനും. നോമ്പെടുത്തിരുന്നെങ്കില്‍ അവന്‍ ഹസ്രത്ത്‌ നിസാമുദീന്‍ ഔലിയാ ആവും എന്നല്ല പറഞ്ഞുവരുന്നത്‌.

മുരളിയെപോലുള്ള സംഘം (യധാര്‍ഥ) ഭീകരവാദികള്‍ അങ്ങനെയങ്ങ്‌ നന്നായിക്കളയും എന്നു വ്യാമോഹിച്ചല്ല ഇതെഴുതുന്നത്‌. ഇനിയും ഒരുപാട്‌ സംജോദാകളും അജ്മീറുകളും മാലേഗാവുകളും, അഹമദാബാദുകളും ഒഴിയാതെ വരാന്‍ കിടക്കുകയല്ലെ ... ഇനിയും മുസ്ളിമിണ്റ്റെ ജീവിതം ബാക്കി, ഭീകരനായി കുടകിലും മറ്റും അലയാന്‍ ..

അപ്പൊകലിപ്തോ said...

മിതവാദിയായ മുസ്ളിമിനെ അമേരിക്കക്ക്‌ ആവശ്യമില്ല. വേണ്ടത്‌ തീവ്രവാദികളെ മാത്രം... അതും അവര്‍ക്ക്‌ ലാഭകരമായി വിനിയോഗിക്കാവുന്നവരെ മാത്രം..

G P RAMACHANDRAN said...

ഹിന്ദു തീവ്രവാദമാണ് പുതിയ ഭീഷണി: ചിദംബരം

pakkaran said...

ഹൊ! സമാധാനമായി .......

Anonymous said...

~~~~~ഹിന്ദു തീവ്രവാദമാണ് പുതിയ ഭീഷണി: ചിദംബരം~~~~~

GPR,

അയ്യോ തെറ്റി!! പുതിയ ഭീഷണി അല്ല!!! അങ്ങനെ പറഞ്ഞാല്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് "പ്രതിക്രിയാവാദം" എങ്ങനെ നല്‍കും?? അതുകൊണ്ട് അത് വേണ്ടാ.. പഴയ ഹിന്ദു തീവ്രവാദം കൂടുതല്‍ ശക്തമാകുന്നു എന്ന് പറഞ്ഞൊരു പോസ്റ്റ്‌ താങ്ങൂ.. എന്നിട്ട് ചിദംബരം പറഞ്ഞതിനെ ചെറുതായി ഒന്ന് വളക്കൂ..

ഒടിക്കെണ്ടാ...

chithrakaran:ചിത്രകാരന്‍ said...

ഇസ്ലാമിസ്റ്റ് ബുജികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. റംസാന്‍ മാസം കഴിയുബോഴേക്കും ഇസ്ലാമിസ്റ്റുകള്‍ ബൂലോകം ഇഫ്ത്താര്‍ വിരുന്നുകള്‍കൊണ്ട് കീഴടക്കുമെന്നും ... കാലാവസ്ഥ പ്രവചന കേന്ദ്രങ്ങളുടെ റിപ്പോര്‍ട്ടുണ്ടാകാന്‍ സാധ്യതയുണ്ട് :) കെ.പി.രാമനുണ്ണിമാര്‍ക്കും, ജി.പി.രാമചന്ദ്രന്മാര്‍ക്കും,എസ്.വി.രാമനുണ്ണിമാര്‍ക്കും,രാജീവ് ശങ്കരന്മാര്‍ക്കും,ചാര്‍വാക, നിസ്സഹായ,സത്യാന്വേഷികള്‍ക്കും,വാണീദാസ് എളയാവൂരിനെപ്പോലുള്ള മഹാസാഹിത്യകാരന്മാര്‍ക്കും ശേഷം കാരിരുമ്പുപോലെ കരുത്തുറ്റ പ്രത്യയശാസ്ത്രത്തിന്റെ ബൂലോക നിറ സാന്നിദ്ധ്യമായ
ശ്രീ.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി അവര്‍കളും ഇസ്ലാമിസ്റ്റ് ആകാശത്തിന്റെ നെടും തൂണാകാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇത്രയും വലിയൊരു ഭൂരിപക്ഷ ശക്തിക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ആറ്റുകാല്‍ ഭഗവതിയേ..., പഴവങ്ങാടി ഗണപതിയെ.., യുക്തിവാദി ദൈവങ്ങളെ..., നിരീശ്വര ഋഷീശ്വരന്മാരെ.... ഈ ചിത്രകാരനു ശക്തി നല്‍കു !!!
ഇസ്ലാമിസ്റ്റ് ഹൈന്ദവ (അ./സ.)ബുജികള്‍ക്കായി ചിത്രകാരന്‍ തയ്യാറാക്കിയ ഛര്‍ദ്ദ്യാതിസാര നിയന്ത്രണത്തിനായുള്ള അലോപ്പതി മരുന്ന് : വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ?

3dstar said...

ഈ ന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും 'ഇരകളുടെയും' വിശുദ്ധ മധ്യസ്ഥനായ ജീ പി താങ്കള്‍ ഈ ഹിന്ദുത്വ-സയണിസ്റ്റ് ഗൂടാലോച്ചനയെക്കുരിച്ചുള്ള ഈ ബ്ലോഗ്‌ ഒന്ന് വായിക്കുന്നത് നന്നായിരിക്കും
http://syaamam.blogspot.com/2010/08/blog-post.html

Dr. Shaji. A said...

മാനവിക നിലപാടുകള്‍: ഒരു ആര്‍.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍(DHRM-വോയിസ്-1)

Dr. Shaji. A said...

മാനവിക നിലപാടുകള്‍: ഒരു ആര്‍.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍(DHRM-വോയിസ്-1)