Sunday, September 19, 2010

വംശഹത്യകളും സ്‌ത്രീകളും

ജനാധിപത്യം, മതേതരത്വം തുടങ്ങിയ സുപ്രധാന അടിസ്ഥാന മൂല്യങ്ങള്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മാണ-നിര്‍വഹണത്തെ തന്നെ നിര്‍വചിക്കുന്നുണ്ട്. ലോകത്ത് മറ്റൊരു രാഷ്‌ട്രത്തിലും ദൃശ്യമല്ലാത്ത വിധത്തിലുള്ള അനന്തവും വിചിത്രവും പരസ്‌പരവിരുദ്ധമെന്നു പോലും തോന്നിപ്പിക്കുന്നതുമായ വൈവിധ്യങ്ങള്‍; സംസ്‌കാരം, മതം, വിശ്വാസം, വസ്‌ത്രം, മര്യാദ, ഭക്ഷണം, കുടുംബം, ഭാഷ, കല, സാഹിത്യം എന്നീ കാര്യങ്ങളിലൊക്കെ പുലര്‍ത്തുന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ പല / ഒരേ ഇന്ത്യയെ സാധ്യമാക്കുന്നതില്‍ ഈ ഭരണഘടനയുടെ സാന്നിദ്ധ്യം അത്യന്തം പ്രധാനമാണെന്ന് വിദഗ്ദ്ധരും അല്ലാത്തവരുമായ നിരീക്ഷകരൊക്കെയും സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍, അത്രയും ഗംഭീരമായ ഒരു ഭരണഘടന കൊണ്ടു മാത്രം രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ജനതയുടെ സുരക്ഷിതത്വവും എല്ലാക്കാലത്തും ഒരു പോലെ ഉറപ്പു വരുത്താനാവില്ല എന്നതിന്റെ തെളിവുകളായിട്ടാണ് സ്വതന്ത്ര ഇന്ത്യയിലുണ്ടായ മൂന്നു വംശഹത്യകളെ - ദില്ലി(1984), ഗുജറാത്ത്(2002), ഖണ്ഡമാല്‍(2007) - സമാധാന വിശ്വാസികള്‍ കണക്കാക്കുന്നത്. ഇന്ത്യാരാജ്യത്തെ മൂന്നു പ്രമുഖ ന്യൂനപക്ഷങ്ങള്‍ - സിക്ക്, മുസ്ളിം, ക്രിസ്‌ത്യന്‍ - ഈ മൂന്നു വംശഹത്യകളിലായി മാറി മാറി വേട്ടയാടപ്പെട്ടു. വര്‍ഷങ്ങള്‍ പൊഴിഞ്ഞു പോയിട്ടും പ്രധാനപ്പെട്ട പ്രതികള്‍ ശിക്ഷിക്കപ്പെടാതെ വിലസി നടക്കുകയും ചെയ്യുന്നു. ഇതു മാത്രമല്ല ഈ വംശഹത്യകളിലെ സമാനതകള്‍. രക്തരൂഷിതമായ കൊലയും കൊള്ളിവെപ്പും മോഷണവും ഒരു പോലെ അരങ്ങേറിയ ഈ മൂന്നവസരങ്ങളിലും സ്‌ത്രീജനങ്ങള്‍ക്കെതിരായ ലൈംഗികാക്രമണങ്ങള്‍ ഏതാണ്ടൊരേ വിധത്തില്‍ ആഹ്ളാദനിര്‍മ്മിതിയുടെ അവിഭാജ്യ ഘടകമായി സംഘടിപ്പിക്കപ്പെട്ടിരുന്നു എന്ന കാര്യം നമുക്ക് വിസ്‌മരിക്കാനാവില്ല. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥയിലെന്ന വണ്ണം എല്ലാ സംഭവങ്ങളും ദുരന്താത്മകമായ അന്ത്യത്തില്‍ കലാശിക്കുകയും ചെയ്‌തു. ഇരകള്‍ എവിടെയൊക്കെയോ എങ്ങിനെയൊക്കെയോ വിസ്‌മൃതികളില്‍ കുടുങ്ങിപ്പോകുകയും വേട്ടക്കാര്‍ അവരുടെ ഗൂഢമായ ആഹ്ളാദങ്ങളും പേറി മുകള്‍ത്തട്ടുകളിലേക്ക് പൊന്തിപ്പറക്കുകയും ചെയ്‌തു.

1984ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സിക്ക് വംശജരാണ് ദില്ലിയില്‍ കൊന്നു തള്ളപ്പെട്ടത്. ഒരു അസാധാരണ സാഹചര്യത്തില്‍ നടന്ന അത്യപൂര്‍വ്വമായ ഒരക്രമമായി അതിനെ എഴുതിത്തള്ളാന്‍ പലരും വെമ്പല്‍ കൂട്ടി. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ എന്ന രാജീവ് ഗാന്ധിയുടെ ന്യായീകരണം ഈ അസാധാരണത്വത്തെ മഹത്വവത്ക്കരിക്കുകയും ചെയ്‌തു. എന്നാല്‍, അന്ന് രാഷ്‌ട്രവും നീതിന്യായ വ്യവസ്ഥയും പൊതു സമൂഹവും വിമുഖതയോടെ ഈ പ്രശ്‌നത്തെ നേരിട്ടതുകൊണ്ടു കൂടിയാണ് പിന്നീടുള്ള രണ്ടു വംശഹത്യകള്‍ കൂടി അതേ തീവ്രതയോടെ കൊണ്ടാടാന്‍ സംഘപരിവാര്‍ ഫാസിസ്‌റ്റുകള്‍ക്ക് ധൈര്യം കിട്ടിയത് എന്നു വേണം കരുതാന്‍. ഭരണകൂടത്തിന്റെ ഉപകരണങ്ങള്‍ - സൈന്യം, പൊലീസ്, ഭരണകക്ഷിയിലെ മന്ത്രിമാരും എം എല്‍ എ മാരും എം പിമാരും മറ്റ് സ്വാധീനമുള്ള നേതാക്കളും - നഗ്നമായി അക്രമികളോടൊപ്പം കൂടുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന പ്രവണത ഈ മൂന്നവസരങ്ങളിലും ദൃശ്യമായിരുന്നു. വെറുതെ കൊന്നു തള്ളുന്നതിനു പകരം നൂതനമായ കൊലപാതകാഹ്ളാദരീതികള്‍ പരീക്ഷിക്കപ്പെട്ടു. പിഞ്ചു കുട്ടികളുടെ കഴുത്തില്‍ കത്തുന്ന ടയര്‍ കൊണ്ട് മാലയണിയിക്കുക, ഗര്‍ഭിണിയെ ബലാത്സംഗം ചെയ്‌തതിനു ശേഷം നിറവയര്‍ കുത്തിക്കീറി ഭ്രൂണത്തെ വലിച്ചെടുത്ത് വാളില്‍ കോര്‍ത്ത് അട്ടഹസിക്കുക, തുടങ്ങി ഭാഷകളിലും ചരിത്രത്തിലും വിവരണാതീതമായി എല്ലാക്കാലത്തും നിലനില്‍ക്കുന്ന ഭീകരതകള്‍ ഓരോ വംശഹത്യകളുടെയും മുഖമുദ്രകളായി പില്‍ക്കാലത്ത് നമ്മെ വേട്ടയാടിക്കൊണ്ടേയിരുന്നു. വേട്ടയാടപ്പെട്ട സമുദായം വംശഹത്യകളെ തുടര്‍ന്ന് കുറെക്കാലത്തേക്ക് സാമൂഹ്യ ബഹിഷ്‌ക്കരണത്തിനും വിധേയമായി. അവരുടെ കടകളിലാരും കയറരുത്, അവരുടെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കരുത്, അവരെ ജോലിക്കെടുക്കരുത്, അവരുടെ സ്ഥാപനങ്ങളില്‍ ജോലിക്ക് പോകരുത് എന്നിങ്ങനെ സാമൂഹ്യ ബഹിഷ്‌ക്കരണം നിശ്ശബ്‌ദമായ ഒരു വംശഹത്യാതുടര്‍ച്ച കൂടിയാണ്.

കണ്ണിന് കണ്ണ് എന്ന പ്രതികാര സിദ്ധാന്തം അഥവാ നരേന്ദ്രമോഡിയുടെ കുപ്രസിദ്ധമായ ന്യൂട്ടന്‍ സിദ്ധാന്തം(ഓരോ പ്രവര്‍ത്തനത്തിനും ഓരോ പ്രതിപ്രവര്‍ത്തനമുണ്ട്) മൂന്നു വംശഹത്യകളെയും സാധൂകരിക്കാന്‍ വേണ്ടി തയ്യാര്‍ ചെയ്‌തിട്ടുണ്ടായിരുന്നു. ദില്ലിയിലത് ഇന്ദിരാഗാന്ധിയുടെ വധമായിരുന്നുവെങ്കില്‍, ഗുജറാത്തില്‍ ഗോധ്ര തീവണ്ടി കത്തിക്കലും, ഖണ്ഡമാലില്‍ സ്വാമി ലക്ഷ്‌മണാനന്ദയുടെ വധവുമായിരുന്നു. എന്നാല്‍ ഈ സംഭവങ്ങളിലെ നിഷ്‌ഠൂരതയെ കവച്ചു വെക്കുന്ന തരത്തിലും അതിലെ ആസൂത്രണങ്ങളെ അപ്രസക്തമാക്കുന്ന വിധത്തിലും, വിപുലവും വ്യാപകവുമായ അക്രമങ്ങളാണ് ഓരോ വംശഹത്യകളിലും നടന്നത്. അതായത്, അവയും കാലേക്കൂട്ടി തയ്യാര്‍ ചെയ്യപ്പെട്ടിരുന്നു എന്ന് സംശയാതീതമായി നമുക്ക് ബോധ്യപ്പെടുന്ന തരത്തിലാണ് സ്വതന്ത്രാന്വേഷണങ്ങള്‍ വസ്‌തുതകള്‍ പുറത്ത് കൊണ്ടു വന്നിട്ടുള്ളത്. സ്വാമി ലക്ഷ്‌മണാനന്ദയുടെ വധവുമായി ക്രിസ്‌ത്യാനികള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന കാര്യം സംശയാതീതമായി ഉന്നയിക്കപ്പെടുക പോലും ചെയ്യുന്നതിനു മുമ്പാണ് ഖണ്ഡമാലിലെ അക്രമങ്ങളുമായി ഫാസിസ്‌റ്റുകള്‍ മുന്നേറിയത് എന്നതും മറന്നു കൂടാ.


മൂന്നു വംശഹത്യകളിലും ഏറ്റവും സര്‍വസാധാരണമായി നടന്ന പ്രധാനപ്പെട്ട കാര്യം സ്‌ത്രീകള്‍ക്കെതിരായ ലൈംഗികാക്രമണങ്ങളായിരുന്നു. സ്‌ത്രീകള്‍ പ്രായഭേദമെന്യേ അവരുടെ സ്വന്തം കുടുംബാംഗങ്ങള്‍ക്കു മുമ്പില്‍ വെച്ചു തന്നെ പിച്ചിച്ചീന്തപ്പെട്ടു. ചില അമ്മമാരെ ആക്രമിച്ചതിനു ശേഷം ഒരേ അക്രമി ആ അമ്മയുടെ ചെറു പ്രായത്തിലുള്ള പെണ്‍മക്കളെയും അതേ പോലെ മാനഭംഗപ്പെടുത്തിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ശിക്ഷയുടെ പശ്ചാത്തലപ്രദേശമായി സ്‌ത്രീ ശരീരങ്ങളെ ഒറീസ്സയിലെ അക്രമികള്‍ ഉപയോഗിച്ചു എന്നാണ് സ്വതന്ത്ര ജൂറി അംഗമായ വൃന്ദ ഗ്രോവര്‍ രേഖപ്പെടുത്തിയത്. ഒരു പോലീസ് പോസ്‌റ്റിനു മുന്നില്‍ വെച്ച് പന്ത്രണ്ട് പോലീസുകാര്‍ നോക്കി നില്‍ക്കെ, ഒരു കന്യാസ്‌ത്രീ വിവസ്‌ത്രയാക്കപ്പെടുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും ചെയ്‌ത സംഭവം ദേശീയ മാധ്യമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട് ചെയ്‌തിരുന്നു. ഗുജറാത്തില്‍ സ്‌ത്രീകള്‍ക്ക് നേരെ നടന്ന വ്യാപകമായ ലൈംഗികാക്രമണങ്ങള്‍ നിരവധി തവണ വിശദീകരിക്കപ്പെട്ടിട്ടുള്ളതു കൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഇരുപത്താറ് വര്‍ഷം മുമ്പ് ദില്ലിയില്‍ സിക്കുകാര്‍ക്കെതിരെ നടന്ന കൂട്ടക്കൊലയില്‍ താരതമ്യേന സ്‌ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ കുറവായിരുന്നുവെന്നാണ് അടുത്ത കാലം വരെയും കരുതപ്പെട്ടിരുന്നത്. മനോജ് മിത്തയും എച്ച് എസ് ഫൂല്‍ക്കെയും ചേര്‍ന്നെഴുതിയ ദില്ലിയെ ഒരു വന്‍ മരവീഴ്‌ച കുലുക്കിയപ്പോള്‍- നിശ്ശബ്‌ദതയുടെ മൂടുപടം നീക്കുന്നു(വെന്‍ എ ട്രീ ഷുക്ക് ദില്ലി -ലിഫ്‌റ്റിംഗ് ദ വീല്‍ ഓഫ് സൈലന്‍സ്) എന്ന പുസ്‌തകം അടുത്തയിടെ പുറത്തുവന്നപ്പോളാണ് ദില്ലി വംശഹത്യയിലും ബലാത്സംഗം ധാരാളമായി ഉപയോഗിക്കപ്പെട്ട ഒരായുധമായിരുന്നു എന്ന് വ്യക്തമായത്.


ലൈംഗികാക്രമണങ്ങള്‍ പുറത്തു വരാത്തതിന്റെ പുറകിലുള്ള പ്രധാന കാരണം, ഇരകളാക്കപ്പെട്ടവര്‍ പുലര്‍ത്തുന്ന മൌനവും ഉള്‍വലിയലും തന്നെയാണ്. രേഖപ്പെടുത്തല്‍, റിപ്പോര്‍ടിംഗ്, അന്വേഷണം, കുറ്റപത്രം രൂപപ്പെടുത്തല്‍, ശിക്ഷ എന്നീ ഘട്ടങ്ങളെയൊക്കെയും ഈ മൌനം സ്വാധീനിക്കുന്നുണ്ട്. ഇനി ഇരകള്‍ തുറന്നു പറഞ്ഞാല്‍ തന്നെ ഇത്തരം കേസുകളില്‍ തുടര്‍ച്ചയായി സ്‌ഥൈര്യം നിലനിര്‍ത്തി പൊരുതാന്‍ കെല്‍പ്പില്ലാത്തതിനാല്‍ അവര്‍ നിശ്ശബ്‌ദരാക്കപ്പെടുകയും തോല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവണതയും സാധാരണമാണ്. പൊതു സമൂഹം സാധാരണ ഗതിയില്‍ തന്നെ (സമാധാന കാലത്തും) സ്‌ത്രീ വിരുദ്ധമായതിനാല്‍, സ്‌ത്രീകളുടെ ആവലാതികള്‍ പരിഹരിക്കപ്പെടാതിരിക്കുകയോ വേണ്ട രീതിയില്‍ ഉന്നയിക്കപ്പെടുന്നതില്‍ നിന്നു തന്നെ തടയപ്പെടുകയോ ചെയ്യുന്നു. ഇതും അവര്‍ക്കെതിരായ ആക്രമണങ്ങളുടെ ഊക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലയ്‌ക്കാണ് കേട് തുടങ്ങിയ പഴഞ്ചൊല്ലുകളില്‍ അധിഷ്‌ഠിതമായ പരമ്പരാഗത പുരുഷാധിപത്യ ബോധമാണ് അതി നിഷ്‌ഠൂരമായ വര്‍ഗീയ - വംശഹത്യകളിലെ കേസുകളില്‍ പോലും അഭിപ്രായം രൂപപ്പെടുത്തുന്നതിനെ സ്വാധീനിക്കുന്നത്. സ്‌ത്രീകള്‍ ആക്രമിക്കപ്പെടാം എന്ന അവസ്ഥ നിലനില്‍ക്കുന്നതു കൊണ്ട് ആക്രമണത്തിനിരയായ സമുദായത്തില്‍പ്പെട്ടവര്‍ തങ്ങളുടെ വീട്ടിലേക്ക് തിരിച്ചുവരാതിരിക്കുകയും ചെയ്യുന്നു. നിശ്ശബ്‌ദമായ ദൈനം ദിന അക്രമത്തിലൂടെ ന്യൂനപക്ഷം വേട്ടയാടപ്പെടുന്ന അവസ്ഥയാണിതു മൂലമുണ്ടാകുന്നത്. തുല്യത, വിവേചനരാഹിത്യം, അഭിമാനത്തോടെയുള്ള ജീവിതം എന്നീ അന്താരാഷ്‌ട്ര മൂല്യങ്ങളാണ് ഇത്തരം അവസരങ്ങളില്‍ വ്യാപകമായി ഉന്മൂലനം ചെയ്യപ്പെടുന്നത് എന്നതാണ് വാസ്‌തവം. ആയിരത്തിതൊള്ളായിരത്തി എണ്‍പത്തി നാലിനു ശേഷമുള്ള ഇന്ത്യ, ജനാധിപത്യ നിര്‍മാണത്തോടൊപ്പം തന്നെ ജനാധിപത്യ ശിഥിലീകരണത്തിന്റെയും പ്രയോഗസ്ഥലമായി മാറിക്കൊണ്ടിരിക്കുന്നു എന്ന നിരീക്ഷണം പ്രബലമാവുന്നത് ഇത്തരം ദുരവസ്ഥകളുടെ കൂടി പശ്ചാത്തലത്തിലാണ്.കൂടുതല്‍ വായനക്ക് :


1. Preliminary Findings & Recommendations - The National People’s Tribunal on Kandhamal

2. Three pogroms held together by a common thread - Vidya Subrahmaniam (The Hindu - Saturday, Sep 04, 2010)

16 comments:

അവര്‍ണന്‍ said...

അതി ശക്തമായ പുരുഷാധിപത്യം നില നില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥയാനിവിടെ. ദേശീയ തലത്തില്‍ ഇവിടുത്തെ ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തിയ കുറ്റവും ബലാല്‍സംഗം തന്നെയാണ്. (NCRB ) ഓരോ ദിവസവും 3 ദളിത്‌ സ്ത്രീകള്‍ ഇവിടെ ബലാല്‍സംഗം ചെയ്യപെടുന്നതായി HRW റിപ്പോര്‍ട്ട്‌ ചെയ്തിരിന്നു. വംശ ഹത്യ നടക്കുന്ന സന്ദര്‍ഭങ്ങളില്‍ അബലകളെ കാണുമ്പോള്‍ സാമൂഹ്യ വിരുദ്ധര്‍ കൂടുതല്‍ കാമാസക്തരയെക്കും. കാരണം ഇന്ത്യയിലെ സ്ത്രീകളില്‍ ഭൂരിഭാഗവും അസന്ഘടിത ജോലികള്‍ ചെയ്യുന്ന നിലാരംബരാണ്. അവരുടെ സാക്ഷരത തോത്പുരുഷന്മാരെക്കളും 25 % കുറവുമാണ്. അതിനാല്‍ അവര്‍ക്ക് പ്രതിരോധം അസാധ്യമാകം. പ്രധാനപ്പെട്ട ഒരു വിഷയം തന്നെ. നന്നായിരിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

ഛേ..ഛേ,,,ഛേ.... എന്താണിത് അവര്‍ണ്ണന്‍ !!! അവര്‍ണ്ണതയെ നാണം കെടുത്തല്ലേ !!!
ആണുങ്ങളില്ലാത്ത ഒരു നാടിനെക്കുറിച്ച് പറയുംബോള്‍
പുരുഷാധിപത്യം നിലനില്‍ക്കുന്ന നാട് എന്നൊക്കെപ്പറയുന്നത് ചിത്രകാ‍രനു സഹിക്കാനാകുന്നില്ല. :)
കടുത്ത അക്രമവും, അന്ധവിശ്വാസവുമാണിത്.

സ്ത്രൈണത കൂടിയതുകൊണ്ടുള്ള ഷണ്ഡത്വമാണ് ഇന്ത്യ് നേരിടുന്നപ്രശനം. ഇന്ത്യ ഇത്രയും ഷണ്ഡമായതിന്റെ കാരണം ഇന്ത്യന്‍ ബ്രാഹ്മണ്യവും സവര്‍ണ്ണതയും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന സാംസ്ക്കാരിക ആധിപത്യവുമാകുന്നു. ഇതിനെതിരെ കണ്ണടക്കാനാണ് പുരുഷപ്പേടിയുമായി സവര്‍ണ്ണ ബുജികള്‍ മീഡിയകളില്‍ കീചകവധം തകര്‍ത്താടുന്നത്.
പൊലയാടിമക്കള്‍ !!!

Joker said...

സംഘപരിവാര്‍ നടത്തുന്നത് പോലെയുള്ള തുടര്‍ച്ചയയ ധ്രുവീകരണവും, വിഷ പ്രചാരനത്തിലൂടെയും ഒരു കൂട്ടം ജനങ്ങളെ വര്‍ഗ്ഗീയ വല്‍ക്കരിക്കുകയും അത് പോലെ തന്നെ ക്രിമിനല്‍ വല്‍ക്കരിക്കുകയും ചെയ്യുന്നു. ഇത്തരം അക്രമികളെ സംബന്ധിച്ചേടത്തോളം നിയമ പരമായി സംരക്ഷിക്കപ്പെടും എന്നുള്ള സംഘപരിവാര്‍ ഉറപ്പാണ് ഇത്തരം ചെയ്തികള്‍ക്കായി പ്രേരിപ്പിക്കുന്നത്. ഗുജറാത്ത കലാപ സമയത്ത നമ്മുടെ വരാനിരിക്കുന്ന പ്രധാനമന്ത്രിയാ മോഡി. കലാപ സ്ഥലത്ത് വരികയും ഹൈന്ദവ ഭീകരരെ അനുമോദിച്ചതായും ടെഹല്‍ക്ക ഒളികാമറ ഓപറേഷനില്‍ ഒരു ഹൈന്ദവ ബീകരന്‍ പറയുന്നതായി പുറത്ത് വന്നിട്ടുണ്ട്. ഇങ്ങനെ ഹിന്ദു ഭൂരിപക്ഷ ഭീകരതയാല്‍ ആളും അര്‍ഥവും നല്‍കി പരിരക്ഷ ലഭിക്കുന്ന സന്ദര്‍ഭങ്ങളില്‍ കലാപകാരികള്‍ക്ക് ലഭിക്കുന്ന ബോണസാ‍ണ് ബലാത്സംഗങ്ങള്‍. മാത്രവുമല്ല വളരെ നിരാലംബരായ സ്ത്രീകളെയും കുട്ടികളെയും ദയാ വായ്പില്ലാതെ കൊന്നു തള്ളാന്‍ മനസ്സില്‍ അത്രയും വിഷം നിരന്തരമായി കുത്തി വെച്ചിട്ടാണ് ഇവരെ മെയാന്‍ വിടുന്നത്. മുസ്ലിംഗള്‍ പെറ്റുകൂട്ടുകയാണെന്നും, ഈ മുസ്ലിം കുട്ടികള്‍ നാളെ ഹിന്ദുക്കളെ കൊന്നൊടുക്കും എന്നൊക്കെയുള്ള പ്രചാരണങ്ങളും ലഘു ലേഖകളും ഒക്കെ ഇറക്കിയാണ് മസ്തിഷ്ക പ്രക്ഷാളനം നടത്തുന്നത്.

സ്ത്രീകളെയും കുട്ടികളെയും ഈ തരത്തില്‍ അക്രമണങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് ബോഒധ വല്‍കരണം അനുവാര്യമായി തീര്‍ന്നിരിക്കുകയാണ്.അത്യാവശ്യം ഇത്തരം അവസ്ഥകളെ നേരിടാന്‍ കായിക പരിശീലനമെങ്കിലും ലഭിക്കാന്‍ ഓരോ കുടുംബവും ശ്രധിക്കേണ്ട്തുണ്ട്. ഇപ്പോള്‍ പലയിടങ്ങലിലും പെണ്‍ കുട്ടികളും കരാട്ടെ കളരി പൊലുള്ള കായിക പരിശീലനങ്ങള്‍ നേടുന്നുണ്ട്. ഇത്തരം അടിയന്തിര ഘട്ടങ്ങളെ നേരിടാന്‍ സമൂഹം ജാഗ രൂഗരാവേണ്ടതുണ്ട്.

അവര്‍ണന്‍ said...

പ്രിയ ജി. പി.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞ നിലക്ക്, അവയെ കുറിച്ച് എന്തെങ്കിലും താങ്കളുടെ അടുത്ത പോസ്റ്റില്‍ പ്രതീക്ഷിക്കാമോ?

chithrakaran:ചിത്രകാരന്‍ said...

പെണ്ണുങ്ങളേയും കുട്ടികളേയും സംഘികളല്ലാത്ത മാപ്ലാരായ ആണുങ്ങളേയും കരാട്ടെ പഠിപ്പിച്ചോ, കൈവെട്ട് പരിശീലനം നല്‍കിയോ, പോലീസ് കാവലേര്‍പ്പെടുത്തിയോ ഒന്നുമല്ല ബ്രാഹ്മണ്യ സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ അക്രമം തടയേണ്ടത്.
ഇതിന്റെ പിന്നില്‍ ബ്രാഹ്മണ്യ സവര്‍ണ്ണ രാഷ്ട്രീയമാണുള്ളതെന്ന് പച്ചക്ക് ജനം പറഞ്ഞുതുടങ്ങിയാല്‍ മതി. താനെ നിന്നോളും. എന്നാല്‍, അതു കാണാതെ ആനമറുതയാണ്, കുട്ടിച്ചാത്തനാണ്,സാമ്രാജ്യത്വമാണ്, ഹൈന്ദവ ഭൂരിപക്ഷവര്‍ഗ്ഗീയതയാണ്, ഫാസിസമാണ് എന്നൊക്കെപ്പറഞ്ഞ് സവര്‍ണ്ണ വര്‍ഗ്ഗീയതയെ എന്നും ബഹുമാനിച്ച് ആദരിച്ച് കൂടെകൊണ്ടുനടന്നാല്‍ കാലാകാലം വര്‍ഗ്ഗീയ അക്രമങ്ങള്‍ ആഘോഷമായി കൊണ്ടുനടക്കാനേ കഴിയു.
സവര്‍ണ്ണത അവര്‍ണ്ണരെ വാടക കൊലയാളികളും കൂലികളുമാക്കാതിരിക്കാന്‍ തന്നെ ഈ തുറന്നുപറച്ചില്‍ അനിവാര്യമാണ്.

enaran said...

പ്രതീക്ഷിച്ച പോലെ റയാനയുടെ സംഭവം പറഞ്ഞപ്പോള്‍ ജി.പി ഗുജറാത്തിലേക്ക് എത്തി.

എന്തെ ഈ.എം.എസ് നമ്പൂതിരിപ്പാട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ താത്വിക ആചാര്യനും പരമൊന്നത നേതാവും ആയി. ഇപ്പോളും രാമചന്ദ്രന്‍ പിള്ളയാണല്ലോ ഡെല്‍ഹിയില്‍. ഇതിനു പകരം എന്തെ ദളിതനെ പിടിച്ച് പാര്‍ടിയുടെ സെക്രട്ടറിയും താത്വിക ആചാര്യനും ആക്കാഞ്ഞത്? കഴിവുള്ളവര്‍ കയറിപ്പോകുന്നു ഇല്ലാത്തവരെ നേരിട്ട് റിക്രൂട് ചെയ്ത് മാതൃക കാണിക്കാം വിപ്ലവകാരികള്‍ക്ക്. എന്തേ ഇതുവരെ അത്തരം മാതൃകയ്ക്ക് അവര്‍ മുതിര്‍ന്നില്ല. പ്രകാശ് കാരാട്ടിനു പകരം മറ്റേതെങ്കിലും ആളുകളെ നേരിട്ട് കയറ്റിയിരുത്തിക്കൂ‍ടേ?

ഭീകരാക്രമണങ്ങളും മാറാടും ഒക്കെ പ്രതിരോധമായിട്ട് വ്യാഖ്യാനിക്കയല്ലേ ഇപ്പോള്‍. ആസനത്തില്‍ ഊതിയും തലോടിയും വളര്‍ത്തുന്നത് ഭീകരതയെ ആണ്.

പരമ ദരിദ്രരായ ദളിതരുടെ അവസ്ഥയല്ല ഇവിടത്തെ കൈവെട്ടു വിഭാഗത്തിന് എന്ന് മനസ്സിലാക്കു അവര്‍ണ്ണാ. അവര്‍ നിങ്ങളെ ചട്ടുകമായി ഉപയോഗിക്കും. മനസ്സിലാക്കുവാന്‍ വൈകീട്ട് പിന്നെ വിഷമിച്ചിട്ട് കാര്യമില്ല്ല. കൂലിയെഴുത്തുകാര്‍ കൂലിവാങ്ങി കാലം കഴിക്കും.

സ്ത്രീകള്‍ക്ക് സ്വാതന്ത്രവും സംരക്ഷണവും കൊന്റ് പൊറുതി മുട്ടിയിരിക്കയാണ്‍് അഫ്ഗാനിസ്ഥാനില്‍ എന്ന് ചില വലതു പക്ഷ-യാങ്കി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അഫ്ഗാനില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടാണോ റയാനയ്ക്ക് ഭീഷണി എന്നും പറയാമോ അവര്‍ണ്ണാ.

ചിത്രകാരന്‍ പതിവുപോലെ വന്നു പുലയാട്ടു പറഞ്ഞു.

കലാപങ്ങളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് ഗുജറാത്തില്‍ മാത്രമല്ല. ഇന്ത്യയുടെ വിഭജനകാലത്ത് എത്രയോ ബ്രാഹ്മണ സ്തീകളും ഇവിടെ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. ചരിത്രത്തെ ചികയുമ്പോള്‍ സൌകര്യ പൂര്‍വ്വം ഒഴിവാക്കുന്നു. കാശ്മീരില്‍ എത്ര പണ്ഡിറ്റുകള്‍ ആക്രമിക്കപ്പെട്ടു. അവര്‍ അരക്ഷിതരായി അലയുന്നു.

Dious said...

ചിത്രകാരന്‍ വഴിയാണ് ഇവിടെ എത്തിയത്. പുലികള്കിടയില്‍ ഒരു കഴുതപുലി ആകാതെ വായിച്ചു സ്ഥലം വിടുകയാണ് പതിവ്. പക്ഷെ ഇവിടെ ഒരു കാര്യം ചോദിക്കണം എന്ന് തോന്നി. അതായതു നമ്മുടെ വിസകലനസേഷി അനുസരിച്ച് സമൂഹത്തെ വിഭജിച്ചു ഓരോ പേരിടുക ( അവര്‍ണന്‍ സവര്‍ണ്ണന്‍ സിഖ് മുസ്ലിം ഹിന്ദു ബൂര്‍ഷ etc ) എന്നിട്ട് അതെല്ലാം ഓരോ വ്യക്തികള്‍ ആണ് എന്ന് വിചാരിച്ചു തെറി പറയുക ഉപദേശിക്കുക വിമര്സികുക. My question is വ്യകതികളും സമൂഹവും ഒരേ പോലെ ആണോ? വ്യകതികളെ പോലെ സമൂഹവും മാറുമോ. All People behave as they are taught (brought up) by society. we can blame people. But what about a society atleast a family. can we crucify a society for their sin............... no..... because society is not real.
അതായതു കുറ്റം ചെയ്യുന്നത് മനുഷ്യന്‍ ആണ്. അല്ലാതെ അവനു നമ്മള്‍ ഇട്ടു കൊടുത്ത പേരിലുള്ള സമൂഹം അല്ല.

Joker said...

കണ്ടോ കണ്ടോ, ഗുജറാത്ത് പറഞ്ഞപ്പോള്‍ ഒരു ഇ നാറിക്ക് കലി കയറി. വിഭജന സമയത്ത് ഇ നാറാ മ്സുലിം സ്ത്രീകളും മാന ഭംഗത്തിന് ഇരയായിട്ടില്ലേ? ഇരു സമുദായത്തില്‍ പെട്ടവരും അന്ന് ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടുണ്ട്.സംഘപരിവാറിന്റെ ഗൂഡാലോചനകളുടെ ഫലമായി നടപ്പിലാക്കാപ്പെട്ട ഗുജറാത്ത് വംശ ഹത്യ അങ്ങനെ എളുപ്പം വിസ്മ്യതിയില്ല് ആവില്ല ഇ നാറന്‍ മാരേ. കാവി നിറവും ആര്‍ത്തലച്ചു വരുന്ന ഹൈന്ദവ ഭീകരതയുടെയും ടെസ്റ്റ് ഡോസാണ് ഗുജറാത്തില്‍ കണ്ടത്. അതിനെ ചെറുക്കാനും തിരിച്ചറിയാനും ചരിത്രത്ത്ത്തില്‍ ഗുജറാത്ത് കലാപം ഒരു അടയാളമാണ്. ചെയ്തു പോയ മഹാ പാതകങ്ങള്‍ ചരിത്രത്തില്‍ നിന്ന് എളുപ്പം മാഞ്ഞു പോകില്ല. ഗോധ്രയില്‍ ഹിന്ദുവിനെ കൊന്നതിന് പ്രതികാരമായാണ് കലാപം ഉണ്ടായത് എന്ന് പറഞ്ഞ് അതിനെ ന്യായീകരിച്ചവര്‍ക്ക് പിന്നെ ഗുജറാത്ത് കലാപം എന്ന് കേള്‍ക്കുമ്പോള്‍ എന്തിനാണ്. രക്തം തിളക്കുന്നത്. ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ തിരിച്ചറിവിന്റെ പാതയിലേക്ക് മടങ്ങാല്‍ ഗുജറാത്ത് കലാപം കാരണമായിട്ട്റ്റുണ്ട്. അന്ന് പ്രാണനും , മാനവും വെടിഞ്ഞവര്‍ക്ക് പ്രണാമം. ഗുജറാത്തും ,ബാബരി മസ്ജിദുമെല്ലാം മറക്കാതിരിക്കാനാണ് ജനാധിപത്യ ഇന്ത്യ ശ്രമിക്കേണ്ടത്.ചില മറവികള്‍ പിന്നെയും ഭീകരര്‍ക്ക് പലതും ചെയ്യാനുള്ള പ്രേരണകളാവും എന്നതാണ് ചരിത്രം നല്‍കുന്ന പാഠം.

വായുജിത് said...

വംശഹത്യകളുടെ കൂട്ടത്തില്‍ മറ്റൊന്നുമില്ലേ ജി പി സാര്‍ . എന്തേ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ കാര്യമായി ചുരുക്കിയത് ,.കൂടുതല്‍ സൌകര്യം അതായതു കൊണ്ടാവും .

വിഭജന സമയത്ത് നവഖലിയിലും ബംഗാളിലുമൊക്കെ നടന്നത് എന്ത് ഹത്യയാണ് സാര്‍. തുര്‍ക്കിയിലെ ഖലീഫയെ പുറത്താക്കിയതിനു ഇന്തയില്‍ നടത്തിയ ക്രൂരതകള്‍ ഏതു കണക്കിലാണ് കൂട്ടുക ? അന്നനുഭവിച്ചവരുടെ തലമുറകള്‍ അതു മറക്കുമോ ജി പി സാര്‍ . അതൊക്കെയല്ലേ വര്‍ഗീയതയുടെ വേരുകള്‍ ആഴത്തില്‍ പടര്‍ത്താന്‍ കാരണമായത് ?

പോട്ടെ കാശ്മീരിലെ പണ്ടിറ്റുകളെ നിരത്തിനിര്‍ത്തി വെടി വച്ചു കൊന്നത് എതെങ്കിലും ഹത്യയില്‍ കൂട്ടുമോ സാര്‍ ?

വായുജിത് said...

ചെയ്തു പോയ മഹാ പാതകങ്ങള്‍ ചരിത്രത്തില്‍ നിന്ന് എളുപ്പം മാഞ്ഞു പോകില്ല.

അതെ ജോക്കര്‍ ഒരു കാലത്തും മാഞ്ഞു പോകില്ല . ആ ക്രൂരതകളുടെ മുറിവുകള്‍ പച്ചയായി തന്നെ നിലനില്‍ക്കും . എന്തെന്നാല്‍ ആ ക്രൂരതകള്‍ ചെയ്തവര്‍ക്കോ , അവരെ പിന്‍ പറ്റുന്നവര്‍ക്കോ അതില്‍ അശേഷം പശ്ചാത്താപമില്ലാതതു കൊണ്ട്.

വായുജിത് said...

The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction— in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country.

This was not a Hindu-Moslem riot. This was just a Bartholomew. The number of Hindus who were killed, wounded or converted, is not known. But the number must have been enormous.

ആര്‍.എസ്സ്.എസ്സ് കാരന്റെ വാക്കുകളല്ല സര്‍ .
ഭീം റാവു അംബേദ്കറിന്റെ വാക്കുകളാണ്. ഈ വംശഹത്യയാണ് അങ്ങയെ പോലുള്ള ബുജികള്‍ സ്വാതന്ത്ര്യ സമര കാര്‍ഷിക കലാപമായി മാറ്റിയത് .

Joker said...

വായൂ,

സമ്മതിച്ചു,മുസ്ലിംഗള്‍ ഒരു പാട് ഹിന്ദുക്കളെ കൊന്നിട്ടുണ്ട്. അത് കൊണ്ട് ഗുജറാത്ത് വംശ ഹത്യയും, ഇന്ത്യയില്‍ നടന്ന അനേകം ഹൈന്ദവര്‍ നടത്തിയ ഒട്ടനവധി കലാപങ്ങളില്‍ ഹൈന്ദവ ഭീകരര്‍ കാട്ടി കൂട്ടിയ പരാക്രമങ്ങള്‍ ശരിയാണെന്ന് വരുമോ ? ഗോധ്രയെ ന്യായീകരിച്ച് ഗുജറാത്ത് കലാപം ശരിയാണെന്ന് സ്ഥാപിക്കാനാകുമോ ?? . മഹത്താ‍യ ആര്‍ഷ ഭാരത സംസ്കാരത്തിന്റെ അപ്പോസ്തലാ..തെറ്റിനെ തെറ്റ് കൊണ്ടാണോ ന്യായീകരിക്കുന്നത്. പുറത്ത് വെടി പറയുമ്പോഴും കാക്കി ട്രൌസര്‍ സമ്മേളനങ്ങളിലും. ഹിന്ദു ഉണര്‍ന്നതാണ് ഗുജറാത്തില്‍ എന്ന് പറയുമ്പോള്‍. ബ്ലോഗില്‍ വരുമ്പോള്‍ അത് പറയാനെന്താണ് ഒരു മടി.. “‘ഹിന്ദു ഉണര്‍ന്നതാണെന്ന്‘ പറയൂ വായൂ. ഗുജറാത്തിലും മറ്റും നടന്ന കൊലപാതങ്ങള്‍ ഞങ്ങളാണ് ചെയ്തത് ഞങ്ങളുടെ കര്‍സേവകരെ കൊന്നതിന് പ്രതികാരമായി ഞങ്ങള്‍ ഹിന്ദു ഉണര്‍ന്ന് ചെയ്തതാണെന്ന് പറയൂ വായൂ. അപ്പോഴല്ലേ ഇനിയും ഉണരാനായ് ഹിന്ദുക്കള്‍ മുന്നോട്ടു വരൂ.

“അതെ ജോക്കര്‍ ഒരു കാലത്തും മാഞ്ഞു പോകില്ല . ആ ക്രൂരതകളുടെ മുറിവുകള്‍ പച്ചയായി തന്നെ നിലനില്‍ക്കും . എന്തെന്നാല്‍ ആ ക്രൂരതകള്‍ ചെയ്തവര്‍ക്കോ , അവരെ പിന്‍ പറ്റുന്നവര്‍ക്കോ അതില്‍ അശേഷം പശ്ചാത്താപമില്ലാതതു കൊണ്ട്.“

ഇത് വായുവിനും , എല്ലാ ഹൈന്ദവ ഭീകര പ്രസ്ഥാന വക്താക്കള്‍ക്കും ബാധകമാണ്.

Joker said...

ഉണങ്ങാത്ത മുറിവുകള്‍

Joker said...

"അവരെ ഞങ്ങള്‍ ഒരു കൂഴിയിലാക്കി .പിന്നിട്‌ വളഞ്ഞു ഭയ ചകിതരായ അവര്‍ പരസ്‌പരം കെട്ടിപിടിച്ചു കിടന്നു.അവരുടെ മേലെ പെട്രോളും ഡീസലും ഒഴിക്കുകയായിരുന്നു.തലേ ദിവസം തന്നെ പമ്പ്‌ ഉടമകള്‍ ഞങ്ങള്‍ക്ക്‌ എണ്ണ തന്നിരുന്നു ആളുകള്‍ക്ക്‌ മേല്‍ എണ ഒഴിച്ച പിന്നീട്‌ ടയര്‍ കത്തിച്ചിട്ടു. വൈകീട്ട്‌ ഏഴ്‌ മണിയോടെയാണ്‌ ഞങ്ങള്‍ അവരെ ചുട്ടുകൊന്നത്‌."

http://freepressdelhi.blogspot.com/2007/10/blog-post_26.html

വായുജിത് said...

ജോക്കറെ ആ ചോദ്യം ന്യായം

തെറ്റിനെ തെറ്റു കൊണ്ടല്ല ന്യായീകരിക്കുന്നത് . അതു കൊണ്ടു കൂടിയാണ് ഗോധ്രാനന്തര കലാപത്തെ ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റാത്തത് .

ട്രയിന്‍ തീവെപ്പില്‍ എത്ര ഹിന്ദുക്കള്‍ മരിച്ചാലും അതിന് മുസ്ലിംങ്ങളെ കൊല്ലുന്നത് ന്യായീകരിക്കാന്‍ ആകില്ല തന്നെ . അതു പോലെ തന്നെ പണ്ട് മുഗളന്മാരോ താര്‍ത്താറികളോ , അഫ്ഗാനികളോ ക്രൂരതകള്‍ കാണിച്ചെങ്കില്‍ ഇന്നത്തെ മുസ്ലിം അതിനു മറുപടി പറയണമെന്നു പറയുന്നതും ശുദ്ധ അസംബന്ധമാണ്.(ഇന്നത്തെ മുസ്ലിം അതിനെ ന്യായീകരിക്കാതിരുന്നാല്‍ )

പക്ഷേ അന്ന് കാണിച്ച ഭീകരതകള്‍ ഭീകരതകളായിരുന്നില്ലെന്നും അതൊക്കെ സ്വാതന്ത്ര്യ കലാപവും , സമ്പത്ത് കൊള്ളയടിക്കലുമായിരുന്നെന്നും അതിലൊന്നും മതത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ നടന്നിട്ടേയില്ലെന്നും വാദിച്ചാല്‍ മറ്റുള്ളവര്‍ക്ക് അതിനെ സംശയത്തോടെ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ .അന്നു നടന്നത് ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കാമെന്നും അതിനു മറ്റു പല ന്യായീകരണങ്ങള്‍ ഉണ്ടാകുമെന്നും ഭയപ്പെടുന്നതില്‍ തെറ്റ് പറയാനാകുമോ
ജോക്കര്‍ ?(പ്രത്യേകിച്ചും ഇന്‍ഫിഡത്സിനെ ഇല്ലാതാക്കുകയാണു ഞങ്ങളുടെ ലക്ഷ്യമെന്ന് അന്നത്തെ അക്രമികള്‍ ഉദ്ഘോഷിച്ചിരുന്നപ്പോള്‍)

വായുജിത് said...

ഇത് വായുവിനും , എല്ലാ ഹൈന്ദവ ഭീകര പ്രസ്ഥാന വക്താക്കള്‍ക്കും ബാധകമാണ്.

അപ്പോള്‍ ജോകറിനും മറ്റെല്ലാ ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങള്‍ക്കും ബാധകമാ‍ാണ് എന്നു ഞാന്‍ പറഞ്ഞാല്‍ സമ്മതിക്കുമോ ജോക്കര്‍ ???

എന്നെ സംബന്ധിച്ചാണെങ്കില്‍ ,
മറ്റു വല്ലയിടത്തും റഫീക്ക് ഗോവിന്ദനെ കൊന്നാല്‍ എന്റെ അയല്പക്കത്തെ റഷീദിനെ കൊല്ലണം എന്നു പറഞ്ഞു വരുന്നവന്റെ ( അവനിനി ഏതവനായാലും ) തല മണ്ടയ്ക്ക് തല്ലാനുള്ള മനസ്സുള്ളിടത്തോളം കാലം എനിക്ക് സര്‍ട്ടിഫിക്കറ്റ് വേണ്ട ജോക്കര്‍ .

വര്‍ഗീയതയുടെ കാരണം തപ്പല്‍ ഉപരിപ്ലവമായാല്‍ ,ഏക പക്ഷീയമായാല്‍ ഈ ഭീകര പ്രസ്ഥാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അത് അവരവര്‍ക്ക് പ്രതിരോധ പ്രസ്ഥാനങ്ങളായി തോന്നുമെങ്കിലും.