Thursday, August 26, 2010
ഭാവുകത്വ പരിണാമവും മുസ്ളിം പ്രതിനിധാനവും : മലയാള സിനിമയിലെ രണ്ടു കാഴ്ചകള്‍
മലയാള സിനിമാ ചരിത്രത്തില്‍ സവിശേഷമായ ഒരു സ്ഥാനമാണ് ഓളവും തീരവും എന്ന ചിത്രത്തിനുള്ളത്. 1970ലാണ് ഈ ചിത്രം പുറത്തു വന്നത്. മലയാള സാഹിത്യം, നവോത്ഥാന ചിന്ത, ഐക്യ കേരള പ്രസ്ഥാനം, നാടകവും സംഗീതവുമടക്കമുള്ള മറ്റ് കലകള്‍ എന്നിവയില്‍ നിന്നൊക്കെ ഊര്‍ജ്ജം സംഭരിച്ച് സ്വതസ്സിദ്ധമായ തരത്തില്‍ വളര്‍ച്ച പ്രാപിച്ച സൃഷ്ടികളാണ് അമ്പതുകളുടെ രണ്ടാം പകുതിയിലും അറുപതുകളിലും മലയാള സിനിമയിലുണ്ടായത്. ഈ വളര്‍ച്ചയുടെയും ആര്‍ജ്ജവത്തിന്റെയും കേരളീയ-മലയാള സ്വത്വബോധത്തിന്റെയും നിറവും പാകപ്പെടലും സമ്പൂര്‍ത്തീകരണവുമായിരുന്നു ഓളവും തീരവും. എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ ഈ ചിത്രം നിര്‍മ്മിച്ചത് പി എ ബക്കറും സംവിധാനം ചെയ്തത് പി എന്‍ മേനോനുമാണ്. ക്യാമറ മങ്കട രവിവര്‍മ്മയും സംഗീതം ബാബുരാജും കൈകാര്യം ചെയ്തു. മധുവായിരുന്നു നായകകഥാപാത്രത്തെ അവതരിപ്പിച്ചത്.
മലയാള സിനിമാപ്രേക്ഷകന് ഏറെയൊന്നും പരിചിതമല്ലാത്ത ഒരു പ്രദേശത്തിന്റെയും ഒരു ജനവിഭാഗത്തിന്റെയും കഥയാണ് ഓളവും തീരവുമില്‍ അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍, ഒട്ടും തന്നെ അപരിചിതത്വ ശങ്കയില്ലാതെയാണ് പ്രേക്ഷകസമൂഹം ഈ ചിത്രത്തെ ഏറ്റു വാങ്ങിയത്(മറക്കാനാവാത്ത മലയാള സിനിമകള്‍-വിജയകൃഷ്ണന്-ചിന്ത പബ്ളിഷേഴ്സ്-പേജ്37). ഈ നിരീക്ഷണത്തിലെ മലയാള സിനിമാ പ്രേക്ഷകന് എന്ന കര്‍തൃത്വത്തിന്റെ പ്രാദേശികത തെക്കന്‍ കേരളവും സാമുദായികത ഹൈന്ദവ സവര്‍ണതയും ലിംഗം പുരുഷത്വവും ആയിരുന്നു എന്ന് വ്യക്തമാണ്. മറ്റൊരര്‍ത്ഥത്തില്‍ പുരോഗമനപരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമ്പതുകളിലെയും അറുപതുകളിലെയും മലയാള സിനിമയുടെയും അതിന്റെ പ്രേക്ഷകരുടെയും പരിമിതികള്‍ ഈ നിരീക്ഷണത്തെ അപനിര്‍മ്മിച്ചാല്‍ വ്യക്തമാവുകയും ചെയ്യും. സമ്പൂര്‍ണമായ വാതില്‍പ്പുറ ചിത്രീകരണം, ചലച്ചിത്രഭാഷയെ നാടകസ്റേജിന്റെ ചതുരയുക്തികളില്‍ നിന്ന് വിമോചിപ്പിച്ചത്, ഗ്രാമീണവും മലയാളിത്തം നിറഞ്ഞു നില്ക്കുന്നതുമായ ഇതിവൃത്തം, പ്രാദേശിക വഴക്കങ്ങളുടെ തനിമ ചോര്‍ന്നു പോകാത്ത സംഭാഷണ ശൈലി എന്നിങ്ങനെയുള്ള നിരവധി സവിശേഷതകള്‍ കൊണ്ട് പക്വവും ധീരവുമായ വഴിത്തിരിവു (ട്രെന്റ് സെറ്റര്‍) സിനിമയായി ഓളവും തീരവും ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടു.
ഓളവും തീരവും മലയാള സിനിമയിലെ രണ്ടു കാലഘട്ടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമത്രെ. അറുപതുകളില്‍ സാഹിത്യകൃതികളെ ആശ്രയിച്ച് രൂപം കൊണ്ട ചലച്ചിത്രപ്രസ്ഥാനത്തിലെ അവസാനത്തെ പ്രസക്ത ചലച്ചിത്രമാണത്; ഒപ്പം എഴുപതുകളിലെ നവസിനിമക്ക് തുടക്കം കുറിച്ച ചിത്രവും.(മലയാള സിനിമയുടെ കഥ-വിജയകൃഷ്ണന്-മാതൃഭൂമി ബുക്സ്-പേജ് 128) എഴുപതുകളില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനവും ആര്‍ട് സിനിമാ പരീക്ഷണങ്ങളും ചേര്‍ന്ന് മാറ്റി മറിച്ച ഭാവുകത്വം, ഓളവും തീരവും എന്ന ചിത്രത്തിലെത്തിച്ചേര്‍ന്ന മലയാള സിനിമയുടെ, സ്വന്തം സ്ഥലകാലത്തിലൂന്നിയ വളര്‍ച്ചയെ കൈയൊഴിഞ്ഞു. രണ്ടാം ലോകയുദ്ധാനന്തരം യൂറോപ്പില്‍ രൂപപ്പെട്ട ആധുനികതയുടെ ഇതിവൃത്ത-ആഖ്യാന ശീലങ്ങളെ കോപ്പിയടിക്കാനുള്ള പരിശ്രമങ്ങളാല്‍, പുറമെ വാഴ്ത്തപ്പെടുമ്പോഴും അകമേ ക്ഷീണം പ്രാപിക്കുന്ന ഒന്നായി മലയാളത്തിലെ നവസിനിമ ജനങ്ങളില്‍ നിന്ന് അകന്നു പോകുന്ന സാംസ്ക്കാരിക വ്യവസ്ഥയായി പില്ക്കാലത്ത് പരിണമിക്കുകയും ചെയ്തു.
ഇതേ ഭാവുകത്വ പരിണാമത്തിന് സമാന്തരമായി കേരളത്തിലെ പ്രബല ന്യൂനപക്ഷമായ മുസ്ളിം ജീവിതത്തിന്റെ ചലച്ചിത്ര പ്രതിനിധാനത്തില്‍ വന്ന ഗുരുതരമായ മാറ്റങ്ങളെയാണ് ഈ കുറിപ്പ് പരിശോധിക്കുന്നത്. അതിനായി, ഓളവും തീരവും എന്ന ചിത്രത്തിനു പുറമെ എം ടി വാസുദേവന്‍ നായര്‍ ആദ്യമായി സംവിധാനം ചെയ്ത നിര്‍മാല്യം എന്ന ചിത്രവുമാണ് പരിഗണിക്കുന്നത്. ഓളവും തീരവും എന്ന ചിത്രത്തില്‍ ഏറെക്കൂറെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ മലബാറിലുള്ള മുസ്ളിം വംശജരാണ്. കഥാന്ത്യത്തില്‍ പരാജയപ്പെടുന്നവനെങ്കിലും നീതിബോധവും സദാചാരവും കാരുണ്യബോധവും സ്വപ്രത്യയസ്ഥൈര്യവും കൈവിടാത്ത നായകന്(ബാപ്പുട്ടി), നായകനുമായുള്ള പ്രണയം സാക്ഷാത്ക്കരിക്കപ്പെടാതെ പോകുകയും പ്രതിനായകനാല്‍ ചാരിത്രഭംഗം കൈവരുകയും ചെയ്യുന്ന നായിക(നെബീസു), പ്രവാസിജീവിതം കഴിഞ്ഞ് പുത്തന്‍ പണക്കാരനായി തിരിച്ചുവരുകയും നായികയെ ബലാത്സംഗം ചെയ്യുകയും നായകന്റെ തല്ല് ഏറ്റുവാങ്ങുകയും ചെയ്യുന്ന വിടുവായനായ പ്രതിനായകന്(കുഞ്ഞാലി), നായകനെ ഉപദേശിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന മുതിര്‍ന്ന കഥാപാത്രം(മമ്മദ്ക്കാ), വ്യഭിചാരിണി(ബീവാത്തുമ്മ), നായകന് പ്രേരണയാകുന്ന വിധത്തില്‍ ധീരമായി ജീവിക്കുകയും അതേ സമയം കുടുംബപരമായി ഒറ്റപ്പെടല്‍ സ്വയം വരിക്കുകയും ചെയ്ത് മരിച്ചു പോവുന്ന അപരനായകന്‍(അബ്ദു), പലിശക്കാരി(ആയിശുമ്മ), നാട്ടു ചട്ടമ്പി(സുലൈമാന്‍), കെട്ടുകയും ആവശ്യം കഴിയുമ്പോള്‍ മൊഴി ചൊല്ലുകയും ചെയ്യുന്നതിലൂടെ തിരക്കഥാകാരന് മതവിമര്‍ശനം നടത്താനും കഷ്ടപ്പെടുന്ന സ്ത്രീത്വത്തോട് ഐക്യപ്പെടാനും ഉതകുന്ന കഥാപാത്രം(മൊല്ലാക്ക) എന്നിങ്ങനെ ഇതിവൃത്തത്തിന്റെ എല്ലാ അരികുകളും നിറക്കാന്‍ പാകത്തില്‍ പല സ്വഭാവമുള്ള കഥാപാത്രങ്ങളെ മുസ്ളിം സമുദായത്തില്‍ നിന്ന് സധൈര്യം സ്വീകരിച്ച സിനിമയായിരുന്നു ഓളവും തീരവും. ഒരു പക്ഷെ, അത്തരത്തില്‍ വിവിധ സ്വഭാവം പ്രകടിപ്പിക്കുന്നതും നന്മ-തിന്മ കാലുഷ്യങ്ങളൊക്കെയും ആരോപിക്കാവുന്നതുമായ വ്യത്യസ്ത മുസ്ളിം കഥാപാത്രങ്ങളെ പ്രധാനമായും ഉള്‍പ്പെടുത്തിയ അവസാനത്തെ ജനപ്രിയ മലയാള സിനിമയുമായിരിക്കും ഓളവും തീരവും. ഓളവും തീരവും തിരക്കഥയില്‍ സീന്‍ 34 ഇപ്രകാരം ആരംഭിക്കുന്നു: ബീവാത്തുമ്മയുടെ പറമ്പിനടുത്ത്: വേലിക്കരുകില്‍ നാട്ടുപെണ്ണുങ്ങള്‍. ഒരു വശത്ത് ബീവാത്തുമ്മ മറുവശത്ത് ചെറുമി, നീലി, ഒരുമ്മ, ഒരു ഹിന്ദുസ്ത്രീ.(ഓളവും തീരവും തിരക്കഥ-എം ടി വാസുദേവന്‍ നായര്‍-കറന്റ് ബുക്സ് തൃശൂര്‍ - പേജ് 50). എഴുപതുകളിലും അതിനുശേഷവും എഴുതപ്പെട്ട ഏതെങ്കിലും തിരക്കഥയില്‍ ഒരു ഹിന്ദുസ്ത്രീ എന്ന പ്രയോഗം കാണാനിടയില്ല. അത്തരം ഒരാവശ്യം വരുമ്പോള്‍ ഒരു സ്ത്രീ എന്നേ എഴുതേണ്ടതുള്ളൂ. എന്നാല്‍ ഒരു മുസ്ളിം സ്ത്രീ എന്നാണെങ്കില്‍ അപ്രകാരം എഴുതുകയും വേണം.
എഴുപതുകളില്‍ മലയാള ജനപ്രിയ സിനിമയുടെ വ്യവഹാരവ്യവസ്ഥകളും ഫോര്‍മുലകളും തിരുത്തയെഴുതപ്പെട്ടു. ഈ തിരുത്തിയെഴുത്തില്‍ മുസ്ളിം കഥാപാത്ര വൈവിധ്യം എന്ന ഘടകത്തെയും ഉപേക്ഷിച്ചതായി കാണാം. പില്ക്കാലത്തും അപൂര്‍വ്വം സിനിമകളില്‍ മുസ്ളിം ജീവിതം മുഖ്യ കഥാഗാത്രമായി സ്വീകരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും അവയെ പൊതുവെ കേരളീയ പ്രേക്ഷകവൃന്ദം തള്ളിക്കളഞ്ഞതായിട്ടാണനുഭവം. ഈ പ്രേക്ഷക കര്‍തൃത്വം നേരത്തെ വിജയകൃഷ്ണന്റെ നിരീക്ഷണത്തില്‍ സൂചിപ്പിച്ച മുസ്ളിമിനെയും മലബാറിനെയും അപരിചിതത്വത്തില്‍ നിര്‍ത്തിയവരില്‍ നിന്നു തന്നെയാണ് രൂപപ്പെട്ടത് എന്നതുമാകാം അത്തരം തള്ളിക്കളയലിന്റെ അടിസ്ഥാനം.
എം ടിയുടെ പള്ളിവാളും കാല്‍ച്ചിലമ്പും എന്ന ചെറുകഥയെയാണ് നിര്‍മാല്യം(1973) എന്ന ചിത്രം അവലംബമാക്കിയിട്ടുള്ളത്. ചെറുകഥയില്‍ നിന്ന് സിനിമയിലെത്തുമ്പോഴുള്ള സംഘര്‍ഷഭരിതവും പ്രകടവുമായ ചില മാറ്റങ്ങള്‍ സവിശേഷമാണ്. മൂശാരി നാണുവിന്റെ പുരയിലെത്തി തന്റെ കുലചിഹ്നവും ദേവനര്‍ത്തനത്തിന്റെ ഉപാധിയുമായ പള്ളിവാളും കാല്‍ച്ചിലമ്പും റാത്തല് കണക്കില്‍ തൂക്കി വിറ്റ് ദാരിദ്ര്യമകറ്റാനുള്ള വഴിയന്വേഷിക്കുന്ന വെളിച്ചപ്പാടിലാണ് ചെറുകഥ അവസാനിക്കുന്നത്. സിനിമയിലാകട്ടെ ഇത്തരം അപവിത്രമായ വില്‍പ്പനക്ക് ശ്രമിക്കുന്നത് തെറിച്ചവനും മുടിഞ്ഞുപോകുന്നവനുമായ മകന് അപ്പുവാണ്. അവനോട് രോഷം കൊണ്ട് അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും അവനെതിരെ കലി തുള്ളുകയുമാണ് വെളിച്ചപ്പാട് ചെയ്യുന്നത്. മറ്റൊരു രീതിയില്‍ നിരീക്ഷിച്ചാല്‍; ചെറുകഥാ രചയിതാവിനെതിരെ അഥവാ തന്റെ തന്നെ മുന്‍കാല ലിഖിത സാഹിത്യ രചനയുടെ പരിപ്രേക്ഷ്യത്തിനെതിരെ; തിരക്കഥാകാരനും സംവിധായകനുമായിത്തീരുന്ന എം ടി കലി തുള്ളി എതിര്‍ക്കുന്ന ഒരു പരിണാമമായും ഇതിനെ വ്യാഖ്യാനിക്കാം. എന്നാല്‍, ഏറ്റവും സുപ്രധാനമായ മാറ്റം സിനിമയുടെ ഇതിവൃത്തത്തില്‍, മൈമുണ്ണി എന്ന മുസ്ളിം കഥാപാത്രം കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഇയാളുടെ കൊള്ളരുതായ്മകളാണ് കഥാഗതിയെ പല നിര്‍ണായക അവസരങ്ങളിലും സ്വാധീനിക്കുന്നതും വഴി തിരിച്ചു വിടുന്നതും. 1970ല്‍, വ്യത്യസ്ത പ്രതിനിധാനങ്ങളില്‍ അണിനിരത്താന്‍ മാത്രം വൈവിധ്യമുണ്ടായിരുന്ന മുസ്ളിമിനെ അസന്മാര്‍ഗിയുടെ ഒറ്റ പ്രതിനിധാനത്തിലേക്ക് വെട്ടിച്ചുരുക്കാന്‍ മൂന്നു കൊല്ലം കൊണ്ട് എം ടിക്ക് സാധ്യമായി എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
വഴിപാട് കുറഞ്ഞ വരുമാനം തീരെ ഇല്ലാതായ ശാന്തിപ്പണി വിട്ട്, നമ്പൂരി അമ്പലം വിട്ടു പോകുന്ന രംഗമാണ്, നിര്മാല്യത്തില് രണ്ടാമത്തെ സീനായി ചിത്രീകരിച്ചിട്ടുള്ളത്. വല്ല കിളക്കാനോ തേവാനോ പോയാല്‍ ഇതിലധികം ലഭ്യണ്ട് എന്നാണ് ശാന്തി രാജി വെച്ച് പോകുന്ന ബ്രാഹ്മണന് വേവലാതിപ്പെടുന്നത്. അതായത്, വംശപരമായ ഉത്ക്കര്‍ഷത്തിനു പകരം വര്‍ഗ പരമായ ഉത്ക്കര്‍ഷത്തെത്തുടര്‍ന്ന് ഉത്പാദനക്ഷമമായ തൊഴിലുകളില്‍ - ഇവിടെ സൂചിപ്പിക്കുന്നത് കൃഷി - ഏര്‍പ്പെടുന്നവര്‍ക്ക് മര്യാദക്കൂലി ലഭിച്ചു തുടങ്ങുകയും ജാതി മഹിമ കൊണ്ട് സ്വായത്തമായ ശാന്തി പോലുള്ള 'മഹത്തായ' കുലത്തൊഴിലുകാര്‍ പട്ടിണിയാവുകയും ചെയ്യുന്ന വൈപരീത്യത്തെയാണ് രചയിതാവ്/നിര്‍മാതാവ്/സംവിധായകന് വെളിപ്പെടുത്തുന്നത്.
ഇത്തരത്തില്‍ പുരോഗമനപരവും ഉത്പാദനോത്സുകവുമായ മാറ്റത്തില്‍ വേദനിക്കുന്ന പരിപ്രേക്ഷ്യത്തെ മതേതരം, വര്‍ഗീയതാ വിരുദ്ധം, പുരോഗമനപരം എന്നൊക്കെ വ്യാഖ്യാനിക്കാന്‍ മലയാളി മുതിര്‍ന്നു എന്നതാണ് ഏറ്റവും കൌതുകകരമായ ചരിത്രയാഥാര്‍ത്ഥ്യം. മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചാല്‍, എഴുപതുകളോടെ സജീവമായ നവീന സിനിമയുടെ ഉള്ളടക്കം തൊഴിലാളി വിരുദ്ധവും മൃദുഹിന്ദുത്വപരവുമായിരുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് നിര്‍മാല്യം എന്നും സമര്‍ത്ഥിക്കാവുന്നതാണ്. അക്കാലത്തു തന്നെ മലയാള സിനിമയില്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്ന നവസിനിമയുടെ ദൃശ്യസമീപനത്തിലെ പൊളിച്ചെഴുത്തുകളുമായി ബന്ധപ്പെടാതെ പുതിയ സിനിമക്ക് ജനകീയമായ ഒരു പുതിയ ദൃശ്യവ്യാകരണം രചിച്ചു നല്കി നിര്‍മാല്യം എന്നും, സ്വര്‍ണം പൂശിയ താഴികക്കുടങ്ങളുമായി അഹങ്കാരത്തോടെ തലയുയര്‍ത്തി നില്ക്കുന്ന ഈ വിശ്വാസമേടകളുടെ(ദേവാലയങ്ങള്‍) പുതിയ പ്രതാപകാലത്ത് നിര്‍മാല്യമുന്നയിച്ച കലാപത്തിന്റെ മാനുഷികയുക്തികള്‍ കൂടുതല്‍ പ്രസക്തമാവുകയാണ് എന്നും നിരീക്ഷീക്കപ്പെട്ടിരിക്കെ(നിര്‍മാല്യത്തിലെ വിശ്വാസകലാപം- ആലങ്കോട് ലീലാകൃഷ്ണന്-കാണി നേരം, കാണി ഫിലിം സൊസൈറ്റി വാര്‍ഷികപ്പതിപ്പ് 2010), മനുഷ്യനു വേണ്ടിയെന്നതിനു പകരം സവര്‍ണ ഹിന്ദുവിനു വേണ്ടി എന്നും വീടിനു വേണ്ടിയെന്നതിനു പകരം ദേവാലയത്തിനു വേണ്ടി എന്നും മാറ്റി വായിച്ചാല്‍ മാത്രമേ നിര്‍മാല്യം ഏതു പക്ഷം പിടിച്ച കലാപമാണ് നടത്തിയത് എന്നു ബോധ്യപ്പെടൂ.
ഊരാളനും നാട്ട്വാര്‍ക്കും അമ്പലം വേണ്ടാച്ചാല് പിന്നെ നമുക്കാ? എന്നാണ് ശാന്തി വിട്ടു പോകുന്ന ബ്രാഹ്മണന് ചോദിക്കുന്നത്. ഈ ചോദ്യത്തിനുള്ള കാലത്തിന്റെയും കേരള സമൂഹത്തിന്റെയും മറുപടിയും പരിഹാരക്രിയയുമായിട്ടായിരിക്കണം; പിന്നീടുള്ള പതിറ്റാണ്ടുകളില്‍ ക്ഷേത്രം, ശാന്തി, ദേവസ്വം, തീര്‍ത്ഥയാത്രകള്‍ എന്നിവ വന്‍ വ്യവസായങ്ങളായി പരിണമിച്ചത്. ഗുരുവായൂരും ശബരിമലയിലും തന്ത്രിമാരായും ശാന്തിക്കാരായും ഒരു വര്‍ഷത്തേക്ക് നിയമനം ലഭിക്കുന്നവര്‍ക്ക് അവരുടെ മാത്രമല്ല, വരും തലമുറകളുടെ വരെ മുഴുവന്‍ ആവശ്യങ്ങളും ധൂര്‍ത്തുകളും നിറവേറ്റാന്‍ മാത്രം 'വരായ'* ലഭ്യമാവുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
രണ്ടു പറ നെല്ലും വെളിച്ചെണ്ണേം കൊണ്ട് മാസം കഴിയുമോ എന്നാണ് വെളിച്ചപ്പാടി(ഈ കഥാപാത്രത്തെ ഹൃദയസ്പൃക്കായി അവതരിപ്പിച്ച പി ജെ ആന്റണിക്ക് ഭരത് അവാര്‍ഡ് ലഭിക്കുകയുണ്ടായി) ന്റെ ഭാര്യ ചോദിക്കുന്നത്. തമ്പുരാനെ കാണുമ്പോള്‍ ഒരു പറ നെല്ലു കൂടി ചോദിക്കരുതോ എന്ന അവരുടെ ആവലാതിക്കു പുറകെയാണ് ഈ ജീവിതസത്യം വെളിപ്പെടുന്നത്. ശാന്തിക്കാര്യം പറയുന്നതിനിടയിലാണോ നെല്ലിന്റെ കാര്യം എന്ന് വെളിച്ചപ്പാട് അവളെ പരിഹസിക്കുകയും ശകാരിക്കുകയും ചെയ്യുന്നു. ചെയ്യുന്ന ജോലിക്ക് മര്യാദക്ക് കൂലി ചോദിച്ചുവാങ്ങിത്തുടങ്ങിയ തൊഴിലാളിവര്‍ഗത്തിന് പ്രായപൂര്‍ത്തിയെത്തിയ കാലമായിരുന്നു കേരളത്തിലെ എഴുപതുകള്‍. വേണ്ടത്ര വരുമാനം ഇല്ലാത്ത വെളിച്ചപ്പെടല്‍, കഴകം, ശാന്തി, അടിച്ചുതളി തുടങ്ങിയ അമ്പലപ്പണികള്‍ ഉപേക്ഷിച്ച് വിവിധ ഉന്നതകുലജാതര്‍ കീഴാളരെപ്പോലെ മേലനങ്ങി അധ്വാനിക്കാന്‍ തുടങ്ങിയ പരിവര്‍ത്തനകാലങ്ങള്‍ കടന്നു പോയിരുന്നു. അപ്പോഴാണ് ഇടിഞ്ഞുപൊളിഞ്ഞ ഒരു പഴയ കാലത്തെ എടുപ്പുകാലുകളാല്‍ നിവര്‍ത്തി നിര്‍ത്താന്‍ എം ടി പരിശ്രമിക്കുന്നത്. ആ പ്രവര്‍ത്തനം പില്ക്കാലത്ത് സാക്ഷാത്കൃതമായി. കേരളത്തിലെ നഗര-ഗ്രാമങ്ങളെമ്പാടും ക്ഷേത്രവിസ്തൃതികള്‍ നിറഞ്ഞു. ആറ്റുകാല്‍ പൊങ്കാല വന്നാല്‍ തിരുവനന്തപുരവും പൂരം വന്നാല്‍ തൃശ്ശൂരും എന്നതു പോലെയായി ഉത്സവകാലങ്ങളില്‍ കേരളം മുഴുവനും. പിന്നീട് ഉത്സവകാലം പോലെയായി എന്നും അമ്പലങ്ങള്‍. പരമ്പരാഗത ദൈവങ്ങളും ക്ഷേത്രങ്ങളും പോരാഞ്ഞ് ആള്‍ദൈവ വ്യവസായവും അവരുടെ ശ്വാസം വിടീലുകളും ചാനലുകളും പാട്ടുകളും കൊണ്ട് കേരളം തിങ്ങി നിറഞ്ഞു. ഇല്ല, നിര്‍മാല്യത്തിലെ ഖേദപ്രകടനങ്ങള്‍ രചയിതാവിനെ ഇപ്പോള്‍ വേട്ടയാടുന്നുണ്ടാവില്ല.
വിശുദ്ധമായ ശാന്തി അഭംഗുരം തുടരണമെന്ന് തമ്പുരാനോട് ആവശ്യപ്പെടാന്‍ വഴിയിലിറങ്ങിയ വെളിച്ചപ്പാടിനെ പണി കിട്ടാനായി തൃശ്ശൂര്‍ക്ക് പോകാന്‍ രണ്ടു രൂപ ചോദിക്കുന്ന മകന് അപ്പു മാത്രമല്ല അലോസരപ്പെടുത്തുന്നത്. കന്നുമായി വരുന്ന മൈമുണ്ണി എന്ന മുസ്ളിം(അന്യന്) പലചരക്കു കച്ചവടക്കാരന് പുറകില്‍ നിന്ന് വിളിക്കുന്നു. തന്റെ കടയില്‍ നിന്ന് വാങ്ങിയ സാധനങ്ങളുടെ പറ്റ് തീര്‍ത്തില്ലെങ്കിലും ബാധ്യതയിലേക്ക് എന്തെങ്കിലും വക വെക്കണമെന്ന് ചോദിക്കാനാണ് അയാള്‍ വെളിച്ചപ്പാടിനെ പിടിച്ചു നിര്‍ത്തുന്നത്. ദിവ്യവും ദൈവികവുമായ കാര്യങ്ങള്‍ തിരിച്ചറിയാത്ത, കച്ചവടത്തിലും കടം തിരിച്ചുപിടിക്കലിലും മാത്രം ശ്രദ്ധയുള്ള ഒരു കഴുത്തറുപ്പുകാരന്‍ എന്ന നിലക്കാണ് ഇയാളുടെ പ്രതിനിധാനം. വെളിച്ചപ്പാടിനോട് ബീഡിയോ ബീഡിക്കുറ്റിയോ യാചിക്കുന്ന ഭ്രാന്തന് ഗോപാലന്റെ ദയനീയാവസ്ഥ കണ്ട് ഒരു നിമിഷത്തേക്ക് മാത്രം മനസ്സലിയുന്ന മൈമുണ്ണി അയാള്‍ വലിച്ചുകൊണ്ടിരുന്ന ബീഡിക്കുറ്റി അവനു നേരെ എറിഞ്ഞുകൊടുത്ത് നടന്നകലുന്നു. ഫ! അശുദ്ധാക്കാന്‍ വരും ഓരോ അശ്രീകരങ്ങള് എന്നാണ് ആ ദയാപ്രവൃത്തിയെ ഭ്രാന്തന് (അഥവാ ഭ്രാന്തിലും മറയാതെ പോകുന്ന ജാതി ചിന്ത നിറഞ്ഞ സവര്ണന്) അറപ്പോടെയും വെറുപ്പോടെയും ഭര്‍ത്സിക്കുന്നത്. പിന്നീട് ശാന്തിക്കായി എത്തുന്ന ബ്രഹ്മദത്തന് നമ്പൂതിരി(രവിമേനോന്) എന്ന ഉണ്ണ്യമ്പൂരി തന്റെയും കാമുകിയായ വെളിച്ചപ്പാടിന്റെ മകള്‍ അമ്മിണിയു(സുമിത്ര)ടെയും ദാരിദ്ര്യത്തിനിടയിലും ഞാനവനൊരു അണ കൊടുത്തു എന്ന് സംതൃപ്തിയോടെയും ചാരിതാര്‍ത്ഥ്യത്തോടെയും പറയുന്നത് ശ്രദ്ധിക്കുക. ദാനധര്‍മ്മശീലങ്ങളൊക്കെ ശുദ്ധിയും പവിത്രയും ജാതക്കുലീനതയും ഉള്ളവര്‍ക്ക് അവകാശപ്പെട്ടതാണെന്ന ധാരണ തന്നെയാണ് ഇവിടെ പുനപ്രക്ഷേപിക്കപ്പെടുന്നത്.
കഴകക്കാരനായ വാര്യര്‍ അയാളെ തോല്‍പ്പിക്കുന്ന കുടിയാനെക്കുറിച്ച് - കുടിയാന്മാരുടെ കൈയിലായില്ലേ ഭൂമ്യൊക്കെ, അനുഭവിക്ക്യന്നെ - വിലപിക്കുന്ന ദൃശ്യവും, തുടര്‍ന്നുള്ള പറകള്‍ നിറച്ച് മുറ്റത്ത് ധാന്യങ്ങള്‍ നിരത്തിയിരുന്ന പണിക്കാര് നിറഞ്ഞ കാലത്തെക്കുറിച്ചുള്ള പകല്‍സ്വപ്നക്കാഴ്ചയും ഭൂപരിഷ്ക്കരണം പോലുള്ള മാറ്റങ്ങളില്‍ പരിതപിക്കുന്ന രചയിതാവിനെ തുറന്നു കാട്ടുന്നുണ്ട്. തമ്പുരാനെ കാണാനെത്തുന്ന വെളിച്ചപ്പാടിന് തമ്പുരാന് കായകല്പം സേവിച്ചിരിക്കുന്ന അവസ്ഥയിലായതിനാല്‍ കാഴ്ച തരപ്പെടുന്നില്ല. കാലുളുക്കിയ കഥകളിക്കാര(ശങ്കരാടി)നോട് ലോഹ്യം പറയാനേ അയാള്‍ക്കാവുന്നുള്ളൂ. കഥകളിയും കൂത്തും കൃഷ്ണാട്ടവും ഗുരുതിയുമില്ലാതായ കെട്ട കാലത്തെക്കുറിച്ചവര്‍ രണ്ടു പേരും പരിതപിക്കുന്നു. ബസ് സര്‍വ്വീസ്, റബ്ബര്‍, ടയറിന്റെ വില എന്നിവയിലാണ് ഇല്ലത്തുള്ളവര്‍ക്ക് ഇപ്പോള്‍ ശ്രദ്ധ എന്നാണ് കഥകളിക്കാരന് പരിതപിക്കുന്നത്. തമ്പുരാന്മാര്ക്ക് പല്ലക്കും കാള/കുതിര/പോത്ത് വണ്ടിയും കാറും ഉണ്ടായിരിക്കെ സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാനുതകുന്ന ബസ് സര്‍വ്വീസ് തുടങ്ങുന്നതിനെ കുറ്റകൃത്യമായി കാണുന്ന കാഴ്ചപ്പാട് പില്ക്കാലത്ത് മാറ്റുരക്കുന്നത് അരവിന്ദന്റെ ഒരിടത്തിലാണ്. ഗ്രാമത്തില്‍ വൈദ്യുതി എത്തിച്ച് ഗ്രാമവിശുദ്ധിയെ നശിപ്പിക്കുന്നവരാണല്ലോ ഒരിടത്തിലെ കുറ്റവാളികള്‍.
ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാട് ജീവിത പരാജയത്തെ തുടര്‍ന്ന് താനിത്രയും കാലം ഉപാസിച്ചിരുന്ന ദേവീ വിഗ്രഹത്തിനു മുകളിലേക്ക് തല വെട്ടിപ്പൊളിച്ചെത്തിയ ചോര കൂടി കലര്‍ത്തി ശക്തമായി തുപ്പുന്ന നിര്‍മ്മാല്യത്തിന്റെ അന്ത്യരംഗമാണ് യുക്തിവാദപ്രത്യക്ഷമനസ്സുള്ളവരെ കോരിത്തരിപ്പിച്ചത്. വര്‍ഗീയതക്കും മതബോധത്തിനും അന്ധവിശ്വാസത്തിനുമെതിരായ ശക്തമായ ആഖ്യാനമായി നിര്‍മാല്യം കൊണ്ടാടപ്പെട്ടു. അന്ത്യത്തിന് തൊട്ടു മുമ്പായി, വെളിച്ചപ്പാടിനെ ഇത്ര കടുപ്പത്തില്‍ വേദനിപ്പിച്ച സംഭവം എന്തായിരുന്നു? പലചരക്കു കടയിലെ കടം പല തവണ ആവശ്യപ്പെട്ടിട്ടും വീട്ടാത്തതിനെ തുടര്‍ന്ന് അതു മുതലാക്കാന്‍ ആണുങ്ങളില്ലാത്ത തക്കം നോക്കി വെളിച്ചപ്പാടിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ ലൈംഗികമായി പ്രാപിക്കുന്ന കടയുടമ വാതില്‍ തുറന്നിറങ്ങിവരുന്നതും അയാള്‍ക്കു പിന്നിലായി തന്റെ ഭാര്യ(കവിയൂര്‍ പൊന്നമ്മ) സംഭോഗത്തിനു ശേഷം തലമുടി കെട്ടി വെച്ച് പുറത്തേക്കു വരുന്നതും കണ്ടതിന്റെ ഷോക്കിലാണ് വെളിച്ചപ്പാട് മരണത്തിലേക്കു കുതിക്കുന്നത്. ഈ കടയുടമ ഒരു മുസ്ളിമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമായ രൂപത്തില്‍ എപ്രകാരമാണ് സ്ഥാപിക്കപ്പെടുന്നത് എന്ന് ശ്രദ്ധിക്കുക. തലേക്കെട്ടും കള്ളിമുണ്ടും തുളവീണ ബനിയനും ധരിച്ച അയാള്‍ തന്റെ വീതി കൂടിയ ബെല്‍റ്റ് മുറുക്കുന്ന ദൃശ്യത്തിലൂടെയാണ് മുസ്ളിം സ്വത്വം ഉറപ്പിക്കപ്പെടുന്നത്. സിനിമകളിലെ മുസ്ളിം സ്റിരിയോടൈപ്പിന്റെ നിര്‍ബന്ധിത വേഷമായിരുന്നു ഈ ബെല്‍റ്റ്. ആ ബെല്‍റ്റിന്റെ നിറമാകട്ടെ പച്ചയാകണം എന്നും നിര്‍ബന്ധമാണ്. നിര്‍മാല്യം ബ്ളാക്ക് ആന്റ് വൈറ്റ് സിനിമയായിട്ടും കാണുന്നവര്‍ക്ക് ഈ 'പച്ച' ഫീല്‍ ചെയ്തു എന്നതാണ് വാസ്തവം. തന്റെ കള്ളിമുണ്ടിനെ അരയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ വേണ്ടിയെന്നോണം ധരിക്കുന്ന ഈ പച്ച ബെല്‍റ്റ് പലതരത്തില്‍, പൊതു(മൃദുഹിന്ദുത്വ) കാണിയുടെ കാഴ്ചയിലും ബോധത്തിലും ഉറച്ചിരിക്കുന്ന മുസ്ളിം സ്വത്വത്തെ പുന:സ്ഥാപിക്കാനും ന്യായീകരിച്ചെടുക്കാനും പര്യാപ്തമാണ്.
എന്റെ നാലു കുട്ട്യോളെ പെറ്റ നീയോ നാരായണീ എന്നാണ് ദയനീയമായി വെളിച്ചപ്പാട് വിലപിക്കുന്നത്. തന്റെ കന്യകയായ മകള്‍ അമ്മിണിയോട് ഇത്തരത്തിലൊരു വിലാപം വെളിച്ചപ്പാട് നടത്തുന്നില്ല. അഥവാ അപ്രകാരമൊരു വിലാപത്തിനുള്ള ശബ്ദം/സ്ഥലം രചയിതാവ് രൂപീകരിക്കുന്നില്ല. അവളെ ശാന്തിക്കാരനായ ബ്രഹ്മദത്തന് നമ്പൂതിരി എന്ന ഉണ്ണ്യമ്പൂരി കാമപൂര്‍ത്തീകരണത്തിനു വേണ്ടി ഉപയോഗിക്കുന്നത് അമ്പലത്തിനകത്തെ സ്വകാര്യതയിലാണ്. നീലക്കുയിലിലെ നീലിയെപ്പോലെ അവള് ഗര്‍ഭിണിയാകുന്നില്ല(അതിനു മാത്രം വേഴ്ച നടത്താനുള്ള ഊക്ക് നമ്പൂരിക്കില്ല എന്നുമാവാം വ്യംഗ്യം); അതിനാല്‍ കുട്ടിയെ വഴിയില്‍ പെറ്റിട്ട് മരിക്കേണ്ട ഗതികേടിലവള്‍ എത്തുന്നില്ല. എന്നാലും അച്ഛന് നിശ്ചയിച്ച വേളി കഴിക്കാനായി ഭാരതപ്പുഴ കടന്നു പോകുന്ന അയാളെ നോക്കി നെടുവീര്‍പ്പിട്ട് സ്വയം വെറുക്കാനേ അവള്‍ക്കാവുന്നുള്ളൂ. അവള്‍ക്കു വേണ്ടി ഭഗവതിയോട് പ്രതികാരം ചെയ്യാന്‍ ഒരാളുമില്ല. അല്ലെങ്കിലെന്തിന് പ്രതികാരം ചെയ്യണം. വെളിച്ചപ്പാടും വാര്യരും ഷാരോടിയും മാരാരും നമ്പീശനുമടക്കമുള്ള അമ്പലവാസി ജാതികളില്‍ പെട്ട കന്യകകളെ സംബന്ധം ചെയ്തും അല്ലാതെയും ഭോഗിക്കാന്‍ ജാത്യാലുള്ള അവകാശം നമ്പൂരിയില്‍ നിക്ഷിപ്തമാണല്ലോ. ദാരിദ്ര്യത്തിനിടയിലും ഭ്രാന്തന് ഗോപാലന് ഒരണ ദാനം കൊടുക്കാനും അമ്പലവാസി പെണ്ണിനെ ഭോഗിച്ച് കടന്നുകളയാനും അവകാശം നമ്പൂതിരിക്കുണ്ടെന്നും, ഭ്രാന്തന് ബീഡിക്കുറ്റി കൊടുക്കുന്നവനും കടം പിരിക്കാന്‍ ചെന്ന് വീട്ടമ്മയെ ഭോഗിക്കുകയും ചെയ്യുന്ന മാപ്പിളയാണ് കേരള സമൂഹത്തിന്റെ ശാപം എന്നുമുള്ള ജാതി-മത വിവേചന ബോധമാണ് നിര്‍മാല്യം മുന്നോട്ടുവെക്കുന്നത്. അപകടകരമായ ഈ അബോധത്തെ യുക്തിവാദവും മതനിരപേക്ഷതയും പുരോഗമന ചിന്തയുമായി മലയാളി വായിച്ചെടുത്തു എന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.
ഒരു വിശ്വാസകലാപം എന്ന നിലയില്‍ നമ്മുടെ സാമൂഹികചരിത്രത്തിലെ ഒരു സുപ്രധാന ഇടപെടലുമാണ് നിര്‍മാല്യം. മനുഷ്യനും അവന്റെ ജീവിതത്തിനും പ്രയോജനപ്പെടുന്നില്ലെങ്കില്‍ ദൈവമെന്തിന് എന്ന ധീരവും മൌലികവുമായ ഒരു വിശ്വാസലംഘനത്തിന്റെ ചോദ്യം ഈ സിനിമയില്‍ നിന്ന് മുഴങ്ങുന്നുണ്ട് (നിര്‍മാല്യത്തിലെ വിശ്വാസകലാപം- ആലങ്കോട് ലീലാകൃഷ്ണന്-കാണി നേരം, കാണി ഫിലിം സൊസൈറ്റി വാര്‍ഷികപ്പതിപ്പ് 2010) എന്ന് പൊതുബോധത്തില്‍ വിലയിപ്പിച്ചു ചേര്‍ത്ത നിര്‍മാല്യത്തിന്റെ പുരോഗമനസ്വഭാവം എന്ന പ്രതീതി അപനിര്‍മ്മിച്ചാല്‍, കേരളത്തിലെ പ്രത്യക്ഷ പുരോഗമനം എന്നത് യൂറോപ്യന്‍ ആധുനികതയും മുസ്ളിം വിരുദ്ധതയെയും സവര്‍ണതയെയും പൊതിഞ്ഞു വെച്ച യുക്തിവാദ/മതനിരപേക്ഷ നാട്യം മാത്രമാണെന്ന് വ്യക്തമാവും. ഓളവും തീരവും വിസ്മൃതിയിലേക്ക് മറഞ്ഞുപോകുകയും നിര്‍മാല്യം വാഴ്ത്തപ്പെടലിലേക്ക് തെളിഞ്ഞുവരുകയും ചെയ്യുന്ന; ഓളവും തീരവും ആവര്‍ത്തിക്കപ്പെടാത്തത് വിശേഷിച്ച് പരാമര്‍ശിക്കേണ്ട കാര്യമല്ലാതാവുകയും നിര്‍മാല്യം ആവര്‍ത്തിക്കപ്പെടാത്തത് വമ്പിച്ച പൊതുബോധ പ്രശ്നമാവുകയും ചെയ്യുന്ന പുതിയ കേരളം ആരുടെ കാഴ്ചയിലാണ് മറഞ്ഞു നിവരുന്നത് എന്നും അതിമാനുഷവത്കരിക്കപ്പെട്ട ഏത് കാണിയെയാണ് മുന്നില്‍ നിര്‍ത്തുന്നതെന്നും നാം കാണാതെ പോകുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു.
* വരുമാനം എന്ന അര്‍ത്ഥം വരുന്ന വള്ളുവനാടന്‍ പ്രയോഗം
Labels:
കേരളം,
രാഷ്ട്രീയം,
ലേഖനം,
സാംസ്കാരികം,
സാഹിത്യം,
സിനിമ
Subscribe to:
Post Comments (Atom)
58 comments:
മൈമുന്ണിയെ മുസ്ലിം ആയിട്ടല്ല ഒരു കച്ചവടക്കാരനായിട്ടാണ് കാണേണ്ടത്. കച്ചവടക്കാരനും അയാളെ ആശ്രയിക്കേണ്ടി വരുന്ന ദരിദ്രയും നിസ്സഹായയുമായ സ്ത്രീയും തമ്മിലുള്ള അവിഹിത ബന്ധമാണ് എം ടി ചിത്രീകരിക്കുന്നത് . മത ജാതി സ്വതം കാണുകയും മറ്റു സ്വതങ്ങള്‍ കാണാതിരിക്കുകയും ചെയ്യുന്ന കേരള "മതേതരവാദി" കളാണ് കേരളത്തിലെ മത സൌഹാര്‍ദം ഇത്തരം ലേഖനങ്ങളിളൂടെ നശിപ്പിക്കുന്നത്
ഡോക്ടര്‍ ബി ഇക്ബാല്‍
Completely agree with Iqbal Sir! These people will make all the iconic people Muslim haters
കപട ബുദ്ധിജീവികള്‍ക്ക് ആര്മാദിക്കാന് ഒരു ലേഖനം കൂടി.. മുകുന്ദന് സി മേനോനെയും, സീ ആര് നീലകന്ടനെയും എഴുന്നള്ളിച്ച ന്യൂനപക്ഷ ഞരമ്പുരോഗികള്‍ ഗള്‍ഫിലേക്ക് GP യെയും ക്ഷണിച്ചു ബുദ്ധിജീവി കസര്‍ത്ത് കാണിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.
ബോംബെ തീവ്രവാദികള്‍ക്ക് എതിരായി ഒന്ന് മിണ്ടാതിരിക്കുന്ന, പലസ്തീന് വേണ്ടി ഹര്‍ത്താല്‍ നടത്തുന്ന യുവജന സംഘടനകളെ പോലെ ഒരു കോമാളി ലേഖനം !!!
The 1970s began in a mood of despair with the prospect of social transformation yet again. The oracle spits in the face of God....From the mid 1970s another option had opened up. It was no longer about staying but leaving. The boom in oil prices in the Gulf region had sparked off a massive need for both labour and technical expertise. Kerala which for a millenium had been incorporated in the rhythms of the Indian Ocean, respond with a massive outflow of labour, a majority of them are Mappila Muslims. .... In Arabiponnu, authored by MT (co authored by N P Mohammed)- Alcohol, greed, prostitution and corruption are the persisted themes in this novel that shows an aristocratic disdain for commerce and money and the Mappila Muslim associated with this. ...In Nirmalyam, the experience of the Gulf boom, the formation of the muslim majority district of Malappuram, and the visible impact of the Mappila nouveau riches is reflected but in a chilling image. The oracle returns home at the dusk to collect.......He knocks on the inner door and the Muslim Moneylender Maymunni, sidles out followed by the oracle's wife....MT too moved on, but into a Hindu world, after the seeming radical rejection of religion in Nirmalyam (Please read. Things fall apart: The cinematic rendition of Agrarian Landscape in South India - Dilip M Menon - The Journal of Peasant Studies Vol32 No.2 April 2005)
പ്രിയപെട്ട സര് ,
ഈ ഒരു ലേഖനം ആര്‍ക്കു വേണ്ടിയുള്ളതാണ് ?
സമകാലീക കേരളീയ പരിസരത്തില്‍ ആരെ ആനന്ടിപ്പിക്കുവാന് വേണ്ടി യാണ് ഇത് എഴുതിയതെന്നു സുവ്യക്തമാണ് ,
അര്‍ത്ഥ രാഹിത്യം നിറഞ്ച്ച കണ്ടെതലുകളിലൂടെ തകര്‍ക്കപ്പെടുന്നത് നമ്മുടെ വിക്യാതമായ മത മൈത്രിയായിരിക്കും,
സി.ആര് .നീല കണ്ടനും , മുകുന്ദന് സി മേനോനും ,രാമനുണ്ണിയും .കെ.ഇ.എന്‍.അടക്ക മുള്ളവര്‍ പ്രതിനിധാനം ചെയ്യുന്ന നവ സ്വത്വ വാദത്തിന്റെ പുത്തന്‍ പരിപ്രേക്ഷ്യം ഉയര്‍ത്തുകയാണ് താങ്കളും ചെയ്യുന്നത്
എന്തിനാണ് എം,ടി,യില്‍ ഒരു വര്‍ഗീയ വാദിയുടെ കിന്നരി വച്ച് കൊടുക്കുന്നത് ?
ഇക്ബാല്‍ സാറേ,
ഈ ചുള്ളന് ഇമ്മാതിരി സംഗത്യോളേ എഴുതൂ. ഈ എം.ടിടെ പടം എടുക്കണ കാലത്തെ സാമൂഹ്യാവസ്ഥയെ പറ്റിയൊന്നും ഇങ്ങേരു പറയില്ല. അതൊക്കെ അവനോന്റെ സൌകര്യത്തിനു
അങ്ങട് നിശ്ചയിക്ക. കമ്യൂണിസ്റ്റാര് ഉണ്ടയിരുന്ന സ്വത്തൊക്കെ വിഭജിച്ചു നല്‍കിയതോടെ അവരുടെ നില പേരുങ്ങലിലായി. വഹക്കു വകയില്ലാതായ വെളിച്ചപ്പാടിന്റെ വീട്ടില്‍ കയറിയ് മറ്റേ ഗഡി പെണ്ണിനെ
പിടിച്ച് മൊതലാക്കി. ബെല്റ്റ്റ് അന്നത്തെ കാലത്തെ മാപ്ലന്മാര് ഉപയോഗിച്ചിരുന്നത്താണ്. അതിന്റെ നെറം അധികവും പച്ചയും ആയിരുന്നു.
ഇങ്ങേര്‍ക്ക് ഒരു തരം ചൊറിച്ചിലാണ്. മനസ്സിനെ ബാധിച്ച ഈ വട്ടച്ചോറി തുടങ്ങീട്ട് നാളേറേയായി. ഇതൊക്കെ വല്യ ദോഷമുണ്ടാക്കണ സംഗത്യാണ്. ഗള്‍ഫിലൊക്കെ ഇമ്മാതിരി എഴുത്തൊക്കെ എടുത്ത് ഓരൊര്ത്തര് ബ്ലോഗ്ഗിലും, ടിറ്ററിലും, ഫേസ് ബുക്കിലും, ഓര്‍കുട്ടിലും ഒക്കെ
കോപ്പി പേസ്റ്റിക്കൊണ്ടിരിക്കാണ്. നാടു വല്യ സംഘര്‍ഷത്തിലേക്ക് പോകുമ്പോള്‍ ഇമ്മാതിരി മൊതലൊള്ടെ എഴുത്ത് എന്തൊരു പുലിവാലാണ് ഇതുണ്ടാക്കാന്ന് ഏതു പൊട്ടനും തിരിച്ചറിയാം. ഇനി വല്ല ചില്ലാനം തടയാന്നാണോ അതോ വേറെ വല്ലതിനും ആണാവോ ഇതിങ്ങനെ
ഇടയ്ക്കിടെ ചൊറിയണത്.
എല്ലാത്തിലും കാണാം മൃദു ഹിന്ദുത്വം മൃദുഹിന്ദുത്വം എന്ന് എന്നാ എന്താണീ മൃദുഹിന്ദുത്വം എന്ന് ഈവിദ്വാന് എവിട്യം വ്യക്തമാക്കിയിട്ടില്ല്ല. അത് ഈ വിദ്വാന് മാത്രമല്ല പോക്കറ് സാരും പറഞ്ഞു കണ്ടില്ല.
ഇമ്മാതിരി ഉടാപ്യോള് എഴുതി ആള്‍ക്കാര്‍ക്കിടയില്‍ ഓരോ വിഷം കലര്‍ത്തി ഓടുക്കം ഇക്കൂട്ടര്‍ നാടു കുട്ടിച്ചോറാക്കാ ചെയ്യ.
To have an opinion, or an independent mind doesn't mean that the 'holder' is hired to tell something in favour of Muslims. (or to get a Gulf junket.)Can't a 'Gulf' malayali paste something from a fellow Malayali's blog? Are we fools enough to believe that a critique of a 70's movie fuels modern-day troubles? Granted, GP over-read or read the subtext. So do the GP-bashers
ഡോക്ടര്‍ ബി ഇക്ബാല്‍ സാറിനോട് പൂര്‍ണമായും യോജിക്കുന്നു . എല്ലാ മത ജാതി സ്വതങ്ങളും കൂടി (അത്രയൊന്നും പാകം വരാത്ത നമ്മുടെ പോതുഅവബോധ ത്തിലെക്ക്ക് ) അവരവരുടെ സ്വത വായനകളുമായി വന്നാല്‍ രാമാ ചന്ദ്രന് മാര്‍ (ഒട്ടും മതേതരം അല്ലാത്ത ഒരു പേരാണിത് കേട്ടോ:) വിഷമിക്കും !
I am not a GP-basher and GP is my friend. Yes, I need to clarify to remove some misunderstanding developed in my above comment. Though we are co-travelers of same Movement, I am quite unhappy the way, the so-called intellectuals appeasing the Minority community by these type of articles. Only titillating minds of minority will feel jubilated by these tantrums; the learned men there will see thru the game and bash the author to see that he is exposed. When intellectuals become 3rd class trumpeters of Party and behave like “Party employees” this happens !!!!
MT did not tell the story of Muslim exploiting a Hindu woman. The same film also tells how a Namboodiri youth comes to a village and later had sexual relation with the girl and run away, when he gets a better opportunity. But GP’s yellow eyes cannot see that incident !!!
Enough is enough, intellectuals who perform in the field of culture / arts / literature should not trumpet their dogmatic views like their political bosses.
സിനിമയില്‍ നിന്നും സാഹിത്യത്തില്‍ നിന്നും വര്‍ഗ്ഗീയത പരതിയെടുത്ത് അതിനെ ചീയ്യീക്കുകയും പിന്നെ അതില്‍ നിന്നും ഉണ്ടാകുന്ന
ദുര്‍ഗ്ഗന്ധം സ്വയം ആസ്വദിക്കുകയും സമൂഹത്തില്‍ പടര്‍ത്തുകയും ചെയ്യുന്ന ആളുകളെ എന്തു പറയും?
എം.ടി ഒരു സിനിമയെടുത്ത കാലഘട്ടം അന്നത്തെ സമൂഹത്തിന്റെ സ്വാധീനം ഇതൊന്നും പരിഗണിക്കാതെ അങ്ങേരെ വര്ഗ്ഗീയവാദിയാക്കുക.
ഏതെങ്കിലും സിനിമയില്‍ മുസ്ലീം കഥാപാത്രം വില്ലനായി ഉണ്ടെങ്കില്‍ സംവിധായകനെ ആര്.എസ്സ്.എസ്സ് കാരനാക്കുക. സംവിധായകന്റേയും നടന്റേയും ഒക്കെ ജാതി ചികയുക.
കണ്മുന്നില് കാണുന്ന കാഴ്ചകളൊക്കെ മതത്തിന്റെയും ജാതിയുടെയം മാത്രം കണ്ണിലൂടെ കാണുന്നത്, ഏതിനെയും അതിന്റെ അന്ത:സത്തയെ മറന്നുകൊണ്ട് സമീപിക്കുന്നത് വിഷമയമായ മനസ്സിന്റെ / താളം തെറ്റിയ മനസ്സിന്റെ വികലമായ കാഴ്ച്ചപ്പടാകാനേ തരമുള്ളൂ... സമൂഹം, മതേതര-പുരോഗമന വാദികള്‍ എന്നവകാശപ്പെടുന്ന ഇത്തരക്കാരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല,എന്നതിനപ്പുറം ഒന്നും നേടുന്നുമില്ല എന്നെങ്ങിലും മനസ്സിലാക്കുക.
അല്ലാതെ, ഇത്തരക്കാരില്‍ നിന്നും സമൂഹത്തിനു എന്തു ലഭിക്കുന്നു? ഇത്തരം ലേഖനങ്ങളുടെ ഉദ്ദേശ്യം എന്ത്?
സമൂഹത്തിന്റെ കെട്ടുറപ്പിനെ ചിതല്പുറ്റു പോലെ ദ്രവിപ്പിക്കാനെ എല്ലാ കാഴ്ചകളിലും വിഷം പുരട്ടിയ ഇത്തരം ശ്രമങ്ങള്‍ ഉപകരിക്കൂ..
ഭ്രാന്തമായ മനസ്സിന്റെ ജല്പനമായേ ഇതിനെയൊക്കെ കാണാന്‍ കഴിയൂ.. മതേതരത്വം പ്രസംഗിച്ചിട്ടിച്ച് മതമൌലീകത വളര്‍ത്താനേ ഇത്തരം ലേഖനങ്ങള്‍ കൊണ്ട് കഴിയുന്നുള്ളൂ. നെറ്റിയില്‍ പൊട്ട് തൊടുന്നവന് ആര്.എസ്.എസ്സുകാരനാവുന്ന കാലമാണിത്. കലികാലവൈഭവം എന്നല്ലാതെ എന്തോ പറയാന്‍?
ഇന്ന് കഥാപാത്ര സൃഷ്ടി നടത്തുമ്പോള്‍ ചിലപ്പോള്‍ മലയാളിയുടെ ഇടുങ്ങിയ ചിന്താ ഗതിയെ കുറിച്ച് ഓര്‍ക്കുന്നു. ഞാന്‍ എഴുതി കൊണ്ടിരിക്കുന്ന നോവലില്‍ ഒരു കഥാ പാത്രം അക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഉമ്മാച്ചുവും, നിര്‍മാല്യവും ഇറങ്ങിയ കാലത്ത് മലയാളി ഇത്രയും ഉത്തരാധുനികനും വിദ്യാ സമ്പന്നനും ആയിരുന്നില്ല . മാലിക് ദിനാറും സംഘവും വന്നിറങ്ങിയപ്പോള്‍ അവരെ സ്വീകരിച്ച ഹിന്ദുക്കള്‍ സി.ബി.എസ്.സി. വിദ്യാഭ്യാസം ഒന്നും നേടിയിരുന്നില്ല. എന്നിട്ടും മാലിക് ദിനാറിനും സംഘത്തിനും പള്ളി പണിതു കൊടുക്കുകയും ഹിന്ദു സ്ത്രീകളെ കല്യാണം കഴിച്ചു കൊടുക്കുകയും ചെയ്തു. എന്റെ ഉമ്മയും വാപ്പയും പഴയ മുസ്ലീങ്ങളും ആയിരുന്നു. അവരും കാര്യമായ വിദ്യാഭ്യാസം നേടിയില്ല. എങ്കിലും അവര്‍ സമൂഹത്തില്‍ ജാതിമതം നോക്കാതെ ജീവിച്ചു മരിച്ചു. ഇന്നോ? നാം ആധുനികര്‍... ഈ കോപ്പിലെ വിധ്യാഭ്യാസമാണോ നമ്മെ തകര്‍ക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്ഫൂ...
ഡോക്റ്ററോടും, മുള്ളൂക്കാരനോടും പൂര്‍ണ്ണമായും യോജിക്കുന്നു,
മതേതരം എന്നപേരില്‍ ഇറങ്ങുന്ന ഇത്തരം ലേഖനങ്ങളാണ് ശരിക്കുമുള്ള വര്ഗീയലേഖനങ്ങള് .
ഇത് ഗള്‍ഫ്പോലുള്ള ഇടങ്ങളില്‍ (ബ്ലോഗ് വായിക്കാത്ത സാധാരണക്കാരായവരുടെ ഇടയില്‍)മെയില്‍ ഫോര്വേര്ഡുകളായും , ഓര്‍ക്കുട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്ക്കൌകളിലൂടെയും ചെറിയ ലഖുലേഖകളായും പടര്‍ത്തി വര്ഗ്ഗിയവിദ്വേഷം വളത്താന്‍ മാത്രമേ ഉപകരിക്കൂ
വേറേ ഒരു പണിയും ഇല്ലേ ജി പി ആർ...
ഹാവൂ ഇത്രയൊക്കെ വളച്ചൊടിക്കാം അല്ലേ .ഇതിപ്പോ മതേതരവാദിയുടെ കുറിപ്പോ അതോ മതപ്രീണനത്തിനായുള്ള സ്തുതിപാടലോ
ഈയൊരു ലേഖനംകൊണ്ട് തകരാന്‍ തക്ക അടിയുറപ്പും ബലവും മാത്രമുള്ളതാണു സാക്ഷരകേരളമെന്നു മനസ്സിലാക്കാനെങ്കിലും കമന്റായിവന്ന യുക്തിചിന്തകളോ അതിനോടൊട്ടിത്തന്നെ നില്ക്കുന്ന സംഘപരിവാരമോ തന്നെ വേണ്ടിവരും. എഴുത്തിലെയും വായനയിലെയും നിരൂപണത്തിലെയും സ്വാതന്ത്ര്യമെന്നത് ചില പ്രത്യേകയിടങ്ങള്ക്കും വിഭാഗത്തിനും മാത്രം സംവരണംചെയ്യപ്പെട്ടതാണെന്നു മനസ്സിലാക്കിത്തന്നു ജി.പിയുടെ ലേഖനം. തുടര്‍ന്നുമെഴുതുക, അവരും വായിക്കും. ശങ്കയുംപങ്കുവയ്ക്കും. നന്ദി
സിനിമയെ കുറിച്ച് കൂടുതലൊന്നും എനിക്കറിയില്ല. അതിനാല്‍ അതേ കുറിച്ചെന്തെങ്കിലും കമണ്റ്റാന്‍ കഴിയില്ല. പക്ഷേ, അതിണ്റ്റെ ഭാഗമായി ചില 'അതി ബുദ്ദിമാന്മാര്' രാമനുണ്ണിയെയും സി ആര് നീലകണ്ടനേയുമൊക്കെ പരാമര്‍ശിക്കുന്നത് കണ്ടു. ഈ പറഞ്ഞ വ്യക്തികള്‍ കേരളീയര്‍ക്ക് ഇന്നേവരെ ഒരു ദ്രോഹം പോലും അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നവനാണു ഞാന്‍. പകരം അരക്ഷിതബോധം പേറുന്നവര്‍ക്ക് ധൈര്യം നല്കുന്നതില് മുന്‍പന്തിയില്‍ ഇവരെ കാണാനും സാധിക്കും. അതാണോ ഇവിടെ ചില കമണ്റ്റുകളില്‍ കാണുന്നതെങ്കില്‍ തീര്‍ച്ചയായും കേരളീയരുടെ പോക്ക് അപകടം നിറഞ്ഞതാണു. പൊട്ട് തൊട്ടവനെ ആര് എസ് എസുകാരനായി കാണൂന്നുണ്ടെങ്കില് അതിലേറെ ഭീകരമാണു പര്‍ദ്ദയിട്ടവളെ തീവ്രവാദിയായി കാണൂന്നത്. തൊപ്പിയും താടിയും വെച്ചവനെ ഭീകരനായി കാണുന്നത്. ഇന്നലെ നമ്മുടെ ആഭ്യന്തരനു എത്തമിടേണ്ടിവന്നു എന്തുകൊണ്ടെന്നാല്‍ അദ്ദേഹം രാജ്യത്തെ കുട്ടിച്ചോറാക്കുന്ന കാവിഭീകരത (അതോ ഹിന്ദു ഭീകരതയോ)ക്കെതിരില്‍ ശകതമായ നടപടികള്‍ ആവശ്യമാണെന്ന് ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ ബോധിപ്പിച്ചിതിനു!! രാജ്യസഭയിലും ലോക്സഭയിലും സഭാനടപടികള്‍ തടസ്സപെടുത്തി! പാവങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്തതിനാലല്ല!! ഹിന്ദുത്വ ഭീകരതയുടെ പങ്കീനെകുറിച്ച് പരാമര്‍ശിച്ചതിനു! എല്ലാ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കും രാജ്യത്ത് സ്ഫോടനങ്ങള്‍ പതിവാണു. എന്നാല്‍ സൈനികന് കേണല്‍ പുരോഹിതും, സന്യാസിനി പ്രജ്ഞാസിംഗ് താക്കൂറും അനുയായികളൂം അകത്തായ ശേഷം ഒരു സ്ഫോടന ഭീഷണി പോലും ഉണ്ടായില്ലെന്നത് ശ്റെദ്ദേയമാണൂ. പക്ഷേ, എത്രെ നിരപരാധികളൂടെ മേലാണു സ്ഫോടനങ്ങള്‍ ചുമത്തി ജയിലിലിട്ടിരിക്കുന്നത്. ഇതൊന്നും നമ്മുടെ മലയാളി ബ്ളോഗേഴ്സുപോലും ചര്‍ച്ച ചെയ്യുന്നില്ല. എല്ലാവര്ക്കും ഇല്ലാത്ത ഭീകരതക്കു പിന്നില്‍ ഓടാനാണിഷ്ടം. അല്ലെങ്കില്‍ യദാര്‍ത്ഥ ഭീകരതയെ കുറിച്ച് പറയുന്നവരെ തീവ്രവാദി ആക്കാനാണു താല്പര്യം. അതിണ്റ്റെ പ്രകടമായ ലഷണങ്ങളാണു ബി ആര് പിയെയും, നീലകണ്ഡനെയും, രാമനുണ്ണീയെയും, രാമചന്ദ്രനെയുമൊക്കെ ഭീകരതയുമായി ബന്ധിപ്പിക്കുന്നത്. കേരളീയര്‍ പുറത്ത് മതേതരത്വം പ്രകടിപ്പിക്കുകയും ഉള്ളില്‍ കടുത്ത വര്‍ഗീയത കൊണ്ട് നടക്കുകയും ചെയ്യുന്നതിനാലാണൂ തികച്ചും നാസ്തികനും മതേതരനുമായ കെ ഇ എനിനെ പോലും വര്‍ഗീയ മുദ്ര കുത്തുന്നത്. ഈ പോക്ക് പോയാല്‍ കേരളത്തെ ദൈവത്തിനു പോലും രക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.
കഷ്ടം......
kaavit uduthaaavan okke BJp aano
~~~~~~~~~~1970ല്‍, വ്യത്യസ്ത പ്രതിനിധാനങ്ങളില്‍ അണിനിരത്താന്‍ മാത്രം വൈവിധ്യമുണ്ടായിരുന്ന മുസ്ളിമിനെ അസന്മാര്‍ഗിയുടെ ഒറ്റ പ്രതിനിധാനത്തിലേക്ക് വെട്ടിച്ചുരുക്കാന്‍ മൂന്നു കൊല്ലം കൊണ്ട് എം ടിക്ക് സാധ്യമായി എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
വഴിപാട് കുറഞ്ഞ വരുമാനം തീരെ ഇല്ലാതായ ശാന്തിപ്പണി വിട്ട്, നമ്പൂരി അമ്പലം വിട്ടു പോകുന്ന രംഗമാണ്, നിര്മാല്യത്തില് രണ്ടാമത്തെ സീനായി ചിത്രീകരിച്ചിട്ടുള്ളത്. വല്ല കിളക്കാനോ തേവാനോ പോയാല്‍ ഇതിലധികം ലഭ്യണ്ട് എന്നാണ് ശാന്തി രാജി വെച്ച് പോകുന്ന ബ്രാഹ്മണന് വേവലാതിപ്പെടുന്നത്. അതായത്, വംശപരമായ ഉത്ക്കര്‍ഷത്തിനു പകരം വര്‍ഗ പരമായ ഉത്ക്കര്‍ഷത്തെത്തുടര്‍ന്ന് ഉത്പാദനക്ഷമമായ തൊഴിലുകളില്‍ - ഇവിടെ സൂചിപ്പിക്കുന്നത് കൃഷി - ഏര്‍പ്പെടുന്നവര്‍ക്ക് മര്യാദക്കൂലി ലഭിച്ചു തുടങ്ങുകയും ജാതി മഹിമ കൊണ്ട് സ്വായത്തമായ ശാന്തി പോലുള്ള 'മഹത്തായ' കുലത്തൊഴിലുകാര്‍ പട്ടിണിയാവുകയും ചെയ്യുന്ന വൈപരീത്യത്തെയാണ് രചയിതാവ്/നിര്‍മാതാവ്/സംവിധായകന് വെളിപ്പെടുത്തുന്നത്.~~~~~~~~~~~~~
എം ടി വാസുദേവന്‍ നായര്‍ അല്ലേ.. അതുകൊണ്ടാവും കഥാപാത്രങ്ങള്‍ 'മഹത്തായ' കുലത്തൊഴിലുകാരെക്കുറിച്ച് വ്യാകുലപ്പെടുന്നത്!! കഥാപാത്രങ്ങളിലൂടെ കഥാകാരന്റെ വര്‍ഗീയത അളക്കുന്ന ലേഖകന്റെ ബുദ്ധി സമ്മതിച്ചിരിക്കുന്നു.. അപാരം!!! 916 കാരറ്റില്‍ തീര്‍ത്ത തങ്കമല്ലേ ഈ ബുദ്ധി..
നമ്മക്കൊന്നും ദൈവം എന്ത്യേ.. ഇത്ര ബല്യചിന്തകള് കുമിഞ്ഞു കൂടാന്‍ തക്ക ബുദ്ധി തന്നില്യ? സവര്‍ണ്ണര്‍ക്ക് തിനുള്ള യോഗ്യത ഇല്യാരിക്കും ഇല്യേ..
ഒരു അശ്രീകരം ദാ.. ഇതുപോലൊന്ന് താങ്ങീരിക്കുണൂ.. ഒന്ന് വായ്ച്ചു നോക്വാ..
ജി.പി.രാമചന്ദ്രന്റെ പല ലേഖനങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. ഇദ്ദേഹം പറഞ്ഞുവെക്കുന്ന വാദങ്ങളുടെ ലക്ഷ്യം അത്യന്തം ആപത്കരമാണെന്ന് പറയാതിരിയ്ക്കാന്‍ വയ്യ. എം.ടി.യെകുറിച്ചും അദ്ദെഹത്തിന്റെ കൃതികളെകുറിച്ചും അഭിപ്രായ വ്യത്യാസമുള്ളപ്പോള്‍ തന്നെ അത് ഇദ്ദേഹം പറയുന്ന കാര്യങ്ങളിലല്ല എന്നതാണ് സത്യം. ഇദ്ദേഹം നമ്മുടെ പൊതുസംസ്കാര ഇടങ്ങളെ മലിനപെടുത്തുക എന്ന ലക്ഷ്യത്തോടെ ആരില്‍ നിന്നോ അച്ചാരം വാങ്ങിയിട്ടുണ്ടുണ്ടോ എന്നു ന്യായമായ സംശയമുണ്ട്. സര് താങ്കള്‍ ദയവായി താങ്കളുടെ പേരു മാറ്റാന്‍ തയ്യാറാകണം. രാമചന്ദ്രന് എന്നു കേട്ടാല്‍ തന്നെ അതിനൊരു സവര്‍ണ ചുവയുണ്ട്. ആ പേര് മതേതരവുമല്ല.
മുള്ളൂക്കാരന്റെ അഭിപ്രായത്തിനു അടിവരയീടുന്നു.
കഷ്ടം!! ഓരോ അവതാരങ്ങളേ..
സഹോദരാ / ജ്യെഷ്ടാ:
മലയാള സാഹിത്യത്തിനും, സിനിമയ്ക്കും, ജാതി മത ചിന്തകള്‍ക്കും എല്ലാം അപ്പുറത്ത് നമ്മളെല്ലാം ഒന്നാണ്.. മനുഷ്യരാണ്... അന്‍പതോ അറുപതോ കൊല്ലം ഒന്നിച്ചു ജീവിച്ചു മണ്ണടിഞ്ഞു പോകുന്നവര്‍
നമുക്ക് പൊതുവായി ചിന്തിക്കാനും ആശങ്കപ്പെടാനും, എത്രയോ കാര്യങ്ങള്‍ കിടക്കുന്നു... വിശന്നു പൊരിയുന്ന വയറുമായി തെണ്ടി നടന്നു മരിച്ചു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളെ ഓര്‍ക്കൂ, മാലിന്യങ്ങള്‍ കൊണ്ട് ശ്വാസം മുട്ടുന്ന ഈ ഭൂമിയെ ഓര്‍ക്കൂ
താങ്കളുടെ ചിന്തകളും പ്രവര്‍ത്തികളും അവയിലേക്കു വഴിതിരിച്ചു വിടൂ...
അല്ലാതെ ഇത്തരം ലേഖനങ്ങള്‍ കൊണ്ട് ആര്‍ക്കെന്തു ഉപകാരം.. വിഷ ലിപ്തമായ ചിന്തകള്‍ മറ്റുള്ളവരിലേക്ക് കൂടി പകരുവാനല്ലാതെ...
ദാണ്ടെ പുതിയ സംഗതി കേട്ടില്ലേ ഗഡ്യോള്സ്....കൈവെട്ടിനു പുറമേ അടുത്തത് പര്ദ്ദയിടാത്തതിനു പെണ്ണിനു വാണിങ്ങ്. .... പേണ്ണു കോടതിയില്‍ കേസുമായി കയറിയിട്ടുണ്ട്...
കേസുതീരുമ്പോളേക്കും പെണ്ണിന്റെ കേസുകെട്ട് തീരാഞ്ഞാല്‍ മതി..പാവം കളിയാരോടാന്നാ....രാമചന്ദ്രേട്ടനും കൂട്ടരും എത്രയും വേഗം ആര്.എസ്.എസ് ഭീകരതയെ പറ്റി ഒരു ലേഖനം എഴുതിവക്കണത് നല്ലതാ. മിക്കവാറും സ്റ്റോക്കുണ്ടാകും എങ്കില്‍ ഒന്ന് അപ്ഡേറ്റ് ചെയ്യുക..
ആ പെണ്ണിനെ മതേതര ദേശീയ മാനവീക പക്ഷക്കാരായ ആരെങ്കിലും ആക്രമിച്ചാല്‍ സ്പോട്ടില്‍ ബ്ലോഗ്ഗിലും പത്രത്തിലും പൂശാലോ....
പോലീസുകാര്‍ ചുമ്മാ കൈവെട്ടിയവരെ പൊക്കിയ പോലെ അന്നും കുറച്ച് ഇരകളെ പിടിച്ചേക്കും...
@ സത. തകര്‍ത്തു ചുള്ളാ ദെ ആ ലിങ്കില്‍ ഉള്ളത് ഒന്ന് വായിക്ക്.....
@ സഹാഹിക്കോ താലിബാനികള്‍ക്ക് താലം പിടിക്കാന്‍ നിക്കണ ടീമുകളുടെ ഇമ്മാതിരി ലേഖനങ്ങളുടെ കൂമ്പരം ആണ് ഇക്കൂട്ടര്‍ പടച്ചിറക്കുന്നേ. കുരുത്തം കെട്ടവന്മാര്ക്കൊക്കെ കേള്‍ക്കാനും വായിക്കാനും സുഖം ഉണ്ടാകും.
പക്ഷെ സ്വൈര്യം സമാധാനമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യാക്കാര്‍ക്ക് അത്ര സുഖം ഉണ്ടാകില്ല.
ജി.പിക്കാക്ക്
ലേഖനം ഉഗ്രനായി. കല്ലം കുറേ ആയില്ലേ നായര്‍, സവര്‍ണ്ണത സിനിമ സാഹിത്യം ചികയാന്‍ തുടങ്ങീട്ട്. ഇനിയും ഇതേ വിഷയത്തിനു കുറേ പോസ്റ്റിനു സ്കോപ്പുണ്ട്.
സംഗതി അല്പം കൂടെ വിശാലമാക്കിയാല്‍ വ്യാസന് എന്ന ആര്.എസ്.എസ്സു എഴുത്തുകാരനെ പറ്റിയും എഴുതാം.അങ്ങേരാണല്ലോ കുറേ സംഘപരിവാര്‍ സാഹിത്യം പണ്ട് പടച്ച് വെച്ചത്. കാളിദാസന് പണ്ട് ശാഘനടത്തിയിരുന്നൂന്ന് എഴുതാവുന്നതാണ്.
വനവാസി സംഘിന്റെ പ്രമുഖ് ആയിരുന്നു വാത്മീകി എന്ന് പറഞ്ഞാല്‍ ആരെങ്കിലും കുറ്റം പറയും എന്ന് തോന്നുന്നില്ല. ദേ ഉള്ളത് പറയാലോ ഈ വഴിക്ക് അങ്ങട് ഗവേഷണം നടത്തിയാല്‍ ഇരുന്നെഴുതാനേ സമയം കാണൂ. വേണേല്‍ ഇവിടെ വന്ന് കീ.ജെയ് വിളിക്കുന്ന
ഡോക്ടര്‍ ഇക്ബാല്‍,മുള്ളൂര്ക്കാരന്,ബിജുകുമാര്‍,കണ്ണനുണ്ണി പോലുള്ളവരെ ഒന്നു ശ്രദ്ധിക്കണ്ട. അദ്ദേഹം ഒക്കെ സംഘപരിവാറിന്റെ ആളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജി.പി ചുമ്മാ കൊക്കൊക്കോളയുടെ കോണ്സണ്ട്രേറ്റ് പോലെ ഇത്തരം ലേഖനം എഴുതുക. സലാഹ്ക്ക, കുരുത്തം കെട്ടവന് തുടങ്ങിയ വിഭാഗക്കാര്‍ അതിനെ വേണമെങ്കില്‍ അത് ഡയല്യൂട്ട് ബോട്ടിലില്‍ ആക്കി വിതരണം ചെയ്തോളും.
@വക്കക്കേറിന്റെ വാക്ക് പൊന്നാകട്ടെ എന്ന് പറയാന്‍ പറ്റില്ല. കാരണം കേരളത്തില്‍ ആ ഭീകരന്മാര് പിടിമുറുക്കിയാല്‍ പിന്നെ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്.
@കണ്ണനുണ്ണിയേ ഇമ്മാതിരി സാഹിത്യത്തിനു നല്ല സ്കോപ്പാണ്. കെ.ഈ.എന്നൊക്കെ എഴുതുന്നതിനേക്കാള്‍ ഡിമാന്റ് കൂടും ജി.പി രാമചന്ദ്രന് എഴുതുമ്പോള്‍. അങ്ങേര് പണ്ട് കിനാലൂര്‍ വിഷയത്തില്‍ ചുമ്മാ ചെറുതെ ഒന്ന് വിമര്‍ശിച്ചതും
കടുവാക്കാരന് കുരുത്തം കെട്ടവന് ചാടിവീണു. അതാണ് ജാതി സ്നേഹം. ജോക്കറെ കണ്ടില്ലല്ലോ അഭിവാദ്യം അര്‍പ്പിക്കുവാന്‍.
പാലസ്ഥീനിലേക്കുള്ള കപ്പലിനെ സയണിസ്റ്റുകള്‍ ആക്രമിച്ചതിനെ ശക്തമായി അപലപിച്ച്നു ലേഖനം എഴുതിയ കക്ഷി
പാക്കിസ്താനില്‍ പ്രകൃതിക്ഷോഭത്തില്‍ പെട്ട് ഭക്ഷണം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന പാവങ്ങള്‍ക്ക് ആശ്വാസവുമായി എത്തിയ ലോകത്തിന്റെ കൈകളെ വെട്ടുവാന്‍ ദാര്‍ഷ്ട്യം കാണിച്ച ദുരിതാശ്വാസത്തിനു അന്യരാജ്യക്കര് ഇടപെടേണ്ടെന്ന് താലിബാങ്കാര്‍ പറഞ്ഞതിനെ പറ്റി ഒരക്ഷരം എഴുതിക്കണ്ടില്ല. എങ്ങിനെ എഴുതും തന്റെ ഫേവറേറ്റ് ടീമിനെ വിമര്ശിക്കുവാന് ആകില്ലല്ലോ?
മതത്തിന്റെ മനുഷ്യത്വമില്ലായ്മയുടെ പച്ചയായ ഉദാഹരണമാണ് പാക്കിസ്താനില്‍ നിന്നും കാണുവാന്‍ കഴിയുന്നത്. ജനം കഷ്ടപ്പെട്ട് നരജ ജീവിതം അനുഭവിച്ച് മരിച്ചാലും ലോകത്തിന്റെ സഹായം നിഷേധിക്കുകയും ചെയ്യുന്നത് എങ്ങീനെ മതത്തിന്റെ പേരില്‍ മഹത്വവല്‍ക്കരിക്കുവാന്‍ ആകും?അഥവാ സ്വീകരിച്ചാല്‍ അങ്ങിനെ സ്വീകരിക്കുന്നതില്‍ ഒരു ഭാഗം ആയുധങ്ങള്‍ക്കും തീവ്രവാദത്തിനുമായി ചിലവഴിക്കുന്നു എന്ന വാര്‍ത്തയും ജി.പി കാണുന്നില്ലേ?
അത്തരം ഒരു സംസ്കാരം കേരളത്തില്‍ പടര്‍ത്തുവാന്‍ ശ്രമിക്കുന്നത് സംഘപരിവാര്‍ അല്ല. ജി.പി നിരന്തരം അലക്കി വെളുപ്പിക്കുവാന്‍ ശ്രമിക്കുന്നവരാണ്്.
മാനവികതയുടെ മുഖം മൂടിയണിഞ്ഞ് മതത്തിന്റെ കിരാത നിയമം നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നവര്‍ ആണെന്ന് തിരിച്ചറിയുക. ആ ഫ്രോഡുകളെ പിന്തുണയ്ക്കുന്ന ലേഖനങ്ങള്‍ സാമൂഹികവിരുദ്ധതയാണ്.
അടിമപ്പെട്ട മനസ്സുമായി എഴുതുവാന്‍ ഇരിക്കുന്നവര്‍ക്ക് ഇത്തരക്കരെ തുറന്നു കാണിക്കാനും വിമര്‍ശിക്കുവാനും ബുദ്ധിമുട്ടാണ്എന്ന് കരുതാം അല്ലെ?.
എന്നേം കൂടെ കൂട്ട്വോ മാഷേ, ദേ ഇതു പോലൊരെണ്ണം എഴുതിയിട്ടുണ്ട്, മാഷിന്റെ പോലെ എഴുതണമെന്നാണ് ആഗ്രഹം, ഒന്നു തെറ്റു തിരുത്തി തര്വോ?
ടോം എന്ന സദ്ഗുണസത്യസമ്പന്നനും കൃത്യനിര്‍വഹതല്പരനും ജെറി എന്ന കീഴാളനെ വെടിവെച്ചുകൊല്ലാനോ ചൂണ്ടയില്‍ ഇരയായിക്കോര്‍ക്കാനോ വറചട്ടിയില്‍ വറക്കാനോ പോലും ജന്മസിദ്ധമായ അധികാരാവകാശങ്ങള്‍ തന്നില്‍ നിഷിപ്തമാണെന്നു വിശ്വസിക്കുന്ന സവര്‍ണ്ണ ഫാസിസ്റ്റ് ജന്മി സ്വത്വത്തെ നായകനായി ജനങ്ങളുടെ മനസ്സില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു എന്നതാണ് ടോം ആന്‍ഡ് ജെറി എന്ന ന്യൂനപക്ഷ വിരുദ്ധ കാര്‍ട്ടൂണ്‍ സീരീസിന്റെ വിജയം. സൂക്ഷമായി നിരീക്ഷിച്ചാല്‍ ടോമിന്റെ പുരയിടത്തിലെ വെറുമൊരു കുടികിടപ്പുകാരനായാണു ജെറിയെ കഥാകാരനായ വില്യം ഹന്നാ മേനോന് സൃഷ്ടിച്ചതെന്നു മനസ്സിലാക്കാന്‍ അത്രയധികം ബുദ്ധിയൊന്നുമുണ്ടാവണമെന്നില്ല. താനൊരു സവര്‍ണ്ണനാണെന്നുള്ള വാസ്തവം മറച്ചു വച്ചുകൊണ്ട് (പേരിലെ മേനോന് കാണാനില്ലെന്നുള്ളതു പ്രത്യേകം ശ്രദ്ധിക്കുക)കീഴാളപക്ഷത്തു നില്ക്കുന്നു എന്ന മട്ടില്‍ (കാര്‍ട്ടൂണ്‍ സീരീസില്‍ ഇദ്ദേഹം എപ്പോഴും ജെറിയെയാണു മനപ്പൂര്‍വ്വം ജയിപ്പിക്കുന്നത്) സൃഷ്ടിച്ചു വിടുന്ന പടപ്പുകള്‍ പൊതു ജനങ്ങളുടെ മസ്തിഷ്കങ്ങളില്‍ വിരിയിക്കുന്ന അന്തര്‍ധാരയുടെ പരിണാമഗുപ്തിയെക്കുറിച്ച് നൂറില്‍ നൂറ്റിപ്പത്തു ശതമാനവും ബോധവാനാണ് ഈ മേനോനെന്നത് ആര്‍ക്കും മനസ്സിലാവും. ടോമിന്റെ പുരയിടത്തില്‍ കുടികിടക്കുന്നതു പോകട്ടെ, ടോമിന്റെ നിത്യഭക്ഷണം വരെ മോഷ്ടിക്കുന്നവനാണത്രെ കീഴാളന്. കറുത്തവനും മാളത്തില്‍ എപ്പോഴും ഒളിച്ചു താമസിക്കുകയും തരം കിട്ടുമ്പോള്‍ മോഷ്ടിക്കുകയും ടോമിനെ അപകടത്തില്‍ പെടുത്താന്‍ ശ്രമിക്കുന്നവനുമാണു ജെറി. ഒന്നോര്‍ത്താല്‍ ഒരു പക്ഷേ, അല്ലെങ്കില്‍ ഉറപ്പായും , ടോമിനേക്കാള്‍ മുമ്പ് ആ പുരയിടത്തില്‍ താമസിക്കുന്നവനല്ലേ ജെറി. അവനെന്തിനു ടോമിന്റെ ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിക്കണം? എന്തിനു ജെറിയുടെ നിറം കറുപ്പായി കഥാകാരന് സൃഷ്ടിച്ചു? എന്തുകൊണ്ട് ജെറി എന്ന കൃസ്ത്യന്‍ പേരുകാരനെത്തന്നെ മോഷ്ടാവായും കയ്യേറ്റക്കാരാനായും ക്രൂരനായും സൃഷ്ടിച്ചു? ഈ കാര്‍ട്ടൂണ്‍ സീരീസിലൂടെ മേനോന് പൊതുസമൂഹത്തിന്റെ വിചാരമസ്തിഷ്കങ്ങളിലേക്ക് കുത്തിക്കയറ്റുവിടുന്ന ന്യൂനപക്ഷവിരുദ്ധ മൃദുഹിദുത്വ പഞ്ചാരപ്പാല്‍പ്പായസമാണെന്നു ഒറ്റ നോട്ടത്തില്‍ തെറ്റിദ്ധരിച്ചു പോകുന്ന കാളകൂടത്തെക്കുറിച്ച് അനുവചകരരെ ബോധവാന്മാരാക്കേണ്ടത് എന്റെയും എന്നെപ്പോലുള്ള മറ്റു സഖാക്കളുടെയും ദൗത്യമാണെന്നല്ല പറയേണ്ടത്, മറിച്ച് അതു ഞങ്ങളുടെ, നമ്മുടെ നിയോഗമാണ്. ഇതിനു മുമ്പും മലയാളത്തിലെ വര്‍ഗീയ ഫാസിസ്റ്റ് തിരക്കഥാകൃത്തുക്കള്‍ തോമസുകുട്ടിയെ വില്ലനായി സൃഷ്ടിച്ചപ്പോള്‍ നമ്മള് പ്രതികരിച്ചിട്ടുണ്ട്. ബഹുഭാരാത്വത്തെ കളിയാക്കിയപ്പോള്‍ അതു ന്യൂനപക്ഷ വിരുദ്ധമെന്നു നമ്മള് തിരിച്ചറിഞ്ഞിട്ടുണ്ട്, അതിനെതിരേ വ്യാപകമായി പ്രതിഷേധിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ വീണ്ടുമൊരു ടോം ആന്‍ഡ് ജെറി. നമ്മള് തോറ്റോ മടുത്തോ പിന്മാറില്ല. നമുക്കു പിന്നാലെ ഇനിയുമിനിയും ആയിരക്കണക്കിനു പുരോഗമന സാഹിത്യക്കാര് വരും. അവസാനത്തെ തിരക്കഥാകൃത്തും കഥാകാരനും ന്യൂനപക്ഷകഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുന്നതു നിര്‍ത്തുന്നതു വരെ നമ്മള് പൊതു സമൂഹ മനസ്സാക്ഷിയെ ഇതു പോലെ ബോധവല്‍ക്കരിച്ചു കൊണ്ടേയിരിക്കും. --- ലാല്‍സലാം.
ഇതാണ് വർഗ്ഗീയത ഉണ്ടാക്കുന്ന വിത്തുകൾ... തങ്കളും മുകുന്ദൻ മേനോനെപ്പോലെയും, ബി.ആർ.പിയെപ്പോലെയും ഭാസുരേന്ദ്രനെപ്പോലെയും നീലനെപ്പോലെയും ഒടുവിൽ മദനി എന്തൊ ഒരു പട്ടം സമ്മാനിച്ച് തന്റെ പാദസേവക്ക് നിയോഗിച്ച പോളിനെയും പൊലെ പെയ്ഡ് വായാടിയായോ? ഉൾക്കാഴ്ച എന്ന വാക്കു തന്നെ വ്യഭിചരിക്കപ്പെട്ടല്ലോ. കഷ്ടം ഇതാണ് സാമൂഹ്യദ്രോഹം, രാജ്യദ്രോഹം...എവിടെപ്പോയി കെ.ഇ.എന്നും പോക്കറും ഒക്കേ? കൈവെട്ട് അവരൊന്നും അറിഞ്ഞില്ലേ? മുഹമ്മദ് എന്ന പേർ പറയുന്നിടത്തെല്ലാം മഹാനായ പ്രവാചകനെയാണ് സൂചിപ്പിക്കുന്നതെന്ന് താങ്കളെപ്പോലുള്വരാണ് പറഞ്ഞു പരത്തുന്നത്...എങ്കിൽ ആ നാമധാരികളായ അക്രമികളെയല്ലേ ആദ്യം തിരുത്തേണ്ടതും ശിക്ഷിക്കേണ്ടതും...കഷ്ടം ഇത്തരം സംസ്കാരമില്ലാത്ത ജീവികളാണല്ലോ സമൂഹം മലീമസമാക്കുന്നത്...
ഇജ്ജാതി അളിഞ്ഞ സാധനങ്ങളെ അവഗണിക്കാന്‍ എന്നാണ് പഠിക്കുക?
ദയവായി ഇതിന്റെ താഴെ ഇനി ആരും കമെന്റ് ഇടരുത്..
വളച്ചു ഒടിക്കാന്‍ പഠിക്കാന്‍ പ്രത്യേകം വല്ല സ്കൂളും ഉണ്ടോ മാഷേ?? മത്താപ്പേ കഷ്ടം അല്ല ഇതൊക്കെ മനസിന്റെ "കുഷ്ഠം" ആണ്.. ഇത് ശെരിക്കും ഉള്‍കാഴ്ച തന്നെയാണ്, ഇതുപോലുള്ളവരുടെ കറുത്ത മനസ്സിന്റെ..
ഒടുക്കത്തെ വേര്‍ഡ് വെരി വേറെ
മലയാള സിനിമാതാര സംഘടനയ്ക്ക് “അമ്മ” എന്ന പേരിട്ടതു പോലെ ആണ് “ഉള്‍ക്കഴ്ച “ എന്ന ഈ പേരും എന്നാണെനിക്ക് തോന്നുന്നത്. ഉള്‍ക്കാഴ്ചയല്ല വര്ഗ്ഗീയകാഴചയാണിതെന്ന് ഈ ലേഖനം വായിച്ചപ്പോള്‍ ഫീല്‍ ചെയ്തത്.
പറയും തോറും മിഡ്വൈഫ് (പതിച്ചി എന്നാണ് സാധാരണ പറയുക ഇനി അത് ജാതിപ്പേരാക്കി പ്രശ്നമാക്കണ്ട) പിന്നേം പെണ്‍കുഞ്ഞിനേ പെറൂ എന്ന് പഴമക്കാര്‍ പറഞ്ഞപോലെ ആണ്. നിങ്ങള്‍ കൂടുതല്‍ എഴുതിയാല്‍ പുള്ളിക്ക് അത് കൂടുതല്‍ ഗുണം ചെയ്യും. വിമര്‍ശനത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സഖാവ് കൂടുതല്‍ നീളമുള്ള വടിയെടുത്ത് പലതും ചികയും. ഭാരതപ്പുഴ തന്നെ ചിലപ്പോള്‍ വര്‍ഗ്ഗീയതയുടെ അടയാളമായി കക്ഷി നിരീക്ഷിച്ചു കളയും.
@ ഇഖ്ബാല്‍ ഡോക്ടര്‍ ഒക്കെ ഇവിടെ വന്ന് ഇത് ദോഷം ചെയ്യും എന്ന് പറയുമ്പോള്‍ തന്നെ അതിന്റെ ഗൌരവം നാം ഉള്‍ക്കൊള്ളണം. ജി.പിയുടെ എഴുത്തിലെ കുഴപ്പം ചൂണ്ടിക്കാട്ടുന്നവര്‍ എല്ലാം സംഘികളാണെന്ന എന്‍.ഡി.എഫ്-മൌദൂദിസ്റ്റുകളുടെ വാക്ക് കേട്ട് ഇനിയും കൂടുതല്‍ വിഭാഗീയതയുണര്ത്തുന്ന ലേഖനങ്ങള്‍ പടയ്ക്കുന്നത് നാടിനു അപകടമാണ്.
@ ഈ നരാ അത് പാക്കിസ്ഥാനിലെ ചേട്ടായി മാര്‍ അല്ലേ അവരാണേല് കേരളത്തിലെ പലര്‍ക്കും ഊര്‍ജ്ജം പകരുന്നുമുണ്ട്.
@ മിസ്റ്റര്‍ കെ താങ്കളുടെ ഹാസ്യം നന്നായിട്ടുണ്ട്.
@ കണ്ണനുണ്യേ ഉണ്ണീടെ ഉപദേശം ഒന്നും വിലപ്പോകും എന്ന് തോന്നുന്നില്ല.
യൂറോപ്യംന്മാര് ഭയത്തോടെ കാണുന്നു എങ്കില്‍ അത് അവരുടെ രാജ്യത്തെ വിഷയം. യൂറോപ്പില്‍ ചെന്നാല്‍ അവരുടെ രീതിക്ക് ജീവിക്കാന്‍ ആകില്ലേല് പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും അവരുടെ നിയമം ആകാമെങ്കില്‍ യൂറോപില്‍ അവരുടെ നിയമം അവരുടെ ചിന്ത. അത്രയ്ക്ക് വല്യ വിശുദ്ധ ജീവിതം ആണേല്‍ നിങ്ങള്‍ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പോക്കോ. ക്രിസ്ത്യാനികള്‍ക്ക് യൂറോപ്യന്‍ ലൈഫ് സ്റ്റൈല്‍ അഡ്ജസ്റ്റു ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അവര്‍ അവിടെ പോയി പ്രശ്നം ഉണ്ടാക്കുന്നില്ല.
പര്ദ്ദയിട്ടവളേയും, തൊപ്പിയും താടിയും വച്ചവനേയും എല്ലാം കേരളീയര്‍ തീവ്രവാദിയായി കാണുന്നില്ല. മദനിയും തടിയന്റവിടയും ഒക്കെ അത്തരം വേഷങ്ങള്‍ അണിയുന്നതും കോടതി കയറിയിറങ്ങുന്നതും കാണുമ്പോള്‍ ചിലര്‍ക്ക് ഭയം തോന്നാം. അദ്ദേഹം കേരളത്തില്‍ പണ്ട് വിതച്ചതിന്റെ വര്‍ച്ച കണ്ടില്ലേ? ഇല്ലാത്ത ഭീകരതയ്ക്കും വര്‍ഗ്ഗീയതയ്ക്കും പുറകെ ഭൂതക്കണ്ണാടിയും വച്ച് നടക്കുന്നത് ചില മാനസീക വൈകല്യം ഉള്ളവരും ഭീകരതയുടെ കേരളത്തിലെ ആരാധകരും ആണ്.
ജി പി പറഞ്ഞത് മുഴുവന്‍ സത്യമാണെന്നാണൂ ഈ വെളിച്ചപാട് 'തുള്ളലുകള്‍' വ്യക്തമാക്കുന്നത്. കാവി തീവ്രവാദം എന്നുച്ചരിച്ചതിനു ആഭ്യന്തരനെ എത്തമിടീക്കുന്നത് കാണുബ്ബോള്‍ അത്രയൊന്നും വരാത്ത താങ്കള്‍ ഈ കമണ്റ്റുകളല്ലേ സഹിക്കേണ്ടു. മഅദനി വിഷയത്തില്‍ "നിയമത്തെ മഅദനി അനുസരിക്കുന്നില്ല" എന്ന് വിളിച്ചു കൂവിയ സംഘപരിവാരം ബാബരി വിഷയത്തില്‍ "എന്ത് കോടതി?! എത് നിയമം?!!" എന്ന് ചോദിക്കുന്നത് ഓണം കഴിഞ്ഞിട്ടുള്ള ഭീകരമായ തമാശയാണു. കാവിയും കാഷായവും അല്പം വൈകിയാണെങ്കിലും കോടതി കയറി ഇറങ്ങുബ്ബോള് എന്തേ 'ജയ്സണിനു' ഭയം തോന്നത്തത്?! ഇല്ലാത്ത കാര്യങ്ങള്‍ ചെയ്തു എന്ന് പറഞ്ഞ് കേസുണ്ടാക്കുബ്ബോള് താങ്കള്‍ക്ക് താടിയും പര്‍ദ്ദയും പേടിയാണല്ലേ?!!
എന്നാല്‍ ശരിക്കും പേടിപെടുത്തുന്ന ചില ദ്രിശ്യങ്ങളൂം വാര്‍ത്തകളൂം കണ്ടോളു.
see another
see next
പക്ഷേ, ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ ഇതിനകം 'കാവി' കീഴടക്കിയ ബ്ളോഗേഴ്സിനു താല്പര്യമില്ല. അവര്‍ക്ക് താല്പര്യം കേരള പോലീസിണ്റ്റെ നിരീക്ഷണത്തിലുള്ള മഅദനി കുടകില്‍ 'ഇഞ്ചി' ക്രിഷി ചെയ്തോ എന്നതില്‍ മാത്രമാണൂ!!
മി. കുരുത്തം കെട്ടവന്,
~~~~~~~മഅദനി വിഷയത്തില്‍ "നിയമത്തെ മഅദനി അനുസരിക്കുന്നില്ല" എന്ന് വിളിച്ചു കൂവിയ സംഘപരിവാരം ബാബരി വിഷയത്തില്‍ "എന്ത് കോടതി?! എത് നിയമം?!!" എന്ന് ചോദിക്കുന്നത് ഓണം കഴിഞ്ഞിട്ടുള്ള ഭീകരമായ തമാശയാണു.~~~~~~~~
ആഹാ..
കോടതി അയോധ്യയിലെ തര്‍ക്ക മന്ദിരത്തിന്റെ കൈവശാവകാശ രേഖകള്‍ പരിശോധിച്ച് അവകാശം ബാബറുടെ(ബാബര്‍ എങ്ങനെ അവകാശം ഒപ്പിച്ചു എന്നൊന്നും കോടതിക്ക് ചികയാന്‍ ആവില്ലല്ലോ) അനന്തരാവകാശികള്‍ക്ക് ആണെന്ന് പറഞ്ഞാല്‍??
കോടതി രാമന് എന്ന ദൈവം ഉണ്ടായിരുന്നതിന് തെളിവുകള്‍ ചോദിച്ചാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ "ഇല്ലാ"(രാമേശ്വരത്തെ കപ്പല്‍ ചാല് വിഷയത്തില്‍ "രാമന് എന്ന ദൈവം ഉണ്ടായിരുന്നു എന്നതിന് തെളിവ് ഇല്ലാ" എന്ന് സത്യവാങ്ങ്മൂലം കൊടുത്തത് ഓര്‍ക്കുക) എന്ന് മറുപടി കൊടുത്താല്‍??
വിശ്വാസപരമായ തര്‍ക്കം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം തുടങ്ങിയവ കോടതികളില്‍ ഒതുങ്ങുന്നില്ല എന്നത് സാമാന്യ ബോധം കൊണ്ട് മനസ്സിലാക്കാം.
പഷേ, അവിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്തുക തുടങ്ങിയവയെ മുസ്ലീം സംഘടനകള്‍ എതിര്‍ക്കുന്നത് എന്ത് കൊണ്ട്?? അതിനടിയില്‍ ഒരു ക്ഷേത്രം ഉണ്ട് എന്നങ്ങാന് മാലോകര്‍ അറിഞ്ഞാലോ അല്ലെ?? അതും പോട്ടെ, അവിടെ നിന്നും കിട്ടിയ പുരാതന ശിലാഫലകം മാത്രം മതി, അതൊരു ക്ഷേത്രത്തിന്റെ അവശിഷ്ടമാണെന്ന് മനസ്സിലാക്കാന്‍!!
പക്ഷെ, കാഫിറുകളുടെ വിശ്വാസത്തിനെ വെറുക്കുന്നവര്‍ക്ക് കാഫിറുകളുടെ കണ്‍കണ്ട ദൈവസ്ഥാനത്തെ കയ്യൂക്ക് കൊണ്ട് തകര്‍ത്തത് ഒരിക്കലും തിരിച്ചു നല്‍കില്ല എന്നത് മാത്രമല്ലേ ആഗ്രഹം!!?? അല്ലാതിരുന്നെങ്കില്‍, ഇതര വിശ്വാസങ്ങളോട് ബഹുമാനമുണ്ടായിരുന്നെങ്കില്‍, ഈയൊരു പള്ളിക്ക് വേണ്ടി ഇത്ര വികാരം തീവ്ര മുസ്ലീങ്ങള്‍ പ്രകടിപ്പിക്കുമോ??
ഒരു വസ്തു തര്‍ക്കത്തിന്റെ ലെവലില്‍ നിന്ന് മാത്രമാണ് തീവ്ര മുസ്ലീങ്ങള്‍ കാണുന്നതെങ്കില്‍, അവിടെ അടുത്ത് തന്നെ ഹിന്ദുക്കളുടെ ചിലവില്‍ മുസ്ലീം പള്ളി നിര്‍മിച്ചു നല്‍കാം എന്ന് പരിവാരങ്ങള്‍ നിര്‍ദേശിച്ചിട്ടും ഈ പിടി വാശി എന്താണ് സുഹൃത്തേ??
തകര്‍ത്ത ബാബറിനേക്കാള്‍ ഇതര വിശ്വാസ ധ്വംസികള് ആണോ നിങ്ങള്‍??
അതുകൊണ്ട്, ആ പ്രചാരണം വിട്ടുപിടി.. പോത്തിനെ ചാരി "...." വെട്ടണ്ട..
ഡോ.ബി. ഇൿബാലിന്റെ അഭിപ്രായം പ്രസക്തം
വേറെ എന്ത് പറയാൻ..
നാടിനോ നാട്ടുകാർക്കോ ഗുണം ചെയ്യാത്ത ,അപക്വമതികളെ കൂടുതൽ അപകടത്തിലേക്ക് വഴിതെളിക്കനല്ലാതെ ഇത്തരം പേനയുന്തലുകൾ എന്തിനു കൊള്ളാം
Such dirty visions definitly distroy our communal harmony.
The intention of this blog is to distroy communal harmony.Please keep away from poor visions.
@'സത' അയോധ്യയുടെ കാര്യത്തിലും 'തെളിവിണ്റ്റെ' കാര്യത്തിലും ഇത്ര ആത്മവിശ്വാസമുണ്ടായിട്ടും എന്താ കോടതി വിധി വരുന്നതിനുമുന്പ് തന്നെ "വിധി പ്രതികൂലമാണെങ്കില്‍ ബാധകമല്ല!!" എന്ന് പറഞ്ഞു ഹിന്ദു മതവികാരം ഇളക്കിവിട്ട് കലാപത്തിനു ശ്രമിക്കുന്നത്? രാജ്യത്തെ നിയമത്തിലും കോടതിയിലും വിശ്വാസമുള്ള സംഘപരിവാരം അതിനു കാത്തു നിന്ന് മറ്റുള്ളവര്‍ക്ക് മാത്രക കാണിക്കയല്ലേ ചെയ്യേണ്ടത്?! (1992 ല്‍ മുന്‍പ് മാത്രക കാണിച്ചിട്ടുള്ളത് എല്ലാവര്ക്കും അറിയുകേം ചെയ്യാം!). അതാണു ഞാന്‍ പറഞ്ഞത് അതൊക്കെ മഅദനിക്ക് മാത്രം മതിയെന്ന്.
Dear gp സര് ,
യാദൃച്ഛിക തകളെ യാദൃച്ഛികതകളായി തന്നെ കാണുന്നതല്ലേ സര് ഉചിതം ...
സിനിമയില്‍ , അല്ലെങ്കില്‍ നോവലുകളില്‍ , കഥാ പാത്രങ്ങളുടെ പേരുകള്‍ വിശകലനം ചെയ്തു സാമുദായികവത്കരിച്ചു അതില്‍ പാര്‍ശ്വവത്കരണം ആരോപിച്ചു ആ കലാ സൃഷ്ടി ആസ്വദിക്കാന്‍ ശ്രമിക്കുന്നവര്‍ താങ്കളെപ്പോലെ ചുരുക്കം പേര് മാത്രമേ ഉണ്ടാകൂ , പക്ഷെ , പൊതു സമൂഹം മുഴുവന്‍ ഏതൊരു കലാ സൃഷ്ടിയും അങ്ങിനെ കാണണം എന്ന് വരുത്തി തീര്‍ക്കുന്നത് ആശ്വാസ്യമല്ല . സംശയ ദൃഷ്ടികളോടെ കലാസൃഷ്ടി യെ നോക്കി കാണുമ്പോള്‍ അവിടെ ആസ്വാദനം സാധ്യമാവില്ല ..
പില്ക്കാലത്തും അപൂര്‍വ്വം സിനിമകളില്‍ മുസ്ളിം ജീവിതം മുഖ്യ കഥാഗാത്രമായി സ്വീകരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും അവയെ പൊതുവെ കേരളീയ പ്രേക്ഷകവൃന്ദം തള്ളിക്കളഞ്ഞതായിട്ടാണനുഭവം
വിട്ടേര് മാഷെ , സിനിമകളില്‍ മുസ്ലിം കഥാ പാത്രങ്ങള്‍ ഉണ്ടോ ഇല്ലെയോ എന്നുള്ളതൊന്നും കേരളത്തിലെ മുസ്ലിം ജീവിതത്തെ ഒട്ടും ബാധിക്കുന്നതല്ല .. അത്തരം ആശങ്കകള്‍ ഒന്നും മുസ്ലിംകളെ തെല്ലും അലട്ടുന്നും ഇല്ല .. മാഷ് വല്ലാതെ വികാരം കൊള്ളേണ്ട കാര്യമില്ല ഇതില്‍ .
പിന്നെ കേരളത്തിലെ സാമൂഹിക സാംസ്കാരിക ധാര്‍മ്മിക മേഖലകളില്‍ മുസ്ലിംകള് എല്ലാഴ്പ്പോഴും സ്വാധീനം ചെലുത്തിയിട്ടും ഉണ്ട് .. ,
കൂട്ടത്തില്‍ വളരെ അപൂര്‍വ്വം ആയ ഒറ്റപെട്ട ചില സംഭവ വികാസങ്ങള്‍ ഉണ്ടാകാം എങ്കിലും മറ്റു മതസ്ഥരുമായി ,പരസ്പരം സ്നേഹിച്ചും സഹകരിച്ചും സഹായിച്ചും തന്നെയാണ് മറ്റു സമൂഹങ്ങളെപ്പോലെ മുസ്ലിം സമൂഹവും മുന്നോട്ട് പോകുന്നത്
...കേരളത്തിലെ നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതിയില്‍ മുസ്ലിം സംതൃപ്തരാണ് താനും എന്നാണു എന്റെ അറിവ് .. സമുദായം ഒറ്റപ്പെടല്‍ അനുഭവിക്കുന്നില്ല എന്നു മാത്രമല്ല പൊതു സമൂഹത്തില്‍ ആവശ്യമായ പരിഗണന ആവോളം കിട്ടുന്നുണ്ട് താനും ..
മി. കുരുത്തം കെട്ടവന്,
അയോധ്യയിലെ തര്‍ക്ക മന്ദിരത്തിന്റെ വിഷയം കോടതിയില്‍ തീര്‍ക്കേണ്ട ഒന്നല്ല എന്ന നിലപാട് കോടതികള്‍ക്കെതിരെ എന്ന് വ്യാഖ്യാനിച്ചു ബുദ്ധിമുട്ടേണ്ട.. നേരത്തെ കൊടുത്ത കമന്റില്‍ അതിനുള്ള ഒന്ന് രണ്ടു കാരണങ്ങള്‍ വ്യക്തമാക്കീട്ടുണ്ട്.. കൂടുതല്‍ വിശദീകരിക്കുക പോലും വേണ്ടാത്ത സ്വയം വിശദീകരിക്കാവുന്ന ഒന്നാണ് ഇത്..
പിന്നെ, ഈ പോസ്റ്റില്‍ ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍ താല്പര്യം ഇല്ല.. ഇവിടെ വിഷയം മറ്റൊന്നാണ്.. ഇത്തരത്തില്‍ ഓഫ് കമന്റുകള്‍ ജി പ്പി ആര് ഡിലീറ്റിയാലും കുഴപ്പമില്ല..
അതിനാല്‍,, വാലെക്കും ലാല്‍ സലാം..
പൂച്ച പുറത്ത് ചാടുന്നത് കാണുബ്ബോള്‍ 'സതക്ക്' നോവുന്നുണ്ടല്ലേ?! ഇത്രയും കാലം പ്രചരീപ്പിച്ചിരുന്ന കള്ളകഥകള്‍ ഒന്നൊന്നായി ഇങ്ങനെ പൊളിയും എന്നൊന്നും കരുതിയിരുന്നില്ല?! സാരമില്ല 'സംഭവാമീ യുഗേ യുഗേ' എന്നാണല്ലോ!
(contd from above..)
പിന്നെ ഈ പോസ്റ്റില്‍ മുസ്ലിംകളെ പ്രത്യേകം പരാമര്‍ശിച്ചത് കൊണ്ട് പറയട്ടെ ,
സിനിമയിലോ കൃതികളിലോ വേണ്ടത്ര പ്രാതിനിധ്യം ഇല്ല എന്ന് കരുതി അതില്‍ വിഷണ്ണരാകുന്നവര് ആണ് മുസ്ലിംകള് എന്ന് കരുതിയെങ്കില്‍ തെറ്റി ..അത്ര ആത്മ വിശ്വാസം ഇല്ലാത്തവരല്ല . മാത്രമല്ല ,സഹനത്തിന്റെ ,സഹ ജീവി സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ, അടിയുറച്ച ആത്മ വിശ്വാസത്തിന്റെ മഹത്തായ ഒരു പാരമ്പര്യം ഉള്ളവരാണ് മുസ്ലിംകള് എന്നാണു എനിക്ക് അറിയാന്‍ കഴിഞ്ഞത് ... ഞങ്ങളെ പരിഗണിക്കുന്നില്ലേ എന്ന് സ്വയം വിലപപിക്കുന്നവര് അല്ല പ്രത്യുത മറ്റുള്ളവരെ പരിഗണിക്കാന്‍ പഠിപ്പിക്കപ്പെട്ടവര്‍ ആണ് , നന്മയില് ആരുമായും സഹകരിക്കാന്‍ സന്നദ്ധരാകേണ്ടവരും ആണ് .. അഥവാ ആഴത്തിലുള്ള ആത്മവിശ്വാസത്തിന് ഉടമകള്‍ കൂടിയാണ് ..അതിനാല്‍ ഇത്തരം അര്‍ത്ഥ ശൂന്യമായ വിലയി രുത്തലുകളിലൂടെ (വിലാപത്തിലൂടെയും) മുസ്ലിം സമുദായത്തിന്റെ കയ്യടി വാങ്ങാമെന്നു gp സര് തെറ്റിദ്ധരിച്ചു പോയി ( ?) എന്ന് പറയേണ്ടി വരുന്നതില്‍ ഖേദം ഉണ്ട് .
ഈ മഹാഭാരതം വായിക്കാതെ എങ്ങനെ ഒന്നു കമന്റ്വ എന്നാലോചിച്ച് ഒരു പിടീം കിട്ട്ണില്ലല്ലോ ഭഗവാനെ !!!
ജി.പി.രാമചന്ദ്രന്,
ഈ പോസ്റ്റിന്റെ വല്ല ഗൈഡോ, കഥാസാരോ , പാട്ടുപുസ്തകോ കിട്ടാന്‍ വഴിണ്ടോ ?
കമന്റെഴുതാന്‍ മുട്ടീട്ട് ഒരു രക്ഷേം..ല്ല !!!
ക്ഷമിച്ചേക്കണേ.... :)
കോയിക്കോട്ടെ ഹാജിമാരുടെ അടുക്കളക്കുണ്ടന്മാരുടെ
പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് ഈത്തപ്പയത്തോടൊപ്പം
എറക്കുമതിചെയ്ത പ്രത്യയശാസ്ത്ര പുല്ലുപായയിലിരുന്ന് ബിരിയാണി ബെയ്ക്കുന്ന ഇസ്ലാമിക സവര്‍ണ്ണ ഹൈന്ദവബുജി തൊഴിലാളികള്‍ക്ക് നേരം വെളുത്തതൊന്നും പുടികിട്ടീട്ടില്ല.
ഹാജ്യാര് അഞ്ചുനേരം നിസ്ക്കരിക്കുമ്പോ അടുക്കളലെ അരിവെപ്പ് സവര്‍ണ്ണഹൈന്ദവബുജികള്‍ക്ക് എന്തെങ്കിലും പണിവേണ്ടേ ?
പോപ്പുലര്‍ കുട്ട്യാള്‍ക്ക് പ്രത്യയശാസ്ത്ര പൊറാട്ടയും കോയിക്കറീം പള്ള നെറച്ച് ണ്ടാക്കികൊട്ക്കല്ലാതെ അടുക്കള കുണ്ടന്മാര് പ്പെന്താചെയ്യാ... ??? ഹാജ്യ്യരെപ്പോലെ നിസ്ക്കരിക്കാന്‍ പറ്റ്വോ...കൃഷ്ണ.. കൃഷ്ണാ...ഗുരുവായ്രപ്പാ !!!
ചെന്നിടം വിഷ്ണുലോകം ...അന്നദാതാവേ ശരണം !
ചിത്രകാരന്റെ റംസാന് ആശംസകള്‍ !!!
ഇസ്ലാം മത വിശ്വാസികളെ ബുദ്ധിവികസിക്കാത്ത
വിഢികളായി കരുതി അവര്‍ക്ക് പ്രത്യയശാസ്ത്ര
മാര്‍ഗ്ഗദര്‍ശനവും, ഫാസിസ്റ്റ് ഹൈന്ദവവര്ഗ്ഗ ശത്രുവിന്റെ
കോംബല്ല് അമ്മിയിലരച്ച് തേനും വയംബും സമംചേര്‍ത്ത് കാലില്‍ കെടത്തി ചൂണ്ടുവിരലുകൊണ്ട് വാലില്‍ തേച്ചുപിടിപ്പിക്കുന്ന ഈ ചെറ്റ പരിപാടിയുടെ പരിഹാസ്യത നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെങ്കിലും
മുസ്ലീം സമൂഹത്തിലെ ബോധമുള്ള സഹോദരങ്ങള്‍ക്ക്
മനസ്സിലാകുന്നുണ്ട് ജി.പി.ആര്.
ഏതൊരു സമൂഹവും കരുത്തുനേടുന്നത് സ്വയം സാമൂഹ്യപാഠങ്ങളുടെ അനുഭവങ്ങള്‍ ഒറ്റക്കുനേരിടുംബോഴാണ്. അല്ലാതെ, ഇസ്ലാമിക സവര്‍ണ്ണ ഹൈന്ദവ ബുജികളുടെ വെപ്പുമുടിയും, വെപ്പുമുലയും കൊണ്ട് സൌഹൃദം നടിക്കുന്ന ആയമാരുടെ കരുത്തുകൊണ്ടല്ല.
ആ സത്യം തിരിച്ചറിഞ്ഞ ഡോ.ബി.ഇക്ബാലിനെപ്പൊലുള്ള,ഫൈസല്‍ കൊണ്ടോട്ടിയെപ്പോലുള്ള തനതായ കാഴ്ച്ചശക്തിയുള്ള
കമന്റെഴുതിയ സുഹൃത്തുക്കള്‍ക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!! ഇവരിലാണ് മുസ്ലീം സമൂഹത്തിന്റെ പുരോഗതി കുടികൊള്ളുന്നത്.
സവര്‍ണ്ണഹൈന്ദവ ഇസ്ലാമികബുജികളായ പൂതനകളെ ജനം തിരിച്ചറിയുകതന്നെ ചെയ്യും. ഇത് ബ്ലോഗിന്റെ യുഗമല്ലേ... നിങ്ങളുടെ കണ്കെട്ടുവിദ്യയൊന്നും ഇനി വിലപ്പോകില്ല.
വളരെ താല്‍പ്പര്യത്തോടെ വായിച്ചിരുന്നവയാണ് ജി പിയുടെ ലേഖനങ്ങള്‍ മുന്‍പ്. പക്ഷെ, ഈയ്യിടെയായി അത് ചില താല്പര്യങ്ങള്ക്ക് വേണ്ടി മനപ്പൂര്‍വ്വം എഴുതപ്പെടുന്നതായി തോന്നുന്നു. ഈയടുത്തു വന്ന ലേഖനങ്ങളെല്ലാം അത്തരത്തിലുള്ളതായിരുന്നു.
അദ്ദേഹം മാത്രമല്ല, ബ്ലോഗിലും അതിനു പുറത്തും പലരും ഈ രീതിയില്‍ വികലമായി ചിന്തിക്കുന്നുണ്ട്. അതുകൊണ്ട് പലരും എന്തെങ്കിലും ലാഭം/നേട്ടം പ്രതീക്ഷിക്കുന്നുണ്ടോ എന്നറിയില്ല.
ഞാന്‍ അറിഞ്ഞിടത്തോളം മലയാളാ കമേഴ്സ്യല്‍ സിനിമക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളു. അത് സവര്‍ണ്ണമോ മുസ്ലീം വിരുദ്ധമോ അല്ല.അത് പണത്തിനോടുള്ള ആര്‍ത്തി മാത്രമാണ്/ അല്ലെങ്കില്‍ സൂപ്പര്‍ ഹിറ്റ് ആയി സാമ്പത്തിക ലാഭം കൊയ്യാനുള്ള താല്‍പ്പര്യം മാത്രമാണ്. അതിനു വേണ്ടി സാധാരണ പ്രേക്ഷകന്റെ കാഴ്ച-വായന വട്ടങ്ങളേയും, കാലിക സംഭവങ്ങളേയും പുനരവതരിപ്പിക്കുക അല്ലെങ്കില്‍ അവന്റെ ശീലങ്ങളെ തിരശ്സീലയില്‍ സാമ്യതകാണിച്ച് അവനെക്കൊണ്ട് കയ്യടിപ്പിക്കുക അതിലൂടെ സിനിമ ആവര്‍ത്തിച്ചു കണ്ട് അവന്റെ പണം കൈക്കലാക്കുക എന്ന് മാത്രമാണ്/
കേരള സമൂഹത്തില്‍ ജാതി ചിന്ത (സവര്‍ണ്ണ/അവര്‍ണ്ണ) എത്രത്തോളമുണ്ടോ അത്രയും തന്നേയേ മലയാള സിനിമയിലും ഉള്ളൂ. അല്ലാതെ സിനിമയിലൂടെ സവര്‍ണ്ണ അജണ്ട ഉറപ്പിക്കാം, സവര്‍ണ്ണരെ പ്രഘോഷിക്കാം എന്നൊരു വ്യക്തമായ ധാരണ/പ്രവര്‍ത്തനം ഉണ്ടെന്ന് തോന്നിയിട്ടില്ല. മുന്‍പ് ഉണ്ടായിട്ടുള്ള സാമ്പത്തിക വിജയങ്ങളാണ് തുടരെ തുടരെ ഇത്തരം സവര്‍ണ്ണ നായകന്മാരെയും സൃഷ്ടിക്കുന്നത്. (നായര്‍ നായകന്മാരെ മാത്രം വേണമെന്നോ, അതാണ് ശരിയെന്നോ എനിക്ക് യാതൊരു അഭിപ്രായവുമില്ല, താല്‍പ്പര്യവുമില്ല)
സാമ്പത്തിക ലാഭം ലക്ഷ്യമാക്കി നിര്‍മ്മിക്കപ്പെടൂന്ന ഇത്തരം ചിത്രങ്ങളിലെ വില്ലന്മാരുടേയും സഹ നടന്മാരുടേയും പേരുകള്‍ നോക്കി അവയെ ഇത്തരത്തില്‍ മത-ജാതി രീതിയില്‍ വിശകലനം ചെയ്യുന്നതും അത് സമൂഹത്തില്‍ പ്രചാരണം ചെയ്യുന്നതും സാരമായ തകരാറാണ്/
പക്ഷേ, ഒന്നു പറയാം, വ്യത്യസ്ഥ മത-ജാതി സമൂഹങ്ങള്‍ ഒന്നായി പരസ്പര സാഹോദര്യത്തോടെ ജീവിക്കുന്ന കേരളത്തില്‍ ഇത്തരം ലേഖനങ്ങള്‍ വേരിറങ്ങുകയില്ല കൂറച്ച് മനോ വൈകല്ല്യങ്ങളുള്ളവരെ വികലമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നല്ലാതെ.
നന്ദകുമാർ നിർത്തിയിടത്തുനിന്നു തുടങ്ങാം.
മുഖ്യധാരാ മലയാള സിനിമയുടെ ലക്ഷ്യം പണം വാരുക എന്നതു മാത്രമാണ്.
അതിന്റെ ഒരുദാഹരണം പറയാം.
ഈ ഓണക്കാലത്ത് ഒരൊറ്റ സൂപ്പർ സ്റ്റാർ ചിത്രം പോലും റിലീസ് ചെയ്തില്ല. എന്താ കാരണം?
ഇത് റംസാൻ നോമ്പുകാലമാണ്. മലബാറിൽ ഒരൊറ്റ തിയേറ്ററിലും കളക്ഷൻ കിട്ടില്ല.
നോക്കിക്കോളൂ, റംസാനായാൽ സൂപ്പർ താര ചിത്രങ്ങളുടെ തള്ളിക്കയറ്റമായിരിക്കും.
അതു ചൂണ്ടിക്കാണിച്ച് ആരെങ്കിലും ഇത് ഹിന്ദുവിരുദ്ധമാണ് മുസ്ലീം പ്രീണനമാണ് എന്നു പറയുന്നുണ്ടോ?
പറഞ്ഞാൽ തന്നെ അതെത്ര അപഹാസ്യമാകും?
(മലയാള സിനിമയെ താങ്ങി നിർത്തുന്നത് മലബാറിലെ പ്രേക്ഷകരാണ് എന്ന യാഥാർത്ഥ്യം മാത്രമാണ് സിനിമക്കാർ നോക്കുന്നത്)
അപ്പോൾ സംഭവിക്കുന്ന എന്തും ചിക്കിച്ചികഞ്ഞ് അതിൽ ഹൈന്ദവ വർഗീയത കണ്ടെത്തുന്നത്, യാതൊരു തെളിവുമില്ലാതെ മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണ് എന്നു പറയുന്നതു പോലെ തന്നെ വൃത്തികെട്ട പ്രവണതയാണ്.
ഇത് മനസ്സിലാക്കാനും മതേതര മലയാളത്തിന്റെ ശബ്ദം ഉയർത്തിക്കേൾപ്പിക്കാനും വന്ന ഇഖ്ബാൽ സാർ മുതൽ ഫൈസൽ കൊണ്ടോട്ടി വരെയുൾല എല്ലാ സഹോദരന്മാർക്കും അഭിനന്ദനങ്ങൾ!
ഇയാളെയും കാരശ്ശേരിയെയും പോലെയുള്ള കണ്ണ് പൊട്ടന്മാരാന് കേരളത്തിലെ ഇപ്പോളത്തെ അവസ്ഥക്ക് കാരണം ..പണ്ടൊക്കെ ഇല്ലാതിരുന്ന ജാതി മത ചിന്തകള്‍ വര്‍ഗീയ തീവ്രവാദ (അതിനെ കാവി, മുസ്ലിം,ക്രിസ്ത്യന്‍ എന്ന് വിളിക്കാതെ തീവ്രവാദം മാത്രം ആയി കാണണം ) ചിന്തകള്‍ ഇപ്പോള്‍ കൂടുന്നത് എന്തെ?വെറുതെ എന്തെങ്കിലും എഴുതി ആള്‍ക്കാരെ തെറ്റിക്കാന്‍ ഇയാള്‍ കൂലി വാങ്ങിയോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു...
നമ്മുടെ ഇന്ത്യയും അതിനേക്കാള്‍ വേഗത്തില്‍ കേരളവും നന്മകളാല് സമൃദ്ധമായിക്കൊണ്ടിരിക്കുംവിധം ജീവിതം അനുസ്യൂതമായി പുരോഗമിച്ചു കൊണ്ടിരിക്കുന്ന വര്‍ത്തമാനഘട്ടത്തില്‍, എല്ലാവികാസങ്ങളേയും വിശാലതയോടെ തുറന്ന ഹൃദയവുമായി നാം സ്വാഗതമോതുന്ന നേരത്ത് നമ്മെ അലോസരപ്പെടുത്തുന്ന അസത്യങ്ങളുമായി വരുന്ന ജി.പി, താങ്കളെ ഇതില്‍ കൂടുതല്‍ എങ്ങനെ നന്നായി ശപിക്കാനാവും മുകളില്‍ വരവുവെച്ച പ്രബുദ്ധകേരളമാനവബുദ്ധികളെപ്പോലെ ! നാം മാനവികതയുടെ കൊടുമുടികള്‍ കീഴടക്കിക്കെണ്ടിരിക്കുന്നു, അവിടെ വരുന്ന ദുഃശകുനമാണു താങ്കള്‍ ; പറയാതിരിക്കാന്‍ വയ്യ. മലയാളി സാംസ്ക്കാരികനും നാഗരികനുമായി മുന്നേറുമ്പോഴും അതിനൊക്കെ അന്തര്‍ധാരയായി, ഉല്പ്രേരകമായി വര്‍ത്തിക്കുന്ന, മനുഷ്യത്വത്തെ ദേവത്വമായി മാറ്റാനുള്ള ആദ്ധ്യാത്മികപാഠങ്ങള്‍ സ്ഫുടം ചെയ്തെടുക്കുന്ന ശക്തിയും ത്രാണിയുമാണ് ഓരോ പൊങ്കാലയും ഓരോ യാഗവും ഓരോ യജ്ഞവും. അവ ശുഷ്കമായ ഗ്രാമദേശത്തു നിന്നും വിരളമായ കാലബിന്ദുക്കളില് നിന്നും കേരളമാകെ ശാന്തിയായി നിറയുകയാണ്, ദേശീയമായും സാര്‍വകാലികമായും ! നമുക്ക് പെങ്കാലകള് ആറ്റുകാല്‍ ദേശത്ത് മാത്രം ഒതുക്കിനിറുത്തുന്ന സങ്കുചിത്വത്തില്‍ നിന്നും മോചിതരായി അവ നാടുമുഴുവന്‍ നിറഞ്ഞ് അനുഗ്രഹമായി വഴിയുന്ന യജ്ഞമാക്കി മാറ്റേണ്ടിയിരിക്കുന്നു. അക്ഷരതൃതീയകള്, വിശദ്ധപൊങ്കാലകള്, അവിരാമമായ തീര്‍ത്ഥാടങ്ങള്‍ ,........നന്മകളാല് നിറയട്ടെ കേരളം !
ദോഷൈകദൃക്കേ, ഗൃഹാതുരത്വമാണ് നമ്മെ നിരന്തരം പുതുക്കിപ്പണിയുന്ന പുരോഗമനപ്രത്യയശാസ്ത്രം. ഭൂതകാലത്തിന്റെ സമ്പന്നമായ സനാതനധര്മമൂല്യങ്ങള് ക്ഷയിച്ചടിയുമ്പോള് , ആധുനികഅധാര്മികതയുടെ കറുത്തസന്തതികള് ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് നമ്മുടെ പ്രാചീന പ്രജ്ഞയുടെ വീണ്ടെടുപ്പുകളെ തടസ്സപ്പെടുത്തുമ്പോള്‍ അവയെക്കുറിച്ച് ഒരു നഷ്ടസ്വപ്നമെങ്കിലും കാണുന്ന എം.ടി നമ്മുടെ ജ്ഞാനപീഠപ്രജ്ഞഞനായ പുരോഗാമികനല്ലേ ?!!!!! ഇതിനിയും താങ്കള്‍ക്കെങ്ങനെ മനസ്സിലാകാന്‍, ഇക്ബാല്സാര് അരക്ഷിതത്വം സുരക്ഷിതമായി മാളത്തില്‍ വെച്ച് ഹൃദയവിശാലയുടെ സംസ്ക്കാരത്തില്‍ നിന്നും ഒരു മണിമുത്തം നേടിയ പോലെ, 'പൂക്കുറ്റികള്‍' സംഗീതത്തിന്റെ സാര്‍വലൌകികമായ ഓംകാരധ്വി മുഴക്കി ഭാരതീയനാകുന്ന രാസവിദ്യയും പാഠങ്ങളാക്കുക !
ഇതാണോ മഞ്ഞപ്പിത്തമുള്ളവന്റെ നോട്ടം
ജി പി രാമചന്ദ്രന്റെ സിനിമ നിരൂപണം സിനിമാ നിരൂപണമായി എനിക്കു തോന്നിയിട്ടില്ല ഇതു വരെ. സിനിമാക്കഥാ നിരൂപണം എന്നേ അതിനെ ഞാന്‍ വിളിക്കു. ഈയിടെ അത് സിനിമാക്കഥയിലെ മതനിരൂപണം എന്ന നിലയിലേക്കു താണിട്ടും ഉണ്ട്.
കയ്യില്‍ ചരടുകെട്ടിയ ഹിന്ദുവും അരയില്‍ പട്ട കെട്ടിയ മുസ്ലിമുമൊക്കെയാണദ്ദേഹത്തിന്റെ നോട്ടത്തിനു പാത്രമാകുന്നത്. കുരിശു കെട്ടിയ ക്രിസ്ത്യാനി ഇതു വരെ അദ്ദേഹത്തിന്റെ നോട്ട പരിധിയില്‍ വന്നിട്ടില്ല.
പണ്ടത്തെ തമിഴ് സിനിമകളില്‍ പലതിലും വില്ലന്മാര് സ്തിരമായി ക്രിസ്ത്യനികളായിരുന്നു. അന്ന് രാമചന്ദ്രന്മാര് സിനിമാ നിരൂപണം നടത്തിയിരുന്നില്ല. അതു കോണ്ട് പ്രേഷകരൊന്നും അവരുടെ മതം അന്വേഷിച്ചു പോയും ഇല്ല. വിനയന്റെ സിനിമകളിലെ വൈദിഅകരെയൊക്കെ തറക്കണ്ടം, കച്ചറത്തറ എന്നൊക്കെയാണു വിളിച്ചിരുന്നത്. അതിതേവരെ രാമചന്ദ്രന്റെ ദൃഷ്ടിയില് പെടാത്തതു ഭാഗ്യം. അതോ ഇരകളകപ്പെടുന്ന മുസ്ലിം കഥാപാത്രങ്ങളെ മാത്രം ഓര്‍ത്തേ അദ്ദേഹം വിലപിക്കാറുള്ളോ?
തികച്ചും ഭാവനയില്‍ നിന്നുമുണ്ടാകുന്ന കഥാപാത്രങ്ങള്‍ക്കൊക്കെ ഒരു പേരു കൊടുക്കണമല്ലോ. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും അല്ലാത്തവര്‍ കേരളത്തില്‍ ആരും തന്നെയില്ല. പേരുകൊണ്ട് സൂചിപ്പിച്ചില്ലെങ്കിലും പരിസരം കൊണ്ടെങ്കിലും അവരുടെ മതം സൂചിപ്പിക്കാതെ പറ്റില്ലല്ലോ.
ഇരകളാക്കപ്പെട്ടു എന്നാക്ഷേപിക്കപ്പെട്ട മുസ്ലിം കഥപാത്രത്തേക്കുറിച്ച് രാമചന്ദ്രന് വിലപിച്ചതിനെ ശക്തിയായി എതിര്‍ത്ത മുസ്ലിം സഹോദരന്മാരുടെ നിലപാട് ശ്ലാഘനീയമാണ്. പക്ഷെ ഇതേ നിലപാട് ഇരകളാക്കപ്പെടുന്നു എന്ന് ആക്ഷേപിക്കപ്പെടുന്ന ജീവിക്കുന്ന മുസ്ലിങ്ങളടെ കാര്യത്തിലും എടുക്കുമോ എന്നത് വലിയ ഒരു ചോദ്യമാണ്. പക്ഷെ മറ്റൊരു സത്യം കുറെയധികം മുസ്ലിങ്ങള്‍ രാമചന്ദ്രന്റെ നിലപാടിനോടും യോജിക്കുന്നു എന്നതാണ്.
ഒരു സിനിമയിലെ കഥാപാത്രം ഇരയാക്കപ്പെടുന്നു എന്നു വരുത്തിത്തീര്‍ത്താല്‍ അത് പൊതു സമൂഹത്തെ ബാധിക്കില്ല. പക്ഷെ ഒരു മനുഷ്യന് ഇരയാക്കപ്പെടുന്നു എന്നു വരുത്തിത്തീര്‍ക്കുമ്പോള്‍ അത് സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
എം റ്റിയുടെ വളരെയധികം കഥകളിലും നോവലുകളിലും സിനിമകളിലും മുസ്ലിം കഥാപാത്രങ്ങളെ വളരെ നല്ല രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
ബ്ലോഗുകള്‍ വായിക്കുന്ന കേരളത്തിലെ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് ദുഷ്പ്രേരണ നല്കുന്ന ഇത്തരം ബ്ലോഗുകള്‍ നിരോദിക്കുകയാണ് വേണ്ടത്.
തൊമ്മിക്കുഞ്ഞ്
അതെയതെ ഇദ്ദേഹം ഒരു പ്രത്യേക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കെതിരെയുള്ള കാര്യങ്ങളെ മാത്രമെ കാണുള്ളു. തമിഴന്മാരെ മോശമായി അവതരിപ്പിക്കുന്നതും, വിദ്ദേശികളെ മ്ളേച്ചന്മാരായി ചിത്രീകരിക്കുന്നതും, പിന്നെ ക്രിസ്ത്യാനികളുടെ കാര്യം പറയാനില്ല! "മനസിനക്കരെ" യിലെ ക്രിസ്ത്യന്‍ സ്റ്റീരിയോ ടൈപ് കുടുംബം ഒരു മുസ്ലിം തറവാട് ആയിരുന്നെങ്കില്‍,
"സമ്പന്ന മുസ്ലീം സാമൂഹികഘടനയ്ക്കെതിരെ, അവര്‍ കഠിനാധ്വാനത്താല്‍ ആര്‍ജ്ജിച്ചെടുത്ത ഉന്നതമായ സാമൂഹിക അന്തര്‍ധാരയെ, വൈദേശികമായ അവിശുദ്ധ ഇടപെടലുകളിലെ അവിഹിത സാംസ്കാരിക മൂല്യച്യുതി ആയി കണക്കാക്കുന്ന കല്പിത തരംതിരിവില്‍ നിന്നും വരുന്ന മലയാളികളുടെ പൊതു പരിപ്രേക്ഷ്യത്തെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള .. എന്നൊക്കെ കീച്ചികൊണ്ടുള്ള നെടുങ്കന്‍ പോസ്റ്റ് "അന്തിക്കാടിന്റെ ഇസ്ലാ പൊതുബോധം, മലയാളികളുടേയും" എന്ന പേരില്‍ പുറത്തുവരുമായിരുന്നു.
സിനിമയില്‍ മാത്രമോ? തകഴിയുടെ കഥകളിലെ വില്ലന്മാരായ ക്രിസ്ത്യാനികള്‍ക്ക് പകരം മുസ്ലീംങ്ങള്‍ എങ്ങാനും ആയിരുന്നെങ്കില്‍ ഇയാള്‍ ഉണ്ടാക്കുമായിരുന്ന പുകില് എനിക്ക് ആലോചിക്കാനേ വയ്യ!
മാനം മര്യാദയ്ക്ക് ജീവിക്കുന്ന മുസ്ലീം സഹോദരന്മാരില് സങ്കുചിത ചിന്തകള്‍ കുത്തിനിറച്ച് വര്‍ഗ്ഗീയ മുതലെടുപ്പ് നടത്തുന്നവരെ സഹായിക്കാന്‍ തന്നെയാണ് മൂപ്പിലാന്റെ പുറപ്പാട്.
ജി പി യുടെ സിനിമാ നിരൂപണം (?) വളരെ വൃത്തികെട്ട തലത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു . തീര്‍ച്ചയായും വിമര്‍ശിക്കാനുള്ള അവകാശം താങ്കള്‍ക്കുണ്ട് പക്ഷെ താങ്കള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ സിനിമ കാണുന്ന ആരും തന്നെ സിനിമയെ വിലയിരുതുകയില്ല .
സിനിമയിലെ കഥ സാങ്കല്‍പ്പികമാണ് അതിനു ചേരുന്ന രീതിയിലാവും കഥാപാത്ര സൃഷ്ടി താങ്കള്‍ ഉദ്ദേശിക്കുന്ന രീതിയിലാണെങ്കില്‍ ഇനി മുതല്‍ ഒരു സിനിമയിലും വില്ലന്‍ വേഷങ്ങളില്‍ ന്യുനപക്ഷ പേരുള്ളവരെ അവതരിപ്പിക്കാന്‍ കഴിയില്ല കൂടാതെ അഭിനയിക്കുന്നവരുടെ ജാതിയും മതവും നോക്കണമെന്നും താങ്കള്‍ മുന്‍ പോസ്റ്റുകളില്‍ പ്രസ്താവിച്ചിരിന്നു . താങ്കള്‍ക്കു എന്തോ കാര്യമായ രോഗമാണ് ജി പി .ഇങ്ങനെ പറയേണ്ടി ഖേദിക്കുന്നു . താങ്കളുടെ നിരൂപണങ്ങളെ സിനിമാ നിരൂപണം എന്ന് വിലയിരിതാന്‍ കഴിയില്ല തീര്‍ച്ചയായും താങ്കള്‍ക്കു ചില പുതിയ ഇടങ്ങള്‍ ഇത്തരം ലേഖനങ്ങളില്‍ കൂടി തുറന്നു കിട്ടുമായിരിക്കും പക്ഷെ അത് പുരോഗനപരമായിരിക്കില്ല സ്ഥാപിത താല്പര്യക്കാരുടെ ആയിരിക്കും .
ജി.പിക്ക് വല്ലാത്ത വിഷമം ആയിരുന്നു “ബോംബിവിടെ മലപ്പുറത്ത് ഇഷ്ടം പോലെ കിട്ടോലോ..” എന്ന് ആറാം തമ്പുരാനില്‍ മോഹന്‍ ലാല്‍ പറഞ്ഞ ഡയലോഗിനെ പറ്റി.... ഇടയ്ക്കിടെ ലേഖനങ്ങളില്‍ പരാമര്‍ശിക്കാറുണ്ട്. ചിലര്‍ക്കൊക്കെ അത് കേട്ടാല്‍ പ്രദേശത്തെ പ്രത്യേക വിഭാഗത്തെ താഴ്ത്തിക്കെട്ടുവാന്‍ നായന്മാരായ ആളുകള്‍ പടച്ചു വിടുന്ന ഡയലോഗാണെന്ന് തോന്നാറുമുണ്ട്. ഇപ്പോ ദേ മലപ്പുറത്തെ ഒരു “മുജീബ്” അതെ “മുജീബ്” (ഈ മഹാത്മാവ് സവര്‍ണ്ണ മാടമ്പി നായരല്ല കേട്ടോ) വച്ച വെടിയില്‍ എസ്.ഐ കൊല്ലപ്പെട്ടിരിക്കുന്നു. നാടന്‍ തൊക്കന്നാണ് വലതുപക്ഷ മാധ്യമങ്ങള്‍ പറയുന്നത്. നേരത്തെ തന്നെ "നേര്" അറിയാന്നു കരുതി നോക്കിയപ്പോള്‍ ദേശാഭിമാനിയില്‍ തോക്കിനു ലൈസന്‍സുണ്ടോ എന്നതിനെ പറ്റി പറയുന്നുമില്ല.
കൂലിയെഴുത്തായാലും ശരി കുറ്റക്കാരെ വെള്ളപൂശാനായാലും ശരി മറ്റു ജില്ലകളെ അപേക്ഷിച്ച് കുഴല്‍പ്പണം, കള്ളനോട്ട്, വ്യാജ പാസ്പോര്ട്, കള്ളക്കടത്ത് തുടങ്ങിയ സംഗതികള്‍ കാസര്‍ഗോഡ്- മലപ്പുറം ബെല്‍റ്റില്‍ തന്നെ ആണ് എന്നാണ് പൊതുവില്‍ ഉള്ള അനുഭവം. സിനിമ കാണുന്നവന്റെ സാമാന്യ ബുദ്ധിയിലും അതുണ്ടാകും. കഥയെഴുതുന്നവനും ഇത് കണക്കാക്കിയിരിക്കും.
അദ്യാപകന്റെ കൈവെട്ടിയത് നമ്പൂതിരിമാര്‍ അല്ല. കോടതി ആ പ്രവര്‍ത്തനത്തെ തീവ്രവാദപ്രവര്‍ത്തനമായി വിലയിരുത്തുകയും ചെയ്തു. സമാന്തര മത കോടതികള്‍ ഉണ്ടാകുന്നത് രാജ്യത്തിന് ആപത്താണ് എന്ന് ചില മത ഭ്രാന്തന്മാര്ക്കും മറ്റു പ്രത്യേക താല്പര്യക്കാര്ക്കും ഒഴികെ എല്ലാവര്ക്കും ബോധ്യപ്പെടും.
സാറേ അപ്പോള്‍ ഇനി വര്‍ഗ്ഗീയത നിരൂപിച്ചെടുക്കുമ്പോള്‍ ഇതൊക്കെ ഒന്ന് പരിഗണിച്ച് എഴുതുക. മതത്തിന്റെ പേരില്‍ എന്തു അക്രമം കാട്ടിയാലും അതില്‍ ശരി മാത്രം കാണുന്ന മന്ദബുദ്ധികള്‍ വന്ന് ഒരു പക്ഷെ പിന്താങ്ങിയെന്നിരിക്കും.
മതം , ജാതി , വര്‍ഗം എന്നീ വേലിക്കെട്ടുകളില്‍ നിന്ന് എന്നാണ് നമുക്ക് മോചനം . ഒരു മതത്തിന്റെ , ഒരു ജാതിയുടെ , ഒരു വിഭാഗത്തിന്റെയ് കൈയാള്‍ ആകാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം മറന്നു പോകുന്നു . ഹേ കൂട്ടരേ എന്നാണ് ജാതി,മത ചിന്ത വെടിഞ്ഞു നിങ്ങള്‍ മനുഷ്യര്‍ക്കായി ശബ്ദമുയര്തുന്നതു . GP sir നിര്ത്തു ഈ ധ്വസനം .
@ Ghost..........
"മതം , ജാതി , വര്‍ഗം എന്നീ വേലിക്കെട്ടുകളില്‍ നിന്ന് എന്നാണ് നമുക്ക് മോചനം . ഒരു മതത്തിന്റെ , ഒരു ജാതിയുടെ , ഒരു വിഭാഗത്തിന്റെയ് കൈയാള്‍ ആകാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം മറന്നു പോകുന്നു . ഹേ കൂട്ടരേ എന്നാണ് ജാതി,മത ചിന്ത വെടിഞ്ഞു നിങ്ങള്‍ മനുഷ്യര്‍ക്കായി ശബ്ദമുയര്തുന്നതു . GP sir നിര്ത്തു ഈ ധ്വസനം."
സുഹൃത്തെ മതവും ജാതിയും ഇവിടെ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണെന്നും അവ ഈ സമൂഹത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇമ്പാക്റ്റുകള്‍ മനസ്സിലാക്കി വേണം അവയെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍.അല്ലാതെ കണ്ണടച്ചിരുട്ടാക്കിയാല്‍ ഇരുട്ടാവില്ല.
Post a Comment