Sunday, September 5, 2010

കൂലിക്ക് ശത്രുപ്പണി

ഉസാമ ബിന്‍ ലാദന്‍ അമേരിക്കയുടെ ശമ്പളം പറ്റുന്ന ഏജന്റാണെന്ന് ഫിദല്‍ കാസ്‌ട്രോ തുറന്നടിച്ചിരിക്കുന്നു. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാന്മാരിലൊരാളും വിപ്ളവ ഇതിഹാസവുമായ കാസ്‌ട്രോ ഒരു ലിത്വാനിയന്‍ എഴുത്തുകാരനുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ബുഷിന് ലാദന്റെ

പിന്തുണ എക്കാലത്തും ലഭിച്ചിരുന്നു എന്നും ലാദന്‍ ബുഷിന്റെ കീഴ് ജീവനക്കാരനായിരുന്നു എന്നും കാസ്‌ട്രോ വിശദീകരിക്കുന്നു. വിക്കിലീക്‌സ് പ്രസിദ്ധീകരിച്ച ആയിരക്കണക്കിന് അഫ്‌ഗാന്‍ യുദ്ധരഹസ്യങ്ങളില്‍ നിന്ന് ലാദന്‍ ഒരു സി ഐ എ ഏജന്റാണെന്ന് തെളിയുന്നുണ്ട്. അമേരിക്കയിലെ മുന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിന് ലോകത്തെ ഭയപ്പെടുത്തണം എന്ന് തോന്നുന്ന അവസരങ്ങളിലാണ് ലാദന്‍ ഭീഷണി ഉയര്‍ത്തിയിട്ടുള്ളതെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തലുകളില്‍ നിന്ന് വ്യക്തമാകുന്നതായി കാസ്‌ട്രോ പറയുന്നു.

നമ്മുടെ ചാനല്‍ ചര്‍ച്ചകളിലെ വിദേശ കാര്യ-നയതന്ത്ര വിദഗ്ദ്ധര്‍ ഈ പ്രസ്‌താവനയുടെ വാച്യാര്‍ത്ഥവും വ്യാകരണവും ചികഞ്ഞ് ഇതൊരു കള്ള പ്രസ്‌താവനയാണെന്നോ അഥവാ ഗൌരവമില്ലാത്ത വിടുവായത്തമാണെന്നോ ഇതിനകം വിധിച്ചു കഴിഞ്ഞു. അഫ്‌ഗാനിസ്‌ഥാനില്‍ സോവിയറ്റനുകൂല ഭരണകൂടം നിലനിന്നിരുന്ന കാലത്ത്, അവിടത്തെ ഗോത്രജനതയെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിച്ചത് അമേരിക്കയും സി ഐ എയും തന്നെയായിരുന്നു എന്നത് അന്ന് പലരും അംഗീകരിച്ചിരുന്നില്ലെങ്കിലും ഇന്ന് എല്ലാവരും അംഗീകരിക്കുന്ന സംഗതിയാണ്. അന്ന് താലിബാന്‍കാരെ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് റൊണാള്‍ഡ് റീഗന്‍ വിശേഷിപ്പിച്ചത് 'നമ്മുടെ സ്വാതന്ത്ര്യപ്പോരാളികള്‍' എന്നായിരുന്നു. കാസ്‌പിയന്‍ മേഖലയിലെ പെട്രോളിയം താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി, ഡോ. നജീബുള്ള സര്‍ക്കാരിനെതിരെ മതതീവ്രവാദികളുടെ കളിക്കളമാക്കി അഫ്‌ഗാനിസ്ഥാനെ മാറ്റി തീര്‍ക്കുന്നതിന് സി ഐ എ വഴിയും അല്ലാതെയും അറുപതിനായിരം കോടി ഡോളറാണ്(ഇന്ത്യന്‍ കണക്കില്‍ പന്ത്രണ്ട് ലക്ഷം കോടി രൂപ) ജനപ്രതിനിധി സഭയായ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരത്തോടെ യാങ്കി സര്‍ക്കാര്‍ ചെലവഴിച്ചത്.

ഏറ്റവും അവസാനം സപ്‌തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററിനു നേര്‍ക്ക് നടന്ന അതിരൂക്ഷമായ ആക്രമണം അമേരിക്കന്‍ സര്‍ക്കാര്‍ കൂടി അറിഞ്ഞുകൊണ്ട് നടത്തിയ ഒന്നായിരുന്നു എന്ന് സമര്‍ത്ഥിക്കുന്ന നിരവധി വാദങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. മത-ദൈവശാസ്‌ത്രജ്ഞനായ പ്രൊഫസര്‍ ഡേവിഡ് റേ ഗ്രിഫിന്‍ ഈ വാദത്തിന്റെ മുഖ്യ വക്താക്കളിലൊരാളാണ്. സപ്‌തംബര്‍ 11ന് ശേഷം സൈനികവത്ക്കരണവും പൊലീസ് രാജും യുദ്ധോത്സുകതയും ലോകത്തെമ്പാടും വര്‍ദ്ധിച്ചു. ഇതിനെ തുടര്‍ന്ന് ആയുധവ്യാപാരത്തിലുണ്ടായ വര്‍ദ്ധന വിവരണാതീതമാണ്. സൌദി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ബിന്‍ ലാദന്‍ കുടുംബക്കാര്‍ വന്‍ ആസ്‌തി കൈമുതലായുള്ള ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്മാരാണ്. അഞ്ചു ബില്യന്‍ യു എസ് ഡോളറിന്റെ വാര്‍ഷിക വാണിജ്യമാണവര്‍ നടത്തുന്നത്. നിര്‍മാണ കോണ്‍ട്രാക്‌ടുകള്‍, ഇക്വിറ്റി മാനേജ്‌മെന്റ് പോലുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് കോര്‍പ്പറേറ്റ് ഭീമന്മാരായ മൈക്രോസോഫ്‌റ്റ്, ബോയിംഗ് അടക്കമുള്ള കമ്പനികളില്‍ വന്‍ ഷെയര്‍ നിക്ഷേപങ്ങളുണ്ട്. വിഖ്യാത ഡോക്കുമെന്ററി സംവിധായകനായ മൈക്കിള്‍ മൂറിന്റെ പ്രസിദ്ധ ചിത്രമായ ഫാരന്‍ഹീറ്റ് 9/11(2004), അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിന്റെ കുടുംബവുമായി ബിന്‍ ലാദന്‍ കുടുംബം നടത്തിക്കൊണ്ടിരുന്ന ആയുധവ്യാപാരത്തെ നേരിട്ട് വിചാരണ ചെയ്യുന്ന ഒന്നാണ്. സപ്‌തംബര്‍ 11 ആക്രമണത്തിനു ശേഷം, അമേരിക്കയിലെ വിമാനത്താവളങ്ങള്‍ അടച്ചിടുകയോ കടുത്ത നിയന്ത്രണത്തില്‍ മാത്രം പ്രവര്‍ത്തിക്കുകയോ ചെയ്‌തിരുന്ന സമയത്ത് ബിന്‍ലാദന്‍ കുടുംബാംഗങ്ങള്‍ മാത്രം സഞ്ചരിച്ചിരുന്ന ഒരു സ്വകാര്യ വിമാനത്തിന് രാജ്യം വിട്ടുപോകാന്‍ അനുമതി ബുഷ് നേരിട്ട് നല്‍കിയതു പോലുള്ള ഞെട്ടിപ്പിക്കുന്ന വസ്‌തുതകളാണ് ഈ സിനിമയിലുള്ളത്.


ചരിത്ര ബോധമുള്ള ആര്‍ക്കും താലിബാന്‍, അല്‍ ഖ്വയ്‌ദ പോലുള്ള ഭീകരപ്രസ്ഥാനങ്ങളെ അമേരിക്കയും സി ഐ എയും ഊട്ടി വളര്‍ത്തിയതാണെന്ന കാര്യം ബോധ്യപ്പെടാവുന്നതേ ഉള്ളൂ. ആഗോള ഭീകരതക്കെതിരായ അമേരിക്കയുടെ തുറന്ന യുദ്ധത്തിന്റെ കാലത്താണ് ലോകത്ത് ഭീകരാക്രമണങ്ങള്‍ ക്രമാതീതമായും നിയന്ത്രണാതീതമായും വര്‍ദ്ധിച്ചു വന്നിരിക്കുന്നത്. ആഭ്യന്തരവും ബാഹ്യവുമായ കാരണങ്ങളാല്‍, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിലനില്‍പിനെയും അഫ്‌ഗാന്‍-ഇറാഖ് ആക്രമണങ്ങളെയും സാധൂകരിക്കാന്‍ ലോകത്തിന്റെ പലയിടത്തുമായി നിരന്തരം ഭീകരാക്രമണങ്ങള്‍ നടന്നുകൊണ്ടേ ഇരിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ നടക്കുന്ന വ്യാജ ഏറ്റുമുട്ടലുകള്‍ പോലെ, തിരക്കഥയും സംഭാഷണവും രചിക്കപ്പെട്ട, മുന്‍ കൂട്ടി അമേരിക്കക്കറിയാവുന്ന ആക്രമണങ്ങളാണ് മിക്കപ്പോഴും നടക്കുന്നത്. അമേരിക്ക നടത്തുന്ന കടുത്ത ഭീകരവിരുദ്ധ യുദ്ധത്തെ തുടര്‍ന്ന് പ്രകോപിതരായ ജനത പല തരത്തിലുള്ള പ്രതിരോധാക്രമണങ്ങള്‍ സ്വാഭാവികമായി സംഘടിപ്പിക്കാനുള്ള സാധ്യതകളും തള്ളിക്കളയേണ്ടതില്ല. അത്തരം ആക്രമണങ്ങളുടെ വാര്‍ത്തകള്‍ അതിശയോക്തിപരമായി വിവരിക്കുന്നതോടെ വീണ്ടും സാമ്രാജ്യത്വാക്രമണങ്ങള്‍ക്കുള്ള ന്യായീകരണം ചമക്കപ്പെടുകയും ചെയ്യുന്നു. മൈക്കിള്‍ മൂറിന്റെ സിനിമയില്‍, സപ്‌തംബര്‍ 11ന് ആദ്യത്തെ വിമാനം വേള്‍ഡ് ട്രേഡ് സെന്ററിലിടിച്ചു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു എലിമെന്ററി വിദ്യാലയത്തില്‍ എന്തോ നിസ്സാര പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന പ്രസിഡണ്ട് ബുഷ് ഫ്ളോറിഡയിലെ ആ സ്‌കൂളില്‍ കൊച്ചുകുട്ടികളോടൊപ്പം കളിക്കുന്ന പരിഹാസ്യമായ ദൃശ്യം കാണിക്കുന്നുണ്ട്. രണ്ടാമത്തെ വിമാനവും ഇടിച്ചു എന്നു പറയുമ്പോള്‍, ദ പെറ്റ് ഗോട്ട് എന്ന കുട്ടിക്കഥ വായിച്ച് കുട്ടികളോടൊപ്പം ചിരിച്ചുല്ലസിക്കുന്ന ബുഷിനെയാണ് കാണുന്നത്. ഏഴു മിനുറ്റോളം ഈ ഉല്ലാസം തുടരുന്നു. ഒന്നുകില്‍ പ്രസിഡണ്ട് ബുഷ് ഒരു മന്ദബുദ്ധിയോ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'ട്യൂബ് ലൈറ്റോ' ആയിരിക്കണം. അല്ലെങ്കില്‍ താന്‍ ഉദ്ദേശിച്ചതും നിര്‍ദ്ദേശിച്ചതുമായ കാര്യങ്ങള്‍ നടന്നത് അറിയുമ്പോള്‍ സന്തോഷം മൂടിവെക്കാന്‍ എന്തു ചെയ്യണം എന്നറിയാന്‍ പാടില്ലാത്ത ഒരു പാവം ചെകുത്താനായിരിക്കണം ബുഷ്.

താലിബാന്റെയും അല്‍ ഖ്വയ്‌ദയുടെയും ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വികസിത-അവികസിത വ്യത്യാസമില്ലാതെ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഇസ്ളാം ഭീതിയും പരന്നു. കുരിശു യുദ്ധ കാലത്തെന്നതു പോലെ ഇസ്ളാം-കൃസ്‌ത്യന്‍ സംഘര്‍ഷം നിര്‍മിച്ചെടുക്കാനും മൂര്‍ഛിപ്പിക്കാനുമുള്ള നീക്കങ്ങളും സജീവമാണ്. ഹണ്ടിംഗ്‌ടണ്‍ സിദ്ധാന്തം പോലെ, സംസ്‌ക്കാരങ്ങളുടെ സംഘര്‍ഷം എന്ന പേരില്‍ ഈ അവസ്ഥയെ തത്വവത്ക്കരിക്കാനും അപ്രകാരം ചരിത്രത്തില്‍ സാധൂകരിക്കാനുമുള്ള പ്രവണതകളും സജീവമാണ്.

ഇത്തരത്തിലുള്ള ഗൂഢാലോചനാപദ്ധതിക്കാര്‍ക്കും ആക്രമണോത്സുകരായ 'ജനാധിപത്യ പുനസ്ഥാപകര്‍'ക്കും ഫിദലിന്റെ തുറന്നടിച്ചുള്ള വിമര്‍ശനം തിരിച്ചടിയായിരിക്കുമെന്നതുറപ്പാണ്. വലിക്കുന്ന ചുരുട്ടില്‍ വരെ ബോംബ് വെച്ച് നിരവധി തവണ അദ്ദേഹത്തെ നിഷ്‌ക്കാസനം ചെയ്യാന്‍ കോടിക്കണക്കിന് ഡോളറാണ് സി ഐ എ ഒഴുക്കിയത്. എന്നിട്ടും ജീവിച്ചിരുന്ന്, അമേരിക്കക്ക് പ്രായോഗികമായും സൈദ്ധാന്തികമായും കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നു എന്നത് ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരോധികള്‍ക്ക് അത്യധികം ആവേശം പകരുന്ന ഒരു കാര്യമാണ്.

19 comments:

Basheer Kanhirapuzha said...

ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിളിക്കും - കാസ്ട്രോ. കാസ്ട്രോയുടെ കാഴ്ചപ്പാട് വളരെ ശരിയാണ്.

K V Madhu said...

i also withu. lal salam sir..

yousufalikpz said...

ഒരായിരം അഭിവാദേനങ്ങലോടെ

യുസുഫ് അലി അബഹ

പുലരി said...

ഏതെങ്കിലുമൊരു വ്യക്തിയെ ചൂണ്ടിക്കാണിച്ചു കൊണ്ടു അയാളെ സാമ്രാജ്യത്വ ഏജന്റ്‌ എന്നൊക്കെ വിശേഷിക്കണമെങ്കിൽ അതിനു മാത്രമുള്ള തെളിവുകൾ ആവശ്യമാണു. കാസ്ട്രോയെ പോലുള്ള ഒരു യുഗപുരുഷൻ വേണ്ടത്ര ഹോംവർക്ക്‌ ചെയ്യാതെ ഒരു പ്രസ്ഥാവന ഇറക്കാമോ?
ഇവിടെ സംഭവിക്കുന്നത്‌ അമേരിക്കൻ താൽപര്യങ്ങൾ ആവശ്യമായിവരുന്ന പല സാഹചര്യങ്ങളിലും 'ലാദന്റെ'തെന്ന് 'വിശ്വസിപ്പിക്കപ്പെടുന്ന' കാസറ്റുകൾ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നു. അതിൽ കൂടുതലും ഓഡിയോ കാസറ്റുകൾ. ഈ കാസ്റ്റുകളുടെ ആധികാരികതയിൽ പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നത്‌ വാസ്തവമാണു. ലാദൻ ഒരു സമസ്യയാണോ എന്നു പോലും ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്‌.

സ്വന്തമാവശ്യത്തിന്ന് സ്ഫോടനങ്ങൾ സ്വയം ശൃഷ്ടിക്കുന്ന സാമ്രാജ്യത്വത്തിന്നു ലാദന്റെ പെരിൽ ഒരു ഓദിയോ-വിഡിയോ കാസറ്റ്‌ നിർമ്മിച്ചെടുക്കുക അത്ര പ്രയാസമാണോ?
സെപ്റ്റംബർ പതിനൊന്നിലെ ട്രേഡ്‌ സെന്റർ അക്രമണത്തിൽ അവിടെ ജോലി ചെയ്തിരുന്ന അയ്യായിരത്തോളം ജൂതന്മാരിൽ ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ല എന്നത്‌ മറക്കരുത്‌. യാദൃശ്ചികമെന്നോണം ജൂത തൊഴിലാളികൾ എല്ലാവരും ആ ദിവസം ലീവിലുമായിരുന്നു.
സാമ്രാജ്യത്വ വ്യാപ്തിക്കു വേണ്ടിയുള്ള സാഹചര്യം ഒരുക്കുക എന്നത്‌ സാമ്രാജ്യത്വ ശൈലി തന്നെയാണു. ആ നിലക്കു സ്ഫോടനങ്ങളും, തീവ്രവാദികളുടെ ഭീഷണ സ്വരത്തിലുള്ള കാസറ്റുകളുമൊക്കെ പുറത്തുവരുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.

Jack Rabbit said...

Pulari said,
സെപ്റ്റംബർ പതിനൊന്നിലെ ട്രേഡ്‌ സെന്റർ അക്രമണത്തിൽ അവിടെ ജോലി ചെയ്തിരുന്ന അയ്യായിരത്തോളം ജൂതന്മാരിൽ ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ല എന്നത്‌ മറക്കരുത്‌. യാദൃശ്ചികമെന്നോണം ജൂത തൊഴിലാളികൾ എല്ലാവരും ആ ദിവസം ലീവിലുമായിരുന്നു.

It looks like you are feeding on conspiracy theory articles. This is only an urban legend

നിസ്സാരന്‍ said...

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെടേണ്ടത് അമേരിക്കയുടെ ആവശ്യമായിരുന്നു ഞമ്മന്റെ പാര്‍ട്ടി ആഫീസിന് ഞമ്മ തന്നെ തീ കൊടുക്കുന്ന പോലെ. ഫിഡല്‍ കാസ്‌ട്രോ മരണക്കിടക്കയില്‍ നിന്ന് എണീറ്റ് വന്ന് ഈ സത്യം തുറന്ന് പറഞ്ഞില്ലായിരുന്നുവെങ്കില്‍ ലോകം അറിയില്ലായിരുന്നു. കാസ്ട്രോ പറയുന്നതാണ് പറയുന്നത് മാത്രമാണ് ശരി. ലാല്‍ സലാം സഗാവേ

കുണാപ്പന്‍ said...

ഫിഡല്‍ കാസ്ട്രോയായാലും പറയുന്നത് സാമാന്യ ബുദ്ധിക്കു നിരക്കണ്ടേ ? "സൌദിരാജകുടുംബവുമായി അടുത്ത ബന്ധമുള്ള ബിന്‍ലാദന്‍ കുടുംബക്കാര്‍ വന്‍ ആസ്തി കൈമുതലായുള്ള ഒരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപന്മാരാണ്" എന്ന് രാമചന്ദ്രന്‍ എഴുതിയല്ലോ. ഇത്രയ്ക്ക് സമ്പന്നനായ ലാദന് സി.ഐ.എ ഏജന്റിനു ലഭിക്കുന്ന നക്കാപ്പിച്ച പണം പറ്റി ചാരപ്പണി നടത്തേണ്ട ആവശ്യമെന്താണ് ? വിക്കിലീക്സ് പ്രസിദ്ധീകരിച്ച ആയിരക്കണക്കിന് അഫ്ഗാന്‍ രഹസ്യങ്ങളില്‍ നിന്ന് ലാദന്‍ ഒരു സി.ഐ.എ ഏജന്റാണെന്നു തെളിയുന്നുണ്ട് എന്ന പച്ച നുണയും രാമചന്ദ്രന്‍ തട്ടി വിടുന്നു. ഈ രേഖകള്‍ മുഴുവന്‍ കൈവശമുള്ളയാളാണ് ഇതെഴുതുന്നത്. ഒരൊറ്റ രേഖയും അങ്ങനെ തളിയിക്കുന്നില്ല. ഉണ്ടെങ്കില്‍ അതൊന്ന് ഹാജരാക്കാമോ ?
'ശത്രുവിന്റെ ശത്രു മിത്രം' എന്ന സാമാന്യമായ നാടന്‍ ചൊല്ലുപോലും ഗ്രഹിക്കാനാവാത്തവരാണ് സി.ഐ.എ-താലിബാന്‍ ബന്ധത്തിന്റെ തിരക്കഥ സൃഷ്ടിക്കുന്നത്.

കുരുത്തം കെട്ടവന്‍ said...

ശക്തമായ നിരീക്ഷണം. ലോകരാജ്യങ്ങളില്‍ ഇടപെടാന്‍ മന:പൂര്‍വം ചില സാഹചര്യങ്ങള്‍ അമേരിക്ക സ്ര്‍ഷ്ടിച്ചെടുക്കുന്നതായി നേരത്തെ തന്നെ പലരും ചൂണ്ടികാണിച്ചതാണു. ഇറാഖിലെ ആക്രമണം തന്നെ ഉദാഹരണം. ഇറാഖ്‌ കുട്ടിചോറായ ശേഷം എന്തായിരുന്നു അമേരിക്ക പറഞ്ഞത്‌? "അപകടകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ചിലപ്പോള്‍ തെറ്റായ വിവരം കിട്ടിയതായിരിക്കാം"! ഇല്ലം ചുട്ട ശേഷമാണീ അഭിപ്രായം!! ട്റേഡ്‌ സെണ്റ്റര്‍ ആക്രമണത്തിലും ഒരു ദൂരൂഹത അന്നും ഇന്നും തുടരുന്നുണ്ട്‌. പ്രമുഖ എഴുത്തുകാരനായ എന്‍ എം ഹുസൈന്‍ ഇതേ കുറിച്ച്‌ ഒരു പുസ്തകം തന്നെ ഇറക്കിയിരുന്നു. അതില്‍ അദ്ദേഹം പറയുന്നത്‌ അമേരിക്കയുടെ അറിവോടുകൂടി നടന്ന സംഭവമാണതെന്നാണു. വസ്തുതാപരമായ തെളിവുകളൂം അദ്ദേഹം ഉദ്ദരിക്കുന്നുണ്ട്‌. മറ്റൊന്ന് ബിന്‍ലാദന്‍, മുല്ലാ ഉമര്‍ തുടങ്ങിയവരെ കുറിച്ചുള്ള സ്റ്റോറികളാണു. മുല്ലാ ഉമറിനെകുറിച്ച്‌ (ഇപ്പോഴും അയാളുടെ ഒരു ചിത്രം പോലും ലഭ്യമല്ല എന്നാണു പറയുന്നത്‌) അതിശയോക്തി കലര്‍ന്ന് കഥകള്‍ പ്രചരിപ്പിക്കാന്‍ അമേരിക്ക മറന്നില്ല. ഇവര്‍ രണ്ടുപേരും യദാര്‍ത്ഥത്തില്‍ ഉള്ളതുതന്നെയോ?!

പുലരി said...

ലാദനെയും, മുല്ലാ ഉമറിനെയും കുറിച്ച് പ്രചരിക്കപ്പെടുന്ന വാര്‍ത്തകള്‍ പൂണ്ണമായുമ് മുതലാളിത മാധ്യമങ്ങള്‍ പടച്ചു വിടുന്നതാണ്. മറ്റെവിടെയും പോലെ ഇതെല്ലാം ആധികാരിമാനെന്നു ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു. അമേരിക്കാന്‍ താല്പര്യങ്ങള്‍ വെല്ലുവിളി നേരിടുമ്പോള്‍ പ്രചരിക്കപ്പെടുന്ന ഭികരാക്രമന വാര്‍ത്തകള്‍. ഇന്ത്യയില്‍ പ്രത്യേക സാഹചര്യങ്ങളിലും മാസങ്ങളിലും (സ്വാതന്ത്ര്യ ദിനം-റിപ്പപ്ളിക്ക് ദിനം) വ്യാപകമായി പ്രചരിക്കപ്പെടുന്ന 'ചാരക്കപ്പല്‍, സ്ഫോടന ഭിഷണി ഇവയെല്ലാം പരസ്പര ബന്ധിതവുമാണ്.
ലോകം മുഹുക്കെ ചാരക്കന്നുള്ള അമേരിക്കന്‍ സാമ്രാജ്യ്ത്വത്തിന്നു മുല്ലാ ഉമറിന്റെ ഒരു ഫോട്ടോ ഇതുവരെയും സംഘടിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്ന് കേള്‍ക്കുമ്പോള്‍ അതും സെപതംബാര്‍ പതിനൊന്നു വരെ അമേരിക്കയുമായി നല്ല ബന്ധമായിരുന്നു താളിബാനെന്നും വാര്‍ത്തകളില്‍ കാണുമ്പോള്‍ മുല്ലാ ഉമര്‍ എന്നത് ഒരു അമേരിക്കന്‍ തിരക്തയിലെ കഥാപാത്രമാണോ എന്ന് പോലും സംശയം വരുന്നു.

പുലരി said...
This comment has been removed by the author.
lvz nd Rvlzn said...

comrades we alwys with u red salute

അവര്‍ണന്‍ said...

ബിന്‍ ലാദിനെ കുറിച്ച് വ്യസ്തതമായ അഭിപ്രായങ്ങള്‍ ഉണ്ടാകാവുന്ന ദുരൂഹത നില നില്‍ക്കുന്നുണ്ട്. അതിനുമപ്പുറം ലോക ആയുധ നിര്‍മാണ കമ്പനികള്‍ ആരുടെതോക്കെയാന്നെന്നു കൂടെ നാം അറിയേണ്ടതുണ്ട്. മൂന്നാം ലോക രാജ്യങ്ങളില്‍ സങ്ങര്ഷങ്ങള്‍ ഉണ്ടാക്കേണ്ടതും നില നിര്തെണ്ടതും ആയുധം വില്പന ജീവിത മാര്‍ഗമാക്കിയ അമേരിക്ക, ഇസ്രയേല്‍, എന്നിവ അടങ്ങുന്ന സാമ്രാജ്യത്വ രാജ്യങ്ങളുടെ താല്പര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ വ്യവസായം ആയുധ നിര്‍മാണം ആണെന്നിരിക്കെ ആയുധ നിര്‍മാണ കമ്പനികള്‍ റിബല്‍ സമൂഹത്തിനു ആദ്യം ആയുധം കൊടുത്തു സഹായിക്കുകയും പിന്നീട് അവരെ പ്രതിരോധിക്കാനെന്ന വ്യാജേന ഗവണ്മെന്റ് മേഖലയിലേക്ക് കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ നടക്കുന്ന ഇത്തരം പ്രവര്തങ്ങളെ കുറിച്ച എന്റെ ബ്ലോഗില്‍ കാണാം.

http://otherkerala.blogspot.com/2010/08/blog-post_22.html

enaran said...

ജി.പിക്ക് വല്ലാത്ത വിഷമം ആയിരുന്നു “ബോംബിവിടെ മലപ്പുറത്ത് ഇഷ്ടം പോലെ കിട്ടോലോ..” എന്ന് ആറാം തമ്പുരാനില്‍ മോഹന്‍ ലാല്‍ പറഞ്ഞ ഡയലോഗിനെ പറ്റി.... ഇടയ്ക്കിടെ ലേഖനങ്ങളില്‍ പരാമര്‍ശിക്കാറുണ്ട്. ചിലര്‍ക്കൊക്കെ അത് കേട്ടാല്‍ പ്രദേശത്തെ പ്രത്യേക വിഭാഗത്തെ താഴ്ത്തിക്കെട്ടുവാന്‍ നായന്മാരായ ആളുകള്‍ പടച്ചു വിടുന്ന ഡയലോഗാണെന്ന് തോന്നാറുമുണ്ട്. ഇപ്പോ ദേ മലപ്പുറത്തെ ഒരു “മുജീബ്” അതെ “മുജീബ്” (ഈ മഹാത്മാവ് സവര്‍ണ്ണ മാടമ്പി നായരല്ല കേട്ടോ) വച്ച വെടിയില്‍ എസ്.ഐ കൊല്ലപ്പെട്ടിരിക്കുന്നു. എസ്.ഐ ഒരു ഭൂരിപക്ഷ മതത്തില്‍ പെട്ട വ്യക്തിയാണ്. വെടിവെക്കാന്‍ ഉപയോഗിച്ചത് നാടന്‍ തൊക്കന്നാണ് വലതുപക്ഷ മാധ്യമങ്ങള്‍ തുടക്കത്തില്‍ പറയുന്നത്. നേരത്തെ തന്നെ "നേര്" അറിയാന്നു കരുതി നോക്കിയപ്പോള്‍ ദേശാഭിമാനിയില്‍ തോക്കിനു ലൈസന്‍സുണ്ടോ എന്നതിനെ പറ്റി പറയുന്നുമില്ല.

കൂലിയെഴുത്തായാലും ശരി കുറ്റക്കാരെ വെള്ളപൂശാനായാലും ശരി മറ്റു ജില്ലകളെ അപേക്ഷിച്ച് കുഴല്‍പ്പണം, കള്ളനോട്ട്, വ്യാജ പാസ്പോര്‍ട്, കള്ളക്കടത്ത് തുടങ്ങിയ സംഗതികള്‍ കാസര്‍ഗോഡ്- മലപ്പുറം ബെല്‍റ്റില്‍ തന്നെ ആണ് എന്നാണ് പൊതുവില്‍ ഉള്ള അനുഭവം. സിനിമ കാണുന്നവന്റെ സാമാന്യ ബുദ്ധിയിലും അതുണ്ടാകും. കഥയെഴുതുന്നവനും ഇത് കണക്കാക്കിയിരിക്കും.
അദ്യാപകന്റെ കൈവെട്ടിയത് നമ്പൂതിരിമാര്‍ അല്ല. കോടതി ആ പ്രവര്‍ത്തനത്തെ തീവ്രവാദപ്രവര്‍ത്തനമായി വിലയിരുത്തുകയും ചെയ്തു. സമാന്തര മത കോടതികള്‍ ഉണ്ടാകുന്നത് രാജ്യത്തിന് ആപത്താണ് എന്ന് ചില മത ഭ്രാന്തന്മാര്‍ക്കും മറ്റു പ്രത്യേക താല്പര്യക്കാര്‍ക്കും ഒഴികെ എല്ലാവര്‍ക്കും ബോധ്യപ്പെടും.

സാറേ അപ്പോള്‍ ഇനി വര്‍ഗ്ഗീയത നിരൂപിച്ചെടുക്കുമ്പോള്‍ ഇതൊക്കെ ഒന്ന് പരിഗണിച്ച് എഴുതുക. മതത്തിന്റെ പേരില്‍ എന്തു അക്രമം കാട്ടിയാലും അതില്‍ ശരി മാത്രം കാണുന്ന മന്ദബുദ്ധികള്‍ വന്ന് ഒരു പക്ഷെ പിന്താങ്ങിയെന്നിരിക്കും.

enaran said...

താലിബാനി മനസ്സുള്ള ചിലരുടെ ഭീഷണിമൂലം ഹൈക്കോടതിയെ സമീപിച്ച കാസര്‍കോട്ടെ റയാനയെ പറ്റി ഒരക്ഷരം പോലും പറയുവാന്‍ ജി.പിയിലെ “സ്വതന്ത്ര“ നിരീക്ഷകനു കഴിയുന്നില്ല. അദ്ദേഹത്തിനു മേയാന്‍ താല്പര്യം ഉള്ള ഇടം പാലസ്തീനിലും, ഗുജറാത്തിലും ആണ്. ജി.പി എന്ന വ്യക്തിക്ക് അല്പമെങ്കിലും സ്വതന്ത്രമായ ചിന്തയുംകാഴ്ചപ്പാടും ഉണ്ടായിരുന്നു എങ്കില്‍ കൈവെട്ടു കേസും ഈ പെണ്‍കുട്ടിയുടേ കേസും എല്ലാം കേരളത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന അപകടത്തെ പറ്റി എഴുതുവാന്‍ പ്രേരണയാകുമായിരുന്നു. ഇതേ പറ്റി മൌനം അവലംബിച്ചുകൊണ്ട് അന്യദേശങ്ങളിലെ സംഭവങ്ങളെ പര്‍വ്വതീകരിച്ച് എഴുതുന്ന അതാണ് അപകടം എന്ന് പറയുന്നത് എന്തിനുവേണ്ടിയാണ്? അവനവന്റെ കാല്‍ചുവട്ടിലെ കണ്‍‌വെട്ടത്തെ സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് മറ്റെന്തിന്റേയോ ലക്ഷണമാണ്.

മതേതരക്കാരും മനുഷ്യത്വത്തിന്റെ സംരക്ഷകരും എന്ന് സ്വയം ഊറ്റം കൊള്ളുന്ന കമ്യൂണിസ്റ്റുകള്‍ ഭരിക്കുമ്പോളാണ് സ്വതന്ത്രമായി വസ്ത്രം ധരിക്കുവാന്‍ സംരക്ഷണം വേണമെന്ന് പറഞ്ഞ്, സ്വന്തം ജീവനു സമരക്ഷണം വേണമെന്ന് പറഞ്ഞ് റയാനയ്ക്ക് കോടതിയെ സമീപിക്കേണ്ടിവന്നത്. ആര്‍.എസ്സ്.എസ്സുകാരോ സവര്‍ണ്ണരോ അല്ല സഖാവേ ഇവരെ ഭീഷണിപ്പെടുത്തി പര്‍ദ്ദ ധരിക്കുവാന്‍ നിര്‍ബന്ധിക്കുന്നത്. ഇത്തരം ഭീകരതയെ പറ്റി-ഇതിനു പിന്നില്‍ പര്‍ദ്ധക്കച്ചവടക്കാരുടെ താല്പര്യമുണ്ടെങ്കില്‍ അതേ പറ്റി ഒരു വരീയ്ങ്കിലും എഴുതുവാന്‍ ആകുമോ താങ്കള്‍ക്ക്? പറ്റില്ലെങ്കില്‍ എഴുത്തു നിര്‍ത്തുവാന്‍ ആയോ എന്ന് സ്വയം ചിന്തിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നുവോ എന്നു ആത്മപരിശോധന നടത്തുക.

അവര്‍ണന്‍ said...

പ്രിയ ജി . പി.
താങ്കളുന്നയിച്ച വിഷയവുമായി ബന്ധപ്പെട്ടതാണെന്ന ധാരണയില്‍ താഴെ ഒരു ലിങ്ക് പോസ്റ്റ്‌ ചെയ്യുന്നു.
Castro: ‘No one blames the Muslims for anything’

http://warincontext.org/2010/09/08/castro-no-one-blames-the-muslims-for-anything/

കുരുത്തം കെട്ടവന്‍ said...

ബലാത്സംഗ വീരണ്റ്റെയും കഞ്ചാവ്‌-കള്ളപണ-മദ്യ രാജാക്കന്‍മാരുടെയും മറ്റും മതം ചികഞ്ഞുനോക്കി വിടുവായിത്തരങ്ങള്‍ എഴുന്നള്ളിക്കുന്ന വര്‍ഗീയ കോമരങ്ങളെ അറിയുക അവര്‍ മതം നോക്കിയല്ല ജീവിക്കുന്നത്‌. അങ്ങിനെയെങ്കില്‍ ഇന്ത്യ കണ്ട എറ്റവും വലിയ കാട്ടുകള്ളന്‍ എന്ത്‌ മതമായിരുന്നു. ചബ്ബല്‍ക്കാട്ടിലെ റാണിക്ക്‌ മതമുണ്ടായിരുന്നോ? ചില മോഷണ - കൊലപാതക കേസുകളില്‍ കോയയും രാമനും ജോണും കൂട്ടു പ്രതികളാകാറുണ്ട്‌.. അതിനെ തന്നെ പോലെയുള്ള കോമരങ്ങള്‍ 'മത സൌഹാര്‍ദം' എന്നാണോ വിളിക്കാറുള്ളത്‌? ഹൊ, വര്‍ഗീയത തലക്ക്‌ പിടിച്ചാല്‍ പിന്നെ രക്ഷയില്ലെന്ന്‌ പറയുന്നത്‌ വെറുതെയല്ല!

jaisonputhoors said...

ഈ നരോ 26 പെരു മരിച്ച കള്ളുഷാപ്പ് ദുരന്തത്തിലെ പ്രതി ദ്രവ്യന്‍ ഏതു ജാതിക്കാരനാ?
കള്ളക്കടത്തും, വ്യാജ പാസ്പോര്‍ടും, കള്ളനോട്ടും വിവാഹ തട്ടിപ്പും ഒക്കെ നമ്മുടെ നാട്ടില്‍ ആരാണ് കൂടുതല്‍ “കൈകാര്യം“ ചെയ്യണതെന്ന് പരിശോധിക്കൂ എന്നതും ഞാന്‍ സമ്മതിക്കുന്നു.
റയാനയുടെ വിഷയത്തില്‍ നിങ്ങളോട് യോജിക്കുന്നു. നിലപാട് വച്ച് നോക്കുമ്പോള്‍ അതേ പറ്റി ജി.പി വലുതായി എഴുതില്ലാന്ന് കരുതാം.

അവര്‍ണന്‍ said...

ബ്ലോഗ്ഗര്‍ (ജി പി) പോസ്റ്റ്‌ ചെയ്ത വിഷയവുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ ഇവിടെ എഴുതുന്നതല്ലേ മാന്യത?

"Discussion is an exchange of knowledge; an argument an exchange of ignorance."
Robert Quillen

neelambari said...

sir please change the colour. otherwise it may be difficult to read .goodpost