Friday, October 1, 2010

രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി

രാജ്യത്ത് കോളിളക്കമുണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഭയപ്പെട്ട ഒന്നായിരുന്നു ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം സംബന്ധിച്ച് ഇന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് പുറപ്പെടുവിച്ച വിധി. സസ്പെന്‍സുകള്‍ അവസാനിപ്പിച്ചുകൊണ്ട്, നാട്ടുമധ്യസ്ഥന്മാരുടെ രീതിയില്‍; ഭൂമിയുടെ ഉടമസ്ഥാവകാശം മൂന്നായി പിളര്‍ത്തി നല്‍കാന്‍ പറയുന്ന കോടതി വിധി രാഷ്ട്രത്തിന്റെ സമാധാനവും ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുമോ എന്ന് കാത്തിരുന്നു കാണാം. മാതൃത്വത്തെ സംബന്ധിച്ച തര്‍ക്കവുമായി വന്ന അമ്മമാര്‍ക്കായി കുട്ടിയുടെ ശരീരം തന്നെ പിളര്‍ത്തി നല്‍കാന്‍ ഉത്തരവിട്ട സോളമന്‍ രാജാവിന്റെ തീരുമാനത്തോടാണ് ഈ വിധിയെ ചില നിരീക്ഷകര്‍ ഉപമിച്ചത്. കുടുംബങ്ങള്‍ തമ്മിലോ അയല്‍പക്കങ്ങള്‍ തമ്മിലോ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ പഞ്ചായത്താക്കാന്‍ ചെയ്യാറുള്ള പൊടിക്കൈകളുടെ രൂപത്തിലുള്ള നിഗമനങ്ങളും വിധികളുമാണോ, ഇന്ത്യയിലുള്ളതു പോലെ വിശാലവും അതിഗംഭീരവുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീതിന്യായ സംവിധാനത്തില്‍ നിന്ന് ആധുനിക ലോകം പ്രതീക്ഷിക്കുന്നത്? കേവലം ഒരു വസ്തുവ്യവഹാരത്തര്‍ക്കത്തില്‍ തീര്‍പ്പ് പറയുക എന്നതിനു പകരം, ഒരു പാട് സമ്മര്‍ദ്ദങ്ങളും പ്രായോഗിക പ്രതിസന്ധികളും കോടതി നേരിട്ടിരുന്നു എന്ന് വ്യക്തമാണ്. എന്നാല്‍, നീതിന്യായ നിര്‍വഹണത്തിലുപരിയായി സമാധാന വാഴ്ചക്കാണ് കോടതി മുന്‍തൂക്കം കൊടുത്തിട്ടുള്ളതെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക-ചരിത്ര സാഹചര്യത്തെ വിപുലമായ അര്‍ത്ഥത്തില്‍ അതിനുള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന പ്രസക്തമായ പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഈ വിധിക്കു ശേഷവും ആര്‍ക്കും സാധ്യമാവുകയില്ല.

കോടതിയുടെ മുമ്പില്‍ ഉയര്‍ത്തപ്പെട്ട പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് തര്‍ക്കപ്രദേശമായ 2.77 ഏക്രയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണ് എന്നതായിരുന്നു. ഹിന്ദുസംഘടനകള്‍ക്കാണോ അതോ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള മുസ്ളിം സമുദായത്തിനാണോ? ഇത്തരമൊരു ചോദ്യത്തിനുത്തരം തേടുമ്പോള്‍, സിവില്‍ നിയമമനുസരിച്ച് ലഭ്യമായ തെളിവുകളും രേഖകളും പുരാവസ്തു ഗവേഷണത്തിലൂടെ ലഭ്യമായ നിരീക്ഷണങ്ങളും മാത്രം കണക്കിലെടുത്ത് നിഗമനത്തിലെത്തുന്നതിനു പകരം എല്ലാ സമുദായങ്ങളെയും കക്ഷികളെയും തൃപ്തിപ്പെടുത്തുന്ന ഒരു വിധിയിലെത്താനാണ് കോടതി ശ്രമിച്ചതെന്ന് കാണാം. അങ്ങിനെയെങ്കില്‍, സമാധാനകാംക്ഷികള്‍ക്ക് ഉന്നയിക്കാനുള്ള പ്രധാനപ്പെട്ട ചോദ്യം ഇതാണ്. 1992 ഡിസംബര്‍ ആറിന് ഇന്ത്യയിലെ ഭരണഘടന, സര്‍ക്കാര്‍ സംവിധാനം, അഖണ്ഡത, രാഷ്ട്ര നിര്‍മാണ പ്രക്രിയ എന്നിവ അട്ടിമറിക്കപ്പെട്ട സംഘപരിവാറിന്റെ ഫാസിസ്റ്റ് ചെയ്തിയെ ഒരളവു വരെയെങ്കിലും സാധൂകരിക്കുന്ന ഒരു വിധിയല്ലെ ഇപ്പോള്‍ കോടതി നടത്തിയിരിക്കുന്നത്? ഇത് ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ക്ക് യോജിച്ചതാണോ? തകര്‍ക്കപ്പെട്ട താഴികക്കുടങ്ങള്‍ക്കൊന്നിനു താഴെ തന്നെയായിരുന്നു രാമന്‍ ജനിച്ച സ്ഥലം എന്നൊക്കെ കോടതി അസന്ദിഗ്ദ്ധമായി നിരീക്ഷിക്കുന്നതായി പ്രാഥമിക വായനയില്‍ ബോധ്യപ്പെടുന്നുണ്ട്. ഹൈന്ദവ വിശ്വാസത്തെ കോടതി വിധി തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് ആര്‍ എസ് എസ്സിന്റെ പ്രാഥമിക പ്രതികരണം. ചരിത്രത്തെ പൌരാണികവത്ക്കരിക്കുകയും പുരാണത്തെ ചരിത്രവത്ക്കരിക്കുകയും വിശ്വാസത്തെ വസ്തുവത്ക്കരിക്കുകയും ചെയ്യുന്ന അപകടകരമായ ബാലന്‍സിംഗാണ് ഇതിലൂടെ പ്രവര്‍ത്തനക്ഷമമാകുന്നത്. ആധുനിക വിജ്ഞാനത്തിനും പൌരധര്‍മ്മത്തിനും ഭരണഘടനക്കും പിന്നെന്തു പ്രസക്തി?

ഭരണഘടനക്കും കോടതികള്‍ക്കും, വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പ്രശ്നത്തിലെന്തു കാര്യം എന്ന് ഇന്നലെ വരെയും ചോദിച്ചിരുന്ന സംഘപരിവാറുകാര്‍ ഝടുതിയില്‍ സംഘടിപ്പിച്ച കറുത്ത കുപ്പായവുമണിഞ്ഞ് കോടതി നടപടികള്‍ വ്യാഖ്യാനിക്കുകയും വിജയ ചിഹ്നം ഉയര്‍ത്തി നെഗളിക്കുകയും ചെയ്യുന്ന ജുഗുപ്സാവഹമായ കാഴ്ചകള്‍ ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലും സ്ഥാനം പിടിച്ചേക്കും. എന്നാല്‍, കോടതി വിധി തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന നിലപാടാണ് പൊതുവെ മുസ്ളിം ഭാഗത്തു നിന്നുള്ള കക്ഷികള്‍ എല്ലാ കാലത്തും എടുത്തു പോന്നിരുന്നത്. ഇപ്പോഴത്തെ വിധി വന്നപ്പോഴും സമാനമായ നിലപാടുകള്‍ തന്നെയാണ് കാണാന്‍ കഴിയുന്നത്. വിധിക്കു ശേഷമുള്ള ക്രമസമാധാന വാഴ്ചക്കും അതുകൊണ്ടു തന്നെ നന്ദി പറയേണ്ടത് മുസ്ളിം വിഭാഗത്തിനോടാണ്. എന്നാല്‍, മുസ്ളിം സമുദായത്തിന്റെ വികാരങ്ങള്‍ ഹനിക്കപ്പെട്ടിരിക്കുന്നു എന്ന പ്രതീതി ജനിക്കപ്പെടുകയും കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുള്ള വിശാല മതേതര ദേശീയ കക്ഷികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടുപോയേക്കാം. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ.


തങ്ങളുടെ തെരഞ്ഞെടുപ്പജണ്ടയിലുള്ള മഹാക്ഷേത്ര നിര്‍മ്മാണം ഇനി 'നിയമാനുസൃത'മായി തന്നെ പൂര്‍ത്തിയാക്കാന്‍ സംഘപരിവാറിന് സാധ്യമായിരിക്കുന്നു. സാമ്പത്തിക ഉദാരവത്ക്കരണത്തിന്റെ കെടുതികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടിയെന്ന് പരക്കെ ആക്ഷേപിക്കപ്പെട്ട മൌനവും നിസ്സംഗതയും 1992 ഡിസംബര്‍ ആറിന് പുലര്‍ത്തിയ നരസിംഹ റാവു പോലും പിറ്റേന്ന് ആശ്വാസകരമായ ഒരു പ്രസ്താവന നടത്തിയിരുന്നു. തകര്‍ക്കപ്പെട്ട അതേ സ്ഥലത്ത് പള്ളി പുതുക്കിപ്പണിയുമെന്നായിരുന്നു അത്. ആയിരക്കണക്കിന് മുസ്ളിങ്ങളുടെ ചോര പുറകെ നടന്ന വര്‍ഗീയ കലാപങ്ങളിലും വംശഹത്യകളിലുമായി ഒഴുകി പരന്നു. ഇപ്പോള്‍, തകര്‍ക്കപ്പെട്ടവര്‍ക്കും തകര്‍ത്തവര്‍ക്കും ഒരേ നീതിയാണെന്നാണ് വിധിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ വോട്ടവകാശമുള്ള ഹിന്ദുക്കളുടെ അമ്പതു ശതമാനം വോട്ടു പോലും, എല്ലാ മഹാരഥയാത്രകള്‍ക്കു ശേഷവും നേടാനാകാത്ത ബി ജെ പിക്ക് ഈ നിയമ സാധൂകരണത്തിലൂടെ ഒരു പക്ഷെ ഇനിയും മുന്നേറാനായേക്കും.


ഇന്ത്യന്‍ ജനാധിപത്യം, ഭരണഘടന, നിയമവ്യവസ്ഥ എന്നിവ പ്രവര്‍ത്തനക്ഷമവും പ്രായോഗികവും നിലനില്‍ക്കുന്നതുമാണോ എന്ന് പരിശോധിക്കപ്പെടുന്ന നിര്‍ണായകപ്രശ്നമായി അയോധ്യ എന്ന ഊരാക്കുടുക്ക് പരിണമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. 1992 ഡിസംബറില്‍, സന്യാസികളും കര്‍സേവകരും എന്ന് പേരിട്ട് വിളിക്കപ്പെട്ട തെമ്മാടിക്കൂട്ടം അതിന്റെ പണി/പൊളി പൂര്‍ത്തിയാക്കുന്നതു വരെയും പൊലീസും പട്ടാളവും ഭരണകൂടവും മാധ്യമങ്ങളും വെറുതെ കൈയും കെട്ടി നോക്കി നിന്നു. സൈനികവ്യൂഹത്തിന്റെ പ്രത്യേകാധികാര നിയമം (എ എഫ് എസ് പി എ) 1958ല്‍ തന്നെ പാസാക്കിയിരുന്നുവെങ്കിലും അത് കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ആദിവാസി മേഖലകളിലും പ്രയോഗിക്കാന്‍ മാത്രമായി മാറ്റിവെച്ചതു കൊണ്ട് അയോധ്യയിലേക്ക് കൊണ്ടുവന്നില്ല! ലിബര്‍ഹാന്‍ കമ്മീഷനടക്കം പല കണ്ടെത്തലുകളുണ്ടായിട്ടും കുറ്റം ചെയ്തവര്‍ക്കെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും ആര്‍ക്കും സാധ്യമായില്ല. അത്തരം ദുരവസ്ഥ നിയമവാഴ്ചയെ പല്ലിളിച്ചു കാണിക്കുമ്പോഴാണ്, രാമന്‍ ജനിച്ച സ്ഥലം ഇതു തന്നെയെന്നുറപ്പായി എന്ന് കോടതി പറയുന്നത്. എന്തൊരു തരം ഇരുപത്തൊന്നാം നൂറ്റാണ്ടാണിത് ദൈവമേ!

ഇന്ത്യാ മഹാരാജ്യത്ത് ഇതിനകം ഉന്നയിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന് തര്‍ക്കങ്ങള്‍ക്ക് ഈ വിധി മാതൃകയായെടുത്ത് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുമോ എന്ന ആശങ്കയും ഉയര്‍ത്തപ്പെടുന്നുണ്ട്. അങ്ങിനെയാണെങ്കില്‍, പണ്ടേ ഉന്നയിക്കപ്പെട്ടിരുന്ന ടീ പാര്‍ട്ടി കോംപ്രമൈസ് ഫോര്‍മുലയുടെ അടിസ്ഥാനത്തിലുള്ള ഈ വിധിപ്രസ്താവം മൂടിവെക്കപ്പെട്ടിരുന്ന ആയിരക്കണക്കിന് പ്രശ്നങ്ങള്‍ പെട്ടിയില്‍ നിന്ന് വലിച്ച് പുറത്തിടുന്ന ദുരവസ്ഥയിലേക്കായിരിക്കും നയിക്കുക. രാമന്‍ എന്ന പുരാണ കഥാപാത്രം ഇതാ ഇവിടെയാണ് ജനിച്ചത് എന്ന് കോടതി പ്രഖ്യാപിക്കുന്നതിലൂടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളടക്കമുള്ള ജനസാമാന്യത്തിന് നീതിന്യായവ്യവസ്ഥയില്‍ തുടര്‍ന്നും വിശ്വാസമര്‍പ്പിക്കാന്‍ ഏതു വിധേനയാണ് സാധ്യമാവുക എന്ന നിര്‍ണായകപ്രശ്നമാണ് ഉത്തരമില്ലാതെ അലയാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്.

81 comments:

Anonymous said...

വസ്തുകളെ അംഗീകരിക്കാതെ നടത്തിയിരുന്ന മതേതരത്വപ്രാസംഗികരുടെ മുഖംമൂടി കോടതിയാല്‍ വലിച്ചുകീറപ്പെട്ടിരിക്കുന്നു. ഇനിയെങ്കിലും ഒട്ടകപ്പക്ഷികള്‍ ആകാതിരിക്കാനുള്ള ആത്മാര്ധത നിങ്ങള്‍ കാട്ടൂ.. നിങ്ങളുടെ തിരിച്ചടി കാലത്തിന്റെ അനിവാര്യത മാത്രമാണ്.. ഇനിയെങ്കിലും സ്വയം വിലയിരുത്തലിന് തയ്യാറാകൂ..

ചിത്രഭാനു Chithrabhanu said...

വിധിയെ തുടർന്ന് ഇതുവരെ രക്തച്ചൊരിച്ചിൽ ഉണ്ടായില്ല എന്നത് മാത്രമാണ് പ്രധനം. വിധി തമാശതന്നെ. എന്നാൽ മറ്റൊരു വിധി അതേതു രീതിയിലായാലും അക്രമത്തിനേ വഴിവക്കൂ. താൽക്കാലിക സമാധാനമാണോ ആത്യന്തിക പരിഹാരമാണോ വേണ്ടത് എന്ന് ചോദിച്ചാൽ ഉത്തരമില്ല

ചിത്രഭാനു Chithrabhanu said...

അപകടകരമായ തലക്കെട്ടണിത്. ചർച്ചകളിൽ പോലും നാം ഡിപ്ലോമസി കാണിക്കേണ്ട സമയമാണ്. ഒന്നു പുനർ ചിന്തിക്കൂ

മനോഹര്‍ കെവി said...

i will not be surprised to see the sort of headlines GP does.. He is affected by Myopia...
There are people who thinks to shower loving words about Minority community will make one "progressive".
Their "lungi" mentality does not grow beyond Kerala. People will die for Party; not a single drop of blood for Nation...
They look everyhing in the eyes of 3rd rate politics.

Palam said...

Threthaygathil janicha ramaney kandethee..! Ennanu majid nirmichathu ennu kadethanayilla...?
Judiciary neenal vazhatte..!

Palam said...

Dear Satha, swantham blogil comemt adikan anuvadullathey mattullavarude blogil noki sthiram kamantadikathey... dayavu cheythu parasparam prakopanajal srshtikkunna comentukal ozhivakkan srathukkuka.court vithyil RSS nethavu kanicha manyathayengilum kanikkuka

Anonymous said...

Dear Palam,

Where and whom i provoked? I dont understand what you are saying!!

I criticized pseudo secularists who have only anti hindu agenda.

മലമൂട്ടില്‍ മത്തായി said...

Nice rant from a pseudo-secular, pseudo-communist but wholly communalist media personality.

Unknown said...

GP want this issue to be live then only he can play a muslim bugis role.
did any body think why this person is wrighting like this becose muslims are the bigger power than hundupartys in kerala if tommorrow parivaar overtakes muslims this PG will hide in ther blanket

if this issue ends here BJP dont have anything to show politicaly to ruling party. it will finish with in 10 years.
if you make this issue live again they will get a rope to hang
muslims can choose from this which one they want

നിസ്സഹായന്‍ said...

നമ്മുടെ വി.ആര്‍.കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ളവരെല്ലാം സ്യൂഡോ സെക്യുലറിസ്റ്റുകള്‍ ! സംഘപറിവാരികള്‍ക്കനുകൂലമായി പറയുന്നവരൊക്കെ സെക്യുലര്‍ !!!
പാലം പറഞ്ഞപോലെ ത്രേതായുഗത്തിലെ രാമന്‍ ജനിച്ചത് കൃത്യമായി കണ്ടുപിടിച്ച കോടതിക്ക് ബാബര്‍ പള്ളിപണിതെന്നെന്ന് കണ്ടുപിടിക്കാനായിട്ടില്ല.
ഒന്നാംതരം സെക്യുലര്‍ കോടതിക്ക് അഭിവാദനങ്ങള്‍ !

Anonymous said...

രാമചന്ദ്രനെപ്പോലെ മറ്റൊരു ഹിന്ദു ഇസ്ലാമിസ്റ്റ് ബുജി നപുംസക(പ്രയോഗത്തിന്റെ കോപ്പിറൈറ്റ് ചിത്രകാരന്)മായ രാജീവ് ശങ്കരന്‍ എഴുതിയ പോസ്റ്റ് കൂടി വായിക്കുകവിധിയിലെ വിശ്വാസങ്ങള്‍

സന്ദേഹി-cinic said...

പ്രശ്നം നമ്മുടെ ജുഡീഷ്യറി/നിയമ വ്യവസ്ഥക്ക് ലോകത്തിന്റെ മുമ്പിൽ തല ഉയർത്തി നിൽക്കാനാകുമോ എന്നതാണ്.തെളിവുകൾ വെച്ച് നിയമത്തെയും ഭരണ ഘടനയെയും വ്യാഖ്യാനിക്കുന്നതാകണമല്ലോ കോടതി വിധി.8500പേജുള്ള ഈ കോടതി വിധി വായിച്ച് ലോകശ്രദ്ധ പടിച്ചു പറ്റിയ ഈ കേസിൽ തെളിവുകൾക്കും നിയമത്തിനുമാണോ അതോ വിശ്വാസത്തിനാണോ പ്രാധാന്യം കൊടുത്തിരിക്കുന്നത് എന്ന് നിയമജ്ഞർ വിലയിരുത്തട്ടെ. നമുക്ക് കിട്ടിയ അല്പ വിവരങ്ങളിൽ നിന്ന് സാമന്യബുദ്ധിക്ക് തോന്നുന്ന ചില അഭിപ്രായങ്ങൾ പറയാം. ന്യായങ്ങളിൽ പലതിലും 3 ജഡ്ജിമാരും വ്യത്യസ്ത അഭിപ്രായങ്ങൽ രേഖപ്പെടുത്തിയിരിക്കുന്നു.മൂന്നു പേർക്ക് തുല്യമായി വീതിക്കുന്നത് മൂന്നു വിഭാഗത്തിനും ഭൂമിയിൽ തുല്യാവകാശത്തിനുള്ള തെളിവുകൾ കിട്ടിയിട്ടാണോ എന്ന് ഇതു വരെ പുറത്തുവന്ന വിവരങ്ങളിൽ കാണുന്നില്ല.വിശ്വാസത്തിന്റെ പ്രശ്നമായി കണ്ട് മൂന്നു പ്ര്ക്കും തുല്യമായി നീതി നൽകിയെന്നു വരുത്താനാണ് വിധി ശ്രമിച്ചത്.മുസ്ലിം കൾക്ക് മൂനിലൊന്നേ കിട്ടുന്നുള്ളൂ എന്ന ‘നീതി’ യുമുണ്ട്.ഒരു പരിഹാരം എന്ന നിലക്ക് മൂന്നു കക്ഷികളും സമ്മതിച്ചതിനു ശേഷം രൂപപ്പെടുന്ന ഒത്തു തീർപ്പാണിതെങ്കിൽ വളരെ നന്നായിരുന്നു.ഇത് മധ്യസ്ഥരോ സർക്കാരോ മുങ്കയ്യേടുത്ത് ചെയ്യേണ്ട കാര്യമാണ്.എക്സിക്യൂട്ടീവിന്റെ പരിധിയിൽ പെടുന്ന ഒരു കാര്യം കോടതി ചെയ്യാമോ.കോടതിക്ക് തെളിവുകൾ വെച്ച് വിധിക്കാം.അത് നടപ്പാക്കുന്നതിൽ ക്രമസമാധാനപ്രശ്നമുണ്ടെങ്കിൽ കക്ഷികളുമായി ചർച്ച ചെയ്ത് ഒത്തു തീർപ്പിലെത്താം. എന്നാൽ ഇവിടെ കോടതിയുടെ വിധി ഭാവിയിൽ ഏതു മതവിഭാഗത്തിനും മറ്റു മതക്കാരുടെ ആരാധനാലയങ്ങളെ തർക്ക വിഷയമാക്കി ഇങ്ങനെ ഒരു വിധി സമ്പാദിക്കാം എന്ന ഒരി കീഴ്വഴക്കം ഉണ്ടാക്കും.ഈ വിധിയുടെ ചുവട് പിടിച്ച് മറ്റു കോടതികൾ വിധികൾ പുറപ്പെടുവിക്കും.പക്ഷെ കോറ്റതിയുടെ വിധി അന്തിമമായി വന്നാൽ തങ്ങൾക്കെതിരാണെങ്കിലും വിധി മാനിക്കാർ എല്ലാവരും ബാധ്യസ്ഥരാണ്. ശ്രീരാമൻ ജനിച്ച കൃത്യ സ്ഥലത്തുതന്നെയാണ്,അമ്പലം പൊളിച്ചാണ് പല്ലി പണിതതെന്ന തെളിവിന്റെ അടിസ്ഥാനത്തിലല്ല,വിശ്വാസം മാനിച്ചാണ് ജഡ്ജി വിധിയെഴുതിയത്.അതും ഐകകണ്ഠ്യേനയല്ല താനും.ഔ ധിലെ ഐതിഹാസികവും ഹിന്ദു മുസ്ലിം ഐക്യം ഊട്ടിഒയുറക്കപ്പെട്ടതുമായ ഒരു ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഹിന്ദുക്കളെയും മുസ്ലിംകളെയും ഭിന്നിപ്പിക്കാൻ ലക്ഷ്യം വെച്ച് ഇങ്ങനെ ഒരു വാദം ഉയർത്തപ്പെട്ടത് എന്നതും മറക്കരുത്.അതൊക്കെ കോടതി വിധിയിൽ പരാമർശിച്ചിട്ടിണ്ടോ എന്നുമറിയില്ല.ഏതായാലും ഇന്ത്യൻ ജുഡീഷ്യറിയുടെ നിക്ഷ്പക്ഷതയും നിയമപരതയും കാര്യക്ഷമതയും ലോകത്തിന്റെ മുന്നിൽ ഉയർത്തിപ്പിടിക്കാൻ ഉതകുന്ന തരത്തിലാണോ ഈ വിധി എന്നാണ് ദേശാഭിമാനികളായ നാം പരിശോധിക്കേണ്ടത്.

സന്ദേഹി-cinic said...
This comment has been removed by the author.
സന്ദേഹി-cinic said...
This comment has been removed by the author.
സന്ദേഹി-cinic said...
This comment has been removed by the author.
അവര്‍ണന്‍ said...

സ്വത്ത് അറിയപ്പെടുന്ന 'ഉടമയെ'തിരിച്ചു എല്പിച്ചതിനു ശേഷം 'പിടിച്ചു പറിക്കാരന്' ഈ തര്‍ക്കത്തിലെ സ്വത്തിനോടുള്ള വൈകാരിക ബന്ധം കണക്കിലാക്കി അത് മുഴുവനായും കൊടുക്കാന്‍ പോലും 'ഉടമയോട്' കോടതിക്ക് കല്പിക്കാമായിരുന്നു. അത്തരം ഒരു വിധി ആയിരുന്നെങ്കില്‍ രാജ്യത്തെ സിവില്‍ സമൂഹത്തിനും പ്രത്യേകിച്ച് മുസ്ലിമ്കള്‍ക്കും കോടതി എന്ന വ്യവസ്ഥയില്‍ വിശ്വാസം ഉണ്ടാകുമായിരുന്നു.എന്റെ അഭിപ്രായം ഇവിടെ കാണുക.

Unknown said...

ഭൂമിയില്‍ സമാധാനമാണ് ദൈവം പോലും ആഗ്രഹിക്കുക. നമ്മളൊക്കെ ഇവിടെ വഴിയാത്രക്കാര്‍ മാത്രമാണ്. അമ്പലവും പള്ളിയും വസ്തുവുമൊക്കെ ഈ യാത്രയില്‍ നമുക്ക് സ്വന്തമെന്ന് വിശ്വസിക്കാമെന്നേ ഉള്ളൂ. സത്യത്തില്‍ ആര്‍ക്കും അവകാശപ്പെട്ടതല്ല. ഇതൊക്കെ എനിക്ക് അവകാശപ്പെട്ടതാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവരുടെ മനസ്സ് തീരെ ചെറുതാണെന്ന് ഞാന്‍ പറയും. ഒരു തര്‍ക്കം ഉടലെടുത്താല്‍ എല്ലാവര്‍ക്കും തൃപ്തി തരുന്ന ഒരു വിധി അസാധ്യമാണ്. ആരുടെയെങ്കിലും കൈവശത്തില്‍ ആണെന്ന് സ്ഥാപിക്കാന്‍ കഴിയാത്ത ഈ സ്ഥലം ഒരു കൂട്ടര്‍ക്ക് മാത്രമായി നല്‍കിയിരുന്നുവെങ്കില്‍ ആ വിധി ഉണ്ടാക്കുന്ന മുറിവ് ഉണക്കാന്‍ ദൈവം നേരിട്ട് ഇറങ്ങി വരുമായിരുന്നില്ല. നിരവധി ചോര ചീന്താന്‍ ആ വിധി ഇടയായിക്കൂടെന്നുമില്ല. ആ ഒരു അശാന്തിയാണോ ഈ വിധിയെ എതിര്‍ക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്?

ഇപ്പോള്‍ ചിലര്‍ക്ക് മുറുമുറുപ്പ് മാത്രമേയുള്ളൂ. എന്നാല്‍ വിധി ഒരു വിഭാഗത്തിന് മാത്രം അനുകൂലമായിരുന്നെങ്കില്‍ ഇന്ന് കാണുന്ന പോലെ ഒരു സമാധാനം നാട്ടില്‍ ഉണ്ടാകുമായിരുന്നോ? അങ്ങിനെയൊക്കെ അന്യോന്യം ശത്രുതയില്‍ മനുഷ്യന്മാര്‍ ഇവിടെ കഴിഞ്ഞിട്ട് ദൈവത്തിനെ ആരാധിക്കാന്‍ ഇവിടെയും പള്ളിയും അമ്പലവും വേണോ? സുപ്രീം കോടതിയില്‍ പോയാലും മറിച്ചൊരു വിധി ഉണ്ടാകരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന. അത് ഹിന്ദുവിനെയും മുസ്ലീമിനെയും വെവ്വേറെ കാണാന്‍ എനിക്ക് കഴിയാത്തത്കൊണ്ടും എല്ലാവരും മനുഷ്യരാണെന്ന് കാണാന്‍ കഴിയുന്നത്കൊണ്ടുമാണ്.

ദൈവവും മനുഷ്യരും തമ്മിലാണ് ഇടപാട് എന്ന് കരുതുന്ന ഒരു വിശ്വാസിയും അമ്പലത്തിനും പള്ളിക്കും വേണ്ടി അടി കൂടുകയില്ല എന്ന് കരുതാനാണെനിക്കിഷ്ടം. സമൂഹത്തില്‍ അസമാധാനം ഏറ്റവും മിനിമൈസ് ചെയ്ത വിധിയാണ് വന്നിരിക്കുന്നത്. ഇതിനെ എതിര്‍ക്കുന്നവരുടെ മനസ്സില്‍ ഈ വിധികൊണ്ട് കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായില്ലല്ലോ എന്ന തോന്നല്‍ ഉണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നില്ല. പക്ഷെ കൃഷ്ണയ്യരുടെ പ്രതികരണം വായിച്ചപ്പോള്‍ ഏറെ നിരാശയും ദു:ഖവും തോന്നി. നിരോധനാജ്ഞയെ പോലും അദ്ദേഹം എതിര്‍ത്തുകളഞ്ഞു. ഇന്നലത്തെ തെറ്റുകള്‍ക്ക് ഇന്ന് കണക്ക് തീര്‍ക്കണം എന്ന് പറഞ്ഞാല്‍ തെറ്റുകള്‍ വീണ്ടും തുടരണം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുക. അത് പോലെ സാങ്കല്പിക ചോദ്യങ്ങള്‍ ഉന്നയിച്ചാലും എവിടെയും എത്തുകയില്ല. ജീവിതം ക്ഷണികമാണെന്നും അതിലും അടുത്ത നിമിഷം ആര്‍ക്കും സ്വന്തമല്ലെന്നുമുള്ള സത്യം എല്ലാ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും യുക്തിവാദികള്‍ക്കും ബാധകമാണ്.

കുരുത്തം കെട്ടവന്‍ said...
This comment has been removed by the author.
കുരുത്തം കെട്ടവന്‍ said...

ഹ ഹ വിശ്വാസകാര്യത്തില്‍ കോടതി വിധി അംഗീകരിക്കില്ലെന്ന് പറഞ്ഞ സംഘപരിവാരം വിധിയെ സ്വാഗതം ചെയ്തിരിക്കുന്നു!! എന്നാല്‍ അത്‌ നേരത്തെ അങ്ങ്‌ പറഞ്ഞുകൂടെ "വിധി അനുകൂലമാണെങ്കില്‍ മാത്രം അംഗീകരിക്കും, പ്രതികൂലമാണെങ്കില്‍ കലാപം"! എന്തായാലും ശ്രീ ശാന്തിഭൂഷണ്‍ പറഞ്ഞ്‌ അപ്പടി ന്യായീകരിക്കുന്ന തരത്തിലായി പോയി വിധി. രാമണ്റ്റെ ജന്‍മ സ്ഥലം ക്രിത്യമായി കാണിച്ചു തന്ന ജഡ്ജിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ! ചരിത്രകാരന്‍മാര്‍ക്കു പോലും സാധിക്കാത്തതല്ലേ!

കുരുത്തം കെട്ടവന്‍ said...

മതേതരത്വത്തിന് ആഘാതം -ചരിത്രകാരന്മാര്‍
അയോധ്യ കേസില്‍
അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് പുറപ്പെടുവിച്ച വിധി രാജ്യത്തിന്റെ മതേതരതന്തുക്കള്‍ക്കും നീതിന്യായ വ്യവസ്ഥയുടെ ആദരണീയതക്കുമേറ്റ ആഘാതമാണെന്ന് പ്രശസ്ത ചരിത്രകാരന്മാരും ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.


അലഹബാദ് ഹൈകോടതിയുടെ വിധിയില്‍ ഞാന്‍ തികച്ചും അതൃപ്തനും അസ്വസ്ഥനുമാണ്. രണ്ടുമൂന്നു കാര്യം ചോദിക്കട്ടെ: ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ പൊളിച്ചത് ശരിയാണ് എന്നാണോ കോടതി പറയുന്നത്? '92ല്‍ പള്ളി പൊളിച്ചില്ല എന്ന് സങ്കല്‍പിക്കുക. ഭൂമി മൂന്നായി പങ്കിടണമെന്ന കോടതി വിധി നടപ്പാക്കാന്‍ മസ്ജിദ് തകര്‍ക്കേണ്ടി വരില്ലേ? മറ്റൊന്നു കൂടി: എല്‍.കെ. അദ്വാനിയും ജോഷിയും ഉമാഭാരതിയും മറ്റും പ്രതികളായ കേസിന് ഇനി എന്താണ് പ്രസക്തി? - ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍

ഇവിടെ നീതി പോകട്ടെ, നിയമം പോലും പരിഗണിക്കാതെ ഒരു വിഭാഗത്തിന്റെ വിശ്വാസം മാത്രം അടിസ്ഥാനമാക്കി കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. അത്തരമൊരു വിധി മാനിക്കണമെന്ന് മുസ്‌ലിംകളോട് ആവശ്യപ്പെടുന്നവരോട് തിരിച്ചുചോദിച്ചോട്ടെ: ഇവിടുന്നങ്ങോട്ട് നിയമവും പ്രമാണങ്ങളും നോക്കാതെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കോടതികള്‍ വിധിപ്രസ്താവം നടത്തുന്നതിനെ ഇവര്‍ അംഗീകരിക്കുമോ? രാജ്യത്തെ ഏതെങ്കിലും ഒരു ആരാധനാലയം ചൂണ്ടി മറ്റൊരു വിഭാഗം വിശ്വാസികള്‍ ഇത് തങ്ങള്‍ പവിത്രമെന്ന് വിശ്വസിക്കുന്ന സ്ഥലത്താണെന്ന് പറഞ്ഞാല്‍ അത് പൊളിച്ചുനീക്കാന്‍ തയാറാകുമോ? രേഖകളും പ്രമാണങ്ങളുമുള്ള ആരുടെയെങ്കിലും കിടപ്പാടത്തില്‍ കയറിച്ചെന്ന് ഏതെങ്കിലും വിശ്വാസത്തിന്റെ പേരില്‍ ആര്‍ക്കും അവകാശവാദമുന്നയിക്കാവുന്ന സാഹചര്യത്തിനുള്ള വഴിയൊരുക്കുന്നതാണ് ഈ വിധി -സഫരിയാബ് ജീലാനി

Unknown said...

ഇവിടെ ഞാന്‍ മുകളില്‍ ഒരു കമന്റ് എഴുതിയിട്ടുണ്ട്. അത് എങ്ങനെയാണ് വായിക്കുന്നവര്‍ എടുക്കുക എന്നറിയില്ല. വരട്ട് തത്വചിന്തയാണെന്ന് ചിലര്‍ക്ക് തോന്നാം. പ്രായോഗികജീവിതത്തില്‍ അല്പം തത്വചിന്തയുമാകാം എന്നാണെന്റെ മതം. ഏതായാലും രണ്ട് വാക്ക് കൂടി ഇവിടെ എഴുതാന്‍ തോന്നി,അതാണ് വീണ്ടും വന്നത്.

ഈ തര്‍ക്കത്തിന്റെ മര്‍മ്മസ്ഥാനം വിശ്വാസമാണ്. ഹിന്ദുവിന്റെ വിശ്വാസങ്ങളേക്കാളും എത്രയോ മേന്മയുള്ളതും മഹത്തരവുമാണ് ഇസ്ലാമിന്റെ വിശ്വാസം. ഹിന്ദുവിന് എത്രയോ ദൈവങ്ങള്‍ , എന്നാല്‍ മറ്റ് മതങ്ങളിലെ വിശ്വാസങ്ങളെ എല്ലാം അത് നിരാകരിക്കുകയും ചെയ്യും. നേരെ മറിച്ചു ഇസ്ലാമില്‍ ദൈവം ഒന്നേയുള്ളൂ. ആ ദൈവം എല്ലാ മനുഷ്യരുടേതുമാണ്. മുസ്ലീമിങ്ങളുടെ മാത്രം ദൈവം അല്ല എന്ന് സാരം. ശ്രീരാമന്‍ എന്ന് വേണ്ട എല്ലാ ഹിന്ദു അവതാരങ്ങളേയും ദൈവത്തിന്റെ ദൂതന്മാരായിട്ടാണ് (ഹിന്ദുവിന്റെ മാത്രമല്ല,ഇവിടെ തര്‍ക്കം ഹിന്ദുവും മുസ്ലീമിങ്ങളുമായത്കൊണ്ട് പറയുന്നതാണ്)ഇസ്ലാം കാണുന്നത്. ഇത്രയും വിശാലമായൊരു വീക്ഷണം ഏതെങ്കിലും മതം അതിന്റെ അനുയായികളെ പഠിപ്പിക്കുന്നുണ്ടോ? അടിസ്ഥാനപരമായി എല്ലാറ്റിനെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മഹത്തായൊരു ദര്‍ശനമാണ് ഇസ്ലാം എന്ന് പറഞ്ഞുവരികയായിരുന്നു ഞാന്‍ . ഇനി പ്രായോഗികമായി ചിന്തിച്ചുനോക്കാം, വിധി മുസ്ലീമിങ്ങള്‍ക്ക് അനുകൂലമായിരുന്നെങ്കിലോ? അത്തരം വിധി യഥാര്‍ത്ഥത്തില്‍ അനുകൂലമാവുക ഇവിടത്തെ ഹിന്ദുത്വ ശക്തികള്‍ക്കായിരുന്നില്ലേ? അത്കൊണ്ട് എല്ലാം ഉള്‍ക്കൊള്ളാനും പൊറുക്കാനും കഴിയുന്ന മുസ്ലീം സഹോദരന്മാര്‍ക്ക് ഈ വിധിയില്‍ നഷ്ടബോധം തോന്നരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ഇതെന്റെ ആത്മാര്‍ത്ഥത കൊണ്ട് പറയുന്നതാണെന്നും യാതൊരു മുതലെടുപ്പിന് വേണ്ടിയല്ലെന്നും മനസ്സിലാക്കാന്‍ താല്പര്യം.

സന്ദേഹി-cinic said...

വിശ്വാസത്തെ മാനദണ്ഡമാക്കി ഒരു മതേതര നിയമവ്യവസ്ഥ ഒരു ബഹുമത/സാംസ്കാരിക സമൂഹത്തിൽ ഇങ്ങനെ വിധി പറയാൻ തുടങ്ങിയാലത്തെ അനന്തരഫലങ്ങൾ ചർച്ച ചെയ്യേണ്ടതു തന്നെ.ബഹുസ്വര സമൂഹത്തിന്റെ ബഹുസ്വരതയെ വിപുലപ്പെടുത്താൻ ഈ വിധി സഹായിക്കുമോ? ഭൂമി ആർക്ക് അവകാശപ്പെട്ടതാണെന്ന് തെളിയിക്കാൻ ആധുനികനിയമങ്ങൾ വിശ്വാസത്തെ ആധാരമാക്കാമോ? ഇന്ത്യ പരിഷ്കൃത രാജ്യമായിത്തന്നെ മുന്നോട്ട് പോകാൻ ഈ വിധി എത്രത്തോളം ഉതകും? വിശ്വാസങ്ങളെ പരസ്പരം ബഹുമാനിക്കാൻ, പരസ്പരം വിട്ടു വീഴ്ചക്കു തയ്യാറാവാൻ ഒക്കെ നമുക്ക് പൊതുസമൂഹത്തോടും ബന്ധപ്പെട്ട കക്ഷികളോടും ആവശ്യപ്പെടാം.അത്തരം അന്തരീക്ഷത്തിനു വേണ്ടി പ്രവർത്തിക്കുകയും അഭ്യർഥിക്കുകയും ചെയ്യാം.പക്ഷെ പ്രശ്നം സൃഷ്ടിക്കാൻ മാത്രം തുനിഞ്ഞിറങ്ങുന്ന നിക്ഷിപ്ത താല്പര്യക്കാർ എന്നും ഇത്തരം പ്രശ്നാങ്ങൾ ഉണ്ടാക്കും,ഇനിയും ഉണ്ടാക്കും എന്നു നാം കാണണം.അവിടെ ഒരു ആധുനിക പരിഷ്കൃത നിയമ വ്യവസ്ഥ എന്തു നിലപാട് സ്വീകരിക്കണം? അതിനു മറുപടി പറയാതെ ഈ പ്രശ്നത്തിന്റെ വൈകാരികതലത്തെയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും മാത്രം സ്പർശിച്ചു സമവായം പറയുന്നതിൽ അർഥമില്ല.ഒരു പള്ളിക്കും അമ്പലത്തിനും വേണ്ടി തർക്കിക്കുന്നതിലും കലാപം ഉണ്ടാക്കുന്നതിലും അർഥശൂന്യത കാണുന്നവൻ തന്നെയാണീ ഞാനും.പക്ഷെ നാനാത്വത്തിൽ ഏകത്വം,മതേതരത്വം,സർവമതസമഭാവന,ജനാധിപത്യം,നീതി,സാമൂഹ്യസമത്വം,വിശ്വാസ സ്വാതന്ത്ര്യം,ന്യൂനപക്ഷ പരിരക്ഷ ഇങ്ങനെ തുടങ്ങി നമ്മുടെ ഭരണ ഘടനയുടെ മൂലക്കല്ലാകുന്ന പലതിന്റെയും വിഷയങ്ങൾ ഈ വിധിയിൽ പരിശോധിക്കപ്പെടേണ്ടതുണ്ട്.അതിനെയൊക്കെ ആധാരമാക്കുന്ന ഒരു നിയമ വ്യവസ്ഥയും നിയമവാഴ്ചയും കാര്യക്ഷമമായി പുലരാനാണ് ഭരണഘടന ലക്ഷ്യം വെക്കുന്നത്.നിയമം നിയമത്തിന്റെ വഴിക്കുതന്നെ കൃത്യമായി പോകാതിരുന്നാൽ എക്സിക്യൂട്ടീവിന്റെ ഗതി പിന്നെന്തായിരിക്കും? അതുകൊണ്ട് വിധിയെ നിയമത്തിന്റെയും ഭരണ ഘടനയുടെയും അന്തസത്തയും അതിന്റെ ഭാവിയും വെച്ചാണ് പരിശോധിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം.അതേ സമയം കോടതി പറയുന്ന പോലെ ഇത് ഒത്തു തീർന്നാൽ വളരെ നല്ലത്.അപ്പോഴും വിധി നിയമപരം തന്നെയാകേണ്ടതുമുണ്ട്.

ഷൈജൻ കാക്കര said...

അയോദ്ധ്യ വിധി നൂറു ശതമാനം നീതിയുക്‌തവും നിയമവ്യവസ്ഥയുടെ വിശ്വാസ്യത കാത്ത്‌ പരിപാലിക്കുന്നതും അല്ല എന്ന കാര്യത്തിൽ കാക്കരയും യോജിക്കുന്നു...

ഈ വിധിയിൽ നിയമപുസ്തകത്തിന്‌ വെളിയിലെ പ്രായോഗിക അവസ്ഥയും ജഡ്ജിമാരുടെ സ്വന്തം നിഗമനങ്ങളും (ഒരു പക്ഷെ വിശ്വാസവും) ഇന്ത്യൻ കോടതിയുടെയും ജനാധിപത്യത്തിന്റെയും ജനത്തിന്റെയും പക്വതയില്ലായ്‌മയും എല്ലാം ഈ വിധിയിലൂടെ വെളിവാകുന്നുണ്ട്...

എന്നിരുന്നാലും സഘർഷഭരിതമായി നീണ്ടുപോകുന്ന അയോദ്ധ്യ പ്രശ്നത്തേക്കാൽ കാക്കരയിഷ്ടപ്പെടുന്നത്‌ ഇപ്പോൾ വിധിക്കപ്പെട്ടിരിക്കുന്നപോലത്തെ ഒരു ഒത്തുതിർപ്പ്‌ വിധി തന്നെയാണ്‌... പ്രായോഗികതയിലൂന്നിയുള്ള ഒരു ഒത്തുതീർപ്പ്‌...

ഇനി സുപ്രീംകോടതിയിലായാലും വിധികൾ നീണ്ടുപോകരുത്‌...

സന്ദേഹി-cinic said...
This comment has been removed by the author.
സന്ദേഹി-cinic said...
This comment has been removed by the author.
സന്ദേഹി-cinic said...

സുപ്രിം കോടതി വിധി പറയാൻ കാത്തു നിൽക്കുന്നതിനു മുമ്പ് തന്നെ ഒത്തു തീർപ്പിലൂടെ പ്രശ്നം പരിഹരിക്കുന്നതാവും നല്ലത്.അല്ലെങ്കിൽ ഇതു പോലെയാണ് വിധിയെങ്കിൽ അത് ഇന്ത്യൻ ജുഡീഷ്യറിയുടെ സല്പേരിനും നിക്ഷ് പക്ഷതക്കും കളങ്കമുണ്ടാക്കും.അത് ജുഡീഷ്യറിയുടെ ഭാവി അപകടത്തിലുമാക്കും.ചുരുക്കിപ്പറഞ്ഞാൽ ഈ വിധി ഇന്ത്യൻ ജുഡീഷ്യറിയെ കുഴപ്പത്തിൽ ചാടിച്ചിരിക്കുന്നു എന്നർഥം.അതിൽ നിന്ന് അതിനെ കരകയറ്റാൻ പുറത്തുവെച്ചുള്ള ഒത്തു തീർപ്പാണ് പരിഹാരം.അത് സംഘർഷങ്ങളും അതൃപ്തികളും ഒഴിവാക്കുകയും ചെയ്യും

ശ്രീജിത് കൊണ്ടോട്ടി. said...

Tracking!

വാക്കേറുകള്‍ said...

ടൈറ്റില്‍ അട്യോള്യാട്ടുണ്ട്... വായിക്കണ സ്പോട്ടില്‍ ചുള്ളന്മാര്‍ക്ക് നഷ്ടബോധം ഉണ്ടാകും. ഒരു സംശയം ബാബറിന്റെ കാര്‍ന്നോന്മാര്‍ടെ സ്ഥലം ഒന്നും അല്ലല്ലോ ഇത്. അങ്ങേരു പിടിച്ചെടുത്തതല്ലെ?
ഇരുപക്ഷത്തിനു അവകാശം ഉള്ള സ്ഥലം അലമ്പുണ്ടാക്കാതെ വീതിച്ചു കൊടുത്തു. അത്രതന്നെ. അലമ്പുണ്ടാവാത്തൈല്‍ ചില അലവലാതീ ബുദ്ധിജീവികള്‍ക്ക് അസ്സാരം കൃമികടിയുണ്ട്.

പുലരി said...

അ-ന്യായവിധി.
ജഡ്ജിമാര്‍ മുന്നില്‍ നിലനിക്കുന്ന തെളിവുകള്‍ മാറ്റിവെച്ചു കൊണ്ടു മിത്തിനേയും, അന്ധവിശ്വാസത്തെയും നിയമ വ്യാഖ്യാനങ്ങള്‍ക്കും വിധിന്യായങ്ങള്‍ക്കും ആശ്രയിക്കുകയെന്നത് ദുരവ്യാപകമായ പ്രത്യാഖാതങ്ങല്‍ക്കാന് വഴിവെക്കുക. ബാബറി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ടു ഹിന്ദുത്വ ശക്തികള്‍ നടത്തിയ രക്തപങ്കിലമായ രതയാത്രകളും കുട്ടക്കൊലകളുമെല്ലാം ഇനി നിയമവിധേയമാകും. കാരണം കോടതിയുടെ ഭാഷ്യത്തില്‍ നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ ഒരു കെട്ടിടം തകര്‍ക്കുവാനുള്ള നിയമാനുശ്രിത മാര്ഗ്ഗമായിട്ടാകും വരും നാളുകളില്‍ രഥയാത്രയും മേമ്പൊടിക്ക് നടത്തിയ കുട്ടക്കുരുതികളും നിയമ പുസ്തകത്തില്‍ ഇടം പിടിക്കുക.

. ജഡ്ജിമാര്‍ ചെയ്യേണ്ടത് വിതംവേക്കാലോ വിധി പറയാലോ എന്നാ പ്രാഥമികമായ ചോദ്യം ഇവിടെ ഉയരുന്നു. ഒരു ക്ഷേത്രം തകര്‍ത്താണ് അവിടം പള്ളി പണിതതെന്ന് തെളിയിക്കപ്പെട്ടാല്‍ പിന്നെ മുസ്ലിം സമുദായം ഒരിക്കല്‍ പോലും ബാബറി മസ്ജിടിനുമേല്‍ അവകാശം ചോദിക്കുകയില്ല. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നു. സംഘപരിവാരം പ്രചരിപ്പിക്കും പോലെ ക്ഷേത്രം തകര്ത്തിട്ടാണ് അവിടെ ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടതെന്നു കോടതിക്ക് ഉറപ്പ് ഉണ്ടെങ്കില്‍ പിന്നെയെന്തിന് കോടതി മുന്നില്‍ ഒന്ന് മുസ്ലിംകള്‍ക്ക് നല്‍കണം? അതിന്മേലുള്ള പുര്‍ന്നാവകാശം സംഘപരിവാറിനു തന്നെ പതിച്ചു നല്കാമല്ലോ?
വിഷയത്തിന്റെ കാതലായ വശം ഇവിടെയാണ്‌. കോടതി പോലും സമ്മര്‍ദ്ടത്തിന്നു അടിമപ്പെടുന്നു എന്ന വികാരം ഉയരുന്നത് അന്യായമായ ഈ വിതം വെക്കലിളുടെയാണ്. ചരിത്രത്തില്‍ ഫല്സ്തിന്‍ ഭുമി പിടിച്ചടക്കിയ ജുതരാഷ്ട്രതെ നിയമവിധേയമാക്കിയ നടപടിക്കു തുല്യമായിപ്പോയി ഈ അന്യായവിധി..
ഒപ്പം മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടു രാജ്യത്തെ നിതിന്യായ വ്യവസ്ഥകള്‍ സ്വികരിക്കുന്ന സവിശേഷ സ്വഭാവത്തിന്മേല്‍ ഒരാണികുടി....

വാക്കേറുകള്‍ said...

ഗഡ്യ്യേ അത് രണ്ടുകൂട്ടരുടേം അവകശത്തില്‍ ഉള്ള സ്ഥലാണ്‍്. കുരുടന്‍ ആനയെ കണ്ടപോലെ ഓരോര്‍ത്തര്‍ ഓര്‍ന്നോന്ന് പറഞ്ഞോണ്ടിരിക്കാ..!!

Unknown said...

സംഘം ഈ വിധിയില്‍ തൃപ്തരാണോ? അപ്പീലിനു പോകുന്നുണ്ട്. "വിധി അനുകൂലമാണെങ്കില്‍ മാത്രം അംഗീകരിക്കും, പ്രതികൂലമാണെങ്കില്‍ കലാപം"! - എനായിരുന്നു സംഘം പറഞ്ഞിരുന്നത്. സുപ്രീംകൊടതി അപ്പീലിലും അതേ നിലപാടായിരിക്കുമോ?

Anonymous said...

"എന്നിരുന്നാലും സഘര്‍ഷഭരിതമായി നീണ്ടുപോകുന്ന അയോദ്ധ്യ പ്രശ്നത്തേക്കാല്‍ കാക്കരയിഷ്ടപ്പെടുന്നത്‌ ഇപ്പോള്‍ വിധിക്കപ്പെട്ടിരിക്കുന്നപോലത്തെ ഒരു ഒത്തുതിര്‍പ്പ്‌ വിധി തന്നെയാണ്‌... പ്രായോഗികതയിലൂന്നിയുള്ള ഒരു ഒത്തുതീര്‍പ്പ്‌..."
എന്ന കാക്കരയുടെ അഭിപ്രായമാണ് പൊതുവില്‍ നിഷ്കളങ്കര്‍ പങ്കുവയ്ക്കുന്നത്. അത്തരക്കാര്‍ മനസ്സിലാക്കുന്നത് ബാബരി മസ്ജിദ് വിഷയം ഇങ്ങനെ അവസാനിച്ചാല്‍ സംഘ് പരിവാര്‍(ശരിക്കും ബ്രാഹ്മണ്യാധികാര ശക്തികള്‍) അടങ്ങുമെന്നാണ്. അവര്‍ക്ക് ഈ അമ്പലവും വിശ്വാസവും ഒന്നുമൊരു പ്രശ്നമല്ലെന്ന് ദയവായി മനസ്സിലാക്കുക. അത് നിര്‍മോഹി അഖാരയെപ്പോലെ അപൂര്‍വം പേരുടെ മാത്രം കാര്യമാണ്. എന്തെങ്കിലും കാരണം പറഞ്ഞ് എപ്പോഴും മുസ്ലിങ്ങളെ അപരരും ഭീകരരും തീവ്രവാദികളുമൊക്കെ ആക്കി നിര്‍ത്താനും മുസ്ലിങ്ങളും പിന്നാക്ക-ദലിത് വിഭാഗങ്ങളും ഐക്യപ്പെട്ട് ബ്രാഹ്മണ്യാധികാരത്തെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കുക എന്നതുമാണ് അവരുടെ ആത്യന്തിക ലക്ഷ്യം. ഭരണകൂട ഉപകരണങ്ങളെയും മാധ്യമങ്ങളെയും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതുകൊണ്ട് ഇതെല്ലാം അവര്‍ക്കു നിസ്സാരമാണ്. സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളിലൊന്നും ഇടപെടാതെ,വെറും മതപരമായ കാര്യങ്ങള്‍ നോക്കി ഇഷ്ടം പോലെ കാശോ സൌകര്യങ്ങളോ ഉണ്ടാക്കി ,അവസരവാദപരമായി ഇടതു-വലതു-മധ്യ മുന്നണികളെ താങ്ങി നില്‍ക്കുന്ന അറുപിന്തിരിപ്പന്‍ യാഥാസ്ഥിതിക മുസ്ലിം സംഘടനകളെ ഒരു വിധത്തിലും ഇവര്‍ ഉപദ്രവിക്കാറില്ല. എന്നു മാത്രമല്ല, അവര്‍ക്ക് എല്ലാവിധ സഹായവും ഭരണകൂട ഏജന്‍സികളിലൂടെ ചെയ്തു കൊടുക്കയും ചെയ്യും. എന്നാല്‍ പിന്നാക്ക-ദലിത് വിഷയങ്ങള്‍ ഏറ്റെടുക്കുന്ന, ബ്രാഹ്മണ്യാധികാരത്തെ ചെറുക്കുന്ന, രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന മുസ്ലിം സംഘടനകളെയും വ്യക്തികളെയും വച്ചുപൊറുപ്പിക്കില്ല. അതുകൊണ്ട് ഈ വിധിയിലൂടെ പ്രശ്നങ്ങളെല്ലാം തീരും എന്നു വ്യാമോഹിക്കുന്നത് കാര്യങ്ങള്‍ ഉപരിപ്ലവമായി മാത്രം കാണുന്നതില്‍ നിന്നുളവാകുന്ന നിഷ്കളങ്കതയാണെന്നേ പറയാനാവൂ.

സന്ദേഹി-cinic said...

വിധിയുടെ നിയമപരമായ ഭവിഷ്യത്തുകളെക്കുറിച്ചുള്ള അവധാനതയോടെയുള്ള ചർച്ച യാണ് നടക്കേണ്ടത്.മത രാഷ്ട്രീയ പ്രശ്നങ്ങൾ കൂട്ടിക്കുഴച്ച് ചർച്ച ചെയ്യുന്നത് മർമ്മപ്രധാനമായ പ്രശ്നങ്ങൾ കാണാതെ ക്പോകുന്നതിനിടയാക്കും.രാജ്യത്തെ നിയമവിദഗ്ധരെ ഉൾക്കോള്ളിച്ചുകൊണ്ട് സംവാദങ്ങളിലൂടെ വിധിയുടെ നൈതിക നൈയാമിക വശങ്ങളെകുറിച്ച് പൊതു ജനാഭ്പ്രായം രൂപികരിക്കാൻ നീതിയിലും നിയമവാഴ്ചയിലും ജുഡീഷ്യറുടെ ആരോഗ്യകരമായ ഭാവിയിലും താല്പര്യമുള്ള മനുഷ്യസ്നേഹികൾ മുന്നിട്ടിറങ്ങണം.ഇതിനു ജി പി രാമചന്ദ്രന്റെ ഇടതുപക്ഷം തയ്യാറാകുമോ?വോട്ടു ബാങ്ക് ചോരുന്നത് ഭയന്ന് അവർ പിൻ മാറുമോ?ഉത്തരേന്ത്യൻ കമ്യൂണിസ്റ്റുകാരുടെ ദീർഘവീക്ഷണവും തിരിച്ചറിവും കേരളത്തിലെ കംയൂണിസ്റ്റുകാർ കാണിക്കാറില്ല.അവർക്ക് വൈകിയേ സംഗതി തലയിൽ ഓടൂ.സഹ്‌മത് പ്രതികരിച്ചു കഴിഞ്ഞു.പുകാസ ‘സ്വത്വ”പ്പേടി കൊണ്ട് പ്രതികരിക്കാതിരിക്കുകയാകാം.സന്ദർഭം മുതലാക്കുന്നത് പതിവു പോലെ ജമാ-അത്തും പോപുലർ ഫ്രണ്ടും തന്നെയാകും.അത് കഴിഞ്ഞ് സട കുടഞ്ഞെഴുന്നേല്ല്ക്കുന്ന ഇടതുപക്ഷത്തെ പ്രതീക്ഷിക്കാം.

Rajeeve Chelanat said...

"വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പ്രശ്നത്തിലെന്തു കാര്യം എന്ന് ഇന്നലെ വരെയും ചോദിച്ചിരുന്ന സംഘപരിവാറുകാര്‍ ഝടുതിയില്‍ സംഘടിപ്പിച്ച കറുത്ത കുപ്പായവുമണിഞ്ഞ് കോടതി നടപടികള്‍ വ്യാഖ്യാനിക്കുകയും വിജയ ചിഹ്നം ഉയര്‍ത്തി നെഗളിക്കുകയും ചെയ്യുന്ന ജുഗുപ്സാവഹമായ കാഴ്ചകള്‍ ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലും സ്ഥാനം പിടിച്ചേക്കും"..

കിറുകൃത്യമായ നിരീക്ഷണം ജി.പി.

വട്ടത്തിലോ, ചതുരത്തിലോ, എങ്ങിനെയും ആര്‍ക്കും എതുരീതിയിലും വായിക്കാവുന്ന പെരുന്തച്ചന്‍ കുളങ്ങളാവുകയാണ്‌ കോടതിവിധികള്‍. ഭൂരിപക്ഷ മതത്തെ അവര്‍ ഭയപ്പെടുന്നു എന്നുപോലും തോന്നുന്നു. രാമന്റെ ജന്മഭൂമി കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് കോടതി അവകാശപ്പെട്ടിട്ടുന്ടെങ്കില്‍ കോടതിയെ അടിയന്തിരമായി ചങ്ങലക്കിടുകയും വേണ്ടതാണ്.

അഭിവാദ്യങ്ങളോടെ

വെള്ളി രേഖ said...

എന്റെ അഭിപ്രായത്തില്‍ അപ്പീലിന് പോയും മറ്റും പ്രശ്നം ഇനി കൂടുതല്‍ വഷളാ ക്കരുതെന്നാണ്. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റി അവര്‍ക്ക് നല്‍കിയ ഭൂമി കൂടി ഹിന്ദു സംഘടനകള്‍ക്ക് നല്‍കണം അങ്ങനെ ഇതവസാനിപ്പിക്കണം. ദയവായി സെകുലര്‍ സുഹൃത്തുക്കള്‍ പ്രശ്നം കൂടുതല്‍ വഷളാ ക്കരുത്
ഡോക്ടര്‍ ബി ഇക് ബാല്‍

കാവലാന്‍ said...

**വട്ടത്തിലോ, ചതുരത്തിലോ, എങ്ങിനെയും ആര്‍ക്കും എതുരീതിയിലും വായിക്കാവുന്ന പെരുന്തച്ചന്‍ കുളങ്ങളാവുകയാണ്‌ കോടതിവിധികള്‍**

ഈ മുഖവുരയെന്തിനാണെന്ന് പിന്നീടുവന്ന വരികളില്‍ വ്യക്തം.

** രാമന്റെ ജന്മഭൂമി കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് കോടതി അവകാശപ്പെട്ടിട്ടുന്ടെങ്കില്‍ കോടതിയെ അടിയന്തിരമായി ചങ്ങലക്കിടുകയും വേണ്ടതാണ്.**

കോടതിവിധിയില്‍ എവിടെയാണ് ഈ തീര്‍പ്പ് കാണാനാവുക? രാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിച്ച് ഹിന്ദുക്കള്‍ ആരാധിച്ചിരുന്നു എന്ന് ഉണ്ടായേക്കാം തെരുവുകളില്‍ കലാപം പ്രതീക്ഷിച്ച ചിലര്‍ക്കൊക്കെ തെറ്റു പറ്റി.മുലായത്തിന് മുസ്ലീം സമുദായം കൊടുത്ത മറുപടി എല്ലാവരിലുമെത്തിയില്ലെന്ന് തോന്നുന്നു.

kaalidaasan said...

ബാബറിനു മിച്ചഭൂമി കൊടുത്തു എന്ന പരിഹാസത്തിന്‌ ഒരു നല്ല നമസ്കാരം പറയാതെ വയ്യ. ബാബറിനു മിച്ച ഭൂമിക്കും അര്‍ഹതയുണ്ടോ എന്നൊന്നും രാമചന്ദ്രനോട് ആരും ചോദിക്കരുത്. ബ്രിട്ടീഷുകാരും അമേരിക്കക്കാരും നടത്തുന്ന അധിനിവേശങ്ങള്‍ മാത്രമാണല്ലോ രാമചന്ദ്രന്‍മാരുടെ കോങ്കണ്ണില്‍ അധിനിവേശങ്ങള്‍. മധ്യേഷ്യയില്‍ നിന്നും വന്ന് ഇന്‍ഡ്യ പിടിച്ചടക്കി അധികാരം സ്ഥാപിച്ച ബാബറൊക്കെ രാജ്യസ്നേഹിയായ ഇന്‍ഡ്യക്കാരന്‍ എന്നല്ലെ രമചന്ദരന്‍മാരുടെ തീട്ടൂരങ്ങള്‍. ഇന്‍ഡ്യ ഈ രാജ്യസ്നേഹികള്‍ക്ക് പൈതൃകമായി അവരുടെയും രാമചന്ദ്രന്റെയും ദൈവം കൊടുത്തതാണല്ലോ.

kaalidaasan said...

മാതൃത്വത്തെ സംബന്ധിച്ച തര്‍ക്കവുമായി വന്ന അമ്മമാര്‍ക്കായി കുട്ടിയുടെ ശരീരം തന്നെ പിളര്‍ത്തി നല്‍കാന്‍ ഉത്തരവിട്ട സോളമന്‍ രാജാവിന്റെ തീരുമാനത്തോടാണ് ഈ വിധിയെ ചില നിരീക്ഷകര്‍ ഉപമിച്ചത്..

ഈ ഉപമ നിരീക്ഷിച്ച നിരീക്ഷകനെ അഭിനന്ദിക്കാതെ വയ്യ. കുട്ടിയെ രണ്ടായി ഭാഗിച്ചു നല്‍കാന്‍ പറഞ്ഞ സോളമന്‍ അത് ചെയ്തോ എന്നും അതിനു ശേഷം നടന്ന സംഗതികള്‍ എന്താണെന്നു കൂടി പറഞ്ഞാലേ ഈ കഥയുടെ പരിണാമഗുപ്തി പൂര്‍ത്തിയാകൂ. ഭാഗിക്കണമെന്നു പറഞ്ഞപ്പോള്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ ഉടമ എന്തു ചെയ്തു എന്നുകൂടി പറഞ്ഞാലേ കഥ പൂര്‍ത്തിയാകൂ.

രാമചന്ദ്രന്‍ ഉദ്ദേശിക്കുന്ന യഥാര്‍ത്ത ഉടമ മുസ്ലിങ്ങളാണെങ്കില്‍ അവര്‍ ഈ സ്ഥലം ഭാഗിക്കേണ്ട, അത് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കൂ. എന്നല്ലേ പറയേണ്ടിയിരുന്നത്? അത് രാമ ചന്ദ്രന്‍മാര്‍ പറയില്ല.

ഇത് ഉടമസ്ഥവകാശം സംബന്ധിച്ച ഒരു തര്‍ക്കമാണ്. അത് തെളിയിക്കാന്‍ ആരുടെ കയ്യിലും രേഖകളില്ല. ഈ അവസ്ഥയില്‍ കോടതി എന്തു ചെയ്യണമായിരുന്നു? രാമചന്ദ്രന്‍മാര്‍ ആരുമത് പറയില്ല. പക്ഷെ അവരുടെ മനസിലിരുപ്പ് ആര്‍ക്കും വായിച്ചെടുക്കാം.

ബാബ്രി മസ്ജിദ് നിന്നിരുന്ന സ്ഥലം മുസ്ലിങ്ങള്‍ക്ക് കൊടുക്കേണ്ടതായിരുന്നു എന്ന് ഒരു രാമചന്ദ്രനും തെളിച്ചു പറയില്ല. അത് പറയനുള്ള തന്റേടം ഒരു രാമചന്ദ്രനും ഇല്ല. ഇംഗ്ളീഷില്‍ ഒരു പഴം ചൊല്ലുണ്ട്. Beating around bush എന്നാണത്. രാമചന്ദ്രന്‍മാര്‍ ചെയ്യുന്നതും അതു തന്നെ.

കോടതി വിധിച്ചത് തെറ്റ് എന്നു പറയുന്നവര്‍ ആരും എന്തു വിധിയാണു കോടതി പറയേണ്ടിയിരുന്നത് എന്ന്പറഞ്ഞുകേട്ടില്ല.

kaalidaasan said...

എന്നാല്‍, നീതിന്യായ നിര്‍വഹണത്തിലുപരിയായി സമാധാന വാഴ്ചക്കാണ് കോടതി മുന്‍തൂക്കം കൊടുത്തിട്ടുള്ളതെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക-ചരിത്ര സാഹചര്യത്തെ വിപുലമായ അര്‍ത്ഥത്തില്‍ അതിനുള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന പ്രസക്തമായ പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഈ വിധിക്കു ശേഷവും ആര്‍ക്കും സാധ്യമാവുകയില്ല.

ഇത് ആത്മഹത്യാപരമായ ഒരു പരാമര്‍ശമാണ്. നീതിന്യായ നിര്‍വഹണം ചില കണക്കുകള്‍ തീര്‍ക്കാനാണെന്നു കരുതുന്ന ക്വട്ടേഷന്‍ സംഘങ്ങളേ ഇതു പൊലെയുള്ള ഒരു പരാമര്‍ശം നടത്തൂ.

പരിഷ്കൃത സമൂഹം നീതി നിര്‍വഹണം നടത്തുന്നത് സമാധാന വാഴ്ചക്കു തന്നെയാണ്. സമാധാനത്തിനു ഭംഗം വരുന്ന ഒരു നീതി നിര്‍വഹണം അതിന്റെ ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തും.

ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക-ചരിത്ര സാഹചര്യത്തെ വിപുലമായ അര്‍ത്ഥത്തില്‍ ഈ വിധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന പ്രസക്തമായ പ്രശ്നത്തില്‍ നിന്ന് ആരും ഒഴിഞ്ഞുമാറേണ്ട. അതൊക്കെ വിപുലമായി തന്നെ ചര്‍ച്ച ചെയ്യണം. അതിന്റെ കൂടെ ഇന്‍ഡ്യയുടെ മത സാഹചര്യം കൂടി കണക്കിലെടുക്കണം. അങ്ങനെ ചെയ്യുമ്പോള്‍ ഒരു പ്രത്യേക മതത്തിന്റെ അവകാശങ്ങളെ മാത്രം കണക്കിലെടുക്കുന്ന രാമചന്ദ്രന്‍മാരുടെ നിലപാടുകള്‍ കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

ബാബ്രി മസ്ജിദ് എന്ന പേരു തന്നെ വിദേശിയായ ഒരു അധിനിവേശക്കാരനെ സൂചിപ്പിക്കുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ മതത്തിനു വേണ്ടി നിര്‍മ്മിച്ച ഒരു ആരാധനാലയത്തിനു കൊടുക്കുന്ന അതേ പരിഗണനയെങ്കിലും ഇന്‍ഡ്യയുടെ മതമായ ഹിന്ദു മതത്തിനും കൊടുക്കണം.അല്ലെങ്കില്‍ ഒരു മതത്തിനും ഒരു പരിഗണനയും കൊടുക്കരുരുത്. അതാണ്‌ ആര്‍ജ്ജവത്തം.

kaalidaasan said...

1992 ഡിസംബര്‍ ആറിന് ഇന്ത്യയിലെ ഭരണഘടന, സര്‍ക്കാര്‍ സംവിധാനം, അഖണ്ഡത, രാഷ്ട്ര നിര്‍മാണ പ്രക്രിയ എന്നിവ അട്ടിമറിക്കപ്പെട്ട സംഘപരിവാറിന്റെ ഫാസിസ്റ്റ് ചെയ്തിയെ ഒരളവു വരെയെങ്കിലും സാധൂകരിക്കുന്ന ഒരു വിധിയല്ലെ ഇപ്പോള്‍ കോടതി നടത്തിയിരിക്കുന്നത്? ഇത് ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ക്ക് യോജിച്ചതാണോ?

ഇത് വിചിത്രമായ ഒരു ചോദ്യമാണെന്നു പറയേണ്ടി വരും. സംഘപരിവാറിന്റെ ഒരു ചെയ്തിയുമായും ബാബ്രി മസ്ജിദിന്റെ ഉടമസ്ഥതാവകാശം ബന്ധപ്പെടുത്താനാകില്ല. രാമചന്ദ്രനേപ്പോലുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ അതിനു ശ്രമിക്കുന്നുണ്ട്. 1992 നും നാലു പതിറ്റാണ്ടുമുന്നേ കോടതിയില്‍ ഫയല്‍ ചെയ്ത ഒരു കേസാണിത്. ഇതിലെ കക്ഷികള്‍ ബാബ്രി മസ്ജിദ് തകര്‍ത്ത കേസിലെ കക്ഷികളുമല്ല.


ബാബ്രി മസ്ജിദ് തകര്‍ത്തതിന്റെ കേസ് ഇപ്പോഴും കോടതിയില്‍ നടക്കുന്നുണ്ട്. അതില്‍ സംഘപരിവാരികള്‍ ശിക്ഷിക്കപ്പെടുമോ എന്നതൊക്കെ മറ്റൊരു പ്രശ്നമാണ്.

ബാബ്രി മസ്ജിദ് തകര്‍ത്തത് ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ക്ക് യോജിച്ചതല്ല എന്നതുകൊണ്ടാണതിന്റെ ഉത്തരവാദികള്‍ക്കെതിരെ ഇപ്പോഴും കേസു നടക്കുന്നത്.

kaalidaasan said...

എന്നാല്‍, കോടതി വിധി തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന നിലപാടാണ് പൊതുവെ മുസ്ളിം ഭാഗത്തു നിന്നുള്ള കക്ഷികള്‍ എല്ലാ കാലത്തും എടുത്തു പോന്നിരുന്നത്. ഇപ്പോഴത്തെ വിധി വന്നപ്പോഴും സമാനമായ നിലപാടുകള്‍ തന്നെയാണ് കാണാന്‍ കഴിയുന്നത്.


മുസ്ലിങ്ങള്‍ക്ക് ഈ വിധി സ്വീകാര്യമാണെങ്കില്‍ പിന്നെ അവര്‍ക്ക് പരാതി ഉണ്ടാകില്ലല്ലോ. ഈ കേസില്‍ കഷിയായിരുന്ന സുന്നി വഖഫ് ബോര്‍ഡ് അപ്പീലുമായി സുപ്രീം കോടതിയില്‍ പോകുമെന്ന് പറഞ്ഞതാണോ രാമ ചന്ദ്രന്‍ സ്വീകാര്യം എന്നു വ്യാഖ്യാനിച്ചത്.


പിന്നെ രാമചന്ദ്രന്‍മാര്‍ക്ക് എന്താണാവോ പ്രശ്നം. ഹിന്ദുക്കള്‍ സങ്കടം പറഞ്ഞതുകൊണ്ടാണോ രാമചന്ദ്രന്‍ രോഷം കൊള്ളുന്നത്?

kaalidaasan said...

വിധിക്കു ശേഷമുള്ള ക്രമസമാധാന വാഴ്ചക്കും അതുകൊണ്ടു തന്നെ നന്ദി പറയേണ്ടത് മുസ്ളിം വിഭാഗത്തിനോടാണ്. എന്നാല്‍, മുസ്ളിം സമുദായത്തിന്റെ വികാരങ്ങള്‍ ഹനിക്കപ്പെട്ടിരിക്കുന്നു എന്ന പ്രതീതി ജനിക്കപ്പെടുകയും കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുള്ള വിശാല മതേതര ദേശീയ കക്ഷികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടുപോയേക്കാം.


ഇതാണ്‌ ശിഖണ്ഠി നിലപാട്. മുസ്ലിങ്ങള്‍ക്ക് സമാധാനത്തോടെ ഈ വിധി സ്വാഗതം ചെയ്യാനറിയാം എന്നു പറയുന്ന അതേ നാവാണ്, മുസ്ലിങ്ങളുടെ വികാരങ്ങള്‍ ഹനിക്കപ്പെട്ടിരിക്കുന്നു എന്നു വിലപിക്കുന്നതും. ഇത് രണ്ടും ഒരുമിച്ചു പോകില്ലല്ലോ രാമചന്ദ്രാ.

വിധിക്കു ശേഷം പ്രശ്നമുണ്ടാക്കിയില്ല എന്നതിന്‌ മുസ്ലിങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ശാന്തി ആഗ്രഹിക്കുന്ന എല്ലാ മനുഷ്യസ്നേഹികളും അവരോട് നന്ദി പ്രകടിപ്പിക്കും.


കോണ്‍ഗ്രസും ഇടതുപക്ഷവും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടുപോയേക്കാം എന്നു പറയുന്ന രാമചന്ദ്രന്‍മാരെയാണ്‌ ഇന്‍ഡ്യക്കാര്‍ ഭയക്കേണ്ടത്. മുസ്ലിങ്ങള്‍ സംയമനത്തോടെ ഈ വിധി സ്വീകരിച്ചെങ്കില്‍ സുബോധമുള്ളവര്‍ അതിനെ സ്വഗാതം ചെയ്യേണ്ടതും, അനിഷ്ട സംഭവങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ മുസ്ലിങ്ങളോട് അഭ്യര്‍ത്ഥിക്കുകയുമാണു വേണ്ടത്. അല്ലാതെ അവരെ പിരി കയറ്റി പ്രശ്നം വഷളാക്കുകയല്ല വേണ്ടത്.

കോണ്‍ഗ്രസും ഇടതുപക്ഷവും ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്ന് രാമചന്ദ്രനുദ്ദേശിച്ചത് എന്താണാവോ? കോടതി വിധിക്കെതിരെ ഒരു ദേശിയ ബന്ദു നടത്തണോ?

kaalidaasan said...

ഇപ്പോള്‍, തകര്‍ക്കപ്പെട്ടവര്‍ക്കും തകര്‍ത്തവര്‍ക്കും ഒരേ നീതിയാണെന്നാണ് വിധിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ വോട്ടവകാശമുള്ള ഹിന്ദുക്കളുടെ അമ്പതു ശതമാനം വോട്ടു പോലും, എല്ലാ മഹാരഥയാത്രകള്‍ക്കു ശേഷവും നേടാനാകാത്ത ബി ജെ പിക്ക് ഈ നിയമ സാധൂകരണത്തിലൂടെ ഒരു പക്ഷെ ഇനിയും മുന്നേറാനായേക്കും.


തകര്‍ക്കപ്പെട്ടവര്‍ക്കും തകര്‍ത്തവര്‍ക്കും രണ്ടു തരം നീതിയാണു വേണ്ടതെന്നാണോ രാമചന്ദ്രന്‍ ശതിക്കുന്നത്?

അപ്പോള്‍ രാമചന്ദ്രനെ അലട്ടുന്ന വിഷയം ബി ജെ പിയുടെ മുന്നേറ്റമാണ്. അല്ലാതെ ബാബ്രി മസ്ജിദ് കേസിലെ ന്യായാന്യായതയല്ല. കൂടുതല്‍ ജനങ്ങള്‍ പിന്തുണച്ചാല്‍ ബി ജെ പി മുന്നേറും. അതല്ലെ രാമ ചന്ദ്രാ ജനാധിപത്യം എന്ന വ്യവസ്ഥിതിയുടെ കാതല്‍?

രാമ ക്ഷേത്രം നിര്‍മ്മിക്കുക എന്ന ഒറ്റ അജണ്ടയിലാണ്‌ ബി ജെപി വളര്‍ന്നതെന്നാണ്‌ മറ്റ് രാമചന്ദ്രന്‍മാര്‍ ഉത്ഘോഷിച്ചു കൊണ്ടിരുന്നത്. അതിന്റെ അര്‍ത്ഥം രാമ ക്ഷേത്രം നിര്‍മ്മിച്ചു കഴിയുമ്പോള്‍ അജണ്ടയില്ലാത്ത ഒരു പാര്‍ട്ടിയായി ബി ജെ പി അവസാനിക്കേണ്ടതല്ലേ? ബി ജെ പിയെ എതിര്‍ക്കുന്ന രാമ ചന്ദ്രന്‍മാര്‍ അതില്‍ ആശ്വാസം കൊള്ളുകയല്ലേ വേണ്ടത്?

kaalidaasan said...

ഇന്ത്യന്‍ ജനാധിപത്യം, ഭരണഘടന, നിയമവ്യവസ്ഥ എന്നിവ പ്രവര്‍ത്തനക്ഷമവും പ്രായോഗികവും നിലനില്‍ക്കുന്നതുമാണോ എന്ന് പരിശോധിക്കപ്പെടുന്ന നിര്‍ണായകപ്രശ്നമായി അയോധ്യ എന്ന ഊരാക്കുടുക്ക് പരിണമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം.

ഇന്‍ഡ്യയുടെ രാഷ്ട്ര പിതാവ് വധിക്കപ്പെട്ടു. രണ്ടു പ്രധാനമന്ത്രിമാര്‍ വധിക്കപ്പെട്ടു. വടക്കു കിഴക്കന്‍ ഇന്‍ഡ്യയും കാഷ്മീറും വിഘടനവാദികളും തീവ്രവാദികളും, ഭീകരവാദികളും കയ്യടക്കി വച്ചിരിക്കുന്നു. പഞ്ചാബ് കുറേക്കാലം ഭീകരരുടെ കയ്യിലായിരുന്നു. ഇന്‍ഡ്യയുടെ ആറിലൊരു ഭാഗം മവോയിസ്റ്റുകളും നക്സലുകളും നിയന്ത്രിക്കുന്നു. കൂടെക്കൂടെ പാകിസ്ഥാന്‍ പരിശീലനം കൊടുക്കുന്ന ഭീകരര്‍ ഇന്‍ഡ്യയില്‍ അക്രമ പ്രവര്‍ത്തനം നടത്തുന്നു.ഇന്‍ഡ്യന്‍ മുസ്ലിങ്ങളില്‍ പലരും ഇവരുടെ ചട്ടുകങ്ങാളായി പ്രവര്‍ത്തിക്കുന്നു. ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഗോഡൌണുകളില്‍ ഭഷ്യധാന്യങ്ങള്‍ കെട്ടികിടന്നു നശിക്കുന്നു. അതിന്റെ പേരില്‍ സുപ്രീം കോടതിയുടെ വരെ ശകാരം സര്‍ക്കാരിനു കേള്‍ക്കേണ്ടി വരുന്നു. അപ്പോഴൊന്നും നിലനില്‍പ്പ് പരിശോധിക്കപ്പെടാത്ത ജനാധിപത്യത്തിന്റെയും, ഭരണഘടനയുടെയും, നിയമവ്യവസ്ഥയുടെയും പ്രവര്‍ത്തനക്ഷമതയും പ്രായോഗികതയും ഒരു തര്‍ക്ക സ്ഥലത്തില്‍ പരിശോധിക്കപ്പെടുമെന്നു കരുതുന്നത് ആശ്ചര്യകരവും പ്രതിലോമപരവുമാണ്.

അയോധ്യ ഇന്‍ഡ്യയിലെ കോടിക്കണക്കിനു പട്ടിണിപ്പവങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നമേ അല്ല. അവിടെ രാമന്റെ അമ്പലമുണ്ടായാലും ബാബറിന്റെ പള്ളിയുണ്ടായാലും അവരുടെ പട്ടിണി മാറില്ല. നീതി നിഷേധിക്കപ്പെടുന്ന അവര്‍ ഇപ്പോള്‍ മാവോയിസ്റ്റുകളുടെയും നക്സലുകലുടെയും പിന്നില്‍ അണിനിരക്കുന്നതാണിന്നത്തെ യാഥാര്‍ത്ഥ്യം. അവിടെയാണ്‌ ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെയും നിയമ വ്യവസ്ഥയുടെയും നിലനില്‍പ്പും പ്രവര്‍ത്തന ക്ഷമതയും പരിശോധിക്കപ്പെടുന്നത്. അല്ലാതെ രാമചന്ദ്രന്‍മാര്‍ ഊതിക്കത്തിക്കുന്ന അയോധ്യ പോലുള്ള പൊറാട്ടു നാടകങ്ങളിലല്ല.

60 വര്‍ഷം ബന്ധപ്പെട്ടവര്‍ ശ്രമിച്ചിട്ടും പരിഹരിക്കപ്പെടാത്ത പ്രശ്നം പരിഹരിക്കാന്‍ കോടതി മുന്നോട്ടു വച്ച നിര്‍ദ്ദേശം തള്ളിക്കളയുന്ന രാമ ചന്ദ്രന്‍മാരാണ്‌ യഥാര്‍ത്ഥ സമൂഹ്യ ശത്രുക്കള്‍.

അയോധ്യ ഇന്‍ഡ്യയിലെ പല തര്‍ക്കങ്ങളില്‍ ഒന്നു മാത്രമാണ്. അത് പരിഹരിച്ചാല്‍ മത സൌഹാര്‍ദ്ദം ഉണ്ടാകും. കുറെ രക്തച്ചൊരിച്ചിലും ഒഴിവാക്കാം. കേരളത്തിലെ റോഡപകടങ്ങാളില്‍ മരിക്കുന്ന അത്രയും ആളുകളൊന്നും ഒരയോധ്യ പ്രശ്നത്തിന്റെ പേരിലുമേതായാലും മരിക്കുമെന്ന് തോന്നുന്നില്ല.

മുല്ലപ്പെരിയാര്‍ വിഷയം ഒരു വിധിയിലൂടെ പരിഹരിക്കാനാകില്ല. അതുകൊണ്ടാണ്‌ കോടതിയുടെ ആഭിമുഖ്യത്തില്‍ ഒരൊത്തുതീര്‍പ്പിനു ശ്രമിക്കുന്നത്. അയോധ്യയും അതുപോലെ കോടതി വഴി ഒരൊത്തുതീര്‍പ്പുണ്ടാക്കുന്നു.

ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കോടതിയില്‍ നിന്നാണീ വിധി. നിയമം തല നാരിഴ കീറി പരിശോധിച്ച് 8000 ത്തിലധികം പേജുകളില്‍ വിശദീകരിച്ചിരിക്കുന്ന ഒരു വിധിയാണ്, ജഡ്ജിമാര്‍ നല്‍കിയിരിക്കുന്നത്. അതിനെ അതര്‍ഹിക്കുന്ന ഗൌരവത്തില്‍ തന്നെ കാണേണ്ടതുണ്ട്. വാദിക്കും പ്രതിക്കും പൂര്‍ണ്ണ തൃപ്തി ഉണ്ടാക്കുന്ന ഒരു വിധിയും ആര്‍ക്കും പ്രതീക്ഷിക്കാനാകില്ല.

Anonymous said...

പഞ്ചായത്‌ ഇലക്ഷന്‍ അടുത്തു വരുന്നു, ഇതിനിടയില്‍ ഭരണനേട്ടം ഉയര്‍ത്തിപ്പിടിച്ചു വോട്ടു ചോദിക്കാന്‍ കഴിയില്ല ഇതൊരു പിടിവള്ളി ആയിരുന്നു പക്ഷെ ഇന്ത്യയില്‍ എവിടെയും കലാപം ഉണ്ടായില്ല അപ്പോള്‍ പിന്നെ ഹിന്ദുവിനെയും മുസ്ളീമിനെയും തമ്മില്‍ അടിപ്പിച്ചു ചോരകുടിക്കന്‍ രാമ ചന്ദ്രന്‍ പ്രതിനിധീകരിക്കുന്ന ഇടതുപക്ഷത്തിനു കഴിഞ്ഞില്ല

ബീ ജേ പികും ഇടതിനും ഇനി ഒരു അജണ്ട ഇല്ല, ആണവ കരാര്‍ ക്ളച്ചു പിടിച്ചില്ല, തെരുവില്‍ രക്തം ചിന്താത്തതു കൊണ്ടുള്ള വിഷമം ഇനി നോക്കുകയാണു ഒരു മുസ്ളീമിനെ എങ്കിലും ഇളക്കി വിടാന്‍ പറ്റുമോ?

ശ്രീരാമന്‍ ജനിച്ചത്‌ ഈ പള്ളിയുടെ കീഴില്‍ ആണെന്നു ഒരു ജഡ്ജും പറഞ്ഞില്ല ആദ്യം വിധി വായിച്ചു മനസ്സിലാക്കുക, ജസ്റ്റീസ്‌ ഖാണ്റ്റെ വിധി എങ്കിലും വായിക്കുക, ഒരു കാര്യം സത്യം പള്ളി ഉണ്ടായിരുന്നെങ്കില്‍ ഈ വിധി ഇങ്ങിനെ വരില്ല സ്റ്റാറ്റസ്‌ കോ തുടരും അതായത്‌ പള്ളി അവിടെ നില്‍ക്കും, എന്നും ബീ ജേ പിക്കു അജണ്ട ആയി, പക്ഷെ പള്ളി പോയി, ആരുടെ കയ്യിലും രേഖകള്‍ ഇല്ല,

വിധിയില്‍ പറയുന്നു ഈ പള്ളിയില്‍ ഒരിക്കലും നമാസ്‌ നടന്നിട്ടില്ല, നമാസ്‌ നടത്തുന്നതിനു മുന്‍പ്‌ കാല്‍ കഴുകാല്‍ ഉള്ള വെള്ളം വയ്ക്കുന്ന സ്ഥലം ഇവിടെ (ളൂസ്‌) ഇല്ലായിരുന്നു

അതു കൊണ്ട്‌ പണ്ടു മുതലേ അയോധ്യയിലെ മുസ്ളീങ്ങള്‍ ഇവിടെ നമാസ്‌ നടത്തിയിട്ടില്ല, ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി ഒന്‍പതില്‍ ഈ പള്ളിയുടെ ഡോമിണ്റ്റെ ശരിക്കു കീഴില്‍ വിഗ്രഹങ്ങള്‍ കൊണ്ടുവച്ചു അതു പിന്നെ അവിടെ നിന്നു മാറ്റിയിട്ടേ ഇല്ല, വിഗ്രഹം ഇരിക്കുന്ന ഇടം മുസ്ളീം പള്ളി ആകാന്‍ പറ്റില്ല, ഇതാണൂ ഈ സ്റ്റ്രക്ചര്‍ ഒരു പള്ളി അല്ല എന്നു ജസ്റ്റീസ്‌ ഖാന്‍ വിധിക്കാന്‍ കാരണം , (പള്ളി അല്ലെങ്കില്‍ പിന്നെ തള്ളി ഇട്ടവരും രക്ഷപെടൂം അതു വേരെ കാര്യം),

പള്ളി അല്ലെങ്കില്‍ പിന്നെ മുസ്ളീങ്ങള്‍ക്കില്ലാത്ത വിഷമം രാമ ചന്ദ്രനു എന്തിനു?, ഇക്ബാലിനു ഇല്ലാത്ത വിഷമം രാമചന്ദ്രനു എന്തിനു? അപ്പോള്‍ ചോര കുടിക്കാന്‍ ഇരുന്ന ഇടത്‌ ഡ്റാക്കുളക്കു ചോര കിട്ടിയില്ല അത്റയെ ഉള്ളു കാര്യം.

അസ്വസ്ഥന്‍ said...

കലാപമുണ്ടാവാത്തതില്‍ സമാധാനിച്ച് കമന്റ് ചെയ്യുകയാമ് ചിലര്‍. അട്ിഥാനപരമായി ചില ചേദ്യങ്ങള്‍ക്കുത്തരു കാണാതെ കലാപമോ വര്‍ഗീയതയോ പരിഹരിക്കാനാവില്ല എന്നതാണ് സത്യം. വിധിയിലൂടെ മതേതരത്തിന്റ അടിസ്ഥാന മൂല്ല്യങ്ങളെ സവര്‍ണ ഫാഷിസ്റ്റുകളെ ഭയന്ന് അടിയറവെക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ല. രണ്ട് ബാബരികൊണ്ട് തീരുന്നതല്ല ഇത് എന്നാണ് ഫാഷിസ്റ്റുകള്‍ തന്നെ പറയുന്നത് കാശി ................ഇനിയും 200ലധികം.മൂന്ന്.നിലനില്‍ക്കുന്ന ഒന്നിനെ കയ്യേറ്റം ചെയ്തു എന്ന മഹാപാതകം ആദ്യം വിചാരണചെയ്യേണ്ടിയിരുന്നു. അതിപ്പോഴും നടന്നില്ല. മസ്ജിദ് നിലനിന്നിരുന്നെങ്കില്‍ സാധ്യമല്ലായിരുന്ന ഒത്തുതീര്‍പ്പവാണ് കോടതി പറഞ്ഞത്. അഥരാ തകര്‍ക്കലിനെ അംഗീകരിച്ചിരിക്കുന്നു.

കുരുത്തം കെട്ടവന്‍ said...
This comment has been removed by the author.
കുരുത്തം കെട്ടവന്‍ said...

അതെന്തായാലും പള്ളിപണിതത് ക്ഷേത്രാവശിഷ്ടത്തിനു മേലാണെന്ന കാര്യം കോടതി ബെഞ്ചിലെ മൂന്ന് ജഡ്ജിമാരും മുഖവിലക്കെടുത്തു. ക്ഷേത്രം തകര്‍ത്തിട്ടാണോ പള്ളി കെട്ടിയതെന്ന്അതില്‍ രണ്ടാള്‍ക്ക് നിശ്ചയമില്ല. മാത്രമല്ല, അവശിഷ്ടം കണ്ടത്, രാമക്ഷേത്രത്തിന്‍േറതാണോ എന്നുമറിയില്ല. പക്ഷേ, മൂന്നാം ജഡ്ജി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു, ഇതാണ് രാമജന്മഭൂമി എന്ന്. തര്‍ക്കവിഷയമായ ആര്‍ക്കിയോളജി റിപ്പോര്‍ട്ട് വെച്ചുപോലും ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേരാന്‍ നീതിന്യായയുക്തികള്‍ക്കോ നൈയാമികയുക്തിക്കോ കഴിയില്ലെന്നിരിക്കെ ഇതെങ്ങനെ സാധ്യമാകുന്നു?

അതിനുള്ള ഉത്തരത്തിലാണ് ഈ വിധിയുടെ തനി പ്രകൃതം വെളിവാകുന്നത്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രമുണ്ടായിരുന്നു എന്നു പോലുമല്ല പറയുന്നത്. അവിടമാണ് രാമന്റെ ജന്മസ്ഥലം എന്നാണ്. അതിന് ഹൈകോടതി ആധാരമാക്കുന്ന തെളിവാണ് പരമ വിചിത്രം -ചരിത്രപരമായി ഹിന്ദുക്കള്‍ അവിടെ പ്രാര്‍ഥിച്ചിരുന്നു. ചരിത്രത്തിലുടനീളം അങ്ങനെ വിശ്വാസികള്‍ പ്രാര്‍ഥിച്ചാല്‍തന്നെ, രാമന്‍ എന്നൊരു കക്ഷി അവിടെ ജനിച്ചു എന്നതിന് ചരിത്രപരമായ തെളിവുവേണ്ടേ -വിശേഷിച്ചും ഒരു നീതിന്യായ കോടതിക്ക്?

ആവശ്യമില്ലെന്ന മട്ടിലാണ് ഹൈകോടതിയുടെ ജൂറിസ്‌പ്രൂഡന്‍സ്. എന്നുവെച്ചാല്‍ സാധാരണ മതരാഷ്ട്രങ്ങളിലെ മതകോടതികളുടെ മട്ടിലാണ് മതേതരരാഷ്ട്രത്തിലെ മതേതരകോടതി ഈ കേസിനെ സമീപിച്ചിരിക്കുന്നതെന്ന് കരുതേണ്ടി വരുന്നു. മതകോടതിയുടെ വിചിന്തനങ്ങള്‍ക്ക് അടിസ്ഥാനമായ ന്യായയുക്തികള്‍ മതനിരപേക്ഷ വ്യവസ്ഥിതിയുടെ ജുഡീഷ്യല്‍ചിന്തകളോട് പൊരുത്തപ്പെടാറില്ല. അതുകൊണ്ടുതന്നെ അലഹബാദ് കോടതിയുടെ നിഗമനങ്ങളും ന്യായവിധികളും ഇന്ത്യന്‍ ജുഡീഷ്യല്‍പ്രക്രിയയെ സരളമായി ഖണ്ഡിക്കുന്നു. ഉദാഹരണമായി, സുന്നി വഖഫ് ബോര്‍ഡിന്റെ ഉടമാവകാശ ഹരജി തള്ളിയിരിക്കുന്നത് ഇന്ത്യന്‍ ജുഡീഷ്യല്‍ പ്രക്രിയയുടെ സാങ്കേതികന്യായം വെച്ചിട്ടാണ് -ആവലാതിക്കാധാരമായ സംഭവം നടന്ന് ആറുകൊല്ലം കഴിഞ്ഞാണ് പരാതി ഉന്നയിച്ചത്. അതായത് കാലവിളംബം എന്ന സാങ്കേതികഘടകം. ഈ നിലപാടെടുത്ത കോടതി തന്നെയാണ് 500 കൊല്ലംമുമ്പ് നടന്ന സംഭവത്തിന്മേല്‍ നാലരനൂറ്റാണ്ട് പഴകി ബോധിപ്പിച്ച അന്യായത്തെ അനുകൂലിച്ച് വിധി പറയുന്നതും! ഒരേ നീതിന്യായ പ്രക്രിയക്ക് രണ്ട് വ്യത്യസ്തവും പരസ്‌പരവിരുദ്ധവുമായ നിയമയുക്തികളോ?

അതേ എന്നാണ് വ്യക്തമായ ഉത്തരം. ബാബരിമസ്ജിദ് സൈറ്റിലെ താല്‍ക്കാലികക്ഷേത്രത്തെ നിയമവിധേയമാക്കി സ്ഥാപിക്കുകയാണ് ഈ ജാതി ഇരട്ടത്താപ്പിലൂടെ കോടതി നിര്‍വഹിച്ചിരിക്കുന്ന ചരിത്ര കര്‍മം. 1949ല്‍ പള്ളിയില്‍ പ്രത്യക്ഷപ്പെട്ട രാമലീല വിഗ്രഹങ്ങള്‍ സ്വയംഭൂ അല്ലെന്ന് കോടതി നിരീക്ഷിക്കുന്നുണ്ട്. എന്നുവെച്ചാല്‍ അതവിടെ ഗൂഢമായി കടത്തിവെച്ചതാണെന്ന്. എങ്കില്‍ തുടര്‍ന്നുള്ള പുകിലിനൊക്കെ കാരണം ഈ വക്രതയല്ലേ എന്ന ചോദ്യം കോടതി വിഴുങ്ങുന്നു. മറിച്ച് പ്രസ്തുത വിഗ്രഹങ്ങള്‍ ഇരിക്കുന്നത് പള്ളിയുടെ മധ്യമിനാരത്തിലായതിനാല്‍ അവിടം ഹിന്ദുക്കള്‍ക്കു കൊടുക്കാന്‍ മതിയായ 'കാരണം' കണ്ടെത്തുകയാണ് കോടതി. ആ കാരണം കണ്ടെത്തിയ വിധമാണ് മുകളില്‍ വിവരിച്ചത്.

ചുരുക്കിപ്പറഞ്ഞാല്‍, 1949ല്‍ വിഗ്രഹങ്ങള്‍ നുഴഞ്ഞുകയറ്റി ആരംഭിച്ച ഒരു പിടിച്ചെടുക്കല്‍ പ്രക്രിയയുടെ (കേസ് തൊട്ട് പള്ളിപൊളിക്കല്‍വരെ അനന്തരഘട്ടങ്ങള്‍) യുക്തിസഹമായ പരിണതിക്ക് അടിവരയിട്ട് കൊടുക്കുകയാണ് ഹൈകോടതി ചെയ്തിരിക്കുന്നത്. അക്കാര്യം മൂടിവെക്കാനുള്ള പുകമറ മാത്രമല്ലേ തര്‍ക്കഭൂമിയുടെ ത്രീ-വേ വീതംവെപ്പ്? - വിജു വി. നായര്‍.
പൂര്‍ണ്ണമായ വായനക്ക്‌ ഇവിടേ...

സന്ദേഹി-cinic said...

വൈകാരികമായി ചർച്ച ചെയ്യേണ്ട ഒരു വിഷയമായി ഈ വിധിയേ എടുക്കാതിരിക്കുക.ബാബർ വിദേശിയെങ്കിൽ അതിന്റെ പിന്നിലേക്ക് പോയാൽ ആരൊക്കെ വിദേശികൾ ആണ് അല്ല എന്ന തർക്കം /വിവാദം ഉയർത്താം.മുഗളന്മാർ ഇന്ത്യയിലേക്ക് വന്നു ഇവിടെത്തന്നെ കൂടി ഈ നാടിന്റെ ഭാഗമായവരാണ്.അങ്ങിനെ വന്നു കൂടിയവരൊക്കെ വിദേശികളാണെങ്കിൽ അതിന് പ്രത്യേക കാലാവധി വെക്കേണ്ടിവരും.പ്രശ്ശ്നം അതല്ല.ബാബർ ക്ഷേത്രം പൊളിച്ചത് സംശയരഹിതമായി തേളിയിക്കപ്പെടാവുന്ന ചരിത്ര സത്യമാണോ? വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അന്യമതക്കാരന്റെ ദേവാലയം കയ്യേറി അതിൽ സ്വന്തം മതത്തിന്റെ പുജാദി ആരാധനകൾ നടത്തി അവകാശം സ്ഥാപിച്ച് തർക്കസ്ഥലമാക്കിയാൽ അതിന് വിശ്വാസത്തിന്റെ പേരിൽ മാത്രം നിയമ സാധുത കൊടുക്കാവതാണോ?ഇത് ഒരാധുനിക നിയമവ്യവസ്ഥ നേരിടേണ്ട ചോദ്യമാണ്.തർക്കത്തിന് പരിഹാരം കാണാനുള്ള പ്രയാസം കാരണം കോടതി ബന്ധപ്പെട്ട കക്ഷികളെ മധ്യസ്ഥതക്ക് വിളിച്ച് എത്തിയ ഒരു വിധി തീർപ്പാണിതെങ്കിൽ തരക്കേടില്ലായിരുന്നു.എന്നാൽ ഇവിടെ പള്ളി പൊളിച്ചവർക്കും വിഗ്രഹം വെച്ചവർക്കും വിശ്വാസത്തിന്റെ പേരിൽ നിയമസാധുത നൽകുന്നു.പള്ളി പൊളിച്ച ക്രിമിനൽ കേസിനെ ഈ വിധി ദുർബലമാക്കാനും സാധ്യതയുണ്ട്.വിവാദാസ്പദമോ സംശയാസ്പദമോ ആയ ഒരു പുരാവസ്തു ഉത്ഖനനത്തിന്റെ പേരിൽ ഖണ്ഡിതമായ ഒരു വിധി ഒരു ജഡ്ജി നടത്താമോ?ഇത്യാദി കാര്യങ്ങൾ ജുഡീഷ്യറിയുടെ നിലനിൽ‌പ്പുമായി/ഭാവിയുമായി ബന്ധപ്പെട്ട കാര്യമാണ്.ലോകോത്തരമായി ഉയർത്തിപ്പിടിക്കാവുന്ന ആധുനികതെളിവു നിയമങ്ങളിൽ അധിഷ്ഠിതമായ ഒരു വിധിയാണോ ഇത്?8000 പേജുവരുന്ന ഈ വിധിയെ ഇത്തരത്തിൽ വിലയിരുത്തുന്ന /തുറന്ന രീതിയിൽ ചർച്ച നടത്തുന്ന നിയമജ്ഞരുടെ ഒരു സംവാദം നടക്കേടതുണ്ട്.

Blogreader said...

കണ്ണും അകകണ്ണും ഇല്ലാത്ത ഒരു കുരുടന്റെ ജലപനങ്ങള്‍. എന്തെങ്കിലും പുരോഗമനപരമായി എഴുതി ഒരു സമൂഹത്തെ ഉയര്‍ത്താന്‍ ശ്രമിക്കാതെ , ആടുകളുടെ ചോര കുടിക്കാന്‍ കുറുക്കനെ പോലെ തക്കം പാര്‍ത്തിരിക്കുന്ന രാമചന്ദ്രമാരെ എന്താണ് പറയേണ്ടത് . അയോധ്യ വിധിക്ക് ശേഷം അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ ഇരുന്നത് , എത്ര അസഹിഷ്ണുതയോടെ ആണ് ഈ കുരുട്ടു ബുദ്ധിക്കാര്‍ കാണുന്നത്.

സന്ദേഹി-cinic said...

Date: 5 October 2010
The Polit Bureau of the Communist Party of India (Marxist) met at New Delhi on October 4 and 5, 2010. It has issued the following statement:

On Ayodhya Judgement

The response of the people to the verdict of the Lucknow Bench of the Allahabad High Court has shown that the people find a settlement of the dispute by the judicial process acceptable. The general reaction of the people has been that the matter should not be once again used in a divisive manner.

The verdict for a three way division of the land is, however, based on “faith and belief”. This aspect of the set of judgements is disturbing as it accords primacy to religious belief and faith over and above the facts and the record of evidence. It will set a dangerous precedent for the future. When the matter goes to the Supreme Court on appeal, it is to be hoped that this issue will be addressed.

The demolition of the Babri Masjid in December 1992 was a criminal offence and an assault on the secular principle. It is true that this was not a matter being considered by the Special Bench. However, there are apprehensions that the reasoning set out in the judgements may be taken as a post-facto justification for the demolition. The cases pertaining to the demolition which are being heard by other courts have to be seriously pursued.

The Polit Bureau of the CPI(M) reiterates that in the secular democratic set-up ordained in the Constitution, the way to resolve the matter is through the judicial process and the decision of the Supreme Court would be final. The CPI(M) is confident that all sections of the people will uphold and support this course of action.

സന്ദേഹി-cinic said...
This comment has been removed by the author.
സന്ദേഹി-cinic said...
This comment has been removed by the author.
സന്ദേഹി-cinic said...
This comment has been removed by the author.
സന്ദേഹി-cinic said...

കഴിഞ്ഞ പോസ്റ്റുകളിൽ ഞാൻ പറഞ്ഞ ഉത്കണ്ഠ തന്നെയാണ് സി പി ഐ (എം) പോലിറ്റ് ബ്യൂറൊയും ഏതാണ്ട് പറഞ്ഞിട്ടുള്ളത്.മസ്ജിദ് പൊളിച്ചതിന് പ്രമുഖ ഹിന്ദുത്വനേതാക്കളടക്കം പ്രതിയായ കേസിനെ ഇത് ഫലത്തിൽ ദുർബലമാക്കാൻ ഇടയുണ്ടെന്നും ഞാൻ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞിരുന്നു.പോലിറ്റ് ബ്യൂറൊയും അത് പങ്കു വെക്കുന്നു.ഇത് എന്റെ മാത്രം അഭിപ്രായമല്ല. പലരും പറഞ്ഞിട്ടുള്ളതാണ്..

സന്ദേഹി-cinic said...

A Travesty of Justice
Rather than pronouncing a judgment on the crucial issue of whether Babri Masjid destroyed by Sangh Parivar was a Mandir or a Masjid, in gross disregard of historical and archeological evidences, the Allahabad High Court has come out with what is called a ‘reconciliation formula’ which arbitrarily upholds the Hindutva forces arrogant claim on the ‘disputed structure’ as the birth place of Rama. The verdict which itself has overstretched the court’s jurisdiction by denying the Babri Committee’s legitimate claim on the historical monument and extending legal sanction for Hindutva forces to construct a temple at the very site where stolen idols are kept will also pave the way for white-washing the heinous crime perpetrated by Sangh Parivar in 1992 in demolishing Babri Masjid with the connivance of the then Congress government at the Centre. This judgment which is a travesty of justice and which is wholeheartedly received by all Hindutva leaders is intended to extend credibility to the malicious communal propaganda of the Hindu fundamentalists over the past years in justifying the demolition of Babri Masjid.
This ‘reconciliation formula’ delivered by the Court very well smacks of the ‘consensus formula’ for which the ruling Congress with its soft Hindutva was trying in view of the forthcoming judgment. The Resolution adopted by the CC of CPI(ML) which met in New Delhi during September 11-13, 2010 had already pinpointed that the Congress will take maximum mileage out of the forthcoming Babri verdict. And this conspiracy is now being exposed by the overreached pronouncement by the Court.
We call upon all progressive, democratic and secular forces to condemn this communal and arbitrary verdict which does not withstand before law and evidence and expose the unholy alliance of both soft and hard Hindutva forces behind it.

New Delhi KN Ramachandran
30/9/2010 General Secretary, CPI(ML)

kaalidaasan said...

സുന്നി വഖഫ് ബോര്‍ഡിന്റെ ഉടമാവകാശ ഹരജി തള്ളിയിരിക്കുന്നത് ഇന്ത്യന്‍ ജുഡീഷ്യല്‍ പ്രക്രിയയുടെ സാങ്കേതികന്യായം വെച്ചിട്ടാണ് -ആവലാതിക്കാധാരമായ സംഭവം നടന്ന് ആറുകൊല്ലം കഴിഞ്ഞാണ് പരാതി ഉന്നയിച്ചത്. അതായത് കാലവിളംബം എന്ന സാങ്കേതികഘടകം. ഈ നിലപാടെടുത്ത കോടതി തന്നെയാണ് 500 കൊല്ലംമുമ്പ് നടന്ന സംഭവത്തിന്മേല്‍ നാലരനൂറ്റാണ്ട് പഴകി ബോധിപ്പിച്ച അന്യായത്തെ അനുകൂലിച്ച് വിധി പറയുന്നതും! ഒരേ നീതിന്യായ പ്രക്രിയക്ക് രണ്ട് വ്യത്യസ്തവും പരസ്‌പരവിരുദ്ധവുമായ നിയമയുക്തികളോ?

ഈ അഭിപ്രായം കാര്യങ്ങള്‍ ശരിക്കും മനസിലാക്കാതെയാണ്. ഇന്ത്യന്‍ ജുഡീഷ്യല്‍ പ്രക്രിയയുടെ സാങ്കേതികന്യായം വച്ചല്ല വഖഫ് ബോര്‍ഡിന്റെ ഹര്‍ജി തള്ളിയത്. പ്രസക്തമായ ഒരു നിയമത്തിലെ പ്രധാനപ്പെട്ട ഒരു വ്യവസ്ഥയെ ആധാരമാക്കിയാണാ ഹര്‍ജി തള്ളിയത്.

1993 ലെ Acquisition of Certain Area at Ayodhya Act, 33 പ്രകാരമാണ്, ബാബ്രി മസ്ജിദ് തര്‍ക്കഭൂമിയിലെ 67 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. 1995 ല്‍ സുപ്രീം കോടതി ഒരുത്തരവില്‍ ഈ ഏറ്റെടുക്കല്‍ അംഗീകരിച്ചതുമാണ്. ആ ഉത്തരവിലെ വിധി ഇപ്രകാരം.

"A mosque is not an essential part of the religion of Islam and Namaz (prayer) by Muslims can be offered anywhere even in open. Accordingly its acquisition is not prohibited by the provision in the Constitution in India"



ഏറ്റെടുക്കലിനേക്കുറിച്ച് ആക്ഷേപമുള്ളവര്‍ 6 വര്‍ഷത്തിനുള്ളില്‍ ആക്ഷേപം ബോധിപ്പിക്കണമെന്ന വ്യവസ്ഥ നിയമത്തിലുള്ളതാണ്. ആ വ്യവസ്ഥ പലിക്കാത്തതുകൊണ്ടാണ്, സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി കോടതി തള്ളിക്കളഞ്ഞത്. വഖഫ് ബോര്‍ഡിന്റേതടക്കം 1950 മുതല്‍ 1989 വരെ സമര്‍പ്പിക്കപ്പെട്ട 5 ഹര്‍ജ്ജികളിലാണു കോടതി വിധി പ്രസ്താവിച്ചത്.


സ്പെയിനിലെ കൊര്‍ബോബയില്‍ മോസ്ക്കാക്കി മാറ്റിയ ക്രൈസ്തവ ദേവാലയത്തിലും പടിഞ്ഞാറോട്ടായിരുന്നില്ല മുസ്ലിം ആരാധനയുടെ ദിശ. അതുപോലെ ഈ മോസ്ക്കിലും ദിശ പടിഞ്ഞാറോട്ടായിരുന്നില്ല. അതിന്റെ കാരണം എന്തെന്നു ആരും ഇതു വരെ വിശദീകരിച്ചു കണ്ടിട്ടില്ല. ലോകത്തെവിടെ മുസ്ലിം ആരാധനാലയം പണുതാലും അതിന്റെ ദിശ മക്കയിലേക്ക് എന്നത് ഇസ്ലാമിലെ ലിഖിത നിയമമാണ്. എന്തുകൊണ്ട് ഇ മോസ്കിന്റെ കാര്യത്തില്‍ ഈ നിയമം പാലിക്കപ്പെട്ടില്ല എന്നത് മുസ്ലിങ്ങള്‍ സ്വയം ചോദിക്കേണ്ട വിഷയവുമാണ്.

മുസ്ലിം മോസ്കിനൊപ്പം ഹിന്ദു ആരാധന മന്ദിരങ്ങളും അയോധ്യയില്‍ ഉണ്ടായിരുന്നു. അതാണു ചരിത്ര വസ്തുത. സീതയുടെയും ഹനുമാന്റെയും ക്ഷേത്രങ്ങള്‍ ഈ ഭൂമിയിലാണു നിന്നിരുന്നത്. ശ്രീരാമന്റെ ക്ഷേത്രം നിന്നിരുന്ന സ്ഥലത്താണ്, മോസ്ക് പണുതതെന്നാണ്‌ ഹിന്ദുക്കളുടെ വാദം. ആ വാദത്തില്‍ കഴമ്പുണ്ടെന്നതാണ്‌ യാഥാര്‍ത്ഥ്യം. ഹിന്ദുക്കള്‍ അവകാശം ചോദിച്ചത് ഈ സ്ഥലം ഉള്‍പ്പടെയുള്ള ഭൂമിയിലാണ്.

നിയമം പഠിച്ച, വര്‍ഷങ്ങളായി നിയമ കാര്യങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുന്ന ജഡ്ജിമാരാണ്‌ സമയം വൈകിയെന്ന കാരണം പ്രസക്തമാണെന്നു വിധിച്ചത്. വഴിയേ പോകുന്ന എല്ലാവരുടെയും ഉപദേശം അവര്‍ സ്വീകരിച്ചെന്നു വരില്ല.

സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി മാത്രമേ തള്ളിക്കളഞ്ഞുള്ളു. ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിക്കപ്പെട്ട മറ്റ് നാലു ഹര്‍ജികളും മറ്റ് ഉപഹര്‍ജികളും കോടതി സ്വീകരിച്ചു. അതിന്റെ വിധിയാണിപ്പോള്‍ പുറപ്പെടുവിച്ചതും.

kaalidaasan said...

കഴിഞ്ഞ പോസ്റ്റുകളിൽ ഞാൻ പറഞ്ഞ ഉത്കണ്ഠ തന്നെയാണ് സി പി ഐ (എം) പോലിറ്റ് ബ്യൂറൊയും ഏതാണ്ട് പറഞ്ഞിട്ടുള്ളത്.മസ്ജിദ് പൊളിച്ചതിന് പ്രമുഖ ഹിന്ദുത്വനേതാക്കളടക്കം പ്രതിയായ കേസിനെ ഇത് ഫലത്തിൽ ദുർബലമാക്കാൻ ഇടയുണ്ടെന്നും ഞാൻ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞിരുന്നു.പോലിറ്റ് ബ്യൂറൊയും അത് പങ്കു വെക്കുന്നു.ഇത് എന്റെ മാത്രം അഭിപ്രായമല്ല. പലരും പറഞ്ഞിട്ടുള്ളതാണ്..

സന്ദേഹി,

സി പി എം മത വിശ്വാസങ്ങളെ അടിസ്ഥാനമക്കി എടുക്കുന്ന ഒരു തീരുമാനത്തെയും പിന്താങ്ങില്ല. അതിന്റെ കാരണം മത വിശ്വാസവും ഈശ്വരവിശ്വാസവും അംഗീകരിക്കാത്ത ഒരു പ്രസ്ഥനമായതുകൊണ്ടാണ്.

സുന്നി വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും എന്നു പറഞ്ഞതുകൊണ്ടാണ്‌ അപ്പീലിലിനേക്കുറിച്ചും സുപ്രീം കോടതി കണക്കിലെടുക്കേണ്ട വിഷയങ്ങളേക്കുറിച്ചും സി പി എം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

മുസ്ലിങ്ങള്‍ ഏക കണ്ഠമായി ഈ വിധി സ്വാഗതം ചെയ്തിരുന്നെങ്കില്‍ സി പി എമ്മിന്റെ പ്രസ്താവന ആദ്യത്തെ രണ്ടു വരികളില്‍ ഒതുങ്ങുമായിരുന്നു.

ഈ വിധി ഉണ്ടായാലും ഇല്ലെങ്കിലും മറ്റ് തര്‍ക്ക ക്ഷേത്രങ്ങളുടെ കാര്യത്തിലുള്ള സംഘപരിവാരിന്റെ അഭിപ്രായം മാറില്ല.

അഭിഷേക് സിങ്‌വി ലോട്ടറി കേസില്‍ വാദിക്കാന്‍ വന്നതുകൊണ്ട് കോണ്‍ഗ്രസിന്റെ വദങ്ങളൊക്കെ പൊളിഞ്ഞു എന്നു പറയുന്നതിലെ സാങ്കേതികത മാത്രമേ ഈ വിഷയത്തിലുമുള്ളു.

കുരുത്തം കെട്ടവന്‍ said...

ബാബരി മസ്ജിദ്‌ നിലനിന്നിരുന്ന സ്ഥലം ഓഹരി വെക്കാനായി ആരും ലഖ്‌നോ കോടതിയെ സമീപിച്ചിട്ടില്ല. മസ്ജിദ്‌ ബാബര്‍ നിര്‍മിച്ചതാണോ അഥവാ ആണെങ്കില്‍ പ്രസ്തുത സ്ഥലത്ത്‌ നേരത്തെ ഉണ്ടായിരുന്ന ക്ഷേത്രം തകര്‍ത്താണോ പള്ളീനിര്‍മിച്ചത്‌, ഇതേ സ്ഥലത്താണോ ഇതിഹാസ കഥാപാത്രമായ ശ്രീരാമന്‍ ജനിച്ചത്‌, അഥവാ ശ്രീരാമന്‍ എന്നത്‌ മിത്തോ യാദാര്‍ത്ഥ്യമോ എന്നു തുടങ്ങിയ കാര്യങ്ങളാണു അറിയേണ്ടിയിരുന്നത്‌. മര്‍മ പ്രധാനമായ ഇക്കാര്യങ്ങളിലാണു ലഖ്‌നോ ജഡ്ജിമാര്‍ മൌനം പാലിച്ചതും. for details

പന്ത്രണ്ടു വര്‍ഷത്തിലധികം ഒരാള്‍ സ്ഥിരമായി കൈവശം വെച്ച ഭൂമി അയാള്‍ക്കവകാശപെട്ടതായിരിക്കും എന്ന നിയമം എന്തേ 'വഴിയേ പോകാത്തവര്‍' വിഴുങ്ങി കളഞ്ഞത്‌?! കേരളം ഉണ്ടായത്‌ പരശുരാമന്‍ മഴു എറിഞ്ഞിട്ടാണെന്നാണു വിശ്വാസം. അതനുസരിച്ച്‌ കേരളത്തെ ഒരു പുണ്യ-തീര്‍ത്ഥാടന സംസ്ഥാനമാക്കി മാറ്റണമെന്ന് ആരെങ്കിലും കേസ്‌ കൊടുത്താല്‍ ജഡ്ജിമാര്‍ ഈ വിശ്വാസം കണക്കിലെടുത്ത്‌ കേരള സംസ്ഥാനത്തെ തീര്‍ത്ഥാടന സംസ്ഥാനമായി പ്രഖ്യാപിക്കുമോ?!

സന്ദേഹി-cinic said...

ബാബരി മസ്ജിദ് പൊളിച്ചത് ഹിന്ദുക്കളല്ല.അവിടെ തന്നെയാണ് രാമൻ ജനിച്ചത് എന്ന് വശിപിടിക്കുന്നവരും ഹിന്ദുക്കളല്ല എന്നൊക്കെയാണ് ഞാൻ കരുതുന്നത് അത് എന്റെ വ്യക്തിപരമായ കാഴ്ചപ്പാട്.പള്ളി നിർമ്മിക്കേണ്ട വിധമല്ല പള്ളി നിർമ്മിച്ചിരിക്കുന്നതെങ്കിൽ അത് നിർമ്മിച്ചവരുടെ കുറ്റം.അത് കൊണ്ടുമാത്രം അതിന്റെ അവകാശം മുസ്ലിംകൾക്കല്ലെന്ന് പറയാൻ പറ്റുമോ?അത് പള്ളീയാണോ അമ്പലമാണൊ എന്ന് പറയേണ്ട ബാധ്യതയാണോ കോടതിക്കുള്ളത്?ഭൂമിയും കെട്ടിടവും ആരുടേതാണ് എന്നല്ലേ കോടതി തീർപ്പ് കല്പിക്കേണ്ടത്? പള്ളിഅയല്ലെങ്കിൽ പിന്നെ അത് ക്ഷേത്രമായിരുന്നോ?മറ്റു വല്ലതുമായിരുന്നോ എന്നൊക്കെ കോടതി വിധിയിൽ വ്യക്തമാക്കുന്നുണ്ടോ എന്നറിയില്ല.ക്ഷേതരമായിരുന്നെങ്കിൽ ‘ഹിന്ദുക്കൾ‘ അത് പൊളിക്കില്ലല്ലോ.കോടതി ഇതിൽ വിശ്വാസത്തിന്റെ പ്രശ്നമുണ്ട്,അതുകൊണ്ട് തീർപ്പ് കല്പിക്കാൻ പ്രയാസമുണ്ട് എന്ന് കണെത്തിയാൽ ബന്ധപ്പെട്ട കക്ഷികളെ വിളിച്ച് ഒരു മധ്യസ്ഥ ശ്രമം നടത്താമായിരുന്നു.എന്നാൽ വിശ്വാസപരമായ മാനദണ്ഡങ്ങൾ വെച്ച് പള്ളിയാണെന്നോ അമ്പലമാണെന്നോ ഒക്കെ അല്ലെങ്കിലവിടെ ശ്രീരാമൻ ജനിച്ചു എന്നൊക്കെ വിധിയെഴുതുന്നത് ജുഡീഷ്യൽ വ്യവസ്ഥയുടെ സ്വഭാവത്തിനു പറ്റിയതാണോ എന്ന നിയമപ്രശ്നമാണ് മുഖ്യവിഷയം .അതാണ് സി പി എമ്മും പറഞ്ഞത്.ജുഡീഷ്യൽ വ്യവസ്ഥയുടെ ഭാവിയെക്കുറിച്ച്, മതേതരസമൂഹത്തിന്റെ നിലനില്പിനെക്കുറിച്ച് ഉത്കണ്ഠയുള്ള ആർക്കും ഇതിൽ അഭിപ്രായം പറയാം.കാരണം ഇന്ത്യ എല്ലാവരുറ്റേതുമാണ്.നാളെ സി പി എമ്മിന്റെ പാർട്ടി ഓഫീസ് നിൽക്കുന്നിടത്ത് ഒരു ക്ഷേത്രമോ പള്ളിയോ ചർച്ചോ ഉണ്ടായിരുന്നെന്ന് ആരെങ്കിലും തർക്കം ഉന്നയിച്ചാൽ അതിലും ഇത് പോലെ വിധി വരാമല്ലോ.പ്രശ്നം കോടതി പറഞ്ഞതുപോലെ ഒത്തു തീരുന്നതിൽ എതിർപ്പുള്ള ആളല്ല ഞാൻ.പക്ഷെ ബന്ധപ്പെട്ട കക്ഷികളെ വിശ്വാസത്തിലെടുക്കണം.അക്രമങ്ങൾക്ക് ന്യായീകരണമാകരുത്.വിധി തെളിവിലും നിയമങ്ങളിലും അധിഷ്ഠിതമായിരിക്കണം.ഈ വിമർശന്നങ്ങൾ ഒക്കെ ഉണ്ടെങ്കിലും സുപ്രിം കോടതിയുടെ വിധി എല്ലാവരും മാനിക്കണം എന്നണ് എന്റെ അഭിപ്രായം.അതേസമയം ജുഡീഷ്യറിയെ മറ്റു പലകാര്യങ്ങളിലും നാം വിമർശിക്കാറുള്ളതു പോലെ ഇതിലും വിമർശിക്കുകയും ചെയ്യാം.

kaalidaasan said...

ബാബരി മസ്ജിദ്‌ നിലനിന്നിരുന്ന സ്ഥലം ഓഹരി വെക്കാനായി ആരും ലഖ്‌നോ കോടതിയെ സമീപിച്ചിട്ടില്ല. മസ്ജിദ്‌ ബാബര്‍ നിര്‍മിച്ചതാണോ അഥവാ ആണെങ്കില്‍ പ്രസ്തുത സ്ഥലത്ത്‌ നേരത്തെ ഉണ്ടായിരുന്ന ക്ഷേത്രം തകര്‍ത്താണോ പള്ളീനിര്‍മിച്ചത്‌, ഇതേ സ്ഥലത്താണോ ഇതിഹാസ കഥാപാത്രമായ ശ്രീരാമന്‍ ജനിച്ചത്‌, അഥവാ ശ്രീരാമന്‍ എന്നത്‌ മിത്തോ യാദാര്‍ത്ഥ്യമോ എന്നു തുടങ്ങിയ കാര്യങ്ങളാണു അറിയേണ്ടിയിരുന്നത്‌. മര്‍മ പ്രധാനമായ ഇക്കാര്യങ്ങളിലാണു ലഖ്‌നോ ജഡ്ജിമാര്‍ മൌനം പാലിച്ചതും. for details

ഇതൊരു പുതിയ വെളിപാടാണല്ലോ. വിശദ വിവരങ്ങള്‍ നോക്കാന്‍ പറഞ്ഞു കൊടുത്ത തേജസ് ലിങ്കില്‍ തന്നെ എന്തിനായിരുന്നു ഹര്‍ജികള്‍ നല്‍കപ്പെട്ടതെന്നു എഴുതിയിട്ടുണ്ട്. അതിന്റെ പ്രസക്ത ഭാഗം ഇതാണ്.

മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തിന്റെ ഉടമാവകാശത്തെക്കുറിച്ചു നീണ്ട കാത്തിരിപ്പിനൊടുവില്‍ അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ലഖ്നോ ബെഞ്ച് തീര്‍പ്പു കല്‍പ്പിച്ചിരിക്കുന്നു.

ഒരു തര്‍ക്കഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച സിവില്‍ അന്യായങ്ങളില്‍ കോടതിക്കു മുന്നിലുള്ള രേഖകളല്ലാതെ, മറ്റു പരിഗണനകള്‍ കടന്നുവരാമോയെന്ന ചോദ്യം ഈ വിധിന്യായം ഉയര്‍ത്തുന്നുണ്ട്.




പന്ത്രണ്ടു വര്‍ഷത്തിലധികം ഒരാള്‍ സ്ഥിരമായി കൈവശം വെച്ച ഭൂമി അയാള്‍ക്കവകാശപെട്ടതായിരിക്കും എന്ന നിയമം എന്തേ 'വഴിയേ പോകാത്തവര്‍' വിഴുങ്ങി കളഞ്ഞത്‌?!

മണ്ടന്‍ ജഡ്ജിമാര്‍ക്ക് ഈ നിയമവ്യവസ്ഥ അറിയില്ല എന്നു തോന്നുന്നു. കേസു വാദിച്ച വക്കീലന്‍മാര്‍ക്കും അറിയില്ല. ഇനി ഇത് പഠിപ്പിക്കാന്‍ നോക്കാം. ആവര്‍ പഠിച്ച പൊത്തകം തിരുത്തുകയും ആകാം.

കഴിഞ്ഞ 60 വര്‍ഷമായി ഈ വസ്തു മുസ്ലിങ്ങളുടെ കൈവശമില്ല. സര്‍ക്കാരിന്റെ കൈവശമാണ്. അപ്പോള്‍ സര്‍ക്കാരല്ലെ ഇതിന്റെ ഇപ്പോഴത്തെ അവകാശി?

kaalidaasan said...

സന്ദേഹി,

താങ്കളുടെ വ്യക്തിപരമായ കഴ്ച്ചപ്പാടിനെ ആരും ചോദ്യം ചെയ്യുമെന്ന് തോന്നുന്നില്ല. ബോംബ് വച്ച് നിരപരാധികളെ കൊല്ലുന്ന ഇസ്ലാമിക ഭീകരര്‍ മുസ്ലിങ്ങളല്ല എന്നും പലരും വാദിക്കാറുണ്ട്. അതുപോലെ ബാബ്രി മസ്ജിദ് പൊളിച്ചവര്‍ ഹിന്ദുക്കളല്ല എന്നും വിശ്വസിക്കാം.

പക്ഷെ ഞാന്‍ വിശ്വസിക്കുന്നത് അങ്ങനെയല്ല. ഇസ്ലാമിക ഭീകരര്‍ മുസ്ലിങ്ങളാണ്. അതു പോലെ മസ്ജിദ് പൊളിച്ചവര്‍ ഹിന്ദുക്കളുമാണ്. മുസ്ലിങ്ങളും ഹിന്ദുക്കളും ഇതൊക്കെയാണോ ചെയ്യേണ്ടത് എന്നുള്ളത് വേറൊരു വിഷയമാണ്.

ഇന്നലെ അമേരിക്കയില്‍ റ്റൈം സ്ക്വയര്‍ തകര്‍ക്കാന്‍ ശ്രമിച്ച ഇസ്ലാമിക ഭീകരനു ജീവിതകാലം മുഴുവന്‍ ജയില്‍ ശിക്ഷ വിധിച്ചു. അത് കേട്ടപ്പോള്‍ അയാള്‍ അക്രോശിച്ചത്, ഇസ്ലാമും അമേരിക്കയും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ടേ ഉള്ളു എന്നാണ്. ബാബ്രി മസ്ജിദ് തകര്‍ക്കാന്‍ ആവേശം പകര്‍ന്ന് അവിടെയുണ്ടായിരുന്ന അദ്വാനിയും ഉമാഭാരതിയും മനോഹര്‍ ജോഷിയു ഹിന്ദുക്കളല്ല എന്നു പ്രസ്താവിക്കുമ്പോള്‍ സന്ദേഹി എന്താണുദ്ദേശിക്കുന്നത്? സന്ദേഹി അംഗീകരിച്ചാലും ഇല്ലെങ്കിലും ഇവരൊക്കെ പ്രതിനിധീകരിക്കുന്ന ഇസ്ലാമും ഹിന്ദുത്വയുമുണ്ട്. അതാണിന്നത്തെ യാഥാര്‍ത്ഥ്യം.

ഇതൊക്കെ അംഗീകരിക്കാന്‍ ശ്രമിക്കാതെ ഒട്ടകപക്ഷികളേപ്പോലെ തല മണ്ണില്‍ പൂഴ്ത്തിയിരിക്കുന്നത് ആത്മഹത്യാപരമാണ്.

kaalidaasan said...

സന്ദേഹി,

വിശ്വാസകാര്യങ്ങളില്‍ കോടതി അഭിപ്രായം പറയാന്‍ പാടില്ല എന്നു പറയുന്നത് യുക്തി സഹമല്ല. വിശ്വാസകാര്യങ്ങളേക്കുറിച്ച് തര്‍ക്കമുണ്ടായാല്‍ അത് ബന്ധപ്പെട്ടവര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കയാണു വേണ്ടത്. അത് സാധ്യമല്ലാതെ വരുമ്പോഴാണു കോടതിയില്‍ പോകുന്നതും. രണ്ട് പ്രബല മതവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാകുമ്പോള്‍ അവരുടെ വിശ്വാസങ്ങളും കൂടി കണക്കിലെടുക്കേണ്ടി വരും.

മുഖം ​മൂടി വോട്ടു ചെയ്യാനുള്ള അവകാശത്തിനു വേണ്ടി കോടതിയില്‍ പോയപ്പോള്‍ കോടതി അതുമായി ബന്ധപ്പെട്ട ഇസ്ലാമിക വിശ്വസങ്ങളും കണക്കിലെടുത്താണു വിധി പറഞ്ഞത്. അമ്പലമാണോ പളിയാണൊ എനു രണ്ടുപേര്‍ തര്‍ക്കിച്ച് കോടതിയുടെ മുന്നിലെത്തിയാല്‍ കോടതി അതില്‍ അഭിപ്രായം പറയേണ്ടി വരും. അല്ലെങ്കില്‍ കോടതിക്കു മുന്നിലീ തര്‍ക്കവുമായി പോകരുത്. ഞങ്ങള്‍ക്കിതില്‍ കാര്യമില്ല. നിങ്ങള്‍ തല്ലി തീര്‍ത്തോളൂ എന്ന് ഒരു കോടതിക്കും പറയാനാകില്ല.

ഈ വിഷയത്തില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിര്‍മ്മോഹി അഖാരയോ ഹിന്ദു മഹാസഭയോ വഖഫ് ബോര്‍ഡോ ഉണ്ടാകുന്നതിനു മുന്നെയുള്ള ഒരു കെട്ടിടവും ഭൂമിയുമാണീ തര്‍ക്കഭൂമി. ഇവര്‍ക്കാര്‍ക്കും അവകാശം സ്ഥാപിക്കാനുള്ള ഒരു രേഖയും കോടതിയുടെ മുന്നില്‍ സമര്‍പ്പിക്കാനായില്ല. അതുകൊണ്ട് മൂന്നു പേര്‍ക്കും കൂടി വീതിച്ചു നല്‍കി.

ഷൈജൻ കാക്കര said...

kaalidaasan said "ഇസ്ലാമിക ഭീകരര്‍ മുസ്ലിങ്ങളാണ്. അതു പോലെ മസ്ജിദ് പൊളിച്ചവര്‍ ഹിന്ദുക്കളുമാണ്."

100% agreed...

സന്ദേഹി-cinic said...

"ഈ വിഷയത്തില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിര്‍മ്മോഹി അഖാരയോ ഹിന്ദു മഹാസഭയോ വഖഫ് ബോര്‍ഡോ ഉണ്ടാകുന്നതിനു മുന്നെയുള്ള ഒരു കെട്ടിടവും ഭൂമിയുമാണീ തര്‍ക്കഭൂമി. ഇവര്‍ക്കാര്‍ക്കും അവകാശം സ്ഥാപിക്കാനുള്ള ഒരു രേഖയും കോടതിയുടെ മുന്നില്‍ സമര്‍പ്പിക്കാനായില്ല. അതുകൊണ്ട് മൂന്നു പേര്‍ക്കും കൂടി വീതിച്ചു നല്‍കി."

ഉടമസ്ഥാവകാശത്തിനു നിയമപരമായ തെളിവൊന്നും ഇല്ലാത്തത് കോണ്ടാണോ വിശ്വാസത്തിന്റെ പേരിലാണോ മൂന്നാൾക്കും വീതിച്ചു കൊടുത്തത്?കോടതി വിധി വായിക്കാത്ത എന്നികതിനെക്കുറിച്ചൊന്നും പറയാൻ കഴിയില്ല.മുന്നു കക്ഷികളും അതിന്റെ ഉടമകളാണെന്ന് തെളിവില്ലെങ്കിൽ പിന്നെ അതെങ്ങനെ മൂന്നു പേർക്കും വീതിക്കും.ഉടമസ്ഥതക്ക് തെളിവില്ലാത്ത ഭൂമി സർക്കാരിനവകാശപ്പെട്ടതല്ലേ? അപ്പോൾ ഇങ്ങനെ ഒരു കേസ് ഇനിയും വന്നാൽ തെളിവില്ലാത്ത കക്ഷികൾക്ക് ഇതു പോലെ പങ്കുവെക്കാമോ? രണ്ടു കൂട്ടർ തമ്മിലുള്ള അവകാശ തർക്കം പോലെയാണോ മുഖം മൂടികൾക്കുള്ള വോട്ടവകാശ പ്രശ്നം? അവിടെ തെളിവിന്റെ മറ്റു രേഖകൾക്ക് സാധ്യതയുണ്ട്.വിശ്വാസത്തിന്റെ പേരിൽ ദേശീയ ഗാനസമയത്ത് എഴുന്നേറ്റ് നിൽക്കേണ്ടതില്ല എന്നു പോലും കോടതി ചില വിശ്വാസക്കാർക്ക് ഇളവ് കൊടുത്തിട്ടുണ്ട്. അത് ഇന്ത്യൻ ഭരണ ഘടനയുടെ വൈവിദ്ധ്യത്തെയും വ്യക്തി-വിശ്വാസ സ്വാതന്ത്ര്യങ്ങളെയും അനുവദിക്കുന്നതിന്റെ ഭാഗമാണ്.അവിടെ ആരും ആർക്കെതിരെയും പരാതിയോ തർക്കമോ ഉന്നയിക്കുന്നില്ല.വിശ്വാസസ്വാതന്ത്ര്യത്തിന്റെ പരിധികളെ മാനിക്കാത്ത വിശ്വാസങ്ങളെ നിയമം കരൂരി വിടാൻ പാടുണ്ടോ? മുഖം മൂടി വോട്ടവകാശത്തിന്റെ പേരിൽ ഇസ്ലാം അങ്ങനെ ഒരു കടുത്ത നിലപാട് സ്വീകരിക്കുന്നുണ്ടോ എന്നത് വേറെ പ്രശ്നം.വിശ്വാസത്തിന്റെ പേരിൽ ഒരു കൂട്ടർക്ക് വോട്ടവകാശം വിനിയോഗിക്കാൻ വയ്യാത്ത സ്ഥിതി വരരുത് എന്നേ കോടതി ഉദ്ദേശിച്ചിട്ടുണ്ടാകൂ എന്നു തോന്നുന്നു.
ഏതായാലും ഒക്കെക്കൂടി കൂട്ടിക്കുഴച്ച് ഈ വിധിയെ ശരിയായ വിധി തന്നെയാക്കാൻ ശ്രമിക്കുന്നത് വിശ്വാസത്തിന്റെ പേരിൽ ആർക്കും എന്ത് അവകാശവാദവും ഉന്നയിക്കാൻ ധൈര്യം പകരുക മാത്രമേ ചെയ്യൂ.വിശ്വാസ സ്വാതന്ത്ര്യത്തെയും വിശ്വാസ കയ്യേറ്റങ്ങളെയും വേർറെ വേരെ തന്നെയായി കാണണം.

സന്ദേഹി-cinic said...
This comment has been removed by the author.
സന്ദേഹി-cinic said...

മതത്തിന്റെ പേരി അക്രമം നടത്തുന്നവരൊക്കെ സാങ്കേതികാർഥത്തിൽഅതാത് മതക്കാർ തന്നെ കാളിദാസനോട് ഞാൻ യോജിക്കുന്നു.ജാതിയേയും മതത്തെയുമെല്ലാം തള്ളിക്കളഞ്ഞവരും നമുക്ക് ഇപ്പോഴും ആ ലേബൽ ചാർത്തി നൽകുന്നു.ഉദാ:ഇഎം എസ് ബ്രാഹ്‌മണനാണ്,അംബേദ്കർ ചണ്ഡാലനാണ്,കെ ഇ എൻ മുസ്ലിമാണ്.ഇത് സാകീതികത്വങ്ങളെയും ഞാൻ അംഗീകരിക്കുന്നു.അയോധ്യ തർക്കത്തിൽ കക്ഷികളായവരെഹിന്ദുവും മുസൽമാന്മാരുമെന്ന് സാമാന്യവൽക്കരിക്കുന്നത് ശരിയാണോ? അവർ ഇന്ത്യയിലെ മുസൽമാന്റെയുംഹിന്ദുവിന്റെയുംപ്രതിനിധികളാണോ?

സന്ദേഹി-cinic said...
This comment has been removed by the author.
സന്ദേഹി-cinic said...

കോടതിയിൽ എത്തിയ കക്ഷികൾ വിശ്വാസത്തിന്റെ പ്രശ്നം ഉയർത്തുന്നു എന്നത് സത്യം.എന്നാൽ അവരുടെ വിശ്വാസത്തെ മതത്തിന്റെ മൊത്തം വാദമായി അംഗീകരിക്കുന്നത് ശരിയാണോ? പള്ളി ആദ്യമേ ഹിന്ദുക്കൾക്ക് വിട്ടു കൊടുത്ത് പ്രശ്നം ഉണ്ടാക്കാനുദ്ദേശിച്ചവരുടെ രാഷ്റ്റ്രീയ അജണ്ടയെ തകർക്കാമെന്ന തോന്നൽ ഈ എനീകുണ്ടായിരുന്നു.എന്നാൽ ഇത് ഒന്നിലും രണിലും നിൽക്കാതെ നീളാം എന്ന പ്രശ്നം നിൽക്കുന്നുണ്ട്.

പള്ളി വിട്ടുകടുത്താൽ അത് ഇസ്ലാമിക വിരുദ്ധമാണെന്ന വാദം എനിക്കില്ല.ഇസ്ലാമിന്റെ മഹത്വം വർദ്ധിപ്പിക്കുകയേ ഉള്ളൂ.മറിച്ചായാൽ ഹിന്ദുവിന്റെ മഹത്വം വർദ്ധിക്കും.വൈദിക കാലത്ത് ക്ഷേത്ര സംസ്കാരം ഹിന്ദു മതത്തിലില്ലായിരുന്നു എന്ന് ചരിത്രം പറയുന്നു.നിരവധി കടുത്ത ഹിന്ദു വിശ്വാസികൾ ക്ഷേത്രത്തിൽ പോകുന്നവരല്ല.ഗാന്ധിജിയുടെ ഹിന്ദുമതം എന്തെന്നു നമുക്കറിയാം.

കബീർദാസ് മരിച്ചപ്പോൾ മൃതദേഹത്തിന്റെ ഉടമാവകാശത്തിനു വേണ്ടി ഹിന്ദുക്കളും മുസ്ലിം കളും തർക്കിച്ച ഒരു കഥയുണ്ട്.പുതപ്പിച്ച വസ്ത്രം നീക്കിയപ്പോൾ മൃതദേഹത്തിനു പകരം ഒരു പിടി പുഷ്പങ്ങൾ മാത്രം കണ്ടു എന്നാണ് കഥ.ഇതൊക്കെ വിവേകശാലികൾക്കുള്ള മതം.അവരുടെ മാത്രം വിശ്വാസം.

പക്ഷെ കോടതി പരിഗണിക്കുന്നത് ഈ വിശ്വാസങ്ങളല്ലല്ലോ.കോടതിയുടെ മുമ്പിൽ കേസെത്തിയാൽ ഒരുതരം വിശ്വാസവും അല്ല പരിഗണിക്കേണ്ടത്.തെളിവും നിയമവുമാണ്. വിശ്വാസം കണക്കിലെടുത്ത് വിധിച്ചില്ലെങ്കിൽ ജനം അംഗീകരിക്കാൻ തയ്യാറില്ല എന്ന ധാരണ തെറ്റാണെന്നല്ലേ ഇപ്പോൾ ജനത്തിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്.ന്യായമായ വിധി/നിയമപരമായ വിധി സ്വീകരിക്കാൻ തക്ക പാകതയും പക്വതയും നമ്മുടെ ജനാധിപത്യ സമൂഹം കൈവരിച്ചിട്ടുണ്ട് എന്നു വേണം കരുതാൻ .അല്ലെങ്കിലതിനു പാകപ്പെടുത്തേണ്ട ചുമതല കോടതിക്കും ഇല്ലേ?

തർക്കിക്കുന്നവന്റെ/വിട്ടു കൊടുക്കാൻ തയ്യാറാവാത്തവന്റെ വിശ്വാസത്തിന് നിയമ സാധുത കിട്ടുക എന്നതിൽ പരം ഒരു അപകടം വേറെയുണ്ടോ?

kaalidaasan said...

ഉടമസ്ഥാവകാശത്തിനു നിയമപരമായ തെളിവൊന്നും ഇല്ലാത്തത് കോണ്ടാണോ വിശ്വാസത്തിന്റെ പേരിലാണോ മൂന്നാൾക്കും വീതിച്ചു കൊടുത്തത്?കോടതി വിധി വായിക്കാത്ത എന്നികതിനെക്കുറിച്ചൊന്നും പറയാൻ കഴിയില്ല.

അപ്പോള്‍ ഈ വിധിയേക്കുറിച്ച് ഒന്നും വായിക്കാതെയാണ്‌ സന്ദേഹി ഇത്ര നേരവും തര്‍ക്കിച്ചു കൊണ്ടിരുന്നത്? മൂന്നു ജഡ്ജിമാരുടെയും വിധിയിലെ പ്രസക്തഭാഗങ്ങള്‍ എല്ലാ മാദ്ധ്യമങ്ങളും പ്രസിദ്ധപ്പെടുത്തിയിരുന്നു. ദയവായി ഇനിയെങ്കിലും അതൊക്കെ ഒന്ന് വായിക്കുക.

അവകാശം സ്ഥാപിക്കാനുള്ള ഒരു രേഖയും കോടതിയില്‍ ആരും ഹാജരാക്കിയില്ല. ഈ സ്ഥലത്തിലെ വിവിധ ഭാഗങ്ങള്‍ ഈ മൂന്നു കക്ഷികളുടെയും നിയന്ത്രണത്തിലുമാണ്. അതുകൊണ്ട് സ്ഥലം മൂന്നായി വീതിക്കാന്‍ വീതിക്കാന്‍ കോടതി തീരുമാനിച്ചു. എങ്ങനെ വീതിക്കണം എന്ന ചോദ്യം വന്നപ്പോള്‍ മൂന്നു കൂട്ടരുടെയും വിശ്വാസങ്ങള്‍ കണക്കിലെടുത്തു. അത് ഏറ്റവും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള വിധിയായിരുന്നു എന്നാണ്‌ എന്റെ അഭിപ്രായം.

kaalidaasan said...

രണ്ടു കൂട്ടർ തമ്മിലുള്ള അവകാശ തർക്കം പോലെയാണോ മുഖം മൂടികൾക്കുള്ള വോട്ടവകാശ പ്രശ്നം?

വിശ്വാസത്തിന്റെ പേരിലുള്ള അവകാശ തര്‍ക്കം പോലെ തന്നെയാണ്, വിശ്വാസത്തിന്റെ പേരിലുള്ള മുഖം മൂടാനുള്ള അവകാശവും. മുഖം മൂടി ഫോട്ടോ എടുക്കുക എന്നു പറയുന്നത് തന്നെ അസംബന്ധമാണ്. ഫോട്ടോ എടുക്കണം എന്ന എലെക്ഷന്‍ കമ്മീഷന്റെ നിബന്ധന അനുസരിച്ചാല്‍ മതി എന്നു മാത്രം കോടതിക്കു പറഞ്ഞാല്‍ മതിയായിരുന്നു. പക്ഷെ കോടതി ഇതു സംബന്ധിച്ച കുര്‍ആന്‍ പഠനങ്ങളും ഹദീസുകളും ഒക്കെ ആധാരമാക്കിയാണു വിധിച്ചത്. മുഖം മൂടുക എന്നത് ഇസ്ലാമിക വിശ്വാസമനുസരിച്ച് നിര്‍ബന്ധമായും പാലിക്കേണ്ട നിബന്ധന അല്ല എന്നാണ്‌ കോടതി വിധിച്ചത്.

ബാബ്രി മസ്ജിദിനിനോടനുബന്ധിച്ചുള്ള 67 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത് ശരി വച്ചു കൊണ്ട് സുപ്രീം കോടതി പറഞ്ഞത് ഇതാണ്.

"A mosque is not an essential part of the religion of Islam and Namaz (prayer) by Muslims can be offered anywhere even in open. Accordingly its acquisition is not prohibited by the provision in the Constitution in India"

ഇതിലൊക്കെ വിശ്വാസ കര്യങ്ങളും കൂടി കണക്കിലെടുത്താണ്, കോടതി അഭിപ്രായം പറഞ്ഞത്. അതിന്റെ കാരണം മത വിശ്വാസവും ഈശ്വര വിശ്വാസവും അംഗീകരിക്കുന്ന അതിനു പൌരന്‍മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന ഒരു ഭരണഘടന ഇന്‍ഡ്യക്കുള്ളതുകൊണ്ടും.

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

മാന്യമഹാജനങ്ങളേ,

കോടതിയെ തുപ്പിയിട്ടു കാര്യമില്ല..!!

ഉലകമുണ്ടാകും മുന്‍പേ അള്ളാഹുവിനും രാമനുമൊക്കെ വീടുകള്‍ ഉണ്ടാക്കിക്കൊടുത്ത കള്ളനായിന്റെ മക്കളെ പറഞ്ഞാ മതി....!! ആലയമുണ്ടാക്കി പ്രാര്‍ഥിച്ചാല്‍ മാത്രേ രാമനും അള്ളാഹുവിനും തന്തോയമുണ്ടാകൂ എന്ന വിശുദ്ധ നുണകളെ കൊഞ്ഞനം കുത്ത്യാല്‍ മതി...!!


അയോധ്യയിലെ അന്ത ഭൂമി രാമനും അള്ളാഹുവിനും കൊടുക്കാതെ, വീടും കുടീമില്ലാത്ത പാവങ്ങള്‍ക്ക് കപ്പ നടാനും അപ്പിയിടാനും വെയിലും നിലാവും കൊള്ളാതെ അന്തിയുറങ്ങാനും പതിച്ചു നല്‍കാമായിരുന്നു...!!

സന്ദേഹി-cinic said...

കാളിദാസന്,

പത്രവാർത്ത ഞാനും വായിച്ചു.വിധി വായിച്ചിട്ടില്ല എന്നാണു പറഞ്ഞത്.യാതൊരു തെളിവും ഹാജരാക്കിയില്ലേ,അതോ ഹാജരാക്കിയ തെളിവുകൾ അപര്യാപ്തമായിരുന്നോ എന്നൊന്നുമെനിക്കറിയില്ല.അറിയാത്ത കാര്യങ്ങൾ അറിയില്ലെന്ന് പറയലാണല്ലോ സത്യസന്ധത.വാദിച്ചു ജയിക്കാൻ ഞാനില്ല.എന്റെ നിലപാട് ഞാൻ പങ്കു വെക്കുന്നു.അതിലെ അപാകത ബോധ്യപ്പെട്ടാൽ ഞാൻ തിരുത്തും.

ഭൂമി ആരുടേതെന്നതിനു തെളിവില്ല.അതുകൊണ്ട് കൈവശം വെച്ചു കൊണ്ടിരിക്കുന്ന മൂൻ കക്ഷികൾക്കും അങ്ങു വീതിച്ചു.(ഈ ഭൂമിയിൽ ഏതെങ്കിലും ഭാഗം മുസ്ലിം കക്ഷികൾ ഇപ്പോൾ കൈവശം വെക്കുന്നതായി എനിക്കറിയില്ല.)അത്ര ലളിതമാണോ ഈ കേസ്? അതിനു 8500 പേജുകളുള്ള ഒരു വിധിയുടെ ആവശ്യമുണ്ടോ?

ജഡ്ജിമാർ രാമന്റെ ജന്മസ്ഥാനമാണെന്നും ക്ഷേത്രം പൊളിച്ചാണ് പള്ളീ പണിതതെന്നുമൊക്കെ വ്യത്യസ്ത അഭിപ്രായങ്ങളും വ്യാഖ്യാനവുമൊക്കെ നൽകിയത് വിധിയുടെ ഭാഗമാണ് അത്തരം കാര്യങ്ങളാണ് ആശങ്ക ഉണർത്തുന്നത്.

കോടതി ഖുരാനെ വ്യാഖ്യാനിച്ചാൽ,ഏതു മതഗ്രന്ധത്തെയും വ്യാഖ്യാനിച്ചാൽ അത് ആ മതവിഭാഗത്തിലെ എല്ലാവരും അംഗീകരിക്കുന്ന വീക്ഷണം ആയിരിക്കുമോ?
അതുകൊണ്ടാണ് മുഖം മൂടി പ്രശ്നമായാലും അയോധ്യ ആയാലും മതവിശ്വാസം വെച്ചല്ല വിധിയെഴുതേണ്ടത് എന്നു ഞാൻ പറൌന്നത്.

67 ഏക്കറിന്റെ കാര്യം പറഞ്ഞല്ലോ.കേന്ദ്ര സർക്കാർ അതുപോലെ മുഴുവൻ ഭൂമിയും ഏറ്റെടുക്കേണ്ടിയിരുന്നു എന്നാണ് എന്റെ അഭിപ്രായം.ഉടമസ്ഥർക്ക് തെളിവ് ഹാജരാക്കാനില്ലെങ്കിൽ മുഴുവൻ ഭൂമിയും സർക്കരിലേക്കല്ലേ വരേണ്ടത്.അതിനു പകരം ചുമ്മാ അവകാശ വാദത്തിന്റെ പേരിൽ ഭൂമിയിൽ നിയമാവകാശം കൊടുക്കാൻ തുടങ്ങിയാൽ അത്കീഴ്‌വഴക്കമാവില്ലേ?

സന്ദേഹി-cinic said...

വിശ്വാസ സ്വാതന്ത്ര്യത്തെ മറ്റു മതക്കാരനോ സമൂഹത്തിനോ ദോഷകരമായി ബാധിക്കാത്തരീതിയിൽ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായി കോടതികളുടെ ചുമതലയാണ്.

ഇനി പള്ളീ നിർമ്മിച്ചത് ക്ര്ത്യം പടിഞ്ഞാറോട്ടല്ല എന്നതിന്റെ പേരി മാത്രം അത് പള്ളീയല്ലാതാകുമോ?നിർമ്മാണ സമയത്ത് രൂപപരമായ ഒരു പൂർണ്ണതക്കോ സ്തലത്തിന്റെയോ മറ്റോ കിടപ്പോ മൂലം അല്പം സിശ തെറ്റാം .അതിൽ വർഷങ്ങളായി എന്നിട്ടും നമാസ് നടന്നിരുന്നല്ലോ.പള്ളിയുടെ രൂപവും വാസ്തു ഘടനയുംതന്നെയാണ് അതിനുള്ളതും .പിന്നെ ഒരു സാങ്കേതികത്വത്തിന്റെ പേരി മാത്രം അത് പള്ളിയല്ലെന്ന് പറയാമോ? സ്വല്പം തിരിഞ്ഞു തിന്ന് നമസ്കരിക്കണം .അത്ര മാത്രം.ഖിബ് ലക്ക് അഭിമുഖമായി/പടിഞ്ഞാരോട്ട് നിന്ന് നമസ്കരിക്കണം എന്നല്ലാതെ ,പള്ളി ഇന്ന രീതിയിലേ നിർമ്മിക്കാവൂ എന്നൊന്നും ഖുരാനിലോ മറ്റോ പറയുന്നില്ല.പള്ളി ഇസ്ലാമിക മത വിശ്വാസപ്രകാരം അവശ്യ ഘടകമല്ലെന്ന് കോടതി പറയുന്നതായി ഉദ്ധരണിയിൽ കാണുന്നു.ക്ഷേത്രം ഹിന്ദു മത വിശ്വാസപ്രകാരവും അവശ്യ ഘടകമാണോ? അതെന്താ കോടതി പറയാത്തത്? പുരോഹിത പരമ്പതാഗത/വ്യവസ്ഥാപിത മതപ്രകാരം പള്ളീയും അമ്പലവുമൊക്കെ അവശ്യഘടകമാണ്.വർഗീയ താല്പര്യം കൂടി കലരുമ്പോൾ അത്യന്താപേക്ഷിതവുമാണ്.അതിനൊക്കെ അനുസരിച്ച് വിധി പറയാൻ പോയാൽ ഈ രാജ്യം പിന്നെ ഭ്രാന്താലയം ആകുകയേ ഉള്ളൂ.

പ്രശ്നം കോടതി വിധിയും അതിലെ പരാമർശങ്ങളുമാണ്.കയ്യേറ്റക്കരുടെയും വർഗീയ അജണ്ടയോടെ മതത്തെ വികാരരാഷ്ടീയമാക്കുന്നവരുടെയും വിശ്വാസത്തിന് നിയമ സാധുത നൽകാമോ എന്നതാണ്.

സന്ദേഹി-cinic said...

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കം അയോധ്യാ സ്പെഷ്യൽ ആണ്.അതിൽ കെ വേണു അയോധ്യ പ്രശ്നത്തിന്റെ ചരിത്രം അക്കമിട്ട് നിരത്തുന്നുണ്ട്.ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമം നടന്നപ്പോൾ അതിനായി കാത്തു നിൽക്കാതെ അതിനെ അട്ടിമറിച്ചു കൊണ്ട് പള്ളി പൊളിക്കുകയാണുണ്ടായത് എന്ന് ദ്ദേഹം പറയുന്നു.പ്രശ്നത്തിന്റെ മുഴുവൻ വശവും വസ്തുതാപരമായി പരിശോധിക്കാതെ പരിഹരിക്കുന്നത് പിന്നെയും നീറിപ്പുകയാനേ ഉപകരിക്കൂ എന്നദ്ദേഹം പറയുന്നു.ബാബർ ക്ഷേത്രം പൊളിച്ചായിരിക്കാം പള്ളി പണിതതെന്ന അഭ്യൂഹം ആദ്യമായി എഴുതുന്നത് ഫൈസാബാദ് ഗസറ്റിയറിൽ ഒരു ബ്രിട്ടീഷ് ഓഫീസറാണ് എന്നദ്ദേഹം പരയുന്നു.ബ്രിട്ടീഷുകാർ അയോധ്യയിൽ നടന്ന ഐതിഹാസിക സാമ്രാജ്യത്ത വിരുദ്ധ പോരാട്ടത്തെയും ഹിന്ദു മുസ്ലിം ഐക്യത്തെയും തകർക്കാൻ കുത്തിപ്പൊക്കിയ പ്രശ്നമായി ഇതിനെ കണക്കാക്കാം.

എന്തിൻ?ബാബരി മസ്ജിദ് പൊളിക്കപ്പെടുന്നതിനു തൊട്ടു മുമ്പ് അമേരിക്കൻ സി ഐ എ ഉദ്യോഗസ്ഥന്മാർ അയോധ്യ സന്ദർശിച്ചിരുന്നു.നരസിംഹറാവു ഗാട്ട് കരാറിൽ ഒപ്പിട്ടത് ഇതേ സമയത്താണെന്ന് ഓർക്കണം.പിന്നീട് അധികാരത്തിൽ വന്ന ബി ജെ പി സർക്കാരിന്റെ നയങ്ങൾ അവരുടെ അമേരിക്കൻ പക്ഷ പാതിത്വത്തെ ശരിവെക്കുന്നതായിരുന്നല്ലോ? രാഷ്ട്രീയ ലക്ഷ്യങ്ങൾ വേണ്ടുവോളമുണ്ടെന്ന് ന്യായമായും സംശയിക്കാവുന്ന ഒരു വർഗീയതർക്കത്തിൽ വർഗീയ വിശ്വാസങ്ങളെ സാധൂകരിച്ച് മതേതര കോടതി വിധി പറയാമോ?

കുരുത്തം കെട്ടവന്‍ said...

ഇന്ത്യന്‍ നിയമത്തില്‍ അവഗാഹവും പരിചയവും ജ്ഞാനവുമുള്ള ജസ്റ്റിസ്‌ രജീന്ദര്‍ സച്ചാര്‍, ജസ്റ്റിസ്‌ വീ ആര്‍ ക്രിഷ്ണയ്യര്‍ തുടങ്ങിയ നിയമ വിദഗ്ദരും ഒട്ടുമിക്ക രാഷ്ട്രീയ-മത നേതാക്കന്‍മാരും കോടതി വിധിയിലെ നിയമപരമായ തെറ്റ്‌ ചൂണ്ടികാണിച്ചു. പക്ഷേ, എവിടെയോ ഒളിഞ്ഞു നിന്ന് ഇസ്‌ലാം മതത്തെ പുലയാട്ട്‌ മാത്രം പറഞ്ഞ്‌ ശീലിച്ച്‌ ഒരുത്തന്‍ പറയുന്നു അവരുടെ അറിവും നിയമങ്ങളൂമൊക്കെ തെറ്റാണു... കോടതി വിധിയില്‍ തെറ്റായി ഒന്നും സംഭവിച്ചിട്ടില്ല! ഇതു കേട്ട പാടെ 'ഹലേലുയ' പാടാന്‍ ബുദ്ദിയും വിവേകവും ആര്‍ക്കും പണയം വെച്ചിട്ടില്ലല്ലോ! ഒളിഞ്ഞു നിന്ന് വേദമോതുന്നവനേക്കാള്‍ ജനങ്ങള്‍ക്ക്‌ സ്വീകാര്യവും ത്രിപ്തികരവും നിയമ-നീതിന്യായത്തില്‍ പരിചയവും അവഗാഹവമുള്ളവരുടെയും വാക്കുകളാണൂ. അല്ലാതെ 'വഴിയേ പോകുന്നവരുടേതല്ല'.

കഴിഞ്ഞ 60 വര്‍ഷമായി ഈ വസ്തു മുസ്ലിങ്ങളുടെ കൈവശമില്ല. സര്‍ക്കാരിന്റെ കൈവശമാണ്. അപ്പോള്‍ സര്‍ക്കാരല്ലെ ഇതിന്റെ ഇപ്പോഴത്തെ അവകാശി?

സര്‍ക്കാരിണ്റ്റെ കീഴിലുള്ള സ്ഥലത്ത്‌ വിഗ്രഹം എങ്ങിനെ വന്നു?! സര്‍ക്കാറിണ്റ്റെ കീഴിലുള്ള സ്ഥലത്തിനു ബാബരി മസ്ജിദ്‌ എന്ന് പേരെങ്ങിനെ വന്നു?! സര്‍ക്കാറിണ്റ്റെ കീഴിലുള്ള സ്ഥലത്തിനു മൂന്നവകാശികളോ?! തണ്റ്റെ ചെരിപ്പിനനുസരിച്ച്‌ കാലു മുറിക്കാതെ! മുസ്ളീങ്ങള്‍ നമസ്കാരം നിര്‍വഹിച്ചിരുന്ന സ്ഥലം തന്നെയായിരുന്നു ബാബരി മസ്ജിദ്‌. സുന്നി വഖഫ്‌ ബോര്‍ഡ്‌ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചിരുന്നു. 'കാല വിളംബം' എന്ന സാങ്കേതികതയില്‍ തൂങ്ങി കോടതി അംഗീകരിച്ചില്ല! അതേ കോടതിക്ക്‌ മറ്റു 'മിത്തുകള്‍' കണ്ണൂം പൂട്ടി അംഗീകരിക്കുകയും ചെയ്തു!! വിഗ്രഹങ്ങള്‍ ആരോ കൊണ്ടുവന്നു വെച്ചതാണെന്ന് (സ്വയം ഭൂ എന്ന 'വിശ്വാസം' എന്തോ കോടതിക്ക്‌ അലര്‍ജിയായത്‌ എന്നറിയില്ല) പറഞ്ഞ കോടതി; നിയമവിരുദ്ദമായി സ്ഥാപിച്ച വിഗ്രഹങ്ങള്‍ എടുത്തുമാറ്റാന്‍ ഉത്തരവിട്ടില്ല!!

kaalidaasan said...

സന്ദേഹി,

67 ഏക്കറിന്റെ കാര്യം പറഞ്ഞല്ലോ.കേന്ദ്ര സർക്കാർ അതുപോലെ മുഴുവൻ ഭൂമിയും ഏറ്റെടുക്കേണ്ടിയിരുന്നു എന്നാണ് എന്റെ അഭിപ്രായം.

പക്ഷെ താങ്കളുടെ മറ്റ് അഭിപ്രായങ്ങള്‍ വായിച്ചാല്‍ ഇത് തോന്നില്ലല്ലോ. ഇതല്ലല്ലോ സി പി എം പോളിറ്റ് ബ്യൂറോ പറഞ്ഞതും.

67 ഏക്കറും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എല്ലാ മുസ്ലിങ്ങളേക്കൊണ്ടും നിലപാട് എടുപ്പിക്കാന്‍ താങ്കള്‍ക്കാകുമോ? കുറഞ്ഞ പക്ഷം അതിനു വേണ്ടി പ്രവര്‍ത്തിക്കുകയെങ്കിലും ചെയ്യാമോ?

തര്‍ക്കത്തിലുള്ള എല്ലാ സ്ഥലങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാനെന്റെ ആഗ്രഹം. പക്ഷെ അതൊന്നും നടക്കില്ല എന്നുമെനിക്കറിയാം. ഒരു ജനാധിപത്യ സംവിധാനത്തില്‍ അത് നടപ്പാക്കാന്‍ ആകില്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്.

ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഒരു രേഖയും ഹാജരാക്കിയില്ല എന്ന് വിധി പരഞ്ഞ ജഡ്ജിമാര്‍ പറഞ്ഞാല്‍ അതെനിക്ക് വിശ്വസമാണ്.

1949 വരെ മുസ്ലിങ്ങള്‍ അവിടെ ഒരു ഭാഗം കൈവശം വച്ചിരുന്നു. അതുകൊണ്ടാണവര്‍ക്ക് കുറച്ചു ഭാഗം കൊടുക്കാന്‍ വിധിച്ചത്.

മത വിശ്വാസം സംബന്ധിച്ച് ഒരു ചോദ്യമുണ്ടായാല്‍ വിശ്വാസം കൂടി കോടതിക്കു കണക്കിലെടുക്കേണ്ടി വരും. ഹിന്ദുക്കള്‍ അയോധ്യ രാമന്റെ ജന്മസ്ഥലമാണെന്നു വാദിച്ചപ്പോള്‍ മുസ്ലിങ്ങള്‍ അതിനു യാതൊരു തെളിവുമില്ല എന്നു പറഞ്ഞാണതിനെ എതിര്‍ത്തത്. എന്തുകൊണ്ട് മുസ്ലിങ്ങള്‍ മത വിശ്വാസം കണക്കിലെടുക്കേണ്ട എന്ന് കോടതിയിലൊരു നിലപാടെടുത്തില്ല. അതിനു പകരം സരയൂ നദിയില്‍ നിന്നുള്ള ദൂരം വരെ ആണവര്‍ വാദഗതികളില്‍ പുറത്തെടുത്തത്.

kaalidaasan said...

വിശ്വാസ സ്വാതന്ത്ര്യത്തെ മറ്റു മതക്കാരനോ സമൂഹത്തിനോ ദോഷകരമായി ബാധിക്കാത്തരീതിയിൽ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായി കോടതികളുടെ ചുമതലയാണ്.

വിശ്വാസം എന്താണെന്നറിയാതെ എങ്ങനെയാണ്, ആ വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക?

90 കോടി ഹിന്ദുക്കളുടെ രാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെ സംരക്ഷിക്കുയാണിപ്പോള്‍ കോടതി ചെയ്തിരിക്കുന്നത്.

ഖിബ് ലക്ക് അഭിമുഖമായി/പടിഞ്ഞാരോട്ട് നിന്ന് നമസ്കരിക്കണം എന്നല്ലാതെ ,പള്ളി ഇന്ന രീതിയിലേ നിർമ്മിക്കാവൂ എന്നൊന്നും ഖുരാനിലോ മറ്റോ പറയുന്നില്ല.

സാധാരണ ആളുകള്‍ വീടിന്റെ മുന്‍ വാതില്‍ അകത്തേക്കു കയറാനും പുറത്തേക്കിറിങ്ങാനും ആണുപയോഗിക്കുന്നത്. അതിനുള്ള സൌകര്യത്തിനനുസരിച്ചാണത് വഴിയില്‍ നിന്നും കയറി വരുന്ന ഭാഗത്ത് വയ്ക്കാറുള്ളത്. പക്ഷെ ചില ആളുകള്‍ പുറം വാതിലിലുടെ കയറാറുമുണ്ട്. പക്ഷെ അതാണു നാട്ടുനടപ്പെന്ന് ആരും ശഠിക്കാറില്ല. അങ്ങനെ ശഠിക്കുന്നതിനെ മുട്ടായുക്തി എന്നു പറയും.

കയ്യേറ്റക്കരുടെയും വർഗീയ അജണ്ടയോടെ മതത്തെ വികാരരാഷ്ടീയമാക്കുന്നവരുടെയും വിശ്വാസത്തിന് നിയമ സാധുത നൽകാമോ എന്നതാണ്.

90 കോടി ജനങ്ങളുടെ വിശ്വാസമാണ്, അയോധ്യ അവരുടെ ദൈവമായ രാമന്റെ ജന്മ സ്ഥലമാണെന്ന്. 120 കോടി ജനങ്ങളുടെ വിശ്വാസമാണ്, കുര്‍ആന്‍ എന്ന പുസ്തകം അവരുടെ ദൈവം ഇറക്കിയതാണെന്ന്. 200 കോടി ജനങ്ങളുടെ വിശ്വാസമാണ്‌ അവരുടെ ദൈവം യേശുവാണെന്ന്. ഇതിനൊന്നും ഒരു കോടതിയും സാധുത നല്‍കേണ്ടതില്ല. പക്ഷെ ഇതുമായി ബന്ധപ്പെട്ട ഒരു വിഷയം കോടതിയില്‍ എത്തിയാല്‍ കോടതിക്ക് ഇതൊക്കെ കണക്കിലെടുക്കേണ്ടി വരും. വേണ്ടെങ്കില്‍ ഇന്‍ഡ്യ പഴയ സോവിയറ്റ് യൂണിയന്‍ പോലെയോ ഇന്നത്തെ ചൈന പോലെയോ നിരീശ്വര രാജ്യമാവണം. അതിന്റെ ആദ്യ പടിയെന്ന നിലയില്‍ സന്ദേഹി ഉള്‍പ്പടെയുള്ളവര്‍ അവരുടെ വിശ്വാസം വലിച്ചെറിയണം. അതിനു സാധിക്കില്ല എങ്കില്‍ കോടതിയെ ഇതില്‍ കുറ്റപ്പെടുത്താതിരിക്കുക. ഇന്‍ഡ്യന്‍ ഭരണഘടനയില്‍ മത വിശ്വാസമോ ഈശ്വര വിശ്വാസമോ അനുവദിക്കില്ല എന്ന ഒരു വരി എഴുതി ചേര്‍ത്താല്‍ മതി. ഒരു കോടതിയും ഈ വക പ്രശ്നങ്ങളില്‍ ഇടപെടില്ല. വിധി പറയുമ്പോള്‍ ഈ വക കാര്യങ്ങള്‍ കണക്കിലെടുക്കുകയും ഇല്ല.

kaalidaasan said...

ഇന്ത്യന്‍ നിയമത്തില്‍ അവഗാഹവും പരിചയവും ജ്ഞാനവുമുള്ള ജസ്റ്റിസ്‌ രജീന്ദര്‍ സച്ചാര്‍, ജസ്റ്റിസ്‌ വീ ആര്‍ ക്രിഷ്ണയ്യര്‍ തുടങ്ങിയ നിയമ വിദഗ്ദരും ഒട്ടുമിക്ക രാഷ്ട്രീയ-മത നേതാക്കന്‍മാരും കോടതി വിധിയിലെ നിയമപരമായ തെറ്റ്‌ ചൂണ്ടികാണിച്ചു.


ഇതേ ജസ്റ്റിസ്‌ വി ആര്‍ ക്രിഷ്ണയ്യര്‍ എന്ന നിയമ വിദഗ്ദ്ധനാണ്‌ പണ്ട് ഇന്ധിരാ ഗന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതും. പക്ഷെ സുപ്രീം കോടതിയിലെ അതിലും മുന്തിയ നിയമ വിദഗ്ദ്ധര്‍ ആ വൈദഗ്ദ്ധ്യം തള്ളിക്കളഞ്ഞു.

അലഹബാദ് ഹൈക്കോടതിയല്ല ഇന്‍ഡ്യയിലെ നിയമത്തിന്റെ അവസാന വാക്ക്. അത് സുപ്രീം കോടതിയാണ്. വര്‍ഗ്ഗീയ കോമരങ്ങളുടെ താല്‍പ്പര്യം അതാണെങ്കില്‍ സുപ്രീം കോടതിയില്‍ പോകട്ടെ. ഇനിയും ഒരര നൂറ്റാണ്ടവിടെയും കേസു കളിക്കട്ടെ. ഇന്‍ഡ്യയിലെ ബാക്കി ജനങ്ങളെ സമാധാനത്തില്‍ ജീവിക്കാന്‍ അനുവദിച്ചാല്‍ മതി. വിമാനത്തിലും ബസിലും ട്രെയിനിലും നിരത്തുകളിലും ബോംബ് വച്ച് അവരെ കൊല്ലാതിരുന്നാല്‍ മതി. അവര്‍ക്ക് വേണ്ടി ഹൂറികളും മദ്യപ്പുഴകളും നിത്യബാലന്‍മാരുമായി ഒരു ദൈവവും കാത്തു നില്‍ക്കുന്നില്ല.

കുണാപ്പന്‍ said...

ഇന്നത്തെ കെ വേണു ഒരു മുസ്ലിം പക്ഷപാതിയാണെന്ന് ഹമീദ് ചേന്ദമംഗലൂര്‍ പോലും പറയില്ല. വേണു, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ലേഖനമാണ് ഇത്. ബാബറി (അയോധ്യ കേസ് എന്നാണ് മാദ്ധ്യമങ്ങള്‍ ഇപ്പോള്‍ പറയുന്നത്) കേസിന്റെ വിധി വന്നപ്പോള്‍ നമ്മുടെ സെക്കുലറിസ്റ്റുകള്‍ വരെ വളാവളാന്നാകുന്നതാണ് കണ്ടത്. അവിടെയാണ് വേണു ധീരതയോടെ സത്യം വിളിച്ചു പറയുന്നത്.

സന്ദേഹി-cinic said...

തർക്കിക്കാൻ ഞാനില്ല കാളിദാസാ, സുപ്രിം കോടതി വിധി എല്ലാവരും മാനിക്കണം.വിധി നിയമപരമാകാൻ ഇന്ത്യ ചൈനയോ റഷ്യയോ ഒന്നും ആകേണ്ട.പള്ളിക്കുള്ളിൽ വിഗ്രഹം വെച്ചപ്പോൾ അതെടുത്ത് മാറ്റണം എന്ന് പറഞ്ഞത് നമ്മുടെ നെഹ്‌റുതന്നെയായിരുന്നു.90 കോടി ഹിന്ദുക്കൾ മാത്രമല്ല അതിനു പുറത്തുള്ളവരും മാനിക്കുന്ന മഹദ്പുരുഷനാണ് രാമൻ.പക്ഷെ രാമൻ മുസ്ലിമ്പള്ളി നിന്നിടത്ത് തന്നെയാണ് ജനിച്ചതെന്ന് പ്രചരിപ്പിച്ച് അതൊരു വൈകാരിക പ്രശ്നമാക്കിയത് ആരെന്ന് നമുക്കറിയാം.ബോംബ് സ്ഫോടനം നടത്തുന്നവരിൽ ഹിന്ദുഭീകരരും പെടുന്നു എന്നത് കാളിദാസൻ അംഗീകരിക്കുമോ ആവോ.വർഗീയ അജണ്ടയും ബോംബ്‌ സ്ഫോടന്നങ്ങളും പാക്കിസ്ഥാനിലും നടക്കുന്നുണ്ട്.ഇന്ത്യയിൽ ഹിന്ദുക്കൾ മാത്രമാണെങ്കിലും ഇതൊക്കെ പരസ്പരം ചെയ്യും. കാരണം അതിന്റെ ഒക്കെ പിന്നിൽ രാഷ്ട്രീയ അജണകളാണുള്ളത്.ഭീകരത ഒരു വ്യവസായമാണ്.അതിന് ക്ര്ത്യമായ ആഗോള താല്പര്യമുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കം അയോധ്യാ സ്പെഷ്യൽ ആണ്.അതിൽ കെ വേണു അയോധ്യ പ്രശ്നത്തിന്റെ ചരിത്രം അക്കമിട്ട് നിരത്തുന്നുണ്ട്.ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമം നടന്നപ്പോൾ അതിനായി കാത്തു നിൽക്കാതെ അതിനെ അട്ടിമറിച്ചു കൊണ്ട് പള്ളി പൊളിക്കുകയാണുണ്ടായത് എന്ന് ദ്ദേഹം പറയുന്നു.പ്രശ്നത്തിന്റെ മുഴുവൻ വശവും വസ്തുതാപരമായി പരിശോധിക്കാതെ പരിഹരിക്കുന്നത് പിന്നെയും നീറിപ്പുകയാനേ ഉപകരിക്കൂ എന്നദ്ദേഹം പറയുന്നു.ബാബർ ക്ഷേത്രം പൊളിച്ചായിരിക്കാം പള്ളി പണിതതെന്ന അഭ്യൂഹം ആദ്യമായി എഴുതുന്നത് ഫൈസാബാദ് ഗസറ്റിയറിൽ ഒരു ബ്രിട്ടീഷ് ഓഫീസറാണ് എന്നദ്ദേഹം പരയുന്നു.ബ്രിട്ടീഷുകാർ അയോധ്യയിൽ നടന്ന ഐതിഹാസിക സാമ്രാജ്യത്ത വിരുദ്ധ പോരാട്ടത്തെയും ഹിന്ദു മുസ്ലിം ഐക്യത്തെയും തകർക്കാൻ കുത്തിപ്പൊക്കിയ പ്രശ്നമായി ഇതിനെ കണക്കാക്കാം.

എന്തിൻ?ബാബരി മസ്ജിദ് പൊളിക്കപ്പെടുന്നതിനു തൊട്ടു മുമ്പ് അമേരിക്കൻ സി ഐ എ ഉദ്യോഗസ്ഥന്മാർ അയോധ്യ സന്ദർശിച്ചിരുന്നു.നരസിംഹറാവു ഗാട്ട് കരാറിൽ ഒപ്പിട്ടത് ഇതേ സമയത്താണെന്ന് ഓർക്കണം.പിന്നീട് അധികാരത്തിൽ വന്ന ബി ജെ പി സർക്കാരിന്റെ നയങ്ങൾ അവരുടെ അമേരിക്കൻ പക്ഷ പാതിത്വത്തെ ശരിവെക്കുന്നതായിരുന്നല്ലോ? രാഷ്ട്രീയ ലക്ഷ്യങ്ങൾ വേണ്ടുവോളമുണ്ടെന്ന് ന്യായമായും സംശയിക്കാവുന്ന ഒരു വർഗീയതർക്കത്തിൽ വർഗീയ വിശ്വാസങ്ങളെ സാധൂകരിച്ച് മതേതര കോടതി വിധി പറയാമോ?