സ്റ്റെഫാനി വലോവട്ടെ സംവിധാനം ചെയ്‌ത കാര്‍ട്ടൂണിസ്റ്റകള്‍-ജനാധിപത്യത്തിന്റെ കാലാള്‍ പടയാളികള്‍(കാര്‍ട്ടൂണിസ്റ്റ്‌സ്-ഫൂട്ട് സോള്‍ജ്യേര്‍സ് ഓഫ് ഡെമോക്രസി/ഫ്രാന്‍സ്), എന്ന ഡോക്കുമെന്ററി 2014 ഗോവ മേളയിലെ ഏറ്റവും ഗംഭീരമായ സിനിമകളിലൊന്നായിരുന്നു. സംവിധായിക മേളക്കെത്തിയിരുന്നു. പ്രദര്‍ശനത്തിനു ശേഷം അവര്‍ ഏതാനും സമയം പ്രേക്ഷകരുമായി സംവാദത്തിലേര്‍പ്പെടുകയുണ്ടായി. വിവിധ ലോകരാഷ്‌ട്രങ്ങളില്‍ വ്യത്യസ്‌തമായ രാഷ്‌ട്രീയ-സാമൂഹ്യ-സാമ്പത്തിക അവസ്ഥകളെ പരിഹാസത്തോടെയും ജനാധിപത്യ ഊര്‍ജ്ജത്തോടെയും രൂക്ഷമായി വിമര്‍ശിക്കുന്ന കാര്‍ട്ടൂണിസ്റ്റുകളില്‍ ചിലരുടെ രചനകളിലൂടെയും അനുഭവങ്ങളിലൂടെയും നടത്തുന്ന ആവേശകരവും അനുതാപപൂര്‍ണവുമായ സഞ്ചാരമാണ് ഈ സിനിമ. നര്‍മ ബോധമില്ലാത്ത ഒരു സര്‍ക്കാരിന്റേത് ജനാധിപത്യേതരഭരണമാണ് എന്ന, വെനസ്വേലയില്‍ നിന്നുള്ള ഒരു കാര്‍ട്ടൂണിലെ അടിക്കുറിപ്പ്; അധികാരവ്യവസ്ഥയെ പരീക്ഷിക്കുന്നതിനുള്ള പരിഹാസപ്രതിരോധത്തിന്റെ മാനിഫെസ്റ്റോ ആയി മാറുന്നു. മെക്‌സിക്കോ, വെനസ്വേല, ഫലസ്‌തീന്‍, ഇസ്രായേല്‍, ടുണീഷ്യ, ഫ്രാന്‍സ്, അമേരിക്ക, റഷ്യ, ചൈന, ബുര്‍ക്കിനോ ഫാസോ എന്നിങ്ങനെ വിവിധ ഭൂഖണ്‌ഡങ്ങളിലെ വ്യത്യസ്‌ത വികസിത/അവികസിത രാഷ്‌ട്രങ്ങളിലെ കാര്‍ട്ടൂണിസ്റ്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവര്‍ക്കുള്ള ജനസമ്മതിയും, രാഷ്‌ട്രീയത്തിന്റെ ഗതിവിഗതികളെ തന്നെ മാറ്റി മറിച്ച അവരുടെ കാര്‍ട്ടൂണ്‍ ഇടപെടലുകളും ചടുലമായ ശൈലിയില്‍ സത്യസന്ധമായി അവതരിപ്പിക്കുകയാണീ സിനിമയില്‍. വളരെ ബൃഹത്തായ അന്വേഷണവും ഗവേഷണവുമാണ് സംവിധായിക നടത്തിയിരിക്കുന്നത്.
Tuesday, September 8, 2015
താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 2

Subscribe to:
Post Comments (Atom)
No comments:
Post a Comment