കഥാന്ത്യത്തില്‍ പരാജയപ്പെടുന്നവനെങ്കിലും നീതിബോധവും സദാചാരവും കാരുണ്യബോധവും സ്വപ്രത്യയസ്ഥൈര്യവും കൈവിടാത്ത നായകനും(ബാപ്പുട്ടി), നായകനുമായുള്ള പ്രണയം സാക്ഷാത്‌ക്കരിക്കപ്പെടാതെ പോകുകയും പ്രതിനായകനാല്‍ ചാരിത്രഭംഗം കൈവരുകയും ചെയ്യുന്ന നായികയും (നെബീസു) തമ്മിലുള്ള പ്രണയത്തെ ആദര്‍ശവത്‌ക്കരിക്കുന്ന ഇതിവൃത്തവും ആഖ്യാനവുമാണ് ഓളവും തീരവു(1970/പി എന്‍ മേനോന്‍)മിലുമുള്ളത്. പ്രണയത്തെ ഭാവന ചെയ്യുമ്പോള്‍; ഹിന്ദു, മധ്യവര്‍ഗം എന്നീ പ്രതീകങ്ങള്‍ നിര്‍ബന്ധമാണെന്ന പൊതുബോധത്തെ നേര്‍ക്കു നേര്‍ പരാജയപ്പെടുത്തുന്നതു കൊണ്ടുകൂടിയാണ് ഓളവും തീരവും ചരിത്രപ്രസക്തമാകുന്നത്. എഴുപതുകളില്‍ മലയാള ജനപ്രിയ സിനിമയുടെ വ്യവഹാരവ്യവസ്ഥകളും ഫോര്‍മുലകളും തിരുത്തയെഴുതപ്പെട്ടപ്പോള്‍ ഇപ്രകാരമൊരു പ്രണയപ്രതീകവത്‌ക്കരണം പോലും അസാധ്യമായിത്തീരുകയും ചെയ്‌തു. #olavumtheeravum #desire #malayalacinema
Friday, July 24, 2015
ആസക്തിയെ പിടിച്ചു കെട്ടുമ്പോള്‍ - കമിതാക്കള്‍ക്കും മലയാള സിനിമക്കുമിടയില്‍ 5 ഓളവും തീരവും
കഥാന്ത്യത്തില്‍ പരാജയപ്പെടുന്നവനെങ്കിലും നീതിബോധവും സദാചാരവും കാരുണ്യബോധവും സ്വപ്രത്യയസ്ഥൈര്യവും കൈവിടാത്ത നായകനും(ബാപ്പുട്ടി), നായകനുമായുള്ള പ്രണയം സാക്ഷാത്‌ക്കരിക്കപ്പെടാതെ പോകുകയും പ്രതിനായകനാല്‍ ചാരിത്രഭംഗം കൈവരുകയും ചെയ്യുന്ന നായികയും (നെബീസു) തമ്മിലുള്ള പ്രണയത്തെ ആദര്‍ശവത്‌ക്കരിക്കുന്ന ഇതിവൃത്തവും ആഖ്യാനവുമാണ് ഓളവും തീരവു(1970/പി എന്‍ മേനോന്‍)മിലുമുള്ളത്. പ്രണയത്തെ ഭാവന ചെയ്യുമ്പോള്‍; ഹിന്ദു, മധ്യവര്‍ഗം എന്നീ പ്രതീകങ്ങള്‍ നിര്‍ബന്ധമാണെന്ന പൊതുബോധത്തെ നേര്‍ക്കു നേര്‍ പരാജയപ്പെടുത്തുന്നതു കൊണ്ടുകൂടിയാണ് ഓളവും തീരവും ചരിത്രപ്രസക്തമാകുന്നത്. എഴുപതുകളില്‍ മലയാള ജനപ്രിയ സിനിമയുടെ വ്യവഹാരവ്യവസ്ഥകളും ഫോര്‍മുലകളും തിരുത്തയെഴുതപ്പെട്ടപ്പോള്‍ ഇപ്രകാരമൊരു പ്രണയപ്രതീകവത്‌ക്കരണം പോലും അസാധ്യമായിത്തീരുകയും ചെയ്‌തു. #olavumtheeravum #desire #malayalacinema
Subscribe to:
Post Comments (Atom)
No comments:
Post a Comment