Wednesday, April 15, 2015

സദാചാരം ചില കുറിപ്പുകള്‍ 14



പന്ത്രണ്ടു തരം പുത്രന്മാരുണ്ടെന്നാണ്‌ മനു പറയുന്നത്‌.
1. ഔരസന്‍ - വിധിയാം വണ്ണം വിവാഹം ചെയ്‌ത്‌ പത്‌നിയില്‍ ഉത്‌പാദിപ്പിച്ചത്‌
2. ക്ഷേത്രജന്‍ - അശക്തനായ ഭര്‍ത്താവിന്റെ അനുമതിയോടെ ധര്‍മപത്‌നിയില്‍ അന്യന്‍ ജനിപ്പിച്ചവന്‍
3. ദത്തന്‍ - വിധിപ്രകാരം ദത്തെടുത്തവന്‍
4. കൃത്രിമന്‍- വാത്സല്യത്തോടെ പുത്രനാക്കി വളര്‍ത്തുന്നവന്‍
5. ഗൂഢോത്‌പന്നന്‍ - ആരാണു പിതാവെന്നറിയില്ല; ഗൃഹത്തില്‍ ജനിച്ചവന്‍
6. അപവിദ്ധന്‍ - മാതാപിതാക്കള്‍ ഉപേക്ഷിച്ചതു മൂലം എടുത്തു വളര്‍ത്തിയവന്‍
7. കാനീനന്‍- കന്യകയായിരിക്കുമ്പോള്‍ പ്രസവിച്ചത്‌
8. സഹോഢന്‍
9. ക്രിതന്‍ - ഗര്‍ഭം ആരില്‍ നിന്നോ ആവട്ടെ, പുംസവനാദി ഗര്‍ഭ സംസ്‌ക്കാരത്താല്‍ സംസ്‌കൃതയായ സ്വപത്‌നിയില്‍ സംശയിക്കപ്പെട്ടവനായി ഉണ്ടായവന്‍
10. പൗനര്‍ഭവന്‍ - വിധവയുടെയും ഭര്‍ത്താവ്‌ ഉപേക്ഷിച്ചവളുടെയും സന്താനം
11. സ്വയം ദത്തന്‍
12. ശൗദ്രന്‍ - ബ്രാഹ്മണന്‌ ശൂദ്ര സ്‌ത്രീയിലുണ്ടായവന്‍

(പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്‌തകത്തില്‍ പി ഭാസ്‌ക്കരനുണ്ണി എടുത്തെഴുതിയത്‌ )
#manu #putras

No comments: