നായര്‍ സമുദായത്തില്‍ ബഹുഭര്‍തൃത്വവും നിലനിന്നിരുന്നു. സംബന്ധം, ബാന്ധവം, ഗുണദോഷം എന്നീ പേരുകളിലറിയപ്പെടുന്നു.
ഓരോ നായര്‍ സ്ത്രീക്കും സഹവസിക്കാന്‍ രണ്ടോ നാലോ പുരുഷന്മാര്‍, ഭര്‍ത്താക്കന്മാരായി കാണും. അവര്‍ പരസ്പരം വഴക്കടിക്കാതെ രമ്യതയില്‍ കഴിയുന്നു. ഭാര്യ തന്റെ സൗകര്യത്തിനൊത്തു ഭര്‍ത്താക്കന്മാരെ മാറി മാറി പ്രാപിക്കുന്നു. ഒരു മുഹമ്മദീയന്‍ തന്റെ ഭാര്യമാര്‍ക്കിടയില്‍ സമയം പങ്കിടുന്ന അതേ രീതിയില്‍ എന്നാണ് തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ശൈഖ് സൈനുദീന്‍ രണ്ടാമന്‍ വിവരിക്കുന്നത്.
ആധുനികത അഥവാ കൊളോണിയല്‍ വിദ്യാഭ്യാസവും ഭരണവ്യവസ്ഥയും സ്വീകരിച്ചതിനെ തുടര്‍ന്ന് വിക്‌ടോറിയന്‍ സദാചാരം സാര്‍വകാലികവും സാര്‍വലൗകികവും ആണെന്ന രീതിയില്‍ കീഴ്‌പ്പെടുകയാണ് നാം ചെയ്തത്. ബ്രിട്ടീഷുകാരോടുള്ള വിധേയത്വത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ബഹുഭാര്യാത്വം/ബഹുഭര്‍തൃത്വം എന്ന അവസ്ഥയില്‍ നിന്ന് ഏക പതീ പത്‌നി വ്രതത്തിലേക്ക് സമുദായങ്ങള്‍ എത്തിപ്പെട്ടു.
വിവാഹം കിടപ്പറവട്ടമല്ലാതായി തീരുന്നതും ജീവാവസാനം വരെയുള്ള ബന്ധമാവുന്നതും ഇരുപതാം നൂറ്റാണ്ടിലാണെന്നും കൊച്ചിയിലാണെന്നും വിസ്മരിക്കരുത്. അതും വിചാരിച്ചു തുടങ്ങിയിേട്ടയുള്ളു. എല്ലാം ഭേദമായ ജനങ്ങളുടെ ഇടയിലുമാണ് (കൊച്ചിന്‍ സ്റ്റേറ്റ് മാനുവല്‍ 1911)
ഈഴവരുടെ ഇടയില്‍ ബഹുഭാര്യാത്വം, ബഹു ഭര്‍തൃത്വം, ഏക പതീ പത്‌നീ സമ്പ്രദായം എന്നിവയെല്ലാം നടപ്പിലുണ്ടായിരുന്നു. പര്യം ചെയ്യുക എന്ന ഏര്‍പ്പാടുമുണ്ടായിരുന്നു.
പറയരുടെ ഇടയില്‍ വ്യഭിചാരം കുറവായിരുന്നു. വിധവാ വിവാഹം ബുദ്ധിമുട്ടില്ലാതെ നടക്കുമായിരുന്നു.
#sambandam #polygamy
No comments:
Post a Comment