നാളെ ലൈംഗികത വീണ്ടും നല്ലതായിത്തീരുകയും വിമോചിപ്പിക്കപ്പെടുകയും തന്നെ ചെയ്യും. അപ്പോള്‍, വിപ്ലവവും ആഹ്ലാദവും; വിപ്ലവവും മറ്റ് ശരീരങ്ങളും എന്ന വിധത്തില്‍ നാം കാലത്തെയും മാനവികതയെയും ആഘോഷിക്കും. സ്വകാര്യസ്വത്തുടമസ്ഥതാ ബന്ധങ്ങളുടെയും അതോട് ചേര്‍ന്ന മധ്യകാലികതയുടെയും വര്‍ത്തമാന പണാധിപത്യത്തിന്റെയും പിടിയില്‍ നിന്ന് സ്ത്രീ-പുരുഷ ബന്ധങ്ങളെയും ലൈംഗികതയെയും നിര്‍മുക്തമാക്കുകയെന്ന മാനവിക കടമകളുമായി നാം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. പാതിവ്രത്യവും പാപലൈംഗികതയും ഒരു വശത്തും വേശ്യാവൃത്തിയും വ്യഭിചാര ലൈംഗികതയും മറുവശത്തുമെന്നിങ്ങനെ കാല്‍പനികവും പ്രായോഗികവുമായ രണ്ടറ്റങ്ങളിലേക്ക് വലിച്ചു നീട്ടി ഒന്ന് മറ്റൊന്നിനെ മുന്നുപാധിയാക്കുന്ന ഇന്നത്തെ കുടുംബ സാമൂഹിക ഘടനാദിത്വത്തിനു പകരം മാനുഷികമായൊരു സമൂഹനിര്‍മിതിയാണാവശ്യം.
#pleasure #sexuality
No comments:
Post a Comment