Thursday, April 16, 2015

സദാചാരം ചില കുറിപ്പുകള്‍ 15 നമ്പൂതിരി - വേളി വിശേഷങ്ങള്‍




വേളി കഴിഞ്ഞാല്‍ അന്തര്‍ജനങ്ങളുടെ ജീവിതത്തിന്‌ രണ്ടാം കിടയോ അതിലും താഴെയോ ഉള്ളനിലയാണ്‌. അന്യ പുരുഷനുമായി സംസാരിക്കാന്‍ പാടില്ല. നെല്‍വിത്തു സൂക്ഷിക്കുക, എണ്ണ, പാല്‍, നെയ്യ്‌ മുതലായവ സംബന്ധിച്ച പ്രവൃത്തി, ദാസികളുടെ മേല്‍വിചാരം, വസ്‌ത്രമലക്കാന്‍ കൊടുക്കുക, അടുക്കള എന്നീ കാര്യങ്ങളില്‍ മാത്രം ഏര്‍പ്പെട്ട്‌ ചാരിത്രം സംരക്ഷിക്കുക.
ആണ്‍കുട്ടി പിറന്നാല്‍ അതിരറ്റ സന്തോഷം, പെണ്ണായാല്‍ മ്ലാനത.
ആര്‍ക്കൊക്കെ പെണ്ണിനെ കൊടുക്കരുത്‌? നപുംസകന്‌, പുരുഷ-സ്‌ത്രീ ലക്ഷണങ്ങള്‍ മിശ്രമായുള്ളവന്‌, സ്‌ത്രീ അടുത്തെത്തുമ്പോള്‍ ഉത്സാഹവും കാര്യത്തോടടുക്കുമ്പോള്‍ ക്ഷീണാംഗനുമായവന്‌, സ്‌ത്രീക്ക്‌ രതിമൂര്‍ഛയുണ്ടാവുന്നതിന്‌ മുമ്പ്‌ ശുക്ലം സ്രവിച്ചു പോകുന്നവന്‌, ബാല്യം മുതല്‍ മുഖസുരതം ചെയ്‌ത്‌ ശീലിച്ചവന്‌, ഗുരുവിനാല്‍ ശപിക്കപ്പെട്ടവന്‌, സഹനശക്തിയില്ലാത്തവന്‌, എത്ര ശുശ്രൂഷിച്ചാലും തൃപ്‌തിയുണ്ടാകാത്തവന്‌, ഗര്‍ഭാധാന ശേഷിയില്ലാത്ത ബീജമുള്ളവന്‌, മഹാവ്യാധിയുള്ളവന്‌, നാസ്‌തികന്‌, പരദാരതത്‌പരന്‌, ശുക്ലവിസര്‍ജ്ജനസമയം ലജ്ജിക്കുന്നവന്‌, സ്‌ത്രീജിതന്‌, വൃദ്ധന്‌, ഭ്രാന്തന്‌, മൂകന്‌, ചെകിടന്‌, മുടന്തന്‌, നൊണ്ടിക്ക്‌, അന്ധന്‌, അപസ്‌മാരബാധയുള്ളവന്‌, ആഭിജാത്യം കുറഞ്ഞവന്‌, സമയം തെറ്റിച്ചവന്‌, കുടുമ മുറിച്ചവന്‌, പെണ്ണ്‌ ഇഷ്‌ടപ്പെടാത്തവന്‌ - ഇവര്‍ക്കാര്‍ക്കും കന്യകയെ വേളി കഴിച്ചു കൊടുക്കരുത്‌.
മൂത്തമകന്‌ സ്വജാതി വിവാഹം, അനുജന്മാര്‍ക്ക്‌ കീഴ്‌ ജാതി സംബന്ധം.
മാറ്റവിവാഹം എന്ന ബാര്‍ട്ടര്‍ സമ്പ്രദായം.
ബാലവിധവകള്‍, അവിവാഹിതകള്‍ എന്നിവര്‍ വ്യാപകം.
കീഴ്‌ ജാതികളില്‍ പെട്ട പുത്രന്മാരെ തൊട്ടാല്‍ പിതാവ്‌ കുളിക്കണം.
കാമപാരവശ്യത്തെ തീര്‍ക്കലല്ല, വിവാഹം. ദേവബ്രാഹ്മണസമക്ഷത്തില്‍ നടത്തുന്ന വിശിഷ്‌ടരീതിയില്‍ വഹിക്കല്‍ ആണ്‌ വിവാഹം എന്നും വിധിയുണ്ട്‌.

(പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്‌തകത്തില്‍ പി ഭാസ്‌ക്കരനുണ്ണി എടുത്തെഴുതിയത്‌ )

#nampoothiri marriage

1 comment:

Rajesh said...

സ്‌ത്രീക്ക്‌ രതിമൂര്‍ഛയുണ്ടാവുന്നതിന്‌ മുമ്പ്‌ ശുക്ലം സ്രവിച്ചു പോകുന്നവന്‌ - Sir, if this was one of the things which was given attention to in the 19thC, then what a state of affairs, have this society been fallen down to, NOW.
Those days women's pleasure was so important, and rightly so.

According to Anthropologists, more than 90% of modern Malayaali male finishes of quite fast and still dont feel bad to ask the wife, proudly,'how it was'. And funnily he expects back only one answer. If not, the girl ends up in a big trouble.

At the same time, am also wondering, how in the world was this info available to the bride, in those times?